Google Ads

Saturday, April 9, 2022

വിദ്യാലയങ്ങൾ പോലെയാണ് ഇന്ന് വൃദ്ധസദനങ്ങളും

*🔥വിദ്യാലയങ്ങൾ പോലെയാണ് ഇന്ന് വൃദ്ധസദനങ്ങളും .. മനുഷ്യർ മൂല്യം മറക്കുന്നതിനൊപ്പം സ്വന്തം മാതാപിതാക്കൾ നൽകിയ സ്നേഹവും പരിചരണവും ലാളനയും മറന്ന് പോകുന്നു .... വാർദ്ധക്യം എന്നത് ചിലർക്ക് മാത്രം സംഭവിക്കുന്ന ഒരവസ്ഥയല്ല .. ഈ ഭൂമിയിൽ പിറന്ന സകല മനുഷ്യരും നടന്നടക്കുന്നത് അങ്ങോട്ട് തന്നെയാണ്...  ഇന്ന് പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ആത്മാർത്ഥത എന്തെന്ന് അറിയാത്തവരാണ്, മനപൂർവ്വം മറക്കുന്നവരുമാണ്... ഈ ലോകത്തെ നേരെ നോക്കാനും ധൈര്യപൂർവ്വം മുന്നോട്ട് ചുവടുകൾ വയ്ക്കാനും , മുന്നോട്ട് പോകാനും പഠിപ്പിച്ച മാതാപിതാക്കളെ ഒറ്റപ്പെടുത്തുവാനും, ... ആരോടാണോ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് നാം കാണിക്കേണ്ടത് അവരെ അനായാസം വലിച്ചെറിയാനും മാത്രം ഇന്ന്  നാം പഠിച്ചു കഴിഞ്ഞു . ആധുനികരെന്നും, പൂർണ്ണ സാക്ഷരരെന്നും അഭിമാനിക്കുന്ന മലയാളികളുടെ സാംസ്കരിക അധ:പതനം  മാത്രമായി മാറുന്നു .... ഓർത്താൽ നന്ന് എപ്പോഴും നമ്മുടെ മനസാക്ഷിയുടെ തൃപ്തിയാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ ഏകാന്തതയുടെ തടവറയിൽ നിന്ന് സംതൃപ്തിയോടെ പരിചരിച്ചാൽ, അവരിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ജീവിതത്തിൽ പകർത്തിയാൽ , നന്മയുടെ വേരുകൾ വരും തലമുറയിൽ ആഴ്ന്നിറങ്ങിയേക്കാം ... മാതാപിതാക്കളെ ബഹുമാനിക്കുന്നവരെ ലോകവും ബഹുമാനിക്കും എന്നത് ഒരു പ്രപഞ്ച സത്യമാണ്..ഒരായുസ്സ് മുഴുവൻ നമുക്ക് നൽകിയ കലർപ്പില്ലാത്ത സ്നേഹത്തിന് നമ്മൾ പകരം നൽകേണ്ടത് , നന്ദിയോട് കൂടിയുള്ള സ്നേഹവും , പരിഗണനയും ആണ്.. ജീവിതത്തിന്റെ അസ്തമയ ഘട്ടങ്ങളിൽ എത്തി നിൽക്കുന്നവർക്ക് മരണപ്പെട്ടതിന് ശേഷം നാം ചെയ്യുന്ന കർമ്മകങ്ങളെക്കാൾ ശ്രേഷ്ഠമാകുന്നതും , ഒരുപാട് നന്മയുണ്ടാകുന്നതും , അവർ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമയത്ത്, അവരുടെ ചുണ്ടിൽ വിരിയുന്ന ഒരു പുഞ്ചിരിയ്ക്കാണ്.*
🔥🔥🔥🔥🔥🔥🔥🔥🔥
               *🙏ശുഭദിനം🙏*