Google Ads

Tuesday, April 26, 2016

പുട്ട്

മൈക്കള്‍ ഫാരഡെ വൈദ്യുതി കണ്ടു പിടിച്ചു...





കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു......








എന്നൊക്കെ നമ്മള്‍ കണ്ടും കെട്ടും എഴുതിയും പഠിച്ചതാണ്..








എന്നാല്‍ ......









നമ്മളൊക്കെ സ്ഥിരം കഴിക്കുന്ന പുട്ടും അതുണ്ടാകുന്ന പുട്ട് കുറ്റിയും കണ്ടു പിടിച്ചത് ആരാണ് ..??????








ഗൂഗിളിനും വിക്കിപീടിയക്കും ഈ ചോദ്യത്തിന് ഒരു ഉത്തരം ഇല്ല ..!!!!!!






പുട്ട് ....






അതൊരു സാധാരണ കണ്ടു പിടിത്തം ആണോ ..?




തീര്‍ച്ചയായും അല്ല....




പാടത്തു വിളയുന്ന നെല്ലില്‍ നിന്ന് അരിയെടുത്തു..



അത് ഉണക്കി പൊടിച്ചു...


പൊടിയില്‍ അല്‍പ്പം വെള്ളം ചേര്‍ത്തു കുഴച്ചു..



(ഈ വെള്ളം ഒരല്‍പം കൂടിയോ കുറഞ്ഞോ ഇരുന്നാല്‍ പുട്ട് തഥൈവ !)



വെള്ളം നിറയ്ക്കാന്‍ ഒരു പാത്രവും അതില്‍ നിന്ന് നീരാവി ശേഖരിക്കാന്‍ ഒരു കുഴലും..




അരി പൊടി താങ്ങി നിര്‍ത്തി നീരാവി കടത്തി വിടാന്‍ തുളകളുള്ള ചില്ലും...




അങ്ങിനെ ഈ യന്ത്രത്തില്‍ അരിപൊടി നിറച്ച്, വെള്ളം തിളച്ച് നീരാവി ഉയര്‍ന്നു കഴിയുമ്പോള്‍ പുട്ട് റെഡി...




പുട്ടിനിടയില്‍ തേങ്ങയിടാന്‍ ഇതിനിടക്ക്‌ മറക്കുകയും അരുത്...!!





മോശമല്ലാത്ത ഒരു എഞ്ചിനീയറിംഗ് കരവിരുത്...






16)൦ നൂറ്റാണ്ടില്‍ തന്നെ പുട്ട് ഉള്ളതായി തമിഴ് കൃതികളില്‍ കാണാം..



18)o നൂറ്റാണ്ടില്‍ ആണ് പുട്ട് കുറ്റിയുടെ വലിയ രൂപമായ ബോയിലറുകള്‍ പോലും കണ്ടു പിടിക്കപെടുന്നത് !






എന്നിട്ടും പുട്ട് കണ്ടു പിടിച്ച ആ മഹാനായ ശാസ്ത്രകാരന് ചരിതത്തില്‍ ഒരു ഇടമില്ലാതെ പോയി ...





പുട്ട്ന്റെ രേഘപെടുത്തിയ ചരിത്രത്തിൽ ഒരു ഗിനെസ്സ് ലോക റെക്കോർഡ്‌ നിലവിലുണ്ട്..







18.2 അടി നീളവും 31.87kg തൂക്കവുമുള്ള പുട്ട് നിർമ്മിച്ച്‌ ചരിത്രം എഴുതിയത് വയനാട് Oriental School of Hotel Mangment ലെ കുട്ടികളാണ്.






അതും ഈ വർഷം മാർച്ച് 16ന്.



എന്തിന് സ്ഥിരം പുട്ട് തിന്നുന്ന നമ്മള്‍ ഒരിക്കല്‍ പോലും ഇതൊന്നും ഓര്‍ത്തില്ല !





പുട്ടും പഴവും,പുട്ടും കടലയും, പുട്ടും പപ്പടവും, പുട്ടും ബീഫും, പുട്ടും പഞ്ചസാരയും...







പുട്ടിനോളം കോമ്പിനേഷനുകള്‍ ഉള്ള വിഭവവും വേറെ ഇല്ല..







എന്തായാലും പുട്ട് കണ്ടു പിടിച്ച ആ ബുദ്ധികേന്ദ്രത്തിന് ഒരു കുറ്റി നിറയെ സല്യൂട്ട്...