Google Ads

Saturday, April 22, 2017

വേട്ടക്കാരൻ

"സാറേ, എന്നെ ഇറക്കി വിടല്ലേ സാറേ, എനിക്കി സ്ഥലമൊന്നും പരിചയമില്ല . ഈ രാത്രി ഞാൻ എന്തു ചെയ്യും? സത്യമായിട്ടും എന്റെ ടിക്കറ്റ് പോക്കറ്റടിച്ചതാ" .

ഒരു ബഹളം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് തെട്ടിയുണർന്നത്. പ്രതീക്ഷ തെറ്റിയില്ല, ഓപ്പോസിറ്റ് ബർത്തിൽ പതുങ്ങിക്കിടന്നിരുന്ന പയ്യനെ ടി ടി ഇ പിടിച്ചിരിക്കുന്നു. പയ്യൻസ് കരച്ചിലാണ്.

" ഒന്നുകിൽ നീ അടുത്ത സ്റ്റേഷനിൽ ഇറങ്ങുക, അല്ലെങ്കിൽ ഫൈൻ അടക്കുക . ഇതു രണ്ടും ഇല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്കും".

ടി.ടി.ഇ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അപ്പോഴേക്കും മറ്റു യാത്രക്കാർ ഉറക്കം നഷ്ട്ടപെട്ടതിന്റെ ഈർഷ്യയിൽ മുഖം ചുളിച്ചു ശ്രദ്ധിച്ചു തുടങ്ങി.

" എത്രയാ സർ ഫൈനടക്കേണ്ടത്.? '"

ഞാൻ പതിയെ ചോദിച്ചു.
ടിക്കറ്റ് എക്സാമിനർ അൽഭുതതോടെ എന്നെ നോക്കി.

" തിരുവനന്തപുരം - മുംബൈ ഫുൾ ചാർജ് അടക്കേണ്ടി വരും. 1000 .എന്താ പേ ചെയ്യുന്നോ? "

ടി.ടി.ഇ കളിയാക്കുന്നതു പോലെ ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ പണം എടുത്തു കൊടുത്തു. ടി.ടി.ഇ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അടുത്ത കമ്പാർട്ട്മെന്റിലേക്ക് നീങ്ങി.മുഖം താഴ്ത്തി കരച്ചിലിന്റെ വക്കിൽ നിൽക്കുന്ന കുട്ടിയോട് ഞാൻ ചോദിച്ചു.
" എന്താ നിന്റെ പേര്? എങ്ങോട്ടാ പോകേണ്ടത്? "

അവൻ ശബദിച്ചില്ല. പരമാവധി ശാന്തമായി ഞാൻ വീണ്ടും ചോദിച്ചു.

" നീ എന്താ ഒന്നും മിണ്ടാത്തത്..? നീ വീടുവിട്ടു പോന്നതാണോ . "

അവൻ പതുക്കെ തലയാട്ടിക്കൊണ്ട് ചുറ്റിനും നോക്കി. ഞാനൊന്ന് ചിരിച്ചു.

" കൊള്ളാം. എന്താ കാര്യം, പരീക്ഷയിൽ തോറ്റതോ, അച്ഛനും അമ്മയും വഴക്കു പറഞ്ഞതോ? അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്'"

" അതൊന്നുമല്ല സാറേ ".

അവന്റെ കണ്ണുകൾ നിറഞ്ഞു. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ
ഞാനവനെയും വിളിച്ചു കൊണ്ട് വാതിലിനലേയ്ക്ക് നടന്നു.

" സാറൊന്നും വേണ്ട. ഏട്ടൻ അതു മതി. പറയൂ കുട്ടി. നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ പോന്നത്. തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ പോലീസിൽ ഏൽപ്പിക്കേണ്ടി വരും."
'
അവനൊന്ന് പേടിച്ചു. പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു തുടങ്ങി.

" അനിരുദ്ധ് എന്നാ എന്റെ പേര്. ഞാൻ പ്ലസ് വണിന് പഠിക്കാ. എന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. ആരൊക്കെയോ കൊന്നതാണെന്നും പറയുന്നു. സ്വഭാവം ശരിയല്ലായിരുന്നത്രേ. അമ്മ വേറെ കല്യാണം കഴിച്ചു. ഞാൻ അമ്മാവന്റെ വീട്ടിലാ നിൽക്കുന്നത്. അവർക്കും എന്നെ ഇഷ്ടമല്ല എന്തു ചെയ്താലും കുറ്റമാ. അമ്മയുടെ കൂടെ നിൽക്കാമെന്നു വച്ചാൽ അയാൾക്ക് അത് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം അമ്മാവന്റെ മോൾ രാധിക കുളിക്കുമ്പോ ആരോ ഒളിഞ്ഞു നോക്കിയത്രെ. അത് ഞാനാണെന്ന് പറഞ്ഞ് എന്നെ ഒരു പാട് തല്ലി , പട്ടിണിക്കിട്ടു. രാധിക എനിക്ക് പെങ്ങൾ തന്നെയാ . ഞാനങ്ങനെ ചെയ്യോ ഏട്ടാ. പക്ഷേ, ആരും വിശ്വസിച്ചില്ല അമ്മ പോലും . ആളുകളൊക്കെ കുത്തുവാക്കുകൾ... എനിക്ക് വയ്യ ഇനിയും അവിടെ നിൽക്കാൻ . ആ നാടും വീടും എനിക്ക് ഇനി വേണ്ട."

അവൻ മുഖം പൊത്തിക്കരഞ്ഞു. ഞാനവന്റെ പുറത്ത് തട്ടി.

"അയ്യേ, ആൺകുട്ടികൾ കരയുന്നോ? നീ സമാധാനിക്ക് " .

" എനിക്കൊരു ജോലി വേണം. എന്തു ജോലിയും ചെയ്തോളാം. ഏട്ടൻ എന്നെയും കൊണ്ടു പോകുമോ" .
അവൻ എന്നെ പ്രതീക്ഷയോടെ നോക്കി.

" ഇതൊരു പണി ആയല്ലോ? മോനെ ഇത് കോയമ്പത്തൂർ കഴിഞ്ഞതേ ഉള്ളൂ. നാളെ വൈകിട്ടേ മുംബൈയിൽ എത്തൂ. ഇപ്പോ നീ പോയി കിടന്നോളൂ. ഇനി നിന്നെ ആരും എഴുന്നേൽപ്പിക്കില്ല.'" ഞാൻ പറഞ്ഞു.

അവൻ സീറ്റിലേക്ക് നടന്നു.ഞാൻ സ്റ്റെപ്പിൽ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. പെട്ടെന്ന് , എന്റെ ഫോൺ ശബ്ദിച്ചു. ഞാൻ എടുത്തു നോക്കി. ഡോക്ടർ അജിത് മോഹൻ ആണ് . മുംബൈ ഗുരുദേവ് ഹോസ്പിറ്റലിന്റെ എംഡി.

" ഹലോ , എന്താണ് സർ?''

" താനിതെവിടെയാടോ? രണ്ടു ദിവസം ആയി ഞാൻ വിളിച്ചോണ്ടിരിക്കാ" ' .മറുതലയ്ക്കൽ നിന്ന് അജിതിന്റെ ഘനഗംഭീരമായ സ്വരം കേട്ടു .

" ഞാൻ നാട്ടിലൊന്നു പോയി. ഇപ്പോ തിരിച്ചു വരുന്ന വഴിയാ. എന്താ സർ? " ഞാൻ വീണ്ടും ചോദിച്ചു.

" എടോ , പുതിയ ഒരു ഓർഡർ കിട്ടിയിട്ടുണ്ട്. സംഭവം അൽപ്പം വിലപിടിപ്പുള്ള കേസാ . ഒരു കോടിയാ ഓഫർ "
'' ഒരു കോടി. അതേതാ സർ ഇത്ര വിലപ്പെട്ട വസ്തു?"

" ഹാർട്ട് " .
" ഹാർട്ടോ ?" ഒരു ഞെട്ടലിൽ എന്റെ സ്വരം ക്രമാതീതമായി ഉയർന്നു. പെട്ടെന്ന് ചുറ്റിനും നോക്കി, സ്വയം നിയന്ത്രിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു ' " അല്ല സർ; ഇത് ?"

" ഒരു വലിയ ബിസിനസ് മാഗ്നറ്റിന്റെ ഒരേ ഒരു മകൻ. ശതകോടികളുടെ ഒരേ അവകാശി. 17 വയസ് ഉള്ളൂ. കാർഡിയോ മയോപ്പതി എന്ന അസുഖമാണ്. കുറച്ചു ക്രിട്ടിക്കലാണ്. എത്രയും പെട്ടെന്ന് ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ നടത്തണം. അതേ രക്ഷയുള്ളൂ. ഹാർട്ട് സാധാരണ മറ്റ് അവയവങ്ങളെ പോലെ സ്വമേധയാ ആർക്കും ദാനം ചെയ്യാവുന്നതല്ലല്ലോ. അതിന് മസതിഷ്ക മരണം സംഭവിക്കണം, മറ്റു കോംപ്ലിക്കേഷൻസ് പാടില്ല. ബന്ധുക്കളുടെ സമ്മതപത്രം വേണം. മൊത്തത്തിൽ റിസ്ക്കാ. മാത്രമല്ല, അങ്ങനൊരു കേസ് വന്നാൽ തന്നെ ഇതിന് മുമ്പ് രജിസ്റ്റർ ചെയ്തവർ വേറെ ഉണ്ട്. പ്രോട്ടോക്കോളനുസരിച്ച് ബുക്കിങ്ങ് പ്രകാരമേ സർജറി പാടുള്ളൂ. മെഡിക്കൽ എത്തിക്സിന് പാവപ്പെട്ടവന്റെ ജീവനും പണക്കാരന്റെ ജീവനും തമ്മിൽ വ്യത്യാസമില്ലല്ലോ. എന്തു ചെയ്തിട്ടായാലും അയാൾക്ക് മകന്റെ ജീവൻ രക്ഷിച്ചേ തീരു . നടന്നാൽ പത്ത് ലക്ഷമാ തനിക്ക് കിട്ടാൻ പോകുന്നത്. "
അയാൾ പറഞ്ഞു നിർത്തി."

ഒരു കോടി കിട്ടിയിട്ട് എനിക്ക് പത്തു ലക്ഷമേ ഉള്ളോ സർ? "
ഞാൻ സ്വരത്തിൽ അൽപം നിരാശ കലർത്തി ചോദിച്ചു.

" എടോ തനിക്ക് അറിയാലോ ഇതൊരു റാക്കറ്റ് ആണെന്ന്. മെഡിക്കൽ ടീം മുതൽ പത്രക്കാർ, പോലീസുകാർ, ചില രാഷ്ട്രീയക്കാർ തുടങ്ങി എത്രയെണ്ണത്തിന് പങ്കു കൊടുത്താലാ പിടിച്ചു നിൽക്കാൻ കഴിയുക. എനിക്കും തന്നെ പോലൊരു സംഖ്യ തന്നെയാ കിട്ടുക " .

"അല്ല സാറേ, ഇതിന് മുമ്പ് ചില്ലറ കാശ് കൊടുത്ത് പറ്റിച്ച് നമ്മൾ കിഡ്നി, ലിവർ ഒക്കെ എടുത്തിട്ട് വലിയ സംഖ്യക്ക് വിറ്റിട്ടുണ്ട്. ഇത് അങ്ങനെ നടക്കില്ലല്ലോ. "

" നടക്കില്ല, അത് എനിക്കും അറിയാം. അതു കൊണ്ടല്ലേ ഈ കേസ് തന്നെ ഏൽപ്പിച്ചത്. കാശിന് വേണ്ടി എന്തും ചെയ്യുന്നവരല്ലേടോ നമ്മൾ "'.

അയാൾ ഉറക്കെ ചിരിച്ചു.ഒരു മാത്ര നിർത്തി അയാൾ തുടർന്നു.

"തനിക്ക് എന്തും ചെയ്യാം. പക്ഷേ, എവിടെയും ഒരു പാളിച്ചയും പറ്റരുത്. പറ്റിയാൽ.... അറിയാലോ, എല്ലാം തകരും. തന്നെപ്പോലെ അല്ല ഞാൻ. എനിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്."

" അറിയാം സർ, ഇതിന് എന്തൊക്കെയാ ഇതിന്റെ കാര്യങ്ങൾ? " ഞാൻ ചോദിച്ചു.

" പ്രായം പതിനാലിനും പതിനെട്ടിനും ഇടയക്ക് ആണേൽ നല്ലത്. പേഷ്യന്റിന്റെ ബ്ലഡ്‌ ഗ്രൂപ്പ് AB പോസിറ്റീവ് ആയതു കൊണ്ട് ഡോണറിന്റെ ഗ്രൂപ്പ് പ്രശ്നമല്ല. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നാൽ മതി."

" എങ്കിൽ നമുക്ക് നേരിട്ടു കാണാം സർ. എന്നിട്ട് ആലോചിക്കാം ബാക്കി ".

" ഓക്കെ. വരുമ്പോൾ ഒരു സന്തോഷ വാർത്ത പറയാനുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു." അയാൾ ഫോൺ കട്ട് ചെയ്തു.

തിരിച്ച് സീറ്റിലേക്ക് നടക്കുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. കിടന്നിട്ടും ഉറക്കം വന്നില്ല.

"ചേട്ടാ, ചേട്ടനെന്താ ആലോചിക്കുന്നെ ?"

ഞാൻ ഞെട്ടിത്തിരിഞ്ഞു . നേരെ എതിർവശത്തെ സീറ്റിൽ അനിരുദ്ധ് എന്നെ നോക്കിക്കിടപ്പുണ്ട്. എന്റെ കണ്ണുകൾ വിടർന്നു.

" ഞാനോ, ഞാൻ നിനക്കൊരു ജോലി തന്നാലോ എന്ന് ആലോചിച്ചതാ" . ഞാൻ പതുക്കെ പറഞ്ഞു.

" സത്യമാണോ? ചേട്ടനെ കണ്ടുമുട്ടിയത് എന്റെ ഭാഗ്യം.. ചേട്ടൻ എനിക്ക് ഭഗവാനെപ്പോലെയാ. ചേട്ടന്റെ പേരെന്താ?"
അവൻ അൽപ്പം ആവേശത്തിലായി.

" ഈ ഭഗവാന്റെ പേര് ശിവൻ എന്നാണ് കുട്ടീ"
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

" ശിവേട്ടാ, ഓർമ്മ വെച്ച കാലം തൊട്ട് സഹിക്കുന്നതാ ഈ നിന്ദയും പരിഹാസവും കുറ്റപ്പെടുത്തുകളും. അതെങ്ങനെയാ പെറ്റമ്മയ്ക്ക് പോലും ഞാനൊരു ബാധ്യതയാണല്ലോ.''
അവൻ ഒന്നു ദീർഘശ്വാസമെടുത്തു.

" കുറെ നാളായി ചിന്തിക്കുന്നു. ദൂരെ എവിടെയെങ്കിലും പോണം. എന്നെ ആരും അറിയാത്ത, പരിഹസിക്കാത്ത, ദ്രോഹിക്കാത്ത ഒരു നാട്ടിലേക്ക്. ഇത് അതിനൊരു കാരണമായി. എനിക്ക് ജോലി കിട്ടിയാൽ ഞാനാദ്യം ഏട്ടന്റ കടമാ വീട്ടുക ''.
അവന്റെ മിഴികളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ' .

" നിന്റെ എല്ലാ പ്രശ്നങ്ങളും ഉടൻ തീരും .ഇപ്പോ നീ ഉറങ്ങാൻ നോക്ക് " .ഞാൻ പറഞ്ഞു.

ചെക്കൻ ചുമ്മാ കണ്ണീരു കാണിച്ച് നമ്മളെ സെന്റിയാക്കാൻ നോക്കുവാ. ലാഭം കാണാതെ ഒന്നും ചെയ്യാത്ത ഒരു പക്കാ ഫ്രോഡിന് എന്ത് സെൻറിമെൻസ് . അല്ലെങ്കിലും ലക്ഷങ്ങളുടെ തിളക്കത്തിന് മുന്നിൽ എന്ത് മനസ്സാക്ഷിക്കുത്ത്.. ഞാൻ വികൃതമായൊരു ചിരി ചിരിച്ചു. അന്നു പകൽ അവനു വേണ്ട ഭക്ഷണവും വെള്ളവും എല്ലാം വാങ്ങിക്കൊടുത്ത് ഞാൻ നല്ലൊരു രക്ഷകനായി. ട്രെയിൻ ഇറങ്ങുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു.

" ആരു ചോദിച്ചാലും നീ എന്റെ അനിയനാണെന്നേ പറയാവൂ. ഹിന്ദി അറിയാത്തതുകൊണ്ട് അധികം സംസാരിക്കേണ്ടി വരില്ല. ആർക്കെങ്കിലും സംശയം തോന്നിയാൽ നിന്നെ പോലിസിൽ ഏൽപ്പിക്കേണ്ടി വരും. അറിയാലോ? "

അവൻ തല കുലുക്കി സമ്മതിച്ചു.
ഒരു ലോക്കൽ ലോഡ്ജിൽ റൂമെടുത്ത് ഫ്രെഷായി. പിന്നെ പുറത്ത് പോയി ഭക്ഷണം കഴിച്ചു. അവന് നല്ലൊരു ജോഡി ഡ്രസ്സും ഷൂസും വാങ്ങിക്കൊടുത്തു. ഉച്ചയ്ക്ക് 2 മണിക്കായിരുന്നു ഹോസ്പിറ്റലിൽ അപ്പോയിന്റ്മെന്റ്. ഞാൻ ഡോക്ടർ അജിതിന്റെ റൂമിൽ കേറി സംസാരിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
അജിതിന്റെ സെക്രട്ടറി വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി.
എന്നെ സംശയത്തോടെ നോക്കിയ അവനെ ചേർത്തു പിടിച്ചു പറഞ്ഞു കൊടുത്തു.

