സമര ഭൂമികയിൽ ,,
ഒരു ഫെബ്രുവരി മാസം ആദ്യ ദിനം
'' ഇന്നും സ്ട്രൈക്ക് ആയിരിക്കുമോടാ ... ലക്ഷണം കണ്ടിട്ട് ഉണ്ടെന്നാ തോന്നുന്നത് ... ജനലിന്റെ അരികിൽ ഇരിക്കുന്നവന്റെ തല പിടിച്ചു മാറ്റി വെളിയിലേക്ക് നോക്കി ഞാൻ പറഞ്ഞു ....ഞങ്ങളുടെ ക്ലാസ്സ്‌സിന്റെ ജനലിൽ കൂടി നോക്കിയാൽ കോളേജ് ഗേറ്റും ഹൈ വേയും വ്യക്തമായി കാണാം...നീല നിറത്തിൽ ചിരിച്ച മുഖവുമായി വരുന്ന പ്രൈവറ്റ് ബസുകൾ സ്റ്റാന്റിൽ നിർത്തുന്നു ,,വിദ്യാർത്ഥികൾ ഇറങ്ങി കലപില വെച്ച് നടന്നു ഗേറ്റ് കടന്നു വരികയാണ് ..നിരന്നു നടക്കുന്ന ആൾ കൂട്ടത്തിനെ വകഞ്ഞു മാറ്റി അധ്യാപകരുടെ മാരുതി കാറുകളും .. അന്ന് ഒരു മാതിരി ആൾക്കാർ മാരുതി കാർ ആണ് ഉപയോഗിക്കുന്നത് ..പ്രേത്യേകിച്ചു കോളേജ് അധ്യാപകർ . ഡോക്ടർമാർ , പിന്നെ വക്കീലും ..മരത്തണലിൽ പാർക് ചെയ്ത കാറിൽ നിന്നും ഇറങ്ങി പ്രൊഫസറന്മാർ അതാത് ഡിപ്പാർട്മെന്റുകളിലേക്കു പോയി.. രാവിലത്തെ ക്ലാസ് ആരംഭിച്ചു ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രീ ഡിഗ്രി ബ്ലോക്കിന്റെ ഭാഗത്തു നിന്ന് സ്ട്രിക്കിന്റെ മുരൾച്ച കേട്ടു... വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപെടുക എന്നതിനെ ലക്ഷ്യമാക്കി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരമാണ് ..ഇതൊന്നും കാര്യമാക്കാതെ ടീച്ചർ ക്ലാസ് എടുക്കുകയാണ് ..പെട്ടന്നാണ് എന്തൊക്കയോ എടുത്തെറിയപ്പെടുന്നത് പോലെ ശബ്ദങ്ങൾ പുറത്തു കേട്ടു ..ഞങ്ങൾ പുറത്തേക്കു നോക്കിയപ്പോൾ പൊരിഞ്ഞ അടി ..ഇതിനിടയിൽ സമരാനുകൂലികൾ ക്ലാസ്സിനുള്ളിൽ കടന്നു ..ടീച്ചർ ബുക്ക് മടക്കി ഡിപ്പാർട്മെന്റിലേക്കു വലിഞ്ഞു ..പിറകെ ഞങ്ങളും പുറത്തേക്ക് .. രംഗം വളരെ വഷളായികൊണ്ടിരിക്കുന്നു ,,താഴെ മെയിൻ ബ്ലോക്കിൽ സമരക്കാർ പ്രിൻസിപ്പലിന്റെ വാതിൽക്കൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുന്നു ..''അതേയ് ,, പ്രിൻസിപ്പലിനെ തടഞ്ഞു വെച്ചിരിക്കുകയാണ് കേട്ട " കോളേജ് പ്യൂൺ ഇതും പറഞ്ഞു ഞങ്ങളുടെ മുൻപിൽ കൂടി പോയി ..സമരത്തിന്റെ തീക്ഷ്ണത മിനിറ്റ് വെച്ച് മാറുകയാണ് ..ഇതിനുള്ളിൽ പോലീസ് വാഹനം ഗേറ്റ് കടന്നെത്തി .അക്രമസക്തരായ വിദ്യാർത്ഥികളെ ഓടിച്ചു പിടിക്കുകയാണ് ...അവർ ലോങ്ങ് ജംബും ഹൈ ജമ്പും ചാടി കുറച്ചു പേരെ പിടിച്ചു ,,ബാക്കിയുള്ളവർ പൂച്ചയും എലിയും കളിച്ചു ..പക്ഷെ മിടുക്കരായ പോലീസ് അവരെ തപ്പിയെടുത്തു പിടിച്ചു വാനിനടുത്തു വന്നു അവരെ കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്തു ...ബും ,,ബൂ ,,,ബൂ വണ്ടി നിലവിളിച്ചു കൊണ്ട് മുന്നോട്ടു ആയാൻ ശ്രമിക്കുകയാണ് പറ്റുന്നില്ല ..സംഗതി ടയർ പൂഴിമണ്ണിൽ ആണ്ടു..രണ്ടു പോലീസുകാർ ഇറങ്ങി വണ്ടി തള്ളി, പറ്റുന്നില്ല,,അപ്പോഴാണ് പിടിച്ചു കൊണ്ട് വന്നവരും ഇറങ്ങി വണ്ടിക്കു കൈ വെച്ചത് ,,,ദേ വണ്ടി മുന്നോട്ടു ..തള്ളി സഹായിക്കുന്നതിനിടയിൽ പിടിയിലായ വിരുതന്മാരിൽ ചിലർ മുങ്ങി .മുങ്ങാത്തവരെയും കൊണ്ട് വണ്ടി സ്ഥലം വിട്ടു ....ഇതെല്ലം കണ്ടു മുകളിൽ നിൽക്കുകയാണ് ഞങ്ങൾ ..സമാധാന അന്തരീക്ഷം വീണ്ടെടുത്തപ്പ്പോൾ പോലീസ് വിദ്യാർത്ഥികളെ പുറത്തേക്ക് പോകാൻ അനുവദിച്ചു ... പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് വീണ്ടും സംഘർഷം ഉണ്ടായി എന്ന് അറിഞ്ഞത് , പന്ത്രണ്ടു മണിക്കൂറോളം പ്രിൻസിപ്പലിനെ തടഞ്ഞു വെച്ചു.. ഇതിൽ പ്രതിഷേധിച്ചു ഈ സംയുക്ത സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥി സംഘടനാ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചിന്നക്കട മുതൽ ഹൈവേ ഉപരോധിച്ചു ..പിന്നീട് കോളേജ് ഒരു മാസത്തോളം അനിശ്ചിത കാലത്തേക്ക് അടക്കുകയായിരുന്നു ..പിന്നീടെപ്പോഴോ ഈ സമയത്തു കോളേജിൽ ചെന്നപ്പോൾ ആളും ആരവും ഒഴിഞ്ഞ വേദി പോലെ ശൂന്യം ...നഷ്ടപെട്ടത് എന്തൊക്കെയോ വീണ്ടെടുക്കാൻ വെമ്പൽ കൊള്ളുന്ന മനസ് പോലെ കോളേജ് നിൽക്കുകയാണ് ,,,അതെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശബ്ദമാണ് കോളേജിനെ ജീവൻ വെപ്പിക്കുന്നത്..അതില്ലെങ്കിൽ പിന്നെ നാല് തൂണിൽ താങ്ങി നിൽക്കുന്ന കരിങ്കൽ കോട്ട മാത്രമാണത് .....