Google Ads

Wednesday, April 13, 2022

2022 ഈ വർഷത്തെ മേടസംക്രമവും കണികാണലും!*

ഇത്തവണ മേടം രണ്ടാംതീയതി - ഏപ്രിൽ 15 വെള്ളിയാഴ്ചയാണ് കണി കാണേണ്ടത് എന്ന് പ്രത്യേകം ഓർക്കുക!

*ഏപ്രിൽ 14 വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സമയം 8 മണി 41 മിനിറ്റിന് ആദിത്യഭഗവാൻ തന്റെ ഉച്ചക്ഷേത്രമായ മേടരാശിയിലേക്ക് പ്രവേശിക്കുന്നു!*
മലബാറിൽ - വിശേഷിച്ച് വള്ളുവനാട്ടിൽ - പുതുവർഷം ആരംഭം! ഈ പുണ്യസംക്രമമുഹൂർത്തത്തിൽ പൂജമുറിയിൽ ദീപം തെളിയിക്കുന്നത് അത്യുത്തമം എന്ന് പറയേണ്ടതില്ലല്ലോ! വർഷം മുഴുവൻ മംഗളകരമാവട്ടെ!

(ഭാരതത്തിനുപുറത്തുള്ളവർ അതാത് രാജ്യത്തെ പ്രാദേശികസമയമാണ് എടുക്കേണ്ടത് )

*അന്ന് മേടം 1.. മുപ്പട്ട് വ്യാഴാഴ്ച.* അതിവിശേഷ ദിവസം..

*എന്നാൽ വിഷുക്കണി കാണേണ്ടത് പിറ്റേന്ന്, "മേടം രണ്ടിന്" രാവിലെയാണ്!* ഒന്നാംതീയതി ഉദയത്തിന് ശേഷം ആണല്ലോ സംക്രമം. അതുകൊണ്ട് ഉദയത്തിന് മേടം പിറക്കുന്നില്ല എന്നത്കൊണ്ട് കണികാണുന്നത് മേടം 2 വെള്ളിയാഴ്ചയാണ്!
*ഉദയത്തിന് മുൻപ്,  IST "4 മണി 40 മിനുട്ട്മുതൽ 5 മണി 10 മിനുട്ട് വരെയുള്ള അരമണിക്കൂർ നേരം" കണികാണാൻ ഉത്തമസമയമാണ്!* മീനലഗ്നത്തിൽ ലഗ്നാധിപൻ വ്യാഴം വളരെ ബലവാനായി നിൽക്കുന്നു! ഈശ്വരാനുഗ്രഹമുള്ള സമയത്ത് കണികാണുന്നത് വളരെ നല്ലതല്ലേ!

പൂജമുറിയിൽ വ്യാഴാഴ്ച മേൽപ്പറഞ്ഞ സംക്രമസമയത്ത് ദീപം തെളിയിക്കുക, ക്ഷേത്രദർശനം നടത്തുക എന്നിവ അതിവിശേഷമാണ്.. ഈശ്വരഭജനത്തിനുള്ള ഉത്തമദിവസം!

മുപ്പട്ട് വെള്ളിയാഴ്ചയാണ് കണികാണുന്ന ദിവസം.. അന്ന് ഗണപതിഹോമം, ലക്ഷ്മിപൂജ എന്നിവക്ക് പ്രാധാന്യമുണ്ട്.
എല്ലാ ക്ഷേത്രദർശനവും യഥാശക്തി വഴിപാടുംനടത്തി വർഷംമുഴുവൻ മംഗളകരമാക്കാം..

*പുതുവർഷം നല്ലതാവട്ടെ.. പൊന്നൂഗുരുവായൂരപ്പൻ കൂടെ ഉണ്ടാവട്ടെ.. പ്രാർത്ഥിക്കുന്നു .*