" ഇതൊരു ആശുപത്രി ആയതു കൊണ്ട് ഇവിടെ
ജോലി തരുന്നതിന് മുമ്പ് നീ പൂർണ്ണ ആരോഗ്യവാനാണോ എന്ന് അറിയാൻ ചില ടെസ്റ്റുകളൊക്കെ ചെയ്യണം. അതിനാ പോകുന്നത് " .

ബ്ലഡ് ടെസ്റ്റും ഇ.സി.ജിയും എടുത്തു. റിസൾട്ടിനായി ഞങ്ങൾ ലാബിന് പുറത്ത് കാത്തിരുന്നു. മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം. ഞാൻ ഇടയ്ക്കിടെ സിഗരറ്റുകൾ കൊളുത്തുകയും പിന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.

ഒടുവിൽ, അജിത് മോഹന്റെ ഫോൺ വന്നു.

" എടോ ശിവ, സക്സസ്, എല്ലാം പെർഫെക്ട്ലി മാച്ചിങ്ങ്. തന്റെ ഈ പെർഫെക്ഷനാ തന്നെ ഏതു കാര്യവും ഏൽപ്പിക്കാൻ എനിക്ക് ധൈര്യം തരുന്നത്. " അയാളുടെ പൊട്ടിച്ചിരി കേട്ടു .

ഞാനും ചിരിയോടെ എഴുന്നേറ്റു അവന്റെ അടുത്ത് ചെന്നു.
" അനിരുദ്ധ്, നിന്റെ ജോലി ഓക്കെ. എം ഡിയാ വിളിച്ചെ . ഇന്ന് നമുക്ക് താമസിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ നിനക്ക് ജോലിക്ക് കേറാം.''

അവന് സന്തോഷം കൊണ്ട് വീണ്ടും കണ്ണു നിറഞ്ഞു . ഹോസ്പിറ്റലിന്റെെ പ്രൈവറ്റ് ഏരിയയിലെ വി.ഐ.പി ലോഞ്ചിലാണ് ഞങ്ങൾക്ക് റൂം കിട്ടിയത്. അവനതെല്ലാം അത്ഭുതമായിരുന്നു.

അന്നു രാത്രി അവന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ വരുത്തി. കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു.

" എനിക്ക് വേണ്ടി ഏട്ടൻ അയ്യായിരം രൂപയോളം മുടക്കി. എനിക്ക് ജോലി വാങ്ങിത്തന്നു. എങ്ങനെയാണ് നന്ദി പറയുക എന്ന് എനിക്കറിയില്ല. ഏട്ടനറിയോ, എന്റെ ബന്ധുക്കൾ പോലും എന്നെ ഇത്രയ്ക്ക് സ്നേഹിച്ചിട്ടില്ല. ഞാനൊരിക്കലും മറക്കില്ല എന്റെ ഈ ഏട്ടനെ''.

അവൻ പറഞ്ഞു കൊണ്ടേയിരുന്നു, അജിത് മോഹന്റെ ആളുകൾ ജ്യൂസിൽ കലർത്തിയ മയക്കുമരുന്ന് അവനെ ഉറക്കത്തിലാഴ്ത്തുന്നത് വരെ.

ഈ ഉറക്കത്തിൽ നിന്ന് അവൻ പോകുന്നത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണെന്ന് അറിയാവുന്ന ഞാൻ, അവിടെ നിന്ന് ഇറങ്ങി അജിതിന്റെ റൂമിലേക്ക് നടന്നു. കരാറുറപ്പിച്ച പത്തുലക്ഷം രൂപയടങ്ങിയ പെട്ടിയുമായി ഞാൻ പുറത്തിറങ്ങുമ്പോൾ , അവനെ മൂടിപ്പുതപ്പിച്ച് കിടത്തിയ ട്രോളി എതിരെ വരുന്നുണ്ടായിരുന്നു. അവന് വേണ്ടി തയ്യാറാക്കിയ, അധികമാർക്കും അറിയാത്ത, ഓപ്പറേഷൻ റൂമിലേക്ക് ട്രോളി കേറിപ്പോകുന്നത് നോക്കി ഒരു നിമിഷം ഞാൻ നിന്നു. പിന്നെ തിരിഞ്ഞു നടന്നു.

മണിക്കൂറുകൾക്കകം , മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഒരു സർജറി നടന്നു. വെറും അയ്യായിരം രൂപ വിലയുള്ള ഹൃദയം, കോടികൾ വിലമതിക്കുന്ന മറ്റൊരു ശരീരത്തിൽ മിടിച്ചു തുടങ്ങി.പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുടുംബത്തിന്റെ ദയയിൽ തന്റെ മകനെ തിരിച്ചു കിട്ടിയതിൽ ഒരമ്മ ആശ്വസിച്ചപ്പോൾ, ദൂരെ ഒരു ഗ്രാമത്തിൽ, തന്റെ മകൻ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാതെ മറ്റൊരമ്മ നെഞ്ചു തകർന്നു കാത്തിരുന്നു. ഇനിയും തെളിയിക്കപ്പെടാത്ത അനേകം മിസ്സിങ്ങ് കേസുകളുടെ കൂട്ടത്തിൽ അനിരുദ്ധിന്റെ പേരും എഴുതി ചേർക്കപ്പെട്ടു. അതേ സമയം, ഞാനെന്ന വേട്ടക്കാരൻ, നൻമയുടെ മുഖം മൂടി അണിഞ്ഞ് അടുത്ത ഇരയെയും തേടി യാത്ര തുടങ്ങിയിരുന്നു .....

( അവയവദാനം മഹാദാനം. ശാസ്ത്രപുരോഗതി മരണത്തിന്റെ പടിവാതിലിൽ എത്തിയ ഒരു പാട് പേരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. വേദനയോടെ പറയട്ടെ, ദാനം'' എന്ന വാക്കിനെ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ചില മനുഷ്യമൃഗങ്ങൾ "കച്ചവടം" എന്നാക്കി മാറ്റിയിരിക്കുന്നു . ദിനംപ്രതി എത്രയോ കുട്ടികൾ നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു . തിരിച്ചറിവുള്ള കുട്ടികൾ പോലും തിരിച്ചു വരുകയോ ഒരു ഫോൺ കോളിലൂടെയെങ്കിലും ബന്ധപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, ചിന്തിക്കുക, അവർക്ക് എന്തു സംഭവിച്ചു? അതിൽ ചെറിയ ഒരു ശതമാനമെങ്കിലും ഈ അവയവക്കച്ചവടവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടി വരില്ലേ? സൂക്ഷിക്കുക, നമ്മുടെ കുട്ടികളെ ....)
•••••••

Thursday, April 20, 2017

വയനാട്ടിൽ ഇ-3 തീം പാർക്ക് ഉദ്ഘാടനം 30-ന്.

മാനന്തവാടി: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ തീം പാർക്ക് വയനാട്ടിൽ പ്രവർത്തനമാരംഭിക്കുന്നു. മാനന്തവാടിയിൽ നിന്നും 20 കിലോമീറ്റർ അകലെ തൊണ്ടർനാട് പഞ്ചായത്തിലെ നീലോത്താണ് ഏപ്രിൽ 30-ന് ഇ-3 തീം പാർക്ക് എന്ന പേരിൽ ബയോ - തീം പാർക്ക് പ്രവർത്തനമാരംഭിക്കുന്നത്.പരിസ്ഥിതി, വിജ്ഞാനം, വിനോദം എന്നീ മൂന്ന് മേഖലകളെ ആധാരമാക്കി വെസ്റ്റേൺ ഘാട് സ് ഗ്രീൻ ഇനീഷ്യേറ്റീവ് എൽ.എൽ.പി.യാണ് ഇ-3 പാർക്ക് ഒരുക്കിയിട്ടുള്ളത്.നാല് വർഷം കൊണ്ടാണ് ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയാക്കിയതെന്ന് ജനറൽ മാനേജർ ഡോ: കെ.ടി.അഷ്റഫ് പറഞ്ഞു. സാധാരണക്കാരായ 300 പ്രവാസികൾ ഓഹരിയെടുത്ത് വയനാട്ടിലെ കാർഷിക പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് സംരംഭം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ 75 കോടി രൂപയുടെ പദ്ധതി 55 കോടി രൂപക്ക് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എഞ്ചിനീയറിംഗ് രംഗത്തും മാനേജ്മെന്റ് രംഗത്തും ബിസിനസ് മേഖലയിലും ഇതൊരു പുതിയ മാതൃകയാണന്നും സി.ഇ.ഒ.യും ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ മുൻ വൈസ് പ്രസിഡണ്ടുമായ കെ.വെങ്കിട രത്നം പറഞു. ഉത്തരവാദവിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക വികസനത്തിനും തൊഴിൽ അവസരങ്ങൾക്കും വഴിയൊരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡയറക്ടറും റിട്ടയർഡ് കേണലുമായ നിസാർ സീതി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിലവാരം അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പെറ്റ്സ് സൂ, രാജ്യത്തെ ആദ്യത്തെ മോസ് ഗാർഡൻ, ഭാരതത്തിലെ ആദ്യത്തെ വാക്ക് ഇൻ ഏവിയേരി, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരവും നീളവും കൂടിയ സിപ്പ് ലൈൻ, വയനാട്ടിലെ ആദ്യത്തെ മിനി മറൈൻ അക്വേറിയം, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വെള്ളച്ചാട്ടം ,ആദിവാസി ഗോത്ര ജീവിതം അടുത്തറിയാനുള്ള ട്രൈബൽ വില്ലേജ് തുടങ്ങിയവ ഇ-3 തീം പാർക്കിന്റെ മാത്രം സവിശേഷതകളാണന്ന് ഡയറക്ടർമാരിലൊരാളായ എ.പി.നിസാം പറഞ്ഞു
ലോകത്ത് ഇന്ന് വരെ കണ്ടെത്തിയിട്ടുള്ളതെന്ന് ശാസ്ത്രം പറയുന്ന 22- ഇനം ദിനോ സോറുകളുടെ ദൃശ്യഭംഗിയൊരുക്കിയ ഡിനോപാർക്ക് ഏറെ ആകർഷണീയമാണ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ദിനോ സോർ മാതൃകകൾക്ക് ഡിജിറ്റൽ ശബ്ദവിന്യാസവും ചലനങ്ങളും കൂടിയായപ്പോൾ ജൂറാസിക് പാർക്കിന് സമാനമാവുന്നു. ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകവും പ്രകൃതിദത്ത കുളങ്ങളും ഒമ്പത് മഴവെള്ള സംഭരണികളും ബോട്ടിംഗിനും ഫിഷിംഗിനുമുള്ള സൗകര്യങ്ങളും കുട്ടികളുടെ പ്രത്യേക പാർക്കും 35- ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിലുണ്ട്. സാഹസിക വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് അഡ്വഞ്ചർ പാർക്കും ഫുഡ് കോർട്ടും തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രവും ഇതിനകത്തുണ്ട്.പ്രാദേശീകമായി 150-ലധികം പേർക്ക് ഇതിനോടകം ഇവിടെ ജോലി കൊടുത്തു കഴിഞ്ഞു. 300-ഓളം പേർക്ക് നേരിട്ടും ആയിരത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമുണ്ടാകുമെന്ന് മൂന്ന് പതിറ്റാണ്ടോളം ഗൾഫിലായിരുന്ന എഞ്ചിനീയറും തീം പാർക്ക് ഡയറക്ടറുമായ മുഹമ്മദ് ഹബീബുള്ള പറഞ്ഞു. മരത്തെയും മണ്ണിനെയും മുറിവേൽപ്പിക്കാതെ പ്രകൃതി സംരംക്ഷണത്തിനും അതിലൂടെയുള്ള വിദ്യാഭ്യാസത്തിനും വിനോദത്തിനുമാണ് ഊന്നൽ നൽകിയത്. ഏപ്രിൽ 30-മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും.മുതിർന്നവർക്ക് 500 രുപയും കുട്ടികൾക്ക് 400 രൂപയുമാണ് പ്രവേശന പാസ്' .വിദ്യാർത്ഥി സംഘങ്ങൾക്ക് പ്രത്യേക ഇളവ് നൽകും.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര - സംസ്ഥാന മന്ത്രിമാർ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ജനപ്രതിനിധികൾ, സിനിമ - സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ സുബൈർ നെല്ലിയോട്ട്, എ.എം.ബാബു 'എന്നിവർ പറഞു. അനുദിനം വളരുന്ന കേരളത്തിന്റെയും മലബാറിന്റെയും വിനോദ സഞ്ചാര ഭൂപടത്തിൽ പുതിയൊരു അധ്യായ മാണ് ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് പേര്യ - കുഞ്ഞോo ജീൻ പൂൾ മേഖലയിൽ ആരംഭിച്ചിട്ടുള്ള ഈ പരിസ്ഥിതി സൗഹൃദ തീം പാർക്ക് .

*More details call :* *9539261461*
*Alatrips Wayanad*
www.facebook.com/alatrips

ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി അഭിമുഖം

_ചോദ്യം, വിജയലക്ഷ്മി (ബാലചന്ദ്രന്‍ ചുള്ളിക്കാടിൻെറ ഭാര്യയും കവയിത്രിയും); ഉത്തരം ബാലചന്ദ്രന്‍ ചുള്ളിക്കാട്..!_

അപൂര്‍വ്വമായ ഈ അഭിമുഖം ഇവിടെ പോസ്റ്റ് ചെയ്യുന്നു . വായിക്കത്തവര്‍ക്ക് വേണ്ടിയും ഇതിന്റെ അപൂര്‍വ്വത ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കും വേണ്ടി...

വിജയലക്ഷ്മി: നാളെ ജൂലൈ 30നു താങ്കള്‍ക്ക് 50 വയസ്സു തികയുകയാണല്ലോ. എന്തു തോന്നുന്നു?

ബാലചന്ദ്രന്‍ ചുള്ളിക്കാട്: അദ്ഭുതം തോന്നുന്നു. ഇത്രകാലം ജീവിച്ചിരിക്കുമെന്നു പ്രതീക്ഷിച്ചതല്ല. ഒരുപാടു കാലം കഴിഞ്ഞുപോയതുപോലെ. ഉല്‍സവം കഴിഞ്ഞ അമ്പലമുറ്റം പോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു. വൈലോപ്പിള്ളിയുടെ വരികളാണ് ഓര്‍മവരുന്നത്.
_"പണ്ടു നാം സ്നേഹിച്ചവര്‍അകന്നോ മൃതിപ്പെട്ടോവന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നുക്ഷുബ്ധമായ് കലുഷമായ്പ്രവഹിക്കുന്നൂ കാലം."_
ഇന്ന് ആകപ്പാടെ ആലോചിക്കുമ്പോള്‍ എന്റേതല്ലാത്ത മറ്റൊരു ലോകത്തില്‍, എന്റേതല്ലാത്ത മറ്റൊരു കാലത്തില്‍, അനഭിമതവും അനാവശ്യവും അപ്രസക്തവുമായ ഒരു ദുശ്ശകുനമാണ് എന്റെ സാന്നിധ്യം എന്നു തോന്നിപ്പോകുന്നു.

ചോദ്യം: ഇത്രയും കാലത്തിനിടയില്‍ നൂറില്‍താഴെ കവിതകള്‍ മാത്രമേ താങ്കളുടേതായി പുറത്തുവന്നിട്ടുള്ളു. താങ്കള്‍ കുറെക്കാലമായി കവിതകള്‍ എഴുതുന്നുമില്ല. എന്തുകൊണ്ടാണിങ്ങനെ..?

ഉത്തരം: ആരും ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ കവിതയെഴുതാന്‍ തുടങ്ങിയത്. എനിക്കു കവിതയെഴുതാന്‍ തോന്നിയപ്പോള്‍ എനിക്കു തോന്നിയതുപോലെ, തോന്നിയതൊക്കെ എഴുതി; അത്രമാത്രം. കുറെക്കാലമായി കവിതയെഴുതാന്‍ തോന്നുന്നില്ല. അതുകൊണ്ട് എഴുതുന്നില്ല. പ്രചോദനമില്ലാതെ എഴുതാനാവില്ല. പ്രചോദനമാകട്ടെ, ഇച്ഛാനുസരണം ഉണ്ടാവുന്നതുമല്ല.
ആയുഷ്കാലം മുഴുവന്‍ കവിതയെഴുതിക്കൊള്ളാമെന്നോ ആയിരക്കണക്കിനു കവിതകളെഴുതിക്കൊള്ളാമെന്നോ ആരുമായും എനിക്കു കരാറില്ല. കവിതാരംഗത്തു നിലനില്‍ക്കാന്‍വേണ്ടി ആഴ്ചതോറും നിര്‍ബന്ധിതമായി കവിതയെഴുതേണ്ട ഗതികേടും എനിക്കില്ല. അതുകൊണ്ട്, എഴുതാന്‍ കഴിയാത്തതിനെക്കുറിച്ചു യാതൊരു ഉത്കണ്ഠയുമില്ല. ചിലപ്പോള്‍ ഇനിയൊരിക്കലും ഒന്നുമെഴുതിയില്ലെന്നുവരാം. കാവ്യകലയെക്കുറിച്ചുള്ള എന്റെ വലിയ സങ്കല്‍പങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു കവിത എഴുതാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നു ബോധ്യമായി. ഈ ബോധ്യം രചനാപരമായ എന്റെ ഉല്‍സാഹം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം: ഏറ്റവും പ്രിയപ്പെട്ട സ്വന്തം കവിത ഏതാണ്..?

