Google Ads

Tuesday, March 1, 2022

ശിവരാത്രി

* ശിവരാത്രി (01/03/2022)*

*🚩🐍ശിവരാത്രിയിൽ ചിട്ടകൾ പാലിച്ചു പ്രാർത്ഥിച്ചാൽ ഓരോ ദർശനത്തിനും ഓരോ ഫലങ്ങൾ•••🚩🐍*
    *ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്.. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലുംക്ഷിപ്രപ്രസാദിയാണ് ഭഗവാൻ•••*
*ശിവപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്. രാവിലെ ദർശിച്ചു പ്രാർഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വർധിക്കും എന്ന് ആണ്‌•••.*
*ഉച്ചയ്ക്ക് പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർഥിച്ചാൽ കഷ്ട നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാകുമെന്നും വിശ്വസിക്കപ്പെടുന്നു•••*
*പഞ്ചാക്ഷരീ മന്ത്രജപത്തോടെയുള്ള ക്ഷേത്രദർശനം നൽകുന്ന അനുകൂലഊർജത്തിന്റെ അളവ് വർണനാതീതമാണ്.*
*ശിവക്ഷേത്രദർശനത്തിനും ചില ചിട്ടകൾ ഉണ്ട്. പൂർണതയുടെ ദേവനാണു ഭഗവാൻ. അതിനാൽ ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം പാടില്ല.*
*ശ്രീകോവിലിന്റെ വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു. ഇതു മുറിച്ചുകടന്നാൽ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണുശിവക്ഷേത്രത്തിൽ ഓവു മുറിച്ചുകടക്കാൻ പാടില്ലെന്നു പറയുന്നത്.*
*ക്ഷേത്രത്തിനുള്ളിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം, ശ്രീകോവിലിന്റെ നടയ്ക്കു നേരെ നിന്നു തൊഴുക, ഭഗവൽ വാഹനമായ നന്ദിയെ വണങ്ങാതിരിക്കുക, നിവേദ്യസമയത്തു ഭഗവാനെ തൊഴുക ഇവയൊന്നും പാടില്ല•••*
*സദാശിവസമാരംഭാം*
**ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
**വന്ദേ ഗുരുപരമ്പരാം.*
 
*കടപ്പാട് 

🚩🐍🚩🐍🚩🐍🚩🐍🚩🐍🚩🐍🚩 

ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. 
ശിവരാത്രി ദിവസം 
ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. 
പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്.

 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല). ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്. (സ്തോത്രങ്ങളോ അഷ്ടോത്തരമോ അറിയാത്തവർ വേണ്ടവ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാവുന്നതാണ്) 
ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. 

വൈകിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട് , രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു🙏🙏🙏

മറ്റുള്ളവരുടെ അറിവിലേക്കായി വായിച്ചതിനു ശേഷം ദയവായി ഷെയർ ചെയ്യുക...🙏🙏🙏

ഓം ഉമാമഹേശ്വരായ നമഃ 🙏
(കടപ്പാട്)

ഗുരുവായൂർ സ്വർണകൊടിമരം

വെള്ളോടിൽ ആവരണങ്ങൾ ഉണ്ടായിരുന്ന പഴയ കൊടിമരം 1951-ൽ പൊളിച്ചുനീക്കിയാണ് 1952-ൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചത്. 
മലബാർ പ്രദേശത്തെ ആദ്യത്തെ സ്വർണക്കൊടിമരമാണ് ഗുരുവായൂരിലേത്. മലയാറ്റൂരിൽ നിന്ന് കൊണ്ടുവന്ന തേക്കിൻതടി ചെത്തി 65 അടി നീളത്തിൽ കൊടിമരം തയ്യാറാക്കി. നിലത്തുനിന്ന് താഴെ 5 അടിയും ബാക്കി മുകളിലുമായാണ് സ്ഥാപിച്ചത്.

