Google Ads

Saturday, December 9, 2017

കൂവള മാഹാത്മ്യം!

ഏയ്‌ഗ്ളി മെർമെലോസ് (Aegle marmelos) എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷമാണ്‌കൂവളം. (koovalam) കൂവളത്തിന്റെ ഇലയെഅലൌകികതയുടെ പ്രതീകമായാണ്‌ ഹിന്ദുമതവിശ്വാസികൾ കണക്കാക്കുന്നത്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷം ആണു്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്.
വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്.
കൂവളത്തിലൂടെ ജന്മാന്തരപാപങ്ങള്‍ നശിക്കും.
സര്‍വ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നല്‍കി കൂവളം പരിപാലിക്കുന്നു.
കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്.

ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണു കൂവളം.
ഈ നാളുകാര്‍ ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങള്‍ കുറയ്ക്കും.
കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും.
27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചുപോന്നാല്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കും.

കൂവളം നടുന്നതും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്.
കൂവളം നശിപ്പിക്കുക, വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്.
വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടില്‍ ദീപം തെളിയിക്കുന്നതും ഐശ്വര്യം നിലനിര്‍ത്താന്‍ ഉത്തമം.
ഒരു കൂവളം നട്ടാല്‍ അശ്വമേധം നടത്തിയ ഫലം,
കാശി മുതല്‍ രാമേശ്വരം വരെയുളള ശിവക്ഷേത്രദര്‍ശനം നടത്തിയ ഫലം,
ആയിരം പേര്‍ക്ക് അന്നദാനം നടത്തിയ ഫലം,
ഗംഗയില്‍ നീരാടിയ ഫലം എന്നീ സല്‍ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങളില്‍ പറയുന്നു.