Google Ads

Sunday, June 25, 2017

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്.

പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു.

വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.

ഹിന്ദുനിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും.

പുറകിലെ വലതുകയ്യിൽ ചക്രം, മുമ്പിലെ വലതുകയ്യിൽ പദ്മം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻ എന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ
രൂപത്തിലാണ്.

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നു നോക്കിയാൽത്തന്നെ ഭഗവാനെ കാണുവാൻ കഴിയും

ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവിൽ. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിയതാണ്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. അകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹത്തെക്കൂടാതെ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത രണ്ട് വിഗ്രഹങ്ങൾ കൂടിയുണ്ട്. വെള്ളികൊണ്ടുള്ളതും പഴയതുമായ വിഗ്രഹമാണ് ശീവേലിക്കും മറ്റും എഴുന്നള്ളിക്കുന്നത്. ഉത്സവക്കാലത്തുമാത്രമേ സ്വർണ്ണവിഗ്രഹം എഴുന്നള്ളിക്കാറുള്ളൂ.

ചുവർച്ചിത്രങ്ങൾകൊണ്ടും ദാരുശില്പങ്ങൾകൊണ്ടും അതിമനോഹരമാക്കിയിട്ടുണ്ട് ഇവിടത്തെ ശ്രീകോവിൽ. ശിവൻ മോഹിനിയെ കണ്ട് മയങ്ങുന്നത്, പാലാഴിമഥനം, ശ്രീരാമപട്ടാഭിഷേകം, ഗണപതി - അങ്ങനെ നീളുന്നു ആ നിര. ശ്രീകോവിലിന്റെ വാതിലുകൾ പിച്ചളയിൽതീർത്ത് സ്വർണ്ണം പൂശിവയാണ്. 101 മണികൾ ഈ വാതിലിലുണ്ട്. ശ്രീകോവിലിലേക്ക് കയറാനായി സോപാനപ്പടികൾ കരിങ്കല്ലിൽ തീർത്തവയാണ്. എന്നാൽ ഇപ്പോൾ അവയും സ്വർണ്ണം പൂശിയിട്ടുണ്ട്.

*_ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങൾ_*

1 ) *വാതിൽമാടം* : കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോൾ ഇരുവശത്തുമുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളാണ് വതിൽമാടം. തെക്കേ വാതിമാടത്തിന്റെ കിഴക്കേ തൂണിൽ ചാരിയിരുന്നാണ് നാരായണീയം രചിച്ചതെന്ന് വിശ്വസിക്കുന്നു. ഇന്ന് ആ സ്ഥലത്ത് അത് എഴുതിക്കാണിക്കുന്ന ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. പണ്ട് വടക്കേ വാതിൽമാടം പരദേശി ബ്രാഹ്മണന്മാർക്കുള്ളതായിരുന്നു. ഇന്ന് ഈ സ്ഥലങ്ങൾ പ്രത്യേകപരിപാടികൾക്കായി ഉപയോഗിക്കുന്നു.

2 ) *നമസ്കാരമണ്ഡപം* : ദീർഘചതുരാകൃതിയിൽ ശ്രീകോവിലിനുമുന്നിൽ തീർത്തതാണ് നമസ്കാരമണ്ഡപം. ഇവിടെ സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽനിന്നാണ് മേൽശാന്തിയെ തിരഞ്ഞെടുക്കുന്നത്. പഴയ മേൽശാന്തി സ്ഥാനമൊഴിയുമ്പോൾ തന്റെ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ഇവിടെ നിക്ഷേപിക്കുകയാണ് ചെയ്യുക. തുടർന്ന് ഓതിക്കൻ ഇത് പുതിയ മേൽശാന്തിക്ക് കൈമാറുന്നു.

3 ) *നാലമ്പലം* : അങ്കണത്തിനു ചുറ്റും മേൽക്കൂരയോടുകൂറ്റിയതാണ് നാലമ്പലം. ഇതിനകത്ത് സ്ഥലം വളരെ കുറവാണ്. നാലമ്പലത്തിനൊത്ത നടുക്കായി ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു. ചുറ്റുമുള്ള ബലിവട്ടത്തിൽ അങ്ങിങ്ങായി ബലിക്കല്ലുകൾ കാണാം. അഷ്ടദിക്പാലകർ (ഇന്ദ്രൻ, അഗ്നി, നിര്യതി, വരുണൻ, വായു, കുബേരൻ, ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, കുബേരൻ, ബ്രഹ്മാവ്, നിർമ്മാല്യമൂർത്തി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയ ദേവന്റെ കാവൽക്കാരെയാണ് ഈ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്. നിത്യശീവേലിക്ക് ഈ കല്ലുകളിലാണ് മേൽശാന്തി ബലി തൂകുന്നത്.

4 ) *തിടപ്പള്ളി* : ഭഗവനുള്ള നിവേദ്യം തയ്യാറാക്കുന്ന മുറിയാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ ശ്രീകോവിലിന് വലതുവശത്താണ് തിടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെവച്ചുതന്നെയാണ് രാവിലെ ഗണപതിഹോമം നടത്തുന്നതും.

5 ) *പടക്കളം* : ഭഗവാനു നിവേദിച്ച പടച്ചോറ് വിതരണം ചെയ്യുന്നതിവിടെയാണ്. ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു പ്രത്യേകമുറിയിലാണ് സ്ഥാനം

6 ) *തുറക്കാ അറ* : പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരിക്കലും തുറക്കാത്ത ഒരു രഹസ്യ അറയാണ്. നാഗങ്ങളാണ് ഈ നിലവറ കാക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. തിടപ്പള്ളിക്ക് പടിഞ്ഞാറാണ് ഇത്. ഇതിനകത്ത് ശ്രീകൃഷ്ണഭഗവാന്റെ മയിൽപ്പീലി പോലുള്ള പല അദ്ഭുതവസ്തുക്കളുമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഒരിക്കൽ ഇത് തുറക്കാൻ ചില വിരുതന്മാർ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കുറേ അനർത്ഥങ്ങൾ കാണാനിടയായി. തുടർന്ന് അത് എന്നെന്നേക്കുമായി അടച്ചിടുകയായിരുന്നു.

7 ) *സരസ്വതി അറ* ; ഗണപതിക്ഷേത്രത്തിൻ തൊട്ടുമുമ്പിലാണ് സരസ്വതി അറ. നവരാത്രികലത്ത് ഓലകൾ വച്ചിരുന്ന സ്ഥലമാണ്. സ്ഥലക്കുറവുകാരണം ഇപ്പോഴത് കൂത്തമ്പലത്തിലേക്ക് മാറ്റി.

8 ) *നൃത്തപ്പുര* ; ചോറ്ററയുടെ വടക്കുഭാഗത്താണ്. ഇവിടെ വച്ചാണ് വില്വമംഗലത്തിന് ശ്രീകൃഷ്ണന്റെ നൃത്തം ദർശിക്കാനായത്. തന്മൂലം നൃത്തപ്പുര എന്ന പേരുവന്നു. കന്നി, കുംഭം എന്നീ മാസങ്ങളിലെ മകം നക്ഷത്രദിവസം ഈ മുറിയിൽവച്ചാണ് ശ്രാദ്ധച്ചടങ്ങുകൾ നടത്തുന്നത്. ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ച രണ്ട് ഭക്തരുടെ ശ്രാദ്ധം ഗുരുവായൂരപ്പൻ തന്നെ ഊട്ടുന്നു എന്നതാണ് സങ്കല്പം.

9 ) *മുളയറ* : നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്താണ് മുളയറ. ഇവിടെയാണ് ഉൽസവകാലത്ത് മണ്ണുനിറച്ച് വിവിധ ഇനം വിത്തുകൾ വിതച്ച കുടങ്ങൾ വയ്ക്കുന്നത്. ഉത്സവകാലത്ത് കലശപൂജ, മുളപൂജ തുടങ്ങിയവ നടക്കുന്നതും ഇവിടെയാണ്. മുളപൂജ നടക്കുന്നതിനാൽ 'മുളയറ' എന്ന പേരുവന്നു.

10 ) *കോയ്മ അറ* : നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. പഴയ ഭരണസംവിധനത്തിൽ പൂജകളുടെ മേൽനോട്ടം വഹിച്ചിരുന്ന കോയ്മകളുടെ മുറി. ഇന്ന് ഇത് വെളിച്ചെണ്ണ വിൽക്കാനുള്ള സ്ഥാനമാണ്.

11 ) *പുണ്യ കിണർ* : ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറാണിത്. 'മണിക്കിണർ' എന്നും ഇത് അറിയപ്പെടുന്നു. ഈ കിണറ്റിലെ ജലമാണ് അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. ശീവേലിസമയത്ത് ഇവിടെയും ബലി തൂകാറുണ്ട്. ഇവിടെ വരുണസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ജലത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. കൊടിയ വേനലിലും മരം കോച്ചുന്ന തണുപ്പിലും ഇവിടത്തെ ജലം തുല്യനിലയിൽത്തന്നെ നിൽക്കുന്നു. പരിസരപ്രദേശങ്ങളിലൊന്നുംതന്നെ ഇത്രയും ശുദ്ധമായ ജലം ലഭിക്കുന്നില്ല. സാളഗ്രാമാദി വിശിഷ്ടവസ്തുക്കൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

:::::::::: *ബാഹ്യാങ്കണം*::::::::::
ക്ഷേത്രം നാലമ്പലത്തിനുചുറ്റുമുള്ളതാണ് ബാഹ്യാങ്കണം. ശീവേലി നടക്കുന്നതിവിടെയാണ്. കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ശങ്കരാചാര്യരുടെ വീഴ്ച ഓർമ്മിക്കുന്നതിന്, ആചാര്യവന്ദനത്തിന് ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്.

*ഗോപുരങ്ങൾ*

കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളിൽ പതിനാറാം നൂറ്റാണ്ടിലെ അപൂർവങ്ങളായ ചുമർചിത്രങ്ങളുള്ള രണ്ടുനില ഗോപുരങ്ങളുണ്ട്. 1970ലെ തീപിടുത്തത്തിൽ നശിച്ച് ചില ചിത്രങ്ങൾ പുനഃനിർമിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമർചിത്രങ്ങളാണിവിടെ. രണ്ടു ഗോപുരങ്ങൾക്കും മരംകൊണ്ട് നിർമ്മിച്ച കൂറ്റൻ വാതിലുകളുണ്ട്. അവയിൽ ദശാവതാരരൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു. കാഴ്ചയിൽ രണ്ട് ഗോപുരങ്ങൾക്കും ഒരേ വലുപ്പം തോന്നിക്കുമെങ്കിലും കിഴക്കേ ഗോപുരമാണ് വലുതും പ്രാധാന്യമുള്ളതും. അതിലൂടെ കടക്കുന്നതിനായി കിഴക്കേ നടയിൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാവിലെ കിഴക്കേ ഗോപുരം തുറക്കാറില്ല. നിർമ്മാല്യദർശനവും അഭിഷേകവും വാകച്ചാർത്തും കഴിഞ്ഞേ കിഴക്കേ ഗോപുരം തുറക്കൂ.

*വിളക്കുമാടം*
നാലമ്പലത്തിനു ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളിൽ ഉറപ്പിച്ചിട്ടുള്ള 8000 പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം. സന്ധ്യയ്ക്ക് ദീപാരാധനസമയത്തും മറ്റും ഈ വിളക്കുകൾ തെളിയിക്കുന്നു.

*നടപ്പുര*
കിഴക്കേഗോപുരം മുതൽ ബലിക്കൽപ്പുരവരെയുള്ള ഭാഗത്ത് മേൽക്കൂരയുള്ള ഭാഗമാണിത്. നടപ്പുരയുടെ വടക്കുഭഗത്തുള്ള ഉയരംകൂടിയ ഭാഗമാണ്
ആനപ്പന്തൽ.

*ധ്വജസ്തംഭം* (കൊടിമരം)
കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 600അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലുപ്പം കൂടിയ കൊടിമരങ്ങളിലൊന്നാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയ്ക്കുശേഷം അവ കത്തിക്കുന്നു.

*വലിയ മണി*
ബാഹ്യാങ്കണത്തിൽ വടക്കുകിഴക്കേമൂലയിലുള്ളതാണ് വലിയ മണി. ഇത് സമയം അറിയിക്കാൻ മുഴക്കുന്നതാണ്. നൂറുവർഷത്തിലധികം പഴക്കമുള്ള ഈ മണി ആദ്യം തെക്കുകിഴക്കേ മൂലയിലായിരുന്നു. പുതിയ തുലാഭാരക്കൗണ്ടർ പണിയുന്നതിന്റെ ഭാഗമായി 2007ൽ ഇപ്പോഴത്തെ സ്ഥാനത്തേക്കുമാറ്റുകയായിരുന്നു.

