Google Ads

Thursday, June 15, 2017

ഗജേന്ദ്രമോക്ഷം നടന്ന തൃക്കരിപൂരിലെ ശ്രീചക്രപാണി ക്ഷേത്രം

ഭാരതത്തിലുണ്ടോളതുപോലൊരു പുണ്യ ക്ഷേത്രം. ഇല്ല എന്നു തന്നെ പറയാം

അധികമാരും അറിയാത്ത ഈ ഒരുകഥ മുഴുവനായും വായിച്ച് ഷേർ ചെയ്യുക '
നമ്മടെ ഭാരതത്തിൽ അതും കൊച്ചു കേരളത്തിൽ നടന്ന ഈ ഒരു സംഭവ കഥ അതും നമ്മുടെ തൃക്കരിപൂരിലെ ശ്രീചക്രപാണി ക്ഷേത്രത്തിൽ.
ഭഗവാൻ ശ്രീകൃഷ്ണൻ ഗുരുവായൂരിൽ നിന്നും സ്വന്തം ഭക്തനെ ശ്രീചക്രപാണിശ്വരത്തേക്ക് പറഞ്ഞയച്ച കഥ. ഭാരതത്തിലുണ്ടോ എവിടെയെങ്കിലും ഇതുപോലെ ഭാഗ്യം ചെയ്ത സ്ഥലം. മഹാഭാഗവതത്തിലെ പ്രധാന ഭാഗമായ ഗജേന്ദ്രമോക്ഷം നടന്ന താമരകുളവും ക്ഷേത്രവും
ഗജേന്ദ്രമോക്ഷം നടന്ന കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതു ജന്മാന്തരസുകൃതമാണെന്നാണു വിശ്വാസം. 18 പുരാണങ്ങൾ രചിച്ച വേദവ്യാസൻ പോലും സമ്മതിച്ചിട്ടുള്ള രഹസ്യമാണ് ഗജേന്ദ്രമോക്ഷത്തിന്റെ പുണ്യം. പാപങ്ങളുടെ പടനായകനും മോക്ഷദായകനുമായ ശ്രീമൻ ‌നാരായണ മഹാപ്രഭു ഭക്തനെ രക്ഷിച്ച കഥയാണ് ഗജേന്ദ്രമോക്ഷം. വേദശാസ്ത്രങ്ങൾ പഠിച്ചാൽ കിട്ടാത്ത പുണ്യം ഭഗവാന്റെ ഈ പുണ്യകഥയിലൂടെ ലഭിക്കും. ഭാഗവതം എട്ടാം സ്കന്ധത്തിൽ ശ്രീശുകമുനി പറയുന്ന ഗജേന്ദ്രമോക്ഷം കഥ തന്നെയാണത്. ഈ കഥ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർ പോലും മോക്ഷത്തിനർഹരായിതീരും. മേൽപ്പത്തൂർ തന്റെ നാരായണീയത്തിലിതു പറയുന്നു. ആ ഗജേന്ദ്രമോക്ഷം നടന്ന സ്ഥലവും ക്ഷേത്രവും ശ്രീ പരശുരാമനാൽ മഴുവെറിഞ്ഞ് നേടിയ കേരളത്തിലെ തൃക്കരിപ്പൂരിൽ ആണെന്നാണു വിശ്വാസം. പയ്യന്നൂരിൽ നിന്ന് എട്ടു കി.മീ. മാറി തൃക്കരിപ്പൂരിനടുത്ത് ചക്രപാണീശ്വരക്ഷേത്രം കാണാം. ഇവിടത്തെ കുളത്തിലാണ് ഗജേന്ദ്രമോക്ഷം നടന്നതത്രേ.