കരിങ്കൽത്തറയിൽനിന്ന് മുകളിലേക്ക് സ്വർണാവരണങ്ങളാണ്. അടിഭാഗത്തുനിന്ന് യഥാക്രമം ശിലാവേദിക, ഗജമുഷ്ടിവേദിക, പദ്മം, വിഗ്രഹപ്പറ, നാസികപ്പറ എന്നിവ കഴിഞ്ഞാൽ 34 ഒഴുക്കൻ പറകളാണ്. മുകളിൽ മണിപ്പലകയുടെ നാലുകോണുകളിലും, ദണ്ഡാഗ്രത്തിലും മണികളുണ്ട്. ഏറ്റവും മുകളിൽ ഗരുഡനും വിശേഷതയാണ്.🙏🏻🙏🏻 

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആദ്യത്തെ പൂജ മാധവിപ്പള്ളി പൂജ എന്ന് അറിയപ്പെടാൻ കാരണം

ഏറ്റുമാനൂരപ്പന്റെ തിരു നട പുലർച്ചെ നാലു മണിക്ക് തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തിക്കഴിഞ്ഞാൽ നടക്കുന്ന ഉഷ പൂജ മാധവിപ്പള്ളി പൂജ എന്നാണ് അറിയപ്പെടുന്നത്.കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭാഗിനേയി(സഹോദരന്റെയോ സഹോദരിയുടേയോ പുത്രി)ആയിരുന്നു മാധവി.മാധവിയുടെ തലയിൽ ഒരു വ്രണം ഉണ്ടാവുകയും അത് എത്ര ചികിൽസ ചെയ്തിട്ടും മാറാതെ വരികയും ചെയ്തു.ഒരു ദിവസം രാത്രി മാധവി ഏറ്റുമാനൂരപ്പനെ ഭജിച്ച്  തന്റെ അസുഖം മാറ്റിതരണമേ എന്ന് പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു.രാത്രി ഒരാൾ അടുത്ത് വന്ന് കയ്യിൽ ഉണ്ടായിരുന്ന ഭസ്മസഞ്ചിയിൽ നിന്ന് ഭസ്മം എടുത്ത് തന്റെ തലയിൽ തളിച്ചിട്ട് മറ്റെ കയ്യിലെ വാളുകൊണ്ട് തലയിൽ തുടച്ചിട്ട് മറഞ്ഞുപോകുന്നതായ് സ്വപ്നം കണ്ടു.രാവിലെ മാധവി എഴുന്നേറ്റ് നോക്കിയപ്പോൾ വൃണം കരിഞ്ഞു തുടങ്ങിയിരുന്നു.അങ്ങനെ മഹാദേവന്റെ അനുഗ്രഹത്താൽ അസുഖം പൂർണ്ണമായും മാറിയശേഷം സാമൂതിരിയും പരിവാരങ്ങളും മാധവിയോടൊപ്പം ഏറ്റുമാനൂരിൽ എത്തി ദർശനം നടത്തി നിധികുംഭങ്ങളും തിരുവാഭരണങ്ങളും നടയ്ക്ക് വച്ചു.കൂടാതെ മഹാദേവന്റെ നട തുറന്ന് ആദ്യ പൂജ മാധവിയുടെ പേരിൽ കഴിപ്പിക്കാമെന്ന് വഴിപാട് നേരുകയും അതിനു വേണ്ടുന്നതെല്ലാം ദേവസ്വത്തിലേക്ക് നൽകുകയും ചെയ്തു.336 പറ നിലവും ഏഴരമുറി പുരയിടവും വാങ്ങി ദേവസ്വത്തിലേക്ക് നൽകുകയാണുണ്ടായത്.ഇവിടെ നിന്നുള്ള ആദായം ഉപയോഗിച്ച് പൂജനടത്തണമെന്ന് നിശ്ചയിച്ചു.ആ ഭൂമിക്ക് മാധവിപ്പള്ളി നിലം എന്ന് പേരു പറഞ്ഞുവരുന്നു.ഇപ്രകാരമാണ് മഹാദേവന്റെ ഉഷ പൂജ മാധവിപ്പള്ളി പൂജ എന്നപേരിൽ അറിയപ്പെട്ടു തുടങ്ങിയത്.അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.ഈ പൂജയ്ക്ക് ആറു പലം ശർക്കരയും ആറു നാളികേരവും രണ്ട് തുടം നെയ്യും ഇരു നാഴി അരിയുമായിട്ട് ഒരു ഇടിച്ചുപിഴിഞ്ഞ പായസവും ഒരു പറ അരിയുടെ വെള്ള നിവേദ്യവും വിളക്കുവകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
1754 ൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം സ്ഥാപിക്കുന്നതിനായ് അന്ന് ഏറ്റുമാനൂർ ഉൾപ്പെടുന്ന വടക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ മാധവിപ്പള്ളി നിലവും പുരയിടവും നശിപ്പിച്ചു.തുടർന്ന് മഹാദേവകോപം ഉണ്ടായി. തിരുവിതാംകൂർ കൊട്ടാരത്തിലും രാജ്യത്തും അനിഷ്ട സംഭവങ്ങൾ നടമാടി.മാർത്താണ്ഡവർമ്മ നാലു വർഷത്തിനുള്ളിൽ നാടുനീങ്ങി.തുടർന്ന് പ്രായശ്ചിത്തമായി കൊല്ലവർഷം 964 ൽ കാർത്തികതിരുനാളിന്റെ കാലത്ത് ഏഴരപ്പൊന്നാനകളെ നടയ്ക്കുവച്ചു. 

