Google Ads

Tuesday, March 1, 2022

വ്ലാദിമിർ പുട്ടിൻ

രണ്ടാം ലോക മഹായുദ്ധ കാലം.ഏകദേശം യുദ്ധം അവസാനിക്കുന്ന സമയം. ഒരു റഷ്യൻ പട്ടാളക്കാരൻ ലീവ് ഒക്കെ ഒപ്പിച്ചു നാട്ടിലേക്ക് വന്നു.വരുന്ന വഴി വീടിനടുത്തെത്തിയപ്പോൾ ഒരു ട്രക്ക് നിറയെ ശവങ്ങൾ തള്ളിക്കയറ്റുന്ന പട്ടാളക്കാരെ അയാൾ കണ്ടു.ഒരു നിമിഷം മൗനമായി നിന്നു ആദരവ് അർപ്പിച്ച ശേഷം നടക്കവേ ഒരു ശവശരീരത്തിലെ ഷൂസ് അയാളുടെ ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ തവണ താൻ വന്നപ്പോൾ ഭാര്യക്ക് വാങ്ങിക്കൊടുത്ത ഒരു പ്രത്യേക തരാം ഷൂസ് ആയിരുന്നു അത്.അയാൾ ആ ശരീരം ഒന്ന് കൂടി നോക്കി.അത് അയാളുടെ ഭാര്യ തന്നെ ആയിരുന്നു.ആ ശരീരം  താൻ അടക്കം ചെയ്യുമെന്നും തനിക്ക് വേണമെന്നും അയാൾ ആ പട്ടാളക്കാരോട് ആവശ്യപ്പെട്ടു.

കുറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ആ ശരീരം അയാൾക്ക് വിട്ടു കിട്ടി.വീട്ടിൽ കൊണ്ട് പോയി അടക്കത്തിനുള്ള ചടങ്ങുകൾ ഒക്കെ ആരംഭിച്ചപ്പോൾ ആണ് അയാൾക്ക് മനസിലായത്.അവർ മരിച്ചിട്ടില്ല ചെറിയ അനക്കമുണ്ടെന്ന  കാര്യം.അയാൾ അവരെയും കൊണ്ട് ആശുപത്രിയിലേക്കോടി.ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം അവർ ആരോഗ്യവതി ആയി ആശുപത്രി വിട്ടു. 

ഏകദേശം എട്ടു വർഷങ്ങൾക്ക് ശേഷം അവർക്കൊരു മകൻ ജനിച്ചു.സാധാരണ ഗതിയിൽ അമ്മയുടെയും അച്ഛന്റെയും അനുഭവങ്ങൾ അറിഞ്ഞ ആ കുട്ടി ആരായി തീരും

ഒരു സമാധാന കാംഷി.ഗാന്ധിജിയെ പോലെ .ശ്യാമ പറഞ്ഞു ,ഒരു വൈദികൻ ? 

അവൻ യുദ്ധങ്ങളെ വെറുക്കില്ലേ?

തീർച്ചയായും 

അതെ,അവൻ  യുദ്ധങ്ങളെ വെറുക്കേണ്ടതാണ്. പക്ഷെ ആ കുട്ടി യുദ്ധങ്ങളെ സ്നേഹിച്ചു വളർന്നു .പട്ടാളത്തിൽ ചേർന്നു.ഇപ്പോൾ ലോകത്തെ മുഴുവൻ ആ കുട്ടി യുദ്ധത്തിലേക്ക് തള്ളി വിടുമോ എന്ന് പോലും   പലരും സംശയിക്കുന്നു.ആളെ പറഞ്ഞാൽ നീ  അറിയും,

ആരാണയാൾ ?

