Google Ads

Thursday, April 14, 2016

പാർട്ടിയിലെ ടൈംപീസ്

ഒരാൾ ഒരു പാർട്ടി നടക്കുന്ന സ്ഥലത്ത് എത്തി. പുറത്തു നല്ല വെയിൽ ആയതു കൊണ്ട് ഒന്നും കാണാൻ പറ്റിയില്ല.
തപ്പി തടഞ്ഞു നടന്നപ്പോൾ എന്തോ കയ്യിൽ കിട്ടി.

ഒരു ടൈംപീസ്!

ഉടനെ അത് പോക്കെറ്റിൽ ആക്കി.
കുറച്ചു കഴിഞ്ഞു കാഴ്ച ശരിയായപ്പോൾ കണ്ടത് അവിടെ നിറയെ ആളുകൾ.
താൻ ചെയ്തത് അവർ കണ്ടു കാണും എന്ന് അയാൾക്ക്‌ മനസ്സിലായി.

അപ്പോഴാണ്‌ മറ്റൊരാൾ അങ്ങോട്ടേക്ക് വന്നത്.
"ഹോ എന്തൊരു ഇരുട്ട്" ആഗതൻ പറഞ്ഞു.

ഉടനെ ആദ്യത്തെ ആൾ ടൈംപീസ് ആഗതന് കൊടുത്തിട്ട് പറഞ്ഞു "ഇത് കയ്യിൽ വച്ചോളൂ, പെട്ടന്ന് കാഴ്ച ശരി ആകും."