ലൂണാ വസാഹി ക്ഷേത്രം.. മൗണ്ട് അബു…രാജസ്ഥാൻ

🌹🌹ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല🌹🌹

💕ലൂണാ വസാഹി ക്ഷേത്രം..
മൗണ്ട് അബു…രാജസ്ഥാൻ💕

രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിലെ പ്രശസ്തമായ ദിൽവാര ക്ഷേത്രങ്ങളിലെ രണ്ടാമത്തെ ക്ഷേത്രമാണ് ലൂണാ വസാഹി. നിർമ്മാണ വൈദഗ്ധ്യവും വളരെ സൂക്ഷമങ്ങളായ കൊത്തുപണികളാലും ലോക പ്രശസ്ഥമായ ക്ഷേത്രം. രാജസ്ഥാനിലെ ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ കൊത്തുപണികൾ ഉള്ള ക്ഷേത്രങ്ങളാണ് ദിൽവാര ക്ഷേത്രങ്ങൾ.

പ്രശസ്തരായ 24 ജൈന തീർത്ഥങ്കരന്മാരിൽ 22ാം സ്ഥാനത്തുള്ള അരിഷ്ഠനേമിയാണ് ഇവിടെ പൂജിക്കപ്പെടുന്നത്.

ക്ഷേത്രത്തിലെ രംഗമണ്ഡപത്തിന്റെ മുകൾത്തട്ടിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള മാർബിൾ നിർമ്മാണമാണ് ഏറ്റവും അത്ഭുതാവഹം. കൊത്തുപണികൾ എളുപ്പമാക്കുന്ന ആയുധങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഇത്ര മാത്രം സൂക്ഷ്മതയോടെ അത് എങ്ങനെ നിർമ്മിച്ചു എന്നത് അജ്ഞാതവും അത്ഭുതാവഹവും.

ഏകകേന്ദ്രമായ 11 വൃത്തങ്ങളിലാണ് കൊത്തുപണികൾ. 16 വിദ്യാദേവതകളുടെ ശില്പങ്ങളാണ് ഏറ്റവും വലിപ്പത്തിൽ ഉള്ളവ. ബാക്കിയെല്ലാവയും വളരെ ചെറിയ നിർമ്മിതികളാണ്. 72 തീർത്ഥങ്കരന്മാരുടെ ഇരിക്കുന്ന ശില്പങ്ങളാണ് ഒരു വൃത്തമണ്ഡലത്തിലുള്ളത്. മറ്റൊന്നിൽ 360 ജൈന സന്യാസിമാരുടെയും ശിൽപ്പങ്ങൾ. പിന്നെയുള്ള മണ്ഡലങ്ങളിൽ പുഷ്പങ്ങളും മൃഗങ്ങളും ഒക്കെയുണ്ട്. പക്ഷേ അത്ഭുതപ്പെടുത്തുന്നത്, വിരലൊന്ന് തൊട്ടാൽപ്പോലും പൊട്ടിപ്പോകാവുന്ന രീതിയിലുള്ള മാർദ്ദവമേറിയ മാർബിൾ കല്ലുകളിൽ ഈ സൂക്ഷ്മ നിർമ്മിതി എങ്ങനെ സാദ്ധ്യമാക്കി എന്നതും അവ ഒരു കുംഭത്തിന്റെ മുകളിൽ കീഴ്ക്കാംതൂക്കായി എങ്ങനെ സ്ഥാപിച്ചു എന്നതുമാണ്.

