Google Ads

Monday, January 23, 2017

പ്രായം

നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ അതേ പ്രായമുള്ള ഒരാളെ കണ്ട്... "ഹൊ ഇവനെന്തോരം മാറി... ഇപ്പൊ തന്നെ ഒരു വയസ്സനെ പോലെ ആയി.." എന്ന് തോന്നിയിട്ടുണ്ടോ..?
എങ്കിൽ ഈ സ്ത്രീയുടെ അനുഭവം നിങ്ങൾക്കിഷ്ടപെടും തീ൪ച്ച......

എന്റെ പേര് ബീന.. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പല്ല് ഡോക്ടറെ കാണാൻ അയാളുടെ ക്ളിനിക്കിൽ വെയ്റ്റിങ് റൂമിൽ ഇരിക്കുകയാണ്.
മുന്നിലുള്ള ബോ൪ഡിൽ ആ "വായ്നോക്കിയുടെ" പേരും ഡിഗ്രി കളും വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്.
ആ പേര് വായിച്ചപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി..!! പെട്ടെന്ന് മനസ്സിലേക്ക് വെളുത്ത് തുടുത്ത് നല്ല ഉയരമുള്ള ഇടതൂ൪ന്ന കറുത്ത മുടിയുള്ള ഇതേ പേരോടുകൂടിയ ഒരു സുന്ദരന്റെ രൂപം തെളിഞ്ഞു വന്നു... 25 വ൪ഷങ്ങൾക്ക് മുമ്പ് തന്റെ പ്രീ ഡിഗ്രി കാലത്ത് ക്ളാസിലെ മുൻ ബഞ്ചുകളിൽ ഇരിക്കാറുണ്ടായിരുന്ന അവൻ...!
അവനെ കാണുമ്പോഴെല്ലാം ഒരു കുഞ്ഞു ചിത്രശലഭം തന്റെ നെഞ്ചിൽ ചിറകിട്ടടിച്ചിരുന്നല്ലോന്ന് അവൾ നാണത്തോടെ ഓ൪ത്തു...
ഈശ്വരാ ഇനി ഇത് അവനെങ്ങാനും ആണോ...?
സിസ്റ്റ൪ ടോക്കൺ നമ്പ൪ വിളിച്ചപ്പേൾ കൂടിയ നെഞ്ചിടിപ്പോടെ ആണ്അകത്ത് പ്രവേശിച്ചത് ....!

ഡോക്ട൪ അടുത്തുവന്നപ്പോൾ ശങ്കകൾ എല്ലാം അസ്ഥാനത്തായി... തല മുഴുക്കെ എന്നപോലെ കഷണ്ടി കയറി, മിച്ചമുള്ള നരബാധിച്ച നാരുപോലെത്തെ മുടികളുമായി, വരകളും ചുളിവുകളും വീണ മുഖവുമായി, ഇരട്ടത്താടിതൂങ്ങിയാടി, ശോഷിച്ച് എന്നാൽ ചാടിയവയറുമായി, വിറച്ച വാക്കുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന ഈ രൂപത്തെയാണല്ലോ താൻ ക്ളാസ് മേറ്റ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചതെന്നോ൪ത്ത് മനസ്സിൽ ചിരി പൊട്ടി....
പരിശോധനയും അളവെടുപ്പും എല്ലാം കഴിഞ്ഞ്.. കുറിപ്പടി എഴുതി കൊണ്ടിരിക്കുന്ന ഡോക്ടറോട്... മുരടനക്കിക്കൊണ്ട് ചോദിച്ചു....
"ഡോക്ട൪..ഫറൂക്കോളേജിലാണോ പ്രീ ഡിഗ്രി ചെയ്തത്..
"അതെ.. അതെ...." അഭിമാനത്തോടെ അയാൾ മൊഴിഞ്ഞു....
"ഏത് വ൪ഷമാണ് പാസ് ഔട്ട് ആയത്? "
അയാൾ പറഞ്ഞു.. "1987...എന്തേ ചോദിച്ചത്...."

ഞാൻ അത്ഭുതത്തോടെ പറഞ്ഞു...
"നീ എന്റെ ക്ളാസിൽ ആയിരുന്നു...!!!!! "

ആയാൾ കണ്ണ്മിഴിച്ച് എന്നെനോക്കി ...
എന്നിട്ട്

വ്യത്തികെട്ട
വയസ്സനായ
കഷണ്ടികയറിയ
ചുക്കിചുളിഞ്ഞ
നരച്ച
ശോഷിച്ച
വയറ്ചാടിയ
വിറച്ച
വിഢ്ഢി
എന്നോട് ചോദിക്കാ...

" മാഡം ഏത് സബ്ജക്ടാ പഠിപ്പിച്ചിരുന്നതെന്ന്...." 😆😆😆😆😆😆😆😆

Sunday, January 22, 2017

PRIME MINISTERS OF INDIA- Photos

Your Blood group also speaks about you

🅰(+) : Good leadership.
🅰(-) : Hardworking.
🅱(+) : Can Sacrifice for others and very ambitious, tolerance.
🅱(-) : Non flexible, Selfish & Sadistic.
🅾(+) : Born to help.
🅾(-) : Narrow minded.
🆎(+) : Very difficult to understand.
🆎(-) : Sharp & Intelligent. In

What is ur blood group ?
Try....It....share Fantastic information .

💉BLOOD GROUP COMPATIBILITY 💉

What's Your Type and how common is it?

O+ 1 in 3 37.4%
(Most common)

A+ 1 in 3 35.7%

B+ 1 in 12 8.5%

AB+ 1 in 29 3.4%

O- 1 in 15 6.6%

A- 1 in 16 6.3%

B- 1 in 67 1.5%

AB- 1 in 167 .6%
(Rarest)

Compatible Blood Types

O- can receive O-

O+ can receive O+, O-

A- can receive A-, O-

A+ can receive A+, A-, O+, O-

B- can receive B-, O-

B+ can receive B+, B-, O+, O-

AB- can receive AB-, B-, A-, O-

AB+ can receive AB+, AB-, B+, B-, A+, A-, O+, O-

This is an important msg which can save a life! Please share with at least 20 people and a miracle can happen! A life could be saved....👌👌👆

ക്യാമ്പസ് ഓർമ്മകൾ ഭാഗം :: 09

സമര ഭൂമികയിൽ ,,

ഒരു ഫെബ്രുവരി മാസം ആദ്യ ദിനം

'' ഇന്നും സ്ട്രൈക്ക് ആയിരിക്കുമോടാ ... ലക്ഷണം കണ്ടിട്ട് ഉണ്ടെന്നാ തോന്നുന്നത് ... ജനലിന്റെ അരികിൽ ഇരിക്കുന്നവന്റെ തല പിടിച്ചു മാറ്റി വെളിയിലേക്ക് നോക്കി ഞാൻ പറഞ്ഞു ....ഞങ്ങളുടെ ക്ലാസ്സ്‌സിന്റെ ജനലിൽ കൂടി നോക്കിയാൽ കോളേജ് ഗേറ്റും ഹൈ വേയും വ്യക്തമായി കാണാം...നീല നിറത്തിൽ ചിരിച്ച മുഖവുമായി വരുന്ന പ്രൈവറ്റ് ബസുകൾ സ്റ്റാന്റിൽ നിർത്തുന്നു ,,വിദ്യാർത്ഥികൾ ഇറങ്ങി കലപില വെച്ച് നടന്നു ഗേറ്റ് കടന്നു വരികയാണ് ..നിരന്നു നടക്കുന്ന ആൾ കൂട്ടത്തിനെ വകഞ്ഞു മാറ്റി അധ്യാപകരുടെ മാരുതി കാറുകളും .. അന്ന് ഒരു മാതിരി ആൾക്കാർ മാരുതി കാർ ആണ് ഉപയോഗിക്കുന്നത് ..പ്രേത്യേകിച്ചു കോളേജ് അധ്യാപകർ . ഡോക്ടർമാർ , പിന്നെ വക്കീലും ..മരത്തണലിൽ പാർക് ചെയ്ത കാറിൽ നിന്നും ഇറങ്ങി പ്രൊഫസറന്മാർ അതാത് ഡിപ്പാർട്മെന്റുകളിലേക്കു പോയി.. രാവിലത്തെ ക്ലാസ് ആരംഭിച്ചു ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രീ ഡിഗ്രി ബ്ലോക്കിന്റെ ഭാഗത്തു നിന്ന് സ്ട്രിക്കിന്റെ മുരൾച്ച കേട്ടു... വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപെടുക എന്നതിനെ ലക്ഷ്യമാക്കി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരമാണ് ..ഇതൊന്നും കാര്യമാക്കാതെ ടീച്ചർ ക്ലാസ് എടുക്കുകയാണ് ..പെട്ടന്നാണ് എന്തൊക്കയോ എടുത്തെറിയപ്പെടുന്നത് പോലെ ശബ്ദങ്ങൾ പുറത്തു കേട്ടു ..ഞങ്ങൾ പുറത്തേക്കു നോക്കിയപ്പോൾ പൊരിഞ്ഞ അടി ..ഇതിനിടയിൽ സമരാനുകൂലികൾ ക്ലാസ്സിനുള്ളിൽ കടന്നു ..ടീച്ചർ ബുക്ക് മടക്കി ഡിപ്പാർട്മെന്റിലേക്കു വലിഞ്ഞു ..പിറകെ ഞങ്ങളും പുറത്തേക്ക് .. രംഗം വളരെ വഷളായികൊണ്ടിരിക്കുന്നു ,,താഴെ മെയിൻ ബ്ലോക്കിൽ സമരക്കാർ പ്രിൻസിപ്പലിന്റെ വാതിൽക്കൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുന്നു ..''അതേയ് ,, പ്രിൻസിപ്പലിനെ തടഞ്ഞു വെച്ചിരിക്കുകയാണ് കേട്ട " കോളേജ് പ്യൂൺ ഇതും പറഞ്ഞു ഞങ്ങളുടെ മുൻപിൽ കൂടി പോയി ..സമരത്തിന്റെ തീക്ഷ്ണത മിനിറ്റ് വെച്ച് മാറുകയാണ് ..ഇതിനുള്ളിൽ പോലീസ് വാഹനം ഗേറ്റ് കടന്നെത്തി .അക്രമസക്തരായ വിദ്യാർത്ഥികളെ ഓടിച്ചു പിടിക്കുകയാണ് ...അവർ ലോങ്ങ് ജംബും ഹൈ ജമ്പും ചാടി കുറച്ചു പേരെ പിടിച്ചു ,,ബാക്കിയുള്ളവർ പൂച്ചയും എലിയും കളിച്ചു ..പക്ഷെ മിടുക്കരായ പോലീസ് അവരെ തപ്പിയെടുത്തു പിടിച്ചു വാനിനടുത്തു വന്നു അവരെ കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്തു ...ബും ,,ബൂ ,,,ബൂ വണ്ടി നിലവിളിച്ചു കൊണ്ട് മുന്നോട്ടു ആയാൻ ശ്രമിക്കുകയാണ് പറ്റുന്നില്ല ..സംഗതി ടയർ പൂഴിമണ്ണിൽ ആണ്ടു..രണ്ടു പോലീസുകാർ ഇറങ്ങി വണ്ടി തള്ളി, പറ്റുന്നില്ല,,അപ്പോഴാണ് പിടിച്ചു കൊണ്ട് വന്നവരും ഇറങ്ങി വണ്ടിക്കു കൈ വെച്ചത് ,,,ദേ വണ്ടി മുന്നോട്ടു ..തള്ളി സഹായിക്കുന്നതിനിടയിൽ പിടിയിലായ വിരുതന്മാരിൽ ചിലർ മുങ്ങി .മുങ്ങാത്തവരെയും കൊണ്ട് വണ്ടി സ്ഥലം വിട്ടു ....ഇതെല്ലം കണ്ടു മുകളിൽ നിൽക്കുകയാണ് ഞങ്ങൾ ..സമാധാന അന്തരീക്ഷം വീണ്ടെടുത്തപ്പ്പോൾ പോലീസ് വിദ്യാർത്ഥികളെ പുറത്തേക്ക് പോകാൻ അനുവദിച്ചു ... പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് വീണ്ടും സംഘർഷം ഉണ്ടായി എന്ന് അറിഞ്ഞത് , പന്ത്രണ്ടു മണിക്കൂറോളം പ്രിൻസിപ്പലിനെ തടഞ്ഞു വെച്ചു.. ഇതിൽ പ്രതിഷേധിച്ചു ഈ സംയുക്ത സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥി സംഘടനാ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചിന്നക്കട മുതൽ ഹൈവേ ഉപരോധിച്ചു ..പിന്നീട് കോളേജ് ഒരു മാസത്തോളം അനിശ്ചിത കാലത്തേക്ക് അടക്കുകയായിരുന്നു ..പിന്നീടെപ്പോഴോ ഈ സമയത്തു കോളേജിൽ ചെന്നപ്പോൾ ആളും ആരവും ഒഴിഞ്ഞ വേദി പോലെ ശൂന്യം ...നഷ്ടപെട്ടത് എന്തൊക്കെയോ വീണ്ടെടുക്കാൻ വെമ്പൽ കൊള്ളുന്ന മനസ് പോലെ കോളേജ് നിൽക്കുകയാണ് ,,,അതെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശബ്ദമാണ് കോളേജിനെ ജീവൻ വെപ്പിക്കുന്നത്..അതില്ലെങ്കിൽ പിന്നെ നാല് തൂണിൽ താങ്ങി നിൽക്കുന്ന കരിങ്കൽ കോട്ട മാത്രമാണത് .....

മുന്തിരി വള്ളികൾ തളിർക്കുമ്പോൾ - Review

ആദ്യവാക്ക് : പ്രണയമായാലും അത് അച്ഛനെയും അമ്മയെയും കണ്ടു പഠിക്കണം എന്ന് നമ്മളെ പഠിപ്പിച്ചു കൊണ്ട് ഉലഹന്നാനും കുടുംബവും പ്രേക്ഷകമനസ്സിലേക്ക് പടർന്നു കയറി തുടങ്ങിയിരിക്കുന്നു.

സാധാരണക്കാരനായ ഒരു പഞ്ചായത് സെക്രെട്ടറിയാണ് ഉലഹന്നാൻ അഥവാ ഉന്നച്ഛൻ (മോഹൻലാൽ). ഭാര്യ ആനിയമ്മയും (മീന) 2 മക്കളും അടങ്ങുന്ന ചെറിയ
കുടുംബം. ഒരിക്കൽ എങ്ങോ നഷ്ടപ്പെട്ടുപോയ തന്റെ മനസ്സിലെ പ്രണയം തനിക്ക് തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉന്നച്ഛനിൽ ഉണ്ടാകാൻ തുടങ്ങിയ സമയം അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിലും തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു. ആ മാറ്റങ്ങളിലൂടെ ഉള്ള ഒരു കൊച്ചു മനോഹരയാത്രയും ഒരു ചെറിയ സന്ദേശവും ആണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ.

നായകൻറെ ആ സിമ്പിൾ ഇന്ററോയിൽ തുടങ്ങുന്ന സിനിമ, നായകൻറെ ദൈനദിന കാര്യങ്ങളിലെ കാഴ്ചകളിലൂടെയും കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെയും ആദ്യ പകുതി രസകരമായ രീതിയിൽ തന്നെ മുന്നോട്ടുപോയി. പിന്നീട് അങ്ങോട്ട് പ്രണയം ആയിരുന്നു. കല്യാണം കഴിഞ്ഞാലും പ്രണയം അവസാനിക്കുന്നില്ല എന്ന് പ്രേക്ഷകന് കാണിച്ചു തരുന്ന പ്രണയം. അവസാന സീനുകളിൽ എത്തുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ അൽപ്പം ആകാംഷ ഉണ്ടാകും. പക്ഷേ ആ ആകാംഷയെ ഒക്കെ പെട്ടെന്ന് മാറ്റിമറിപ്പിച് കൊണ്ട് നമുക്ക് ഇഷ്ടമാകുന്ന രീതിയിലേക്ക് ഒരു ക്ലൈമാക്സ് ഉം ഒരുക്കി സിനിമ അവസാനിച്ചു.

ഒരു ചെറിയ കഥയും അതിനെ മനോഹരമായരീതിയിൽ അവതരണവും കൂടിയായപ്പോൾ മുന്തിരിവള്ളികൾ ശരിക്കും പൂത്തുലയുകയായിരുന്നു പ്രേക്ഷക ഹൃദയങ്ങളിലേക്ക്. ഒരു ഫാമിലി എന്റർടൈന്മെന്റ് ആവശ്യപ്പെടുന്നത് എന്തൊക്കെയാണോ അതൊക്കെ ഈ സിനിമയിൽ ലളിതമായ രീതിയിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ട് സംവിധായകൻ. My Wife is My Life ഇതിലും നല്ല ഒരു ടാഗ് ലൈൻ ഈ സിനിമയ്ക്ക് ആവശ്യമില്ല.

പ്രണയം അത് ഇത്രയേറെ മനോഹാരമാക്കാൻ മോഹൻലാലിനെ സാധിക്കൂ. ആ ഒരു കള്ളച്ചിരി ഒക്കെ തീയേറ്ററിലെ പ്രേക്ഷകരിൽ തീർതത് നല്ല ഒരു ഓളം തന്നെ ആയിരുന്നു.

ദ്വയാർത്ഥ പ്രയോഗങ്ങൾ ഒരുപാട് ഉണ്ട് ഈ സിനിമയിൽ , എങ്കിലും ഞാൻ ഈ സിനിമ എന്റെ ഫാമിലിയെ കാണിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. കാരണം ഈ സിനിമ പറയുന്ന ത്രെഡിൽ ആ ദ്വയാർത്ഥങ്ങൾ ഒക്കെ ഒഴുകിപ്പോകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

വീട്ടിൽ വളർന്നു വരുന്ന കുട്ടികൾക്ക് യഥാർത്ഥ ഒരു പാഠം തന്നെ ആണ് സിനിമ. രജിസ്റ്റർ ഓഫീസിലേക്ക് വരുന്ന ആ ഒരു അച്ഛന്റെയും അമ്മയുടെയും ഒക്കെ സീൻ ശരിക്കും ടച്ചിങ് ആയിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങൾ തുടരെ തുടരെ കിട്ടുക എന്നതും അത് വിജയിപ്പിക്കുക ഒരു നടനെ സംബധിച്ചിടത്തോളം ഭാഗ്യം തന്നെ ആണ്. എന്തായാലും ആ ഭാഗ്യം ഇപ്പോ ലാലേട്ടനോടൊപ്പം ഉണ്ട് എന്നത് തുടരെ തുടരെ വരുന്ന കഥാപാത്രങ്ങളും അതിന്റെ വിജയവും നമുക്ക് കാട്ടിത്തരുന്നു. കോപിഷ്ടനായ സർക്കാർ ഉദ്യോഗസ്ഥനായും ആദ്യമൊന്നും ഭാര്യയെ അതികം ഗൗനിക്കാത്ത ഭർത്താവായും പിന്നീട് ഭാര്യയെയും കുടുംബതെയും സ്നേഹം കൊണ്ട്‌ പൊതിയുന്ന ഭർത്താവായും ഒക്കെ ലാൽ നമുക്ക് മുന്നിൽ ഭാവങ്ങൾ കൊണ്ട്‌ അഭിനയിക്കുകയായിരുന്നു ഓരോ സീനിലും. നാം പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള മോഹൻലാൽ ഈ സിനിമയിൽ ഉണ്ട്.