*കൂത്തമ്പലം*
ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്കേമൂലയിലാണ് കൂത്തമ്പലം. ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിവ ഇവിടെ നടത്തുന്നു. അതിലെ തൂണുകളും മേൽക്കൂരയും കൊത്തുപണികളും ചിത്രപ്പണികളും ഉള്ളവയാണ്. ഇപ്പോൾ നവരാത്രിക്കാലത്ത് പൂജവയ്ക്കുന്നതും ഇവിടെയാണ്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ കൂത്തും കൂടിയാട്ടവും നടത്തപ്പെടുന്നു. ഇവിടെയും ഭഗവദ്സാന്നിദ്ധ്യമുള്ളതായി വിശ്വസിക്കപ്പെടുന്നു.

*ദീപസ്തംഭം*
ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റൻ ദീപസ്തംഭത്തിന് 24 അടി ഉയരം ഉണ്ട്. പാദം അടക്കം 13 തട്ടുകളുമുണ്ട്.

*രുദ്രതീർഥം*
ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ്. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർഥത്തിലാണ്. ഭജനമിരിക്കുന്ന ഭക്തർ, ശാന്തിക്കാർ, കഴകക്കാർ എന്നിവർ കുളിക്കാറുള്ളത് ഈ കുളത്തിലാണ്. ഇവിടെ എണ്ണ, സോപ്പ് മുതലയാവ തേച്ചുകുളിക്കുന്നതും നീന്തുന്നതും നിരോധിച്ചിരിക്കുന്നു. മുമ്പ് ഈ കുളം ഒരു തടാകമായിരുന്നുവെന്നും അതിൽ നിറയെ താമരകളായിരുന്നുവെന്നും ശിവനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. തന്മൂലം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഒരുപാട് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടിയിട്ടുണ്ട്. അവ തടയാൻ ഗുരുവായൂർ ദേവസ്വം വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട്. സാളഗ്രാമം പോലുള്ള വിശിഷ്ട വസ്തുക്കൾ ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
🕉🕉🕉🕉🕉🕉🕉🕉

ആത്മാവ്

ആത്മാവ് എന്ന വാക്ക് ഭാരതത്തിൽ സർവ്വരും യഥേഷ്ടം ഉപയോഗിക്കാറുണ്ടെങ്കില്ലും ആത്മാവിനെക്കുറിച്ചുള്ള കൃത്യമായ അറിവ് ആരും തന്നെ തന്നിട്ടില്ല. ആത്മാവിനെ യഥാർത്ഥമായി അറിഞ്ഞാൽ മാത്രമേ പരമാത്മാവിനേയും മനസ്സിലാക്കുവാൻ സാധിക്കൂ. ആത്മാവിനെക്കുറിച്ച്ജ്ഞാനസാഗരനായ പരമാത്മാവ് ബ്രന്മാവിൽ കൂടിതരുന്ന അറിവിതാണ്.
ഈ ശരീരം പഞ്ചഭൂത നിർമ്മിതവും അചേതനവുമാണ്.ഈ ശരീരത്തിൽ ഇരുന്ന് കർമ്മം ചെയ്യുകയും സുഖദു:ഖങ്ങൾ അനുഭവിക്കുകയും. ചെയ്യുന്നത് ചൈതന്യ രൂപമായ ആത്മാവാണ്. ശരീരത്തെ വിട്ടു പോകുമ്പോൾ പിന്നെ കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല. ശരീരത്തെ പിന്നെ ശവം എന്നേ വിളിക്കു.
ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം ശരീരത്തെ ഉപയോഗിച്ച് ആ ശരീരത്തിലൂടെ പ്രവർത്തിച്ചു കൊണ്ടിരുന്നത് ആത്മാ വാണെന്ന്.. ഞാൻ കാണുന്നു, ഞാൻ കേൾക്കുന്നു, ഞാൻ പറയുന്നു, ഞാൻ ചെയ്യുന്നു, എന്റെ ശരീരത്തിന് സുഖമില്ല എന്നെല്ലാം പറയുമ്പോൾ കർമ്മങ്ങൾ വ്യത്യസ്തമാണെങ്കിലും കർത്താവ് അതായത് . 'ഞാൻ' ഒന്നു തന്നെയാണ്.' ഈ ഞാൻ ആത്മാവും , ശരീരം എന്റെയും
രണ്ടും രണ്ടാണ്.
ശരീരം നശ്വരവും ആത്മാവ് അനശ്വരവും. ശരീരനാശത്തിൽ ആത്മാവ് അതിന്റെ സംസ്കാരവുമായി മറ്റൊരു ശരീരത്തിലേക്ക് കൂടുമാറുന്നു."
💦💦💦💦💦💦💦💦💦
ഹേ അർജ്ജു നാ, ഒരു .ദേഹത്തിലും വസിക്കുന്ന ആത്മാവ് നശിക്കുന്നില്ല , ഈ ആത്മാവ് എന്നും ഉണ്ടായിരുന്നു. ഇനിയുണ്ടായിരിക്കുകയും ചെയ്യും. വസ്ത്രം ജീർണ്ണിക്കുമ്പോൾ പകരം ധരിക്കുന്നതു പോലെ ഈ ദേഹി ദേഹത്തെ മാറ്റുക മാത്രമാണ് മരണം." എന്നെല്ലാം ഗീതയിൽ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ അനശ്വരതയേയാണ് സൂചിപ്പിക്കുന്നത്.

ശ്രീകൃഷ്ണ കഥകൾ

(കേവലം നൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ്)

' ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന്‌ ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര.
അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത്‌ മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .

ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല .
അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ്‌ സഹതാപത്തോടെ ആ പൂജാരി പോയി.

പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ്‌ തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .
എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു.```​ ``` അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ കാൽ തടവിക്കൊടുത്തുകൊണ്ട് കാൽക്കൽ ഇരുന്ന്‌ വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ്‌ ആ ബാലൻ പറഞ്ഞു .

"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്‌. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക്‌ വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "

ഇത് കേട്ട ആ ഭക്തൻ പറഞ്ഞു.

"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.

ആ ബാലന്റെ കണ്ണുകൾ വികസിച്ചു .

"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"
"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച്‌ ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"

സ്വാമി ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ "

അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ്‌ അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു

അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."
പൂജാരി അത്ഭുതത്തോടെ ചോദിച്ചു

"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"

"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"
വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും ഭക്ഷണം തന്നു സൽക്കരിച്ചതും പുലരും വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന് രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.

സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?

കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.

ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിയിപ്പോൾ കേൾക്കാൻ ആളില്ലെങ്കിലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

സൗഹൃദം

ഇന്ന് രാവിലെ ചില സാധനങ്ങൾ വാങ്ങാൻ വേണ്ടി ഒന്ന് പുറത്തു പോകേണ്ടി വന്നു .ആ യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു .

കുറച്ചു കോളേജ് കുട്ടികൾ. ............അതിൽ രണ്ടു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും .ഞാൻ കേറിയ കടയിൽ നിന്നും അവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നു .പരസ്പ്പരം അവർ സംസാരിക്കുന്ന രീതി എന്നെ അതിശയിപ്പിച്ചു .ആംഗ്യഭാഷയിൽ അവർ പറയാനുള്ള കാര്യങ്ങൾ പരസ്പ്പരം കൈമാറുന്നു .എല്ലാവരും വളരെ സന്തോഷത്തിലും ആണ് .കടയിൽ ഉള്ള എല്ലാവരുടെയും ശ്രദ്ധ അവരിലേക്കാണ് .അവർ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല .

എല്ലാവരുടെയും ചിന്ത പോലെ തന്നെ അവർക്കാർക്കും സംസാരിക്കാനുള്ള കഴിവ് കാണില്ല എന്ന് തന്നെ എനിക്കും തോന്നി .വല്ലാത്ത ഒരു വേദന ആ കാഴ്ച്ച എനിക്ക് നൽകി .മറ്റെല്ലാ മുഖങ്ങളിലും ആ സഹതാപം നിറഞ്ഞു നിൽക്കുന്നു .

എനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബില്ല് അടച്ചു ഞാൻ ഇറങ്ങിയപ്പോൾ എന്റെ മുന്പിലായി തന്നെ അവരും ........എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ അവരെ പിന്തുടരാതിരിക്കാൻ സാധിക്കുന്നതല്ലായിരുന്നു .എന്റെ ചിന്ത അവരെ കുറിച്ച് മാത്രമായിരുന്നു .

ബസ്സ് സ്റ്റോപ്പിൽ ബസ്സിന്‌ വേണ്ടിയുള്ള കാത്തു നിൽപ്പിൽ
അവരും .എന്താണ് അവർ സംസാരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു .മൂകരും ബധിരരും ആയുള്ള ആളുകൾക്ക് വേണ്ടിയുള്ള വാർത്ത മാധ്യമത്തിൽ കണ്ടിട്ടുണ്ടെങ്കിലും അതിനു താഴെ എഴുതി വരുന്നതിൽ നിന്നും എന്താണ് അതിലെ ഉള്ളടക്കം എന്ന് ചെറുതായെങ്കിലും മനസ്സിലാക്കാൻ സാധിച്ചിരുന്നു .

കാത്തു നിൽപ്പിനു ഒടുവിൽ ബസ്‌ വന്നു .എല്ലാവരും കയറി സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .ഞാൻ ആ കുട്ടികൾക്ക് പിന്നിലായിട്ടാണ് ഇരുന്നത് .ഞാൻ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം അവർ എന്നെ നോക്കി മെല്ലെ പുഞ്ചിരിച്ചു .ബസ് യാത്ര തിരിച്ചു .യാത്രക്കിടയിലും അവർ എല്ലാവരും അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു കൈ കൊട്ടി ചിരിക്കുന്നു .ആകെ ഉല്ലാസത്തിൽ യാത്ര .

എനിക്ക് ദൈവത്തോട് അവജ്ഞ തോന്നി .ഓരോരോ ജന്മങ്ങൾ.....എന്തിന് ഇങ്ങനെ ഉള്ള വിധികൾ നൽകുന്നു .ആ കാഴ്ച്ച വേദനിപ്പിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ ശ്രദ്ധ പതുക്കെ മുഖപുസ്തകത്തിലേക്കു തിരിച്ചു .ആരൊക്കെയോ എഴുതിയ കഥകളും കവിതകളും മറ്റ് പോസ്റ്റകളും ഒക്കെ വായിച്ചും കണ്ടും അവയ്‌ക്കൊക്കെ ലൈക്കും കമന്റും ഒക്കെ കൊടുത്തിട്ടു നോക്കുമ്പോൾ ആ കുട്ടികളുടെ കൂട്ടത്തിൽ നിന്നും ഒരു കുട്ടി ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി തയ്യാറായി നിൽക്കുന്നു .കൂട്ടുകാരോടു അവരുടെ ഭാഷയിൽ യാത്ര പറഞ്ഞു ആ കുട്ടി ഇറങ്ങിയതും ബസ് എടുത്തതും അത് വരെ ആംഗ്യഭാഷയിൽ സംസാരിച്ചിരുന്ന മറ്റു കുട്ടികൾ നല്ല രീതിയിൽ സംസാരിക്കുന്നു .

എന്റെ അതിശയം കണ്ടിട്ടാവണം അതിൽ ഒരു കുട്ടി എന്നോട് പറഞ്ഞു ,

"അതിശയിക്കണ്ടാ, ഈ കണ്ടതൊന്നും സ്വപ്നം അല്ല .അവൾ ഒഴിച്ചു ഞങ്ങൾക്ക് എല്ലവർക്കും സംസാരിക്കാനും കേൾക്കാനും ഒരു കുഴപ്പവും ഇല്ല .ഞങ്ങൾ സാധാരണ ഭാഷയിൽ സംസാരിച്ചാൽ അവൾക്കു മനസ്സിന് ഉണ്ടാകുന്ന വിഷമം ,അത് വേണ്ടാന്നു വെച്ച് അവളോട് കൂട്ടായ അന്ന് മുതൽ അവൾക്ക് വേണ്ടി ആ ഭാഷ ഞങ്ങൾ പഠിച്ചു എടുത്തതാണ് .അവൾ കൂടെ ഉള്ളപ്പോൾ ഞങ്ങൾ ആ ഭാഷയിലേ സംസാരിക്കാറുള്ളൂ എവിടെ ആയാലും .അവളെ മാത്രം ആളുകൾ സഹതാപത്തോടെ നോക്കുന്നത് ഒഴിവാക്കാൻ വേണ്ടി ആണ് ........"

എനിക്ക് ആ കുട്ടികളോട് ഒരുപാട് സ്നേഹം തോന്നി .സൗഹൃദം എന്നാൽ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിയ നിമിഷങ്ങൾ..............കാര്യം കാണാൻ വേണ്ടി സൗഹൃദങ്ങൾ ഉണ്ടാക്കുന്നവർ ഇവരെ കണ്ടു പഠിക്കണം എന്ന് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി.........ദൈവത്തോട് ആ നിമിഷം എനിക്ക് ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞു ഇല്ലാതായി.....അവൾക്കായി ഈ നല്ല സൗഹൃദങ്ങൾ വിധിച്ചു നൽകിയതും ആ ഈശ്വരൻ തന്നെ അല്ലെ എന്ന് ആശ്വസിച്ചു.........