ശിൽപ്പികൾക്ക് സ്വർണ്ണമായിരുന്നത്രേ പ്രതിഫലമായി നൽകിയിരുന്നത്. കല്ലിൽ നിന്നും അവർ ചുരണ്ടിയെടുക്കുന്ന അംശങ്ങളുടെ അത്രയും തൂക്കത്തിൽ......!

മോഹമോ അതിമോഹമോ അതോ പഴങ്കഥയോ...!

പക്ഷേ ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല....

———————————————-💕💕 

Monday, March 30, 2020

അമ്പലത്തിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. *വസ്ത്രം* - കടുത്ത പച്ച, നീല,ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു അമ്പലത്തിൽ പോകരുത്.

2. *വിഗ്രഹത്തെ തൊഴുമ്പോൾ*- പെരുവിരൽ ഹൃദയത്തിൽ സ്പർശിക്കണം,20 സെക്കന്റ്‌ തൊഴുമ്പോൾ, അതിൽ 15 സെക്കന്റ്‌ കണ്ണടച്ചും 5 സെക്കന്റ്‌ കണ്ണ് തുറന്നും തൊഴണം.

3. *പ്രദക്ഷിണം വെക്കുമ്പോൾ* - കാല് ഒരടിയിൽ നിന്നും അടുത്ത അടിയിലേക്ക് മെല്ലെ വെക്കുക, കൈ വീശരുത്.

4. *പ്രസാദം സ്വീകരിക്കുമ്പോൾ* - തിരിച്ച് ക്ഷേത്രത്തിലേക്കും എന്തെങ്കിലും സമർപ്പിക്കുക.

5. *പഞ്ച ശുദ്ധിയോടെ മാത്രം ക്ഷേത്രത്തിൽ കയറുക* - മനസ്സ്, ശരീരം, വാക്ക്‌,കർമ്മം, ആഹാരം ശുദ്ധമായിരിക്കണം.
NB. പഞ്ചശുദ്ധിയോടു കൂടി ക്ഷേത്ര വിശ്വാസമുള്ള ആർക്കു വേണമെങ്കിലും അമ്പലത്തിൽ പോകാം.

6. *ക്ഷേത്ര ദർശനം പഞ്ച ജ്ഞാനേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ചു മനസ്സിനെ ഏകാഗ്രമാക്കുന്നു*.👇
6.1 വിളക്ക് @@@കണ്ണുകളെ ## light energy

6.2 ക്ഷേത്ര വാദ്യങ്ങൾ, മന്ത്രങ്ങൾ @@@ ചെവി ## sound energy

6.3 സുഗന്ധം @@@ മൂക്ക് ##chemical energy

6.4 പ്രസാദം @@@ നാക്ക്

6.5 ചന്ദനം,കളഭം,കുങ്കുമം @@@ ത്വക്ക്

കൊട്ടിയൂരപ്പനും പൂന്താനവും

വടക്കൻ കേരളത്തിൽ ഉള്ള ഒരു ശിവക്ഷേത്രമാണ് കൊട്ടിയൂർ . വർഷത്തിൽ വളരെ കുറച്ചുകാലത്തേക്കേ ക്ഷേത്രം തുറക്കാറുള്ളൂ. ആ കാലങ്ങളിൽ പൂജക്കും ആരാധനക്കുമായി ആൾക്കാർ വരുന്നതല്ലാതെ, ശേഷിച്ച ദിവസങ്ങളിൽ ആരും അങ്ങോട്ട് പോകാറില്ല. അതിനാൽ തന്നെ ക്ഷേത്രവും പരിസരവും കാടുപിടിച്ചു കിടക്കും. അങ്ങിനെ ഒരു ദിവസം നടതുറന്നിരുന്ന കാലത്തു പൂന്താനം ക്ഷേത്ര ദർശനത്തിനായി എത്തി.