ഉത്തരം: 1984ല്‍, 27-ാം വയസ്സില്‍ എഴുതിയ *'ഗസല്‍'* എന്ന കവിതയാണ് എനിക്കേറ്റവുമിഷ്ടം. വൈയക്തികാനുഭവം, ചരിത്രാനുഭവം, സംഗീതാനുഭവം എന്നിവയെ സമന്വയിക്കണം എന്ന മോഹം സാക്ഷാത്കരിക്കാന്‍ ആ കവിതയിലാണു ഞാന്‍ ശ്രമിച്ചത്. ഗുലാം അലി കേരളത്തില്‍ വരുമെന്നോ പാടുമെന്നോ 'ഗസല്‍" എന്ന കവിത എഴുതിയ 1984ല്‍ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ പൌരനായ ഗുലാം അലിക്ക് ബോംബെയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ദുഃഖവും പ്രതിഷേധവും തോന്നിയിരുന്നു. അക്കാലത്ത് അനേകം വേദികളില്‍ ഞാന്‍ ഗസല്‍ എന്ന കവിത ചൊല്ലിയിട്ടുണ്ട്. എന്റെ വികാരങ്ങളെ ശ്രോതാക്കള്‍ കരഘോഷത്തോടെ അംഗീകരിച്ചിരുന്നു.

ചോദ്യം: ഞാന്‍ അടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളെ ആദരിക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്നു. എന്നാല്‍, 1990ല്‍ താങ്കള്‍ ഇരുപതിനായിരം രൂപയുടെ സംസ്കൃതി ദേശീയ അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരിക്കലും ഒരവാര്‍ഡും സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ കുടുംബം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്ന കാലത്താണു താങ്കള്‍ ഇരുപതിനായിരം രൂപ വേണ്ടെന്നുവച്ചത്. വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയാണ് സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും സാമ്പത്തികാവശ്യങ്ങള്‍പോലും അവഗണിച്ചു താങ്കള്‍ ഇങ്ങനെയൊരു തിരസ്കാരം നടത്തിയത് എന്നു ഞാന്‍ കുറ്റപ്പെടുത്തിയാല്‍?

ഉത്തരം: അതു വളരെ ശരിയാണ്. ഒരിക്കലും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കാതെ ജീവിച്ചു മരിച്ചുപോയ ഒരെഴുത്തുകാരന്‍ എന്ന വ്യക്തിപരമായ പ്രശസ്തി കിട്ടാന്‍വേണ്ടിത്തന്നെയാണു ഞാന്‍ അവാര്‍ഡ് നിരസിച്ചത്. സമൂഹത്തിനുവേണ്ടി സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കുള്ള സര്‍വാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നുമില്ല. കുടുംബത്തിന്റെ സാമ്പത്തികാവശ്യം പണിയെടുത്തു നിറവേറ്റും എന്നു വിചാരിച്ചു. ആ ഇരുപതിനായിരം രൂപയുടെ കാര്യം നീ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

ചോദ്യം: സാഹിത്യ അക്കാദമിയില്‍ എന്നോടൊപ്പം ഇരിക്കാന്‍ താങ്കളുടെ പുരുഷ മേധാവിത്വബോധം അനുവദിക്കാതിരുന്നതുകൊണ്ടാണോ താങ്കള്‍ അക്കാദമി അംഗത്വം നിരസിച്ചത്? ആദ്യം എനിക്കു സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതുകൊണ്ടാണോ പിന്നീടു താങ്കള്‍ക്ക് അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അതു നിരസിച്ചത്? അക്കാദമിയോടുള്ള വിരോധത്തിനു പിന്നില്‍ എന്നോടുള്ള മല്‍സരബുദ്ധിയുണ്ടോ?

ഉത്തരം: ഒരിക്കലുമില്ല. കേരള സാഹിത്യ അക്കാദമി വര്‍ഷംതോറും യുവസാഹിത്യകാരന്മാര്‍ക്കുള്ള സാഹിത്യ ശില്പശാലകള്‍ നടത്താറുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലത്തു ഞാന്‍ ഈ സാഹിത്യ ശില്പശാലകളില്‍ അംഗത്വത്തിനായി മൂന്നുതവണ അപേക്ഷിച്ചിട്ടുണ്ട്. മൂന്നുതവണയും എന്റെ അപേക്ഷ നിഷ്കരുണം തിരസ്കരിക്കപ്പെട്ടു. സാഹിത്യ അക്കാദമിയുടെ അംഗത്വമോ അവാര്‍ഡോ ഇല്ലാതെതന്നെ ഈ സമൂഹത്തിന്റെ അംഗീകാരം നേടിയ കവിയാകണം എന്നത് എന്റെ സ്വപ്നവും വാശിയുമായിരുന്നു. അല്ലാതെ ആരോടും വ്യക്തിപരമായി മല്‍സരബുദ്ധിയോ വിരോധമോ ഉണ്ടായിട്ടല്ല.

ചോദ്യം: 1980 ജനുവരിയില്‍ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവകാലത്തു നാം പരിചയപ്പെടുമ്പോള്‍ താങ്കളും കടമ്മനിട്ട രാമകൃഷ്ണനും നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പിന്നീടു ജീവിതകാലം മുഴുവന്‍ താങ്കള്‍ എന്നെക്കാളും സ്വന്തം കുഞ്ഞിനെക്കാളും സ്നേഹിച്ചിരുന്നതു മദ്യത്തെ ആയിരുന്നു. താങ്കളുടെ മദ്യാസക്തി എന്റെയും മകന്റെയും ജീവിതത്തെ നരകമാക്കി. ഞങ്ങളുടെ അവസ്ഥയോ അപേക്ഷയോ താങ്കളെ ഒരിക്കലും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. എന്നാല്‍, 1998 ഓഗസ്റ്റില്‍ അമേരിക്കയില്‍ പോയി വന്നശേഷം താങ്കള്‍ മദ്യപിച്ചതായോ പുകവലിച്ചതായോ ഒരിക്കലും കണ്ടിട്ടില്ല. പ്രാണനെപ്പോലെ കരുതിയിരുന്ന മദ്യത്തെയും പുകയിലയെയും ഉപേക്ഷിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ഉത്തരം: അമേരിക്കയില്‍വച്ച്, ഭൂമിയില്‍ കിട്ടാവുന്ന ഏതാണ്ടെല്ലാത്തരം മദ്യങ്ങളും കഴിച്ചു മടുത്തു. പുകവലിമൂലം ശ്വാസോച്ഛ്വാസംപോലും പ്രയാസമായി. ഏതുവിധത്തിലും പുകയിലയുടെയും മദ്യത്തിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടണം എന്ന കടുത്ത ആഗ്രഹമുണ്ടായി. അങ്ങനെ എല്ലാ ആത്മശക്തിയും സംഭരിച്ച് മദ്യപാനവും പുകവലിയും നിര്‍ത്തി. ഇപ്പോള്‍, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ നടുവില്‍ എത്രനേരമിരുന്നാലും യാതൊരു പ്രലോഭനവും ഇല്ല. മാന്യതയ്ക്കുവേണ്ടിയോ സാമൂഹികാംഗീകാരത്തിനുവേണ്ടിയോ അല്ല ഞാന്‍ കുടി നിര്‍ത്തിയത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്.

ചോദ്യം: മദ്യത്തെ ഇത്രമേല്‍ ആശ്രയിക്കുന്ന അവസ്ഥ ചെറുപ്പത്തില്‍ എങ്ങനെയുണ്ടായി?

ഉത്തരം: എന്റെ ചെറുപ്പത്തില്‍ ഞാനാരാധിച്ച കലാകാരന്മാരും എഴുത്തുകാരും നന്നായി മദ്യപിക്കുന്നവരായിരുന്നു. അവരോടൊപ്പം മദ്യപിക്കാന്‍ കൌമാരകാലത്തുതന്നെ എനിക്കവസരം കിട്ടി. *തകഴി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, തോപ്പില്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ. വി. വിജയന്‍, കാക്കനാടന്‍, നരേന്ദ്രപ്രസാദ്* തുടങ്ങിയ എഴുത്തുകാര്‍, *പി. കുഞ്ഞിരാമന്‍നായര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എ.അയ്യപ്പന്‍* തുടങ്ങിയ കവികള്‍, *പി. ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, തിക്കുറിശ്ശി, നെടുമുടി വേണു, സുരാസു, സോമന്‍, സുകുമാരന്‍ തുടങ്ങിയ നടന്മാര്‍, അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഭരതന്‍, പത്മരാജന്‍, പവിത്രന്‍ തുടങ്ങിയ ചലച്ചിത്രസംവിധായകര്‍....* ഇവരോടൊക്കെ ഒപ്പമാണ് എന്റെ ചെറുപ്പത്തില്‍ ഞാന്‍ മദ്യപിച്ചിരുന്നത്. കലയും സൌഹൃദവും മദ്യവും ചേര്‍ന്ന സൌന്ദര്യലഹരി അന്നേ എന്നെ വശീകരിച്ചുകളഞ്ഞു.

ചോദ്യം: ഞാന്‍ പരിചയപ്പെടുന്ന കാലത്തു താങ്കള്‍ സ്വന്തമായി വരുമാനമോ വീടോ കിടക്കാനൊരു സ്ഥലമോ ഇല്ലാത്ത വെറുമൊരു തെണ്ടിയായിരുന്നു. മുഷിഞ്ഞു പിഞ്ഞിയ പഴഞ്ചന്‍ വസ്ത്രങ്ങളുമായി കാലില്‍ ചെരിപ്പുപോലുമില്ലാതെ കാടുപിടിച്ച മുടിയുമായി, കുളിക്കാതെയും പല്ലുതേക്കാതെയും നടന്നിരുന്ന ആ പ്രാകൃതനെ പഴയ സുഹൃത്തുക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവണം. ഭക്ഷണത്തിനും യാത്രച്ചെലവിനുമൊക്കെയായി എന്നോടും ചെറിയ തുകകള്‍ യാചിക്കാന്‍ വന്നിരുന്ന ദരിദ്രകവി. *നഗ്നപാദ കവി എന്ന് അയ്യപ്പപ്പണിക്കര്‍ താങ്കളെ വിശേഷിപ്പിച്ചതോര്‍ക്കുന്നു.* കുറെക്കാലം തെണ്ടിയായി ജീവിച്ചതിന്റെ ചില ശീലങ്ങള്‍ ഇപ്പോഴും താങ്കളില്‍ ഞാന്‍ നിരീക്ഷിക്കാറുണ്ട്. തെണ്ടിയായി ജീവിച്ച ആ കാലത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ഉത്തരം: ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചതാണ്. വിധിവശാലും കയ്യിലിരിപ്പുകൊണ്ടും കൌമാരകാലത്തുതന്നെ തെണ്ടിയാകേണ്ടിവന്നു. വീടും നാടും വിടേണ്ടിവന്നു. ഭിക്ഷയാചിച്ചും കടത്തിണ്ണകളില്‍ അന്തിയുറങ്ങിയും കഴിയേണ്ടിവന്നു. കവിതകാരണം പതുക്കെപ്പതുക്കെ സൌഹൃദങ്ങള്‍ ഉണ്ടായി. കവി എന്ന ലേബല്‍ 'തെണ്ടിജീവിത'ത്തിനു മാന്യതയും കാല്‍പനിക പരിവേഷവും നല്‍കി. തെണ്ടിയുടെ ജീവിതം എന്നെ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്.

ഞാന്‍ ഈ പ്രപഞ്ചത്തില്‍ ഒരവശ്യഘടകമേ അല്ല. കോടാനുകോടി കൃമികളില്‍ ഒരു കൃമി. ആര്‍ക്കും വേണ്ടാത്ത ഒരു ജീവന്‍. സ്വന്തമായി ഒന്നുമില്ലാത്ത ഒരു തെണ്ടിയായിരിക്കുന്നതിന്റെ ലാഘവം. പരിത്യക്തതയുടെ വേദന. അതുകൊണ്ട് ഇന്നു ജീവിതത്തോടു നന്ദിതോന്നുന്നു. ഭക്ഷണവും വസ്ത്രവും കിടക്കാന്‍ സ്ഥലവും ഇന്നുണ്ട്. മഹാഭാഗ്യം. ഇനി നാളെ തെരുവിലേക്കുതന്നെ തിരിച്ചുപോകേണ്ടിവരുമോ എന്നറിയില്ല.


ചോദ്യം: താങ്കള്‍ ഒരു കവി ആയതുകൊണ്ടാണ് താങ്കളോടൊപ്പം ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ, ഇന്നു താങ്കള്‍ ഒരു സീരിയല്‍ നടന്‍ ആയാണ് അറിയപ്പെടുന്നത്. നാം പരിചയപ്പെടുന്ന കാലത്തു താങ്കള്‍ ഒരു സീരിയല്‍ നടന്‍ മാത്രമായിരുന്നുവെങ്കില്‍ ഞാനൊരിക്കലും താങ്കളെ വിവാഹം കഴിക്കില്ലായിരുന്നു. എന്നാല്‍, ഇരുപത്തിയേഴു വര്‍ഷം സ്നേഹിച്ചും കലഹിച്ചും സുഖദുഃഖങ്ങള്‍ പങ്കിട്ടും നമ്മള്‍ ഒരുമിച്ചു ജീവിച്ചുകഴിഞ്ഞു. ഇന്നിപ്പോള്‍ താങ്കള്‍ ആരായാലും എനിക്കു താങ്കളെ പിരിയാന്‍ വയ്യാതായി. എങ്കിലും ചോദിക്കട്ടെ, എന്തുകൊണ്ടാണു താങ്കള്‍ സീരിയല്‍ നടന്‍ ആകാന്‍ തീരുമാനിച്ചത്?

ഉത്തരം: 1987 മുതല്‍ ഞാന്‍ ട്രഷറിയില്‍ കണക്കെഴുത്തു ഗുമസ്തനായി ജീവിച്ചു പോരുകയായിരുന്നല്ലോ. മനസ്സിനെ മരവിപ്പിക്കുന്ന കണക്കെഴുത്തുജോലി എന്നെ ഒടുവില്‍ കടുത്ത വിഷാദരോഗത്തിലേക്കാണു നയിച്ചത്. അക്കങ്ങളുടെയും കണക്കുകളുടെയും ലോകത്തില്‍നിന്നു രക്ഷപ്പെടാനും മറ്റൊരു തൊഴില്‍ സമ്പാദിക്കാനുമുള്ള എന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഗള്‍ഫില്‍ എന്തെങ്കിലും ജോലി തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
വിഷാദരോഗംമൂലം ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്ന കാലത്താണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, മാടമ്പ് കുഞ്ഞുകുട്ടന്‍, മുല്ലനേഴി തുടങ്ങി പല എഴുത്തുകാരും സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്. എനിക്കും എന്തുകൊണ്ട് ആ മാര്‍ഗം പിന്തുടര്‍ന്നുകൂടാ എന്നു ചിന്തിച്ചു. സുഹൃത്തുക്കളായ കെ.കെ.രാജീവും അനില്‍ മുഖത്തലയും എന്നെ 'പൊരുത്തം" എന്ന സീരിയലില്‍ അഭിനയിപ്പിച്ചു. അങ്ങനെ സീരിയല്‍ അഭിനയം തൊഴിലായി.

വിദ്യാര്‍ഥി ആയിരിക്കെ നാടകങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ ആലുവ യുസി കോളജിലെ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. മഹാരാജാസ് കോളജില്‍ പഠിക്കുമ്പോഴാണ് ജി. അരവിന്ദന്റെ 'പോക്കുവെയില്‍" എന്ന ചിത്രത്തില്‍ അഭിനയിച്ചത്. പിന്നെ 'മരിക്കുന്നില്ല ഞാന്‍", 'ജാലകം", 'പ്രദക്ഷിണം", "എഴുതാപ്പുറങ്ങള്‍" തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. അഭിനയം തൊഴിലായപ്പോള്‍ വലിയ സന്തോഷമായി. ഇന്നോളം ഞാന്‍ ചെയ്ത തൊഴിലുകളില്‍ എനിക്ക് ഏറ്റവും സന്തോഷം നല്‍കിയ തൊഴില്‍ അഭിനയമാണ്. കൂടുതല്‍ പ്രതിഫലവും കൂടുതല്‍ പ്രശസ്തിയും നല്‍കിയ തൊഴിലും അഭിനയമാണ്.

ചോദ്യം: കൂടുതല്‍ പണത്തിനും കൂടുതല്‍ പ്രശസ്തിക്കുംവേണ്ടി താങ്കള്‍ കവിതയെ തള്ളിക്കളഞ്ഞു എന്നു ഞാന്‍ ആരോപിച്ചാല്‍?

ഉത്തരം: അതു വളരെ ശരിയാണ്. നിരന്തരമായ കവിതാരചനയ്ക്ക് വലിയ പ്രതിഭയും പാണ്ഡിത്യവും വേണം. ശക്തമായ കാവ്യപ്രചോദനം വേണം. എനിക്കിതൊന്നുമില്ല. കടുത്ത മനക്ളേശവും ആത്മസംഘര്‍ഷവും ഉണ്ടാക്കുന്ന പണിയാണു കവിതാരചന. അതു പലപ്പോഴും മനസ്സിന്റെ സമനില തെറ്റിക്കും. കവിതയ്ക്കു പ്രതിഫലം വളരെ തുച്ഛം. പ്രായം കൂടിയതോടെ കവിതാരചനയുടെ ക്ളേശം സഹിക്കാനുള്ള മനശ്ശക്തിയും ശരീരശക്തിയും എനിക്കില്ലാതായി. ഈ സാഹചര്യത്തില്‍ ഞാന്‍ കവിതയുടെ ലോകം വിട്ടു എന്നു പറയാം. തീര്‍ച്ചയായും ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാനും പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കുന്നു.