TRUE FRIENDSHIP NEVER WILL ENDS.......

Sunday, June 18, 2017

ജന്മരഹസ്യം ആരറിവൂ കൃഷ്ണാ.....

അമ്പാടിയില്‍ നിന്ന് വൃന്ദാവനത്തിലേക്ക് താമസം മാറ്റുവാന്‍ നന്ദഗോപരും യശോദയും തീരുമാനിച്ചു. അമ്പാടിയില്‍ നിന്നും അധികം ദൂരെയല്ല വൃന്ദാവനം. വൃന്ദാവനത്തിന്റെ ഒരുഭാഗത്ത് യമുനാനദിയും മറുഭാഗത്ത് ഗോവർദ്ധന പർവ്വതവും ആണ്. മലയിലും താഴത്തും കാടുകള്‍ ഉണ്ടെങ്കിലും അവിടെ വന്യമൃഗങ്ങള്‍ ഒന്നുമില്ല. ഉള്ളത് തന്നെ മാന്‍, മുയല്‍, അണ്ണാന്‍ തുടങ്ങിയവയും പിന്നെ മയില്‍, കുയില്‍, ചെമ്പോത്ത് തുടങ്ങിയ പക്ഷികളും ആണ്. പശുക്കൾക്ക് തിന്നുവാന്‍ വേണ്ടുവോളം പുല്ലുണ്ട്. കാട്ടുജാതിക്കാരായ വേടന്മാര്‍ ഉപദ്രവകാരികളും അല്ല.

താമസിക്കാനുള്ള വീടുകളും പശുത്തൊഴുത്ത്കളും ഉണ്ടാക്കാന്‍ ചെറുപ്പക്കാരായ കുറെ ഗോപന്മാര്‍ മുൻപേ പുറപ്പെട്ടുപോയി. കുറെ പശുക്കളെയും അവര്‍ ആട്ടിക്കൊണ്ടുപോയി. യശോദയും, കൃഷ്ണനും, രോഹിണിയും, രാമനും, വൃഷഭാനുവിന്റെ പത്നി കീർത്തിമതിയും മകള്‍ രാധയും ഒരു വണ്ടിയില്‍ കയറി. വൃദ്ധര്‍ മറ്റു വണ്ടികളിലും, ചെറുപ്പക്കാരായ ഗോപീഗോപന്മാര്‍ നടന്നുംയാത്രയായി.

നാല് വയസ്സായ രാമനും കൃഷ്ണനും യാത്ര വളരെ സുഖകരമായി തോന്നി. അമ്പാടി വിട്ട് എവിടെയും പോയിട്ടില്ലാത്ത ആ ഉണ്ണികള്‍ പുറത്തേക്ക് നോക്കിക്കൊണ്ട്‌ ആഹ്ലാദത്തോടെ കളിചിരികള്‍ പറഞ്ഞുകൊണ്ടിരുന്നു. രാവിലെ വെയില്‍ ഉദിക്കുംമുമ്പ് പുറപ്പെട്ട അവര്‍ ഉച്ചയോടു കൂടി വൃന്ദാവനത്തില്‍ എത്തി.

മുമ്പേ പോയ ഗോപസ്ത്രീകള്‍ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു. കൃഷ്ണന്‍ തിടുക്കപ്പെട്ടു ഊണ് കഴിച്ച് ജേഷ്ഠനെയും മറ്റ് ഗോപബാലന്മാരെയും കൂട്ടി പുതിയ നാട് ചുറ്റി നടന്ന് കാണാന്‍ പോയി. കുറച്ച് ദൂരം പോയപ്പോള്‍ "വഴി തെറ്റി കാട്ടില്‍ പെട്ട് പോവുമോ",
നമ്മളെ കാണാഞ്ഞ് അച്ഛനമ്മമാര്‍ വിഷമിക്കുമോ" എന്ന് രാമനും ശ്രീദാമാവിനും സംശയം തോന്നി.

ആ സമയത്ത് അടുത്തുനിന്നു മധുരമായ ഒരോടക്കുഴലിന്റെ നാദം അവര്‍ കേട്ടു. അത് എവിടെനിന്നാണെന്ന് അറിയാന്‍ കൃഷ്ണന്‍ മുമ്പേ ഓടി. അവിടെ മരച്ചുവട്ടില്‍ ഒരു വേടബാലന്‍ ഓടക്കുഴല്‍ ഊതിക്കൊണ്ട് പാറക്കല്ലില്‍ ഇരിക്കുന്നത് കണ്ടു. കൃഷ്ണന് അതുപോലുള്ള ഒരു ഓടക്കുഴല്‍ കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി.

ഏകദേശം തന്റെ പ്രായത്തിലുള്ള ആ വേടക്കുട്ടിയുടെ ചുമലില്‍ കൈവെച്ച് കൃഷ്ണന്‍ ചോദിച്ചു."എന്താണ് നിന്റെ പേര്? എനിക്കും ഇതുപോലെ ഒരു ഓടക്കുഴല്‍ ഉണ്ടാക്കി തരുമോ? നിനക്ക് വേണ്ടത്ര പാലോ, തൈരോ, വെണ്ണയോ തരാം".

കൃഷ്ണന്‍ തൊട്ടപ്പോള്‍ ആ വേടബാലന്റെ ശരീരം കോരിത്തരിച്ചു. ആ പരമാനന്ദത്തില്‍ ലയിച്ചുകൊണ്ട് അവന്‍ പറഞ്ഞു. "എന്റെ പേര് ജരന്‍ എന്നാണ്. ഞാനീ ഓടക്കുഴല്‍ ഉണ്ണിക്ക് തരാം. ഇതിനു വേണ്ടി എനിക്ക് ഒന്നും തരണ്ട". ഉണ്ണിയെ ഇനി എന്നാണ് കാണുക?.
കൃഷ്ണന്റെ മുഖത്ത് മനോഹരമായ ഒരു കള്ളപ്പുഞ്ചിരി വിടര്ന്നു . "ഇനി നമുക്ക് ഇപ്പോഴൊന്നും കാണാന്‍ കഴിയുകയില്ല.

എന്തായാലും നമ്മള്‍ ഒരിക്കൽ കൂടി കാണും, തീർച്ച". ജരന്‍ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട്‌ നടന്നു മറഞ്ഞു.

കൃഷ്ണന്‍ ഓടക്കുഴല്‍ എടുത്ത് ഊതി. അലൌകികവും, ദിവ്യവും, മധുരവുമായ സംഗീതം അതില്‍ നിന്ന് പുറപ്പെട്ടു. അത് കേട്ട പക്ഷികള്‍ ചിലപ്പ്‌ നിർത്തി. മൃഗങ്ങള്‍ പ്രതിമകളെ പോലെ അനങ്ങാതെ നിന്നു . മരങ്ങള്‍ ഇലകള്‍ പൊഴിച്ചില്ല. കാറ്റ് പോലും വീശാതെ നിന്നു. ആ നാദം വൃന്ദാവനത്തിലെ ഗോപവാടങ്ങളിലെക്കും ഒഴുകിച്ചെന്നു. അവര്‍ ചെയ്യുന്ന പണി നിർത്തി വെച്ച് അത് കേട്ടുനിന്നു. ലോകം നിശ്ചലമായതറിഞ്ഞു കൃഷ്ണന്‍ ഓടക്കുഴല്‍ ചുണ്ടില്‍ നിന്നെടുത്തു. അപ്പോള്‍ എല്ലാവരും സാധാരണ പോലെയായി.

ബലരാമന്‍ ചോദിച്ചു. "കൃഷ്ണാ, ആ വേടചെറുക്കനെ ഇനിയും ഒരിക്കൽക്കൂടി തീർച്ചയായും കാണുമെന്നു നീ പറഞ്ഞതിന് എന്താണ് കാരണം?"

കൃഷ്ണന്‍ ഒന്നും മിണ്ടാതെ പുഞ്ചിരി തൂകിയതെയുള്ളൂ.

ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഒളിയമ്പെയ്ത് കൊന്ന വാനരന്‍ ബാലിയുടെ പുനര്‍ജന്മം ആണ് ജരന്‍ എന്ന വേടബാലന്‍ എന്നും കൃഷ്ണന്റെ ജീവിതാവസാനത്തില്‍ ഒളിയമ്പെയ്യാന്‍വിധിക്കപ്പെട്ടത് ഈ വേടബാലന്‍ ആണെന്നുമുള്ള ജന്മരഹസ്യം കൃഷ്ണന് മാത്രമല്ലേ അറിയാമായിരുന്നുള്ളൂ...........

ഹരേ കൃഷ്ണാ

ഹരിവരാസനം

ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....

🌻*ഹരിവരാസനം*🌻
🌻*വിശ്വമോഹനം*🌻
🌻*ഹരിദധീശ്വരം*🌻
🌻*ആരാധ്യപാദുകം*🌻
🌻*അരി വിമർദ്ദനം*🌻
🌻*നിത്യ നർത്തനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ശരണ കീർത്തനം*🌻
🌻*ശക്ത മാനസം*🌻
🌻*ഭരണലോലുപം*🌻
🌻*നർത്തനാലസം*🌻
🌻*അരുണ ഭാസുരം*🌻
🌻*ഭൂതനായകം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ...*🌻

🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*പ്രണയ സത്യകം*🌻
🌻*പ്രാണ നായകം*🌻
🌻*പ്രണതകല്പകം*🌻
🌻*സുപ്രഭാഞ്ചിതം*🌻
🌻*പ്രണവ മന്ദിരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*തുരഗവാഹനം*🌻
🌻*സുന്ദരാനനം*🌻
🌻*വരഗദായുധം*🌻
🌻*വേദവർണ്ണിതം*🌻
🌻*ഗുരുകൃപാകരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
🌻*ത്രിഭുവനാർച്ചിതം*🌻
🌻*ദേവതാത്മകം*🌻
🌻*ത്രിനയനം പ്രഭും*🌻
🌻*ദിവ്യദേശികം*🌻
🌻*ത്രിദശ പൂജിതം*🌻
🌻*ചിന്തിത പ്രദം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ഭവഭയാപഹം* 🌻
🌻*ഭാവുകാവഹം*🌻
🌻*ഭുവനമോഹനം*🌻
🌻*ഭൂതിഭൂഷണം*🌻
🌻*ധവളവാഹനം*🌻
🌻*ദിവ്യവാരണം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*കള മൃദുസ്മിതം*🌻
🌻*സുന്ദരാനനം*🌻
🌻*കളഭ കോമളം*🌻
🌻*ഗാത്ര മോഹനം*🌻
🌻*കളഭ കേസരി*🌻
🌻*വാജിവാഹനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*ശ്രിതജനപ്രിയം*🌻
🌻*ചിന്തിതപ്രദം*🌻
🌻*ശ്രുതിവിഭൂഷണം*🌻
🌻*സാധുജീവനം*🌻
🌻*ശ്രുതിമനോഹരം*🌻
🌻*ഗീതലാലസം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻

ചിന്ത Keralites driving

വാഹനമെടുത്ത്
പുറത്തിറങ്ങിയാൽ
മറ്റു വാഹനങ്ങളോടിക്കുന്നവരോട് നമ്മൾ
മലയാളികൾ ശത്രുതാ ഭാവത്തിലാണ് സമീപിക്കുന്നതെന്ന്
പൊതുവെ ഒരഭിപ്രായമുണ്ട്
ഇത് ശരി വെക്കുന്ന
കാഴ്ച്ചകളാണ് റോഡിൽ നമുക്ക്
കാണാനും കഴിയുന്നത്

1➖ മുന്നിൽ പോകുന്ന വാഹനത്തെ അസാധാരണമായ
തിടുക്കത്തോടെ
മറികടക്കാൻ
താങ്കൾ ശ്രമിക്കാറുണ്ടോ ?

2➖ ഏതെങ്കിലും വാഹനം നിങ്ങളുടെ വാഹനത്തെയെങ്ങാനും മറികടന്നു പോയാൽ നിന്നെ
ഇപ്പൊ ശരിപ്പെടുത്തി തരാം
എന്ന ഭാവത്തിൽ
ഒരു മത്സര ഓട്ടത്തിന് താങ്കൾ
ശ്രമിക്കാറുണ്ടോ ?