പൂന്താനത്തിൻ്റെ കൃഷ്ണഭക്തിയെക്കുറിച്ചും, ഗുരുവായൂരപ്പനു പൂന്താനത്തിനോടുള്ള പ്രത്യേക സ്നേഹത്തെക്കുറിച്ചും പ്രത്യേകിച്ചു വിവരിക്കേണ്ടതില്ലല്ലോ. പല കുടുക്കിൽ നിന്നും പൂന്താനത്തെ അപ്പോഴപ്പോൾ തന്നെ ഗുരുവായൂരപ്പൻ കാത്തു രക്ഷിച്ചുപോന്നു. പൂന്താനത്തിൻ്റെ ഭക്തി സാന്ദ്രമായ ഭാഗവത വായനയും, വ്യാഖാനവും കേൾക്കാൻ ആ കാലത്തും ദൂരെ ദിക്കിൽ നിന്നുപോലും ആൾക്കാർ തടിച്ചുകൂടിയിരുന്നു.

പുണ്യ നദിയിൽ കുളിച്ചു, ശിവഭഗവാനെ വന്ദിച്ചു പുറത്തു വന്ന പൂന്താനത്തോട് അവിടെ കൂടിയ ഭക്തർ ഒരു ദിവസമെങ്കിലും ഭാഗവതപാരായണം നടത്താൻ നിർബ്ബന്ധിച്ചു. പ്രശാന്ത സുന്ദരമായ ആ പ്രദേശവും, ക്ഷേത്രവും, സർവ്വോപരി മഹാദേവൻ്റെ പുണ്യ സാന്നിദ്ധ്യവും കാരണം , അവിടെ കുറച്ചുനാൾ തങ്ങികളയാം എന്ന് പൂന്താനവും കരുതി. അദ്ദേഹം സന്തോഷപൂർവ്വം അവരുടെ ആവശ്യം അംഗീകരിച്ചു.

അങ്ങിനെ കൊട്ടിയൂരപ്പൻ്റെ തിരുമുമ്പിൽ, പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു. കേൾവിക്കാരായി പത്തോ നൂറോ ആൾക്കാരും. അവരെല്ലാം ഭക്തി നിർഭരമായ ഭാഗവത പാരായണം ആസ്വദിച്ചു. അങ്ങിനെ പത്താം സ്കന്ദത്തിലെ അറുപതാം അദ്ധ്യായമായ ശ്രീകൃഷ്ണരുക്മിണീ സംവാദം ( ദമ്പതീ വിനോദം) വരെയെത്തി. ഭഗവാൻ കൃഷ്ണൻ തൻ്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തയെ പരീക്ഷിക്കാൻ വേണ്ടി തമാശയ്ക് പരിഹസിക്കാൻ ആരംഭിച്ചു. " ശിശുപാലനെ പോലെ എത്രയോ വലിയ മഹാരാജാക്കന്മാർ ഇരിക്കെ എന്തിനാ എന്നെ പ്രണയിച്ചത് " എന്നും മറ്റുമുള്ള പരിഹാസം താങ്ങാനാവാതെ രുഗ്മിണി ദേവി മോഹാലസ്യപ്പെട്ടു. അത് കണ്ടു ഭഗവാൻ ദേവിയെ ആശ്വസിപ്പിച്ചു. ഇങ്ങനെ അവരുടെ പ്രണയകലഹവും, അനുരഞ്ജനവും, പ്രണയവും ഒക്കെ വളരെ സരസമായി പൂന്താനം വർണ്ണിച്ചു. എന്നിട്ടു ദർഭകൊണ്ടു അടയാളം വെച്ചു അന്നത്തെ വായന അവസാനിപ്പിച്ചു.

പിറ്റേദിവസം വീണ്ടും വായനക്ക് വന്ന പൂന്താനത്തിനു ചെറിയ ഒരു അന്ധാളിപ്പ്., കാരണം ദർഭ വീണ്ടും അദ്ധ്യായത്തിൻ്റെ തുടക്കത്തിൽ തന്നേ ഇരിക്കുന്നു. അബദ്ധം പറ്റിയതാവും എന്ന് കരുതി അദ്ദേഹം വീണ്ടും ദമ്പതീ വിനോദം വായിച്ചു വിവരിക്കാൻ തുടങ്ങി. അങ്ങിനെ അന്നത്തെ വായന തീർത്തു തെറ്റാതെ വീണ്ടും അടയാളം വച്ചു അവസാനിപ്പിച്ചു. എന്തിനു പറയണം പിറ്റേ ദിവസം വന്നപ്പോഴും ദർഭ പഴയതു പോലെ ശ്രീകൃഷ്ണരുക്മിണീ സംവാദം അദ്ധ്യായത്തിൻ്റെ തുടക്കത്തിൽ തന്നെ. അങ്ങിനെ കൊട്ടിയൂരമ്പലത്തിലെ പൂജ തീരുംവരെ പൂന്താനം ശ്രീകൃഷ്‌ണരുക്മിണീ സംവാദം വിവരിക്കുന്ന അദ്ധ്യായം തന്നെ വീണ്ടും വീണ്ടും വായിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

