Google Ads

Saturday, May 21, 2022

ഒളിക്കാനും മറയ്ക്കാനും കഴിയാത്ത കണ്ണുകൾ




ദൈവത്തിന്‍റെ കണ്ണുകള്‍ നീ ചെയ്യുന്നത് എന്നും കാണുന്നു എന്ന് എപ്പോഴും തിരിച്ചറിയുക 🌹

സന്യാസി തന്റെ രണ്ടു ശിഷ്യന്മാരെയും പരീക്ഷിക്കുവാൻ തീരുമാനിച്ചു. രണ്ടുപേരുടെയും കൈകളിൽ ഓരോ പ്രാവിനെ കൊടുത്തിട്ട് പറഞ്ഞു, 'ഇതിനെ രഹസ്യമായി കൊല്ലണം, ആരും കാണരുത്'! ഒരാൾ പ്രാവിനെയുംകൊണ്ട് ജനത്തിരക്കില്ലാത്ത ഒരിടത്തെത്തി. തന്റെ തലവഴി ഒരു തുണി മൂടി അതിനുള്ളിൽ പ്രാവിനെ കഴുത്തുഞെരിച്ചു കൊന്നു. തിരികെ ആചാര്യന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു.

'നീ പ്രാവിനെ കൊല്ലുന്നത് ആരെങ്കിലും കണ്ടുവോ?'
 'ഇല്ല ആരും കണ്ടിട്ടില്ല.' അവന് വിജയീഭാവം.

അടുത്ത ശിഷ്യൻ നടന്നു നടന്ന് ഒരു വിജനമായ സ്ഥലത്തെത്തി. അവിടെയങ്ങും മനുഷ്യവാസമില്ലെന്നുറപ്പായപ്പോൾ അവൻ കൂടയിൽ നിന്നും പ്രാവിനെ പുറത്തെടുത്തു. അതിനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ഭാവിച്ചു. പക്ഷെ സാധിക്കുന്നില്ല. ദൈന്യതയാർന്ന അതിന്റെ കണ്ണുകൾ സ്‌നേഹത്തോടെ തന്നെ നോക്കുന്നു. അവന്റെ മനസ്സ് ആർദ്രമായി. താൻ പ്രാവിനെ കാണുന്നതുപോലെ പ്രാവ് തന്നെയും കാണുന്നത് അവൻ അറിഞ്ഞു. പ്രാവിന്റെ കണ്ണുകളിലൂടെ ഈശ്വരൻ തന്നെ നോക്കുന്നത് അവൻ കണ്ടു.

അവൻ തിരികെ ഗുരുവിനടുത്തെത്തി. ജീവനോടെ തന്നെ പ്രാവിനെ ഗുരുവിന്റെ പാദത്തിൽ സമർപ്പിച്ചുകൊണ്ടു പറഞ്ഞു, സ്വാമി എന്നോടു ക്ഷമിക്കണം. അങ്ങയുടെ ആജ്ഞ പാലിക്കുവാൻ എനിക്കു കഴിയുന്നില്ല. എനിക്കു പരീക്ഷണത്തിൽ ജയിക്കാനാവുന്നില്ല. ഗുരുവാക്ക് പാലിക്കാനും കഴിയുന്നില്ല. അങ്ങെന്നോടു ക്ഷമിക്കില്ലേ' അവന്റെ കണ്ണുകളിലൂടെ നീർത്തുള്ളികൾ ഒഴുകി നീങ്ങി.

ആചാര്യൻ അവനെ ചേർത്തുപിടിച്ചപ്പോൾ അവൻ വിതുമ്പിക്കരഞ്ഞുകൊണ്ടു പറഞ്ഞു, ആരും കാണാത്തൊരിടം എനിക്കു കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഞാൻ പ്രാവിനെ കാണുന്നതുപോലെ പ്രാവ് എന്നെയും കാണുന്നുണ്ടല്ലോ? ആരും കാണാതെ എനിക്ക് കൊല്ലാനാകും എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ലല്ലോ.