3➖ പോക്കറ്റ് റോഡിൽ നിന്ന്
പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ
പ്രധാന റോഡിലൂടെ
കടന്നു പോകുന്ന എല്ലാ വാഹനങ്ങൾക്കും
കടന്നു പോകാൻ
മതിയായ സമയം
ക്ഷമയോടെ നൽകാൻ താങ്കൾക്ക് സാധിക്കാറുണ്ടോ ?
അതോ താങ്കളുടെ
വണ്ടി ഓരം ചേർത്തെടുത്ത്
താൻ വേണങ്കി
വെട്ടിച്ചെടുത്ത്
പൊയ്ക്കോ എന്ന
നിസംഗതാ ഭാവം
താങ്കൾ കാണിക്കാറുണ്ടോ ?
4➖ റോഡിൽ U
ടേൺ എടുക്കുമ്പോഴും
വലത്തോട്ട് തിരിച്ച്
കേറ്റുമ്പോഴും
വണ്ടി നിർത്തമ്പോഴും
സിഗ്നൽ ലൈറ്റിന്റെ
കൂടെ പകൽ
സമയങ്ങളിൽ
കൈ കൊണ്ടുള്ള സിഗ്നൽ കൊടുക്കാനുള്ള
ശ്രദ്ധയും ക്ഷമയും
താങ്കൾ കാണിക്കാറുണ്ടോ?
5➖ ആരെയെങ്കിലും പരിചയക്കാരെയോ
മറ്റോ കാണുമ്പോഴോ
ആളെ കേറ്റാനോ
ഇറക്കാനോ നിർത്തേണ്ടി
വരുമ്പോഴോ റോഡിൽ നിന്ന്
താങ്കളുടെ വണ്ടി
ഇറക്കി നിർത്താൻ
താങ്കൾ ശ്രദ്ധിക്കാറുണ്ടോ ?
6➖ സീബ്ര ലൈൻ
ക്രോസിംഗ് വണ്ടി
നിരത്തിയിട്ട് അനുവദിക്കുമ്പോൾ ലഭിക്കുന്ന മന
സായൂജ്യം താങ്കൾ
അനുഭവിക്കാറുണ്ടോ ?

7➖ ട്രാഫിക് ജംഗ്ഷനുകളിൽ
നിർത്തിയിടാൻ വരച്ചിട്ടുള്ള ഇരട്ട
ബോർഡർ ലൈൻ
മറികടന്ന് സീബ്രാ
ലൈനിലോ സമീപത്തോ
കൊണ്ട് പോയി
വണ്ടി നിർത്തിയിടാറുണ്ടോ ?

8➖ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്ന മറ്റൊരു
വാഹനത്തെ
അതിവേഗത്തിൽ
മറികടന്നു പോകുന്ന സ്വഭാവം
താങ്കൾക്കുണ്ടോ ?

9➖ മറികടക്കുമ്പോഴും
വളവുകളിലും
മുമ്പിലെ മറ്റു മറവുകളിലും
ആവശ്യത്തിന് ഹോൺ അടിച്ച്
എതിരെ വരുന്ന
വാഹനത്തിന്റെ
ഡ്രൈവറെയും
വഴിയാത്രക്കാരെയും ജാഗരൂകരാക്കാൻ
പിശുക്ക് കാണിക്കാറുണ്ടോ?
പകരം മുന്നിലെ
വാഹനം അത്യാവശ്യത്തിനൊന്ന് വേഗത കുറക്കുകയോ
നിർത്തുകയോ
ചെയ്യുമ്പോഴും
ട്രാഫിക് ബ്ലോക്കിലും
നിരോധിത മേഖലകളിലും താങ്കൾ യാതൊരു തത്വദീക്ഷയുമില്ലാതെ ഹോൺ അടിക്കാറുണ്ടോ ?

10➖ സ്കൂൾ/ മറ്റു വിദ്യാലയങ്ങൾ എന്നിവയുടെ മുന്നിലൂടെയും
നഗരങ്ങളിലൂടെയും
കവലകളിലൂടെയും
താങ്കൾ വേഗത്തിൽ വാഹനം ഓടിക്കാറുണ്ടോ?
11➖മൊബൈൽ
അടിച്ചാൽ വാഹനം
അല്പ സമയം വശത്തോട്ട് ഒതുക്കി
യിടാനുള്ള സാമാന്യ
ബുദ്ധി താങ്കൾ
കാണിക്കാറുണ്ടോ ?
12➖റയിൽവേ ക്രോസ് പോലുള്ള
ബ്ലോക്കുകളിൽ
ക്യൂ തെറ്റിച്ച് മുന്നിലേക്ക് താങ്കളുടെ വണ്ടി
കേറ്റി നിർത്താറുണ്ടോ ?
(ടൂ വീലർ ഉൾപ്പടെ)
13➖ ഹെൽമെറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ
വൈമുഖ്യമുണ്ടോ ?

14➖ ലൈസൻസില്ലാത്ത
വർക്ക് ഓടിക്കാൻ
വാഹനം വിട്ട് കൊടുക്കാറുണ്ടോ ?

15➖ റോഡിന്റെ
വശങ്ങളിലുള്ള കാഴ്ച്ചകളിലും
പരസ്യങ്ങളിലും
ശ്രദ്ധ പതിപ്പിക്കാറുണ്ടോ ?

16➖ വാഹനത്തിന്റെ ഫിറ്റ്നസ് കൃത്യമായി
പരിശോധിക്കാൻ
ശ്രദ്ധിക്കാറുണ്ടോ?

17➖ നിയമ പാലകരുടെ വാഹന
പരിശോധനാ സന്ദേശം മറ്റു വാഹനങ്ങളിൽ
വരുന്നവരെ ഏതെങ്കിലും തരത്തിൽ അറിയിക്കാൻ ശ്രമിക്കാറുണ്ടോ?

18➖ കാൽനട യാത്രക്കാർക്കും
സൈക്കിൾ യാത്രക്കാർക്കും
മാന്യമായ പരിഗണന നൽകാറുണ്ടോ ?

19➖ പെട്ടെന്ന് ഒരു
പട്ടിയോ പൂച്ചയോ
മറ്റു ജീവികളോ
റോഡിലേക്ക് ചാടിയാൽ ബ്രേക്കിട്ട് നിർത്താവുന്ന വേഗതയിലാണോ
താങ്കളുടെ ഡ്രൈവിംഗ് ?


ഇങ്ങനെ നിരവധി
ചോദ്യങ്ങൾ മുന്നിൽ വരുമ്പോൾ
താങ്കളുടെ ഉത്തരങ്ങൾ പോസിറ്റീവാണെങ്കിൽ താങ്കൾ ഒരു നല്ല
ഡ്രൈവർ ആണ്
താങ്കൾക്ക്‌ റോഡിൽ രക്തം
ചിന്താനുള്ള സാധ്യത യും
കുറവാണ്
ഉത്തരങ്ങൾ മറിച്ചാണെങ്കിൽ
ഡ്രൈവിംഗ്
താങ്കൾക്ക് പറഞ്ഞ
പണിയല്ല
സാമ്പത്തിക ശാരീരിക മാനസിക
ക്ഷതങ്ങൾ താങ്കളെ കാത്തിരിക്കുന്നു
പണി എപ്പൊ കിട്ടി
എന്നു നോക്കിയാൽ
മതി
ഒന്നുകിൽ താങ്കൾക്ക് മാത്രം
അല്ലെങ്കിൽ കൂടെ
കുറെ നിരപരാധികളും
കാണും

ഈ Mടg താങ്കളുടെ
കണ്ണൊന്നു തുറന്നെങ്കിൽ
മറ്റുള്ളവരുടെ
കണ്ണുകളിലേക്കു
കൂടി ഈ സന്ദേശം
എത്തിക്കുക

ഒരു ജീവന്നെങ്കിലും
നമ്മുടെ റോഡിൽ
പൊലിയാതെ
രക്ഷപ്പെടട്ടെ

നല്ലൊരു ട്രാഫിക്ക്
സംസ്ക്കാരം
വളർന്നു വരട്ടെ

🏍🚗🚕🚎🚓🚑

Saturday, June 17, 2017

9 short stories worth reading, feeling and forwarding to all those dear to you

1. *FALL and RISE*

Today, when I slipped on the wet tile floor a boy in a wheelchair caught me before I slammed my head on the ground. He said, "Believe it or not, that's almost exactly how I injured my back 3 years ago .

2. *A FATHER'S ADVICE*

Today, my father told me, "Just go for it and give it a try! You don't have to be a professional to build a successful product. Amateurs started Google and Apple. Professionals built the Titanic

3. *The POWER of UNIQUENESS* .

Today, I asked my mentor – a very successful business man in his 70's – what his top 3 tips are for success. He smiled and said, "Read something no one else is reading, think something no one else is thinking, and do something no one else is doing.

4. *LOOKING BACK*

Today, I interviewed my grandmother for part of a research paper I'm working on for my Psychology class. When I asked her to define success in her own words, she said, "Success is when you look back at your life and the memories make you smile.

5. *TRY and YOU shall KNOW*

I am blind by birth. When I was 8 years old, I wanted to play baseball. I asked my father- "Dad, can I play baseball?" He said "You'll never know until you try." When I was a teenager, I asked him, - "Dad Can I become a surgeon?". He replied "Son, you'll never know until you try." Today I am a Surgeon, just because I tried!

6. *GOODNESS & GRATITUDE*

Today, after a 72 hour shift at the fire station, a woman ran up to me at the grocery store and gave me a hug. When I tensed up, she realized I didn't recognize her. She let go with tears of joy in her eyes and the most sincere smile and said, "On 9-11-2001, you carried me out of world trade centre.


7. *LOOKING BACK*

Today, as my father, three brothers, and two sisters stood around my mother's hospital bed, my mother uttered her last coherent words before she died. She simply said, "I feel so loved right now. We should have gotten together like this more often."

8. *AFFECTION*

Today, I kissed my dad on the forehead as he passed away in a small hospital bed. About 5 seconds after he passed, I realized it was the first time I had given him a kiss since I was a little boy.



9. *SHARING*

Today, I was traveling in Kenya and I met a refugee from Zimbabwe. He said he hadn't eaten anything in over 3 days and looked extremely skinny and unhealthy. Then my friend offered him the rest of the sandwich he was eating. The first thing the man said was, "We can share it."

_Cheers to life_😃😊😊



_*One of the best posts, ever gone through.....thanks to all those who decided to share these real life experiences*_

Friday, June 16, 2017

നെന്മിനി ഉണ്ണി

"ശ്രീകൃഷ്ണാര്‍പ്പണമസ്തു"

*നെന്മിനി ഉണ്ണി*.

ഗുരുവായൂരിൽത്തന്നെയുള്ള ഒരു പ്രശസ്തമായ ഇല്ലമാണ് നെന്മിനി മന. ആ ഇല്ലക്കാർ ഇന്നും ഗുരുവായൂരിലുണ്ട്. *നെന്മിനി ഇല്ലത്തെ കാരണവരായിരുന്നു അന്ന് മേൽശാന്തി*. എന്തോ കാരണത്താൽ അദ്ദേഹത്തിന് ചർച്ചക്കാരന്റെ ഇല്ലത്ത് പോകേണ്ടിവന്നു. *പകരം പുത്രനെ പൂജനടത്താൻ ഏല്പിച്ചിട്ടാണ്
അദ്ദേഹം പോയത്*.

*പതിവുപോലെ അഭിഷേകം, അലങ്കാരം എന്നിവക്കുശേഷം ഉണ്ണി പൂജ ആരംഭിച്ചു. ഭഗവാന് നേദിക്കുന്ന നൈവേദ്യവും ഭഗവാൻ ഭക്ഷിക്കുമെന്നായിരുന്നു ഉണ്ണിയുടെ ധാരണ. ഭക്തിയോടുകൂടി മന്ത്രപൂർവ്വം പ്രാണാഹുതി ചെയ്തിട്ടും ഭഗവാൻ നിവേദ്യം സ്വീകരിച്ചില്ല*.

ഉണ്ണിക്കു പരിഭ്രമമായി. ഉപദംശങ്ങൾ പോരാഞ്ഞിട്ടാകുമോ ഭഗവൻ ചോറുണ്ണാത്തതെന്നു ഉണ്ണി സംശയിച്ചു.

*പെട്ടെന്ന് ഇല്ലത്ത് ചെന്ന് സംഭാരവും ഉപ്പുമാങ്ങയും കൊണ്ടുവന്നു തിരുമുമ്പിൽ വച്ചു. എന്നിട്ടും ഭഗവാൻ കണ്ണ് തുറക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല*.

എത്ര യാചിച്ചിട്ടും ഒരു ഭാവഭേദവും ഇല്ല. ഉണ്ണിക്കു വല്ലാത്ത സങ്കടമായി. *അങ്ങ് നൈവേദ്യം സ്വീകരിച്ചില്ലെങ്കിൽ എന്റെ പൂജ ശരിയാത്തതാവാമെന്നു പറഞ്ഞു അച്ഛൻ എന്നെ ശിക്ഷിക്കും.അതിനാൽ ഭക്തവത്സലനായ ഭഗവാനെ അങ്ങ് ഈ നിവേദ്യം സ്വീകരിക്കൂ*..

കണ്ണീരോടെയുള്ള *ഉണ്ണിയുടെ പ്രാർത്ഥന കൈകൊണ്ടു ഭഗവാൻ ഉണ്ണിയുടെ ആഗ്രഹത്തിന് വഴങ്ങി.നിവേദ്യച്ചോറ് മുഴുവൻ വളരെ സന്തോഷത്തോടെ ഭക്ഷിച്ചു*.

