സ്വന്തം കുറവുകൾ കാണാം നമുക്ക്. എന്നിട്ട് തിരുത്താം എന്താ സമ്മതമാണോ?
ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു. ചിലപ്പോൾ ഹിയറിംഗ് എയ്ഡ് വേണ്ടി വന്നേക്കുമെന്നും.
പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു.
കേൾവിക്കുറവ് എത്രത്തോളമെന്നറിയാൻ ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു
ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക.
അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
ഒരു പ്രതികരണവുമില്ല
ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു : "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
ഒരു പ്രതികരണവുമില്ല
കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
വീണ്ടും ഒരു പ്രതികരണവുമില്ല
പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
അപ്പോഴും ഒരു പ്രതികരണവുമില്ല
അവസാനം ഭാര്യയുടെ ചെവിക്കടുത്ത് വന്ന് അയാൾ ചോദ്യം ആവർത്തിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
.
.
.
.
ഹോ ഇത് വല്യ ശല്യമായല്ലോ . ഇത് അഞ്ചാമത്തെ തവണയാ ഞാൻ പറയുന്നത് ചപ്പാത്തിയും കടലക്കറിയുമാണെന്ന് !!!!
സ്വന്ത കേൾവിശക്തി കുറഞ്ഞത് അറിയാതെ ഭാര്യയുടെ കേൾവി ശക്തിക്ക് ആണ് കുഴപ്പം എന്ന് മനസ്സിൽ ഉറപ്പിച്ചത് ആണ് ഇവിടെ പ്രശ്നമായത്.
ഇന്ന് നമ്മുടെ ആത്മീക ലോകത്തിലും ഇതുപോലെ ഒക്കെ തന്നെ അല്ലെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം കുറവുകൾ കണ്ടുപിടിച്ചു തിരുത്തെണ്ടതിനു പകരം മറ്റുള്ളവർക്ക് ആണ് കുറവുകൾ ഉള്ളത് എന്ന് പറഞ്ഞു സ്വയം ന്യായീകരിക്കുന്നവർ അല്ലെ ഭൂരിഭാഗം വ്യക്തികളും ...