*### അഞ്ച് നേട്ടങ്ങൾ ### ( തിരക്കിനിടയിൽ അല്പസമയം മാറ്റി വയ്ക്കാനൊക്കുമെങ്കിൽ വായിക്കുക)*
തിരക്കിട്ട നഗര വീഥിയിലൂടെ എന്തിനോ വേണ്ടി പരക്കംപായുന്ന ആളുകൾ...
ആർക്കും ഒന്നിനും സമയമില്ല...
ഈ നെട്ടോട്ടം എവിടെച്ചെന്നവസാനിക്കുമെന്ന ആശങ്കയിലായിരുന്നു ഞാൻ.. കാരണം ഞാനും അവരിലൊരാളാണല്ലോ...
സൂപ്പർമാർക്കറ്റ് ലക്ഷ്യമാക്കിയായിരുന്നു എന്റെ അന്നത്തെ ആ നടത്തം... കുറച്ച് പച്ചക്കറികൾ വാങ്ങിക്കണം അതാണ് ആ പാച്ചിലിന്റെ ഉദ്ദേശം...
തിരക്കിട്ടുപായുന്നതിനിടയിൽ റോഡിന്റെ ഒരു വശത്ത് വഴിയോരക്കച്ചവടക്കാർ തമ്പടിച്ചിട്ടുണ്ട്..
പലരും ആളുകളെ അമറിവിളിക്കുന്നുണ്ടെ ങ്കിലും ആർക്കാണതിനൊക്കെ സമയം..
ആളുകളെ അവരുടെ കച്ചവടത്തിലേക്കാകർ ഷിക്കാനായി പലനമ്പറുകളും അവർ ഇറക്കുന്നുണ്ട്...
ചിലതൊക്കെ കേട്ടാൽ നമുക്ക് ചിരിവരുമെങ്കി ലും വയറ്റിപ്പിഴപ്പല്ലേ എന്നു കരുതുമ്പോൾ സഹതാപം തോന്നും...
അങ്ങനെ നടക്കുമ്പോഴാണ് അയാളുടെ ആ സംസാരം ഞാൻ ശ്രദ്ധിക്കാനിടയായത്...
"സാർ.. എന്റെ പക്കൽ നിന്നും സാധനം വാങ്ങിക്കുന്നവർക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ അഞ്ച് നേട്ടങ്ങൾ ആണ് ലഭിക്കുക.. എന്താണ് ആ നേട്ടങ്ങൾ എന്നറിയണ്ടേ?"
പതിവിൽ നിന്നും വ്യത്യസ്ഥമായ ആ വാചകമ ടി ആരുടേതെന്നറിയാൻ ഞാൻ പിന്തിരിഞ്ഞു നോക്കി...
കൈലിമുണ്ടെടുത്ത് ഒരു തോർത്തും അരയി ൽ ചുറ്റിയാണ് മൂപ്പരുടെ നിൽപ്പ്.. ആരേയും ആകർഷിക്കത്തക്ക എന്തൊ ഒന്ന് അയാളിലു ണ്ടെന്ന് എനിക്ക് തോന്നി..
തൊട്ടടത്ത് ഒരു കസേരയിലായി ഒരു കുട്ടിയുമിരിപ്പുണ്ട്... അവനാണ് കാഷ്യർ..
പച്ചക്കറിയാണ് അയാൾ വിപണനം നടത്തിയിരുന്നത്... എനിക്കാവശ്യമുളള സാധനങ്ങളെല്ലാം അയാളുടെപക്കലുണ്ട് താനും...
"എന്താണ് നിങ്ങൾ പറഞ്ഞ അഞ്ച് നേട്ടങ്ങൾ. കേൾക്കട്ടെ?"
എന്റെ ആകാംഷക്ക് മറുപടിയെന്നോണം അയാൾ പറഞ്ഞു തുടങ്ങി...
"സാർ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കുന്ന ഒരു സാധനത്തിനും നിങ്ങൾക്ക് ജി എസ് ടി അടക്കേണ്ടതില്ല.. അതാണ് ആദ്യത്തെ നേട്ടം.. നൂറു രൂപയുടെ സാധനത്തിന് സാറിന് 5 രൂപ ലാഭം"
ശരിയെന്നർത്ഥത്തിൽ തലകുലുക്കിയിട്ട് രണ്ടാമത്തെ നേട്ടം എന്താണ് എന്ന് ഞാനാരാഞ്ഞു..
"സാർ വാങ്ങിക്കുന്ന സാധനങ്ങൾ ഇട്ടു കൊണ്ട് പോകുവാൻ ഞങ്ങൾ കൊടുക്കുന്ന കവർ തികച്ചും ഫ്രീ ആണ് സാറിന് അഞ്ച് രൂപ ലാഭം"
അപ്പോഴാണ് അയാളുപറഞ്ഞതിലെ യഥാര്‍ത്ഥ്യം എനിക്ക് ശരിക്കും മനസ്സിലായത്...
ശരിയല്ലേ നമ്മളെന്തിനാ ഇത്രയും വിലകൊടുത്ത് വാങ്ങുന്ന സാധനങ്ങളുടെ കവർ വാങ്ങാൻ അഞ്ചുരൂപകൊടുക്കുന്നത്..