കൃതാർത്ഥതയോടെ ഉണ്ണി പാത്രങ്ങൾ പുറത്തേയ്ക്കു വച്ചു. *പാത്രങ്ങൾ ശൂന്യമായിക്കണ്ട കഴകക്കാരൻ വാര്യർക്കു ശുണ്ഠി കയറി തനിക്കു അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ശാന്തിക്കാരൻ ഭക്ഷിച്ചിരിക്കുന്നു*. വാര്യർക്ക് കാലി കയറി അദ്ദേഹം ആക്രോശിച്ചു

"*ഹേ ഉണ്ണി നമ്പൂതിരി ഇതെന്തു കഥ നിവേദ്യച്ചോറ് മുഴുവൻ ഉണ്ട് വയറു നിറച്ചു അല്ലേ. ഉപ്പുമാങ്ങയും സംഭരവുമൊക്കെയായി വന്നപ്പോൾ ഞാൻ സംശയിച്ചു*. അച്ഛൻ വരട്ടെ ഞാൻ കണക്കിന് വാങ്ങി തരുന്നുണ്ട്...

നിവേദ്യച്ചോറ് ഭഗവാനാണ് ഭക്ഷിച്ചതെന്നു എത്ര പറഞ്ഞിട്ടും വാര്യർക്ക് ബോധ്യമായില്ല. ഉണ്ണിയും പരിഭ്രാന്തിയിലായി.

*ഗുരുവായൂരപ്പനെ വണങ്ങിയിട്ട് ഉണ്ണി ഇല്ലത്തേക്ക് മടങ്ങി. മേൽശാന്തി തിരിച്ചെത്തിയപ്പോൾ വാര്യർ സംഗതികളൊക്കെ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം മകനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. അച്ഛാ ഞാൻ നിവേദ്യം പ്രാണാഹുതി കഴിച്ചപ്പോൾ ഗുരുവായൂരപ്പൻ ചോറുണ്ടില്ല. ഇല്ലത്തുചെന്നു ഉപ്പുമാങ്ങയും സംഭരവുമായി വന്നു വീണ്ടും ഞാൻ ഭഗവാനോടപേക്ഷിച്ചു . അങ്ങിനെ ഭഗവാൻ സന്തോഷത്തോടെ ചോറ് മുഴുവൻ ഉണ്ടു*.

അല്ലാതെ ഞാൻ ഒരു വറ്റുപോലും കഴിച്ചില്ല. ഈ കഥ മേൽശാന്തിയും വിശ്വസിച്ചില്ല.

തന്റെ മകൻ കളവു പറയുകയാണെന്ന് കരുതി അദ്ദേഹം ക്രുദ്ധനായി. *ഉണ്ണിയെ ശിക്ഷിക്കാൻ അദ്ദേഹം വടിയെടുത്തു. ഉണ്ണിക്കു അടി കിട്ടുമെന്നുറപ്പായപ്പോൾ ശ്രീകോവിലിന്റെ ഉള്ളിൽനിന്നും ഒരു അശരീരി കേട്ടു. നിവേദ്യച്ചോറുണ്ടത് ഞാനാണ് ഭക്തനും നിഷ്കളങ്കനുമായ ഉണ്ണിയുടെ പ്രാർത്ഥന ഞാൻ നിറവേറ്റുകയാണുണ്ടായത് ആ കുട്ടിയെ അതിനു ശിക്ഷിക്കരുത്*.

മേശാന്തിയുടെ കൈയിൽനിന്നും വടി നിലത്തു വീണു. അവിടെ കൂടിയിരുന്നവർ ആശ്ച്ചര്യത്താൽ സ്തബ്ധരായി. *വാര്യർ ഉണ്ണിയുടെ കാലിൽ വീണു ക്ഷമ ചോദിച്ചു*.

*നോക്കൂ ഭഗവാന്റെ ഭക്തവാത്സല്യം*

ഈ സംഭവത്തെ ആസ്പദമാക്കിയാണത്രെ *ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കാറുള്ളത്*.

ഓം നമോ നാരായണായ

#ഭാരതീയചിന്തകൾ

ചാണക്യസൂത്രം

1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.

2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.

3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.

4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.

5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.

6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.

7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും.

8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.

9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.

10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.

11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.

12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.

13. സമന്മാരുമായുള്ള സൗഹൃദം നന്ന്.

14. എല്ലാം തികഞ്ഞവരായി ആരുമില്ല.

15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.

16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.

17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.

18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.

19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.

20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.

21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും

22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.

23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.

24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.

25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.

26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.

27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.

28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.

29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.

30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.

31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.

32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക….!!!*

#ഭാരതീയചിന്തകൾ

Thursday, June 15, 2017

ഗജേന്ദ്രമോക്ഷം നടന്ന തൃക്കരിപൂരിലെ ശ്രീചക്രപാണി ക്ഷേത്രം

ഭാരതത്തിലുണ്ടോളതുപോലൊരു പുണ്യ ക്ഷേത്രം. ഇല്ല എന്നു തന്നെ പറയാം

അധികമാരും അറിയാത്ത ഈ ഒരുകഥ മുഴുവനായും വായിച്ച് ഷേർ ചെയ്യുക '
നമ്മടെ ഭാരതത്തിൽ അതും കൊച്ചു കേരളത്തിൽ നടന്ന ഈ ഒരു സംഭവ കഥ അതും നമ്മുടെ തൃക്കരിപൂരിലെ ശ്രീചക്രപാണി ക്ഷേത്രത്തിൽ.
ഭഗവാൻ ശ്രീകൃഷ്ണൻ ഗുരുവായൂരിൽ നിന്നും സ്വന്തം ഭക്തനെ ശ്രീചക്രപാണിശ്വരത്തേക്ക് പറഞ്ഞയച്ച കഥ. ഭാരതത്തിലുണ്ടോ എവിടെയെങ്കിലും ഇതുപോലെ ഭാഗ്യം ചെയ്ത സ്ഥലം. മഹാഭാഗവതത്തിലെ പ്രധാന ഭാഗമായ ഗജേന്ദ്രമോക്ഷം നടന്ന താമരകുളവും ക്ഷേത്രവും
ഗജേന്ദ്രമോക്ഷം നടന്ന കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതു ജന്മാന്തരസുകൃതമാണെന്നാണു വിശ്വാസം. 18 പുരാണങ്ങൾ രചിച്ച വേദവ്യാസൻ പോലും സമ്മതിച്ചിട്ടുള്ള രഹസ്യമാണ് ഗജേന്ദ്രമോക്ഷത്തിന്റെ പുണ്യം. പാപങ്ങളുടെ പടനായകനും മോക്ഷദായകനുമായ ശ്രീമൻ ‌നാരായണ മഹാപ്രഭു ഭക്തനെ രക്ഷിച്ച കഥയാണ് ഗജേന്ദ്രമോക്ഷം. വേദശാസ്ത്രങ്ങൾ പഠിച്ചാൽ കിട്ടാത്ത പുണ്യം ഭഗവാന്റെ ഈ പുണ്യകഥയിലൂടെ ലഭിക്കും. ഭാഗവതം എട്ടാം സ്കന്ധത്തിൽ ശ്രീശുകമുനി പറയുന്ന ഗജേന്ദ്രമോക്ഷം കഥ തന്നെയാണത്. ഈ കഥ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർ പോലും മോക്ഷത്തിനർഹരായിതീരും. മേൽപ്പത്തൂർ തന്റെ നാരായണീയത്തിലിതു പറയുന്നു. ആ ഗജേന്ദ്രമോക്ഷം നടന്ന സ്ഥലവും ക്ഷേത്രവും ശ്രീ പരശുരാമനാൽ മഴുവെറിഞ്ഞ് നേടിയ കേരളത്തിലെ തൃക്കരിപ്പൂരിൽ ആണെന്നാണു വിശ്വാസം. പയ്യന്നൂരിൽ നിന്ന് എട്ടു കി.മീ. മാറി തൃക്കരിപ്പൂരിനടുത്ത് ചക്രപാണീശ്വരക്ഷേത്രം കാണാം. ഇവിടത്തെ കുളത്തിലാണ് ഗജേന്ദ്രമോക്ഷം നടന്നതത്രേ.

ഗജേന്ദ്രമോക്ഷം നടന്ന ഈ പുണ്യഭൂമിയിൽ മേൽപ്പത്തൂരിന് അന്ത്യകാലത്ത് വാതരോഗത്താൽ കലശലായ വിഷമം നേരിട്ടപ്പോൾ ഗുരുവായൂർ ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി പറഞ്ഞത്രേ– നേരെ ചക്രപാണിശ്വരത്തേക്കു പൊയ്ക്കൊള്ളൂ, മോക്ഷം അവിടം കൊണ്ടേ പൂർത്തിയാകൂ. സാക്ഷാൽ നാരായണമൂർത്തി മറ്റൊരു പ്രത്യക്ഷ ദൈവമായിരുന്ന വില്വമംഗലം സ്വാമികളിൽ ഭഗവാൻ അരുൾ ചെയ്തതനുസരിച്ച് ശ്രീചക്രപാണീശ്വര ക്ഷേത്രത്തിലെത്തി അഭയം പ്രാപിച്ചു അങ്ങനെ തൃക്കരിപ്പൂരിനടുത്ത് വീൽകുളം ശ്രീകൃഷ്ണസ്വാമിക്ഷേത്ര പരിസരത്താണ് വില്വേമംഗലം സ്വാമി സമാധി എന്നാണ് അറിവ്.

ഭക്തരുടെ പ്രശ്നങ്ങൾക്ക് ചക്രപാണീശ്വരനെ വണങ്ങിയാൽ പരിഹാരമുണ്ടെന്ന് പ്രതീക്ഷിക്കാം. ഉപദേവതയായി ഗണപതി, ശാസ്താവ് ദുർഗ്ഗ എന്നിവയുടെ പ്രതിഷ്ഠയും ഉണ്ട്.

ഗജേന്ദ്രമോക്ഷം

ഇന്ദ്രദ്യുമ്നൻ എന്നൊരു മഹാരാജാവ് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നു. ഭക്തനും ജ്ഞാനിയുമായിരുന്നു. തിരക്കു പിടിച്ച ഭരണത്തിനിടയിലും ഭഗവാനെ സ്മരിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല. അഗസ്ത്യമഹർഷിയുടെ ശിഷ്യനാണിദ്ദേഹം. ജ്ഞാനവൈരാഗ്യം വളർന്നതോടു കൂടി നാടുപേക്ഷിച്ചു കാട്ടിലെത്തി. ആശ്രമം കെട്ടി തപസ്സനുഷ്ഠിക്കാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം അഗസ്ത്യമുനി ശിഷ്യനെക്കാണാനായി അവിടെയെത്തി. രാജാവ് ധ്യാനത്തിൽ മുഴുകിഇരുന്നതിനാൽ മുനി വന്നതറിഞ്ഞില്ല. മുനിയെ കണ്ടിട്ടും വേണ്ടതുപോലെ ബഹുമാനിക്കാനോ അതിഥി പൂജ ചെയ്യാനോ കഴിഞ്ഞില്ല. ഇതിൽ കുപിതനായ മുനി രാജാവിനെ ശപിച്ചു. ഉടനെ ഒരു ആനയായിത്തീരട്ടെ എന്ന്. മഹർഷിയുടെ തപശ്ശക്തി കാരണം ഇന്ദ്രദ്യുമ്നൻ തൽക്ഷണം ഒരു ഗജേന്ദ്രനായി മാറി. മുനിശാപം ഒരു പ്രകാരത്തിൽ അനുഗ്രഹമാണ്. അനേക ജന്മമെടുത്ത് തീർക്കേണ്ട പ്രാരബ്ധദുഃഖം ഒരു ജന്മത്താൽ അനുഭവിക്കാൻ വേണ്ടി അഗസ്ത്യമുനി നൽകിയ അനുഗ്രഹമാണ്. ആനയായി കഴിയുന്ന സമയത്ത് അതികഠിനമായ വരൾച്ചയും കഠിനമായ ചൂടും വന്നു. അപ്പോൾ ഇന്നത്തെ ചക്രപാണീശ്വര ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെ താമരപ്പൊയ്കയിൽ ആനക്കൂട്ടം വന്നു വെള്ളം കുടിക്കാനിറങ്ങി.

