Google Ads

Tuesday, April 26, 2016

വെള്ളമുണ്ടാകുന്നത് എങ്ങിനെ

വെള്ളമുണ്ടാകുന്നത് എങ്ങിനെ എന്ന് കെമിസ്ട്രി സാറു ചോദിച്ചപ്പോൾ മഴ പെയ്തിട്ടാണെന്ന് ഞാൻ പറഞ്ഞു,
.
അതിന് അന്ന് എന്നെ ബഞ്ചിൽ കയറ്റി നിർത്തിയപ്പോൾ നീയൊക്കെ കളിയാക്കി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു - "എടാ പൊട്ടാ, വെള്ളം ഉണ്ടാകുന്നത് 2 ഹൈഡ്രജനും 1 ഓക്സിജനും ചേർന്നാണ് " എന്ന്..
.
അന്ന് ഞാൻ 100 തവണ ഇമ്പോസിഷൻ എഴുതി H2 O = water...
.
.
.
.
.
ഉണ്ടാക്കടാ... നീയൊക്കെ കൂടി ഉണ്ടാക്ക്.. 2 ബക്കറ്റ് ഹൈഡ്രജനും 1 ബക്കറ്റ് ഓക്സിജനും ചേർത്ത്...
എന്നിട്ട് ഇവിടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്ക്,...
ബാക്കി ഉണ്ടേൽ കുറച്ച് ഇടുക്കി ഡാമിലും ഒഴിക്ക്.. എന്നിട്ട് വൈദ്യുതി ക്ഷാമം കൂടി അങ്ങട് പരിഹരിക്ക്‌...
വല്ല്യ വിവരക്കാര്........ ഹും.