Google Ads

Saturday, December 9, 2017

ദക്ഷിണ ഒറ്റ സംഖ്യ ചേർത്ത് നൽകുന്നത്

!! ലോകാ സമസ്താ സുഖിനോ ഭവന്തു !!
!ഹരേ രാമ ! ഹരേ കൃഷ്ണ!
!ഹരേ മാധവ ! ഹരേ ഗോവിന്ദ ! **

*നമ്മള്‍ ദക്ഷിണ കൊടുക്കുമ്പോഴും, സമ്മാനം കൊടുക്കുമ്പോഴും എപ്പോഴും 51,101,1001,10001 എന്നിങ്ങനെ വേണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ*

അമ്പതുരൂപയും, അമ്പത്തൊന്ന് രൂപയും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. 50-100-1000 എല്ലാം പൂര്‍ണ്ണ സംഖ്യയെയാണ് ധ്വനിപ്പിക്കുന്നത്. അതില്‍ ഒന്നു കൂടുമ്പോള്‍ വീണ്ടും ഒരു തുടക്കം. എന്നുവെച്ചാല്‍ *എന്റെ ദാനം ഞാന്‍ ഇതുകൊണ്ടവസാനിപ്പിക്കുകയില്ല. ഇതില്‍ നിന്ന് തുടങ്ങുകയാണ്.* എന്ന പരോക്ഷമായ ധ്വനിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.

പൂർവികർ കൈമാറി തന്ന നമ്മുടെ ഓരോ ആചാരങ്ങൾക്കും അതിന്റെതായ അർത്ഥവും സവിശേഷതയുമുണ്ട്.🙏🙏🙏🕉🕉🕉🌹🌹🌹
ഓം