തുളസി ചെടിയാകുന്നതിനു മുന്‍പ് ഒരു സ്ത്രീയായിരുന്നു. ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോള്‍ ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്ക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ താന്‍ അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യം
മറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം.
ഇതില്‍ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിയ്ക്കുമെന്നും അറിയിച്ചു. എന്നാല്‍ തനിയ്ക്കുള്ള പൂജകളില്‍ തുളസിയില ഉള്‍പ്പെടുത്തില്ലെന്ന ശാപവും ഗണപതി നല്‍കി.
ശാപപ്രകാരം ജലന്ധരനെന്ന രാക്ഷസന്റെ ഭാര്യയായി തുളസി. ശിവപ്രീതി നേടി ജലന്ധരന്‍ ദൈവങ്ങള്‍ക്കു തന്നെ തോല്‍പ്പിക്കാനാവരുതെന്നും അമരത്വം വേണമെന്നും വരം നേടി. എന്നാല്‍ ഭാര്യയുടെ പാതിവ്രത്യം നഷ്ടപ്പെട്ടാലും കൃഷ്ണകവചമെന്ന പടച്ചട്ട നഷ്ടപ്പെട്ടാലും മരണവും തോല്‍പിയും സംഭവിയ്ക്കാമെന്ന വരമാണ് ലഭിച്ചത്. ജലന്ധരന്റെ ചെയ്തികള്‍ അതിരു കടന്നപ്പോള്‍ വിഷ്ണുവും ശിവനും ചേര്‍ന്ന് പരിഹാരമുണ്ടാക്കാന്‍ പദ്ധതിയുണ്ടാക്കി. ഇതുപ്രകാരം വേഷം മാറി വിഷ്ണുഭഗവാന്‍ കവചകുണ്ഡലങ്ങള്‍ ജലന്ധരനില്‍ നിന്നും നേടി. പീന്നീട് ജലന്ധരനായി വേഷം മാറി തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടുത്തി. ഇതെത്തുടര്‍ന്ന് ജലന്ധരനെ ശിവഭഗവാന്‍ വധിച്ചു. ഇതിനു ശേഷം തുളസിയ്ക്ക് വിഷ്ണുഭഗവാന്‍ പുണ്യസസ്യമെന്ന പദവി നല്‍കി. തന്നെ വീട്ടിലേയ്ക്കു കൊണ്ടുപോകണമെന്ന തുളസിയുടെ അഭ്യര്‍ത്ഥന വിഷ്ണു ഭഗവാന്‍ കൈക്കൊണ്ടില്ല. തന്റെ വീടിനുള്‍ഭാഗം ലക്ഷ്മീദേവിയുടെ സ്വന്തമാണെന്നും വീട്ടുമുറ്റത്ത് സ്ഥാനം നല്‍കാമെന്നും വിഷ്ണു അറിയിച്ചു. ഇതുകൊണ്ട് തുളസി വീടിനുള്ളില്‍ വയ്ക്കരുതെന്നു പറയും. തന്റെ ഭര്‍ത്താവിനെ വധിച്ച ശിവനെ തന്റെ ഇലകള്‍ ശിവപൂജയ്ക്കുപയോഗിയ്ക്കില്ലെന്ന് തുളസി ശപിച്ചു.
ഇതുകൊണ്ട് ശിവപൂജയ്ക്ക് തുളസിയില ഉപയോഗിയ്ക്കില്ല. ഏകാദശി, ഞായറാഴ്ച, സൂര്യ-ചന്ദ്രഗ്രഹണം തുടങ്ങിയ ദിവസങ്ങളില്‍ തുളസിയില പറിയ്ക്കരുതെന്നു പറയും. ഇത്തരം ദിവസങ്ങളിലാണ് തുളസിയെ വഞ്ചിച്ച് ഭഗവാന്മാര്‍ ജലന്ധരനെ വധിച്ചത്. ഇപ്രകാരം ചെയ്താല്‍ മരണം വരെ സംഭവിയ്ക്കുമെന്നാണ് വിശ്വാസം.
തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണെന്നാണ് വിശ്വാസം.