ഗജേന്ദ്രമോക്ഷം നടന്ന ഈ പുണ്യഭൂമിയിൽ മേൽപ്പത്തൂരിന് അന്ത്യകാലത്ത് വാതരോഗത്താൽ കലശലായ വിഷമം നേരിട്ടപ്പോൾ ഗുരുവായൂർ ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി പറഞ്ഞത്രേ– നേരെ ചക്രപാണിശ്വരത്തേക്കു പൊയ്ക്കൊള്ളൂ, മോക്ഷം അവിടം കൊണ്ടേ പൂർത്തിയാകൂ. സാക്ഷാൽ നാരായണമൂർത്തി മറ്റൊരു പ്രത്യക്ഷ ദൈവമായിരുന്ന വില്വമംഗലം സ്വാമികളിൽ ഭഗവാൻ അരുൾ ചെയ്തതനുസരിച്ച് ശ്രീചക്രപാണീശ്വര ക്ഷേത്രത്തിലെത്തി അഭയം പ്രാപിച്ചു അങ്ങനെ തൃക്കരിപ്പൂരിനടുത്ത് വീൽകുളം ശ്രീകൃഷ്ണസ്വാമിക്ഷേത്ര പരിസരത്താണ് വില്വേമംഗലം സ്വാമി സമാധി എന്നാണ് അറിവ്.

ഭക്തരുടെ പ്രശ്നങ്ങൾക്ക് ചക്രപാണീശ്വരനെ വണങ്ങിയാൽ പരിഹാരമുണ്ടെന്ന് പ്രതീക്ഷിക്കാം. ഉപദേവതയായി ഗണപതി, ശാസ്താവ് ദുർഗ്ഗ എന്നിവയുടെ പ്രതിഷ്ഠയും ഉണ്ട്.

ഗജേന്ദ്രമോക്ഷം

ഇന്ദ്രദ്യുമ്നൻ എന്നൊരു മഹാരാജാവ് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നു. ഭക്തനും ജ്ഞാനിയുമായിരുന്നു. തിരക്കു പിടിച്ച ഭരണത്തിനിടയിലും ഭഗവാനെ സ്മരിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല. അഗസ്ത്യമഹർഷിയുടെ ശിഷ്യനാണിദ്ദേഹം. ജ്ഞാനവൈരാഗ്യം വളർന്നതോടു കൂടി നാടുപേക്ഷിച്ചു കാട്ടിലെത്തി. ആശ്രമം കെട്ടി തപസ്സനുഷ്ഠിക്കാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം അഗസ്ത്യമുനി ശിഷ്യനെക്കാണാനായി അവിടെയെത്തി. രാജാവ് ധ്യാനത്തിൽ മുഴുകിഇരുന്നതിനാൽ മുനി വന്നതറിഞ്ഞില്ല. മുനിയെ കണ്ടിട്ടും വേണ്ടതുപോലെ ബഹുമാനിക്കാനോ അതിഥി പൂജ ചെയ്യാനോ കഴിഞ്ഞില്ല. ഇതിൽ കുപിതനായ മുനി രാജാവിനെ ശപിച്ചു. ഉടനെ ഒരു ആനയായിത്തീരട്ടെ എന്ന്. മഹർഷിയുടെ തപശ്ശക്തി കാരണം ഇന്ദ്രദ്യുമ്നൻ തൽക്ഷണം ഒരു ഗജേന്ദ്രനായി മാറി. മുനിശാപം ഒരു പ്രകാരത്തിൽ അനുഗ്രഹമാണ്. അനേക ജന്മമെടുത്ത് തീർക്കേണ്ട പ്രാരബ്ധദുഃഖം ഒരു ജന്മത്താൽ അനുഭവിക്കാൻ വേണ്ടി അഗസ്ത്യമുനി നൽകിയ അനുഗ്രഹമാണ്. ആനയായി കഴിയുന്ന സമയത്ത് അതികഠിനമായ വരൾച്ചയും കഠിനമായ ചൂടും വന്നു. അപ്പോൾ ഇന്നത്തെ ചക്രപാണീശ്വര ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെ താമരപ്പൊയ്കയിൽ ആനക്കൂട്ടം വന്നു വെള്ളം കുടിക്കാനിറങ്ങി.