മീന അവതരിപ്പിച്ച ആനിയമ്മ എന്ന മോഹൻലാലിന്റെ ഭാര്യാ കഥാപാത്രം മനോഹരം. ഈ നടി മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക ചന്ദം ആണ്. ആനിയമ്മ മലയാളി മനസ്സിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മോഹൻലാലിന്റേയും മീനയുടെയും മകളുടെ കഥാപാത്രമായ ജിനിയെ അവതരിപ്പിച്ച ഐമ യും പ്രകടനത്തിൽ മികച്ചു നിന്നു. ഭാവിയിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലായാളി മനസ്സിൽ ഐമ ഇടം നേടും എന്ന കാര്യത്തിൽ ഒരു സംശയവും സിനിമ ചങ്ങായിക്കില്ല.

അനൂപ്മേനോനും അന്സിയാറും കലക്കി എന്ന് പറയാം.

മാസ്റ്റർ സനൂപും സുരാജേട്ടനും ശൃന്ദയും മറ്റ് അഭിനേതാക്കളും ഒക്കെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.

ആശശരത് അവതരിപ്പിച്ച കഥാപാത്രത്തിന് അൽപ്പം നാടകീയത കൂടിപ്പോയി എന്ന് തോന്നി.

ജിബു ജേക്കബ് എന്ന സംവിധായകന് പണിയറിയാം എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. ചെറിയ ഒരു സ്ക്രിപ്റ്റ്, എന്നാൽ അതാവട്ടെ നമ്മുടെ ഒക്കെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചും, അത് മനോഹരമായി തന്നെ അഭിനേതാക്കൾക്ക് പകർന്നു നൽകി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പ്രമോദ് പിള്ള തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത സീനുകൾ മലയാളി മനസ്സിൽ ആണ് പതിഞ്ഞിരിക്കുന്നത്. ഒരു ഫാമിലി സിനിമ എങ്ങനെയൊക്കെ നമ്മുടെ മനസ്സിലേക്ക് കയറണമോ അത് അതുപോലെ തന്നെ കയറാൻ പ്രമോദ് പിള്ളയുടെ ക്യാമറയ്ക്കു സാധിച്ചിട്ടുണ്ട്.

എം ജയചന്ദ്രനും ബിജിപാലും ചേർന്നൊരുക്കിയ ഗാനങ്ങളിൽ ഒരു പുഴയരികിൽ എന്ന ഗാനവും ശ്രേയ ഘോഷാൽ പാടിയ അത്തിമരക്കൊമ്പിലെ എന്ന ഗാനവും നന്നായി ഇഷ്ട്ടപെട്ടപ്പോൾ ബാക്കി ഒക്കെ ശരാശരിയായി തോന്നി.

ധീര ജവാൻ മനേഷിന്റ അനുഭവ കുറിപ്പ് വൈറലാകുന്നു

എന്‍റെ പേര് മനേഷ് പി.വി. കണ്ണൂര്‍ അഴീക്കോടാണ് സ്വദേശം. ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന് കര്‍ണാടകയില്‍ നിന്നും വൈക്കോല്‍ കൊണ്ടുവന്ന് നാട്ടില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന ബിസിനസായിരുന്നു.*************
"""പഠനത്തില്‍ എന്നും ആവറേജ് സ്റ്റുഡന്‍റായിരുന്നു. എന്‍റെ ഇഷ്ടമേഖല സ്പോര്‍ട്ട്സ് ആയിരുന്നു. ഓട്ടത്തിലും ഹൈജമ്പ്, ലോംഗ് ജമ്പ് ഇനങ്ങളിലുമൊക്കെ യു.പി. പഠനകാലത്തുതന്നെ ഞാന്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങള് നേടി."""""
****ഞങ്ങളുടെ നാട്ടിലെ ചെത്തുതൊഴിലാളി ആയിരുന്ന ഹരീന്ദ്രന് ചേട്ടന്‍ നല്ലൊരു കായിക പ്രേമിയായിരുന്നു. പുലര്‍ച്ചെ ഞങ്ങളെയൊക്കെ വിളിച്ചുണര്‍ത്തി ചാല്‍ ബീച്ചിലെ മുട്ടോളം വെള്ളത്തില്‍ ഓടിക്കും.ബീച്ചിലെ മണലിലും വെള്ളത്തിലുമുള്ള പരിശീലനം കുട്ടിക്കാലത്തേ നല്ല ശാരീരികക്ഷമത കൈവരിക്കാ ന്‍ എന്നെ സഹായിച്ചു.***********

1992-ല്‍ അഴീക്കോട് ഹൈസ്കൂളിലാണ് ഞാന്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്.
സ്പോര്‍ട്ട്സിലെ മികവല്ലാതെ പരീക്ഷയ്ക്ക് കാര്യമായ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.
ഒരു പ്രൈവറ്റ് കോളജില്‍ പി.ഡി.സി.ക്കുചേര്‍ന്നു. എന്‍റെ കായികാഭിരുചി മനസിലാക്കിയ കേരളാ പോലീസിലെ സജിത് ചേട്ടന്‍ മികച്ച ടൈമിങ്ങും മറ്റും കണ്ടെത്താന് കുറെ ശാസ്ത്രീയ പരിശീലനങ്ങള്‍ നല്കി. പി.ഡി.സിക്കുശേഷം ഒരു ജോലി സ്വപ്നം കണ്ട് എയര്‍ കണ്ടീഷന്‍ ആന്‍റ് റെഫ്രിജറേഷന്‍ കോഴ്സിനു ചേര്‍ന്നു. കണ്ണൂര്‍ ടൗണിലെ ശ്രീനാരായണ പാര്‍ക്കില് കൂട്ടുകാരോടൊത്ത് എന്നും കുറേ സമയം ചിലവഴിക്കുമായിരുന്നു.
ആ സമയത്താണ് സുഹൃത്ത് ബോര്‍ഡര്‍ റിക്രൂട്ട്മെന്‍റ് ഓഫീസിന്‍റെ പത്രപരസ്യവുമായി വരുന്നത്. ജനറല്‍ ഡ്യൂട്ടിയിലേക്കുള്ള ഓള് ഇന്ത്യാ റിക്രൂട്ട്മെന്‍റിന്‍റെ അപേക്ഷ നമുക്കും അയക്കാം എന്നു പറഞ്ഞു. എനിക്കതില്‍ അത്ര താല്പര്യം ഉണ്ടായിരുന്നില്ല. അന്ന് ഇലവന്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിന്‍റെ ടീമംഗമായിരുന്ന എനിക്ക് എന്നും കളിയുണ്ടായിരുന്നു. എങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധംമൂലം അപേക്ഷ അയച്ചു.
************കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വച്ച് ശാരീരിക ക്ഷമതയുടെ ടെസ്റ്റ് നടന്നു. എന്തായാലും എനിക്ക് സെലക്ഷന്‍ കിട്ടി. എല്ലാവര്‍ക്കും ജോലി കിട്ടുമ്പോള്‍ സന്തോഷമാകും. പക്ഷേ എന്‍റെ കാര്യത്തില്‍ നേരെ തിരിച്ചായിരുന്നു. ഞാനാകെ സങ്കടപ്പെട്ടാണ് വീട്ടിലെത്തിയത്************.
"""""എന്‍റെ ചെറിയച്ഛന് ബാലകൃഷ്ണന് വളരെ പോസിറ്റീവായി ചിന്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു. മിലിട്ടറി സര്‍വ്വീസ് വളരെ മഹത്വമുള്ള ഒരു കാര്യമാണെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.""""****
ഈ സമയത്ത് ഒരു കുടുംബസുഹൃത്തുവഴി എനിക്ക് ഗള്‍ഫില്‍ പോകാ ന്‍ ഒരു വിസ ശരിയായി. 1997 ഫെബ്രുവരി 22-ന് ബി.ആര്‍.ഒ. ല്‍ നിന്നും സെലക്ഷന്‍ ലറ്റര്‍ കിട്ടി. ആകെ ധര്‍മ്മ സങ്കടത്തിലായി. വീട്ടുകാ ര്‍ മിലിട്ടറിയില്‍ പോകണ്ട എന്ന് ശഠിച്ചു.

""""*****പക്ഷേ ചെറിയച്ഛനും ഹരീന്ദ്രന് ചേട്ടനും മിലിട്ടറിയില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. മത്സരിച്ചു ജയിക്കുന്നതിലാണ് ജീവിതത്തിന്‍റെ ത്രില്ല് എന്ന ഹരീന്ദ്രന് ചേട്ടന്‍റെ വാക്കുകള്‍ എന്നെ ഹരം കൊള്ളിച്ചു. """******ഗള്‍ഫില്‍ പോയാല്‍ മത്സരമില്ല. ഒടുവില്‍ മിലിട്ടറി സര്‍വ്വീസ് സ്വീകരിക്കാന്‍ തീരുമാനിച്ചു..
ഊട്ടിയിലെ വില്ലിങ്ങ്ട്ടണില്‍ലായിരുന്നു പരിശീലനം. *******ഞങ്ങള്‍ 24 മലയാളികള്‍ ഒരുമിച്ച് ട്രെയിനിലായിരുന്നു യാത്ര. ക്യാമ്പിലെത്തിയതോടെ ഞങ്ങള്‍ പല കമ്പനികളിലെ പല പ്ലാറ്റൂണുകളായി വിഭജിക്കപ്പെട്ടു. എന്‍റെ ഗ്രൂപ്പില് മലയാളി ഞാന്‍ മാത്രം. 56 പേരടങ്ങുന്നതായിരുന്നു ഒരു പ്ലാറ്റൂണ്. ജീവിതം പെട്ടെന്ന് മാറിമറിഞ്ഞു.******* വെളുപ്പിന് മൂന്നരമണിക്ക് തുടങ്ങുന്ന പരിശീലനം. രാത്രി 12-ന് മാത്രമേ ഉറങ്ങാന്‍ കഴിയൂ. ഞാന്‍ ജീവിതത്തില്‍ ഏറെ സ്നേഹിച്ച എന്‍റെ മനോഹരമായ ഹെയര്‍ സ്റ്റൈല് ആദ്യദിവസംതന്നെ മുറിച്ചു മാറ്റി. *********കരഞ്ഞുപോയി . ദേഷ്യവും അമര്‍ഷവും മനസിനെ മഥിച്ചു. ഡ്രില്ല് സമയം എവിടേയ്ക്കെങ്കിലും ഓടി ഒളിച്ചാലോ എന്നു തോന്നി. അഞ്ചുമണിക്കൂര്‍ പരിശീലനംകഴിഞ്ഞ് തളര്‍ന്നു വരുന്നവ ര്‍ ഒരാളേയും എടുത്തുകൊണ്ട് അഞ്ചുമിനിട്ട് ഓടണം. സത്യത്തില് അങ്ങ് മരിച്ചു കളഞ്ഞാലോ എന്നുവരെതോന്നിപ്പോയ ദിനങ്ങള്...!!!!**********

"""""മൂന്നുമാസം കഴിഞ്ഞതോടെ ആയുധ പരിശീലനം തുടങ്ങി. 122, എസ്.എല്‍.ആര്‍ . തുടങ്ങിയവയിലൊക്കെയായിരുന്നു ആദ്യ പരിശീലനം. ആദ്യ സമയങ്ങളില് ഭക്ഷണത്തിന്‍റെ രുചി പിടിക്കാതെ പട്ടിണി കിടന്നിട്ടുണ്ട്.""""" പക്ഷേ പരിശീലനം കഠിനമായതോടെ കിട്ടുന്ന ഭക്ഷണം മതിയാകാതെ വന്നു.
ഉറക്കക്കുറവുമൂലം പലപ്പോഴും സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ആഴ്ചയില്‍ """ഒരു ദിവസം പിക്ചര്‍ ഡേ ഉണ്ടാകും. അന്ന് സിനിമയ്ക്ക് പോകാം. പിക്ചര്‍ ഡേ ഒന്നും ഒഴിവാക്കിയില്ല. പടം കാണാനല്ല മൂന്നുമണിക്കൂര് സുഖമായി ഉറങ്ങാനുള്ള സൂത്രമായിരുന്നത്.""""
******പരിശീലനം പൂര്‍ത്തിയാക്കി മദ്രാസ് റെജിമെന്‍റിന്‍റെ കീഴില്-27 മദ്രാസ് യൂണിറ്റില് ആദ്യ നിയമനം രാജസ്ഥാന് കോട്ടയില്‍ ആയിരുന്നു.

""""ഞങ്ങളുടെ ഡെല്‍റ്റ കമ്പനിയെ 1998-ല്‍ ഉത്തരാഖണ്ഡിലെ ഹ ര്‍സിയനിലേയ്ക്ക് മാറ്റി. കാര്‍ഗില്‍ യുദ്ധ സമയത്ത് കൗണ്ടര്‍ ഇന്‍സെര്‍ച്ചിങ്ങ് ഓപ്പറേഷനായി ഞങ്ങള്‍ ജമ്മുകാശ്മീരിലെത്തി. ***** പാലക്കാട്ടുകാരന്‍ ജയപ്രസാദ് വെടിയേറ്റ് മരിക്കുന്നത് അവിടെവച്ചാണ്***********.
******ആത്മരക്ഷയേക്കാള്‍ രാജ്യരക്ഷയാണ് തങ്ങളുടെ ദൗത്യമെന്ന തിരിച്ചറിവ് സിരകളെചൂടുപിടിപ്പിച്ചു തുടങ്ങുന്ന ഒരു കാലമായിരുന്നത്***** മത്സരിച്ചു ജയിക്കുക എന്ന പഴയ കായികപ്രേമിയുടെ ഊര്‍ജ്ജം കെടാതെ സൂക്ഷിച്ചു. കാര്‍ഗിലിനുശേഷം അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ യുദ്ധസമാനമായ ഒരുക്കങ്ങള്‍ നടത്തുന്ന സമയമായിരുന്നത്.

അതിനെ നേരിടാ ന്‍ രാജ്യം ഓപ്പറേഷന് പരാക്രം ആവിഷ്ക്കരിച്ചു. "ബാഡ്മീറിനടുത്തുള്ള മുനാവോയില്‍ ഞങ്ങളുടെ കമ്പനിയെ വിന്യസിപ്പിച്ചു. മുനാവോ ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷന് ആയിരുന്നു." മുമ്പ് അവിടെനിന്നും പാക്കിസ്ഥാനിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു. "ഓരോ ഓപ്പറേഷനുകളും ജീവിതം എത്രമാത്രം ടഫ് ആണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുകയായിരുന്നു." ഏതാണ്ട് ഇതേ സമയത്താണ് അഹമ്മദാബാദിലെ "കച്ച്പുച്ചില് ഭൂകമ്പം ഉണ്ടാകുന്നത്.
ഞങ്ങളുടെ അടുത്ത ദൗത്യം അവിടെയായിരുന്നു." കരള്‍ പിളരുന്ന കാഴ്ചകളിലേക്ക് ഓടിയെത്തുമ്പോള്‍ മനുഷ്യശരീരം ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധമായിരുന്നു ആ ഭൂമി മുഴുവന്‍. *********ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്‍ നിന്നും ആറാം ദിവസം ഒരു കുഞ്ഞിനെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു.**************

വലിയവനും ചെറിയവനും സ്വര്‍ഗം പണിത് ജീവിച്ചവനും തെരുവ് തെണ്ടിയും ഒരുപോലെ ഇത്തിരി ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന കാഴ്ചകള്‍...ജഡങ്ങള്‍ ചീഞ്ഞഴുകിയ ദുരന്തഭൂമിയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നപ്പോള്‍ ശരീരബോധംതന്നെ ഉപേക്ഷിച്ചു.
2004-ല്‍ ആസാമിലെ ഭൂട്ടാന്‍ ബോര്‍ഡറിലേക്ക് പുതിയ ദൗത്യങ്ങളുമായി ഞങ്ങളുടെ കമ്പനി പറിച്ചു നടപ്പെട്ടു. ഇതിനിടയില്‍ ലീവിനു വന്നപ്പോള്‍ ഒരു വിവാഹം കഴിക്കേണ്ടേ എന്നായി അമ്മയും ബന്ധുജനങ്ങളും. "***പട്ടാളക്കാരനായതുകൊണ്ട് പൊതുവേ പെണ്ണുകിട്ടാന്‍ പ്രയാസമുണ്ടായിരുന്നു.***".