ആചാര്യൻ പറഞ്ഞു, കുട്ടീ ആ പ്രാവിന്റെ കണ്ണിൽ നീ കണ്ടതു പോലുള്ള സ്‌നേഹവും ആർദ്രതയും നിറഞ്ഞ ദൈവത്തിന്റെ കണ്ണുകൾ നീ ചെയ്യുന്നത് എന്നും കാണുന്നു എന്ന് എപ്പോഴും നീ തിരിച്ചറിയുക.🌹

🍁🍁🍁🍁🍁🍁🍁🍁

Wednesday, May 18, 2022

101 നാട്ടു ചികിത്സകള്‍



1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക

9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത്  പല്ല്തേയ്ക്കുക

18. തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

19. ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്ത്ത്  കഴിക്കുക

20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക

22. തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന്പോചകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

28. വിയര്പ്പു  നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത്  ദിവസവും കുടിക്കുക

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത്  കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ  നീര് കുടിക്കുക
37. അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത്  അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍- പാല്പ്പാ ടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്ത്ത്  കഞ്ഞി വച്ച് കുടിക്കുക

44. കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്ത്ത്  പുരട്ടുക.

45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

46. \മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

47. പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്ത്തു കുടിക്കുന്നു.

49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക.
51. കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്ത്ത്  രാവിലെ വെറും വയറ്റില്‍ കഴിക്കുക

54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലില്‍ ചേര്ത്ത്  കഴിക്കുക.

57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്ത്ത്  കഴിക്കുക

58. ജലദോഷത്തിന്- ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക

59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലില്‍ അരച്ച് പുരട്ടുക

62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

64. മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.

65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരന്‍ വച്ച് കഴിക്കുക

66. മുടി കൊഴിച്ചില്‍ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അള്സകറിന്- ബീട്ടറൂട്ട് തേന്‍ ചേര്ത്ത്  കഴിക്കുക

68. മലയശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

69. പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക

75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

77. കണ്ണിന് കുളിര്മ്മടയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയില്‍ തേക്കുക

78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത്  പലതവണ കുടിക്കുക

85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്ത്ത്  കാച്ചി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക

90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോല്‍ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത്  വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്ത്ത്  കഴിക്കുക

93. വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്ത്ത്  പുരട്ടുക

95. ശരീര ശക്തിക്ക്- ഓട്സ്  നീര് കഴിക്കുക

96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയില്‍ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക 

Sunday, April 24, 2022

എന്തൊക്കെ വായിച്ചാലും കണ്ടാലും മഹാഭാരതവും ഭാഗവതവും വായിച്ചിട്ടില്ലെങ്കിൽ നമുക്ക് ഇനിയും അറിയാൻ എന്തൊക്കെയോ ബാക്കിയുണ്ടാകും

ഒരു പ്രശ്നം വരുമ്പോൾ ആദ്യം നാം സ്വയം കരുത്താർജ്ജിച്ച് എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. അതുണ്ടെങ്കിലേ കൂടെയുള്ളവരെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ. നമ്മുടെ ഒന്നാമത്തെ ആയുധം ആത്മബലമാണ്. അതില്ലെങ്കിൽ ഉപയോഗിക്കുന്ന മറ്റായുധമെല്ലാം കൈവിട്ടുപോകും, ഉപകരണമായ ശരീരംതന്നെ വിയർത്ത് വിറകൊള്ളും. ലോകം മുഴുവൻ നാലുചുറ്റും നിന്ന് നമ്മളോട് എതിർത്തോട്ടെ, എന്നിരുന്നാലും എഴുന്നേറ്റ് നിന്ന് ധീരമായി മുന്നോട്ട് പോകണം. സത്യദർശനം, ആന്തരികപരിശുദ്ധി ഇവയാണ് അതിനു വേണ്ടത്.