പണ്ടു കാലത്ത് ഈ പ്രദേശം സമുദ്രത്തോടടുത്തു കിടക്കുന്ന വനവും ജലാശയവും മാത്രമുള്ള പ്രദേശമായിരുന്നു. വെള്ളം കുടിച്ച ശേഷം കരയ്ക്കു കയറാൻ തുടങ്ങിയപ്പോൾ മറ്റാനകൾ കരയ്ക്കു കയറി. രാജാവായ ആന മാത്രം കയറിപ്പറ്റിയില്ല. ദേവശാപത്താൽ മുതലയായി തീർന്ന ഹുഹു എന്ന ഗന്ധർവ‍ൻ ഈ പൊയ്കയിലുണ്ടായിരുന്നു. മുതല ഈ കൊമ്പനാനയെ കാലിൽ കടിച്ചു പിടിച്ചു. അതിൽ നിന്നു മോചനമുണ്ടായില്ല. മറ്റാനകൾ കൊമ്പനാനയെ കയറ്റാൻ ശ്രമിച്ചെങ്കിലും അതിനു കഴി‍ഞ്ഞില്ല. ഒടുവിൽ മറ്റാനകൾ ബന്ധവും സ്വന്തവും എല്ലാം വിട്ടു പോയി. നശിക്കാൻ പോകുന്നവരെ നാമെന്തിനു കൂടെ നശിക്കണം, ലോകത്തിലുള്ള എല്ലാ ബന്ധുക്കളുടെയും ഗതി ഇതു തന്നെ. സ്നേഹവും മമതയും ഒരു പരിധിവരെ മാത്രമേ ഉള്ളൂ. പക്ഷേ പുണ്യാത്മാക്കളെ രക്ഷിക്കാൻ ഈശ്വരൻ മാത്രമേ കാണൂ എന്ന് ഈ ആന ചിന്തിച്ചു. ഭക്ത്യാദരപൂർവം തുമ്പിക്കയ്യിൽ ഒരു താമരപ്പൂവെടുത്ത് നാരായണ ' അഖില ഗുരോ ഭഗവാൻ നമസ്തേ' എന്നു പറഞ്ഞ് ഭഗവാനെ വിളിച്ചതും വൈകുണ്ഠവാസിയായ ഭഗവാൻ ലക്ഷ്മിയോടൊപ്പം ഗരുഡന്റെ പുറത്തുകയറി തൽസമയം ആകാശത്തിലൂടെ ശംഖുചക്രധാരിയായി അവിടെയെത്തി. ഭഗവദ് ദർശനത്താൽ ആനന്ദബാഷ്പമണിഞ്ഞ ഗജേന്ദ്രൻ മുതലയുടെ പിടിയിലെന്നു പോലും മറന്ന് തുമ്പിക്കൈയാൽ താമര ഭഗവാനു സമർപ്പിച്ചു.

കരുണാവാരിധിയായ ഭഗവാൻ തൽക്ഷണം ചക്രായുധത്താൽ മുതലയെ വധിച്ചു. ഗജേന്ദ്രനെ മുക്തനാക്കി. ഈ സമയം. ഗജേന്ദ്രനായിരുന്ന ഇന്ദ്രദ്യുമ്നനും മുതലയുടെ ശരീരത്തിൽ വസിച്ചിരുന്ന ഗന്ധർവനും .വിഷ്ണുലോകത്തെ പ്രാപിച്ചു. അന്നു മുതൽ ഭഗവാൻ ശ്രീചക്രപാണീശ്വരനായി ഭഗവാനെ വിചാരിച്ച് പ്രാർഥിക്കുന്നവർക്കു മോക്ഷം നൽകി തൃക്കരിപ്പൂരിൽ കുടികൊള്ളുന്നു.

Sunday, June 11, 2017

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക

*നമുടെ വരും തലമുറയ്ക്ക വേണ്ടി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.......*

*1. സന്ധ്യാ നാമം :*

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

*2. നക്ഷത്രങ്ങൾ : 27*

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

*3. തിഥികൾ :*

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

*4. മലയാള മാസങ്ങൾ :*

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

*5. പഞ്ചഭൂതങ്ങൾ :*

ഭൂമി, ജലം, വായു, അഗ്നി, ആകാശം

*6. പഞ്ച മാതാക്കൾ :*

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

*7. സപ്തര്ഷികൾ :*

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

*8. ചിരഞ്ജീവികൾ :*

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

*9. നവഗ്രഹങ്ങൾ :*

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

*10. നവരസങ്ങൾ :*

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

*11. ദശാവതാരം :*

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

*12. ദശപുഷ്പങ്ങൾ :*

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

*13. ദശോപനിഷത്തുകൾ :*

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം

-----------------------------
*14. വേദങ്ങൾ 4 :*

ഋക്, യജൂസ്, സാമം, അഥര്വ്വം

*15. ഉപവേദങ്ങൾ :*

ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

*16. വേദാംഗങ്ങൾ :*

ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

*17. വേദോപാംഗങ്ങൾ :*

യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

*18. മഹാപുരാണങ്ങൾ :*
പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

*19. യമം :*

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

*20. നിയമം :*

ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

*ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!*

*ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം.......* .............................🦋🦋🦋🦋

ഇഷ്ടമാണ് നിന്നെയെനിക്ക്‌‌‌

മാധവിക്കുട്ടിയുടെ 'നെയ്‌പ്പായസം' എന്ന കഥ വായിച്ചിട്ടുണ്ടോ? വായിക്കണം. 1962 ൽ എഴുതിയതാണ്‌. ഇപ്പോഴും വായിക്കുമ്പോൾ നെഞ്ചൊന്ന് പിടയും. ഭർത്താവിനേയും മക്കളേയും സ്നേഹിച്ചും പരിചരിച്ചും കഴിയുന്ന പാവമൊരു വീട്ടമ്മ,ഒരു ദിവസം ജോലികൾക്കിടയിൽ ഏപ്പോഴോ,അടുക്കളയിൽ ഒരു ചൂലിന്റെ ചാരെ മരിച്ചുവീഴുന്നു. അവളുടെ അനക്കങ്ങളില്ലാത്ത വീട്‌ പെട്ടെന്നൊരു മൗനം നിറഞ്ഞ കെട്ടിടമായി. അച്ഛനും മക്കളും ഒന്നും ചെയ്യാനാകാതെ കരഞ്ഞു. ശവദാഹം കഴിഞ്ഞ്‌ മടങ്ങിയെത്തിയ അച്ഛൻ അടുക്കളയിലേക്ക്‌ കേറി. മക്കൾക്ക്‌ നല്ല വിശപ്പുണ്ടാകും. അവർക്ക്‌ വല്ലതുമുണ്ടാക്കി കൊടുക്കണം. മൂടിവെച്ചൊരു പാത്രം കണ്ടു. തുറന്നുനോക്കിയപ്പോൾ അയാളുടെ ഹൃദയം വിങ്ങി. ചപ്പാത്തി,ചോറ്‌,കിഴങ്ങുകൂട്ടാൻ,ഉപ്പേരി,തൈര്‌,പിന്നെയൊരു സ്ഫടികപ്പാത്രത്തിൽ നെയ്‌പ്പായസവും. ഓരോരുത്തരുടേയും ഇഷ്ടങ്ങൾക്കൊത്തുള്ള വിഭവങ്ങൾ. ഈ ലോകത്തേക്ക്‌ അവസാനമായി അവളൊരുക്കിവെച്ച ധർമ്മം. മക്കൾ അതെടുത്ത്‌ കഴിക്കുമ്പോൾ,അദ്ദേഹം അവളിരിക്കാറുള്ള പലകമേൽ സ്നേഹവാൽസല്യങ്ങളോടെ വെറുതെയിരിക്കുക മാത്രം ചെയ്തു. എല്ലാരും ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു; 'അമ്മ അസ്സല്‌ നെയ്‌പ്പായസാ ഉണ്ടാക്ക്യേ..'

ജീവനോടെ കൂടെയുണ്ടായപ്പോൾ അത്ര നല്ല വാക്കുകളും സ്നേഹപ്രകടനങ്ങളും ഒരുപക്ഷേ അവൾക്ക്‌ കിട്ടിക്കാണില്ല. നമ്മുടെ ജീവിതത്തിലേക്ക്‌ വരൂ,നമ്മുടെയൊരു സ്നേഹവാക്ക്‌ കേൾക്കാൻ കൊതിക്കുന്ന അവളുണ്ട്‌ തൊട്ടരികിൽ. എന്നിട്ടും എത്ര പിശുക്കരാണ്‌ പലപ്പോഴും നമ്മൾ. വീട്ടിലെ എല്ലാ ജോലികളും അവൾ ഓടിനടന്ന് ചെയ്തിട്ടും ചെയ്യാതെ പോയ കുഞ്ഞുകാര്യങ്ങളുടെ പേരിൽ എത്ര കടുത്ത വാക്കുകളാണ്‌ നമ്മൾ പ്രയോഗിച്ചത്‌. അവളുടെ ചെറിയ കൗതുകങ്ങളേയും കിനാക്കളേയും എത്ര നിസ്സാരമായാണ്‌ നമ്മൾ അവഗണിച്ചത്‌. എല്ലാർക്കും മുറികളുള്ള വീട്ടിൽ അവൾക്ക്‌ മാത്രം മുറിയില്ലാതെ പോയതെന്തുകൊണ്ടാകും?. എന്നിട്ടും നമ്മുടെ പ്രാർത്ഥനയിൽ നമ്മൾ മാത്രമേയുള്ളൂ, അമ്മയുടെ പ്രാർത്ഥനയിൽ നമ്മളെല്ലാവരുമുണ്ട്‌.

എല്ലാർക്കും ഭക്ഷണമൊരുക്കുന്നതിനിടയിൽ അവളുടെ ദാഹവും ക്ഷീണവുമെല്ലാം അടുക്കളയിലെവിടെയോ മറന്നുവെക്കുന്നു. എല്ലാ നേരത്തും അവളുടെയുള്ളിൽ നമ്മളേയുള്ളൂ,നമ്മുടെയോരോ പ്രാർത്ഥനയിലും അവളുടെ പേര്‌ സ്നേഹപൂർവ്വം ഉയരട്ടെ.