ഒടുവില്‍ കണ്ണൂര്‍ ഓലയമ്പാടിയിലെ ഷിമയെ കണ്ടെത്തി. 2004 സെപ്റ്റംബര് 14-ന് വിവാഹം നടന്നു. മധുവിധു ഏറെ നീണ്ടില്ല. ഉള്‍ഫ ടെററിസ്റ്റുകള്‍ക്കെതിരെയുള്ള ഒരു ഓപ്പറേഷനുവേണ്ടി എനിക്ക് തിരിച്ചുപോകേണ്ടിവന്നു. "ഒരു വര്‍ഷം കഴിഞ്ഞാണ് എനിക്ക് നീണ്ട അവധി എടുക്കാനായത്."
പീപ്പിള്‍ ലിബറേഷന് ആര്‍മി (ഗ്ഗ.ന്ത.ക്ക) മണിപ്പൂരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന കാലമായിരുന്നത്. ഇംഫാലിലെ എന്.എച്ച്. 56 വഴി അവര്‍ നുഴഞ്ഞുകയറ്റം നടത്തുന്നത് തടയാന്‍ 2006-ല്‍ അവിടെ എത്തി.
"********അമ്മയുടെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ഒരുവീട്.****** അതിനുള്ള ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടായിരുന്നു. പക്ഷേ പല നിയമക്കുരുക്കുകളും പറഞ്ഞു വസ്തുവിന്‍റെ
രജിസ്ട്രേഷനും മറ്റും നീണ്ടു.
"***അരുണാചല്‍പ്രദേശിലെ ചൈനാ ബോര്‍ഡറായ തവാങ്ങിലായിരുന്നു അപ്പോള് ഞങ്ങളുടെ കമ്പനി. സമുദ്രനിരപ്പില് പതിനായിരം അടിയോളം ഉയരത്തിലാണ് ക്യാമ്പ്. ശരിക്കും ശ്വസിക്കാന് ഓക്സിജന് കിട്ടാന് തന്നെ പ്രയാസം.*****"
നോക്കി നില്ക്കേ മഞ്ഞുവീഴ്ചയില്‍ ചുറ്റുപാടുകള്‍ മാഞ്ഞുപോകുന്ന കോച്ചി മരയ്ക്കുന്ന മഞ്ഞ്. ആ സമയത്താണ് നാട്ടില്‍ നിന്നും വസ്തു രജിസ്ട്രേഷന്‍റെ കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്താന്‍ ആവശ്യപ്പെടുന്നത്. വളരെ കഷ്ടപ്പെട്ട് ലീവ് സമ്പാദിച്ചാണ് നാട്ടിലെത്തുന്നത്.
ആഴ്ചകളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി അത്യാവശ്യം അറിയിച്ചു. ********"അതിര്‍ത്തിയി ല്‍ ജോലി ചെയ്യുന്ന ആളാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയൊന്നുമല്ലല്ലോ എന്നായിരുന്നു പരിഹാസത്തോടെയുള്ള മറു ചോദ്യം."***************

"ഒരു ഡബിള്‍ ഡ്യൂട്ടി ചെയ്താല്‍ അടുത്ത ദിവസം ഓഫ് കിട്ടുന്ന നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് രാപകലില്ലാതെ രാജ്യം കാക്കുന്നവരുടെ കഷ്ടത അറിയില്ല." നിയമക്കുരുക്കുകള് അഴിക്കാന് കഴിയാതെ തിരിച്ച് ജമ്മുവിലെ മീരാസാഹിബിലേക്ക് പോയി. പാക്കിസ്ഥാന്‍ ബോര്‍ഡറിലേക്ക് ഞങ്ങളുടെ കമ്പനി എത്തിച്ചേര്‍ന്നിരുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത അതിര്‍ത്തിയിലെ ജനതയുടെ ജീവിതം ഹൃദയഭേദകമായിരുന്നു.
ടി.വി. കണ്ടിട്ടില്ലാത്തവരും നല്ല ഭക്ഷണം കിട്ടാത്തവരും മരുന്നുവാങ്ങാന് മാര്‍ഗമില്ലാത്തുമായ ഗ്രാമീണരെ പലപ്പോഴും സൈന്യം സഹായിച്ചു. 2007-ല്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡി (എന്‍.എസ്.ജി) ലേക്ക് എനിക്ക് സെലക്ഷന് കിട്ടി.
*****സ്പെഷ്യല് ആക്ഷന്‍ ഗ്രൂപ്പിലെ അംഗമായിരുന്നു ഞാന്. ഡല്‍ഹിയിലെ മാനസറിലായിരുന്നു ട്രെയിനിങ്. ജീവിക്കുക അല്ലെങ്കില് മരിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം"*************.
ഭീകരരോട് മുഖാമുഖം പോരാടാനുള്ള പരിശീലനമാണ് കിട്ടിയത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി യുദ്ധമുഖത്ത് സ്വയം തീരുമാനമെടുത്ത് പോരാടുക. *****"നിമിഷങ്ങള്‍ക്കുപോലും ആയിരം ജീവന്‍റെ വിലയിടുന്ന യുദ്ധമുഖം. ഒരു കമാണ്ടോയുടെ ജീവിതത്തിന് പുതിയ രൂപവും ഭാവവും ചുമതലാ ബോധവും പകര്‍ന്നു നല്കുന്നു**".
2008 നവംബറിലാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം ബോംബെയില്‍ അരങ്ങേറുന്നത്. ടാജ് ഹോട്ടലിലും നരിമാന്‍ ഹൗസിലും ട്രേഡ് ആന്‍റ് ഒബ്റോയിലും ഭീകരര്‍ നൂറുകണക്കിന് വിദേശീയരെ അടക്കം തോക്കിനിരയാക്കി.
രാജ്യം ******ഓപ്പറേഷന്‍ ബ്ലാക് ടൊര്‍ണാഡോ എന്നു പേരിട്ട കമാന്‍ഡോ ഓപ്പറേഷനായി എന്‍.എസ്. ജിയെ നിയോഗിച്ചു. നവംബ ര്‍ 26-ന് ഡല്ഹിയില്‍നിന്നും വിമാനമാ ര്‍ഗം ഞങ്ങള്‍ ബോംബെയിലെത്തി.*************"

"***ഫ്ളൈറ്റില്‍ കമാണ്ടോ ഓപ്പറേഷനില്‍ ജീവന്‍ ബലിദാനം നല്കിയ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും ഉണ്ടായിരുന്നു"***. ഞങ്ങളുടെ ടീം ലീഡറായിരുന്നു അദ്ദേഹം. മലയാളിയായതുകൊണ്ട് ഞങ്ങള് തമ്മില്‍ ഒരു പ്രത്യേക ഹൃദയബന്ധം ഉണ്ടായിരുന്നു.
*****യാത്രയ്ക്കിടയില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നു.****..

*******''എല്ലാം പോസിറ്റീവ് ആയി കാണുക. നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയാണ് നമ്മുടെ ഭഗവാന്‍...ബി-പോസിറ്റീവ്...''*********
27ന് പുലര്‍ച്ചെയാണ് ഞങ്ങള്‍ ടാജിലെത്തുന്നത്. ഞാന്‍ സെര്‍ച്ചിങ് ടീമിലായിരുന്നു. മുറിക്കുള്ളില് മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. *****ഞങ്ങള്‍ അറുപതുപേരായിരുന്നു ഒരു ടീമില്‍. റൂമുകളിലേക്ക് ഞങ്ങളുടെ കനത്ത ബൂട്ടുകള്‍ പതിഞ്ഞതും ഭീകരര്‍ അകത്തളങ്ങളില്‍നിന്നും ആക്രോശിച്ചു...................
''വരൂ...വരൂ...അള്ളാഹുവില്‍ അണയാന്‍ നിങ്ങളും വരൂ...'' തീ തുപ്പിക്കൊണ്ട് തോക്കുകള്‍ ഗര്‍ജിച്ചു. പന്ത്രണ്ടു മണിക്കൂര്‍ നിര്‍ത്താതെ പോരാടിയ നിമിഷങ്ങള്‍.............................
********ഞങ്ങളെ നയിച്ച മേജര്‍ ***സന്ദീപ് ഉണ്ണിക്കൃഷ്ണന്‍*** താജിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാകുന്നതിനു തൊട്ടുമുന്പ് ജീവന്‍ ബലിദാനം നല്കി.********* നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയാണ് നമ്മുടെ ഭഗവാന്‍ എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്‍റെ ചെവിയില്‍ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു******************.

******അവിടുത്തെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി നേരെ ഓബ്റോയിലേക്ക് നീങ്ങി. അവിടേയും അകത്തളങ്ങളില്‍ പതുങ്ങിയിരുന്ന ഭീകരര്‍ അള്ളാഹുവില്‍ അണയാന്‍ ഞങ്ങളെ വിളിച്ചു."*******
ഒരു ഭീകരനെ ഞാന്‍ വെടിവെച്ചിട്ടതും മറ്റൊരാ ള്‍ ഓടിവന്ന് എ ന്‍റെ തോക്കില്‍ പിടുത്തമിട്ടു. ഞാന്‍ തോക്കുവിട്ടു കൊടുത്തിട്ട് നേരിട്ടുള്ള ഫൈറ്റിംഗ് തുടങ്ങി. യുദ്ധമുഖത്ത് സ്വയം തീരുമാനമെടുത്ത് മുന്നേറേണ്ട ചില സാഹചര്യങ്ങളുണ്ടാകും.
************നേരിട്ടുള്ള ഫൈറ്റില്‍ ഭീകരനില്‍ നിന്നും ഞാന്‍ തോക്ക് വീണ്ടെടുത്ത് അയാളെ വെടിവെച്ചതും അയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് എടുത്ത് എനിക്ക് നേെര എറിഞ്ഞതും ഒരുമിച്ചായിരുന്നു.*************************
അതു നിലത്തുവീണാല്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം ഭസ്മമായി തീരുമെന്ന് ഉറപ്പായിരുന്നു. *******എന്‍റെ തലയില്‍ ഫൈബര്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നു. എന്തുംവരട്ടെ എന്നു കരുതി ഞാന് ഗ്രനേഡ് തലകൊണ്ട് ഇടിച്ചു തെറിപ്പിച്ചു*******.
********ആ ഇടിയുടെ ആഘാതത്തില് ഗ്രനേഡ് പൊട്ടിച്ചിതറി. പിന്നെ എന്തു സംഭവിച്ചു എന്ന് എനിക്ക് വ്യക്തമായില്ല. ഓര്‍മ്മ മങ്ങിമങ്ങി ഇല്ലാതാകുമ്പോള്‍ ഞാന് ആരുടേയോ തോളില് കിടക്കുകയായിരുന്നു.***********
*******അഞ്ചുമണിക്കൂര്‍ കഠിനമായ പരിശീലനം കഴിഞ്ഞ് വരുന്ന ആള്‍ അഞ്ചുമിനിറ്റ് കൂട്ടത്തിലുള്ള ഒരാളേയും തോളിലിട്ട് ഓടണം എന്ന് പരിശീലന കാലത്ത് നിഷ്കര്‍ഷിച്ചിരുന്നത് എന്തിനാണെന്നു എനിക്കു മനസിലായി. രഹസ്യ ഇടനാഴിയിലൂടെ എന്നെ പുറത്തെത്തിക്കുമ്പോഴേക്കും എല്ലാ ഭീകരരെയും വധിക്കാന് കമാണ്ടോകള്‍ക്ക് സാധിച്ചിരുന്നു.******************************************
നാല് മാസങ്ങള് ഞാന് ബോംബെയിലെ ആശുപത്രിയിലായിരുന്നു. ഗ്രനേഡിലെ മൂന്നു ചീളുകള് എന്‍റെ ******ഹെല്‍മറ്റ് തകര്‍ത്ത് തലയോടില്‍ തുളച്ചു കയറിയിരുന്നു. രണ്ടു ചീളുകള്‍ സര്‍ജറിയിലൂടെ പുറത്തെടുത്തു.
മൂന്നാമത്തെ ചീള് പുറത്തെടുക്കുന്നത് എന്‍റെ ജീവന് ആപത്താകുമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.******* ഓര്‍മ്മ നഷ്ടപ്പെട്ട് ജീവച്ഛവമായി ഞാന്‍ നാട്ടിലെത്തി. ഭാര്യയേയും ഒരു വയസുകാരനായ മകനേയും
തിരിച്ചറിഞ്ഞില്ല.**********************************
ഒന്നരമാസത്തിനുശേഷം ഡല്‍ഹിയിലെ ആര്‍മിയുടെ ആശുപത്രിയിലേക്ക് എന്നെ മാറ്റി. ഒന്നരവര്‍ഷത്തെ ഇടതടവില്ലാത്ത ചികിത്സകള്‍.****** എപ്പഴോ മകന്‍ അച്ഛാ എന്നു വിളിച്ച ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി പ്രതികരിച്ചു. ചുണ്ടുകള് അനങ്ങി. എനിക്ക് സംസാരിക്കാന് കഴിഞ്ഞത് ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷകള് നല്‍കി******. പക്ഷേ ഓര്‍മ്മ കൃത്യമായിരുന്നില്ല.
********ഭാര്യ അടുത്തിരുന്ന് എന്‍റെ മുഖത്ത് തലോടി ഒന്നും പറ്റിയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ അതൊരു പിടിവള്ളിയായി.******** രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഓര്‍മ്മ ഭംഗിയായി തിരിച്ചുകിട്ടി. വലതുഭാഗത്തിന് ബലക്കുറവുണ്ട്.**************
കൈകള്‍ മുകളിലേക്ക് ഉയര്‍ത്താന് കഴിയില്ല.***** എങ്കിലും മത്സരിച്ച് ജയിക്കാന്‍ ഇനിയും ചിലതുണ്ടെന്ന തോന്ന ല്‍ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.**********
**********2009- ല്‍ ധീരതയ്ക്കുള്ള ശൗര്യചക്ര അവാര്‍ഡ് നല്കി രാഷ്ട്രം എന്നെ ആദരിച്ചു. രാഷ്ട്രപതി ഭവനി ല്‍ പ്രതിഭാ പാട്ടീലാണ് അവാര്‍ഡ് സമ്മാനിച്ചത്.***********

******അഞ്ച് ഇഞ്ച് ഇളകിപ്പോയ തലയോടും അതില്‍ ഗ്രനേഡിന്‍റെ ഒരു പീസുമായി എന്‍റെ രണ്ടാം ജന്മം യഥാര്‍ത്ഥത്തില് ഒരു നാടിന്‍റെ ഒന്നായ പ്രാര്‍ത്ഥനയുടെ ഫലമാണ്. ************122 ടി.എ. മദ്രാസ് റെജിമെന്‍റിന്‍റെ കീഴിലുള്ള v ആര്‍മിയുടെ ഹവല്‍ദാര്‍ ആണ് ഞാനിപ്പോഴും. ഞങ്ങളുടെ ലെഫ്റ്റനന്‍റ് കേണലായ നടന്‍_ മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ സഹപ്രവര്‍ത്തകരുടേയും സഹകരണവും സ്നേഹവുമാണ് എന്‍റെ കരുത്ത്. **************2012- ല്‍ മുഖ്യമന്ത്രി ഉമ്മ ന്‍ ചാണ്ടിയുടെ ഉത്സാഹത്താ ല്‍ ഭാര്യക്ക് ജില്ലാ സൈനികക്ഷേമ ബോര്‍ഡില്‍ ജോലി നല്കി. ************ മകന്‍ യദുകൃഷ്ണന് ഒന്നാംക്ലാസ് വിദ്യാ ര്‍ത്ഥിയാണ്. അമ്മ ആഗ്രഹിച്ചതുപോലെ ഒരു വീട് വച്ചു.*************** ചികിത്സകള്‍ തുടരുകയാണ്. "സ്വാമി നിര്‍മ്മലാനന്ദ ഗിരി, കോട്ടയ്ക്കല്‍ പി.കെ. വാരിയര്‍, ഡോ. വിജയ ന്‍ നങ്ങേലി എന്നിവരുടെ കൈപ്പുണ്യം എന്നെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാ ന്‍ ഏറെ സഹായിച്ചിട്ടുണ്ട്." "****എല്ലാ കുറവുകളിലും എന്‍റെ ഇരുകരങ്ങളായി നിന്നു പ്രവര്‍ത്തിച്ച അമ്മയും ഭാര്യയുമാണ് ശക്തികേന്ദ്രങ്ങ ള്‍."***** ദിവസവും നിരവധി ആളുക ള്‍ ഫോണി ല്‍ വിളിക്കുന്നു.

**********"സ്കൂളുകളില്‍ നിന്ന് ടീച്ചേഴ്സ് കുട്ടികളുമായി വന്നു കാണുന്നു. എന്നോട് സംസാരിക്കുമ്പോള്‍ അവര്‍ക്കൊക്കെ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം. കണ്ണൂര്‍ എം.ല്‍ .എ. പ്രകാശന്‍ ഉ ള്‍പ്പെടെ കേരളത്തിലെ മുഴുവന് രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മനസുകളും എനിക്കൊപ്പം നിന്നു.********************
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ എന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുള്ളൂ. ********അത് എനിക്ക് ഈശ്വരതുല്യനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ രക്ഷിതാക്കള്‍ എന്നെ വീട്ടില്‍ വന്ന് കണ്ട ദിവസമാണ്. ''നീ ഞങ്ങള്‍ക്ക് മോന്‍ തന്നെയാ'' എന്ന അവരുടെ വാക്കുകള്‍ എനിക്ക് കരുത്തുപക. രുന്നു.*************************
ഓപ്പറേഷന്‍ വിജയ്, രക്ഷക്, അമന്‍, ഇഫാസത്ത്, പരാക്രം, ബ്ലാക് ടൊര്‍ണാഡോ...രാജ്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്ന തന്ത്രപ്രധാന കമാണ്ടോ ഓപ്പറേഷനുകളില്‍ ഭാഗഭാക്കായ എനിക്ക് വീണ്ടും രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ആ യുദ്ധ മുഖങ്ങളിലേക്ക് മടങ്ങിവരണം. മത്സരിച്ച് നേടാന്‍ ജീവിതവഴിയില്‍ ഇനിയും ചിലതുണ്ടെന്നാണ് എന്‍റെ പ്രതീക്ഷ**********.
********************************************************************************************
**********പ്രിയ മനേഷ് നിങ്ങളേക്കൂട്ടു‌ള്ള വീര സൈനികരാണ്..... ഇന്ന് ഞങ്ങളുടെ ജീവന്‍..... "ഈ ഭാരതജനതയുടെ നെഞ്ച് പറിച്ച് കരഞ്ഞ് ഒരായിരം സല്യൂട്ട് സര്‍,"..**********

നമ്മളിൽ പലരും ഞാൻ വലിയ ഡോക്ടറും എൻജിനീയറും ബിസ്സിനസ്സ് കാരനുമൊക്കെ ആണെന്നും , അതുമാത്രമാണ് മാന്യമായ ഏക ജോലിയും എന്നൊക്കെ അഹങ്കരിക്കരില്ലേ ... ????

Friday, January 20, 2017

ജീവിതത്തിലെ ഓരോ നിമിഷവും എത്രെ പ്രെഷ്യസ് ആണ്

അതിരാവിലെ ജനശതാബ്ദിയുടെ ചൂളംവിളിക്ക് കാതോർക്കുന്നതിനിടയിലാണ് Anish CP യുടെ പോസ്റ്റ് കണ്ണിലുടക്കിയത്... വായിച്ചവസാനിപ്പിക്കാൻ കഴിഞ്ഞില്ല...

ബിസ്ക്കറ്റ് പായക്കറ്റ് പൊതിഞ്ഞിരുന്ന പേപ്പർ ഞാൻ യാദൃശ്ചികമായി വായിക്കുവാൻ ഇടയായി. പ്രശസ്ത നടൻ അനൂപ് മേനോന്റെ അനുഭവക്കുറിപ്പ്.., മനസ്സിനെ സ്പർശിക്കും വിധം പറഞ്ഞുപോയൊരു അനുഭവക്കുറിപ്പ്.., ഇതിന്റെ അവസാനത്തെ പാരഗ്രാഫ് ഞാൻ പലതവണ വായിച്ചു, ജീവിതത്തോട് വല്ലാത്ത ഒരു അഭിനിവേശം തോന്നിപ്പിക്കുന്ന വരികളായിരുന്നു അവ.