മഹാഭാരതത്തിൽ മൂന്ന് മീനുകളുടെ കഥ പറയുന്നുണ്ട്. ഒരു കുളത്തിൽ ദീർഘദർശി, പ്രത്യുല്പന്നമതി, ദീർഘസൂത്രി എന്നിങ്ങനെ മൂന്ന് മീനുകൾ വസിച്ചിരുന്നു. ഒരിക്കൽ കൊടുംവേനൽ വരുന്നു. അത് കണ്ട് അപകടം മുൻകൂട്ടി മനസ്സിലാക്കിയ ദീർഘദർശി ഉപദേശിക്കും- "നമുക്ക് ഇവിടം വിട്ട് എത്രയും വേഗം പോകണം. അല്ലെങ്കിൽ ആപത്താണ്. ഇപ്പോഴാണെങ്കിൽ ചെറിയൊരു നീരൊഴുക്ക് പുറത്തേയ്ക്കുണ്ട്. നമുക്ക് അതുവഴി മറ്റൊരു ജലാശയത്തിലേയ്ക്ക് രക്ഷപ്പെടാം." എന്നാൽ പ്രത്യുല്പന്നമതി പറയും "അത് അപ്പോഴല്ലേ, അപകടം വരുമ്പോൾ ചിന്തിക്കാം." ദീർഘസൂത്രിയും മടിപിടിച്ചു കഴിയും. എന്നാൽ ദീർഘദർശി അപ്പോൾത്തന്നെ അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. അപ്പോഴാണ് അപകടം വരുന്നത്. വെള്ളം വറ്റാൻ തുടങ്ങിയപ്പോൾ ആളുകൾ വന്ന് ചൂണ്ടയിട്ട് മീൻ പിടിക്കാൻ തുടങ്ങി. അപകടം മുന്നിൽ കണ്ട പ്രത്യുല്പന്നമതിയാകട്ടെ ഉടനേ രക്ഷപ്പെടാനുള്ള ഉപായം കണ്ടെത്തുന്നു. അവൻ ചൂണ്ടയിൽ കുരുങ്ങിയതുപോലെ അഭിനയിച്ച് കിടക്കുകയും പോകുന്ന വഴിക്ക് മറ്റൊരു ജലാശയം കാണുമ്പോൾ ചാടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ദീർഘസൂത്രിയാകട്ടെ അപ്പോഴും അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമൊന്നും നടത്തുന്നില്ല. അവൻ അപകടത്തിൽപ്പെടുകയും ചെയ്തു.

കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്ന ദീർഘദർശിയാകാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും അപകടത്തിൽ പെട്ടാൽ ഉടനേ അതിൽനിന്ന് രക്ഷപ്പെടാനുള്ള ഉപായം കണ്ടെത്താനുള്ള പ്രത്യുല്പന്നമതിത്വമെങ്കിലും ആർജ്ജിക്കേണ്ടതുണ്ട്. ഒന്നും ചെയ്യാതെ മടിപിടിച്ചുകഴിയുന്ന ദീർഘസൂത്രിയുടെ തമോഗുണപ്രകൃതിക്ക് അടിമപ്പെട്ടുകൂടാത്തതുമാണ്. നമുക്ക് ആത്മവിശ്വാസം തരുന്ന ഒരുപാട് കഥകളും ഉപകഥകളും ധർമ്മോപദേശങ്ങളും ഇതിഹാസങ്ങളിലുണ്ട്. ഭഗവദ്ഗീതയോ ഭാഗവതമോ ഇതിഹാസങ്ങളോ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ വായിക്കുന്നതായാൽ ആ കുടുംബത്തിൽ ശാന്തിയും സമാധാനവും പ്രകാശിക്കുന്ന അറിവുണ്ടാകുകതന്നെ ചെയ്യും.

