Google Ads

Saturday, December 9, 2017

ആരേയും പരിഹസിക്കരുത്...

സ്വന്തം സുഹൃത്തായാൽ പോലും,,,,,,,
അറിയുക... ന്യൂനതകളില്ലാത്ത മനുഷ്യരില്ല..
*എല്ലാം തികഞ്ഞവരായി മനുഷ്യരെ സൃഷ്ടിച്ചിട്ടുമില്ല..*

മറ്റുള്ളവരെ പരിഹസിക്കരുത്...

പരിഹാസപ്പേരുകൾ വിളിക്കരുത്.. പരസ്പരം ചീത്ത വിളിക്കരുത്...

വിദ്വേഷവും പ്രതികാര ചിന്തയും ഉണ്ടാകരുത്..

നാം കാരണം ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കിൽ അവരോട് ക്ഷമാപണം നടത്തുക,,,
അതിൽ തെല്ലൊന്നും വിമുഖത കാണിക്കേണ്ടതില്ല...

നമ്മെ ആരെങ്കിലും വിഷമിപ്പിച്ചെങ്കിൽ അവരോട് ക്ഷമിക്കുക..
ഭൂമിയിൽ അഹന്തയോട് കൂടി നടക്കരുത്...

നമ്മെ സൃഷ്ടിച്ച സൃഷ്ടാവിനെ ഓർക്കുക..

തീർച്ചയായും ഈ ഭൂമിയെ പിളർത്തുവാനോ കീഴ്മേൽ മറിക്കുവാനോ മനുഷ്യന്ന് സാധ്യമല്ല തന്നെ..

മറ്റുള്ളവരെ പരിഹസിക്കുന്നത് അഹങ്കാരമാണ്...

ഉപേക്ഷിക്കുക.. പരിഹാസം മനുഷ്യനെ നരകത്തിൽ എത്തിക്കും...

ജനങ്ങളോട് മാന്യമായി പെരുമാറുക..

ഓർക്കുക....

*മരണം നിഴൽ പോലെ കൂടെയുണ്ട്..*

ക്ഷമ ചോദിക്കുവാൻ പോലും കഴിഞ്ഞില്ലെന്ന് വരാം...

നാളെ നമുക്കുള്ളതല്ല.. ഇന്നെല്ലാം പറഞ്ഞ് അവസാനിപ്പിക്കുക..

*എപ്പോൾ വേണമെങ്കിലും തിരിച്ച് പോകേണ്ട ഒരു അതിഥിയെപ്പോലെ ജീവിക്കുക...*

നമ്മിൽ നിന്ന് വന്ന് പോയ തെറ്റുകൾ നാഥൻ പൊറുത്ത് തരട്ടെ....



മനുഷ്യൻ അഹങ്കാരത്തോടെ പറഞ്ഞു. "എന്ത് വിലകൊടുത്തും ഞാനാ മണ്ണ് സ്വന്തമാക്കും".

അപ്പോള്‍ മണ്ണ് വിനയത്തോടെ പറഞ്ഞു. " ഒരു വിലയും കൊടുക്കാതെ തന്നെ നിന്നെ ഞാനും സ്വന്തമാക്കും".

കാല് കൊണ്ട് നീ എത്ര ചവിട്ടിഅരച്ചിട്ടും മിണ്ടാതിരുന്നതു ..ഒരു നാൾ നിനക്ക് മുകളിൽ ഞാൻ വരും എന്നുറപ്പുള്ളതു കൊണ്ടാണ് ....
എന്ന് ..മണ്ണ്