ഫെബ്രുവരിയിലെ ഒരു സന്ധ്യ. അനുഭവ് എന്ന ഹിന്ദി സിനിമയുടെ പ്രിവ്യൂ കണ്ടിട്ടു ഞാന് തിരുവനന്തപുരത്തെ വീട്ടിൽ വന്നു കയറുമ്പോൾ അമ്മ പറഞ്ഞു: തിരൂരിൽ നിന്ന് അമ്മിണിയേടത്തി വിളിച്ചിരുന്നു. അമ്മിണിയേടത്തിയുടെ ബന്ധു ചന്ദ്രിക ചേച്ചിയുടെ മകൾ ഗോപികാ മേനോനില്ലേ ദുബായീല് ജോലിയുള്ള കുട്ടി, ഗോപികയിപ്പോ നാട്ടില് വന്നിട്ടുണ്ട് .നിന്നെ കാണാന് അവൾ നാളെ ഇങ്ങോട്ടേക്കു വരണുണ്ടത്രേ.

രണ്ടു മണിക്കൂർ കഴിഞ്ഞ് എനിക്കൊരു കോള് വന്നു. അപ്പുറത്ത് പ്രസാദമുള്ള ശബ്ദം ഞാൻ ഗോപികയാണ്, കുറച്ചുനാളായി തോന്നുന്നു അനൂപിനെ ഒന്നു കാണണമെന്ന്.അവൾ എന്നിൽ കൌതുകമുണർത്തി പറഞ്ഞു: അനൂപ്, അറിയോ നമ്മുടെ സൌഹൃദത്തിനൊരു പാരമ്പര്യമുണ്ട്,എനിക്കു മനസിലായില്ല.എന്റെ മുത്തച്ഛൻ ബാലൻ മേനോനും അനൂപിന്റെ മുത്തച്ഛൻ കരുണാകരമേനോനും ഒന്നിച്ചു പഠിച്ചതായിരുന്നു പോളി ടെക്നിക്കില്. മുത്തശി പറഞ്ഞു കേട്ടിട്ടുണ്ട് ആ കഥ. ഇത്തിരിനാൾ മുമ്പ് റോക്ക് ആൻഡ് റോൾ സിനിമയിൽ അനൂപിനെ കണ്ടപ്പോ അമ്മ പറഞ്ഞു- മുത്തച്ഛന്റെ ഫ്രണ്ട് കരുണാകരമേനോന്റെ ചെറുമകനാ അത്. അന്നു തോന്നീതാണ് അനൂപിനെ കാണണംന്ന് .നമ്മുടെ മുത്തച്ഛന്മാര് തുടങ്ങിവച്ച ആ സൌഹൃദം പുതുക്കണമെന്നും...

പിറ്റേന്നു രാവിലെ തിരുവനന്തപുരത്ത് കോഫീ ബീൻസ് റെസ്റ്റോറന്റിൽ വച്ചു കാണാമെന്നു തീരുമാനിച്ചു.

രാവിലെ കോഫി ബീൻസിൽ തിരക്കു തുടങ്ങിയിരുന്നില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങള്ക്കിടയിൽ സ്കേർട്ടും ടോപ്പുണമണിഞ്ഞ, തലയില് സ്കാർഫ് കെട്ടിയ സുന്ദരിയായ പെൺകുട്ടി ഒറ്റക്ക്. ഗോപിക മേനോൻ. അവള് ഹായ് പറഞ്ഞു. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം എളുപ്പം മായ്ക്കാൻ ഞാനിത്തിരി സ്വാതന്ത്ര്യമെടുത്തു:

"എന്താ ഈ ചൂടത്ത് തലയില് സ്കാർഫ് കെട്ടി ഇരിക്കുന്നത്? "

അവൾ ചിരിച്ചു: അമ്മ ഒന്നും പറഞ്ഞില്ല അല്ലേ?

ഇല്ല. എന്തേ?

കീമോ കഴിഞ്ഞിട്ടിരിക്കുകയാണ് അതാണീ സ്കാർഫ്.അതു പറയുമ്പോഴും ഗോപികയുടെ ശബ്ദത്തിന് നേർത്തൊരു ഇടർച്ച പോലും ഉണ്ടായിരുന്നില്ല. എന്റെ ശബ്ദമാണിടറിയത് അത്... ഞാനറിയാതെ പറഞ്ഞതാ അമ്മ ഒന്നും പറഞ്ഞിരുന്നില്ല അതാണ്....

ആ നടുക്കം മറയ്ക്കാൻ ഞാൻ വെറുതെ എന്തൊക്കെയോ ചോദിക്കാൻ ശ്രമിച്ചു. ഗോപികാ ദുബായില് വെക്കേഷൻ ടൈമാണോ? ഇത് അവധിയല്ല എന്റെ വെക്കേഷൻസൊക്കെ കഴിഞ്ഞു .ഇതാണു ശരിക്കുള്ള സമയം. ഗോപികയുടെ മറുപടി വാക്കുകൾ അവയുടെ ആഴത്തിലുള്ള മറ്റേതോ അർഥത്തിലേക്കു പോകുന്നതായി തോന്നി.പിന്നെ, ഏതോ ഒരു നേരമ്പോക്ക് പറയുന്ന ലാഘവത്തോടെ അവള് പറഞ്ഞു. ആറുമാസമാണ് എന്റെ ആയുസിന് ഡോക്ടർ സമയം പറഞ്ഞിരിക്കുന്നത്. ഇത്തിരി കൂടി നീട്ടിക്കിട്ടുമോന്നു ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു - നിനക്കു വേണമെങ്കില് അത് ഒമ്പതു മാസം വരെ നീട്ടിത്തരാം മാക്സിമം....

അപ്പോഴും അവൾ മൃദുവായി ചിരിച്ചുകൊണ്ടിരുന്നു.

ഞാനവളെ നോക്കി അവൾ സുന്ദരിയാണ്, ചെറുപ്പം, ഫാഷനബിൾ വേഷം, അലങ്കാരമിട്ട മുഖം. മരണം അവളുടെ ശരീരത്തോട് അടുത്തിരിക്കുന്നുവെന്ന് വിശ്വസിക്കാനായില്ല. വൈകാതെ മരിക്കുമെന്നു ഉറപ്പുള്ള ഒരു വ്യക്തിയെ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണു ഞാനങ്ങനെ മുന്നിൽ കാണുന്നത്. വാക്കുകൾ വറ്റിയ പോലെ ഞാനിരുന്നു.

ഗോപിക ഉല്ലാസവതിയെപ്പോലെ സംസാരിച്ചുകൊണ്ടിരുന്നു: മൂന്നാല് ആഗ്രഹങ്ങളുണ്ടായിരുന്നു എനിക്ക്. നാട്ടിലെ മഴ കാണണം. കമലാഹാസനെ കാണണം, പിന്നെ അനൂപിനെ കാണണം, ദുബായിൽ മഴ കാണാന് കിട്ടില്ലല്ലോ, നാട്ടിൽ വന്ന് മുത്തശ്ശീടെ ഒപ്പമിരുന്നു കണ്ണു നിറയെ മഴ കണ്ടു. പിന്നെ, ദശാവതാരത്തിന്റെ സെറ്റിൽ പോയി കമലഹാസനെ കണ്ടു. ഇപ്പോ ദാ അനൂപിനെയും. ഇനിയിപ്പോ ഒരു മോഹം ഉണ്ട്. മതി വരും വരെ കടൽ കാണണം.

എവിടെയോ വായിച്ചിട്ടുണ്ട്., ആഗ്രഹങ്ങള് തീരുമ്പോഴാണു മനുഷ്യന് മരിക്കുന്നതെന്ന്. ആഗ്രഹങ്ങള് അവസാനിക്കരുത്, അനൂപ് എന്നെ കോവളത്തെ കടൽ കാണിക്കാൻ കൊണ്ടോവ്വോ?

ഗോപികയോടു തോന്നിയത് ഒരു സുഹൃത്തിനോടുള്ള സ്നേഹത്തെക്കാളുപരി ഒരനിയത്തിയോടുള്ള വാത്സല്യമായിരുന്നു. എനിക്കു പിടിച്ചു നിർത്താനാവാത്ത വിധിയിലേക്കു നടന്നകലുന്ന അനിയത്തി. അനൂപിന്റെ കാർ ഞാൻ ഡ്രൈവ് ചെയ്തോട്ടെ? വിരോധമില്ലെങ്കിൽ. അവിടെ ലെഫ്റ്റ് സൈഡ് ഓടിച്ചാണു ശീലം. എന്നാലും നോക്കാം അല്ലേ?

ഞാനെന്റെ കാറിന്റെ കീ അവൾക്കു നീട്ടി.കോവളം റോഡിൽ കാർ ഒഴുകുമ്പോൾ ഗോപികയുടെ സംസാരവും ഒഴുകിക്കൊണ്ടിരുന്നു.

അവള് തന്റെ ജീവിതത്തെ പറ്റി പറഞ്ഞു.

ദുബായിലാണവൾ വളർന്നത്, ദുബായിൽ അവള്ക്ക് ഹൈ പ്രൊഫൈൽ ജോലിയുണ്ടായിരുന്നു. ആഡംബരങ്ങൾക്കിടയിൽ പാറിപ്പറന്ന ജീവിതം. ലണ്ടനിലും പാരീസിലും യാത്രകൾ.അതിനിടെ സ്വപ്നം നെയ്യാനൊരു പ്രണയം. കൂട്ടുകാരനായ രഞ്ജിത്ത്. ആ വിവാഹത്തിനു വീട്ടുകാർക്കും സമ്മതമായിരുന്നു. വിവാഹം അടുത്തമാസം എന്നു തീരുമാനിച്ചിരുന്ന സമയത്താണു പെട്ടെന്ന് കാന്സറിന്റെ കാലടിയൊച്ചകള് അവളുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ചികിത്സിച്ചിട്ടും ഫലമില്ലാത്തവിധം അത് ശരീരത്തില് പടർന്നു കഴിഞ്ഞിരുന്നു.

മരിക്കാൻ എനിക്കു പേടിയൊന്നുമില്ല. പക്ഷേ, കുറച്ചു കാലം കൂടി വേണമായിരുന്നു. ഒരഞ്ചു വർഷം. രഞ്ജിയെ സ്നേഹിക്കാൻ.... അഛൻ,അമ്മ, ഏട്ടൻ, രഞ്ജി... അവരുടെ മുന്നില് എന്റെ അസാന്നിദ്ധ്യം. അതാണെന്നെ വേദനിപ്പിക്കുന്നത്.

ജീവിതത്തിലെ ഓരോ നിമിഷവും എത്ര പ്രെഷ്യസ് ആണെന്ന് എനിക്കിപ്പോഴാ അനൂപ് മനസിലായത്. ഓഫീസിലെക്കിറങ്ങാൻ പത്ത് മിനിറ്റ് ലേറ്റായാൽ അമ്മയോടു വഴക്കു കൂടുന്ന ഞാൻ... ഇപ്പോ പ്രപഞ്ചത്തിന്റെ ആ മഹാശക്തി തന്നിരിക്കുന്ന സമയം എത്ര ചെറിതാന്നറിയുമ്പോ....

അവളുടെ വാക്കുകള് ദുർബലമായി, ഗോപിക പറഞ്ഞതൊക്കെ എന്റെ മനസിന്റെ ശരികളായിരുന്നു. ഞാൻ ജീവിതത്തിൽ ഒന്നും പ്ളാൻ ചെയ്യാത്ത ആളാണ്. ഞാനും ഓർക്കാറുണ്ട്. എവിടേക്കാണു നമ്മള് ഭ്രാന്തമായി പായുന്നത്? ഏതോ മഹാശക്തി സ്റ്റോപ്പ് സിഗ്നല് നീട്ടിപ്പിടിച്ചിരിക്കുന്ന ആ ദിവസത്തിലേക്ക്.

സോമതീരത്തെ കടൽക്കരയിൽ വെള്ളപെയിന്റടിച്ച ചാരുബഞ്ചുണ്ടായിരുന്നു. അതില് അവൾ കടലിനെ നോക്കിയിരുന്നു. ഏറെ നേരം. ഈ കടലിന്റെ നിറമെന്താ അനൂപ്? കടലിൽ നിന്നു കണ്ണുയർത്താതെ അവള് ചോദിച്ചു, കടലിന്റെ നിറം... നീലയല്ലേ ഗോപികാ? അല്ല അനൂപ് കടലിനു പച്ച നിറമാണ്. പച്ചനിറമോ? ഗോപിക ഭ്രാന്തു പറയുന്നതാവുമെന്നു കരുതിയണു ഞാന് കടലിലേക്കു നോക്കിയത്.

പക്ഷേ... അവൾ പറഞ്ഞതെത്ര ശരി, കടലിനു പച്ച നിറമായിരുന്നു! താഴെ തെങ്ങിൻ തലപ്പുകൾക്കു താഴെ ഇരമ്പുന്ന പച്ചത്തിരമാലകൾ.

പണ്ടത്തെ ഞാനായിരുന്നെങ്കിൽ അനൂപ് പറഞ്ഞതു കേട്ട് കടല് നീലനിറമുള്ളതാണെന്നു കരുതിയേനേ.എന്റെ കണ്ണുകള്ക്കും അങ്ങനെ തോന്നിയേനേ, കാരണം, നമ്മൾ ഒന്നും നോക്കുന്നില്ല അനൂപ്. പാതി കാണുന്നു, പാതി കേൾക്കുന്നു, കണ്ണുതുറന്ന് ഒന്നിന്റെയും യഥാർത്ഥസൌന്ദര്യത്തിലേക്കു നോക്കുന്നില്ല. ജീവിതം നഷ്ടപ്പെടാൻ തുടങ്ങുന്നുവെന്നു തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരു പക്ഷേ, നമുക്ക് അങ്ങനെ കാണാന് കഴിയൂ.

അവള് പെട്ടെന്ന് ദുർബലമായി. എനിക്കു മരിക്കണ്ട അനൂപ്. എനിക്കു ജീവിക്കണം. ദൈവം എന്തിന് എനിക്കിതു തന്നു. കല്യാണം, കുഞ്ഞ്, ഒക്കെ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നില്ലേ? സമയം ആരെങ്കിലും കടം തരുന്ന സാധനമായിരുന്നെങ്കിൽ കുറച്ച് കടം വാങ്ങാമായിരുന്നു അല്ലേ? ആദ്യമായി അവളുടെ കണ്ണിൽ നനവു കണ്ടു.പിരിയാൻ നേരം ഞാൻ അവൾക്ക് ഒരു പുസ്തകം സമ്മാനിച്ചു. പൌലോ കൊയ്ലോയുടെ സഹീര്.

ഞാന് അനൂപിന് എന്താ പകരം തരേണ്ടത്? 10 വർഷം കഴിഞ്ഞ് ഇതേ സ്ഥലത്ത് നമ്മൾ കാണും. അന്നു നീ എനിക്ക് ഒരു കപ്പു കാപ്പി വാങ്ങിത്തന്നാൽ മതി.

സത്യമാണോ? അവളുടെ കണ്ണുകൾ തിളങ്ങി. അതെ, എനിക്കുറപ്പുണ്ട്. ജീവിക്കാൻ ഇത്ര മോഹിക്കുന്ന ഒരാളെ നമ്മെ ചൂഴ്ന്നു നില്ക്കുന്ന ശക്തികൾ കൈവിടില്ല. കടലിലേക്കു നോക്കിയാണു ഞാനതു പറഞ്ഞത്.
രണ്ടാഴ്ച കഴിഞ്ഞ് ഗോപിക എന്നെ വിളിച്ചു. എന്റെ അനിയത്തിയുടെ മോൾക്ക് അവള് അയച്ച ചോക്ലേറ്റ് കൊറിയറിൽ വന്നിരുന്നു. പിന്നീടു വിളിച്ചപ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചതായി തോന്നി.

എന്റെ കിടക്കയുടെ അരികിൽ ഞാനാ പുസ്തകം വച്ചിട്ടുണ്ട് - സഹീർ -മനസ് കൈവിട്ടുപോകുംന്ന് തോന്നുമ്പോ ഞാനതു കൈയ്യിലെടുക്കും. അവളുടെ മെസേജ്: ആ കപ്പ് കാപ്പി എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.

പിന്നെ എന്നെ വിളിച്ചപ്പോൾ അവൾ പറഞ്ഞു: മരണം കേറിക്കേറി വരുംപോലെ തോന്നുന്നു അനൂപ്. രഞ്ജിത്തിനെ നേരിടാനുള്ള വിഷമം. ഞാൻ സോമതീരത്തെ കടലിനെ ഓർത്തു. തിരകൾ പോലെ കയറി വരുന്ന മരണം. ആ മരണം അവളെയും കൊണ്ടുപോകുമോ. വിദഗ്ധ ചികിത്സയ്ക്ക് അവളെ ലണ്ടനിലേക്കു കൊണ്ടുപോകുന്നുവെന്നറിഞ്ഞു. ഒരുപക്ഷേ, അവളുടെ അസുഖം ഭേദമായാലോ! വാചകങ്ങൾ മുഴുമിക്കാനാവാത്ത പ്രാർത്ഥനകളായി മാറുകയായിരുന്നു.

അമ്പലത്തിൽ പോയി പ്രാര്ത്ഥിക്കാറില്ല ഞാൻ. എങ്കിലും, ഞാനും എല്ലാ കൂട്ടുകാരും അവൾക്കായി പ്രാര്ത്ഥനകൾ നേർന്നു. ഗോപികയെ ആദ്യമായി കണ്ടതിന് അഞ്ചുമാസങ്ങൾക്കു ശേഷമാണു രഞ്ജിയേട്ടന് എന്നോട് തിരക്കഥ സിനിമയുടെ കാര്യം സംസാരിക്കുന്നത്. ഞാൻ രഞ്ജിയേട്ടനോടു ഗോപികയെക്കുറിച്ചു പറഞ്ഞില്ല. തിരക്കഥയുടെ അവസാന സീനുകൾ ചിത്രീകരിക്കുന്ന സമയം. ക്ളൌഡ്സ് എൻഡ് എന്നു പേരിട്ട വയനാട്ടിലെ റിസോർട്ട്. അവിടെ പൂന്തോട്ടത്തിൽ ഒരു വെള്ളബഞ്ച്. ആ ബെഞ്ചിൽ തലയിൽ നീലത്തുവാല കെട്ടിയ പ്രിയാമണി. കാൻസർ തളർത്തിയ മാളവികയായി, പ്രിയ പറഞ്ഞു: എനിക്കു മരിക്കണ്ട അജയ്, എനിക്കു ജീവിക്കണം....