ലോകസാഹിത്യം മുഴുവൻ നാം വായിച്ചിരിക്കാം. അതിൽ നിന്ന് പല കഥാപാത്രങ്ങളും ആദർശങ്ങളും വാചകങ്ങളും നമ്മിലേയ്ക്ക് ആവേശിച്ചിട്ടുണ്ടാകും. ലോകസിനിമ മുഴുവൻ കണ്ടിട്ടുണ്ടാകും. അവയിലെ കഥാപാത്രങ്ങളും നമ്മിൽ ആവേശിച്ചിട്ടുണ്ടാകും. എന്നാൽ നമ്മിലേയ്ക്ക് ആവേശിക്കപ്പെട്ട നായകപരിവേഷങ്ങളുടെ പരിശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ ശാന്തിയും ആനന്ദവും. നമ്മുടെ കുട്ടികളുടെ സങ്കല്പങ്ങളിലും വിചാരങ്ങളിലും വികാരമായി കടന്നുകൂടുന്ന നായികാനായക മൂർത്തികളെല്ലാം സിനിമയിൽ നിന്നോ റീയാലിറ്റിഷോകളിൽ നിന്നോ കടന്നു വരുന്നു. പൊതിച്ചു കഴിഞ്ഞാൽ ചില തേങ്ങകളിൽ അകത്ത് ഒന്നും കാണില്ല, കെട്ടുപോയിരിക്കും. അതുപോലുള്ള സാഹിത്യം പഠിപ്പിച്ചിട്ട് കാര്യമില്ല. യഥാർത്ഥ സാഹിത്യം നമുക്ക് ശാന്തിപകരുന്ന ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നു. ഒരു കുടുംബമായി ജീവിച്ച് തുടങ്ങും മുമ്പ് പണവും പേരും പ്രശസ്തിയും ഉണ്ടാക്കാനുള്ള വിദ്യ മാത്രം പഠിച്ചാൽ പോര. ആദ്യം സമാധാനം കണ്ടെത്തണം. ബന്ധങ്ങളിൽ നിന്നോ ധനത്തിൽ നിന്നോ അതുണ്ടാകില്ല. അതെല്ലാം രണ്ടാമത്തെ വിദ്യയാണ്.

എന്തൊക്കെ വായിച്ചാലും കണ്ടാലും മഹാഭാരതവും ഭാഗവതവും വായിച്ചിട്ടില്ലെങ്കിൽ നമുക്ക് ഇനിയും അറിയാൻ എന്തൊക്കെയോ ബാക്കിയുണ്ടാകും. ബാക്കിവച്ച അറിവിലാണ് നമ്മുടെ ദുഃഖങ്ങളും വിദ്വേഷങ്ങളും പരിഹരിക്കാനുള്ള അറിവുള്ളത്. മഹാഭാരതവും ഭാഗവതവും വായിച്ചുകഴിഞ്ഞാലാകട്ടെ ലോകസാഹിത്യം വായിച്ചില്ലെങ്കിലും ജീവിതത്തിൽ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള ധാർമ്മികവും ദാർശനികവുമായ അറിവിൻറെ പ്രകാശം കിട്ടുന്നതായിരിക്കും. ഭഗവദ്ഗീതയിലെ ഒരേ ഒരു ശ്ലോകം മതിയാകും നമുക്ക് ജീവിതകാലം മുഴുവൻ ശാന്തമായി കഴിയുന്നതിന്. ഏതു പ്രതിസന്ധിയെയും ശാന്തഗംഭീരമായി അതിജീവിക്കുന്നതിന്-
"കർമ്മം ചെയ്യാൻ മാത്രമേ അധികാരമുള്ളൂ. ഫലം നല്ലതോ ചീത്തയോ ആകട്ടെ. അതിൽ നമുക്ക് അധികാരം ഇല്ല" എന്ന  തിരിച്ചറിവ്. വിധിയും മനുഷ്യപ്രയത്നമായ പൗരുഷവും ഒന്നിച്ചു ചേർന്നാണ് ഏതൊരു കാര്യവും സംഭവിക്കുന്നത് എന്ന തിരിച്ചറിവ്. എന്താണോ സംഭവിച്ചത് അതിനെ ആദ്യം പൂർണ്ണമായി അംഗീകരിക്കുക. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് ചിന്തിച്ച് മുന്നോട്ട് പോകുക എന്നതാണ് പ്രായോഗികത.

