കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.
എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.
ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.
*ഹരിഃ ഓം*.