ചോദ്യം: മറ്റു പല കവികളെയുംപോലെ, സ്ഥാനമാനങ്ങളോ ബഹുമതികളോ ഉന്നത വിദ്യാഭ്യാസമോ ഉന്നത ഉദ്യോഗമോ നേടിയ ഒരാളല്ല താങ്കള്‍. എങ്കിലും താങ്കളുടെ തലമുറയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും വ്യക്തിഹത്യയ്ക്ക് ഇരയാവുകയും ചെയ്യുന്ന എഴുത്തുകാരന്‍ താങ്കളാണ്. താങ്കളുടെ കവിതകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'ചിദംബരസ്മരണ' കെട്ടുകഥയാണെന്നു പ്രചരിപ്പിക്കപ്പെടുന്നു. സ്വഭാവശുദ്ധിയില്ലാത്തവനാണെന്ന് ആക്ഷേപിക്കപ്പെടുന്നു. എന്നിട്ടും താങ്കളുടെ കവിതാ സമാഹാരങ്ങള്‍ അനേകമനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. 'ചിദംബരസ്മരണ' മലയാളത്തില്‍ മാത്രമല്ല, തമിഴ് തര്‍ജമയിലും അനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ഇതിനെക്കുറിച്ച് എന്തു തോന്നുന്നു?

ഉത്തരം: കവി എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ എനിക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്നോടു പലര്‍ക്കും ഉള്ള അസഹിഷ്ണുതയുടെ അടിസ്ഥാനം എന്നു ഞാന്‍ വിചാരിക്കുന്നു. സ്ഥാനമാനങ്ങളും ബഹുമതികളും ഉന്നത ബിരുദവും ഉന്നത ഉദ്യോഗവും ഒന്നുമെനിക്കില്ലെങ്കിലും എന്റെ വാക്കുകള്‍ കുറെ മനുഷ്യരുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്. സത്യവും അസത്യവും വേര്‍തിരിച്ച് അറിയാനുള്ള കഴിവ് മനുഷ്യാത്മാവിനുണ്ടെന്നാണ് എന്റെ വിശ്വാസം.
ആത്മാവിന്റെ സത്യബോധം വായനവേളയില്‍ വായനക്കാരനെ നയിക്കുന്നു എന്നാണ് എന്റെ അനുഭവം. അതുകൊണ്ട് കളവുപറഞ്ഞോ കളവ് എഴുതിയോ വായനക്കാരെ കബളിപ്പിക്കാം എന്ന തെറ്റിദ്ധാരണ എനിക്കില്ല. വായനക്കാര്‍ വിഡ്ഢികളല്ല. എഴുത്തിലെ സത്യവും അസത്യവും സ്വന്തം ആത്മാവില്‍ അവര്‍ തിരിച്ചറിയുകതന്നെ ചെയ്യും. അതിന് എഴുത്തിന്റെ കൂടെ എഴുത്തുകാരന്‍ ജില്ലാ കലക്ടറുടെയോ തഹസില്‍ദാരുടെയോ മറ്റേതെങ്കിലും ഗസറ്റഡ് ഓഫിസറുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

എനിക്കെതിരായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പരദൂഷണങ്ങളും എന്നെ പ്രസക്തനാക്കുകയും എന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എന്റെ പുസ്തകങ്ങള്‍ കൂടുതല്‍ ചെലവാകുന്നു. അതിനാല്‍ എല്ലാത്തരം എതിര്‍പ്പുകള്‍ക്കും സ്വാഗതം.

ചോദ്യം: മദ്യപിച്ചിരുന്ന കാലത്തു മുന്‍കോപിയും അസ്വസ്ഥനും കലഹപ്രിയനും മുഠാളനും ആയിരുന്ന താങ്കള്‍ മദ്യം ഉപേക്ഷിച്ചപ്പോള്‍ ക്ഷമാശീലനും സ്വസ്ഥനും സൌമ്യനും ആയി മാറി. പണ്ടു ഭാര്യയെയും കുഞ്ഞിനെയും വിട്ട്, എവിടെയാണെന്നുപോലും അറിയിക്കാതെ, ആഴ്ചകളും മാസങ്ങളും താങ്കള്‍ എവിടെയൊക്കെയോ അലഞ്ഞുതിരിയാറുണ്ടായിരുന്നു. കുടുംബകാര്യങ്ങളൊന്നും ഒരിക്കലും ശ്രദ്ധിച്ചിട്ടേയില്ല. ഒരുനേരത്തെ അരിവാങ്ങിത്തരാനുള്ള ഉപകാരംപോലും അക്കാലത്തു താങ്കള്‍ എനിക്കു ചെയ്തുതന്നിട്ടില്ല. ഒരു സഹായവും താങ്കളില്‍നിന്ന് എനിക്കോ കുഞ്ഞിനോ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്നു താങ്കള്‍ കുടുംബകാര്യങ്ങളില്‍ കുറച്ചൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളോടു സ്നേഹത്തോടെ പെരുമാറുന്നുണ്ട്. അലഞ്ഞുതിരിയാതെ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുന്നുമുണ്ട്. ബുദ്ധമതം സ്വീകരിച്ചതുകൊണ്ടുണ്ടായ മാറ്റങ്ങളാണോ ഇതെല്ലാം? ബുദ്ധമത തത്വങ്ങള്‍ക്കനുസരിച്ചാണോ ഇപ്പോള്‍ താങ്കള്‍ ജീവിക്കുന്നത്?

ഉത്തരം: ബുദ്ധഗയയില്‍ കഥാകൃത്ത് എന്‍.എസ്. മാധവന്റെയും കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടെയും സാക്ഷ്യത്തിലാണു ഞാന്‍ ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കര്‍ രൂപം നല്‍കിയ ഏതാനും പ്രതിജ്ഞകള്‍ ആ സമയത്തു ഞാന്‍ എടുത്തിരുന്നു. ജീവിതത്തില്‍ ബുദ്ധമത തത്വങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ എനിക്കു കഴിയുന്നില്ല. എന്നെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. ശ്രമിക്കുന്നു, അത്രമാത്രം. എത്ര ശ്രമിച്ചാലും ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലുള്ള വ്യത്യാസം ബുദ്ധനും ഞാനും തമ്മില്‍ ഉണ്ടായിരിക്കും. പിന്നെ, സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റം മദ്യം ഉപേക്ഷിച്ചതുകൊണ്ടും ബുദ്ധമതം സ്വീകരിച്ചതുകൊണ്ടും മാത്രമല്ല, പ്രായം കൂടിയതുകൊണ്ടും ആവാം.

ചോദ്യം: ഒരുപാടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടല്ലോ. ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതാണ്? എന്താണു പ്രത്യേകതകള്‍?

ഉത്തരം: ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, സിംഗപ്പൂര്‍, ഇംഗണ്ട്, ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഇന്തൊനീഷ്യ തുടങ്ങി പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ട രാജ്യം സ്വീഡനാണ്. ഉയര്‍ന്ന കലാബോധവും സാമൂഹികബോധവും പരിസ്ഥിതി ബോധവുമുള്ള ജനത. ഏറ്റവും കൂടുതല്‍ മനുഷ്യത്വമുള്ള യൂറോപ്യന്‍ ജനത. സ്വീഡന്റെ സ്പീക്കര്‍ സ്വന്തം ഡ്രൈവറോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതു ഞാന്‍ കണ്ടു. സ്വീഡിഷ് മന്ത്രിമാര്‍ സ്വയം ഷോപ്പിങ് നടത്തി തെരുവിലൂടെ സൈക്കിളില്‍ പോകുന്നതും കണ്ടു.

സ്റ്റോക്കോമില്‍ എത്തിയ എന്നെ കാണാന്‍ സ്വീഡനിലെ പ്രമുഖ സ്ത്രീകവിയായ എലിസബത്ത് റിനല്‍ എണ്ണൂറ് കിലോമീറ്റര്‍ യാത്രചെയ്താണു വന്നത്. അതിമനോഹരായ സ്വീഡിഷ് പ്രകൃതിയെയും പരിസ്ഥിതിയെയും ജനങ്ങളും സര്‍ക്കാരും ജാഗത്രയോടെ പരിപാലിക്കുന്നു. സ്വീഡിഷ് പൌരന്മാര്‍ക്കു വിദ്യാഭ്യാസവും ചികില്‍സയും സൌജന്യമാണ്. അതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും പൊരുത്തപ്പെടുത്തുന്ന സ്വീഡന്റെ സോഷ്യല്‍ ഡമോക്രാറ്റിക് ഗവണ്‍മെന്റ് ലോകത്തിനുതന്നെ മാതൃകയാണെന്നു തോന്നി.

ചോദ്യം: നാം കണ്ടുമുട്ടുന്നതിനു മുന്‍പു താങ്കള്‍ പ്രണയിച്ചിരുന്ന ബാല്യകാലസഖിയെപ്പറ്റി മാത്രമേ താങ്കള്‍ പ്രണയ കവിതകള്‍ എഴുതിയിട്ടുള്ളു. അതും വളരെ കുറച്ചു പ്രണയകവിതകള്‍ മാത്രം. മറ്റു കവികളെല്ലാം ഇപ്പോഴും ധാരാളം പ്രണയകവിതകള്‍ എഴുതിക്കൊണ്ടിരിക്കെ താങ്കളുടെ പ്രണയലോകം ഇത്ര ശുഷ്കമായിപ്പോകാന്‍ എന്താണു കാരണം?

ഉത്തരം: മറ്റു കവികv ്യാപകമായി സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് എനിക്കോ എന്റെ കവിതയ്ക്കോ ഇല്ല. സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാവുന്ന ഗുണങ്ങളൊന്നും എനിക്കില്ല. സഫലമാകാതെപോയ ആദ്യ പ്രണയത്തിന്റെ വേദനയും യാതനയും എന്നെ പ്രചോദിപ്പിച്ചപ്പോള്‍ ഞാന്‍ ചില പ്രണയകവിതകള്‍ എഴുതി എന്നു മാത്രം. വിവിധവും വിപുലവുമായ പ്രണയാനുഭവങ്ങളൊന്നും എനിക്കില്ല. പ്രണയകാര്യത്തില്‍ മറ്റു കവികളെപ്പോലെ വൈദഗ്ധ്യം എനിക്കില്ല. അതുകൊണ്ടാവാം എന്റെ പ്രണയകവിതകളുടെ എണ്ണം വളരെ കുറഞ്ഞുപോയതും ഒരാളില്‍ മാത്രം ഒതുങ്ങിനിന്നതും.

ചോദ്യം: 50 വയസ്സു തികയുന്ന ഈ വേളയില്‍, യൌവനകാലം മുഴുവന്‍ ഹോമിച്ചു താങ്കള്‍ എഴുതിയ സ്വന്തം കവിതകളെക്കുറിച്ച് എന്തു തോന്നുന്നു? സ്വന്തം കവിതകള്‍ കാലത്തെ അതിജീവിക്കുമെന്നു കരുതുന്നുണ്ടോ?

ഉത്തരം: ലോകത്തിലെ മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കവിതകള്‍ നിസ്സാരമാണ്. അവ കാലത്തെ അതിജീവിക്കുകയില്ല. എന്റെ കാലഘട്ടത്തിലെ എന്റെ സമാനഹൃദയരെ അഭിസംബോധന ചെയ്താണു ഞാന്‍ കവിതകളെഴുതിയത്. ഭാവി തലമുറ ആ കവിതകള്‍ വായിക്കുമെന്നോ ആസ്വദിക്കുമെന്നോ ഞാന്‍ വിചാരിക്കുന്നില്ല. എന്റെ പരിമിതി എനിക്കു നന്നായി അറിയാം.

ചോദ്യം: കുട്ടിക്കാലംമുതല്‍ അറിയപ്പെടുന്ന പ്രസംഗകന്‍കൂടിയാണല്ലോ താങ്കള്‍. മറക്കാനാവാത്ത ഒരു പ്രസംഗാനുഭവം..?

ഉത്തരം: ഒരിക്കല്‍ കലാമണ്ഡലത്തില്‍ വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം ഞാന്‍ നടത്തി. ശ്രോതാക്കള്‍ക്കിടയില്‍ വള്ളത്തോളിന്റെ മകളും ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ മ ഹാകവിയുടെ മകള്‍ എന്നോടു പറഞ്ഞു: "അച്ഛന്‍ ജീവനോടെ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നി." പ്രസംഗത്തിന്റെ പേരില്‍ എനിക്കു ലഭിച്ച ഈ അഭിനന്ദനം ഒരിക്കലും മറക്കാനാവില്ല.

Rare Interesting Pics Of Ramayana Era...

Most Of These R Present In Sri Lanka & Few In India...
Beautiful Pics :)

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികള്‍

ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ
ജന്മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. *ഈശ്വര അവതാരവും (ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ.*താന്‍
മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ *സീതയും ഹനുമാനെ ധരിപ്പിക്കുന്നത് .*അതായത് മനുഷ്യന്‍ അവനവന്റെ കര്‍ത്തവ്യങ്ങള്‍ അപ്പോഴപ്പോള്‍
ചെയ്തു തീര്‍ക്കേണ്ടത് ചെയ്തു തീര്‍ക്കത്തന്നെ വേണം.
*മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-*

👉🏿 *(1) മനുഷ്യ ജന്മം*

ആരംഭഘട്ടമാണ്‌ . പരമാത്മാവിന്റെ അംശമാണ്‌ ജീവാത്മാവ് .
ജീവാത്മാവ് പഞ്ചഭൂതനിര്‍മ്മിതമായ *(ഭൂമി ജലം, അഗ്നി, വായു, ആകാശം)* ശരീരത്തില്‍
പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു

👉🏿 *(2) രണ്ടാമത്തേത് ശൈശവ കാലമാണ്.*

അമ്മയുടെ മാറിലെ പാലാഴി നുകര്‍ന്നും, മാത്രുപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാബന്ധുജനങ്ങളുടെ ലാളനചുംബനാദികള്‍ക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

👉🏿 *(3) മൂന്നാമത്തേത് യൗവ്വന കാലമാണ്.*

മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് സജ്ജനങ്ങളുടെ സത്സംഗത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ
ജ്ഞാനബോധം ഈശ്വരസാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കര്‍ത്തവ്യം ഇവിടെനിന്നും ആരംഭിക്കുന്നു.

👉🏿 *(4) യൗവ്വനം കഴിഞ്ഞാല്‍ അടുത്തത്‌ ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗമാണ്.*

കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും
അതോടോപ്പോം ഒരു അച്ഛന്റെ കര്ത്തവ്യവും ഇതില്‍കൂടി നി ര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്.

👉🏿 *(5) ഈ നാലു 'പടികളും' കഴിഞ്ഞാല്‍ ഇനിയുള്ളതു ഈശ്വരസാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്.*

അതിനുള്ളതാണു ഭക്തിമാര്‍ഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle).. എന്ന് വച്ചാല്‍ കടലില്‍ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയില്‍ പതിച്ചു നദികളില്‍ കൂടിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാന്‍ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

👉🏿 *(6) ആറാമത്തെ പടിയാണ് മുക്തി.*

മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് *ശവശരീരത്തെ ആദ്യം 👉🏿'ഭൂമി'യില്‍ മലര്‍ത്തിക്കിടത്തുന്നതും, 👉🏿'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 👉🏿'അഗ്നി'യില്‍ ദഹിപ്പിക്കുന്നതും, 👉🏿'വായു'വില്‍ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 👉🏿'ആകാശ'ത്തോട്ടു പറന്നുയരുന്നതും.*
ഈ ആറു പടികളും കടന്നാല്‍ മാത്രമെ മനുഷ്യ ജന്‍മ്മത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. *മുണ്ഢകൊപനിഷത്തില്‍ പറയുന്നു 'ജീവാത്മാവ് പരംധാമില്‍ ലയിക്കുന്നു' എന്നാണ്.*ആ പരം ധാം ആണ് *പരമാത്മാവ്‌* എന്ന് വ്യക്തം.
*കുണ്ഢലിനിയോഗത്തില്‍ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലില്‍ ആറു പൂരകങ്ങള്‍ ഉണ്ടന്നാണ്.* അവയെ ഉണര്‍ത്തുമ്പോള്‍ *ആത്മബോധം* ഉണ്ടാകുകയും ഉണര്‍വ് സഹസ്രാരപത്മത്തിലെത്തുകയും അതോടെ ജീവന്‍മുക്തി ലഭിക്കുകയും ചെയ്യുന്നു.
ഇതിനെയാണ്
*"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍*
*ശിവനെ കാണാകും ശിവ ശംഭോ!"*
*എന്ന് വിശേഷിപ്പിക്കുന്നതും.*

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. *6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികള്‍* (👉🏿ഇശ്ചാശക്തി, 👉🏿ക്രിയാശക്തി, 👉🏿ആജ്ഞാശക്തി) കൊണ്ട് വശം വദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് *"തത്ത്വമസി"യിലോട്ടാണ്.*(ഞാന്‍ നീയും നീ ഞാനുമാണ് ). അതായത് *"അയ്യപ്പന്‍ നിന്റകത്തും സ്വാമി (ഭക്തന്‍ ) എന്റകത്തും" എന്നാണു അര്‍ത്ഥം.*
*🙏🏻🔔സ്വാമിശരണം🔔🙏🏻*

Monday, April 17, 2017

സന്ധ്യാനാമജപം

ധനലക്ഷ്മി .


നമസ്തേസ്തു മഹാമായേ! ശ്രീ പീഠേസുരപൂജിതേ ശംഖചക്രഗദാ ഹസ്തേ !മഹാലക്ഷ്മി നമോസ്തുതേ !!