ശ്രീകൃഷ്ണന്റെ കുലം ഒന്നാകെ നശിക്കുമെന്ന് ഗാന്ധാരി ശപിക്കുമ്പോഴും കാലധർമ്മത്തെ അറിയാവുന്ന ശ്രീകൃഷ്ണൻ അത് ശാന്തമായി കാണുന്നു. ഇങ്ങോട്ടുള്ള പ്രതികാരബുദ്ധി മറ്റുള്ളവരുടെ അജ്ഞതയാണ്. അതു കേട്ടിട്ട് അങ്ങോട്ട് പ്രതികാരം തോന്നി കർമ്മബന്ധത്തിൽ കുരുങ്ങുന്നത് നമ്മുടെ അജ്ഞതയുമാണ്. നശിക്കാനുള്ളത് കാലധർമ്മം അനുസരിച്ച് നശിക്കുന്നു. അത് ഗാന്ധാരിയായിട്ടോ നമ്മളായിട്ടോ നശിപ്പിക്കുന്നില്ല. നാം പലപ്പോഴും കാലധർമ്മത്തെക്കുറിച്ചുള്ള അറിവില്ലാതെ പലരുടേയും നാശത്തിൻറെ ഉത്തരവാദിത്വവും പലരുടേയും നേട്ടത്തിൻറെ ഉത്തരവാദിത്വവും സ്വന്തം അഹങ്കാരത്തെ തൃപ്തിപ്പെടുത്താനായി സ്വീകരിക്കാറുണ്ട്. നമുക്ക് കർമ്മത്തെ ത്യജിക്കാൻ കഴിയില്ല. കാരണം, അത് ഉണ്ടായിരിക്കുന്നു, സംഭവിച്ചേതീരൂ. പക്ഷേ കർമ്മഫലത്തിലുള്ള അവകാശവാദത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് അറിവിൻറെ പരിശുദ്ധി. പരിശുദ്ധിയാണ് ഈശ്വരസ്വരൂപം. അജ്ഞാനജന്യമായ ചിന്തകൊണ്ട് നാം ദുഃഖിക്കുന്നു. ജ്ഞാനം സ്വാതന്ത്ര്യമരുളുന്നു.    കടപ്പാട്                          🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 

വിശുദ്ധി എന്നത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയല്ല.

ഒരാള്‍ പുണ്യ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു *മോക്ഷപ്രാപ്തി* നേടാന്‍ തിടുക്കത്തില്‍ യാത്ര ചെയ്യുകാണ്. വഴിയില്‍ വെച്ച് അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വള്ളിപൊട്ടി.

അടുത്തുണ്ടായിരുന്ന ചെരുപ്പുകുത്തിയെ അയാള്‍ സമീപിച്ചു. ചെരുപ്പുകുത്തി അതീവ ശ്രദ്ധയോടെ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു.  അപ്പോള്‍ തീര്‍ത്ഥാടകന്‍ കുറച്ചു പരിഹാസത്തോടെ ചെരുപ്പുകുത്തിയെ നോക്കി ചോദിച്ചു:

*"പുണ്യ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തിട്ടുണ്ടോ.?"*

ചെരുപ്പുകുത്തി ചെറുപുഞ്ചിരിയോടെ തന്റെ മുന്നിലിരിക്കുന്ന മരപാത്രത്തിലെ വെളളം ചൂണ്ടിക്കാണിച്ചുട്ടു പറഞ്ഞു:

*"മനസ്സു ശുദ്ധമാണെങ്കില്‍ ഈ മരപാത്രത്തിലും പുണ്യതീര്‍ത്ഥമുണ്ട്."*

*വിശുദ്ധി* എന്നത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയല്ല. ഒരുതവണ നടത്തുന്ന *തീര്‍ത്ഥാടനം* കൊണ്ടോ *അനുഷ്ഠാനം* കൊണ്ടോ ആജീവനാന്ത വിശുദ്ധി കൈവരില്ല.
*കര്‍മ്മനിരതരായവര്‍ക്ക്* ഒരിക്കലും അഴുക്കുചാലിലൂടെ നടക്കില്ല എന്നു വാശി പിടിക്കാനാവില്ല.

*വിശുദ്ധമായ വഴികളിലൂടെ* മാത്രം സഞ്ചരിക്കുന്നവരെ വിളിക്കുന്ന പേരല്ല വിശുദ്ധരെന്ന്. എത്ര അശുദ്ധമായ വഴികളിലൂടെ നടക്കുമ്പോഴും സ്വന്തം വിശുദ്ധി നഷ്ടപ്പെടുത്താത്തവരാണ് വിശുദ്ധരെന്ന പേരിനര്‍ഹര്‍.

വിശുദ്ധസ്ഥലങ്ങള്‍ തേടി നടക്കുന്നതിനേക്കാള്‍ പ്രധാനമാണ് *നില്‍ക്കുന്ന സ്ഥലം വിശുദ്ധമാക്കുക* എന്നത്. വേഷവിധാനങ്ങള്‍ക്കോ പ്രത്യക്ഷ ഭാവങ്ങള്‍ക്കോ വിശുദ്ധിയുമായി ഒരു ബന്ധവുമില്ല.