എനിക്ക് കൗതുകമായി.. മൂന്നാമത്തെ നേട്ടത്തിനായി ഞാൻ ആകാംക്ഷയോടെ കാതോർത്തു...
"സാർ സൂപ്പർ മാർക്കറ്റുകളിൽ സാറിന് അവർ പറയുന്ന വിലകൊടുത്തു സാധനങ്ങൾ വാങ്ങേണ്ടി വരും.. ഞങ്ങളോട് സാറിന് വിലപേശാം..നൂറുരൂപയുടെ സാധനം എൺപത് രൂപയ്ക്ക് ചോദിച്ചാലും നിങ്ങൾക്ക് കിട്ടും..കാരണം ഞങ്ങൾക്കിത് വയറ്റിപ്പിഴപ്പാണ്.. സാറിന് ലാഭം 20"
ഞാൻ കവിളത്ത് കൈവച്ചിരുന്നു... ശരിയല്ലേ അയാള് പറയുന്നത്?..
"സാർ ഞാനിതല്ലാം വീട്ടിൽ കൃഷിചെയ്യുന്ന താണ്.. അത് കൊണ്ട് സാറിന് വിഷഭയമില്ലാ തെ ധൈര്യമായി കഴിക്കാം.. തന്നെയുമല്ല ഫ്രഷുമാണ്.. അത് കൊണ്ടുളള നാലാമത്തെ നേട്ടം എത്രയോ വലുതാണ് എന്ന് ഞാൻ പറയണ്ടല്ലോ"
എനിക്കതിശയമായി ഈ ഓട്ടപ്പാച്ചലിൽ നമ്മളൊന്നും ശദ്ധിക്കാത്ത ഒരു പ്രധാനപ്പെട്ട വസ്തുതകളാണിതെല്ലാം...
എല്ലാവർക്കും ധൃതിയാണ്.. എളുപ്പത്തിന് വേണ്ടി സൂപ്പർ മാർക്കറ്റുകളിൽ കയറുന്നു.. എന്നിട്ട് സാധനങ്ങളെടുത്ത് ക്യൂവിൽ കാത്തുനിൽക്കാൻ തയ്യാറാണ് നമ്മൾ... അവർ പറയുന്ന പൈസയും കൊടുത്ത് നമ്മൾ ഒന്നും മിണ്ടാതെ പോരും.. തൊണ്ണൂറ്റി ഒൻപത് രൂപ വിലവരുന്ന സാധനത്തിന് ബാക്കി ഒരു രൂപ നമ്മൾ അവർക്ക് ടിപ്പ് പോലെ കൊടുത്തിട്ട് പോരും..
പിന്നെ ഞാൻ മറ്റൊന്നും ചോദിച്ചില്ല അപ്പോൾ തന്നെ ഞാനെനിക്കുവേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയാൾക്ക് കൈമാറി..എല്ലാം പാക്ക് ചെയ്ത് അയാൾക്ക് പൈസയും കൊടുത്ത് അവിടന്ന് തിരിഞ്ഞു നടക്കാനൊരുങ്ങവേ യാണ് ആ കാര്യം ഞാനോർത്തത്..
ഞാനത് അയാളോട് ചോദിച്ചു...
" അപ്പോ എന്താണ് എനിക്കുളള അഞ്ചാമത്തെ നേട്ടം?"
അയാളൊന്നു പുഞ്ചിരിച്ചു.. എന്നിട്ട് അയാളു ടെ മകനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു..
"അത് എന്റെ മകനാണ്. . അവന്റെ വൃക്കകൾ തകരാറിലാണ്.. അവന്റെ ചികിത്സക്ക് വേണ്ടി ഞാനാരുടേയും മുന്നിൽ കൈനീട്ടിയിട്ടില്ല..
സാർ ഇപ്പോൾ ഞങ്ങൾക്ക് നൽകിയ ഈ പണം ഒരു ചാരിറ്റി കൂടെയാണ്..അതിന്റെ പുണ്ണ്യം സാറിന് കിട്ടും അത് തന്നെയാണ് സാറിനുളള അഞ്ചാമത്തെ നേട്ടം...
അയാളെന്നെ വല്ലാത്തൊരു തിരിച്ചറിവിലേ ക്കാണ് കൂട്ടിക്കൊണ്ട് പോയത്..
വഴിയോരങ്ങളിൽ കച്ചവടങ്ങൾ നടത്തുന്ന പലരും ലാഭത്തിന് വേണ്ടിയല്ല കച്ചവടം ചെയ്യുന്നത്.. മറിച്ച് ജീവിക്കാൻ വേണ്ടിയാണ്..
*പലർക്കും കാണും ഇതുപോലെ ഓരോ വിഷമങ്ങൾ.. നമ്മൾ വിചാരിച്ചാൽ അവരെ സഹായിക്കാൻ പറ്റില്ലേ? കോടിക്കണക്കിന് രൂപയുടെ ആസ്തിയുളള മുതലാളിമാരുടെ പോക്കറ്റിലേക്ക് നമ്മൾ കൊടുക്കന്നതിൽ നിന്നും ഒരു പങ്ക് അവർക്കും നൽകിക്കൂടേ?*
*രചന:കടപ്പാട്:*