രണ്ടാം ലോക മഹായുദ്ധ കാലം.ഏകദേശം യുദ്ധം അവസാനിക്കുന്ന സമയം. ഒരു റഷ്യൻ പട്ടാളക്കാരൻ ലീവ് ഒക്കെ ഒപ്പിച്ചു നാട്ടിലേക്ക് വന്നു.വരുന്ന വഴി വീടിനടുത്തെത്തിയപ്പോൾ ഒരു ട്രക്ക് നിറയെ ശവങ്ങൾ തള്ളിക്കയറ്റുന്ന പട്ടാളക്കാരെ അയാൾ കണ്ടു.ഒരു നിമിഷം മൗനമായി നിന്നു ആദരവ് അർപ്പിച്ച ശേഷം നടക്കവേ ഒരു ശവശരീരത്തിലെ ഷൂസ് അയാളുടെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ തവണ താൻ വന്നപ്പോൾ ഭാര്യക്ക് വാങ്ങിക്കൊടുത്ത ഒരു പ്രത്യേക തരാം ഷൂസ് ആയിരുന്നു അത്.അയാൾ ആ ശരീരം ഒന്ന് കൂടി നോക്കി.അത് അയാളുടെ ഭാര്യ തന്നെ ആയിരുന്നു.ആ ശരീരം താൻ അടക്കം ചെയ്യുമെന്നും തനിക്ക് വേണമെന്നും അയാൾ ആ പട്ടാളക്കാരോട് ആവശ്യപ്പെട്ടു.
കുറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ആ ശരീരം അയാൾക്ക് വിട്ടു കിട്ടി.വീട്ടിൽ കൊണ്ട് പോയി അടക്കത്തിനുള്ള ചടങ്ങുകൾ ഒക്കെ ആരംഭിച്ചപ്പോൾ ആണ് അയാൾക്ക് മനസിലായത്.അവർ മരിച്ചിട്ടില്ല ചെറിയ അനക്കമുണ്ടെന്ന കാര്യം.അയാൾ അവരെയും കൊണ്ട് ആശുപത്രിയിലേക്കോടി.ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം അവർ ആരോഗ്യവതി ആയി ആശുപത്രി വിട്ടു.
ഏകദേശം എട്ടു വർഷങ്ങൾക്ക് ശേഷം അവർക്കൊരു മകൻ ജനിച്ചു.സാധാരണ ഗതിയിൽ അമ്മയുടെയും അച്ഛന്റെയും അനുഭവങ്ങൾ അറിഞ്ഞ ആ കുട്ടി ആരായി തീരും
ഒരു സമാധാന കാംഷി.ഗാന്ധിജിയെ പോലെ .ശ്യാമ പറഞ്ഞു ,ഒരു വൈദികൻ ?
അവൻ യുദ്ധങ്ങളെ വെറുക്കില്ലേ?
തീർച്ചയായും
അതെ,അവൻ യുദ്ധങ്ങളെ വെറുക്കേണ്ടതാണ്. പക്ഷെ ആ കുട്ടി യുദ്ധങ്ങളെ സ്നേഹിച്ചു വളർന്നു .പട്ടാളത്തിൽ ചേർന്നു.ഇപ്പോൾ ലോകത്തെ മുഴുവൻ ആ കുട്ടി യുദ്ധത്തിലേക്ക് തള്ളി വിടുമോ എന്ന് പോലും പലരും സംശയിക്കുന്നു.ആളെ പറഞ്ഞാൽ നീ അറിയും,
ആരാണയാൾ ?
സാക്ഷാൽ വ്ലാദിമിർ പുട്ടിൻ ,അയാൾ ആണ് ഇയാൾ