അർഥം : 'വിഷു' എന്ന സംസ്കൃത വാക്കിന്റെ അർഥം 'തുല്യം' എന്നാണ്. വിഷുവിന് പകലും രാത്രിയും തുല്യ മണിക്കൂറുകളായിരിക്കും.
വിഷുക്കണിയുടെ മഹത്ത്വം : 'ഉരുളി' പ്രകൃതിയുടെ പ്രതീകമാണ്. അതിൽ കാലപുരുഷനായ ഭഗവാൻ വിഷ്ണു വസിക്കുന്നു. 'കണിക്കൊന്ന' കാലപുരുഷന്റെ മുകുടവും 'വെള്ളരിക്ക' മുഖവും 'നാളികേര വിളക്കുകൾ' കണ്ണുകളും 'കണ്ണാടി' മനസ്സുമാകുന്നു. 'നാണയം' സമൃദ്ധിയുടേയും 'സ്വർണ്ണം' ആത്മീയ നേട്ടങ്ങളുടേയും പ്രതീകമാകുന്നു. അതിരാവിലെ എഴുന്നേറ്റ് 'കണി കാണുക' എന്നു വച്ചാൽ നമ്മുടെ 'അന്തഃകരണത്തിലെ അന്ധകാരത്തെ മാറ്റി ഈശ്വരനെ പ്രവേശിപ്പിക്കുക' എന്നർഥം.