പ്രിയപ്പെട്ട മകൻ സിദ്ധുവിനു ,
നിനക്കറിയാമല്ലോ അച്ഛനു ഒരുപാട് കടങ്ങൾ ഉണ്ടെന്നു, നിന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കാൻ വേണ്ടിയാണ് അച്ഛൻ ബാങ്ക് ലോണുകൾ എടുത്തത് . അതെല്ലാം കൂടി പലിശ കേറി 9000 കോടി ആയെന്നു കഴിഞ്ഞ ആഴ്ച നോട്ടീസ് വന്നിരുന്നു. ആ കടങ്ങൾ എല്ലാം വീട്ടണം ... അതുകൊണ്ട് ഞാൻ നമ്മുടെ ജൂസ് കടയും ട്രാവൽ എജന്സിയും വിറ്റു , ആ പണവും കൊണ്ട് ഞാൻ ലണ്ടനിലേക്ക് പോന്നു ... ഇവിടെ ഒരു റെസ്റ്റൊറെന്റിൽ അളിയൻ ജോലി ശരിയാക്കി തന്നിട്ടുണ്ട് ...അവിടെ നിന്നാണ് ഞാൻ ഈ കത്ത് എഴുതുന്നത്... നല്ല ജോലിഭാരം ഉണ്ട്... എന്നാലും കുഴപ്പമില്ല...കുറച്ചു കഷ്ടപ്പെട്ടാലും നാട്ടിലെ കടം എല്ലാം തീര്ക്കണം. അത് വരെ മോൻ വേണം കുടുംബം നോക്കാൻ... ഇവിടുത്തെ മുതലാളി സായിപ്പിന് എന്നെ വലിയ സ്നേഹമാണ്..
പിന്നെ നാട്ടിൽ എന്നെ പലരും സഹായിച്ചിട്ടുണ്ട്... മുൻപ് സഹായിച്ച മോഹൻ അങ്കിളിനോടും സോണിയാന്റിയോടും എന്റെ അന്വേഷണങ്ങൾ പറയണം...സോണിയാന്റിയുടെ മോൻ ഒരു നല്ല നിലയിൽ എത്താൻ ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയണം..... എന്നെ ലണ്ടന് പോവാൻ സഹായിച്ച നരേന്ദ്രൻ അമ്മാവൻ വളരെ നല്ലവനാണ്. നമ്മളെപ്പോലുള്ള പാവങ്ങളെ സഹായിക്കാൻ ഉള്ള അദ്ദേഹത്തിന്റെ മനസ്സ് വളരെ വലുതാണ്.....പട്ടിണി പാവങ്ങളായ അംബാനി വീട്ടിലെ മുകേഷണനും മറ്റും വേണ്ടി അമ്മാവൻ വളരെ കഷ്ടപ്പെടുന്നുണ്ട്.... എനിക്ക് ഇവിടെ സുഖമാണെന്നു പറയണം.. താമസവും മറ്റും ശരിയായിട്ടു എഴുതാമെന്ന് പറയണം.... ബാങ്കിൽ നിന്നും ആരെങ്കിലും ചോദിച്ചാൽ അച്ഛൻ പട്ടിണി കിടന്നാണെങ്കിലും കടം വീടാനുള്ള പണം കിട്ടിയിട്ടേ നാടിലേക്ക് വരൂ എന്ന് പറയണം..
മുതലാളി വിളിക്കുന്നു.. നാളത്തെക്കുള്ള പിസ്സ യുടെ മാവ് കുഴക്കാനുണ്ട് ... പിന്നെ കുറച്ചു പാത്രവും കഴുകാനുണ്ട്......
എന്നെപ്പോലെ തന്നെ സൽസ്വഭാവിയായ ഒരു മകൻ കുടുംബം നോക്കാൻ നാട്ടിൽ ഉണ്ടല്ലോ എന്ന സമാധാനത്തോടെ കത്ത് ചുരുക്കുന്നു...
സ്നേഹപൂർവ്വം
അച്ഛൻ
വി. ജെ. മല്ലയ്യ