Google Ads

Saturday, January 7, 2017

ശ്രീ കൃഷ്ണന്‍ എന്തിന് മയില്‍പ്പീലി ചാര്‍ത്തി

പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ആചാരമാണ് കുട്ടികളെ മയില്‍പ്പീലി ചൂടിക്കുക എന്നത് മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ മുടിയില്‍ പീലികള്‍ ചൂടിക്കുന്ന ചടങ്ങ് ഷോഡശ ക്രീയയില്‍ നില നിന്നിരുന്നു.
എന്താണ് മഹാപുരുഷന്‍റെ മൌലിയിലെ മയില്‍പീലിയുടെ ശാസ്ത്രം എന്നത് നോക്കാം

കാടിന്റെ മനോഹാരിത നുകരാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് ഇഷ്ട്ടമായിരിക്കാം .പക്ഷെ വന ജീവികള്‍ക്ക് നമ്മുടെ ആഗമനം ഭയം ഉണ്ടാക്കുന്നു . നിങ്ങള്‍ വനത്തില്‍ എത്തപെട്ടാല്‍ ആ വിവരം ആദ്യം അറിയുന്നത് മയിലുകലാണ് . അവ പ്രത്യേക ശബ്ദം ഉണ്ടാക്കി മറ്റു ജീവികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു .

കാട്ടില്‍ മയില്‍ കൂട്ടം കരഞ്ഞു ഒച്ചയുണ്ടാക്കുന്നുവെങ്കില്‍ കാട്ടില്‍ എന്തോ ആപത്ത് നടക്കുന്നു എന്ന് മനസിലാക്കുക .അതൊരുപക്ഷേ ഹിംസ്ര ജന്തുക്കള്‍ ഇര പിടിക്കുന്നതോ വേടന്‍ കാട്ടു നീതി നടപ്പാക്കുന്നതോ ആകാം .

എന്നാല്‍ ആ വിവരം ആദ്യം തന്നെ മയിലും കാട്ടുകോഴിയും തിരിച്ചറിയുന്നു. എന്തായാലും കാടിന്റെ റഡാര്‍ ആയി പ്രവര്‍ത്തിക്കുന്ന രക്ഷകനാണ്‌ മയില്‍ക്കൂട്ടം.
ഭാരതത്തില്‍ അധിപുരാതന കാലം മുതല്‍ നില നിന്നിരുന്ന പതിനാറു സംസ്കാരങ്ങള്‍ ഉണ്ട് ഷോഡശസംസ്കാരം എന്നാണു അതറിയപ്പെടുനത്

അവ . വിവാഹം / ഗര്‍ഭാദാനം /സീമന്തോ ന്നയനം/ പുംസവനം / ജാത കര്‍മ്മം / നാമകരണം / നിഷ്ക്കര്‍മ്മം /അന്ന പ്രാശം / ചൂഡാകര്‍മ്മം / കര്‍ണ്ണ വേദം / ഉപനയനം / വേദാരംഭം / സമാ വര്‍ത്തനം / വാന പ്രസ്ഥo /സംന്യാസം / അ ന്ത്യഷട്ടി... എന്നിവയാണ്

ഇതില്‍ ചൂഡാകര്‍മ്മം എന്നത് മൂന്നാം വയസ്സില്‍ മുടി മുറിക്കുന്ന കര്‍മ്മം ആണ് .
കുഞ്ഞുങ്ങളെ മൂന്നു വയസ്സ് തികഞ്ഞാല്‍ മുടി മുറിക്കുന്ന ചടങ്ങ് ആരംഭിക്കും അതിനു ശേഷം വളരുന്ന മുടിയില്‍ കൊഴിഞ്ഞ മയില്‍പ്പീലി ചൂടിക്കും
മനുഷ്യന്‍ നൂറു വയസ്സ് വരെ ജീവിക്കാനും മരിക്കുന്നത് വരെ അവന്‍റെ ഓര്‍മ്മ നിലനില്ക്കാനും ബാല്യത്തില്‍ തന്നെ അവന്‍റെ മസ്ഥിഴക്കത്തിന് പരിചരണം കൊടുക്കാന്‍ ഭാരതീയന്‍ കണ്ടെത്തിയ ആചാരമാണ് നെറ്റിയില്‍ മയില്‍പ്പീലി ചാര്‍ത്തുക എന്നത് .അത് കൃഷ്ണനും ചൂടി ബലരാമനും അത് തുടര്‍ന്ന് അന്നാട്ടിലെ ജനങ്ങളും അത് ഏറെക്കാലം ആചരിച്ചു.

കൊഴിഞ്ഞു വീണ മയില്‍പ്പീലിക്ക് മസ്ഥിഴ്ക്കത്തെ ഉത്തേജിപ്പിക്കാനും കേള്‍വിശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്

ശിശുവിന്റെ വളര്‍ച്ച വേളയില്‍ ബുദ്ധി വികാസത്തിനു വേണ്ടി നെറ്റിയില്‍ മയില്‍പ്പീലി ചൂടിക്കാം .

പക്ഷികള്‍ കൊഴിച്ചിട്ട മിക്ക തൂവലുകള്‍ക്കും ഈ കഴിവുകള്‍ ഉണ്ടത്രേ. വനവാസികളുടെ രാജാവ് തൂവല്‍ക്കിരീടം ധരിക്കാറുണ്ടല്ലോ കാട്ടിലെ മക്കള്‍ തൂവലിന്റെ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് അത് ധരിക്കുന്നത് ശിരസ്സില്‍ തൂവല്‍ക്കിരീടം ചാര്‍ത്തിയ ഗോത്ര വര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്