Google Ads

Wednesday, March 23, 2016

ദൈവത്തിനുള്ള കത്ത്

പോസ്റ്റ് ഓഫീസിൽ വന്ന ഒരു
കത്ത്
പോസ്റ്റ്മാനെ ആകര്‍ഷിച്ചു ,,

"ദൈവത്തിനുള്ള കത്ത് " എന്ന്
അതിൽ എഴുതിയിരുന്നു ,
പോസ്റ്റ്മാന്‍ അത് തുറന്നു
വായിച്ചു അതിൽ
ഇങ്ങനെ എഴുതിയിരുന്നു ...

'പ്രിയപ്പെട്ട
ദൈവമേ ഭര്‍ത്താവ് മരിച്ച 65
വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ,

അദ്ദേഹത്തിൻറെ പെൻഷൻ
കൊണ്ടാണ് ഞാൻ
ജീവിക്കുന്നത് ,
പക്ഷെ ഈയിടെയായി അനവധി രോഗങ്ങളാൽ
ഞാൻ
കഷ്ടപെടുകയാണ് ,
ഭര്‍ത്താവിന്റെ പെൻഷൻ
മരുന്നിനു
മാത്രമേ തികയുന്നോള്ളൂ ..

വരുന്ന ഓണത്തിനു എന്റെ രണ്ടു
ബന്ധുക്കൾ
വളരെ ദൂരെനിന്നും എന്നെകാണാൻ
വരുന്നുണ്ട് ,
അവര്‍ക്ക് ഓണസദ്യ
കൊടുക്കാൻ എനിക്കൊരു 500
രൂപ അയച്ചുതരാൻ
ദയവുണ്ടാകണം,!!! '

എന്ന് സ്നേഹപൂർവ്വം
അമ്മിണികുട്ടിയമ്മ ..

ഇത് വായിച്ചു
പോസ്റ്റ്മാന്റെ മനസ്സലിഞ്ഞു,
അപ്പോൾ
ആകെ അയാളുടെ കയ്യിലുണ്ടായിരു
ന്ന 450 രൂപ ദൈവത്തിന്റെ പേര്
വെച്ച് അയാള് ആ
മുത്തശ്ശിക്കയച്ചു കൊടുത്തു..

തന്റെ നല്ല പ്രവൃത്തിയിൽ
പോസറ്റ്മൻ അഭിമാനം കൊണ്ടു. പിറ്റേന്ന്
രാവിലെ ദൈവത്തിനുള്ള
കത്ത് പോസ്ററ്മാൻ
വീണ്ടും കണ്ടു ..

അയാള്
ആവേശത്തോടെ അത് തുറന്നു
വായിച്ചു ....

"പ്രിയപ്പെട്ട ദൈവമേ ...
അങ്ങയച്ച രൂപകൊണ്ട്
ബന്ധുക്കൾക്ക് ഞാൻ ഉഗ്രൻ സദ്യ
തന്നെ കൊടുത്തു..
പിന്നെ ഒരു
പ്രധാന കാര്യം,

അങ്ങ് അയച്ച
500 രൂപയിൽ 450 രൂപ
മാത്രമേ എനിക്ക്
കിട്ടിയൊള്ളൂ.!!!!!

മിക്കവാറും ആ
പോസ്റ്റ്മാൻ
തെണ്ടി ആയിരിക്കും 50 രൂപ
എടുത്തിട്ടുണ്ടാവുക,!!!

അവന്റെ തല
ഇടിവെട്ടി പോവട്ടെ ,!!!

അവനൊരു
സമാധാനവും ഉണ്ടാകരുതേ ..!!
എന്ന് പ്രാർഥിച്ചുകൊണ്ടു
സ്നേഹപൂർവ്വം
അമ്മിണിയമ്മ..........!!!!!
.!!😜😜😁😁😂