നിറഞ്ഞൊഴുകട്ടെ ദേവചൈതന്യം

ക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യവസ്ഥ ചെയ്ത നിയമങ്ങള്‍ തൊട്ടുകൂടായ്മയിലേക്കും അന്ധവിശ്വാസത്തിലേക്കും നയിച്ചത് ക്ഷേത്രനിയമങ്ങളറിയാത്ത, ഋഷീശ്വരന്മാര്‍ പകര്‍ന്നുനല്‍കിയ അറിവിന്റെ ഗ്രന്ഥങ്ങള്‍ അറിയാത്തവരോ ദുര്‍വ്യാഖ്യാനം ചെയ്തവരോ ആണ്. ഇത് ക്ഷേത്ര സംസ്‌കാരത്തിന്റെ നാശത്തിനു കാരണമായി.
ഫലമോ കച്ചവടക്കാരന്‍ വിധിക്കുന്ന ആചാരങ്ങള്‍ പ്രമാണമാക്കുകയും ധര്‍മഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മറക്കുകയും ചെയ്തു. ഹിന്ദുവിന് അവന്റെ ധര്‍മഗ്രന്ഥങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഇടങ്ങള്‍ ഇല്ലാതായി. ഉപനിഷത്തുക്കളുടെ സാരമായ ഭഗവദ്ഗീതയും ഗീതയുടെ ഭാഷയായ സംസ്‌കൃതവും പഠിക്കാനുള്ള സംവിധാനം ക്ഷേത്രങ്ങളിലുണ്ടാവണം. ഇല്ലെങ്കില്‍ വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാന്മാരെന്ന് നടിക്കുന്ന മന്ത്രവാദികളുടെയും കപടജ്യോതിഷികളുടെയും വാക്കുകള്‍ വിശ്വസിച്ച് ജനങ്ങള്‍ നാശത്തിലേക്ക് നീങ്ങും. സ്വര്‍ണം ഇരട്ടിപ്പിക്കുന്നവനും ധനാകര്‍ഷണഭൈരവ യന്ത്രക്കാരും അരങ്ങുവാഴുന്ന ഭക്തിക്കച്ചവടത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത ക്ഷേത്രങ്ങള്‍ക്കുണ്ട്.
ലോപം വന്ന ദൈവചൈതന്യത്തെ വര്‍ധിപ്പിക്കുന്നതിനാണ് ഉത്സവം നടത്തുന്നത്. നിറഞ്ഞൊഴുകുന്ന ക്ഷേത്രചൈതന്യം ഓരോ ഭക്തനെയും നാടിനെ തന്നെയും ഗുണപരമായി മാറ്റിമറിക്കും. ആത്മസാക്ഷാത്കാരത്തിനുവേണ്ടി സാധകന്‍ ചെയ്യുന്ന തപസിന്റെ ബാഹ്യമായ ക്രിയകളാണ് ഉത്സവത്തിലടങ്ങിയിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കി വെടിക്കെട്ട് നടത്തുമ്പോഴും ഗജവീരന്മാരെ അണിനിരത്തുമ്പോഴും ഇക്കാര്യം എത്രമാത്രം നിര്‍വഹിക്കപ്പെടുന്നു എന്ന് വിലയിരുത്തേണ്ടതുണ്ട്.
'അന്നാദ് ഭവന്തി ഭൂതാനി' അന്നത്തില്‍നിന്നും പ്രാണിജാലങ്ങളുണ്ടാകുന്നു. ജീവിവര്‍ഗത്തിന്റെ ഉല്‍പത്തിക്കും നിലനില്‍പിനും കാരണമായ അന്നം എവിടെ ദാനം ചെയ്യുന്നുവോ അവിടെ ഈശ്വരന്‍ പ്രസാദിക്കുമത്രെ. 'അന്നം ന നിന്ദ്യാത് തത്വ്രതം' അന്നത്തെ ഒരിക്കലും നിന്ദിക്കരുത് അത് വ്രതമാക്കണം എന്ന് ഉപനിഷത് ഉപദേശിച്ചത് ഇതുകൊണ്ടാണ്. ഇപ്രകാരം ക്ഷേത്രാഭിവൃദ്ധിക്കായി വിധിച്ചിരിക്കുന്നവയുടെ പൊരുളറിഞ്ഞ് ക്ഷേത്ര ചൈതന്യത്തെ നിലനിര്‍ത്തേണ്ടതാണ്. അതുപോലെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നതിനുതകുന്ന ക്ഷേത്രസംസ്‌കാരത്തെയും പകര്‍ന്ന് നല്‍കേണ്ടത് മനുഷ്യനുള്ളിടത്തോളം പ്രസക്തമാണ്.
ലോകം മുഴുവന്‍ സുഖികളാകട്ടെ ആര്‍ക്കും ദുഃഖിക്കാനിടവരുത്താതിരിക്കട്ടെ എന്നുതുടങ്ങിയ ഉല്‍കൃഷ്ട വിചാരത്തോടെ തപസു ചെയ്ത മഹാമനീഷികളാണ് ഭാരതീയ ജീവിതത്തിന്റെ താത്വികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളത്.
വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപനിഷത്തുക്കള്‍ തുടങ്ങിയ വൈദികവും ശൈവ ശാക്തേയ വൈഷ്ണവാദി താന്ത്രികവുമായ അറിവുകളിലൂടെ ക്ഷേത്രസംസ്‌കാരത്തിന്റെ വരമൊഴികള്‍ നമുക്കിന്ന് ലഭ്യമാണ്. സംസ്‌കൃതഭാഷയിലെഴുതപ്പെട്ട ഈ അറിവുരൂപങ്ങള്‍ ഈ നാടിന്റെ പൂര്‍വികസമ്പത്താണ്. വാല്മീകിയും വ്യാസനും കാളിദാസനുമൊക്കെ സ്വതപസുകൊണ്ട് സ്ഫുടം ചെയ്ത വിജ്ഞാനം. എന്നാല്‍ ഇത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അധഃപതിച്ച പൗരോഹിത്യം വിലക്ക് കല്‍പിച്ചു. ആചാരങ്ങള്‍ അനാചാരങ്ങളായി, അന്ധവിശ്വാസം, അനാചാരം, സ്മാര്‍ത്തവിചാരം ഇവകള്‍ നടത്തി ഭ്രാന്തമായ ജീവിതം നയിച്ച കേരളത്തിന്റെ ചരിത്രം ഭീതിപ്പെടുത്തുന്നതാണ്.
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവെന്നു നടിച്ച ചിലര്‍ ഭാരതത്തിന്റെ ഈടുവെപ്പുകളായ പുരാണ-ഉപനിഷത്ത്-ഇതിഹാസം തുടങ്ങിയ വിജ്ഞാനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മനുഷ്യസമൂഹത്തെ വരിഞ്ഞുകെട്ടി ബന്ധനത്തിലാക്കി. ഈ സാഹചര്യത്തിലാണ് നമ്മുടെ പൗരാണിക വിജ്ഞാനത്തിന് സ്വജീവിതംകൊണ്ട് ശരിയായ വ്യാഖ്യാനം രചിച്ച നവോത്ഥാന നായകന്മാര്‍ ഉടല്‍പൂണ്ടത്. വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, സ്വാമി ചിന്മയാനന്ദജി, പി. മാധവ്ജി എന്നിവര്‍ അതില്‍ ചിലരാണ്.
യഥാര്‍ത്ഥത്തിലുള്ള ക്ഷേത്ര സംസ്‌കാരം എന്തെന്ന് ഉപദേശിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാള്‍ ആരാധനാലയങ്ങളുള്ള നാടാണിത്. ആര്‍ക്കും എവിടെയും പോയി ആരാധിക്കാം. ക്ഷേത്രങ്ങള്‍ നിര്‍മിക്കാം. എന്നാല്‍ ശരിയായ ക്ഷേത്രസംസ്‌കാരം മാത്രം പകര്‍ന്നു നല്‍കുന്നില്ല. ഇതിന്റെ ഫലമായി പഴയകാല ജീര്‍ണതകള്‍ പുതിയ ഭാവം സ്വീകരിച്ച് സമൂഹത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണിന്നെങ്ങും കാണുന്നത്. ഭക്തിക്കച്ചവടം വലിയ ബിസിനസ്സാക്കുന്നതില്‍ മത്സരിക്കുകയാണ്. ഇതായിരുന്നുവോ നവോത്ഥാന നായകന്മാരുടെ സ്വപ്‌നം?
അമൃതാനന്ദമയി അമ്മ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: മുന്‍പ് വിവാഹം, ജന്മദിനം, ഉത്സവം തുടങ്ങിയ വിശേഷദിവസങ്ങള്‍ വരുമ്പോള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തില്‍ പോകുന്ന പതിവുണ്ടായിരുന്നു. ഇന്ന് നേരെ പോകുന്നത് മദ്യഷാപ്പിലേക്കാണ്. ഇവര്‍ കഴിക്കുന്നത് വിസ്‌കിയും ബ്രാണ്ടിയുമല്ല, വീട്ടിലിരിക്കുന്ന അമ്മ പെങ്ങന്മാരുടെയും മക്കളുടെയും കണ്ണീരാണ്.
സ്വര്‍ണകൊടിമരം നിര്‍മിക്കാനും വെടിക്കെട്ട് നടത്താനും ആളുണ്ട്. കുഞ്ഞേ സത്യത്തിന്റെ വഴി ഇതാണ് എന്നുപദേശിക്കാന്‍ ആളില്ല.
വിവാഹമോചനം, ആത്മഹത്യ, മദ്യപാനം, അക്രമവാസന എന്നിവ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനു കാരണം ക്ഷേത്രസംസ്‌കാരം പഠിപ്പിക്കാനുള്ള ശ്രമമില്ലാത്തതുകൊണ്ടാണ്. ഇനി നമ്മള്‍ ജനങ്ങളെ ബോധവാന്മാരാക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞകാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പഴയ വസ്ത്രം

ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തന്റെ പഴയ വസ്ത്രങ്ങൾക്കു പകരം പുതിയ തൊന്ന് ആവശ്യപ്പെട്ടു. ശ്രീ ബുദ്ധൻ ഉടനെ അതിന് അനുവാദം കൊടുത്തു. പിറ്റേന്ന് ബുദ്ധൻ അയാളോടു ചോദിച്ചു: പുതിയ വസ്ത്രം കിട്ടിയോ? സന്തോഷത്തോടെ ശിഷ്യൻ ഉവ്വെന്നു മറുപടി പറഞ്ഞു. പഴയ വസ്ത്രം നീ എന്തു ചെയ്തു? ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോൾ പഴയ വിരിപ്പോ?
ശിഷ്യൻ: അതു ജനാല മറയായി ഉപയോഗിക്കുന്നു.
ബുദ്ധൻ: പഴയ മറ എന്തു ചെയ്തു?
ശിഷ്യൻ: അത് അടുക്കളയിൽ പാത്രങ്ങൾ പിടിക്കാൻ ഉപയോഗിക്കുന്നു .
ബുദ്ധൻ: അപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന തുണിയോ?
ശിഷ്യൻ: അത് നിലം തുടക്കു വാൻ മാറ്റി വെച്ചു.
ബുദ്ധൻ: നേരത്തെ നിലം തുടച്ചിരുന്ന തുണിയോ?
ശിഷ്യൻ: അത് നന്നായി കഴുകി ഉണക്കി റാന്തലുകളുടെ തിരിയുണ്ടാക്കാൻ മാറ്റി വെച്ചു.

സുഹൃത്തെ, ഇന്നു നാം ഒരു വസ്തു ഒരിക്കലുപയോഗിച്ച് വലിച്ചെറിയുന്നു. അത് മാലിന്യമായി നമ്മെ ശല്യപ്പെടുത്തുന്നു. മാലിന്യങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മുടെ ജീവിത രീതി പുനക്രമീകരിച്ചാൽ മാത്രം മതി. പാഴ് വസ്തുക്കളെ മാലിന്യമാക്കാതിരിക്കുക.

വാക്കുകൾ

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....

♻♻♻♻♻♻♻
ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.*
*An answer to a Question - Life teach us what? Read this reply - thought motivating...*
--------------------------------------------

*1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.*

*2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ.* *അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം സമ്മാനിക്കുന്നു.*

*3- അധ്വാനിക്കുന്നവന് വൈകിയാണെങ്കിലും ഒരു നാൾ വിജയം* *ലഭിക്കും*.

*4- നാമറിയാതെ ഏതു നിമിഷവും* *കെട്ടുപോകുന്ന ഒരു വിളക്കാണ് നമ്മുടെ ജീവൻ.*

*5- നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.*

*6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട നിധികൾ.*

*7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.*

*8- ജീവിതം ഒരുനാൾ അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു.* *തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.*

*9- കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ നിങ്ങളെ കേള്ക്കാൻ കൂടെയുള്ളവർ തയ്യാറാവും.*

*10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.*

*11- പൊങ്ങച്ചം പറയുന്നവർ അധികവും ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.*

*12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.*

*13- മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.*

*14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന് ആരും തിന്മകളെ വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.*

*15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.*

തിരിച്ചറിവുകൾ

"കുന്നോളം സൽകർമ്മങ്ങൾ ചെയ്താലും...
കുന്നികുരുവോളം തെറ്റ് മതി കൂടെയുള്ളവരൊക്കെ തള്ളി പറയാൻ..."

ഒരാളെ സങ്കടപ്പെടുത്തി നീ എന്ത് നേടിയാലും...
അത് നിനക്ക് സന്തോഷം തരില്ല...

ചില അവഗണനകൾ ഒക്കെ നല്ലതാണ്.. നാം ആരുടെയും ആരുമല്ല എന്ന തിരിച്ചറിവുകൾക്ക്...

ഉറങ്ങിയാൽ ഉണരുമെന്നുറപ്പില്ലാത്ത..
ഉണർന്നാൽ ഉറങ്ങാനാവുമെന്നുറപ്പില്ലാത്ത...
വെറും നിസ്സാരതയാണ് ഒരേ ജീവിതവും..

ശരീരം ശാശ്വതമല്ല,, ധനം സ്ഥിരമല്ല,,
മരണം അരികിൽ തന്നെ ഉണ്ട്...
ഇതോർമിച്ച് സദാ സൽപ്രവർത്തികൾ ചെയ്യുക....

ഗണപതിയെ തുളസി ശപിച്ച കഥ

തുളസി ചെടിയാകുന്നതിനു മുന്‍പ് ഒരു സ്ത്രീയായിരുന്നു. ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോള്‍ ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്ക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ താന്‍ അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യം
മറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം.

ഇതില്‍ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിയ്ക്കുമെന്നും അറിയിച്ചു. എന്നാല്‍ തനിയ്ക്കുള്ള പൂജകളില്‍ തുളസിയില ഉള്‍പ്പെടുത്തില്ലെന്ന ശാപവും ഗണപതി നല്‍കി.

ശാപപ്രകാരം ജലന്ധരനെന്ന രാക്ഷസന്റെ ഭാര്യയായി തുളസി. ശിവപ്രീതി നേടി ജലന്ധരന്‍ ദൈവങ്ങള്‍ക്കു തന്നെ തോല്‍പ്പിക്കാനാവരുതെന്നും അമരത്വം വേണമെന്നും വരം നേടി. എന്നാല്‍ ഭാര്യയുടെ പാതിവ്രത്യം നഷ്ടപ്പെട്ടാലും കൃഷ്ണകവചമെന്ന പടച്ചട്ട നഷ്ടപ്പെട്ടാലും മരണവും തോല്‍പിയും സംഭവിയ്ക്കാമെന്ന വരമാണ് ലഭിച്ചത്. ജലന്ധരന്റെ ചെയ്തികള്‍ അതിരു കടന്നപ്പോള്‍ വിഷ്ണുവും ശിവനും ചേര്‍ന്ന് പരിഹാരമുണ്ടാക്കാന്‍ പദ്ധതിയുണ്ടാക്കി. ഇതുപ്രകാരം വേഷം മാറി വിഷ്ണുഭഗവാന്‍ കവചകുണ്ഡലങ്ങള്‍ ജലന്ധരനില്‍ നിന്നും നേടി. പീന്നീട് ജലന്ധരനായി വേഷം മാറി തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടുത്തി. ഇതെത്തുടര്‍ന്ന് ജലന്ധരനെ ശിവഭഗവാന്‍ വധിച്ചു. ഇതിനു ശേഷം തുളസിയ്ക്ക് വിഷ്ണുഭഗവാന്‍ പുണ്യസസ്യമെന്ന പദവി നല്‍കി. തന്നെ വീട്ടിലേയ്ക്കു കൊണ്ടുപോകണമെന്ന തുളസിയുടെ അഭ്യര്‍ത്ഥന വിഷ്ണു ഭഗവാന്‍ കൈക്കൊണ്ടില്ല. തന്റെ വീടിനുള്‍ഭാഗം ലക്ഷ്മീദേവിയുടെ സ്വന്തമാണെന്നും വീട്ടുമുറ്റത്ത് സ്ഥാനം നല്‍കാമെന്നും വിഷ്ണു അറിയിച്ചു. ഇതുകൊണ്ട് തുളസി വീടിനുള്ളില്‍ വയ്ക്കരുതെന്നു പറയും. തന്റെ ഭര്‍ത്താവിനെ വധിച്ച ശിവനെ തന്റെ ഇലകള്‍ ശിവപൂജയ്ക്കുപയോഗിയ്ക്കില്ലെന്ന് തുളസി ശപിച്ചു.

