Google Ads

Saturday, December 9, 2017

*ആദ്യ വർഷം*

Wife : "കഴിക്കാൻ വാ ചേട്ടാ.. ചേട്ടന് ഇഷ്ടമുളളതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.."

Hus : "ഞാൻ വരുന്നു മോളെ.. എന്തിനാ എന്റെ മോളെ ഇങ്ങിനെ എനിക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെടുന്നത്..?"

Wife : "എന്റെ ചേട്ടന്റെ ഇഷ്ടങ്ങൾ ഞാനല്ലാതെ പിന്നാരു ചെയ്തു തരും. ചേട്ടൻ കഴിക്ക്..ഞാൻ കണ്ടിരിക്കാം.."

Hus : "മോള് വാ തുറന്നേ.. കഴിക്ക്.. നമുക്ക് ഒരുമിച്ചു കഴിക്കാം.."

*അഞ്ചാം വർഷം*

W : "കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്.."

H : "ഇതെന്താ കറി ഒന്നുമില്ലേ..?"

W : "എനിക്ക് നടുവിന് നല്ല വേദന.. പിന്നെ, ഈ പിളേളരുടെ കൂടെ വായിട്ടലച്ച് ആകെ തലവേദനയും.."

H : "നീ കഴിച്ചില്ലേ..?"

W : "നിങ്ങൾ കഴിക്ക്.. ഞാൻ നേരത്തെ വിശന്നപ്പോൾ ഇച്ചിരി കഴിച്ചു.., ഇനി പിന്നെ കഴിച്ചോളാം.."

*പത്താം വർഷം*

W : "മേശപ്പുറത്തു എടുത്തു വച്ചത് നിങ്ങള് കണ്ടില്ലേ..? ഞാൻ ഇല്ലെങ്കിലും അതെടുത്തു കഴിക്കാൻ പാടില്ലായിരുന്നോ..."

H : "എനിക്കെങ്ങിനെ അറിയാം മേശപ്പുറത്തു വെച്ചത് എനിക്കായിരുന്നെന്ന്.., നിനക്കൊന്നു പറയാരുന്നില്ലേ...?"

W : "ഓ.., ഉണ്ടാക്കണം.., വിളമ്പി തരണം.. ഇനി ഞാൻ വിളിച്ചിരുത്തി തീറ്റിക്കുകയും ചെയ്യണോ..?
ഞാൻ എന്തൊക്കെ പണി നോക്കണം..?"

H : "കറി ഇതേ ഉളേളാ..?"

W : "ഇഷ്ടത്തിന് വല്ലതും കഴിക്കണേൽ ഹോട്ടലിൽ പോയി കഴിക്കുന്നതാ നല്ലത്..
ഇവിടെ ഉളളത് വെച്ച് ഒരു കറി ഉണ്ടാക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ.."

*പത്തിന് ശേഷം ഇരുപതു വരെ*

H : "വിശക്കുന്നു.. ഒന്നും ആയില്ലേ ഇതുവരെ...?"

W : "എനിക്ക് രണ്ട് കയ്യേ ഉളളൂ.. പോയിട്ട് റെഡി ആവുമ്പോൾ വാ..."

H : "എന്താ, ഒരു ഭിക്ഷക്കാരനോട് പറയുന്ന പോലെ..?"

W : "അയ്യോ.., ഞാൻ ഒന്നും പറഞ്ഞില്ലായേ.. ഇനി അത് കേട്ടിട്ട് വേണം, ഭിക്ഷക്കാരുടെ സംഘടന അവരെ തരം താഴ്ത്തി എന്ന് പറഞ്ഞു വീടിനു മുന്നില്‍ ധർണ നടത്താൻ.."

*ഇരുപതു കഴിഞ്ഞാൽ*

H : "നീ വല്ലതും കഴിച്ചോ..?"

W : "ഇല്ല, നിങ്ങൾക്ക് വല്ലതും കിട്ടിയോ...?"

H : "ഇല്ല.., മോൻ ഓഫീസിൽ പോയി..
മരുമോള് ഒന്നും ഉണ്ടാക്കുന്ന ലക്ഷണം കാണുന്നില്ല.."

W : "നിങ്ങളൊന്നു പതുക്കെ പറ.. ഇനി അത് കേട്ടിട്ട് വേണം നമ്മളെ കൊണ്ടുപോയി വല്ല വൃദ്ധസദനത്തിലും ആക്കാൻ..."

H : "അതായിരുന്നു ഇതിലും ഭേദം.. മൂന്നു നേരം ഭക്ഷണമെങ്കിലും കിട്ടിയേനെ.."

W : "വിഷമിക്കണ്ട.. നിങ്ങൾ ഇവിടെ ഇരിക്ക്.. നമുക്ക് പഴയ വല്ല കാര്യങ്ങളും സംസാരിച്ചു ഇരിക്കാം..."

H : "ഉം.., അതാ നല്ലത്.. എനിക്ക് നീയും, നിനക്ക് ഞാനും.."

W : "ഉം.., ദൈവമേ..
രണ്ട് പേരെയും ഒരുമിച്ചു അങ്ങ് വിളിക്കണേ..."