പടചോനേ മൂന്ന് മൊബൈലിലും റെയിഞ്ചില്ലല്ലോ
സുലൈമാനേ ഇഞ്ഞി കൊർചൂടി ബീമാനം താഴ്ത്ത് താഴ്ത്ത്
അള്ളാ എയർടെല്ലിൽ ഒരു കട്ട കിട്ടി .
മൊയതിനെ ഇഞ്ഞി പെട്ടന്ന് ബിളി ഇതിങ്ങെത്താനായി .
ഹലോ ഹലോ കേക്കുന്നുണ്ടോ ?
ആ ആ കേക്കുന്നുണ്ട് ..
ഞമ്മൾ ഏതാണ്ട് എത്താനായി ഒന്നും കാണുന്നില്ലല്ലോ ?
ഇങ്ങള് തായെക്ക് നല്ലോണം നോക്കീ മഞ്ഞ ബര കാണാം .
ആ ആ ബല്യ ഒരു പുളിമരം കാണുന്നുണ്ട് .
ആ അത് മട്ടന്നൂർ ബസ്സ്റ്റാൻറാണ് കൊർച്ച് എടത്തോട്ട് ഒടിച്ച് നേരെ പോരീ .
ആ എടത്തോട്ടൊടിച്ച് നേരെയാ വരുന്നേ
നിങ്ങളിപ്പോ റെൺവേ കാണുന്നുണ്ടോ ?
ഇല്ലപ്പാ ഞമ്മളിപ്പോ ഒരു കുന്നിന്റെ മുകളിലാ ഉള്ളേ .
ആ അദ്ദെന്നെ നല്ലോണം നോക്കിയാ മഞ്ഞ ബര കാണാം .
മഞ്ഞ ബര കാണുന്നില്ല കൊറെ ജെസിബി കാണുന്നുണ്ട് .
ആ അദെന്നെ അയിന്റ അപ്രം കൊർച്ച് കാലിസ്ഥലം കാണാം ആടെ മഞ്ഞ ബര കാണാം അതില് എറക്കികോളീ. തൊടക്കത്തില് ഞാൻ ഒരു കൊടീം പിടിച്ച് നിക്കിന്ന്ണ്ട് അങ്ങേ തലക്ക് മുടി ചീകാത്ത ഒരാള് നിക്ക്ന്ന്ണ്ട് ആട കൊണ്ടോയി ചവിട്ടിയേക്കണം .
ആ ആ ഏറ്റു ഏറ്റു കട്ടാക്കിക്കോ .
സുലൈമാനേ ഇഞ്ഞി റെൺവേ കണ്ടാ ?
മൊയിതീശേഖേ ഇതാണോ താവളം ?
പടച്ചോനേ ഇങ്ങള് കാത്തോളീ ളീ ളീ ...
വാൽകഷ്ണം : സിഗ്നൽ സിസ്റ്റം ഇല്ലാത്ത - പാതി റെൺവേ മാത്രമുള്ള താവളത്തിൽ വെറും മൊബൈൽ ഉപയോഗിച്ച് ബീമാനം ഇറക്കിയ സുലൈമാന് ഇന്ന്
വൈകുന്നേരം പിഡബ്ലുഡി അവാർഡ്നൽകുന്നതായിരിക്കും .