Google Ads

Sunday, June 25, 2017

ആത്മാവ്

ആത്മാവ് എന്ന വാക്ക് ഭാരതത്തിൽ സർവ്വരും യഥേഷ്ടം ഉപയോഗിക്കാറുണ്ടെങ്കില്ലും ആത്മാവിനെക്കുറിച്ചുള്ള കൃത്യമായ അറിവ് ആരും തന്നെ തന്നിട്ടില്ല. ആത്മാവിനെ യഥാർത്ഥമായി അറിഞ്ഞാൽ മാത്രമേ പരമാത്മാവിനേയും മനസ്സിലാക്കുവാൻ സാധിക്കൂ. ആത്മാവിനെക്കുറിച്ച്ജ്ഞാനസാഗരനായ പരമാത്മാവ് ബ്രന്മാവിൽ കൂടിതരുന്ന അറിവിതാണ്.
ഈ ശരീരം പഞ്ചഭൂത നിർമ്മിതവും അചേതനവുമാണ്.ഈ ശരീരത്തിൽ ഇരുന്ന് കർമ്മം ചെയ്യുകയും സുഖദു:ഖങ്ങൾ അനുഭവിക്കുകയും. ചെയ്യുന്നത് ചൈതന്യ രൂപമായ ആത്മാവാണ്. ശരീരത്തെ വിട്ടു പോകുമ്പോൾ പിന്നെ കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല. ശരീരത്തെ പിന്നെ ശവം എന്നേ വിളിക്കു.
ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം ശരീരത്തെ ഉപയോഗിച്ച് ആ ശരീരത്തിലൂടെ പ്രവർത്തിച്ചു കൊണ്ടിരുന്നത് ആത്മാ വാണെന്ന്.. ഞാൻ കാണുന്നു, ഞാൻ കേൾക്കുന്നു, ഞാൻ പറയുന്നു, ഞാൻ ചെയ്യുന്നു, എന്റെ ശരീരത്തിന് സുഖമില്ല എന്നെല്ലാം പറയുമ്പോൾ കർമ്മങ്ങൾ വ്യത്യസ്തമാണെങ്കിലും കർത്താവ് അതായത് . 'ഞാൻ' ഒന്നു തന്നെയാണ്.' ഈ ഞാൻ ആത്മാവും , ശരീരം എന്റെയും
രണ്ടും രണ്ടാണ്.
ശരീരം നശ്വരവും ആത്മാവ് അനശ്വരവും. ശരീരനാശത്തിൽ ആത്മാവ് അതിന്റെ സംസ്കാരവുമായി മറ്റൊരു ശരീരത്തിലേക്ക് കൂടുമാറുന്നു."
💦💦💦💦💦💦💦💦💦
ഹേ അർജ്ജു നാ, ഒരു .ദേഹത്തിലും വസിക്കുന്ന ആത്മാവ് നശിക്കുന്നില്ല , ഈ ആത്മാവ് എന്നും ഉണ്ടായിരുന്നു. ഇനിയുണ്ടായിരിക്കുകയും ചെയ്യും. വസ്ത്രം ജീർണ്ണിക്കുമ്പോൾ പകരം ധരിക്കുന്നതു പോലെ ഈ ദേഹി ദേഹത്തെ മാറ്റുക മാത്രമാണ് മരണം." എന്നെല്ലാം ഗീതയിൽ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ അനശ്വരതയേയാണ് സൂചിപ്പിക്കുന്നത്.