പൂജ തീർന്നു. നട അടച്ചു. പൂന്താനവും, മറ്റു ഭക്തന്മാരും കൊട്ടിയൂരപ്പനോട് വിട വാങ്ങി യാത്ര പുറപ്പെട്ടു. വഴി മദ്ധ്യേ, ഭാഗവതം ക്ഷേത്രത്തിൽ തന്നെ മറന്ന് വച്ചോ എന്ന് പൂന്താനത്തിനൊരു ശങ്ക. മാറാപ്പു തപ്പി നോക്കി. ഇല്ല. ഭാഗവതം മറന്നു. തിരികെ ക്ഷേത്രത്തിൽ പോകണം. കൂട്ടുകാരോട് ചോദിച്ചപ്പോൾ അവർക്കെല്ലാം കൂടെ ചെല്ലാനൊരു മടി, ഒരു ഭയം. എന്താണെങ്കിലും പൂന്താനം ഒറ്റയ്ക്കു ക്ഷേത്രത്തിലേക്ക് നടന്നു,

ക്ഷേത്രത്തിൽ ചെന്നപ്പോൾ ആരുമില്ല. അമ്പലത്തിൻ്റെ നട അടച്ചിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നാലോചിച്ചു നിന്നപ്പോൾ അകത്തുനിന്നും ഭാഗവതപാരായണം കേൾക്കുന്നു. പൂന്താനം താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കി. കണ്ടകാഴ്ച ആരെയും രോമാഞ്ചം അണിയിക്കും. ഭഗവാൻ ശിവൻ , പാർവ്വതി ദേവിക്കു ശ്രീകൃഷ്നരുക്മിണീ സംവാദം വായിച്ചു വിശദീകരിക്കുന്നു. ചുറ്റും ഭൂതഗണങ്ങളും ഉണ്ടു പൂന്താനം അതുകേട്ടു അവിടെത്തന്നെ നിന്ന്. ഭഗവാൻ വായിച്ചു തീർന്നു. എന്നിട്ട് ദേവിയോട് ചോദിച്ചു " എങ്ങനെയുണ്ടായിരുന്നു എൻ്റെ വായന?" . ദേവി പറഞ്ഞു " നന്നായിരിക്കുന്നു. എന്നാലും പൂന്താനം വായിക്കുന്ന അത്ര വരുന്നില്ല." ഇതുകേട്ടു ഭഗവാൻ പറഞ്ഞു " അതെനിക്കറിയാം പൂന്താനം ഇത് വായിക്കുന്നത് വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി ഞാൻ തന്നെയല്ലേ അടയാളം മാറ്റി വച്ചത്." ,

ഇതുകേട്ട പൂന്താനം ഭക്തി പരാവശ്യത്തോടെ ഗുരുവായൂരപ്പനെ കണ്ണടച്ച് കൈകൂപ്പി ഉറക്കെ വിളിച്ചു . കണ്ണ് തുറന്നു നോക്കിയപ്പോൾ ദേവനും ദേവിയും മറഞ്ഞിരുന്നു.

പൂന്താനത്തിൻ്റെ കറതീർന്ന ഭക്തിയിൽ ചാലിച്ചെടുത്ത ഭാഗവത പാരായണം കേൾക്കാൻ ത്രിമൂർത്തികൾ പോലും കൊതിച്ചിരുന്നു. അല്ലെങ്കിൽ തന്നെ ഭഗവത് പാദങ്ങളിൽ സമ്പൂർണ്ണ സമർപ്പണമല്ലാതെ ഈ കലികാലത്തു മറ്റെന്തു മോക്ഷമാർഗ്ഗമാണുള്ളത്.🌸