ധാന്യലക്ഷ്മി


നമസ്തേ ഗരുഡാരൂഢേ !കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവിമഹാലക്ഷ്മി നമോസ്തുതേ !!


ധൈര്യലക്ഷ്മി


സർവജ്ഞേ സർവവരദേ സർവദുഷ്ടഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മിനമോസ്തുതേ !!



ശൗര്യലക്ഷ്മി


സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധിപ്രദായിനി മന്ത്രമൂർത്തെ സദാ ദേവിമഹാലക്ഷ്മി നമോസ്തുതേ !!



വിദ്യാലക്ഷ്മി


ആദ്യന്ത രഹിതേ ദേവി ആദ്യശക്തിമഹേശ്വരി യോഗജേ യോഗ സംഭൂതെമഹാലക്ഷ്മി നമോസ്തുതേ !!



കീർത്തിലക്ഷ്മി


സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തിമഹോദരേ മഹാപാപഹരേ ദേവിമഹാലക്ഷ്മി നമോസ്തുതേ !!



വിജയലക്ഷ്മി


പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മിനമോസ്തുതേ !!



രാജലക്ഷ്മി


ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മിനമോസ്തുതേ.

വ്യാസന്റെ വ്യസനം

സരസ്വതീനദി ശാന്തമായി ഒഴുകുന്നു. ആ നദീതീരത്താണ് വ്യാസാശ്രമം. ഒരുദിവസം സായാഹ്നത്തിൽ വ്യാസൻ അശ്രദ്ധമായി നദിക്കരയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് തന്റെ വീണ മീട്ടിക്കൊണ്ട് നാരദമഹർഷി അവിടെ പ്രത്യക്ഷപ്പെട്ടു. വ്യാസൻ പരിഭ്രമിച്ച് എഴുന്നേറ്റ് ദേവർഷിയെ വന്ദിച്ച് ആസനസ്ഥനാക്കി. വ്യാസനെ നോക്കി ചിരിച്ചുകൊണ്ട് നാരദൻ പറഞ്ഞു:"അങ്ങേയ്ക്ക് സുഖം തന്നെയാണല്ലോ. തടാകം പോലെ നിർമ്മലമായ അങ്ങയുടെ മനസ്സിന് യാതൊരു ക്ഷോഭവും സംഭവിക്കാൻ ഇടയില്ലെന്നു എനിക്ക് ഉറപ്പുണ്ട്. എങ്കിലും അങ്ങയിൽ എന്തോ ഒരു പ്രസാദമില്ലായ്മകാണുന്നു. എന്താണ് അങ്ങയെ വിഷമിപ്പിക്കുന്നത്?""അങ്ങ് പറയുന്നത് പരമാർത്ഥവും സത്യവുമാണ്. എന്റെ സംശയനിവൃത്തി വരുത്തുവാൻ അങ്ങേയ്ക്കെ കഴിയൂ."വ്യാസൻ പറഞ്ഞു:"🌺
🌺 കുറേക്കാലം മുൻപ് ധ്യാനനിമഗ്നനായിഇരിക്കുമ്പോൾ ലോകത്തിന്റെ ഭാവി ഞാൻ മനസ്സിൽ കണ്ടു. ധർമ്മം ക്ഷയിച്ചു വരുന്നതായും, മനുഷ്യന് ധർമ്മഭ്രംശം വരുന്നതായും മനസ്സിലാക്കി. അവരുടെ സങ്കടത്തിനു പരിഹാരമായി ഞാൻ വേദം പരിശോധിച്ച് നാലാക്കി പകുത്തു.അത് ലോകോപകാരത്തിനായി എന്റെ ശിഷ്യർക്ക് ഉപദേശിക്കുകയും അവർ അത് ലോകത്തിനു നൽകുകയും ചെയ്തു." എന്റെ ഈ പ്രവൃത്തി മതിയായില്ലെന്നുഎനിക്ക് തോന്നി. വേദം പഠിക്കാൻ പ്രയാസമുള്ളവർക്കായി വേദസാരങ്ങൾ അടങ്ങിയ മഹാഭാരതം എന്ന ഇതിഹാസവും രചിച്ചു. എന്നിട്ടും എന്റെ പ്രയത്നം എനിക്ക് സംതൃപ്തി നൽകുന്നില്ല. എന്റെ മനഃശാന്തിക്ക്🌺
🌺 എന്താണ് ഉപായം?"🌺
🌺 പുഞ്ചിരിയോടെ വീണ്ടും നാരദൻ പറഞ്ഞു: കാരണം എനിക്കറിയാം. താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം എത്രയോ പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനുഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു. മനുഷ്യധർമ്മങ്ങളെ പറ്റി അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്. എങ്കിലും ഭഗവത്പ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം ഭക്തിയാണെന്നു അങ്ങേയ്ക്ക് അറിയില്ലേ?
ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല. ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും"നാരദൻ തുടർന്നു: സത്തുക്കൾ ഉപദേശിക്കുന്ന കർത്തവ്യങ്ങളിൽ വീഴ്ച വന്നാലും, എല്ലാ സദാചാരങ്ങളും തെറ്റിനടന്ന് പാപിഷ്ഠനായാലും ഒരുവന്റെ ഹൃദയത്തിൽ എപ്പോൾ ഭഗവത്പ്രേമമോ, ഭക്തിയോ ഉദിക്കുന്നുവോ, അപ്പോൾ സർവ്വപാപങ്ങളും നശിച്ച് ഭഗവത്പ്രസാദം ഉണ്ടായിത്തീരുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കുക. ശ്രീനാരായണന്റെ അനേകം അവതാരങ്ങളെയുംഅവയുടെ ഉദ്ദേശ്യങ്ങളെയും പറ്റി എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുക. അപ്പോൾ അങ്ങയുടെ പ്രയത്നം സഫലമായി തീരുകയും, അങ്ങേയ്ക്ക് മനഃശാന്തി ലഭിക്കുകയും ചെയ്യും. അങ്ങിനെ വ്യാസ ഭഗവാൻ ഭാഗവത രചനയ്ക്ക് ഒരുങ്ങി.

പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ

എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന വ്യാമോഹ താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന വർണം
കളകളം പാടിക്കുണുങ്ങുന്ന വർണം
താനെ മയങ്ങിത്തിളങ്ങുന്ന വർണം
വേറുള്ളതെല്ലാം തിളക്കുന്ന വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-

പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന വർണം
ആ വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

New alcohol law

It is an exceptionally hot summer. Time for a beer. I went to the local alcohol shop.

"Give me two bottles of chilled beer please" I said to the shopkeeper.

"Sorry sir. Dry Day. Birthday of River Ganges".

Yes. Rivers have birthdays now. I went back the next day. "Can I have the beer now?"

He handed me two bottles. I was on my way back home. The police stopped me looking awfully serious.

"Sir. We have received intelligence that you have alcohol in your car" the police inspector said.

"Yes. But I did not consume any before I started to drive".

"That does not matter. You are now holding a bottle within 5 km of the river Narmada. Get out of your car".

I got out. Another constable came and murmured something into the inspector's ears.

"Sorry sir. You can go".

I was surprised and asked him why.

"We have just been informed that due to scanty rainfall, the river boundary has shifted around 5 meters. You are in the safe zone".

"Phew. Thanks sir. I will go straight home and drink only there".

"OK. Please don't drive by MG Road. We have another check-post there. That is within 500 meters of a school. Don't take Rajiv Chowk either. That is within 200 meters of a place of worship. You can get caught".

"OK. So what should I do now?"

"Take SV Road for now. Also go home and download the beta version of the 'Google Maps' app. They now have 'Tipple routes'. Red for traffic jam, Blue for smooth, Yellow for slow moving and Brown for the No Alcohol 'Dry' zone. These are now updated on a real time basis".

I reached home and opened my bottle. Suddenly the bell rang. It was the police again.

"Now what?"

"Sir. We have received intelligence that you have alcohol in your house".

"Yes. But I am not within 500 meters of anything and the Ganges, Narmada, Kaveri, Indus, even the bloody Mithi River is more than 5 km away".

"Sir. Rules are rules. We have to check if you are old enough."

I showed him my PAN card.

"Sorry sir. This won't work. There are too many fake IDs out there. Did you know there were 4 lakh fake students in schools in UP. Please place your hand on this machine so that we can authenticate. It is all biometric now".

I placed my right thumb on the sensor. A red light started to flash.

"Sorry sir. We will have to confiscate your beer!"

"Now what? I have complied with all the rules" I protested.

"Sir. Fresh rule was formed yesterday. Mars is in the fifth house of your Almanac. We cannot sell alcohol to anyone whose Mars is weighing on his Rahu in the fourth house".

"How the hell do you know that?"

"Sir UID. Your 'kundli' is now linked to your Aadhaar card".

When Insults Had Class

*There was a time when words were used beautifully.*

*These glorious insults and a witty response takes the bitterness away.*

*Even makes it enjoyable to the reader !!*

The exchange between Churchill and Lady Astor:
She said, "If you were my husband, I'd give you poison!!"
and he said, "If you were my wife, I'd take it."

😴💤💤🐊

Gladstone, a Member of Parliament, to Benjamin Disraeli: "Sir, you will either die on the gallows, or of some unspeakable disease."
"That depends, sir", said Disraeli, "On whether I embrace your policies, or your mistress."

😴💤💤🐊

"He has all the virtues I dislike, and none of the vices I admire."
- Winston Churchill

😴💤💤🐊

"I have never killed a man, but I have read many obituaries with great pleasure."
- Clarence Darrow

😴💤💤🐊

"He has never been known to use a word, that might send a reader to the dictionary."
- William Faulkner (about Ernest Hemingway)

😴💤💤🐊

"Thank you for sending me a copy of your book; I'll waste no time reading it."
- Moses Hadas

😴💤💤🐊

"I didn't attend the funeral, but I sent a nice letter saying I approved of it."
- Mark Twain

😴💤💤🐊

"He has no enemies, but is intensely disliked by his friends."
- Oscar Wilde

😴💤💤🐊

"I am enclosing two tickets to the first night of my new play; bring a friend . . . if you have one."
- George Bernard Shaw to Winston Churchill

"Cannot possibly attend first night; will attend second . . . ,
if there is one."
- Winston Churchill, in response.

😴💤💤🐊

"I've just learned about his illness. Let's hope, it's nothing trivial."
- Irvin S. Cobb

😴💤💤🐊

"He is not only dull himself, he is the cause of dullness in others."
- Samuel Johnson

😴💤💤🐊

"Some cause happiness wherever they go; others, whenever they go."
- Oscar Wilde

😴💤💤🐊

"He uses statistics as a drunken man uses lamp-posts .. . . for support rather than illumination."
- Andrew Lang

😴💤💤🐊

കർമ്മവും കർമ്മഫലവും

ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.

Mother Vs Father

One who loves till you close your eyes, is a *Mother*.
One who loves without an expression in the eyes, is a *Father*.
____________________________
*Mother* - Introduces you to the world.
*Father* - Introduces the world to you.
___________________________
*Mother* : Gives you life
*Father* : Gives you living
__________________________
*Mother* : Makes sure you are not starving.
*Father* : Makes sure you know the value of starving
__________________________
*Mother* : Personifies Care
*Father*: Personifies Responsibility
__________________________
*Mother* : Protects you from a fall
*Father* : Teaches you to get up from a fall.
__________________________
*Mother* : Teaches you walking.
*Father* : Teaches you walk of life
__________________________
*Mother* : Teaches from her own experiences.
*Father* : Teaches you to learn from your own experiences.
__________________________
*Mother* : Reflects Ideology
*Father* : Reflects Reality
___________________________
*Mother's* love is known to you since birth.
*Father's* love is known when you become a Father.
___________________________
Enjoy what your father says.
Keep loving your mother.

ഇന്ത്യക്ക് ലോകത്ത് ഒന്നാമതായി തലയുയർത്തി നിൽക്കാൻ പല കാരണങ്ങൾ ഉണ്ട്. അവയിൽ 68 കാരണങ്ങൾ ഇതാ...

1 🔊 ഏറ്റവും കൂടുതൽ വോട്ടർമാരുള്ള രാജ്യം.
2 🔊 ലോകത്തിലെ ഏറ്റവും വലിയ
ലിഖിത ഭരണഘടന ഉള്ള രാജ്യം
3 🔊 ലോകത്തിലെ ഏറ്റവും വലിയ പോലീസ്
ശൃംഖല ( ഉത്തർ പ്രദേശ് ).
4 🔊 കുടുംബാസൂത്രണ പദ്ധതി നിലവിൽ വന്ന
ആദ്യ രാജ്യം (1952).
5 🔊 ലോകത്തിലെ ഏറ്റവും വലിയ സൈനിക
വിഭാഗം - 11 കോർ, നഗ്രോത.
(അഞ്ച് ഇൻഫൻട്രി ഡിവിഷൻ, മൂന്ന്
ആർമേഡ് ബ്രിഗേഡുകൾ).
6 🔊 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള
വിമാനത്താവളം (ലേ, ലഡാക് ).
7 🔊 ലോകത്തിലെ ഏറ്റവും വലിയ സൗജന്യ
ഭക്ഷണ സംവിധാനം.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി.
8 🔊 ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന
രാജ്യം.
9 🔊 ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി
(ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി).
10 🔊 ലോകത്തിലെ നീളം കൂടിയ ഇടനാഴി
( രാമേശ്വരം ക്ഷേത്രം-3850 അടി ) .
11 🔊 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള
എ.ടി.എം(SBI ലഡാക് 12000 അടി).
12 🔊 ലോകത്തിലെ ഏറ്റവും വലിയ ബസ്
സർവീസ് ഓപ്പറേറ്റർ (ആന്ധ്രാപ്രദേശ്).
13 🔊 കൈ കൊണ്ടുണ്ടാക്കിയ പരവതാനികൾ
ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യം
14 🔊 ലോകത്തെ ഏറ്റവും വലിയ ഫോക്
ഡാൻസായ കുളുനാട്ടി ( ഹിമാചൽ ) ഉള്ള
രാജ്യം
15 🔊 ജീരകം ഉൽപാദനത്തിൽ ഒന്നാമത്
16 🔊 മൈക്ക ഉൽപാദനത്തിൽ ഒന്നാമത്
17 🔊 പാൽ ഉൽപാദനത്തിലും ഒന്നാമത്
18 🔊 ഏറ്റവും കൂടുതൽ അരി കയറ്റുമതി
ചെയ്യുന്ന രാജ്യം
19 🔊 ലോകത്തിലെ ഉയരത്തിലുള്ള റോഡ്
(ലേ - നോബ്ര)
20 🔊 മാമ്പഴം ഉൽപാദനത്തിൽ ഒന്നാമത്
21 🔊 ലോകത്തിലെ ആദ്യ എയർ മെയിൽ സിസ്റ്റം
22 🔊 ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ
നിർമിച്ച രാജ്യം. (നാനോ , ടാറ്റ )
23 🔊 ലോകത്തിലെ ഏറ്റവും വലിയതുരുത്ത്
( സുന്ദർബൻസ് , പശ്ചിമ ബംഗാൾ )
24 🔊 ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി
( സിയാച്ചിൻ)
25 🔊 ഉന്നത കോടതിയിൽ ജഡ്ജിയായി മുസ്ലിം
സ്ത്രീ നിയമിതയായ രാജ്യം.
26 🔊 ലോകത്തിലെ ആദ്യ വനിതാ എയർ
മാർഷൽ(പത്മ ബന്ദോപാദ്യായ)
27 🔊 ഏറ്റവും വലിയ കവർപാൽ ബ്രാൻഡ്
(അമുൽ )
28 🔊 ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
ഉള്ള രാജ്യം മാജുലി (അസം)
29 🔊 ഇഞ്ചി ഉൽപാദനത്തിൽ ഒന്നാമത്
30 🔊 ഏറ്റവും വലിയ ജനസംഗമം (കുoഭമേള )
31 🔊 ലോകത്തിൽ ഏറ്റവും കൂടുതൽ
റെയിൽവേ ജീവനക്കാർ ഉള്ളത്.
32 🔊 ഏറ്റവും കൂടുതൽ സ്വർണ്ണാഭരണ
ഉപയോക്താക്കളുള്ള രാജ്യം
33 🔊 വാഴപ്പഴം ഉൽപാദനത്തിൽ ഒന്നാമത്
34 🔊 ഏറ്റവും വലിയ രത്നവ്യവസായ ശൃംഖല
35 🔊 ഏറ്റവും അധികം സുഗന്ധവ്യഞ്ജനങ്ങൾ
കയറ്റുമതി ചെയ്യുന്ന രാജ്യം
36 🔊 ഏറ്റവും ഉയരത്തിലുള്ള
വാനനിരീക്ഷണശാല (ലഡാക് )
37 🔊 ലോകത്തിലെ ഏറ്റവും വലിയ സിനിമ
വ്യവസായ ശൃംഖല (ഒരു വർഷം
നിർമ്മിക്കുന്ന സിനിമകളുടെ എണ്ണം)
38 🔊 ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാണ
സ്ഥാപനം. ( ഹീറോ )
39 🔊 ചണം ഉൽപാദനത്തിൽ ഒന്നാമത്.
40 🔊 ചുണ്ടൻ കടല ഉല്പാദനത്തിലും ഒന്നാമത്
41 🔊 മഞ്ഞൾ ഉൽപാദനത്തിലും ഒന്നാമത്
42 🔊 പ്രവാസികൾ അയക്കുന്ന പണം ഏറ്റവും
കൂടുതൽ കിട്ടുന്ന രാജ്യം.
43 🔊 ജീരകം ഉൽപാദനത്തിൽ ഒന്നാമത്
44 🔊 ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ
സംഗമം (ആറ്റുകാൽ പൊങ്കാല )
45 🔊 ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ
(ലക്നൗ) സിറ്റി മോണ്ടിസോറി സ്കൂൾ 2500
ടീച്ചർ, 39437 കുട്ടികൾ.
46 🔊 ലോകത്തിലെ ഏറ്റവും വലിയ സോളാർ
പ്ലാന്റ് ഉള്ള രാജ്യം
( തമിഴ്നാട് രാമനാഥപുരം , കമുദി )
47 🔊 ഏറ്റവും നീളം കൂടിയ റെയിൽവേപ്ലാറ്റ്ഫോം
ഗോരഖ്പുർ (യുപി) 1366 മീറ്റർ.
48 🔊 ലോകത്തിൽ ഏറ്റവും കൂടുതൽ
സിനിമകളിൽ നായകനായ നടന്റെ
(പ്രേംനസിർ 600ൽ കൂടുതൽ ) രാജ്യം
49 🔊 ഏറ്റവും അധികം ദിനപത്രങ്ങൾ
വിൽക്കുന്ന രാജ്യം
50 🔊 ആദ്യ ഫിംഗർപ്രിന്റ് ബ്യൂറോ കൊൽക്കത്ത
51 🔊 ലോകത്തെ ഏറ്റവും വലിയ സൈക്കിൾ
നിർമ്മാതാക്കൾ ( ഹീറോ )
52 🔊 ഏറ്റവും കൂടുതൽ ജൈവതേയില
53 🔊 ഏറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം
54 🔊 കശുവണ്ടി ഉൽപാദനത്തിൽ ഒന്നാമത്
55 🔊 ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് മൈതാനം
56 🔊 യു.എൻ ജനറൽ അസംബ്ലിയുടെ
പ്രസിഡന്റായ ആദ്യ വനിതാ
( വിജയലക്ഷ്മി പണ്ഡിറ്റ് )
57 🔊 ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള
രാജ്യം
58 🔊 ലോകത്തിലെ ഏറ്റവും വലിയ
ഇതിഹാസകാവ്യം രചിച്ച ഭാരതം
59 🔊 ഏറ്റവും വലിയ തപാൽ ശൃംഖല
60 🔊 ഏറ്റവും കൂടുതൽ ബിരുദധാരികൾ ഉള്ള
രാജ്യം.
61 🔊 ലോകത്ത് ചൊവ്വാ പര്യവേക്ഷണം ഏറ്റവും
ചെലവ് കുറച്ച് വിക്ഷേപിച്ച രാജ്യം.
62 🔊 ലോകത്തെ ഏറ്റവും ഉയരം കൂടിയ
പർവ്വതമായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും
പ്രായം കുറഞ്ഞ ഇന്ത്യാക്കാരിയായ
മലാവത്ത് പൂർണ്ണയുടെ രാജ്യം.
63 🔊 ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ
ചെസ്സ് ഇൻറർനാഷണൽ ഗ്രാൻഡ്
മാസ്റ്ററായ പ്രഗ്നാനന്ദ ( 10 വയസ്സ് ഒൻപത്
മാസം ) യുടെ രാജ്യം.
64 🔊 ഏറ്റവും വേഗത കൂടിയ ക്രൂയിസ്
മിസൈൽ ഉള്ള രാജ്യം ശബ്ദത്തിന്റെ
( 2.8 ഇരട്ടി വേഗം ).
65 🔊 ലോകത്ത് ഏറ്റവും കൂടുതൽ
ആദരിക്കപ്പെട്ടിട്ടുള്ള വ്യക്തിയായ അഹിംസ
ലോകത്തിന് സംഭാവന ചെയ്ത
മഹാത്മാഗാന്ധിയുടെ രാജ്യം.
66 🔊 ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി
ചെയ്യുന്ന ഗവേഷണ സ്ഥാപനം (DRDO)
67 🔊 ലോകത്ത് പൂർണ്ണമായി
സൗരോർജ്ജത്തിൽപ്രവർത്തിക്കുന്ന
ആദ്യ വിമാനത്താവളം ( ClAL) കൊച്ചി.
68 🔊 ലോകത്ത് ഏറ്റവും ഉയരം കൂടിയ
കൊടിമരം (ത്രിവർണ പതാക )
സ്ഥാപിച്ചിട്ടുള്ള രാജ്യം.
( റാഞ്ചി, പഹാരി മന്ദിർ )