*ലളിതമാകാനും ചെറുതാകാനും കഴിയുന്നിടത്താണു വിശുദ്ധി ആരംഭിക്കുന്നത്. നമുക്കും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കാം.*

*നന്മകൾ നേർന്നു കൊണ്ട്...🙏* 

Wednesday, April 13, 2022

2022 ഈ വർഷത്തെ മേടസംക്രമവും കണികാണലും!*

ഇത്തവണ മേടം രണ്ടാംതീയതി - ഏപ്രിൽ 15 വെള്ളിയാഴ്ചയാണ് കണി കാണേണ്ടത് എന്ന് പ്രത്യേകം ഓർക്കുക!

*ഏപ്രിൽ 14 വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സമയം 8 മണി 41 മിനിറ്റിന് ആദിത്യഭഗവാൻ തന്റെ ഉച്ചക്ഷേത്രമായ മേടരാശിയിലേക്ക് പ്രവേശിക്കുന്നു!*
മലബാറിൽ - വിശേഷിച്ച് വള്ളുവനാട്ടിൽ - പുതുവർഷം ആരംഭം! ഈ പുണ്യസംക്രമമുഹൂർത്തത്തിൽ പൂജമുറിയിൽ ദീപം തെളിയിക്കുന്നത് അത്യുത്തമം എന്ന് പറയേണ്ടതില്ലല്ലോ! വർഷം മുഴുവൻ മംഗളകരമാവട്ടെ!

(ഭാരതത്തിനുപുറത്തുള്ളവർ അതാത് രാജ്യത്തെ പ്രാദേശികസമയമാണ് എടുക്കേണ്ടത് )

*അന്ന് മേടം 1.. മുപ്പട്ട് വ്യാഴാഴ്ച.* അതിവിശേഷ ദിവസം..

*എന്നാൽ വിഷുക്കണി കാണേണ്ടത് പിറ്റേന്ന്, "മേടം രണ്ടിന്" രാവിലെയാണ്!* ഒന്നാംതീയതി ഉദയത്തിന് ശേഷം ആണല്ലോ സംക്രമം. അതുകൊണ്ട് ഉദയത്തിന് മേടം പിറക്കുന്നില്ല എന്നത്കൊണ്ട് കണികാണുന്നത് മേടം 2 വെള്ളിയാഴ്ചയാണ്!
*ഉദയത്തിന് മുൻപ്,  IST "4 മണി 40 മിനുട്ട്മുതൽ 5 മണി 10 മിനുട്ട് വരെയുള്ള അരമണിക്കൂർ നേരം" കണികാണാൻ ഉത്തമസമയമാണ്!* മീനലഗ്നത്തിൽ ലഗ്നാധിപൻ വ്യാഴം വളരെ ബലവാനായി നിൽക്കുന്നു! ഈശ്വരാനുഗ്രഹമുള്ള സമയത്ത് കണികാണുന്നത് വളരെ നല്ലതല്ലേ!

പൂജമുറിയിൽ വ്യാഴാഴ്ച മേൽപ്പറഞ്ഞ സംക്രമസമയത്ത് ദീപം തെളിയിക്കുക, ക്ഷേത്രദർശനം നടത്തുക എന്നിവ അതിവിശേഷമാണ്.. ഈശ്വരഭജനത്തിനുള്ള ഉത്തമദിവസം!

മുപ്പട്ട് വെള്ളിയാഴ്ചയാണ് കണികാണുന്ന ദിവസം.. അന്ന് ഗണപതിഹോമം, ലക്ഷ്മിപൂജ എന്നിവക്ക് പ്രാധാന്യമുണ്ട്.
എല്ലാ ക്ഷേത്രദർശനവും യഥാശക്തി വഴിപാടുംനടത്തി വർഷംമുഴുവൻ മംഗളകരമാക്കാം..