ഇതുകൊണ്ട് ശിവപൂജയ്ക്ക് തുളസിയില ഉപയോഗിയ്ക്കില്ല. ഏകാദശി, ഞായറാഴ്ച, സൂര്യ-ചന്ദ്രഗ്രഹണം തുടങ്ങിയ ദിവസങ്ങളില്‍ തുളസിയില പറിയ്ക്കരുതെന്നു പറയും. ഇത്തരം ദിവസങ്ങളിലാണ് തുളസിയെ വഞ്ചിച്ച് ഭഗവാന്മാര്‍ ജലന്ധരനെ വധിച്ചത്. ഇപ്രകാരം ചെയ്താല്‍ മരണം വരെ സംഭവിയ്ക്കുമെന്നാണ് വിശ്വാസം.

തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണെന്നാണ് വിശ്വാസം.

അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!

1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!

ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!

എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!

ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!

ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!

നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!

ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ...!

ഭാരം 1.3 കിലോഗ്രാം മാത്രം... !

വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!

⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം〰

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!

അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!

ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!

ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!

60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!

#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!

ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!

അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!

എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !

കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!

എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!

ആരാണിത് ചിട്ടപ്പെടുത്തിയത്?

ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?

കിഡ്നി☀

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി...!

ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!

ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും..!

എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?

കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!

ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ♒

ഏറ്റവും വലിയ വിവര ശേഖരണി..!

മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!

ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!

ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!

ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?

അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

☝സുഹൃത്തെ...

താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!

ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓


ആ സ്രഷ്ടാവിനു പറയുന്ന പേരാണ് .. ദൈവം..

■അവനു തുല്യനായി ആരുമില്ല,

■അറിവിനും കഴിവിനും പരിധിയുമില്ല,

■ഉറക്കവും മയക്കവുമില്ല,

■ജനനമില്ല, മരണമില്ല,

■പ്രതിമയും രൂപവുമില്ല,

■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,

■സകലത്തിനും സ്രഷ്ടാവ്,

ദക്ഷിണ ചിദംബരം

Ph: 0471 2260638

ശ്രീചക്രം എന്താണ്?

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്.. ശാസ്ത്രപ്രകാരം മദ്ധ്യത്തില് ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്ദശാരം, ബഹിര്ദശാരം, ചതുര്ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില് ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള് പരിഛേദിക്കുമ്പോള് നാല്പ്പത്തിമൂന്ന് ത്രികോണങ്ങള് കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..
ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവ കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ
1. ബ്രാഹ്മീ
2. മാഹേശ്വരി
3. കൌമാരീ
4. വൈഷ്ണവി
5. വാരാഹി
6. മാഹേന്ദ്രീ
7. ചാമുണ്ഡാ
8.മഹാലക്ഷ്മി
എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവവശങ്കരി
5. സർവോന്മാദിനി
6. സർവമഹാങ്കുശ
7. സർവഖേചരി
8. സർവബീജാ
9. സർവയോനി
10. സർവത്രിഖണ്ഡാ
എന്നി10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.
രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ
1. കാമാകര്ഷിണി
2. ബുദ്ധ്യാകര്ഷിണി
3. അഹങ്കാരാകര്ഷിണി
4. ശബ്ദാകര്ഷിണി
5. സ്പര്ശാകര്ഷിണി
6. രൂപാകര്ഷിണി
7. രസാകര്ഷിണി
8. ഗന്ധാകര്ഷിണി
9. ചിത്താകര്ഷിണി
10. ധൈര്യാകര്ഷിണി
11. സ്മൃത്യാകര്ഷിണി
12. നാമാകര്ഷിണി
13. ബീജാകര്ഷിണി
14. ആത്മാകര്ഷിണി
15. അമൃതാകര്ഷിണി
16. ശരീരാകര്ഷിണി,
എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.
തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ
1. അനംഗകുസുമ
2. അനംഗമേഖലാ
3. അനംഗമദനാ
4. അനംഗമദനാതുരാ
5. അനംഗരേഖാ
6. അനംഗവേഗിനി
7. അനംഗാങ്കുശ
8. അനംഗമാലിനി
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവാഹ്ലാദിനി
5. സർവസമ്മോഹിനി
6. സർവസ്തംഭിനി
7. സർവജൃംഭിണി
8. സർവവശങ്കരി
9. സർവരഞ്ജിനി
10. സർവോന്മാദിനി
11. സർവാര്ഥസാധിനി
12. സർവസംപത്തിപൂരിണി
13. സർവമന്ത്രമയി
14. സർവദ്വന്ദ്വക്ഷയങ്കരി
എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.
സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.
സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ
1. സർവജ്ഞാ
2. സർവശക്തി
3. സർവൈശ്വര്യപ്രദാ
4. സർവജ്ഞാനമയി
5. സർവവ്യാധിവിനാശിനി
6. സർവാധാരസ്വരൂപ
7. സർവപാപഹരാ
8.സർവാനന്ദമയി
9. സർവരക്ഷാസ്വരൂപിണി
10. സർവെപ്സിതഫലപ്രദ
എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.
ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ
1. വശിനി
2. കാമേശ്വരി
3. മോദിനി
4. വിമലാ
5. അരുണാ
6. ജയിനി
7. സർവേശ്വരി
8. കൌലിനി
എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.
ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ
1. കാമേശ്വരി
2. വജ്രേശ്വരി
3. ഭഗമാലിനി
എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
1. മിത്രേശൻ
2. ഉഡ്ഢീശൻ
3. ഷഷ്ഠീശൻ
4. ചര്യൻ
എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
1. ലോപാമുദ്രാ
2. അഗസ്ത്യൻ
3. കാലതാപനൻ
4. ധര്മാചാര്യൻ
5. മുക്തകേശീശ്വരൻ
6. ദീപകലാനാഥൻ
7. വിഷ്ണുദേവൻ
8. പ്രഭാകരദേവൻ
9. തേജോദേവൻ
10. മനോജദേവൻ
11. കല്യാണദേവൻ
12. രത്നദേവൻ
13. വാസുദേവൻ
14. ശ്രീരാമാനന്ദൻ
എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി
1. കാമേശ്വരി
2. ഭഗമാലിനി
3. നിത്യക്ലിന്നാ
4. ഭേരുണ്ഡാ
5. വഹ്നിവാസിനി
6. മഹാവജ്രേശ്വരി
7. ശിവദൂതി
8. ത്വരിതാ
9. കുലസുന്ദരി
10. നിത്യാ
11. നീലപതാകാ
12. വിജയാ
13. സർവമംഗളാ
14. ജ്വാലാമാലിനി
15. ചിത്രാ
എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.
ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.
യഥാർത്ഥത്തിൽ ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം
ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.
ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ
കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം
മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം
ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ
ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.
ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവര്ന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം......
അദ്ധ്യാത്മിക അറിവുകൾക്ക് ലെെക്ക് ചെയ്യൂ
ഗുരുവായൂരപ്പന്റെ സ്വന്തം
ഗുരുവായൂർ ഓൺലെെൻ ഫ്രണ്ട്സ് പേജ്

ദശാവതാര ക്ഷേത്രങ്ങൾ

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.
ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായ് മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും നാട്ടുകാരുടേയും ഭക്തരുടേയും ശ്രമഫലമായി പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയി മതസ്യാവതാര ക്ഷേത്രം. ഭഗവാന്റെ പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവ്യമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോട്ടം ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായ പാരായണവും നടത്തി വരുന്നു, കൂടാതെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം

രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലാണ്, നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു പ്രതിഷ്ഠകൾ.

10. കൽക്കി :-
ഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.

ഖുർആനിൽ പ്രധാനമായും പ്രതിപാതിച്ചകാര്യങ്ങൾ !

1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
Ans:വായിക്കപ്പെടുന്നത്

2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
Ans: ഖുർആൻ

3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
Ans: ഖുർആൻ

4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
Ans: 23 വർഷം

5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
Ans: ലൈലത്തുൽ ഖദ്ർ

6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.

7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
Ans: ലൗഹുൽ മഹ്ഫൂദിൽ

8. ഖുർആനിന്റെ മറ്റു പേരുകൾ?
Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
Ans: സൂറത്ത് അൽ-അലഖ് (96)

10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
Ans: അൽ-ഫാതിഹ

11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.

12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
Ans: 114

13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
Ans: 6236

14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
Ans: അല്ലാഹു

15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? Ans: മുഹമ്മദ് നബി(സ)

16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മക്കീ സൂറത്തുകൾ

18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മദനീ സൂറത്തുകൾ

19. മക്കീ സൂറത്തുകളുടെ എണ്ണം?
Ans: 86

20. മദനീ സൂറത്തുകളുടെ എണ്ണം?
Ans: 28

21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
Ans: സൂറത്ത് അൽ-ബഖറ

24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
Ans: സൂറത്ത് അൽ-കൌസർ

25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
Ans: സൂറത്ത് അത്തൗബ

26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
Ans: സൂറത്ത് അന്നംല്

27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114

28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്

30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
Ans: ആയത്തുൽ കുർസിയ്യ്

31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
Ans: ആയത്തുദ്ദൈൻ

33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
Ans: കടമിടപാടുകളുടെ നിയമങ്ങൾ

35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
Ans: മർയം (19), ലുഖ്മാൻ (31)

40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
Ans: റൂം (30), സബഅ് (34)

41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
Ans: സൂറത്ത് മുജാദല

42. ﻑ ഇല്ലാത്ത സൂറത്ത്?
Ans: അൽ-ഫാതിഹ

43. ﻡ ഇല്ലാത്ത സൂറത്ത്?
Ans: അൽ-കൌസർ

44. ﺕഇല്ലാത്ത സൂറത്ത് ?
Ans: അൽ-ഇഖ്ലാസ്

45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
Ans: അൽ-ഇഖ്ലാസ് (112)

46. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
Ans: അൽ-ഫലഖ് (113) , അന്നാസ് (114)

47. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
Ans: അൽ-മുഅവ്വിദാത്ത്

48. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
Ans: സൂറത്ത് അൽ-ഫത്ഹ് (48)

49. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)

50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
Ans: സൂറത്ത് അൽ-ബഖറ

52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-മുൽക് (67)

52. പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? Ans: സൂറത്ത് അൽ-മുൽക് (67)

53. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അന്നൂർ (24)

56. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
Ans: സൂറത്ത് ത്വാഹാ (20)

57. ഖുർആനിലെ അവസാനത്തെ സൂറത്ത്?
Ans: സൂറത്ത് അൽ-നാസ്

58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
Ans: സൂറത്ത് അന്നസ്വ്ർ

59. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
Ans: സൂറത്ത് അൽ-അൻആം

61. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് മുഅ്മിൻ

62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് ഹാമീം സജദ

62. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അദ്ദഹ്ർ

63. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
Ans: സൂറത്ത് ബനൂ ഇസ്രാഈൽ

64. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അത്തൌഹീദ്

65. ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-കാഫിറൂൻ

66. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
Ans: സൂറത്ത് അന്നജ്മ് (53)

67. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
Ans: മുസബ്ബിഹാത്ത്

68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
Ans: 7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

69. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
Ans: മുസബ്ബിഹാത്തുകളെപ്പറ്റി

70. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

71. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് മാഇദ, ആയത്ത് 3

72. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: തജ്.വീദ്

73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
Ans: തർതീൽ
74. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
Ans: സുജൂദുത്തിലാവത്ത്

75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
Ans: 15

76. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
Ans: സൂറത്ത് അന്നജ്മ് (53)

77. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
Ans: അൽ-ഹജ്ജ്

78. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
Ans: ഹുറൂഫുൽ മുഖത്തആത്ത്

79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
Ans: 29

80. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
Ans: 14

81. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
Ans: സ്വാദ് ഖാഫ്, നൂൻ

82. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
Ans: സ്വാദ് (38), ഖാഫ് (50)

83. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
Ans: 5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം

84. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
Ans: (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
Ans: സൂറത്ത് അശ് ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )

86. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

88. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
Ans: 25

90. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
Ans: മൂസാ നബി(അ) - 136 തവണ.

92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
Ans: മർയം (മർയം ഇബ്നത ഇംറാൻ)

93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)

96. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? Ans: അബൂലഹബ്

97. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

99. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
Ans: ഖുർആൻ, തേൻ

100. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
Ans: റുഖ്യ ശറഇയ്യ