മരം

റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച മരം കടപുഴകി. എന്നാൽ അധ്യാപകൻ വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"

അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."

കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്....

വിഷു

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം.

*ഐതിഹ്യ കഥകള്‍*
💧💧💧💧💧💧💧💧💧
അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്, സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നുചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ചുവാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

"ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷമദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു." വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ജ്യോതിശാസ്‌ത്രപ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ത്ഥം. മീനംരാശിയില്‍നിന്ന്‌ സൂര്യന്‍ മേടം രാശിയിലേക്ക്‌ പ്രവേശിക്കുന്ന വേളയാണിത്‌. വിഷുവിനാണ്‌ സൂര്യന്‍ ഭൂമധ്യരേഖയ്‌ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്‌.
തുല്യാവസ്‌ഥയോടുകൂടിയത്‌ എന്നാണ്‌ വിഷു എന്ന വാക്കിന്റെ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിനം. വിഷു രണ്ടുണ്ട്‌. രാത്രിയും പകലും തുല്യമായി വരുന്ന രണ്ടുദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്‌. ഒന്ന്‌ മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന്‌ തുലാം ഒന്നിനും. തുലാ വിഷുവേക്കാള്‍ മേടവിഷുവിന്‌ മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം? മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്‌ ഇത്‌ എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്‌തിറങ്ങുന്നതോടെ വിതയ്‌ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നുമുതല്‍ പത്താമുദയംവരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്‌. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെതന്നെ.
കൊല്ലവര്‍ഷം വരുന്നതിനുമുമ്പ്‌ വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്‌. വസന്തത്തിന്റെ വരവിനെയാണ്‌ അക്കാലത്ത്‌ നവവത്സരത്തിന്റെ തുടക്കമായിക്കണക്കാക്കി പോന്നത്‌. വിഷുവിനാണത്രെ സൂര്യന്‍നേരേ കിഴക്കുദിക്കുന്നത്‌.

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ. കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

*വിഷുക്കണി*
💧💧💧💧💧💧💧💧💧
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. സ്വര്ണഷവര്ണ്ണടത്തിനാണ് പ്രാധാന്യം. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.

ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍, അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെ സാമീപ്യം മനസ്സിലാക്കാന്‍ കഴിയണം. വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌.

*വിഷുക്കൈനീട്ടം*
💧💧💧💧💧💧💧💧💧
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

*വിഭവങ്ങൾ*
💧💧💧💧💧💧💧💧💧
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം [ച്ചക്ക] വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

*വിഷുഫലം*
💧💧💧💧💧💧💧💧💧
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.

*ആചാരങ്ങൾ*
💧💧💧💧💧💧💧💧💧
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.

*ചാലിടീൽ*
💧💧💧💧💧💧💧💧💧
വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.

*കൈക്കോട്ടുചാൽ*
💧💧💧💧💧💧💧💧💧
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്; വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.

തൃശൂരുകാരൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിക്കുന്നു....

ഡാ.... ഇപ്രാവശ്യം പൂരൻഡ്രാാ...???

ഇണ്ട്‌...

ആന്യോ....???

ഇല്ല്യാന്നാ തോന്നണേ....

അപ്പോ വെടിക്കെട്ടോ...???

ചെർത്തായീട്ട്‌ ഇണ്ടാവൂന്നാ പറഞ്ഞെ...

എന്തൂട്ട്‌.... ചൈന്യാ...??

അതാവും...
ശ്യെ....
ബാറൊക്കെ തൊർന്നാ...???
ഇല്ല്യാ.... ഇള്ളതൊക്കെ പൂട്ടി...

അപ്പോ ബീവറേജൊ...???
ഇപ്പൊ ടൗണിലു രണ്ടെണ്ണള്ളൊ... അവിടെയാണെങ്കിൽ ഒരു ജാതി വരീം ....

പിന്നെ എന്തൂട്ടു തേങ്ങക്കാ നാട്ടിൽ വരണേ ??? അതിലും ഭേതം ഇവിട്യാ.... അപ്പൊ ശരീട്ട്രാാ... 😀😀😀

കര്‍ത്തവ്യം എന്നാല്‍ എന്ത്?

സ്വാമി വിവേകാനന്ദന്‍

കര്‍മ്മയോഗത്തെപ്പറ്റി മനസ്സിലാക്കുന്നതിനു കര്‍ത്തവ്യമെന്നാലെന്ത് എന്നറിയേണ്ടത് ആവശ്യമാകുന്നു. ഞാന്‍ വല്ലതും ഒന്നു ചെയ്യണമെന്നുണ്ടെങ്കില്‍, അത് എന്റെ കര്‍ത്തവ്യമാണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു; എങ്കില്‍ പിന്നെ അതു ചെയ്യാന്‍ എനിക്കു സാധിക്കും. 'കര്‍ത്തവ്യ'ത്തെക്കുറിച്ച് ഓരോ ജനതയ്ക്കുമുള്ള ബോധം ഓരോ വിധത്തിലാണ്. ഒരു മുഹമ്മദീയന്‍ പറയും, തന്റെ ഗ്രന്ഥമായ ഖുറാനില്‍ എഴുതിയിട്ടുള്ളത് തന്റെ കര്‍ത്തവ്യമാണെന്ന്. വേദങ്ങളില്‍ വിധിച്ചിട്ടുള്ളതാണ് തന്റെ കര്‍ത്തവ്യമെന്നു ഹിന്ദുവും, ബൈബിളിലെ ശാസനങ്ങളാണ് തനിക്കു കര്‍ത്തവ്യമെന്നു ക്രിസ്ത്യാനിയും പറയും. ജീവിതത്തിലെ അവസ്ഥാഭേദങ്ങളനുസരിച്ചും ചരിത്ര പരമായ കാലഘട്ടങ്ങളുടെ വ്യത്യാസമനുസരിച്ചും ജനവര്‍ഗ്ഗങ്ങളുടെ ഭേദമനുസരിച്ചും കര്‍ത്തവ്യത്തെക്കുറിച്ചുള്ള ധാരണകള്‍ക്കു വൈവിധ്യമുള്ളതായി കാണുന്നു. സാര്‍വ്വലൗകികവും കേവലം സൂക്ഷ്മാര്‍ത്ഥ വാചിയുമായ മറ്റേതു പദത്തേയുംപോലെ കര്‍ത്തവ്യം എന്ന പദവും വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധ്യമല്ലാത്ത ഒന്നാകുന്നു. അതിന്റെ പ്രവര്‍ത്തനരീതികളേയും ഫലങ്ങളേയും അറിഞ്ഞ് തദ്ദ്വാരാ അതിനെക്കുറിച്ച് ഒരാശയം നേടുവാനേ നമുക്കു കഴിയൂ.

നമ്മുടെ മുമ്പാകെ ചില സംഭവങ്ങള്‍ നടക്കുമ്പോള്‍, അവയെ സംബന്ധിച്ച് ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു ഉള്‍പ്രേരണ നമുക്കെല്ലാവര്‍ക്കും സ്വഭാവേനയോ പരിശീലനം ഹേതുവായിട്ടോ ഉണ്ടാകുന്നുണ്ട്. ഈ പ്രേരണയുണ്ടാകുമ്പോള്‍ മനസ്സ് ആ അവസ്ഥാവിശേഷത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നു. നിലവില്‍വന്ന പരിതോവസ്ഥ കളില്‍, ഒരു പ്രകാരം പ്രവര്‍ത്തിക്കുന്നതു നല്ലതാണെന്ന് മനസ്സിനു ചിലപ്പോള്‍ തോന്നും; മറ്റു സന്ദര്‍ഭങ്ങളില്‍ അതേ പരിതഃസ്ഥിതിക ളില്‍ത്തന്നെ, അതേ പ്രകാരം പ്രവര്‍ത്തിക്കുന്നതു തെറ്റാണെന്നു തോന്നും. കര്‍ത്തവ്യത്തെക്കുറിച്ച് സാധാരണമായുള്ള ധാരണ, സജ് ജനങ്ങളെല്ലാം അവരവരുടെ മനഃസാക്ഷിയുടെ നിയോഗത്തെ ആദരി ച്ചു പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ ഒരു കര്‍മ്മത്തെ കര്‍ത്തവ്യമാക്കിത്തീര്‍ക്കുന്നതെന്താണ്? (വിശന്നിരിക്കുന്ന) ഒരു ക്രിസ്ത്യാനിക്ക് ഒരു കഷണം ഗോമാംസം കിട്ടിയാല്‍ അയാള്‍ സ്വപ്രാണ രക്ഷാര്‍ത്ഥം അതു ഭക്ഷിക്കാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റൊരുവന്റെ പ്രാണരക്ഷാര്‍ത്ഥം അതു കൊടുക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിയില്ലെന്ന് അയാള്‍ക്കു തീര്‍ച്ചയായും തോന്നും; എന്നാല്‍ ഒരു ഹിന്ദു ആ മാംസക്കക്ഷണം ഭക്ഷിക്കാനോ മറ്റൊരു ഹിന്ദുവിനു കൊടുക്കാനോ ധൈര്യപ്പെടുന്നുവെങ്കില്‍ കര്‍ത്തവ്യം നിറവേറ്റിയില്ല എന്ന് അയാള്‍ക്കും അതുപോലെ തീര്‍ച്ചയായും തോന്നും; ഹിന്ദുവിന്റെ ശിക്ഷണപരിശീലനങ്ങള്‍ അയാളെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്ന വിധത്തിലുള്ളവയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ തഗ്ഗുകള്‍ എന്നു വിളിക്കപ്പെട്ടിരുന്ന പ്രസിദ്ധ കവര്‍ച്ചസംഘക്കാര്‍ ഉണ്ടായിരുന്നു. കഴിയുന്നവരെയൊക്കെ കൊന്ന് അവരുടെ സ്വത്ത് അപഹരിക്കുന്നതു തങ്ങളുടെ കര്‍ത്തവ്യ മാണെന്ന് അവര്‍ വിചാരിച്ചിരുന്നു. എത്രയും കൂടുതലാളുകളെ കൊല്ലുന്നുവോ അത്രയ്ക്കും തങ്ങള്‍ക്കു നന്മയാണെന്ന് അവര്‍ വിചാരിച്ചിരുന്നു.

ഒരാള്‍ തെരുവീഥിയിലേയ്ക്ക് ഇറങ്ങി മറ്റൊരാളെ വെടിവെച്ചുകൊന്നാല്‍ അതിനെപ്പറ്റി താന്‍ ഒരു തെറ്റു ചെയ്തുപോയല്ലോ എന്നു വിചാരിച്ച് സാധാരണയായി പശ്ചാത്തപിക്കാനിടയുണ്ട്. എന്നാല്‍, അതേ ആള്‍ തന്നെ സൈന്യത്തില്‍ ഒരു ഭടന്റെ നിലയില്‍ ഒന്നല്ല, ഇരുപതു പേരെ കൊന്നാലും തന്റെ കര്‍ത്തവ്യം സവിശേഷം നിര്‍വ്വഹിച്ചു എന്നു വിചാരിച്ച് അത്രയ്ക്ക് ആഹ്ലാദിക്കുകയേയുള്ളുവെന്നു തീര്‍ച്ച. അതിനാല്‍, ചെയ്യപ്പെടുന്ന കര്‍മ്മത്തിന്റെ ബാഹ്യ രൂപത്തെ ആസ്പദമാക്കി കര്‍ത്തവ്യത്തെ നിര്‍വ്വചിക്കാവുന്നതല്ല എന്നു കാണുന്നു. കര്‍ത്തവ്യത്തിനു വസ്തുനിഷ്ഠമായ ഒരു നിര്‍വ്വചനം നല്കുക കേവലം അസാദ്ധ്യം തന്നെ. എന്നാല്‍ കര്‍ത്തൃനിഷ്ഠമായി (കര്‍മ്മം ചെയ്യുന്ന ആളിനെ ആസ്പദമാക്കി) കര്‍ത്തവ്യം ഉണ്ട്. നമ്മെ ഈശ്വരങ്കലേയ്ക്കു നയിക്കുന്ന ഏതൊരു കര്‍മ്മവും സത്കര്‍മ്മമാകുന്നു; അതു നമ്മുടെ കര്‍ത്തവ്യവുമാണ്. നമ്മെ അധഃപതിപ്പിക്കുന്ന ഏതൊരു കര്‍മ്മവും ദോഷമാകുന്നു; അതു നമുക്കു കര്‍ത്തവ്യമല്ല താനും. കര്‍ത്തൃനിഷ്ഠമായി നോക്കുമ്പോള്‍, ചില കര്‍മ്മങ്ങള്‍ നമ്മുടെ സ്വഭാവത്തിനു മേന്മയും ഔത്കൃഷ്ട്യവും ചേര്‍ക്കുന്നതിനു പര്യാപ്തങ്ങളാണെന്നും മറ്റു ചില കര്‍മ്മങ്ങള്‍ നമ്മെ അധഃപതിപ്പിക്കന്നതിനും നമ്മിലെ മൃഗീയത വളര്‍ത്തുന്നതിനും സഹായിക്കുന്നവയാണെന്നും കാണാന്‍ കഴിയും. എന്നാല്‍ പല പരിതഃസ്ഥിതിയിലും വര്‍ത്തിക്കുന്നവരായ നാനാജനങ്ങളെ സംബന്ധിച്ചും ഇന്നയിന്ന കര്‍മ്മങ്ങള്‍ക്ക് ഇന്നയിന്ന പ്രകാരത്തിലുള്ള പ്രവണതയാണുള്ളതെന്നു സൂക്ഷ്മമായി നിര്‍ണ്ണയിക്കുക സാധ്യമല്ല. എങ്കിലും കര്‍ത്തവ്യത്തെക്കുറിച്ച്, സര്‍വരാജ്യങ്ങളിലും സര്‍വ്വകാലങ്ങളിലും സര്‍വ്വസമ്പ്രദായങ്ങളിലുംപെട്ട മനുഷ്യര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള ഒരാശയം മാത്രമുണ്ട്; അതിനെ സംസ്‌കൃതത്തിലുള്ള ഒരു വാക്യത്തില്‍ ഇങ്ങ നെ സംക്ഷേപിച്ചിരിക്കുന്നു; 'ഒരു ജീവിയേയും ഹിംസിക്കാതിരിക്കുക. 'പരോപകാരം പുണ്യവും പരപീഡനം പാപവും ആകുന്നു.'