*പുതുവർഷം നല്ലതാവട്ടെ.. പൊന്നൂഗുരുവായൂരപ്പൻ കൂടെ ഉണ്ടാവട്ടെ.. പ്രാർത്ഥിക്കുന്നു .*

Saturday, April 9, 2022

വിദ്യാലയങ്ങൾ പോലെയാണ് ഇന്ന് വൃദ്ധസദനങ്ങളും

*🔥വിദ്യാലയങ്ങൾ പോലെയാണ് ഇന്ന് വൃദ്ധസദനങ്ങളും .. മനുഷ്യർ മൂല്യം മറക്കുന്നതിനൊപ്പം സ്വന്തം മാതാപിതാക്കൾ നൽകിയ സ്നേഹവും പരിചരണവും ലാളനയും മറന്ന് പോകുന്നു .... വാർദ്ധക്യം എന്നത് ചിലർക്ക് മാത്രം സംഭവിക്കുന്ന ഒരവസ്ഥയല്ല .. ഈ ഭൂമിയിൽ പിറന്ന സകല മനുഷ്യരും നടന്നടക്കുന്നത് അങ്ങോട്ട് തന്നെയാണ്...  ഇന്ന് പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ആത്മാർത്ഥത എന്തെന്ന് അറിയാത്തവരാണ്, മനപൂർവ്വം മറക്കുന്നവരുമാണ്... ഈ ലോകത്തെ നേരെ നോക്കാനും ധൈര്യപൂർവ്വം മുന്നോട്ട് ചുവടുകൾ വയ്ക്കാനും , മുന്നോട്ട് പോകാനും പഠിപ്പിച്ച മാതാപിതാക്കളെ ഒറ്റപ്പെടുത്തുവാനും, ... ആരോടാണോ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് നാം കാണിക്കേണ്ടത് അവരെ അനായാസം വലിച്ചെറിയാനും മാത്രം ഇന്ന്  നാം പഠിച്ചു കഴിഞ്ഞു . ആധുനികരെന്നും, പൂർണ്ണ സാക്ഷരരെന്നും അഭിമാനിക്കുന്ന മലയാളികളുടെ സാംസ്കരിക അധ:പതനം  മാത്രമായി മാറുന്നു .... ഓർത്താൽ നന്ന് എപ്പോഴും നമ്മുടെ മനസാക്ഷിയുടെ തൃപ്തിയാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ ഏകാന്തതയുടെ തടവറയിൽ നിന്ന് സംതൃപ്തിയോടെ പരിചരിച്ചാൽ, അവരിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ജീവിതത്തിൽ പകർത്തിയാൽ , നന്മയുടെ വേരുകൾ വരും തലമുറയിൽ ആഴ്ന്നിറങ്ങിയേക്കാം ... മാതാപിതാക്കളെ ബഹുമാനിക്കുന്നവരെ ലോകവും ബഹുമാനിക്കും എന്നത് ഒരു പ്രപഞ്ച സത്യമാണ്..ഒരായുസ്സ് മുഴുവൻ നമുക്ക് നൽകിയ കലർപ്പില്ലാത്ത സ്നേഹത്തിന് നമ്മൾ പകരം നൽകേണ്ടത് , നന്ദിയോട് കൂടിയുള്ള സ്നേഹവും , പരിഗണനയും ആണ്.. ജീവിതത്തിന്റെ അസ്തമയ ഘട്ടങ്ങളിൽ എത്തി നിൽക്കുന്നവർക്ക് മരണപ്പെട്ടതിന് ശേഷം നാം ചെയ്യുന്ന കർമ്മകങ്ങളെക്കാൾ ശ്രേഷ്ഠമാകുന്നതും , ഒരുപാട് നന്മയുണ്ടാകുന്നതും , അവർ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമയത്ത്, അവരുടെ ചുണ്ടിൽ വിരിയുന്ന ഒരു പുഞ്ചിരിയ്ക്കാണ്.*
🔥🔥🔥🔥🔥🔥🔥🔥🔥
               *🙏ശുഭദിനം🙏* 

എന്താണ് വിധി

*ശുഭദിനം*
🌹🌹🌹🌹 
*എന്താണ് വിധി...*
🌸🌸🌸🌸🌸🌸🌸
ജീവിതത്തിൽ ആകസ്മികമായി ചില ദുരിതാനുഭവങ്ങൾ വന്നു ചേരുമ്പോൾ ഇതെല്ലാം എന്റെ വിധി എന്ന് തീരുമാനിച്ചു ദുഖിക്കുന്നവർ ഉണ്ട്. എന്നാൽ നല്ല അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വിധിയെന്ന വാക്കിനെ മാറ്റി വെച്ച് തന്റെ സാമർഥ്യത്തെ ആണ് ചിത്രീകരിക്കാൻ ശ്രമിക്കുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ ഈ ജീവിതത്തിൽ നിർമ്മിക്കാവുന്ന ചില വിധികളെ കുറിച്ചാണ് ചിന്തിക്കുന്നത്.

