Google Ads

Thursday, April 28, 2016

പരിശ്രമിച്ചുകൊണ്ടിരിക്കുക, വിജയിക്കുക തന്നെ ചെയ്യും

ജീവശാസ്ത്ര അദ്ധ്യാപകന്‍ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസ്സിലെത്തി .. ഏതാനും മണിക്കൂറിനുള്ളില്‍ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു.. കൊക്കൂണില്‍ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാന്‍ ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു മാഷ്‌ പുറത്തേക്കു പോയി.
കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരുന്നു.. കൊക്കൂണ്‍ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണില്‍ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി. കുട്ടികളിലലൊരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവന്‍ കൊക്കൂണ്‍ മെല്ലെ തുറന്നു കൊടുത്തു.. പൂമ്പാറ്റ വേഗം പുറത്തേക്കെത്തി..|
ഒറ്റക്ക് നടക്കാനോരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. സങ്കടത്തോടെ നില്‍ക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ്‌ കണ്ടത്.
കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു.. നോക്കൂ കൊക്കൂണില്‍ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയില്‍ പറക്കാനായി ചിറകുകള്‍ക്ക് ശക്തിനല്‍കുന്നത്
കൊക്കൂണ്‍ തുറക്കാന്‍ നമ്മള്‍ സഹായിച്ചാല്‍ പിന്നെയത് ജീവിച്ചാലും പറക്കാന്‍ കഴിയില്ല.
വെളിയില്‍ വരാന്‍ സഹിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെയാണ് സഹായിക്കുന്നത് .
പൂമ്പാറ്റക്ക് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജം പകരുന്നത് വിരിഞ്ഞിറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കില്‍ നമ്മുടെ കാര്യവും അങ്ങിനെതന്നെയാണ്..
പക്ഷികളുടെ ശരീരത്തില്‍ ചിറക്‌ ഒരു ഭാരമാണെങ്കിലും ആ ചിറകാണ് അവയെ പറക്കാന്‍ സഹായിക്കുന്നത് . ഭാരങ്ങളും വേദനകളും നമ്മെയും മുന്നോട്ട് തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് .
സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങളെന്ന് സങ്കടപ്പെട്ടവര്‍ക്കെല്ലാം അറിയാമല്ലോ. വേദന നല്‍കുന്ന ചെറിയൊരു മുറിവ് പോലും വലിയ
സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ജീവിതത്തിന്‍റെ ആരംഭത്തില്‍ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. ക്രത്യമായ ഒരു പ്ലാനിംഗ് അതിനു പിന്നില്‍ ഉണ്ട് .. അതിന്‍റെ സ്രഷ്ടാവിന്‍റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്.. അങ്ങിനെയൊരു പ്ലാനിംഗ് സര്‍വ്വ സ്രഷ്ടികള്‍ക്കുമുണ്ട്,
നോക്കൂ.. മനുഷ്യരായ നമ്മള്‍ മാത്രമാണീ മനോവേദനകളില്‍ തകര്‍ന്നുപോകുന്നത്.. പലവട്ടം ഓടിയിട്ടും എലിയെ പിടിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മള്‍ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലന്കില്‍ നാളെ പിടിക്കാമെന്നെ ഉള്ളൂ ആ പൂച്ചക്ക് ..
എന്നാല്‍ ഒരു ചെറിയ തോല്‍വി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്ര വാര്‍ത്തകള്‍ നാം വായിച്ചു.
നിരന്തര പരാജയങ്ങളില്‍
നിരാശപ്പെടരുത്.... കാരണം,
താക്കോല്‍ കൂട്ടത്തിലെ
അവസാന താക്കോല്‍ കൊണ്ടാകും ചിലപ്പോള്‍ ഒരു താഴ് തുറക്കാന്‍ കഴിയുക....
''പരിശ്രമിച്ചുകൊണ്ടിരിക്കുക...
വിജയിക്കുക തന്നെ ചെയ്യും!!!!''