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 4. പേജ് 59]

രാധേശ്യാം

രമണ മഹർഷി

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി. ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ന് കരുതപ്പെടുന്നു.

*തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം*.

*ജനനം*
തമിഴ്‌നാട്ടിലെ *മധുരയ്ക്കടുത്തുള്ള തിരുചിഴി എന്ന ഗ്രാമത്തിൽ, സുന്ദരം അയ്യരുടേയും അഴകമ്മാളുടേയും നാലു മക്കളിൽ രണ്ടാമത്തെയാളായി ഭഗവാൻ രമണ മഹർഷി ജനിച്ചു*.വെങ്കിട്ട രമണൻ എന്നായിരുന്നു അച്ഛനമ്മമാരിട്ട പേര്.

പ്രാഥമിക വിദ്യാഭ്യാസം തിരുച്ചിഴിയിലും ഡിണ്ടിഗലിലുമായി നടന്നു.പന്ത്രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചുപോയത് കാരണം കുടുംബത്തോടൊപ്പം, അമ്മാവനായ സുബ്ബയ്യരുടെ വീട്ടിലേയ്ക്ക് താമസം മാറി. മധുരയിലായിരുന്നു സുബ്ബയ്യർ താമസിച്ചിരുന്നത്.

തുടർന്നുള്ള പഠനം സ്കോട്ട് മിഡിൽ സ്കൂൾ, അമേരിയ്ക്കൻ മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ. *പഠനത്തിലൊന്നും വലിയ മിടുക്കനല്ലായിരുന്നു അദ്ദേഹം*.ഒരു സാധാരണ വിദ്യാർത്ഥി മാത്രമായാണ് സ്കൂൾ പഠന കാലത്ത് അദ്ദേഹത്തെ കാണാനാവുക.

*യാത്ര*
ഒരു ദിവസം, തീർത്ഥാടനം കഴിഞ്ഞു വന്ന ഒരു ബന്ധുവിനോട്, യാദൃച്ഛികമായാണ് എവിടുന്നു വരുന്നു എന്നന്വേഷിച്ചത്.

അരുണാചലത്തിൽ നിന്ന് വരുന്നു എന്ന് ബന്ധു മറുപടി പറഞ്ഞു.
എന്ത്? അരുണാചലമോ? എവിടേയാണത്? എന്ന് ചോദ്യത്തിന് അരുണാചലം തിരുവണ്ണാമലയിലാണ് എന്ന് മറുപടി കിട്ടി ആ വാക്കു കേട്ടപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി അദ്ദേഹം പിന്നീട് വിവരിച്ചിട്ടുണ്ട്.

*ഈ അനുഭവം കഴിഞ്ഞതോടെ വെങ്കിട്ടരമണന് അരുണാചലത്തോട് ഒരു വല്ലാത്ത ആകർഷണം തോന്നി*.

ആ സമയത്താണ് അദ്ദേഹത്തിന് ശൈവമുനിമാരുടെ ജീവിതത്തെപ്പറ്റിയുള്ള പെരിയ പുരാ‍ണം എന്ന കൃതി കിട്ടുന്നത്. അതും വെങ്കിട്ടരമണനെ ഒരുപാട് ആകർഷിച്ചു.

ഒരു ദിവസം വീടിന്റെ മുകൾനിലയിലുള്ള ഒരു മുറിയിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ മറ്റൊരു കാരണവുമില്ലാതെ പെട്ടെന്നൊരു മരണ ഭയം രമണനിലുണ്ടായി. അദ്ദേഹത്തിനന്ന് പതിനേഴ് വയസ്സായിരുന്നു പ്രായം.മരണ സമയം അടുത്തുവരുന്നു എന്നും മരിയ്ക്കാൻ പോകുകയാണെന്നും ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായി. അതിനേപ്പറ്റി അദ്ദേഹം വിചാരം ചെയ്തു.

ശ്വാസം നിർത്തിവച്ച് മരിച്ചതുപോലെ കിടന്നു. അപ്പോഴുണ്ടായ അനുഭവത്തിനേപറ്റി അദ്ദേഹം പറഞ്ഞത് എല്ലാ സ്വരങ്ങളോടുമൊപ്പം ഇഴുകിച്ചേർന്ന് അതിനുള്ളിൽ വിളങ്ങുന്ന ശ്രുതി പോലെ "ഞാൻ " തുടർന്നു എന്നാണ്.

ഈ സംഭവങ്ങൾ കഴിഞ്ഞതോടേ വെങ്കിട്ടരമണന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. *ജീവിതത്തിലിന്നേവരെ പ്രാമുഖ്യം നൽകാതിരുന്ന ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വന്നു*. ദിവസവും മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകാൻ തുടങ്ങി.

പല പ്രാവശ്യം അവിടെ വച്ച് ആത്മീയാനുഭവങ്ങളുണ്ടായിട്ടുണ്ട്.ഒറ്റയ്ക്കിരിയ്ക്കാനും ധ്യാനിയ്ക്കാനും കൂടുതൽ താൽപ്പര്യമായി.

ഇതു വീട്ടുകാരിൽ വളരേ ആശങ്കയുണ്ടാക്കി.
*അവസാനം 1896 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം അദ്ദേഹം വീടു വിട്ട് അരുണാചലത്തിലേയ്ക്ക് പോകാൻ തീരുന്മാനിച്ചു*..സ്കൂളിൽ പഠിത്തമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. പോകുന്ന വഴി തന്റെ കോളേജിൽ ഫീസടയ്ക്കാനായി ചേട്ടൻ അഞ്ചു രൂപാ നൽകിയിരുന്നു. *വഴിയിൽ വച്ച് യാത്രച്ചിലവിനുള്ള മൂന്നുരൂപാ കഴിച്ച് ബാക്കി രണ്ട് രൂപാ ചേട്ടന്റെ പേർക്കയച്ചിട്ട് ഇങ്ങനെയൊരു കത്തെഴുതി*.

"*ഞാൻ എന്റെ അച്ഛന്റെ ആഞ്ജയാൽ അദ്ദേഹത്തിനെ തേടി യാത്രയാവുന്നു. പുണ്യമായൊരു കാര്യത്തിനായാണ് ഇത് പുറപ്പെടുന്നതെന്നതിനാൽ ആരും വിഷമിയ്ക്കേണ്ടതില്ല. ഇതിനെ കണ്ട് പിടിയ്ക്കാനായി ഇനി യാതൊരു പണവും ചിലവഴിയ്ക്കേന്റതുമില്ല.അങ്ങയുടെ കോളേജ് ഫീസടച്ചിട്ടില്ല.ഇതോടൊപ്പം ബാക്കി രണ്ട് രൂപാ അയയ്ക്കുന്നു*."

*അരുണാചല ശിവൻ*
1896 സെപ്റ്റംബർ ഒന്നാം തീയതി അദ്ദേഹം തിരുവണ്ണാമലയിലെത്തി.

*അരുണാചലേശ്വരന്റെ മഹാക്ഷേത്രത്തിനകത്തേയ്ക്ക് അദ്ദേഹം നടന്നു* . ക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും, ശ്രീകോവിലിന്റേതടക്കം, തുറന്നു കിടക്കുകയായിരുന്നു.

ക്ഷേത്രത്തിൽ ആരേയും കാണുന്നുമില്ല..*പൂജാരികളെപ്പോലും. വെങ്കിട്ടരമണൻ ശ്രീകോവിലിനുള്ളിലേയ്ക്ക് നടന്നു കയറി, പിതാവായ അരുണാചലേശ്വരന്റെ മുന്നിൽ അദ്ദേഹം മഹാസമാധിയിൽ ലയിച്ചു*.

വെങ്കട്ടരമണന്റെ ജീവിതം അതോടെ അവസാനിയ്ക്കുകയായി.*അവിടെനിന്ന് വന്നത് ഭഗവാൻ രമണ മഹർഷി എന്ന് നാമൊക്കെ ഭക്തിയോടെ വിളിയ്ക്കുന്ന ഭഗവത് രൂപമാണ്*.

ക്ഷേത്രത്തിൽ നിന്നിറങ്ങി അദ്ദേഹം തെരുവിലൂടേ അലഞ്ഞു നടന്നപ്പോൾ ആരോ അദ്ദേഹത്തോട് കുടുമ മുറിച്ചു തരണമോ എന്നു ചോദിച്ചു.അയ്യൻ കുളത്തിന്റെ കരയിൽ വച്ച് ആ അമ്പട്ടൻ അദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്തു കൊടുത്തു.

കുളത്തിന്റെ പടികളിൽ നിന്നുകൊണ്ട് തന്റെ കൈയ്യിൽ ബാക്കിയുണ്ടായിരുന്ന പണം കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.

കൈയ്യിലുണ്ടായിരുന്ന മധുരപലഹാരങ്ങളും അവസാനം പൂണൂലും കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം അമ്പലത്തിനകത്തുള്ള ആയിരം തൂണുള്ള മണ്ഡപത്തിൽ താമസം തുടങ്ങി.

*അവിടെ ധ്യാനത്തിലിരിയ്ക്കുമ്പോൾ ചില കുസൃതിപ്പിള്ളേർ സ്ഥിരമായി അദ്ദേഹത്തിനു നേരേ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി, അവിടെ നിന്നും അദ്ദേഹം പാതാള ലിഗം എന്ന, ഭൂമിയ്ക്കടിയിലുള്ള ഗുഹയിലേയ്ക്ക് മാറിയിരുന്നു*.

അവിടെ ദിവസങ്ങളോളം ധ്യാനത്തിൽ ലയിച്ചിരുന്ന്, ദേഹം മുഴുവൻ വിഷജീവികളും പ്രാണികളും മറ്റും കടിച്ചുമുറിച്ചതറിയാതെ, ഇരുന്നിടത്തുനിന്നുപോലുമനങ്ങാതെ ചിലവഴിച്ചു.

പക്ഷേ അവിടേയും കുട്ടികളെത്തി. ഗുഹയ്ക്ക് പുറത്തുനിനും കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. മഹർഷി അപ്പോഴേയ്ക്കും ഇതൊന്നും അറിയാത്ത ഒരു അവസ്ഥയിലെത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

*ശേഷാദ്രി സ്വാമി എന്നു പേരുള്ള ഒരു വയോധികൻ കുട്ടികളെ അടുപ്പിയ്ക്കാതെ പല പ്രാവശ്യം ഈ ഗുഹയ്ക് കാവൽ നിന്നിട്ടുണ്ട്*.

അവസാനം ഒരു ദിവസം രമണ മഹർഷി ധ്യാനത്തിൽ അബോധത്തിലെന്ന മാതിരി ഇഴുകിച്ചേർന്നിരിയ്ക്കുമ്പോൾ അദ്ദേഹത്തെ പാതാള ഗുഹയിൽ നിന്നെടുത്തുമാറ്റി സുബ്രമണ്യ ക്ഷേത്രത്തിനടുത്ത് കൊണ്ടിരുത്തി.

ദേഹം മുഴുവൻ വിഷജന്തുക്കളും പ്രാണികളും കടിച്ച് വൃണങ്ങളായിക്കഴിഞ്ഞിട്ടും രമണ മഹർഷി ഒന്നുമറിയുന്നുണ്ടായിരുന്നില്ല.

*പക്ഷേ അന്നു മുതൽ ആരെങ്കിലുമൊക്കെ ഭഗവാന്റെ കാര്യത്തിൽ ശ്രദ്ധ വയ്ക്കാനും അദ്ദേഹത്തെ ശ്രുശ്രൂഷിയ്ക്കാനും തുടങ്ങി. മൗനവൃതമൊന്നുമെടുത്തിട്ടില്ലെങ്കിലും അദ്ദേഹം അന്നൊക്കെ ഒന്നും സംസാരിയ്ക്കാറില്ലായിരുന്നു*.

ആ സമയത്തൊക്കെ യോഗവാസിഷ്ടവും കൈവല്യ നവനീതവുമൊക്കെ അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആൾക്കാർ വായിയ്ക്കുന്നുണ്ടായിരുന്നു

*തിരുവണ്ണാമലയിലെത്തി ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും രമണമഹർഷി ഗുരുമൂർത്തം എന്ന അമ്പലത്തിനടുത്തേയ്ക്ക് താമസം മാറ്റി*.

അതിന്റെ നടത്തിപ്പുകാരനായ തമ്പിരൻസ്വാമിയുടെ ആഗ്രഹ പ്രകാരമായിരുന്നത്. ദിവസേന രമണ മഹർഷിയുടെ പ്രശസ്തി പടരാൻ തുടങ്ങി.സന്ദർശകർ കൂടി വന്നു..ഏതാണ്ട് ഒരു വർഷം അദ്ദേഹം ഗുരുമൂർത്തത്തിൽ കഴിഞ്ഞു. അവിടെ നിന്ന് അതിനടുത്തു തന്നെയുള്ള ഒരു മാവിൻ തോട്ടത്തിലേയ്ക്ക് അദ്ദേഹം താമസം മാറ്റി.

*അമ്മ*
അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അമ്മാവൻ നെല്ലിയപ്പ അയ്യർ അദ്ദേഹത്തെ കണ്ടുപിടിയ്ക്കുന്നത്.*അമ്മാവൻ അദ്ദേഹത്തെ തിരിച്ച് വിട്ടിലേയ്ക്ക് കൊണ്ട്പോകാൻ ആവുന്നതെല്ലാം ചെയ്തു നോക്കി*.

മഹർഷി ഒന്നുമ്പറഞ്ഞതേയില്ല.നെല്ലിയപ്പ അയ്യർ വിഷമത്തോടെ തിരിച്ച് പോയി കാര്യങ്ങളെല്ലാം അഴകമ്മാൾ- രമണന്റെ അമ്മയോട് പറഞ്ഞു.അമ്മ തിരുവണ്ണാമലയിലെത്തി അദ്ദേഹത്തോട് തിരിച്ചു വീട്ടിലേയ്ക്ക് ചെല്ലനമെന്ന് യാചിച്ചു. *അദ്ദേഹം അവസാനം അമ്മയ്ക്ക് ഇങ്ങനെയൊരു കത്തെഴുതിക്കൊടുത്തു*.

"*ഇതൊക്കെ നിയന്ത്രിയ്ക്കുന്നയാളുടെ ആഞ്ജയ്ക്കനുസരിച്ച്, ഓരോരുത്തരുടേയും പ്രാരാബ്ധങ്ങൾ പോലെ , എല്ലാവരും നടിയ്ക്കണം. നാമെന്തൊക്കെ ബുദ്ധിമുട്ടിയാലും സംഭവിക്കാനില്ലാത്തത് ഒരിയ്ക്കലും സംഭവിയ്ക്കുകയില്ല. മാത്രമല്ല എങ്ങനെയൊക്കെ തടയാൻ ശ്രമിച്ചാലും സംഭവിയ്ക്കേണ്ടത് സംഭവിയ്ക്കുകയും ചെയ്യും*.ഇത് ഉറപ്പുള്ള കാര്യം തന്നെ.

*അതിനാൽ മൗനമായിരിയ്ക്കുകയാണ് ജ്ഞാനത്തിന്റെ മാർഗ്ഗം*"

ആ അമ്മ നിരാശയായി തിരിച്ചു പോകുകയും കുറേയേറെ നാളുകൾ കഴിഞ്ഞ് ഒന്നു രണ്ടു തവണ കൂടി മഹർഷിയെ സന്ദർശിയ്ക്കാൻ വരികയും ചെയ്തു.

ഒരുനാൾ തിരുപ്പതിയിലേയ്ക്ക് പോകുന്ന വഴി അമ്മ തിരുവണ്ണാമലയിലെത്തി.

*തിരുവണ്ണാമലയിൽ വച്ച് അമ്മയ്ക്ക് ടൈഫോയിഡ് പിടിപെടുകയും മഹർഷി അമ്മയെ ശ്രുഷൂഷിയ്ക്കുകയും ചെയ്തു. അമ്മയെ സുഖപ്പെടുത്തുവാനായി അദ്ദേഹം തമിഴിലൊരു ഭഗവത് സ്തുതി ഉണ്ടാക്കുകയും ചെയ്തു*.

അസുഖമൊക്കെ മാറി അമ്മ വീണ്ടും വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോകുകയും കുറെ നാളുകൾ കഴിഞ്ഞ് തിരുവണ്ണാമലയിലേയ്ക്കു തന്നെ തിരിച്ചു വരികയും ചെയ്തു.

രമണ മഹർഷിയുടെ ഇളയ സഹോദരനും അമ്മയെ അനുഗമിച്ചിരുന്നു.നാഗസുന്ദരം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ആ സമയത്ത് രമണ മഹർഷി വിരൂപാക്ഷ ഗുഹ (അരുണാചല ഗിരിയിൽ തന്നെയുള്ള) യിലായിരുന്നു താമസം.