പണ്ടു കാലത്ത് ഈ പ്രദേശം സമുദ്രത്തോടടുത്തു കിടക്കുന്ന വനവും ജലാശയവും മാത്രമുള്ള പ്രദേശമായിരുന്നു. വെള്ളം കുടിച്ച ശേഷം കരയ്ക്കു കയറാൻ തുടങ്ങിയപ്പോൾ മറ്റാനകൾ കരയ്ക്കു കയറി. രാജാവായ ആന മാത്രം കയറിപ്പറ്റിയില്ല. ദേവശാപത്താൽ മുതലയായി തീർന്ന ഹുഹു എന്ന ഗന്ധർവ‍ൻ ഈ പൊയ്കയിലുണ്ടായിരുന്നു. മുതല ഈ കൊമ്പനാനയെ കാലിൽ കടിച്ചു പിടിച്ചു. അതിൽ നിന്നു മോചനമുണ്ടായില്ല. മറ്റാനകൾ കൊമ്പനാനയെ കയറ്റാൻ ശ്രമിച്ചെങ്കിലും അതിനു കഴി‍ഞ്ഞില്ല. ഒടുവിൽ മറ്റാനകൾ ബന്ധവും സ്വന്തവും എല്ലാം വിട്ടു പോയി. നശിക്കാൻ പോകുന്നവരെ നാമെന്തിനു കൂടെ നശിക്കണം, ലോകത്തിലുള്ള എല്ലാ ബന്ധുക്കളുടെയും ഗതി ഇതു തന്നെ. സ്നേഹവും മമതയും ഒരു പരിധിവരെ മാത്രമേ ഉള്ളൂ. പക്ഷേ പുണ്യാത്മാക്കളെ രക്ഷിക്കാൻ ഈശ്വരൻ മാത്രമേ കാണൂ എന്ന് ഈ ആന ചിന്തിച്ചു. ഭക്ത്യാദരപൂർവം തുമ്പിക്കയ്യിൽ ഒരു താമരപ്പൂവെടുത്ത് നാരായണ ' അഖില ഗുരോ ഭഗവാൻ നമസ്തേ' എന്നു പറഞ്ഞ് ഭഗവാനെ വിളിച്ചതും വൈകുണ്ഠവാസിയായ ഭഗവാൻ ലക്ഷ്മിയോടൊപ്പം ഗരുഡന്റെ പുറത്തുകയറി തൽസമയം ആകാശത്തിലൂടെ ശംഖുചക്രധാരിയായി അവിടെയെത്തി. ഭഗവദ് ദർശനത്താൽ ആനന്ദബാഷ്പമണിഞ്ഞ ഗജേന്ദ്രൻ മുതലയുടെ പിടിയിലെന്നു പോലും മറന്ന് തുമ്പിക്കൈയാൽ താമര ഭഗവാനു സമർപ്പിച്ചു.

കരുണാവാരിധിയായ ഭഗവാൻ തൽക്ഷണം ചക്രായുധത്താൽ മുതലയെ വധിച്ചു. ഗജേന്ദ്രനെ മുക്തനാക്കി. ഈ സമയം. ഗജേന്ദ്രനായിരുന്ന ഇന്ദ്രദ്യുമ്നനും മുതലയുടെ ശരീരത്തിൽ വസിച്ചിരുന്ന ഗന്ധർവനും .വിഷ്ണുലോകത്തെ പ്രാപിച്ചു. അന്നു മുതൽ ഭഗവാൻ ശ്രീചക്രപാണീശ്വരനായി ഭഗവാനെ വിചാരിച്ച് പ്രാർഥിക്കുന്നവർക്കു മോക്ഷം നൽകി തൃക്കരിപ്പൂരിൽ കുടികൊള്ളുന്നു.