സോമതീരത്തെ വെള്ളബെഞ്ചിൽ കടലിനെ നോക്കിയിരുന്നു ഗോപിക പറഞ്ഞ അതേ വാക്കുകൾ! എന്റെ ഹൃദയം കാറ്റത്തെ ഇല പോലെ വിറച്ചു. സീൻ ഓക്കെയായിട്ടും എനിക്ക് ആ ബെഞ്ചില് നിന്ന് എണീക്കാനായില്ല.

രഞ്ജിയേട്ടന് ചോദിച്ചു നിനക്കെന്തു പറ്റി? ഒന്നും മിണ്ടാനായില്ല. അന്നു രാത്രി, ഞാൻ പറഞ്ഞു. രഞ്ജിയേട്ടാ ഞാനൊരു കഥ പറയാം... ഞാൻ ഗോപികയുടെ കാര്യം പറഞ്ഞു. ഗോപിക പറഞ്ഞ അതേ വാക്കുകൾ രഞ്ജിയേട്ടനെ കൊണ്ട് എഴുതിപ്പിച്ചത് ഏത് അദൃശ്യശക്തിയാണ്! എന്റെ അനുഭവം കേട്ടു രഞ്ജിയേട്ടനും നിശ്ചലനായിരുന്നു.

തിരക്കഥ ഇറങ്ങിയപ്പോള് ഗോപികയ്ക്ക് അതു കാണണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ അമ്മ സമ്മതിച്ചില്ല. അവസാനമായി ഗോപിക എന്നെ വിളിച്ചതു ലണ്ടനിൽ നിന്നാണ്. അനൂപ് ഇവിടെ മഞ്ഞുകാലമാണ്, എനിക്കു തോന്നുന്നു മരണത്തിന്റെ ഫീല് തണുപ്പാണ്. ഈ ഹോസ്പിറ്റലില് 16 -ാം ദിവസമാണു ഞാൻ .ജനാലയിലൂടെ നോക്കുമ്പോ നിറയെ മഞ്ഞു വീണ മരങ്ങൾ. പാർക്ക് ചെയ്ത കാറുകളുടെ മേലെ മഞ്ഞ് വെള്ളയിലകൾ പോലെ വീണു കിടക്കുന്നു. കാലൊന്നനക്കാൻ പറ്റിയിരുന്നെങ്കില് ആ മഞ്ഞിലേക്കിറങ്ങി നടന്നു മറയാൻഎനിക്കു മോഹം തോന്നുന്നു...

അനൂപ്, ഐ റിയലൈസ് ദി കോഫി വുഡ് നെവര് ഹാപ്പൻ. അവളുടെ വാക്കുകളില് പ്രതീക്ഷകള് ശമിച്ചിരുന്നു.

അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഗോപികയുടെ അമ്മ വിളിച്ചു: മോനേ അവള് പോയി... ജീവിതത്തില് ഞാന് പല മരണങ്ങൾ കണ്ടിട്ടുണ്ട് പക്ഷേ, ഇത്രയും ചെറുപ്പത്തിൽ ജീവിതത്തോട് ഇത്രയും മോഹത്തോടെ വിടപറയേണ്ടി വരുമ്പോൾ.. ഏതാനും മണിക്കൂർ നേരത്തേക്കു മാത്രമാണു ഞങ്ങൾ തമ്മിൽ കണ്ടിട്ടുള്ളത്. എന്നിട്ടും ഗോപിക എന്റെ ജീവിതത്തെ വല്ലാതെ മാറ്റിക്കളഞ്ഞു..

അവളെനിക്കു പറഞ്ഞു തന്നു - ജീവത്തിൽ ഒരു മത്സരത്തിനോ ഓട്ടപ്പാച്ചിലിനോ അർത്ഥമില്ല. യഥാർത്ഥത്തിൽ എന്താണു ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടിൽ വലംവയ്ക്കും പോലെ, കലണ്ടറിലെ ആ അവസാനദിനത്തിലേക്ക്.. ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോൾ നമ്മോടൊപ്പമുള്ളവർ ഏറ്റവും നല്ലവരാകാൻ ശ്രമിക്കുക, അവരെ സ്നേഹിക്കുക, ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലയ്ക്കപ്പുറത്തെ ആകാശക്കീറിനെയുമൊക്കെ കണ്ടുകൊണ്ട്... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക.

ഇന്ന് കടലിനെ, ആകാശത്തെ നോക്കുമ്പോള് കണ്ണുകൾ തുറന്നു പിടിക്കാൻ ഞാൻ ശ്രമിക്കുന്നു. അവയുടെ യഥാർഥ നിറങ്ങള് കാണാൻ.
ഒന്നാലോചിച്ചാല് നമ്മുടെ ജീവിതവും ഇങ്ങനെയൊക്കെ തന്നെയല്ലേ..? ഒന്നിന്റെയും പൂർണ്ണ സൌന്ദര്യം കാണാനോ , നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനോ ഒന്നിനും സമയം തികയുന്നില്ല..,

ശരിയാണ് ജീവിതത്തിന്റെ അവസാനദിവസത്തിലേക്കു തന്നയല്ലെ നമ്മൾ എല്ലാം അവഗണിച്ച് ഈ ഓടുന്നത്..., ഇത്രയും സ്വാർത്ഥരാകാൻ മനുഷ്യജന്മത്തിനല്ലാതെ മറ്റാർക്കാണ് സാധിക്കുക..?

ചതിയുടെ ഒരു ലോകമാണ് ചുറ്റിലും.., ഇവിടെ ആരും ആരെയും മനസ്സിലാക്കുന്നില്ല, സ്നേഹിക്കുന്നില്ല.., ബന്ധങ്ങളെല്ലാം നെറ്റ് വർക്ക് മാർക്കറ്റിംഗ് മാത്രമായിരിക്കുന്നു.., ഞാനും ഇപ്പോൾ ചിന്തിക്കുന്നു, ജീവിതത്തിലെ ഓരോ നിമിഷവും എത്രെ പ്രെഷ്യസ് ആണെന്ന്, സമയം ആരെങ്കിലും കടം തരുന്ന ഒന്നല്ലല്ലോ... എങ്കിലും ഞാൻ കാണുന്ന ഇനിയും കാണാൻ പോകുന്ന കടലിന്റെ നിറം നീലതന്നെയായിരിക്കും.

കണ്ണുതുറന്ന് ഒന്നിന്റെയും യഥാർത്ഥസൌന്ദര്യത്തിലേക്കു നോക്കുന്നില്ല.. യഥാർത്ഥ നിറങ്ങളെ കാണുന്ന ലോകത്തല്ല ഞാൻ ജീവിക്കുന്നത്, കണ്ണു നീരിന്റെ നിറം പോലുമറിയാതെ യാന്ത്രികമായി ചലിക്കുന്ന ലോകത്ത് കടലിന് നീല നിറം തന്നെയാണ്...
നഷ്ടപ്പെട്ടതൊന്നും നീ കൊണ്ട്
വന്നതല്ല.. – ഇത്രകണ്ട് ദുഖിക്കാൻ.!
നേടിയതൊന്നും നീ കൊണ്ട്
പോകുന്നുമില്ല.. – ഇത്രമേൽ സന്തോഷിക്കാൻ...

Wisdom Beyond Logic

A young man in his mid-twenties knocks on the door of a renowned Guru. He says: "I've come to you because I wish to study Vedas."

"Do you know Sanskrit?" the Guru asks.

"No," replies the young man.

"Have you studied any Indian philosophy?"

"No. But don't worry. I just finished my doctoral dissertation at Harvard on Socratic logic. So now, I would just like to round out my education with a little study of the Vedas."

"I doubt," the Guru says, "that you are ready to study Vedas. It is the deepest knowledge ever known. If you wish, however, I am willing to examine you in logic, and if you pass that test I will teach you Vedas."

The young man agrees.

Guru holds up two fingers. "Two men come down a chimney. One comes out with a clean face; the other comes out with a dirty face. Which one washes his face?"

The young man stares at the Guru. "Is that really a test in logic?"

The Guru nods.

"The one with the dirty face washes his face"- he answers confidently.

"Wrong. The one with the clean face washes his face. Examine the logic. The one with the dirty face looks at the one with the clean face and thinks his face is clean. The one with the clean face looks at the one with the dirty face and thinks his face is dirty. So, the one with the clean face washes his face."

"Very clever," the young man says. "Give me another test."

The Guru again holds up two fingers. "Two men come down a chimney. One comes out with a clean face, the other comes out with a dirty face. Which one washes his face?"

"We have already established that. The one with the clean face washes his face."

"Wrong. Each one washes his face. Examine the logic. The one with the dirty face looks at the one with the clean face and thinks his face is clean. The one with the clean face looks at the one with the dirty face and thinks his face is dirty. So, the one with the clean face washes his face. When the one with the dirty face sees the one with the clean face wash his face, he also washes his face. So, each one washes his face."

"I didn't think of that," says the young man. It's shocking to me that I could make an error in logic. Test me again."

The Guru holds up two fingers. "Two men come down a chimney. One comes out with a clean face; the other comes out with a dirty face. Which one washes his face?"

"Each one washes his face."

"Wrong. Neither one washes his face. Examine the logic. The one with the dirty face looks at the one with the clean face and thinks his face is clean. The one with the clean face looks at the one with the dirty face and thinks his face is dirty. But when the one with the clean face sees the one with the dirty face doesn't wash his face, he also doesn't wash his face. So, neither one washes his face."

The young man is desperate. "I am qualified to study Vedas. Please give me one more test."

He groans, though, when the Guru lifts two fingers. "Two men come down a chimney. One comes out with a clean face; the other comes out with a dirty face. Which one washes his face?"

"Neither one washes his face."

"Wrong. Do you now see why logic is an insufficient basis for studying Vedas? Tell me, how is it possible for two men to come down the same chimney, and for one to come out with a clean face and the other with a dirty face? Don't you see? The whole question is nonsense, foolishness, and if you spend your whole life trying to answer foolish questions, all your answers will be foolish, too."

May we all have the wisdom to ask, and answer, the wise questions!

Thursday, January 19, 2017

ബലൂണ്‍

ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി.

അവതാരകന്‍ പത്തു പേരെ വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു.

പത്തു പേരുടെ കയ്യിലും ഓരോ ബലൂണുകള്‍ നല്‍കി -"എല്ലാവരും അവരവര്‍ക്കു കിട്ടിയ ബലൂണ്‍ ഊതിവീര്‍പ്പിച്ച ശേഷം നന്നായി കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ ടൂത്ത് പിക്കുകള്‍ നല്‍കപ്പെട്ടു.

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

"ഇല്ല" എല്ലാവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു.

"മത്സരം തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

"നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍ തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു. നമ്മുടെ മനശാസ്ത്രം അങ്ങനെയാണ്. ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം. ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു. മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -

ഒറ്റയ്ക്ക് നമ്മളൊരു തുള്ളിയാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ് !

ഒറ്റക്ക് നമ്മളൊരു ദുര്‍ബലമായ നൂലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു പരവതാനിയാണ് !

ഒറ്റക്ക് നമ്മളൊരു കടലാസാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു പുസ്തകമാണ് !

ഒറ്റക്ക് നമ്മളൊരു കല്ലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളീ ഭൂമിയാണ് !

പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം !!"

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഞാൻ എന്റെ മകനെ പഠിപ്പിക്കുന്ന കാര്യങ്ങൾ

ഞാൻ എന്റെ മകനെ പഠിപ്പിക്കുന്ന കാര്യങ്ങൾ
വാറൈഷ്
**********************

- അവർ അവനെ കൈമാറിയപ്പോൾ അവളുടെ ക്ഷീണം വിട്ടുമാറിയിരുന്നില്ല. ഒരു കുഞ്ഞുവാവ, വലിയ കണ്ണുകൾ കൊണ്ട് ലോകത്തെ വിസ്മയത്തോടെ നോക്കുന്നു.

ഒരു ആൺകുഞ്ഞിന്റെ വരവ് കുടുംബം തകർത്താഘോഷിച്ചു കൊണ്ടിരിക്കേ അവൾ കുഞ്ഞിന്റെ കാലിലെയും കൈയിലെയും വിരലുകൾ എണ്ണിനോക്കി. ഹോ..! എല്ലാം ഓ. കെ...! എല്ലാ അമ്മമാരും ചോദിക്കുന്ന അതേ ചോദ്യം അവൾ ഡോക്ടറോട് നിശ്ശബ്ദമായി ചോദിച്ചു. ഡോക്ടർ പുഞ്ചിരിച്ചു. കുഞ്ഞിന് ഒരു കുഴപ്പവുമില്ല. കുഞ്ഞ് ആണാണോ പെണ്ണാണൊ എന്നറിയാൻ പല തന്ത്രവും പയറ്റിയ അമ്മായിയമ്മ കുഞ്ഞിനെ വാരിയെടുക്കാൻ ഓടി വരുന്നത് അവൾ കണ്ടു. അമ്മായിയച്ഛൻ അഭിമാനം കൊണ്ട് തുള്ളിത്തുളുമ്പി നിൽക്കുന്നു. പെണ്ണിനെ വളർത്താൻ കൊള്ളില്ലെന്നു പറഞ്ഞ അതേ മനുഷ്യൻ.

മുഖം നിറയുന്ന ചിരിയുമായി ഭർത്താവ് തൊട്ടടുത്തു തന്നെയുണ്ട്. എല്ലാം കണ്ട്, ഒന്നും മിണ്ടാതെ. അപ്പോഴാണ് കുഞ്ഞിനെ വളർത്തുന്നത് തന്റെ ഉത്തരവാദിത്വം ആണല്ലോ എന്നവൾ മനസ്സിലാക്കിയത്. അഛനെയോ അപ്പൂപ്പനെയോ പോലെ ആകരുത് ഈ കുട്ടി.

നിശ്ശബ്ദമായി, അവൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടിക തയാറാക്കി. തന്റെ മകനെ പഠിപ്പിക്കാനുള്ള കാര്യങ്ങൾ:


=ഫെമിനിസം ഒരു നാഗരിക പൊങ്ങച്ചമല്ല
-------------------------------
മോനേ, നിന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളോടും പുരുഷന്മാരോടെന്ന പോലെ തന്നെ പെരുമാറുക. സ്ത്രീകളെ അവരായിത്തന്നെ ബഹുമാനിക്കുക. ഒരേ ജോലിക്ക് ഒരു സ്ത്രീ കുറഞ്ഞ കൂലി വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ല.


=സ്വന്തം കാര്യം സ്വയം ചെയ്യുക
--------------------------
ആരും നിന്റെ അടിമയല്ല. നിന്റെ അമ്മയോ പെങ്ങളോ ആരും. നിന്റെ വസ്ത്രങ്ങൾ സ്വയം അലക്കി ഉണക്കുക. സ്വന്തം കിടക്ക സ്വയം വിരിക്കുക.


=നന്ദി പറയുക
-----------------
ആരെങ്കിലും നിനക്ക് എന്തെങ്കിലും ചെയ്തു തന്നാൽ നന്ദി പറയുക. എന്നും മേശപ്പുറത്ത് ചൂടു ഭക്ഷണം കിട്ടിയാൽ നന്ദി പറയുക. ആരെങ്കിലും നിന്റെ സ്ഥലം വൃത്തിയാക്കിയാൽ അവരോടു നന്ദി പറയുക. ആരെങ്കിലും നിന്നെ എന്തെങ്കിലും പഠിപ്പിച്ചാൽ നന്ദി പറയുക.


=18 വയസ്സുകഴിഞ്ഞാൽ നിന്റെ അടിവസ്ത്രം ആരും അലക്കിത്തരില്ല
-------------------------------
സ്വന്തം വസ്ത്രങ്ങൾ സ്വയം കഴുകുക. കഴിച്ച പാത്രങ്ങൾ സ്വയം കഴുകി വയ്ക്കുക. നിനക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞാൽ ഞാനോ മറ്റാരെങ്കിലുമോ ഇതൊക്കെ ചെയ്തു തരുമെന്ന് പ്രതീക്ഷിക്കരുത്. നിന്റെ കൈയിൽ പണമുണ്ടാകുന്ന സമയത്ത് വേണമെങ്കിൽ വീട്ടുജോലിയിൽ സഹായിക്കാൻ ആരെയെങ്കിലും നിർത്താം. പക്ഷേ അവരോടും നന്ദി വേണം.


=ഒറ്റയ്ക്കാകാൻ പഠിക്കുക
------------------------------
നീ ഒറ്റയ്ക്കാവുന്നത് അമ്മക്ക് ഇഷ്ടമല്ല. പക്ഷേ അത് ജീവിതത്തിലെ ഒരു കയ്പ്പൻ സത്യമാണ്. ജീവിതത്തിൽ ഏതെങ്കിലും സമയത്ത് നീ ഒറ്റയ്ക്ക് ജീവിച്ചേ മതിയാകൂ. സ്വന്തം ഭക്ഷണം പാകം ചെയ്യാനും ബില്ലടയ്ക്കാനും വീടു വൃത്തിയാക്കാനും പണം സൂക്ഷിച്ചു വയ്ക്കാനുമൊക്കെ നീ പഠിച്ചിരിക്കണം. നിന്നെ ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടതിന് ഒരിക്കൽ നീ എന്നോടു നന്ദി പറയും.


=സ്വപ്നം കാണൂ.
-----------------
വലിയ സ്വപ്നങ്ങൾ കാണൂ
വലിയ കാര്യങ്ങൾ ആഗ്രഹിക്കുക. പക്ഷേ അവ നേടും വരെ, ഉള്ളതുകൊണ്ട് സന്തോഷിക്കുക.


=ഞങ്ങളുടെ സ്വപ്നങ്ങളല്ല നിന്റെ ജീവിതം.
---------------------------
എനിക്ക് ഒരു വക്കീലാകാനായിരുന്നു ആഗ്രഹം. നിന്റെ അച്ഛന് ഒരു പൈലറ്റും. പക്ഷേ ഞാൻ വക്കീലല്ല, അച്ഛൻ പൈലറ്റുമല്ല. ഞങ്ങൾ എന്നെങ്കിലും നിന്നെ വക്കീലോ പൈലറ്റോ ആകാൻ നിർബന്ധിച്ചാൽ അതിന് ഞാൻ ഇന്നേ ക്ഷമ ചോദിക്കുന്നു. അത് ഞങ്ങളുടെ സ്വപ്നമായിരുന്നു, നിന്റേതല്ല. ജീവിതത്തിൽ നീ എന്തു ചെയ്യണമെന്ന് കല്പിക്കാൻ ആരെയും അനുവദിക്കരുത്. നിന്നെ ഈ ലോകത്തിലേക്ക് കൊണ്ടു വന്നു എന്നതുകൊണ്ടു മാത്രം നിന്റെ ജീവിതത്തെ നിയന്ത്രിക്കാൻ എനിക്ക് അധികാരമില്ല.


