*ശുഭദിനം*
🌹🌹🌹🌹
*എന്താണ് വിധി...*
🌸🌸🌸🌸🌸🌸🌸
ജീവിതത്തിൽ ആകസ്മികമായി ചില ദുരിതാനുഭവങ്ങൾ വന്നു ചേരുമ്പോൾ ഇതെല്ലാം എന്റെ വിധി എന്ന് തീരുമാനിച്ചു ദുഖിക്കുന്നവർ ഉണ്ട്. എന്നാൽ നല്ല അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വിധിയെന്ന വാക്കിനെ മാറ്റി വെച്ച് തന്റെ സാമർഥ്യത്തെ ആണ് ചിത്രീകരിക്കാൻ ശ്രമിക്കുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ ഈ ജീവിതത്തിൽ നിർമ്മിക്കാവുന്ന ചില വിധികളെ കുറിച്ചാണ് ചിന്തിക്കുന്നത്.
നാം എന്ത് ചിന്തിക്കുന്നുവോ അതായി തീരുന്നു.
ഈ പരമമായ സത്യമാണ് നമ്മുടെ കയ്യിലുള്ള വിധിയെ നിർണ്ണയിക്കുന്ന ആ ശേഷിയുടെ ആധാരം. അത് സംഭവ്യമാകുന്നത് എങ്ങനെ ആണെന്ന് ഘട്ടം ഘട്ടമായി മനസിലാക്കിയാലും.
നിങ്ങൾ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ യാദൃച്ഛികമായി ചിന്തിക്കാറുള്ള അത്തരം ചിന്തകളെകുറിച്ചല്ല പറയുന്നത്. നിങ്ങളുടെ മനസ്സിൽ അണയാത്ത അഗ്നി പോലെ കത്തുന്ന ചിന്തകൾക്കാണ് ഈ ആവിഷ്കാര ശേഷി ഉള്ളത്. പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ മുഖ്യമായ ആഗ്രഹം എന്താണ് എന്നുള്ളതാണ്. ആ കേന്ദ്രീകൃത ആഗ്രഹത്തിൽ നിന്ന് നിങ്ങളുടെ ചിന്തകൾ ജന്മം എടുക്കുന്നു. ആ ചിന്തകൾക്ക് അനുസരിച്ചു മനസ്സിൽ തകർക്കാൻ പറ്റാത്തതായ ഒരു ഉദ്ദേശം ഉണ്ടാകുന്നു. ആ ഉദ്ദേശം എന്താണോ അതിന് അനുസരിച്ചു ക്രമേണ നിങ്ങളിൽ ഒരു ഇച്ഛാശക്തി പ്രവർത്തനം ആരംഭിക്കും. കടലിലെ തിരമാലകളെ പോലെ ആ ചിന്തകൾ ചലിച്ചുകൊണ്ടിരിക്കുമ്പോൾ അതിനനുസരിച്ചുള്ള കർമ്മങ്ങൾ നിങ്ങളിൽ ഉണ്ടാകുവാനും തുടങ്ങുന്നു. ആ കർമത്തിന്റെ പ്രഭാവം അനുസരിച്ചു നല്ലതോ മോശമോ ആയ പ്രതിഫലനങ്ങളും ഉണ്ടാകുന്നു. അത്തരം പ്രതിഫലനങ്ങളെ ആണ് നമ്മൾ സ്വയം നിർമിക്കുന്ന വിധി എന്ന് ആദ്യം സൂചിപ്പിച്ചത്. അതായത് ആഗ്രഹം, സങ്കല്പം, ഉദ്ദേശം, ത്വര, കർമ്മം, വിധി ഇതാണ് വിധി ഉണ്ടാക്കുന്നതിന്റെ ക്രമം. ജീവിതത്തിൽ വലിയ വിജയം കൈവരിച്ചവർ എന്ന് കരുതുന്നവരുമായി നിങ്ങൾ ഒന്ന് ചർച്ച ചെയ്തു നോക്കു. അല്ലെങ്കിൽ പരാജയപെട്ടവരെ കണ്ട് നോക്കു. അവരുടെ എല്ലാം ഉള്ളിൽ, തന്നെ ഉയർത്തുവാനോ വീഴ്ത്തുവാനോ നിമിത്തം ആയ, തന്നെ നിരന്തരം പിന്തുടർന്ന ചിന്തകളെ കുറിച്ചുള്ള അനുഭവം പറയാൻ ഉണ്ടാകും. അഥവാ നിങ്ങൾക്ക് തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്ക് വെക്കുകയും ചെയ്യാം. അതൊരു പുണ്യ കർമ്മം തന്നെ ആണ്...
🌹🌹🌹🌹🌹