Google Ads

Thursday, April 7, 2016

Office സിനാരിയോ

നാട്ടിൽ വന്നു ഒരു നാല് പശുവിനെ മേടിച്ച് അതിന്റെ വരുമാനം ഒക്കെ കൊണ്ട് ജീവിക്കുകയാണ് എന്ന് കരുതുക. ഞാൻ പശുവിന്റെ കാര്യം മാത്രം നോക്കി അതിനു സമയാസമയങ്ങളിൽ വേണ്ട കാര്യങ്ങൾ ചെയ്യുക മാത്രമേ വേണ്ടൂ. ഇനി ഇതേ സിനാരിയോ എന്റെ ഇപ്പോഴത്തെ ഓഫീസിൽ ആണെങ്കിലോ ??

പശുവിനു വേണ്ട കാര്യങ്ങൾ നോക്കുകയും വേണം പിന്നെ

1. പശുവിനു പിണ്ണാക്ക് കൊടുത്ത ഡെയിലി റിപ്പോര്ട്ട്
2. പശുവിന്റെ പിണ്ണാക്ക് Consumption montly റിപ്പോർട്ട്‌
3. Quantity ഓഫ് പിണ്ണാക്ക് Intake വിത്ത്‌ ചാണകം comparison റിപ്പോര്ട്ട്
4. കറവക്കാരന്റെ ടൈം ഷീറ്റ്
5. Quotation ഫോർ പിണ്ണാക്ക് from atleast 3 suppliers
6. ഡെയിലി milking റിപ്പോർട്ട്‌
7. Monthly റിപ്പോര്ട്ട് with chart for milk sales
8. Milk Transporting vehicle repairs & maintenance monthly റിപ്പോര്ട്ട്
9. Milk Transporting vehicle depreciation റിപ്പോര്ട്ട്
10. Income from sale of Curd / Butter Milk റിപ്പോര്ട്ട്
11. Income from Sale ഓഫ് ചാണകം റിപ്പോര്ട്ട്
12. Comparison of ചാണകം sale with last month Report
13. Comparison of Curd/ Butter milk sale with last month Report
14. കറവക്കാരൻ Milking inspection report ( ഇനി അവൻ പാല് കട്ട് കുടിയ്ക്കുന്നുണ്ടെങ്കിലോ)
15. ഡെയിലി പുല്ലു consumption report
16. Accounts Receivable reconciliation with പാൽ society
17. Weekly payment plan for പിണ്ണാക്ക്
18. Reconciliation with Suppliers on Monthly basis. (പിണ്ണാക്കിന്റെ കാശ് രണ്ടീസം ലേറ്റ് ആക്കി കൊടുക്കണം, അയിനാണ്)
19. Budget for upcoming payment for suppliers
20. Accounts receivable V/S Accounts Payable
21. Daily Cash flow report
22. Revenue Estimation reports (അടുത്ത മാസം പശു ചൊരത്തുമോ എന്ന് പ്രവചിക്കണം )
23. പശു monthly medical expenses report
24 പശു comparison report
25 Non Productive പശു report


ഈ റിപ്പോര്ട്ട് എല്ലാം കഴിഞ്ഞിട്ട് കറവക്കാരൻ ഒരു ദിവസം വന്നില്ലെങ്കിൽ കറക്കുകയും വേണം ... :-(