1985 വരെ വീടുകളിലോ, മറ്റിടങ്ങളിലോ റേഡിയോ, ടെലിവിഷൻ എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമായിരുന്നു. റേഡിയോയ്ക്ക് 15 രൂപയും, ടെലിവിഷന് 50 രൂപയും ആയിരുന്നു ഫീസ്.
മറ്റൊരു റേഡിയോ, ടെലിവിഷൻ കൂടി ഉണ്ട് എങ്കിൽ അതിനു ഫീസ് 7.50 രൂപ, 25.00 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.
ലൈസൻസ് ഓരോ വർഷവും പുതുക്കണം.
നിശ്ചിത സമയം കഴിഞ്ഞാൽ ഫൈൻ കൊടുക്കണമായിരുന്നു. അക്കാലത്ത് KSRTC ബസിൽ യാത്ര ചെയ്യുമ്പോൾ കയ്യിൽ റേഡിയോ ഉണ്ട് എങ്കിൽ അതിനു പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടിയിരുന്നു.
ഈ വിവരങ്ങൾ അറിയാത്ത പുതിയ തലമുറയിൽ പെട്ടവർക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
റേഡിയോയുടേയും, TV യുടെയുമൊക്കെ പഴയ
ലൈസൻസ് കിട്ടി. അതിൽ TVയുടെ ലൈസൻസിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.