=ഇത് ഞങ്ങളുടെ വീടാണ്, നിന്റേതല്ല.
----------------------------
നീ വളരുന്ന ഈ വീട് ഞങ്ങളുടേതാണ്. ഞാനും നിന്റെ അച്ഛനും ചേർന്ന് നിർമ്മിച്ചത്. നീ വലുതാകുമ്പോൾ സ്വന്തം വീട് വയ്ക്കുക. ഞങ്ങൾ സ്വന്തം ഇഷ്ടത്തിന് നിനക്കു കൈമാറും വരെ ഈ വീടിൽ അവകാശവാദവുമായി വരരുത്. നിനക്കും നിന്റെ കുടുംബത്തിനും ഇവിടെ വരാം, പക്ഷേ ഇവിടെ താമസിക്കണ്ട.


=അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്.
-------------------
ജോലിയിലും ജീവിതത്തിലും നിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുക. അത്ഭുതങ്ങൾ കാത്തിരിക്കുന്നവർക്കു മുന്നിൽ അവ പ്രത്യക്ഷമാകില്ല, മകനേ.

A blind man

A man married a beautiful girl. He loved her very much. One day she developed skin disease. Slowly she started to lose her beauty. So happened that day her husband left her on a tour. While returning he met with an accident and Lost his sight. However their married life continued as usual. But as days passed she lost her beauty step by step. Blind husband did not know this and there was no any difference in their married life. He continued to love her and she also loved him.
One day she died. Her death brought him great sarrow.
He finished all her last rights and wanted to leave that town.
A man from behind called and said, now how will you be able to walk all alone? All these days your wife used to help you.
He replied, I am not blind. I was acting, because if she came to know that I knew that she had skin disease, it would have pained her more than her disease. So only I acted as blind. she was very good wife. I only wanted to keep her happy.

Moral:- *Some time it is good for us to act blind or ignore someone's short comings, just to keep them happy*

Monday, January 16, 2017

ഒരു പെണ്ണ് കാണൽ

വൈകുന്നേരം 5.00 മണിയായിട്ടുണ്ടാകും.

ഞാൻ ആകെ വിയർക്കുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണുകാണൽ.

*"എന്താ മോന്റെ പേര്?''*

നിശബ്ധതയെ കീറി മുറിച്ചു കൊണ്ട് പെണ്ണിന്റെ വാപ്പാന്റെ ചോദ്യം!

*"ഹബീബ് .."* ഞാൻ പറഞ്ഞു.

*"വിദേശത്താണ് ജോലി അല്ലെ?"* വീണ്ടും ചോദ്യം പെണ്ണിന്റെ വാപ്പാന്റെ വക തന്നെ.

💬എനിക്ക് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപേ മറുപടി അമ്മാവൻ പറഞ്ഞു *"അവന് അവിടെ സ്വകാര്യ കമ്പനിയില് മാനേജറാ. ജീവിച്ച് പോകാനുള്ള വരുമാനം ഒക്കെ ഉണ്ട്. ഇവന്റെ മൂത്തത് ഒരു പെണ്ണാ. അവളുടെ കല്യാണത്തിന് വന്നതാ. രണ്ടാഴ്ച്ച മുൻപേ ആയിരുന്നു കല്യാണം. അമ്പതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്താ കെട്ടിച്ചത്."* ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്തതു പോലെ എന്നെ നോക്കി.

ഞാൻ ആകെ ചമ്മി. ഇതൊന്നും പറയേണ്ടിയിരുന്നില്ല. സ്ത്രീധനമായിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് സഹോദരിയുടെ കല്യാണം കഴിഞ്ഞപ്പോഴെ തീരുമാനിച്ചിരിന്നു. സഹോദരി അണിഞ്ഞിട്ട് പോയ പൊന്നിലും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്.. അവളുടെ സന്തോഷമായിരുന്നു വലുത്. അതുകൊണ്ടാണ് അവര് ഡിമാന്റ് ചെയ്ത പണം അതേപോലെ കൊടുത്തത്, ഒരേ സമയം വാപ്പയും അനിയനുമെല്ലാം ഞാൻ തന്നെ ആയിരുന്നു..

👁🗨അമ്മാവന്റെ ഈ മറുപടി ഒരു കറുത്ത പുകപടലം പോലെ ആ വീടിനുള്ളിൽ ഉള്ളവരുടെ മുഖത്ത് പതിച്ചു. ചിരിച്ചു കൊണ്ടിരുന്ന മുഖങ്ങൾ എല്ലാം കറുത്തു. പെണ്ണിന്റെ വാപ്പാന്റെ മുഖത്ത് ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ട്. അത് മറച്ചുവെക്കാനായി അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു...

രണ്ടു സെക്കന്റിനു ശേഷം വാതിൽപടിമറികടന്ന്, ചായ പാത്രവും ആയി അവൾ എത്തി.

എന്റെ മുഖത്തൊന്നു ശരിക്കു നോക്കാതെ ചായ തന്ന് അവൾ തിരിഞ്ഞു നടന്നു.അവളുടെ അച്ഛന്റെ മുഖത്ത് കണ്ട അതേ വിഷാദ ഭാവം ഞാൻ അവളിലും കണ്ടു....

*"എന്നാ പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ "* എന്റെ കൂട്ടുകാരനാണ് പറഞ്ഞത്.

*"നമുക്ക് എന്നാ അപ്പുറത്തേക്ക് ഇരിക്കാം"* പെണ്ണിന്റെ വാപ്പ പറഞ്ഞു... തുടർന്ന് എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

🚻വലിയ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത മുറിയിൽ ഞാനും അവളും ഒറ്റയ്ക്കായി..

വീടിന്റെ സ്ഥിതിയും ചുറ്റുപാടും കണ്ടപ്പോഴെ, വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്ത വീടാണെന്നെനിക്ക് മനസിലായിരുന്നു. നാണത്താൽ ചുവന്ന് തുടക്കേണ്ട മുഖത്ത് വിഷാദ ഭാവം മിന്നിമറയുന്നതിന്റെ കാരണവും അതു തന്നെ ആവാം..

*"എന്നെ ഇഷ്ടം ആവാത്തത് കൊണ്ടാണോ മുഖം ഇങ്ങനെ വല്ലാണ്ടിരിക്കുന്നത്?"* ഞാൻ ചോദിച്ചു.

*"ഹേയ് അതുകൊണ്ടല്ല."* പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

*"എന്നു വച്ചാൽ ഇഷ്ടം ആയി എന്നാണോ?"*വിടാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനവൾ മറുപടി പറഞ്ഞില്ല. പകരം മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി.....

*"എനിക്കെന്തായാലും തന്നെ ഇഷ്ടായി.. ഇനിയെല്ലാം താൻ തീരുമാനിക്ക് "*

എവിടന്നോ വീണു കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.

*"എനിക്ക് ഇഷടമായിട്ട് എന്തു കാര്യം. ഇവിടെ എല്ലാം തീരുമാനിക്കുന്നത് പൊന്നും പണവുമല്ലെ.?? നിങ്ങൾ വിചാരിക്കുന്നതു പോലെ സത്രീധനം തന്ന് എന്നെ ഇറക്കി വിടാൻ എന്റെ വാപ്പാക്ക് നിവർത്തി ഇല്ല. ഈ വീട് ശ്രദ്ധിച്ചോ ഇത് എനിക്ക് പത്തു വയസുള്ളപ്പോൾ പണിതതാ. ഈ വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വം മാത്രമേ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. വാപ്പാന്റെ കണ്ണീരു വീണിട്ട് എനിക്ക് ഇങ്ങനൊരു കല്യാണം വേണ്ട! എന്റെ കൈയിൽ തരാൻ പരിശുദ്ധമായൊരു മനസും പവിത്രമായൊരു ശരീരവും മാത്രേ ഉള്ളു."*

💧ഇത്രയും പറഞ്ഞിട്ട് കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞ് അവൾ താഴേക്ക് നോക്കി നിന്നു...

അവളുടെ വാക്കുകൾ അത്ഭുതത്തോടും ഒരൽപം ആവേശത്തോടു കൂടിയുമാണ് ഞാൻ കേട്ടു നിന്നത്. അതിരു കടന്ന സന്തോഷമാവാം ഒന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. പുറത്ത് എന്റെ വരവും കാത്ത് പെണ്ണിന്റെ വാപ്പ നിൽക്കുന്നുണ്ട്.

💬ഞാൻ പതിയെ പുള്ളിയെ അടുത്തു വിളിച്ചു. എന്നിട്ട് പറഞ്ഞു *"ആ മുറിക്ക് അകത്തൊരു നിധി ഉണ്ട്, ഒരു വീട് പണിഞ്ഞ് നിങ്ങൾ പൊന്നുപോലെ സൂക്ഷിച്ച നിധി. പൊന്നും പണവും തൂക്കി ഇനി ആരും അതിന്റെ മാറ്റു കുറക്കില്ല. അതിനി എന്റേതു മാത്രമാണ്."*

ഇത്രയും പറഞ്ഞ് ഞാൻ കാറിലേക്ക് കയറുമ്പോൾ ജനൽ പാളിക്കിടയിലൂടെ ഒരു മുഖം കണ്ടു, നിറഞ്ഞൊഴുകുന്ന കണ്ണുമായി പുഞ്ചിരിക്കുന്ന മുഖം....
🚘വണ്ടി മെയിൻ റോഡിലേക്ക് കയറി. ഞാനും അമ്മാവനും എന്റെ കൂട്ടുകാരനും ആണ് വണ്ടിയിൽ.
*"എടാ ഈ ബന്ധം ശരിയാവും എന്നെനിക്ക് തോന്നണില്ല. വലിയ സ്ഥിതി ഒന്നുമുള്ള വീടൊന്നുമല്ല. കാര്യം ആയിട്ട് നിനക്കൊന്നും ലഭിക്കില്ല. ഒന്നാമത് ഇപ്പോ നിന്റെ പെങ്ങട കല്യാണം, വീട് വെപ്പ് എല്ലാം കൂടെ നീ ആകെ ഞരുക്കത്തിലാ".* വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ കൂട്ടുകാരൻ പറഞ്ഞു നിർത്തി.

*"എനിക്കും അങ്ങനാ തോന്നണത്. "*അമ്മാവന്റെ വക കൂട്ടുകാരന് സപ്പോർട്ട്...

പോക്കറ്റിൽ കൈയിട്ട് ഞാൻ എന്റെ പേഴ്സ് വലിച്ചെടുത്തു തുറന്ന് കൂട്ടുകാരനെ കാണിച്ചിട്ട് പറഞ്ഞു : *"നീ ഇത് കണ്ടോ ഈ മൂവായിരം രൂപ കൂടി കഴിഞ്ഞാൽ പിന്നെ എന്റെ കൈയിൽ ഒന്നുമില്ല.. പോരാത്തതിന് കുറച്ച് കടവുo ഉണ്ട്. എന്നു കരുതി, നമുക്ക് ഒരാപത്ത് വരുമ്പോകൂടെ ഇരുന്ന് കരയുകേം വയ്യാണ്ടാകുമ്പോ അറപ്പും വെറുപ്പം ഇല്ലാതെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുകേം ചെയ്യണ പെണ്ണിനാണോ നീ വില ഇടുന്നത്.?? ഞാൻ ഒരു ആണായിട്ടാ ജനിച്ചത് ആണായിട്ട് തന്നെ മരിക്കുകയും ചെയ്യും. എന്റെ വിയർപ്പു മണമുള്ള ഈ നോട്ടിന്റെ ഇടയിൽ ആരുടേം കണ്ണീരു വീണ നോട്ടു ഞാൻ വെക്കില്ല.*

*സ്വന്തം ശരീരം വിറ്റ് പണമുണ്ടാക്കുന്ന വേശ്യകളുടെ കൈയ്യിലെ പണത്തിന് ചിലപ്പോൾ സത്രീധനായി കിട്ടണ പണത്തിനേക്കാം മഹത്വം ഉണ്ടാകും. കണക്കു പറഞ്ഞ് സ്ത്രീധനം വാങ്ങി കെട്ടിയ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല."* ഞാൻ പറഞ്ഞു നിർത്തി.

കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മുഖം ആകെ ചുവന്നു തുടുത്തു. വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു. വലത്തേക്ക് തിരിയണ്ട വണ്ടി ദിശ മാറി ഇടത്തേക്ക് തിരിഞ്ഞ് ഒരു വീടിനു മുന്നിൽ നിന്നു..

*"എന്താടാ ഇവിടെ?"* ഞാൻ ചോദിച്ചു.

*"നീ ഇതിനു മുൻപ് ഇവടെ വന്നിട്ടില്ലല്ലോ.ഇതെന്റെ ഭാര്യ വീടാ.."*

ഇത്രയും പറഞ്ഞ് എന്നെ ഒന്ന് വിഷമത്തോടെ നോക്കിയിട്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു പോയി.

ഞങ്ങളുടെ വണ്ടി കണ്ട് തൊടിയിലെങ്ങോ നിന്നിരുന്ന ഒരു വയസൻ കാറിനു സമീപത്തേക്കു പരിഭ്രമത്തോടെ വന്ന് എന്നോടായി പറഞ്ഞു. *"ഒരു നിവർത്തിം ഇല്ലാഞ്ഞിട്ടാ മോനേ അല്ലെങ്കിൽ ഞാൻ, ബാക്കി കൊടുക്കാനുള്ള സ്ത്രീധനം കൊടുക്കാൻ എന്തെങ്കിലും മാർഗം ചെയ്തേനെ.*

*അവനെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇതിപ്പോ കുറേ തവണ ആയി. അവനും പ്രശ്നങ്ങൾ കാണില്ലെ. പക്ഷെ ഇതിപ്പോ ആദ്യാ,അവളെ ഇവിടെ കൊണ്ട് നിർത്തിട്ട് പോണത് ".*

ഇത്രയും പറഞ്ഞ് തീരുമ്പോഴേക്കും ആ വ്യദ്ധൻ ശരിക്കും കരഞ്ഞു പോയി. വിറയാർന്ന ചുണ്ടുകൾ കടിച്ച് തൊഴുകൈയ്യോടെ എന്റെ നേർക്കു നിന്നു. ഒരു വലിയ കത്തി എന്റെ വാരിയെല്ല് ചികഞ്ഞ് ഹൃദയത്തിലാഴ്ന്നു..

അപ്പോഴേക്കും കൂട്ടുകാരനും,ഒരു പെട്ടിയുമായി അവന്റെ ഭാര്യയും എത്തി. രണ്ടു പേരുടേയും കണ്ണു നിറഞ്ഞൊഴുക്കുന്നുണ്ട്. തൊഴുകൈയ്യുമായി നിക്കണ വൃദ്ധന്റെ കാലിൽ വീണവൻ മാപ്പു ചോദിച്ചു...

*ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലന്നവൻ ഉറപ്പ് കൊടുത്ത് അവളുമായി കാറിനകത്തു കയറുമ്പോഴേക്കും ഞാൻ കണ്ടു, നിറകണ്ണുമായി ചിരിക്കുന്ന മറ്റൊരു പെൺകുട്ടിയെ...

സുഹൃത്തുക്കളേ ഓർക്കുക. ഭൂമി മുഴുവനും പലവിധ വിഭവങ്ങളാണ്.അതിൽ ഏറ്റവും ഉത്തമമായ വിഭവം എന്താണെന്നറിയുമോ? സദ്വൃത്തയായ പെണ്ണാണ്._*

സദ് വൃത്തയായ പെണ്ണിനേക്കാൾ വലുതായി ഒന്നുമില്ല കേട്ടോ. പെണ്ണിന്റെ വീട്ടുകാരുടെ കണ്ണീരിൽ മുങ്ങിയ ചില്ലിക്കാശ് മോഹിച്ച് നടക്കുന്ന യുവ സമൂഹമേ, നിങ്ങൾ പെണ്ണിന് ഇട്ടിരിക്കുന്ന വിലയെന്താണ് ?

ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക, പ്രചരിപ്പിക്കുക.

ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,
പ്രചരിപ്പിക്കുക.

മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.

''ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ''

സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

☸വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

☸ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

☸ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

☸ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

☸ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ്‌ - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)


☸വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

☸ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.


☸ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

☸ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.


☸ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക.



-ആനോ ഭദ്രാ ക്രതവോ
യന്തു വിശ്വത:-🕉

IRISH PHILOSOPHY

Thursday, January 12, 2017

സ്വാമി വിവേകാനന്ദൻ

(ജനുവരി 12, 1863 - ജൂലൈ 4, 1902)
വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.

Wednesday, January 11, 2017

ഭാര്യാപരിവർത്തനം

*1960 -*

ഭർത്താവ് :- ഒരു ഗ്ലാസ് ചായ..!!
ഭാര്യ - ( ചോദിക്കുന്നതിനു മുൻപേ ചോദ്യം പ്രതീക്ഷിച്ചു ചായയുമായി നിൽക്കുന്നു )

*1970 -*

ഭർത്താവ് :- ഒരു ഗ്ലാസ് ചായ.!!
ഭാര്യ :- ഇപ്പോൾ കൊണ്ടുവരാം ചേട്ടാ...

*1980 -*

ഭർത്താവ് :- ഒരു ഗ്ലാസ് ചായ..!!
ഭാര്യ :- കൊണ്ടു വരാം.।

*1990 -*

ഭർത്താവ് :- ഒരു ഗ്ലാസ് ചായ..!!
ഭാര്യ:- കൊണ്ടുവരാം...5 മിനിറ്റ്

*2000 -*

ഭർത്താവ് :- ഒരു ഗ്ലാസ് ചായ..!!
ഭാര്യ:- കൊണ്ടുവരാം..,
സീരിയലിന്റെ ബ്രേക്ക് വരട്ടെ...

*2010 -*

ഭർത്താവ്:- ഒരു ഗ്ലാസ് ചായ..!!
ഭാര്യ:- ബഹളം വക്കാതെ, ഉണ്ടാക്കിത്തരാം.. അല്ലെങ്കിൽ നിങ്ങൾക്കെന്താ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ...

*2017*
ഭർത്താവ് :- ഒരു ഗ്ലാസ് ചായ..!!
ഭാരു :- എന്താ പറഞ്ഞെ.....??