നാം എന്ത് ചിന്തിക്കുന്നുവോ അതായി തീരുന്നു.

ഈ പരമമായ സത്യമാണ് നമ്മുടെ കയ്യിലുള്ള വിധിയെ നിർണ്ണയിക്കുന്ന ആ ശേഷിയുടെ ആധാരം. അത് സംഭവ്യമാകുന്നത് എങ്ങനെ ആണെന്ന് ഘട്ടം ഘട്ടമായി മനസിലാക്കിയാലും.

നിങ്ങൾ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ യാദൃച്ഛികമായി ചിന്തിക്കാറുള്ള അത്തരം ചിന്തകളെകുറിച്ചല്ല പറയുന്നത്. നിങ്ങളുടെ മനസ്സിൽ അണയാത്ത അഗ്നി പോലെ കത്തുന്ന ചിന്തകൾക്കാണ് ഈ ആവിഷ്കാര ശേഷി ഉള്ളത്. പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ മുഖ്യമായ ആഗ്രഹം എന്താണ് എന്നുള്ളതാണ്. ആ കേന്ദ്രീകൃത ആഗ്രഹത്തിൽ നിന്ന് നിങ്ങളുടെ ചിന്തകൾ ജന്മം എടുക്കുന്നു. ആ ചിന്തകൾക്ക് അനുസരിച്ചു മനസ്സിൽ തകർക്കാൻ പറ്റാത്തതായ ഒരു ഉദ്ദേശം ഉണ്ടാകുന്നു. ആ ഉദ്ദേശം എന്താണോ അതിന് അനുസരിച്ചു ക്രമേണ നിങ്ങളിൽ ഒരു ഇച്ഛാശക്തി പ്രവർത്തനം ആരംഭിക്കും. കടലിലെ തിരമാലകളെ പോലെ ആ ചിന്തകൾ ചലിച്ചുകൊണ്ടിരിക്കുമ്പോൾ അതിനനുസരിച്ചുള്ള കർമ്മങ്ങൾ നിങ്ങളിൽ ഉണ്ടാകുവാനും തുടങ്ങുന്നു. ആ കർമത്തിന്റെ പ്രഭാവം അനുസരിച്ചു നല്ലതോ മോശമോ ആയ പ്രതിഫലനങ്ങളും ഉണ്ടാകുന്നു. അത്തരം പ്രതിഫലനങ്ങളെ ആണ് നമ്മൾ സ്വയം നിർമിക്കുന്ന വിധി എന്ന് ആദ്യം സൂചിപ്പിച്ചത്. അതായത് ആഗ്രഹം, സങ്കല്പം, ഉദ്ദേശം, ത്വര, കർമ്മം, വിധി ഇതാണ് വിധി ഉണ്ടാക്കുന്നതിന്റെ ക്രമം. ജീവിതത്തിൽ വലിയ വിജയം കൈവരിച്ചവർ എന്ന് കരുതുന്നവരുമായി നിങ്ങൾ ഒന്ന് ചർച്ച ചെയ്തു നോക്കു. അല്ലെങ്കിൽ പരാജയപെട്ടവരെ കണ്ട് നോക്കു. അവരുടെ എല്ലാം ഉള്ളിൽ, തന്നെ ഉയർത്തുവാനോ വീഴ്ത്തുവാനോ നിമിത്തം ആയ, തന്നെ നിരന്തരം പിന്തുടർന്ന ചിന്തകളെ കുറിച്ചുള്ള അനുഭവം പറയാൻ ഉണ്ടാകും. അഥവാ നിങ്ങൾക്ക് തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്ക് വെക്കുകയും ചെയ്യാം. അതൊരു പുണ്യ കർമ്മം തന്നെ ആണ്...
🌹🌹🌹🌹🌹