Google Ads

Monday, December 11, 2017

എന്റെ സ്വര്‍ഗം ഞാന്‍ ഭൂമിയില്‍ തന്നെ കാണുന്നു ....!

സ്വര്‍ഗ്ഗവും , നരകവും ഭൂമിയില്‍ തന്നെ എങ്കില്‍ ..എന്താണ് സ്വര്‍ഗം ..?
നാം സൃഷ്ടിക്കുന്ന ചിന്തകള്‍ , നമ്മുടെ മനസ്സാണ് സ്വര്‍ഗം ...

എങ്കില്‍ എന്താണ് മനസ്സ് ?
നീ എന്ന ബ്രഹ്മം , നിന്റെ ചിന്തകള്‍ ... എന്താണോ അത് തന്നെ നീ... തത്വം അസി (തത്വമസി ) .

എന്റെ ചിന്തകള്‍ എല്ലാം ശെരിയാണോ ..?
അത് അവരവര്‍ തീരുമാനിക്കും പോലെ ... എന്റെ ശരികള്‍ നിനക്ക് തെറ്റാവാം ..നിന്റെ ശരികള്‍ എനിക്കും തെറ്റെന്നു തോന്നാം ...
ഇന്നത്തെ ശരികള്‍ നാളത്തെ തെറ്റാവാം ...എല്ലാം കാഴ്ചപ്പാട് പോലെയിരിക്കും . എല്ലാം ബ്രഹ്മം ... ചിലരുടെയുള്ളില്‍ ബ്രഹ്മം
ഇരുട്ടിലാണ്ട് കിടക്കും .... ചിലര്‍ അതിനെ ക്ലാവു പിടിക്കാതെ തേച്ചു മിനുകിയ ഓട്ടു വിളക്ക് പോലെ ...ഏഴുതിരിയിട്ടു ജ്വലിപ്പിച്ചു വയ്ക്കും ...
ചിലര്‍ പൊടി തട്ടി വയ്ക്കും ... അതും അവരവരുടെ യുക്തി പോലെ...
എന്താണ് law and order?
ലോ മനുഷ്യ നിര്‍മിതമാണ് ... അതില്‍ തെറ്റുകളില്ലേ ... മുഴുവനും ശരിയാക്കുവാന്‍ ദൈവത്തിനു കഴിയുന്നില്ല ...ശരികള്‍ മാത്രമാണ് ദൈവം ചെയ്യുന്നതെങ്കില്‍ ഇവിടെ നന്മകള്‍ മാത്രമല്ലെ ഉണ്ടാവൂ ...! ബ്രഹ്മം ഒരു ഊര്‍ജത്തില്‍ നിന്നുണ്ടായത് ...ആ ഊര്‍ജം ചിലര്‍ ഈശ്വരനെന്നു പേരിട്ടു വിളിക്കുന്നു ... ജനന മരണങ്ങള്‍
സത്യമെങ്കില്‍ ആ ഊര്‍ജവും സത്യം ...! അജ്ഞാനികള്‍ അത് തിരിച്ചറിയുന്നില്ല . അവനവന്‍ ആണ് ശരിയെന്നു അവര്‍ അഹങ്കരിക്കുന്നു . എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉള്ളില്‍ തന്നെ ഉണ്ടെന്നിരിക്കെ ...പുറത്തു തേടുന്നത് മായയില്‍ ഭ്രമിക്കുന്ന കൊണ്ടാണ് . നിന്റെ ചോദ്യങ്ങള്‍ക് ഉത്തരം തിരയേണ്ടത് നിന്നില്‍ തന്നെയാണ് .
മനസ്സ് ശുദ്ധമാക്കിയാല്‍ നമുക്കത് സാധിക്കും . അരുതെന്ന് തോന്നിക്കുന്ന ചിന്തകള്‍ എല്ലാ തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്പേ നമ്മെ വിലക്കും ...അതാണ് മനസാക്ഷി , അല്ലെങ്കില്‍ മനസ്സ് . ആ പിന്‍വിളി കേള്‍കുമ്പോള്‍ അനുസരിച്ചാല്‍ ഇവിടെ സ്വര്‍ഗം ഉണ്ടാക്കാം . അതാണ്‌ ബ്രഹ്മം .