ഭർത്താവ് :- അല്ല ഒരു കപ്പ് ചായ ഉണ്ടാക്കാൻ പോകുവായിരുന്നു, നിനക്കു വേണോ എന്ന് ചോദിക്കാമെന്നു വിചാരിച്ചു.., കൊണ്ടുവരട്ടെ..??
😜😝😛😜😝😛😝😜

ഉമ്മൻ ചാണ്ടിക്ക്‌ ലീഡർ. പരലോകത്ത്‌ നിന്നെഴുതിയ കത്ത്‌.

==========================
അതിമനോഹരമായ ഈ ആക്ഷേപ ഹാസ്യ ലെറ്റർ ആസ്വദിക്കാൻ ആരുടെയു രാഷ്ട്രീയ വിശ്വാസം ഒരിക്കലും തടസമാകില്ല..)
-------------------------------------------------------------

ഉമ്മച്ചോ.? ഇത് ഞാനാണടോ കെ. കരുണാകരൻ..

മരിച്ചിവിടെ എത്തിയ നാൾ മുതൽ തനിക്കൊരു കത്തെഴുതണമെന്ന് വിചാരിക്കുന്നതാ. പിന്നെ തനിക്ക്‌ തിരക്കായിരുന്നല്ലോ?

അതിവേഗം ബഹുദൂരം, പലരേയും ഇല്ലാതാക്കി പായുമ്പോൾ കത്തയച്ചാൽ , തനിക്ക്‌ ഞാൻ ഉദ്ദേശിക്കുന്ന ഫീലോടെ അത്‌ വായിക്കാൻ കഴിയില്ല എന്ന് തോന്നി. പിന്നെ, ഇപ്പഴെഴുതിയില്ലെങ്കിൽ എപ്പോ എഴുതാനാണടോ..?

വലിയ തിരക്കൊന്നും ഇല്ലെന്ന് കരുതുന്നു ഈയിടെയായി , .
പ്രൈവറ്റ്‌ ബസിലോ, കെ എസ്‌ ആർ ടി സിയിലോ ഇരുന്ന് സമയമെടുത്ത്‌, മനസിരുത്തി വായിച്ചാ മതി.

അവിടത്തെ കാര്യങ്ങളൊക്കെ അറിഞ്ഞു...
ആരെങ്കിലുമൊക്കെ മരിച്ച്‌ വരണം ഇവിടെ കാര്യങ്ങൾ അറിയാൻ. കള്ളം പറയാനും പ്രചരിപ്പിക്കാനും കർശന വിലക്കുള്ളത്‌ കൊണ്ട്‌ ഇവിടെ നാട്ടിലെ പോലെ പത്രങ്ങളൊന്നും ഇല്ലെന്നറിയാമല്ലോ.?

മനോരമയുടെ ഒരു എഡിഷൻ ഇവിടെ തുടങ്ങാൻ മാമ്മൻ മാപ്പിള അപേക്ഷയുമായി ദൈവത്തെ കാണാൻ പോയിരുന്നു. ഒരൊറ്റ ആട്ടായിരുന്നു ദൈവം.

മാമ്മൻ മാപ്പിള അന്ന് കനകക്കുന്നിൻറ്റെ വടക്കെ മൂലക്ക്‌ ചെന്നാ വീണത്‌. എന്നാലും ഇപ്പോഴൊരു ടോയിലറ്റ്‌ ടിഷ്യുപേപ്പറിൻറ്റെ ഒരു കമ്പനി പുള്ളി വലിയ ബുദ്ധിമുട്ടില്ലാതെ ഒപ്പിച്ചെടുത്തു. മനോരമ എന്ന് തന്നെയാ പേരിട്ടിരിക്കുന്നത്‌. നല്ല ലാഭത്തിലാത്രേ ബിസിനസ്‌.

അത്‌ പോട്ടെ, വിജയൻ അവിടെ മുഖ്യനായല്ലേ.?
അതങ്ങനെയാ, ആരൊക്കെ എന്തൊക്കെ പണിയെടുത്തിട്ടും നിറം പിടിപ്പിച്ച കഥകൾ എഴുതിയിട്ടും കാര്യമില്ല. അർഹതയുള്ളവർ അവിടെയെത്തും. അർഹതയില്ലാത്ത ചില നാറികളും എത്തും കെട്ടോ,
കാലുവാരിയും പിന്നിൽ നിന്ന് കുത്തിയുമൊക്കെ. തനിക്കറിയാമല്ലോ അതൊക്കെ?

കാർത്തികേയൻ വന്നപ്പോ കുറെ കഥകളൊക്കെ പറഞ്ഞിരുന്നു. പുള്ളി ഭയങ്കര ഹാപ്പിയാ ഇവിടെ, നാട്ടിലിപ്പോൾ കോൺഗ്രസുകാരനാണെന്ന് പറഞ്ഞാൽ നായ്ക്കാട്ടത്തിൻറ്റെ വിലയില്ലെന്നും , മരിച്ചത്‌ കാര്യമായെന്നുമൊക്കെയാ പുള്ളി പറഞ്ഞത്‌.

ഞാനും നായനാരും ഒന്നിച്ചിരിക്കുമ്പോഴാ സരിതയുടെ കാര്യമൊക്കെ അവൻ പറയുന്നത്‌. സിസിടിവി ദൃശ്യങ്ങൾ മാഞ്ഞതും അവൾടെ കത്തിലെ പേരുകളും ഒക്കെ കേട്ട്‌ നായനാർ അന്ന് തുടങ്ങിയ ചിരിയാ, ഇപ്പോ കാണുമ്പോഴും ചിരി നിർത്തീട്ടില്ല.

താനൊക്കെ കൂടി പരലോകത്തുള്ള കോൺഗ്രസുകാരെ പോലും നാറ്റിച്ചല്ലോടേ..?

ഇതിനിടയിൽ നിനക്കൊരു ഉപദേശം തരാനാ പ്രധാനമായും ഇതെഴുതുന്നത്‌.
ഇവിടെ സ്വർഗ്ഗത്തിൽ കയറാൻ നമ്മൾ ഉപദ്രവിച്ചവരുടെയൊക്കെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്‌ വാങ്ങണം.

കാര്യം ചില്ലറ ഉപദ്രവമൊക്കെ പലർക്കും ചെയ്തിട്ടുണ്ടെങ്കിലും രാജന്റെയും കുടുംബത്തിന്റേയും സമ്മതം വാങ്ങിയതാ ഒരു വല്ലാത്ത അനുഭവമായി പോയത്‌. അറിയാതെയാണെങ്കിലും അതിലെനിക്കൊരു പങ്കുണ്ടല്ലോ?

ഞാൻ പൊരുത്തം വാങ്ങാൻ ചെല്ലുമ്പോൾ ആളില്ലാപാറയുടെ കൽപടവിൽ വാരിയരുടെ മടിയിൽ തലവച്ച്‌ കിടന്ന് കഥകൾ പറയുകയാ രാജൻ.

കണ്ടു. നാവ്‌ പൊങ്ങിയില്ല. കുറച്ച്‌ നേരം അങ്ങനെ നിന്നു. പിന്നെ വാരിയർ തന്നെ എന്നെ വന്ന് എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. ഞാനും. മാപ്പപേക്ഷിച്ച്‌ രാജന്റെ മുന്നിൽ കൈകൂപ്പിയപ്പോ അവൻ ആ കൈകൾ ചെർത്ത്‌ പിടിച്ച്‌ ഒന്ന് പുഞ്ചിരിച്ചു. ഉള്ള്‌ പൊള്ളിപ്പോയി എൻറ്റെ . ഇപ്പഴും ആ ചിരി മാഞ്ഞിട്ടില്ല എൻറ്റെ മനസിൽ നിന്ന്. പിന്നെ കുറെ വിശേഷങ്ങൾ പറഞ്ഞു. പോരും നേരം പേപ്പറിലൊക്കെ ഒപ്പിട്ട്‌ തന്നു.

മുഖ്യമന്ത്രി കസേരയിലിരുന്നു ഞാനും നീയുമൊക്കെ ഇടുന്ന ഒപ്പെന്നും ഒരു ഒപ്പല്ലടോ. അതൊക്കെ അധികാരത്തിന്റെ മഷി പുരട്ടൽ മാത്രം.

കുറെ പച്ചമനുഷ്യരുടെ ചെഞ്ചോര കൊണ്ടുള്ള ഒപ്പുകളുണ്ട്‌, അത്‌ വാങ്ങിയെടുക്കാൻ താൻ പഠിച്ച, പയറ്റിയ, പയറ്റുന്ന ആ നെറികെട്ട കളികളൊന്നും പറ്റാതെ വരും. ചില പുഞ്ചിരികളുണ്ടടോ, നമ്മൾ അട്ടഹസിച്ച നിമിഷങ്ങളെല്ലാം നമുക്ക്‌ മുന്നിൽ വന്ന് കൊഞ്ചനം കുത്തുന്നവ. നമ്പി നാരായണനും ശശികുമാറും തുടങ്ങി താൻ തകർത്ത ഒത്തിരി ജീവിതങ്ങൾ ഉണ്ടല്ലോ, വെട്ടിപ്പിടിക്കാൻ ഓടിയ വഴിയിൽ തന്റെ ചവിട്ടേറ്റരഞ്ഞു പോയവർ. പോയി മുന്നിൽ നിന്ന് കേണപേക്ഷിക്കേണ്ടി വരും.

അത്‌ പോട്ടെ, നിന്റെ കാര്യം ഞാൻ കഴിഞ്ഞ ആഴ്ച കാലനെ കണ്ടപ്പോ ചോദിച്ചിരുന്നു. 'എന്റെ പൊന്ന് ലീഡറേ, ഇനി ചാണ്ടിച്ചനെ ഇങ്ങൊട്ട്‌ കൊണ്ട്‌ വന്നിട്ട്‌ വേണം ദൈവത്തിന്റെ കസേരയിൽ കയറി പറ്റിപ്പിടിച്ചിരിക്കാൻ,

നമ്മൾ ഇങ്ങനൊക്കെ അങ്ങ്‌ ജീവിച്ച്‌ പോട്ടേ..' എന്നൊരു ഡയലോഗുമടിച്ച്‌ അങ്ങേർ പോത്തിനേയും റൈഡ്‌ ചെയ്ത്‌ അങ്ങ്‌ പോയി. അതോണ്ട്‌ നിന്നെ പതുക്കെയേ വിളിക്കൂ എന്നുറപ്പാ.

പിന്നെ, വേറെന്തൊക്കെ ഉണ്ടടോ?

കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതുന്നു എന്ന് കേട്ടു. ഇവിടെ എല്ലാരും അതറിഞ്ഞതോടെ ഭയങ്കര ത്രിൽ അടിച്ചിരിക്കാ. അങ്ങനുള്ള സംഭവം ഒന്നും ഇവിടെ പറ്റില്ല. എന്തായാലും താൻ അതിറങ്ങുമ്പോൾ ഒരു കോപ്പി ഏതേലും കേരളാകോൺഗ്രസുകാരൻ മരിച്ചാൽ അവന്റെ സ്യൂട്ടിന്റെ അകത്ത്‌ വച്ച്‌ കയറ്റി വിട്ടേക്ക്‌. ചെക്കിംഗിൽ അങ്ങനെ പിടിക്കാൻ വഴിയില്ല. വായിക്കാനൊരു പൂതി.

അത്‌ പറഞ്ഞപ്പഴാ, മാണി പോയല്ലേ. വല്ലാത്തൊരു മനുഷ്യനാ. ബഡ്ജറ്റൊക്കെ തൂക്കിയാ വിൽക്കുന്നത്‌. ലഡു തീറ്റിച്ചവന്മാർക്കൊക്കെ ഇപ്പോൾ സന്തോഷമായിട്ടുണ്ടാകുമല്ലേ? അല്ലെ ..

കേരളകോൺഗ്രസുകാരെയും മൂർഖൻ പാമ്പിനേയും കണ്ടാൽ ആദ്യം കേരളാകോൺഗ്രസുകാരനെ തല്ലീട്ട്‌ വടി ബാക്കിയുണ്ടേൽ മാത്രം പാമ്പിനെ തല്ലണം എന്നാണ് കാറൽ മാക്സ്‌ ഇവിടെ വന്നതിനു ശേഷം എഴുതിയ 'കേരളാ കോൺഗ്രസ്‌: ലോകരാഷ്ട്രീയത്തിനുത്തരം കിട്ടാത്ത സമസ്യ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്‌.

അങ്ങേർ ടോപ്പാ കേട്ടോ ... അല്ലേൽ ഇത്ര കൃത്യമായ നിരീക്ഷണം എങ്ങനെയാ പറയുക.

എൻറ്റെ മക്കൾടെ കാര്യം ഓർക്കുമ്പോഴാ ഒരു സങ്കടം. മുരളി രക്ഷപ്പെടും, അവനിപ്പോ എല്ലാരേം അറിയാം. അമ്മാതിരി പാഠങ്ങളാണല്ലോ അവന്റെ ഓരോ ഇലക്ഷനും. വട്ടിയൂർക്കാവിൽ താനൊക്കെ ഒന്ന് പണിഞ്ഞെങ്കിലും അവൻ കയറിക്കൂടിയല്ലൊ.? സന്തോഷം.

പിന്നെ പപ്പിമോൾ. അവളിങ്ങനെ ഇലക്ഷനാവുമ്പോ മാത്രം പുറത്തിറങ്ങിയാൽ എങ്ങനെ ജയിക്കാനാ? പിന്നെ നമ്മുടെ പാർട്ടിയാണല്ലോ, പെണ്ണായി പാർട്ടിയിൽ ചേരുന്നതിലും ഭേദം നല്ല കുത്തൊഴുക്കുള്ള ദിവസം പെരിയാറിൽ പോയി മുങ്ങി ചാവുന്നതാ.

എടോ, ഞാൻ നിർത്തുകയാ. കത്ത്‌ വായിച്ച്‌ താൻ ഒന്നും സമാധാനത്തോടെ ചിന്തിക്കണം. പശ്ചാതാപങ്ങളാണു ഏറ്റവും വലിയ പ്രായശ്ചിത്തം. താൻ അതിനൊന്നും നിൽക്കില്ല എന്നറിയാം ..

ജയ് ഗുരുവായൂരപ്പൻ

Saturday, January 7, 2017

ഉത്തരാസ്വയംവരം

*ഇവരാണ് അവർ*
ഒരു അപൂർവ ചിത്രം! ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു'' എന്ന ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ , ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള കൂടെ എല്‍ പി ആർ വർമ്മയും ..
കഥകളി ആചാര്യന്മാർക്കു പ്രണാമം !ഇവരെ വരികളിലൂടെ അനശ്വരരാക്കിയ ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം ..!!
''കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി..👇

ബാല്യം

ആദ്യമായി സ്വന്തമായി നിർമ്മിച്ച വണ്ടിക്ക് രണ്ട് ടയർ മാറ്റിയപ്പോൾ അച്ഛന് നഷ്ടമായത് ഒരു ജോഡി വള്ളിച്ചെരുപ്പ് ആയിരുന്നു ..

കുളത്തിലെ പായൽ നീക്കുമ്പോൾ അടിയിലെ വെള്ളത്തിന് ഉണ്ടായിരുന്ന തെളിച്ചവും തണുപ്പും ഇന്നേ വരെ ഒരു മിനറൽ വാട്ടർ ബോട്ടിലിലും കണ്ടിട്ടില്ല ..

സൈക്കിൾ ടയറിനെ തല്ലി തല്ലി ഓടിക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന സാഹസികത ,ത്രിൽ ഒന്നും ഒരു ഷൂമാക്കറും അനുഭവിച്ചിട്ടുണ്ടാകില്ല ..

സാറ്റ് കളിക്കുമ്പോൾ എണ്ണിക്കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ തോന്നുന്ന ഒരു ഒറ്റപ്പെടലുണ്ട് ..
പേടിപ്പിക്കുന്ന ഒരു നിശബ്ദത .. ആദ്യത്തെ കൂട്ടുകാരനെ കണ്ടു പിടിക്കും വരെ മാത്രം നീളുന്ന ഒറ്റപ്പെടൽ ...

നാലു മണിക്ക് സ്കൂൾ വിട്ട് വരുമ്പോ തോന്നുന്ന ഉത്സാഹം ... വീട്ടിൽ എത്താറാകുമ്പോ അടുക്കളയിൽ നിന്നും എന്തോ എണ്ണയിൽ പൊരിക്കുന്ന മണം കൂടി വന്നാൽ ... ഹോ ...

പഴയ ഉജാലക്കുപ്പി വാഹന നിർമ്മാണത്തിന് റോ മെറ്റീരിയൽ ആക്കാം എന്ന് കണ്ടു പിടിച്ച എനിക്കു മുന്നേ ജീവിച്ചിരുന്ന മഹാനുഭാവൻ ആരായിരുന്നോ ആവോ ..

കല്ലു കളിക്കുമ്പോൾ പെൺകുട്ടികളുടെ കൈപ്പത്തിയുടെ മീതെ മാത്രം എങ്ങനെയാണ് കല്ലുകൾ കൃത്യമായി ബാലൻസ് ആയിരുന്നത് ?

ചാടിയെടുത്ത് തുറന്നു നോക്കുന്ന കടലാസിൽ കള്ളൻ 0 എന്ന് കാണുന്ന നിമിഷം മുതൽ മുഖത്ത് വരുത്താൻ ശ്രമിക്കുന്ന ഗൗരവ ഭാവത്തിന് നാഷണൽ അവാർഡ് ലഭിക്കാതെ പോയി...

മാങ്ങയെ എറിഞ്ഞ കല്ല് ഒരു മാവിലയെ പോലും നോവിക്കാതെ മടങ്ങുമ്പോൾ കുട്ടുകാരെ നോക്കി ചിരിച്ച ചിരിയിൽ അടുത്ത ഏറിന് കണ്ടോ എന്ന വെല്ലു വിളിയും ഉണ്ടായിരുന്നു ..

ദൂരദർശനിലെ തടസ്സത്തിന് പോലും ഭംഗി ഉണ്ടായിരുന്ന കാലം ..

ഇനിയും ഒരു ബാല്യം ഉണ്ടാകും ഈ ജീവിതത്തിൽ .രണ്ടാം ബാല്യം പക്ഷേ മരണത്തിന്റെ ഗർഭപാത്രത്തിലേക്കുള്ള ചവിട്ടു പടി ആയത് കൊണ്ട് ഇത്ര ഭംഗി കാണില്ല ...

Nostalgia

ഒരു പീരിയഡ് ക്ലാസ് എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝
.
.
അത് സ്റ്റാഫ് റൂമിലെക്കെത്തി
.
ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃
.
.
എവിടെ ക്ലാസ് ലീഡർ???
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ..,✍
10 പേരാവുമ്പോള് പറയണം...!!!
.
.
ഡയലോഗ് പറഞ്ഞ്കഴിഞ്ഞ്,
മാഷ് സ്ഥലം വിട്ടു...!!!

ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും...!🚶
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു...!!!😎

അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത...!
🙇
സംഘർഷഭരിതമായ മുഹൂർത്തം...!
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ...!
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു...!
ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം...!
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി..,
പേരു മായ്ക്കാൻ...!!!
നോ രക്ഷ...!!!
പിന്നെ,
"ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ"
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു...!!!😏

10 എണ്ണത്തിനെ കിട്ടിയതും,
ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്...!!!! 💨💃

ചൂരലും കൊണ്ടുളള ആ
മാഷിൻ്റെ കടന്നു
വരവ്, എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം...!!!

പിന്നെ
എല്ലാം പെട്ടന്നാ..,
വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬
കൈ നീട്ടുന്നു..,
വാങ്ങുന്നു..,
പോവുന്നു...!!!

ഇടയിൽ,
"മാഷെ ഞാൻ സംസാരിച്ചില്ല,
ബുക്ക്
വാങ്ങിയതാ..."
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ
ശബ്ദം,
"കൈ നീട്ടെടാാാാ...😡😡😡"
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി...!!!

അടി കൊളളുന്നത് അവരാണേലും,
വേദനയുടെ ഭാവം കണുന്നവരുടെ
മുഖത്തും വിരിയും...!!!

ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും,
ഇതൊക്കെ എന്ത്
എന്ന ഭാവം മുഖത്ത് വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും...!!!

അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം...!!!�

ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം...!

അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ്
നടക്കുന്നു...!!!

ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ ലൈഫിൽ,
ഒരു തവണയെങ്കിലും പ്ലിംഗ്
ചെയ്ത സീൻ...!!!�

നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത സീൻ...!🎬

ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം ഒരു
വിങ്ങലാകുന്നു...!

ഇപ്പോൾ നിങ്ങളുടെ
നിശ്വാസത്തിൽ അത് പ്രകടമാണ്...!!!

Feeling Nostalgic...!

Evolution and Indian Mythology

"Mom, I am a genetic scientist. I am working in the US on the evolution of man. Theory of evolution, Charles Darwin, have you heard of him? " Vasu asked.

His Mother sat down next to him and smiled, "I know about Darwin, Vasu. "But Have you heard of Dashavatar? The ten avatars of Vishnu?"

Vasu replied in no.

"Then let me tell you what you and Mr. Darwin don't know.
Listen carefully-

The first avatar was the Matsya avatar, it means the fish. That is because life began in the water. Is that not right?" Vasu began to listen with a little more attention.

"Then came the Kurma Avatar, which means the tortoise, because life moved from the water to the land. The amphibian. So the Tortoise denoted the evolution from sea to land.

Third was the Varaha, the wild boar, which meant the wild animals with not much intellect, you call them the Dinosaurs, correct? " Vasu nodded wide eyed.

"The fourth avatar was the Narasimha avatar, half man and half animal, the evolution from wild animals to intelligent beings.

Fifth the Waman avatar, the midget or dwarf, who could grow really tall. Do you know why that is? Cause there were two kinds of humans, Homo Erectus and the Homo Sapiens and Homo Sapiens won that battle." Vasu could see that his Mother was in full flow and he was stupefied.

"The Sixth avatar was Parshuram, the man who wielded the axe, the man who was a cave and forest dweller. Angry, and not social.

The seventh avatar was Ram, the first thinking social being, who laid out the laws of society and the basis of all relationships.

The Eighth avatar was Balarama, a true farmer showed value of agriculture in the life

The Ninth avatar was Krishna, the statesman, the politician, the lover who played the game of society and taught how to live and thrive in the social structure.

And finally, my boy, will come Kalki, the man you are working on. The man who will be genetically supreme."

Vasu looked at his Mother speechless. "This is amazing Mom, how did you.. This makes sense!"

"Yes it does Vasu! We Indians knew some amazing things just didnt know how to pass it on scientifically. So made them into mythological stories. Mythology makes sense. Its just the way you look at it - Religious or Scientific. Your call.

ശ്രീ കൃഷ്ണന്‍ എന്തിന് മയില്‍പ്പീലി ചാര്‍ത്തി

പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ആചാരമാണ് കുട്ടികളെ മയില്‍പ്പീലി ചൂടിക്കുക എന്നത് മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ മുടിയില്‍ പീലികള്‍ ചൂടിക്കുന്ന ചടങ്ങ് ഷോഡശ ക്രീയയില്‍ നില നിന്നിരുന്നു.
എന്താണ് മഹാപുരുഷന്‍റെ മൌലിയിലെ മയില്‍പീലിയുടെ ശാസ്ത്രം എന്നത് നോക്കാം

കാടിന്റെ മനോഹാരിത നുകരാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് ഇഷ്ട്ടമായിരിക്കാം .പക്ഷെ വന ജീവികള്‍ക്ക് നമ്മുടെ ആഗമനം ഭയം ഉണ്ടാക്കുന്നു . നിങ്ങള്‍ വനത്തില്‍ എത്തപെട്ടാല്‍ ആ വിവരം ആദ്യം അറിയുന്നത് മയിലുകലാണ് . അവ പ്രത്യേക ശബ്ദം ഉണ്ടാക്കി മറ്റു ജീവികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു .

കാട്ടില്‍ മയില്‍ കൂട്ടം കരഞ്ഞു ഒച്ചയുണ്ടാക്കുന്നുവെങ്കില്‍ കാട്ടില്‍ എന്തോ ആപത്ത് നടക്കുന്നു എന്ന് മനസിലാക്കുക .അതൊരുപക്ഷേ ഹിംസ്ര ജന്തുക്കള്‍ ഇര പിടിക്കുന്നതോ വേടന്‍ കാട്ടു നീതി നടപ്പാക്കുന്നതോ ആകാം .

എന്നാല്‍ ആ വിവരം ആദ്യം തന്നെ മയിലും കാട്ടുകോഴിയും തിരിച്ചറിയുന്നു. എന്തായാലും കാടിന്റെ റഡാര്‍ ആയി പ്രവര്‍ത്തിക്കുന്ന രക്ഷകനാണ്‌ മയില്‍ക്കൂട്ടം.
ഭാരതത്തില്‍ അധിപുരാതന കാലം മുതല്‍ നില നിന്നിരുന്ന പതിനാറു സംസ്കാരങ്ങള്‍ ഉണ്ട് ഷോഡശസംസ്കാരം എന്നാണു അതറിയപ്പെടുനത്

അവ . വിവാഹം / ഗര്‍ഭാദാനം /സീമന്തോ ന്നയനം/ പുംസവനം / ജാത കര്‍മ്മം / നാമകരണം / നിഷ്ക്കര്‍മ്മം /അന്ന പ്രാശം / ചൂഡാകര്‍മ്മം / കര്‍ണ്ണ വേദം / ഉപനയനം / വേദാരംഭം / സമാ വര്‍ത്തനം / വാന പ്രസ്ഥo /സംന്യാസം / അ ന്ത്യഷട്ടി... എന്നിവയാണ്

ഇതില്‍ ചൂഡാകര്‍മ്മം എന്നത് മൂന്നാം വയസ്സില്‍ മുടി മുറിക്കുന്ന കര്‍മ്മം ആണ് .
കുഞ്ഞുങ്ങളെ മൂന്നു വയസ്സ് തികഞ്ഞാല്‍ മുടി മുറിക്കുന്ന ചടങ്ങ് ആരംഭിക്കും അതിനു ശേഷം വളരുന്ന മുടിയില്‍ കൊഴിഞ്ഞ മയില്‍പ്പീലി ചൂടിക്കും
മനുഷ്യന്‍ നൂറു വയസ്സ് വരെ ജീവിക്കാനും മരിക്കുന്നത് വരെ അവന്‍റെ ഓര്‍മ്മ നിലനില്ക്കാനും ബാല്യത്തില്‍ തന്നെ അവന്‍റെ മസ്ഥിഴക്കത്തിന് പരിചരണം കൊടുക്കാന്‍ ഭാരതീയന്‍ കണ്ടെത്തിയ ആചാരമാണ് നെറ്റിയില്‍ മയില്‍പ്പീലി ചാര്‍ത്തുക എന്നത് .അത് കൃഷ്ണനും ചൂടി ബലരാമനും അത് തുടര്‍ന്ന് അന്നാട്ടിലെ ജനങ്ങളും അത് ഏറെക്കാലം ആചരിച്ചു.

കൊഴിഞ്ഞു വീണ മയില്‍പ്പീലിക്ക് മസ്ഥിഴ്ക്കത്തെ ഉത്തേജിപ്പിക്കാനും കേള്‍വിശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്

ശിശുവിന്റെ വളര്‍ച്ച വേളയില്‍ ബുദ്ധി വികാസത്തിനു വേണ്ടി നെറ്റിയില്‍ മയില്‍പ്പീലി ചൂടിക്കാം .

പക്ഷികള്‍ കൊഴിച്ചിട്ട മിക്ക തൂവലുകള്‍ക്കും ഈ കഴിവുകള്‍ ഉണ്ടത്രേ. വനവാസികളുടെ രാജാവ് തൂവല്‍ക്കിരീടം ധരിക്കാറുണ്ടല്ലോ കാട്ടിലെ മക്കള്‍ തൂവലിന്റെ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് അത് ധരിക്കുന്നത് ശിരസ്സില്‍ തൂവല്‍ക്കിരീടം ചാര്‍ത്തിയ ഗോത്ര വര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്

50 most positive one liners...

1. Have a firm handshake.
2. Look people in the eye.
3. Sing in the shower.
4. Own a great stereo system.
5. If in a fight, hit first, and hit hard.
6. Keep secrets.
7. Never give up on anybody. Miracles happen everyday.
8. Always accept an outstretched hand.
9. Be brave. Even if you are not, pretend to be. No one can tell the difference.
10. Whistle.
11. Avoid sarcastic remarks.
12. Choose your life's mate carefully. From this one decision will come 90 per cent of all your happiness or misery.
13. Make it a habit to do nice things for people who will never find out.
14. Lend only those books you never care to see again.
15. Never deprive someone of hope; it might be all that they have.
16. When playing games with children, let them win.
17. Give people a second chance, always.
18. Be romantic.
19. Become the most positive and enthusiastic person you know.
20. Loosen up. Relax. Except for rare life-and-death matters, nothing is as important as it first seems.
21. Don't allow the phone to interrupt important moments. It's there for our convenience, not the caller's.
22. Be a good loser for your
loved ones.
23. Be a good winner of
Hearts.
24. Think twice before burdening a friend with a secret.
25. When someone hugs you, let them be the first to let go.
26. Be modest. A lot was accomplished before you were born.
27. Keep it simple.
28. Beware of the person who has nothing to lose.
29. Don't burn bridges. You will be surprised how many times you have to cross the same river.
30. Live your life so that your epitaph could read: "No Regrets!".
31. Be bold and courageous. When you look back on life, you will regret the things you didn't do more than the ones you did.
32. Never waste an opportunity to tell someone you love them.
33. Remember no one makes it alone. Have a grateful heart and be quick to acknowledge those who helped you.
34. Take charge of your attitude. Don't let someone else choose it for you.
35. Visit friends and relatives when they are in hospital; you need only stay a few minutes.
36. Begin each day with some of your favourite music.
37. Once in a while, take the scenic route.
38. Forgive quickly. Life is short.
39. Answer the phone with enthusiasm and energy in your voice.
40. Keep a note pad and pencil on your bed-side table. Million-dollar ideas sometimes strike at 3 AM.
41. Show respect for everyone who works for a living, regardless of how trivial their job.
42. Send your loved ones flowers. Think of a reason later.
43. Make someone's day by encouraging them.
44. Become someone's hero.
45. Marry only for love.
46. Count your blessings.
47. Compliment the meal when you are a guest in someone's home.
48. Wave at the children on a school bus.
49. Remember that 80 per cent of the success in any job is based on your ability to deal with people.
50. Don't expect life to be fair...

Knowing where to tap

An engine in a factory failed.

The owners tried one expert after another, but none of them could figure how to fix the engine.

Then they brought in an old man who had been fixing engines since he was young.

He carried a large bag of tools with him, and when he arrived, he immediately went to work.

He inspected the engine very carefully, top to bottom.

Two of the owners were there, watching this man, hoping he would know what to do.

After looking things over, the old man reached into his bag and pulled out a small hammer.

He gently tapped something.

Instantly, the engine lurched into life.

He carefully put his hammer away.

The engine was fixed!

A week later, the owners received a bill from the old man for Rs.10,000.

"What?!" the owners exclaimed. "He hardly did anything!"

So they wrote the old man a note saying, "Please send us an itemized bill."

The man sent a bill that read:

Tapping with a hammer.. ……. . Rs. 2/-

Knowing where to tap………. Rs 9,998/-

Effort is important, but knowing where to make an effort in your life, makes all the difference.

"Life doesn't change in ONE MINUTE, but taking decision after thinking for ONE MINUTE can change life."

നമ്മുടെ സംസ്കാരം

*എന്ത് കൊണ്ട് സ്കുളിൽ ഇത് ഒന്നു പഠിപ്പിക്കുന്നില്ല*
📖📖📖📖📖📖📖📖📖
▶ പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.

▶ *ന്യൂട്ടൻ* ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു .
*ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല "ഭാസ്കരാചാര്യ "* (1114–1185) എഴുതിയ ഈ വരികൾ *സിദ്ധാന്തശിരോമണി* എന്ന പുസ്തകത്തിൽ *"ഭുവനകോശം "* എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..

▶ ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് *"ആര്യഭടൻ"* ആണ് !! ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും ആണ്. AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ *"ആര്യാഭടീയം"* എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .

▶ *ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും "ഭുമിയുടെ Rotation"നെ കുറിച്ചും "Revolution "നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ 'ആര്യഭടീയം'* അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു *"ആര്യഭട്ട"* എന്ന് പേര് നൽകിയത് . *"ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"* എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ 10 ഇരട്ടി വിശദീകരിച്ചു *ഭ്രമ്മഗുപ്തൻ* *"ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "* എഴുതിയിട്ടുണ്ട്. *വൃത്തത്തിന്റെ വിസ്തീർണ്ണം, വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു.*

▶ *ഗ്രീൻവിച്* രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു. അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു. *വരാഹിമിഹിരൻ* AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട്. 23 .7 ഡിഗ്രി യായാണ് ഉജ്ജയിനിയിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി

▶ ജെർമനിയിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ *പാണിനിയുടെ* ഒരു വലിയ ചിത്രം കൊത്തിവച്ചിട്ടുണ്ട് .
"ജർമ്മൻ" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ "അഷ്ട്ടാദ്ധ്യായി" എന്ന വ്യാകരണ ഗ്രന്ഥം ആണ് .

▶ മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു 51ശാഖകൾ ഉള്ള അഥർവ്വവേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .

World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ്. ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, *ചരകന്റെയും ശുശ്രുതന്റെയും* പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് . ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ *ശുശ്രുത സംഹിതയിൽ* പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .

ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റികളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയിലും ഇംഗ്ലണ്ടിലും അവരുടെ ജീവിതചര്യ ആയിരിക്കുന്നു . Washington പോസ്റ്റ്‌ മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.

▶ *"പതഞ്‌ജലി"* മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു . 7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. *ചാണക്യൻ* ആണ്, അദ്ദേഹത്തിന്റെ *അർത്ഥ ശാസ്ത്രത്തിൽ* ഇത് വ്യക്തമായി പറയുന്നുണ്ട് .

▶ വിഷ്ണുശർമ AD 505 ൽ എഴുതിയ *പഞ്ചതന്ത്രം* എന്ന പുസ്തകം അമേരിക്കയുടെ "CIA" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,

▶ ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർചിന്തനത്തിനു വഴിയൊരുക്കുന്നു.

▶ OXFORD UNIVERSITY യിൽ പ്രസിദ്ധമായ "Bodleian library" യിൽ 20000ത്തോളം കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ്. ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ്. കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .

▶ ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും എന്ന് പറഞ്ഞത് *"Max Muller"* ആണ്. 11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..

നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛമാണ്...

കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !

തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും ..... ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌ .

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍ . പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനൽകുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌ .

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ... ?

പുറകിലെ
കാഴ്‌ചകള്‍ കാണാന്‍ .... !

പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ .... !

കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌ .

ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌ ...... !

അതു കൊണ്ട് ജീവിതയാത്രയിൽ അടിപതറാതെ ധൈര്യമായി മുന്നോട്ടുള്ള യാത്ര തുടരുക...

Tuesday, January 3, 2017

ക്രിക്കറ്റ്

കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
ക്രിക്കറ്റ് ആയിരുന്നു.

ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.

ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F

സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.

അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...

ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം
കൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു
'പിണകൈ'യ്യനും..

പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,

ഔട്ടായാലും
സമ്മതിച്ചു തരാത്ത ഒരുവൻ,
കള്ളക്കൊതിയൻമാരുടെ
രാജാക്കൻമാർ തന്നെ കൂട്ടത്തിലുണ്ടായിരുന്നു

എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.

സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ..

അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്
കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..

ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..

വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..

ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
നോൺസ്റ്റ്രൈക്കർ..

ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ്
പാടവങ്ങൾ,

ഡൈവിംഗ് ക്യാച്ചുകൾ..

തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.

ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല!

തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ
പുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല.

മഴപെയ്തു ചെളിയായ പിച്ചുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല.

ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്
ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു.

സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.

പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.

പലരും ഓടി വീടെത്തിയിട്ടുണ്ടാവും.

ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു
കയറി ഫ്രീസായി നിന്നു കാണിക്കൽ,

സിക്സാണെന്ന്
കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയ
പാടാണെന്ന് വരുത്തിത്തീർക്കൽ..

ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.

വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന
ബോളുകൾ ആയിരിക്കും.

അതും നമ്മളൊന്ന് ഫോമായി
വരുമ്പോ.

ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.

മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി.

പക്ഷേ, ഓർമ്മകൾക്ക് മരണമില്ലല്ലോ...

ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും!....

എന്‍റെ കൂട്ടുകര്‍ക്കായി സമര്‍പ്പിക്കുന്നു....

ഇത് മറ്റാരുടെയോ വരികളാണ് ...
വായിച്ചപ്പോൾ ജീവിതത്തിൽ
കഴിഞ്ഞു പോയ കാലങ്ങൾ
അതേപടി ഉണ്ട്
അതിനാൽ ഞാൻ ഇത് ഇവിടെ
പകർത്തി എഴുതുന്നു.....