അമ്മയുടെ വരവോട് കൂടി അദ്ദേഹം മലയുടെ കുറച്ചുകൂടെ മുകളിലുള്ള സ്കന്ദാശ്രമത്തിലേയ്ക്ക് മാറുകയും അവിടെ വച്ച് അമ്മ കാവി വസ്ത്രം സ്വീകരിച്ച് മഹർഷിയുടെ കീഴിൽ നിന്ന് അദ്ധ്യാത്മിക വിദ്യ അഭ്യസിയ്ക്കുകയും ചെയ്തു. *അനുജനും അപ്പോഴെയ്ക്കും സന്ന്യാസം സ്വീകരിച്ചിരുന്നു*.ഭക്തന്മാരുടെയിടയിൽ അദ്ദേഹത്തിനെ ചിന്നസ്വാമി എന്നറിയപ്പെടുന്നു.

1920 ആയപ്പോഴേയ്ക്കും അമ്മയ്ക്ക് വയസ്സായതു കൊണ്ടുള്ള അസുഖങ്ങൾ കൂടി വന്നു.മഹർഷി ഉറക്കമൊഴിഞ്ഞിരുന്ന് അമ്മയെ ശ്രുഷൂഷിച്ചു.*അവസാനം 1922 മേയ് 19ആം തീയതി ആ പരമ സ്വാധി ദേഹം വെടിഞ്ഞു*.

*രമണാശ്രമം*
അരുണാചലത്തിന്റെ താഴ്വാരത്തിൽ അമ്മയുടെ ദേഹം സംസ്കരിച്ചിടത്ത് 1922 ആയപ്പോഴേയ്ക്കും ഒരു ക്ഷേത്രമുണ്ടാവുകയും മഹർഷി അതിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു.

*ക്രമേണ അതൊരു ആശ്രമമാവുകയും രമണാശ്രമം എന്ന പേരിൽ ഇന്നും സത്യാന്വേഷികളെ ആകർഷിച്ച് നിലനിൽക്കുകയും ചെയ്യുന്നു*.

ഭാരതത്തിൽ നിന്നും വിദേശത്തുനിന്നും ധാരാളം സത്യാന്വേഷികൾ ഭഗവാനെ തേടി വരികയും ഇന്നും തുടരുകയും ചെയ്യുന്നു. 1947 ആയപ്പോഴേയ്ക്കും ഭഗവാന്റെ ശാരീരികാരോഗ്യം ക്ഷയിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ ഇടതു കൈമുട്ടിനു താഴെ ഒരു മുഴ കാണുകയും പല പ്രാവശ്യം അത് ശസ്ത്രക്രീയ ചെയ്തു മാറ്റുകയും ചെയ്തു. അവസാനം അത് സാർക്കോമ എന്ന അർബുദമാണെന്നു കണ്ടെത്തുകയും മദ്രാസ്സിൽ നിന്നും വന്ന വൈദ്യന്മാർ കൈ മുറിച്ചു കളയണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

*ഈ ശരീരം തന്നെ ഒരു രോഗമായിരിയ്ക്കേ അധികമൊന്നും ചെയ്യേണ്ടതില്ല*, ഇതിന് സ്വാഭാവികമായ അവസാനം ഉണ്ടായിക്കോട്ടേ.*സാധാരണ വെച്ചുകെട്ടല് തന്നെ മതി എന്നു ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു*.

അവസാനം *1950 ഏപ്രിൽ പതിനാലാം തീയതി, വന്നുകൊണ്ടിരിയ്ക്കുന്ന എല്ലാ ഭക്തന്മാർക്കും ദർശനം നൽകിയ ശേഷം ശരീരം ഉയർത്തി ഇരുത്താൻ ഭഗവാൻ ആവശ്യപ്പെട്ടു*.

അന്തരീക്ഷത്തിൽ "അരുണാചല ശിവാ" എന്ന മന്ത്രം *ഭക്തന്മാർ ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരിയ്ക്കേ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ശ്വാസം നിർത്തി*.

*ആ നേരത്ത് ഒരു ദിവ്യ പ്രകാശം അരുണാചലത്തിന്റെ പിറകിലേയ്ക്ക് ലയിച്ചതായി അവിടെ നിന്നവരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്*.

*രമണവാക്യം*

*ഞാനാരാണ് എന്നന്വേഷിയ്ക്കൂ* 'എന്നായിരുന്നദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപദേശം.

വളരേക്കുറച്ചു പുസ്തകങ്ങളെ അദ്ദേഹം എഴുതിയിട്ടുള്ളൂ. കൂടുതൽ കൃതികളും ആരെങ്കിലും ആവശ്യപ്പെടുമ്പോൾ എഴുതിക്കൊടുക്കുന്നതായിരുന്നു. അരുണാചലത്തിനെപ്പറ്റിയുള്ള സൂക്തങ്ങളും, ഉപദേശ സാരം എന്ന പേരിൽ ഒരു ഗ്രന്ഥവുമാണ് പ്രധാന കൃതികൾ.

തമിഴ്, മലയാളം,സംസ്കൃതം, തെലുഗു എന്നീ ഭാഷകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

അദ്ദേഹം ഭക്തന്മാരുമായി സംസാരിച്ചതും, ഭക്തന്മാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞതും പകർത്തിയെഴുതി പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ചിട്ടുണ്ട്.

രമണമഹർഷിയെ സന്ദർശിച്ചശേഷം രമണാശ്രമത്തിലെ സന്ദർശക ഡയറിയിൽ മഹർഷിയെപ്പറ്റി നിർവൃതി പഞ്ചകം എന്നൊരു കവിത രചിച്ചു.

*ഇപ്പോഴും രമണാശ്രമത്തിലെ ഡയറിയിൽ ശ്രീ നാരായണഗുരു രചിച്ച കവിത കാണാവുന്നതാണ്*. അദ്ദേഹത്തിന് മഹർഷിയോട് വളരേയേറെ അടുപ്പമയിരുന്നു.

*ഗുരു നിത്യ ചൈതന്യ യതി രമണാ‍ശ്രമത്തിൽ കുറേക്കാലം താമസിച്ച് രമണ മഹർഷിയിൽ നിന്ന് ആത്മവിദ്യ അഭ്യസിച്ചിട്ടുണ്ട്*.

അദ്ദേഹത്തിന് സന്ന്യാസ ദീക്ഷ നൽകിയതും ഭഗവാൻ ശ്രീ രമണനാണ്.

ഒരുപാട് വിദേശീയർ രമണനിൽ ആകൃഷ്ടരായി ഇന്നും തിരുവണ്ണാമലയിൽ താമസിയ്ക്കുന്നു. ഡേവിഡ് ഗോഡ് മാൻ അതിലൊരാളാണ്.

*രമണ മഹർഷി മറ്റുള്ളവരോട് സംസാരിയ്ക്കുന്നതൊക്കെ രേഖപ്പെടുത്തിയത് മൊഴിമാറ്റം ചെയ്ത്, വചനാമൃതം എന്ന പേരിൽ ഡീ സീ ബുക്സ് മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്*.

മഹർഷി തന്നെ മലയാളത്തിൽ ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.മിക്കവാറും എല്ലാ പുസ്തകങ്ങളും രമണാശ്രമത്തിന്റെ വെബ് സൈറ്റിൽനിന്ന് സൗജന്യമായി താഴെയിറക്കാൻ സാധിയ്ക്കും.

വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു ക ത്തിക്കുന്ന പതവ് ചിലയിടങ്ങളിൽ ഉണ്ട്. സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്. കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.


തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ. ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

ഓട്ടുരുളിയിലും മറ്റു കണിയൊരുക്കുകളിലും കൊന്നപ്പൂക്കൾ വിതറണം. കൊന്നപ്പൂങ്കുലയും വയ്‌ക്കാം. കണി കണ്ടു തൊഴുത ശേഷം ഓട്ടുരുളിയുടെ വക്കു പിടിച്ചു കണി പൂർണമായും കാണണം എന്നാ ണു ചിട്ട. പ്രപഞ്ച പ്രതീകമാണ് ഓട്ടുരുളിയിലെ കണി. അതുനൽകുന്ന ഊർജം ശരീരത്തിലേക്കു പ്രവഹിക്കാനാണിത്.

സങ്കല്പത്തിലെ കാലഗണന

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.

എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.
*ഹരിഃ ഓം*.

സന്ധ്യാസമയം

സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.

സൂര്യന്ടെയും ചന്ദ്രന്ടെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള്‍ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പാറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു.

സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ സംഗം ചെയ്ത് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.

ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.

തലച്ചോറിനെ നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ ഇപ്പോള്‍ നിര്‍ത്തൂ

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തലച്ചോറിന്റെ ആരോഗ്യം നശിക്കാതിരിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കേണ്ട *8* ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

*(1) പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത്*

നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും.

*(2) അമിതഭക്ഷണം*

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും.

*(3) പുകവലി*

ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറംഭാഗമാണ്. എന്നാല്‍ പുകവലി, കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും.

*(4) അമിത മധുരം*

മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

*(5) അന്തരീക്ഷ മലിനീകരണം*

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ഓക്‌സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും.

*(6) ഉറക്കക്കുറവ്*

നമ്മള്‍ ഉറങ്ങുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്‌തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. എന്നാലും ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

*(7) ഉറങ്ങുമ്പോള്‍ തലമൂടരുത്*

ഉറങ്ങുമ്പോള്‍, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുന്നത് വഴി ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

*(8) സംസാരം കുറയ്‌ക്കരുത്*

നിങ്ങള്‍ സംസാരം കുറച്ചാല്‍, അത് തലച്ചോറിനെ ബാധിക്കും. കൂടുതല്‍ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാല്‍, അത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ പിന്നോട്ടടിക്കും.

തോർത്ത്

ഈ വാട്സ്ആപ് വ്യാഥിയിലും
അച്ഛൻ്റ തോർത്തുമണം
എൻ്റ ഉച്ചമയക്കങ്ങളെ
സനാഥമാക്കുന്നു....

അച്ഛൻ്റ വിയർപ്പൊപ്പിയ,
മൂക്കിപ്പൊടിയും പനാമയും,
ലൈഫ് ബോയ് സോപ്പും,
ഡെറ്റോളും റെമ്മും
അരിച്ചിറങ്ങിയ തോർത്ത്_
വീടിൻ്റ കരുതലാണ്...
ഇന്നെൻ്റ കരുത്തും...!

അവിയലും സാമ്പാറും
വാഴപ്പിണ്ടിയും മത്തിയും
കൈതുടച്ച,
മണ്ണെണ്ണ പുക മണക്കുന്ന,കരിമ്പൻപിടിച്ച,
രാസ്നാദിയും കാച്ചെണ്ണയും അലങ്കാരമായ,
അലക്കുകാരം പരാജയപ്പെട്ട
അമ്മതോർത്ത്....
പക്ഷെ,
വിയർപ്പൊപ്പുന്നതിൽ
കണ്ണീരിൻ്റ പിന്നിലായിരുന്നു...!

താംമ്പൂലവും ബീഡിപ്പുകയും മത്സരിച്ചിട്ടും,
കൊട്ടൻചുക്കാദിയിൽമുങ്ങി_

തീയിലിട്ടാൽ വേവാത്തതും,
വെള്ളത്തിലിട്ടാൽ നനയാത്തതുമായ
മുത്തച്ഛൻ്റ തോർത്ത്,
കപ്പലണ്ടിമുട്ടായിയും
നാരങ്ങാമുട്ടായിയും
തരുമായിരുന്നു...!

ചെത്തിയും താളിയും
തുളസിയും ഈഞ്ചയും
മുക്കൂട്ടും മണക്കുന്ന,
അന്തിത്തിരിയും സാമ്പ്രാണിയും
വിശ്വാസത്തിൻ്റ ഇഴനെയ്ത,
അമ്മൂമ്മതോർത്തിൽ
വടക്കേകോലായി_
ലുച്ചകഴിഞ്ഞീരും പേനും
ദിക്കറിയാതുഴലുന്നതുകാ_
ണാം..

വരമ്പുകളിലിടവഴികളിൽ
പകലിലുമിരുളിലും,
വീട്ടിലേക്കുള്ള വഴിതെളിച്ചുകൊണ്ടൊരു
ബീഡി,വേപ്പെണ്ണ,പാൽ
മിശ്രിതമാം
തോർത്തിലൊരകിടുമണം...

അലക്കുമണമോലുന്നൊരു
തോർത്തിലാഢ്യമെന്നോതി
കാലൻ കുടകളിറങ്ങി നടക്കുന്നു.....

ചേറുമണക്കുന്ന
തോർത്തിലൊരു
പുന്നെല്ലിൻ മണം..!

പലവീടിനു പലമണമെന്നോതിയൊരു
പുറംപണിതോർത്ത്_
പുത്തൻ തോർത്തുമണത്തി_
ലൊരോണത്തെ പുൽകുന്നു.....!!

പിൻവിളി;
മറക്കാതിരിക്കുക,
എവിെടയും അലസമായി
കിടക്കാൻ വിധിക്കപ്പെട്ട
ഒാരോ തോർത്തുമണവും
ഒാരോ നിറസാന്നിദ്ധ്യമാണ്

അമ്മ...

എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു😘😘 വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന് കൊണ്ട് അകത്തേക്ക് കയറി അവൻ ചോദിച്ചു😥 "എന്‍റെ അമ്മയെ ഒന്ന് കാണിച്ച് തരുമോ ..?" ആരാണ് നിങ്ങള്‍..? അമ്മയുടെ പേരെന്താണ് ? എന്ന് അവിടെ നിന്നും ചോദിച്ചപ്പോള്‍ മകനാണെന്ന് പറയാന്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തു😔 " എന്‍റെ അമ്മ വാസുകി ഇവിടെയുണ്ട്😪 ഒന്ന് കാണാന്‍ കഴിയുമോ ..?😍 "ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?" എന്നുള്ള മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ട് അവൻ മറുപടി നല്‍കി😥 "ഞാനാണ് ഇവിടെ കൊണ്ടു വന്നാക്കിയത് .."😪 ഒരു ഫോട്ടോ കാണിച്ച് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ അമ്മ .?"😍 മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അവൻ മറുപടി പറഞ്ഞു "അതെ ഇതാണ് എന്റമ്മ "😍😘 കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു "നിങ്ങളന്ന് പറഞ്ഞതനുസരിച്ച് അമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍ അറിയിച്ചിട്ടില്ല👍 കുറച്ച് മാസങ്ങള്‍ക്ക് മുൻപ് നിങ്ങളുടെ അമ്മ മരിച്ചു . നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു എഴുത്ത് തന്നിട്ടുണ്ട് ഇതാ .."😰 നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വായിച്ചു നോക്കി "മോനെ😘😘😘 അമ്മക്ക് ഇവിടെ സുഖം തന്നെയായിരുന്നു😊 പക്ഷെ ജീവിച്ചിരിക്കുന്ന കാലം നിന്നെ കാണുവാന്‍ എനിക്ക് ഭാഗ്യം കിട്ടിയില്ല😥 എന്‍റെ മകൻ മക്കളെ പരിധിവിട്ട് സ്നേഹിക്കരുത് . കാരണം , നാളെ അമ്മയുടെ അവസ്ഥ എന്‍റെ കുട്ടിക്ക് വന്നാല്‍ എനിക്കത് സഹിക്കാന്‍ കഴിയില്ല അമ്മയുടെ പ്രാര്‍ത്ഥന എപ്പോഴും നിനക്കുണ്ടാവും .."😊😘 സ്നേഹത്തോടെ അമ്മ .."😪 നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നടക്കുമ്പോള്‍ ദൂരെ കാണുന്ന പറമ്പിലേക്ക് അമ്മയുടെ കല്ലറയിലെ മുകളില്‍ കുത്തിയ റോസ ചെടി അവനെ നോക്കി നില്‍ക്കുകയായിരുന്നു😔 അമ്മയുടെ മഹത്വം അറിയാന്‍ അമ്മയില്ലാത്ത മക്കളുടെ കണ്ണുകളില്‍ നോക്കുക😪 അമ്മയുടെ സാനിധ്യം പകരുന്ന കരുത്തറിയാന്‍ അമ്മ നഷ്ടപ്പെടുംവരെ കാത്ത്നില്‍ക്കാതിരിക്കുക🙏 കെട്ടിപ്പിടിക്കണം😘 ഉമ്മവെക്കണം😘😘😘 മറ്റാരെക്കൊണ്ടും പകരമാവാന്‍ കഴിയാത്ത ജന്മമാണ് അമ്മ😘😘😘 അതുകൊണ്ടുതന്നെ പരിധി ഇല്ലാതെ സ്നേഹിക്കണം😍😘😍😘😍😘 നമ്മളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ😰 നമുക്കെന്തിനാ പടച്ചവൻ പൊക്കിള്‍ കുഴി തന്നതെന്ന് ?അത് ഒരടയാളമാണ്👍ഒരു മുദ്രയാണ്♥️അമ്മയുടെ കുടലിന്‍റെ കഷ്ണം കരിഞ്ഞുണങ്ങിയതാണ് നമ്മുടെ പൊക്കിള്‍ കുഴി😢കാലത്തിന്‍റ്റെ അടയാളമാണ് അത്😘അമ്മയെ വേദനിപ്പിക്കല്ലേ മക്കളേ🙏😥 ദൈവത്തിനോടുള്ള നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കളോടും നന്ദി പ്രകാശിപ്പിക്കണമെന്ന് മനുഷ്യനോട് ദൈവം കല്‍പിക്കുന്നു😘👍മാതാപിതാക്കളെ വേദനിപ്പിച്ചാൽ , അത് മാതാപിതാക്കൾ ക്ഷമിച്ചാലും മുകളിലുള്ളവൻ വിടൂല മക്കളേ...