സാക്ഷാൽ  വ്ലാദിമിർ പുട്ടിൻ ,അയാൾ ആണ് ഇയാൾ

ശിവരാത്രി

* ശിവരാത്രി (01/03/2022)*

*🚩🐍ശിവരാത്രിയിൽ ചിട്ടകൾ പാലിച്ചു പ്രാർത്ഥിച്ചാൽ ഓരോ ദർശനത്തിനും ഓരോ ഫലങ്ങൾ•••🚩🐍*
    *ത്രിമൂർത്തികളിൽ പ്രധാനിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. പരബ്രഹ്മമൂർത്തിയായ ഭഗവാൻ സംഹാരമൂർത്തിയുമാണ്.. ദേവാധിദേവനായതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ഉഗ്രകോപിയാണെങ്കിലുംക്ഷിപ്രപ്രസാദിയാണ് ഭഗവാൻ•••*
*ശിവപ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി. ഈ ദിനത്തിലെ ക്ഷേത്ര ദർശനം അതീവ പുണ്യമാണ്. രാവിലെ ദർശിച്ചു പ്രാർഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിനു ബലവും വർധിക്കും എന്ന് ആണ്‌•••.*
*ഉച്ചയ്ക്ക് പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർഥിച്ചാൽ കഷ്ട നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാകുമെന്നും വിശ്വസിക്കപ്പെടുന്നു•••*
*പഞ്ചാക്ഷരീ മന്ത്രജപത്തോടെയുള്ള ക്ഷേത്രദർശനം നൽകുന്ന അനുകൂലഊർജത്തിന്റെ അളവ് വർണനാതീതമാണ്.*
*ശിവക്ഷേത്രദർശനത്തിനും ചില ചിട്ടകൾ ഉണ്ട്. പൂർണതയുടെ ദേവനാണു ഭഗവാൻ. അതിനാൽ ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം പാടില്ല.*
*ശ്രീകോവിലിന്റെ വടക്കു ഭാഗത്താണു ശിവസാന്നിധ്യം അഥവാ കൈലാസം. കൈലാസവും ശിവലിംഗവുമായുള്ള ബന്ധം വടക്കുഭാഗത്തു കൂടി കടന്നു പോകുന്നതായി വിശ്വസിക്കുന്നു. ഇതു മുറിച്ചുകടന്നാൽ ശിവലിംഗവും കൈലാസവുമായുള്ള ബന്ധത്തിനു ഭംഗം വരുമെന്നു വിശ്വസിക്കുന്നതിനാലാണുശിവക്ഷേത്രത്തിൽ ഓവു മുറിച്ചുകടക്കാൻ പാടില്ലെന്നു പറയുന്നത്.*
*ക്ഷേത്രത്തിനുള്ളിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം, ശ്രീകോവിലിന്റെ നടയ്ക്കു നേരെ നിന്നു തൊഴുക, ഭഗവൽ വാഹനമായ നന്ദിയെ വണങ്ങാതിരിക്കുക, നിവേദ്യസമയത്തു ഭഗവാനെ തൊഴുക ഇവയൊന്നും പാടില്ല•••*
*സദാശിവസമാരംഭാം*
**ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
**വന്ദേ ഗുരുപരമ്പരാം.*
 
*കടപ്പാട് 

🚩🐍🚩🐍🚩🐍🚩🐍🚩🐍🚩🐍🚩 

ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. 
ശിവരാത്രി ദിവസം 
ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. 
പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്.

 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല). ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്. (സ്തോത്രങ്ങളോ അഷ്ടോത്തരമോ അറിയാത്തവർ വേണ്ടവ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാവുന്നതാണ്) 
ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. 

വൈകിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട് , രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു🙏🙏🙏

മറ്റുള്ളവരുടെ അറിവിലേക്കായി വായിച്ചതിനു ശേഷം ദയവായി ഷെയർ ചെയ്യുക...🙏🙏🙏

ഓം ഉമാമഹേശ്വരായ നമഃ 🙏
(കടപ്പാട്)

ഗുരുവായൂർ സ്വർണകൊടിമരം

വെള്ളോടിൽ ആവരണങ്ങൾ ഉണ്ടായിരുന്ന പഴയ കൊടിമരം 1951-ൽ പൊളിച്ചുനീക്കിയാണ് 1952-ൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചത്. 
മലബാർ പ്രദേശത്തെ ആദ്യത്തെ സ്വർണക്കൊടിമരമാണ് ഗുരുവായൂരിലേത്. മലയാറ്റൂരിൽ നിന്ന് കൊണ്ടുവന്ന തേക്കിൻതടി ചെത്തി 65 അടി നീളത്തിൽ കൊടിമരം തയ്യാറാക്കി. നിലത്തുനിന്ന് താഴെ 5 അടിയും ബാക്കി മുകളിലുമായാണ് സ്ഥാപിച്ചത്.

കരിങ്കൽത്തറയിൽനിന്ന് മുകളിലേക്ക് സ്വർണാവരണങ്ങളാണ്. അടിഭാഗത്തുനിന്ന് യഥാക്രമം ശിലാവേദിക, ഗജമുഷ്ടിവേദിക, പദ്മം, വിഗ്രഹപ്പറ, നാസികപ്പറ എന്നിവ കഴിഞ്ഞാൽ 34 ഒഴുക്കൻ പറകളാണ്. മുകളിൽ മണിപ്പലകയുടെ നാലുകോണുകളിലും, ദണ്ഡാഗ്രത്തിലും മണികളുണ്ട്. ഏറ്റവും മുകളിൽ ഗരുഡനും വിശേഷതയാണ്.🙏🏻🙏🏻 

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആദ്യത്തെ പൂജ മാധവിപ്പള്ളി പൂജ എന്ന് അറിയപ്പെടാൻ കാരണം

ഏറ്റുമാനൂരപ്പന്റെ തിരു നട പുലർച്ചെ നാലു മണിക്ക് തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തിക്കഴിഞ്ഞാൽ നടക്കുന്ന ഉഷ പൂജ മാധവിപ്പള്ളി പൂജ എന്നാണ് അറിയപ്പെടുന്നത്.കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭാഗിനേയി(സഹോദരന്റെയോ സഹോദരിയുടേയോ പുത്രി)ആയിരുന്നു മാധവി.മാധവിയുടെ തലയിൽ ഒരു വ്രണം ഉണ്ടാവുകയും അത് എത്ര ചികിൽസ ചെയ്തിട്ടും മാറാതെ വരികയും ചെയ്തു.ഒരു ദിവസം രാത്രി മാധവി ഏറ്റുമാനൂരപ്പനെ ഭജിച്ച്  തന്റെ അസുഖം മാറ്റിതരണമേ എന്ന് പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു.രാത്രി ഒരാൾ അടുത്ത് വന്ന് കയ്യിൽ ഉണ്ടായിരുന്ന ഭസ്മസഞ്ചിയിൽ നിന്ന് ഭസ്മം എടുത്ത് തന്റെ തലയിൽ തളിച്ചിട്ട് മറ്റെ കയ്യിലെ വാളുകൊണ്ട് തലയിൽ തുടച്ചിട്ട് മറഞ്ഞുപോകുന്നതായ് സ്വപ്നം കണ്ടു.രാവിലെ മാധവി എഴുന്നേറ്റ് നോക്കിയപ്പോൾ വൃണം കരിഞ്ഞു തുടങ്ങിയിരുന്നു.അങ്ങനെ മഹാദേവന്റെ അനുഗ്രഹത്താൽ അസുഖം പൂർണ്ണമായും മാറിയശേഷം സാമൂതിരിയും പരിവാരങ്ങളും മാധവിയോടൊപ്പം ഏറ്റുമാനൂരിൽ എത്തി ദർശനം നടത്തി നിധികുംഭങ്ങളും തിരുവാഭരണങ്ങളും നടയ്ക്ക് വച്ചു.കൂടാതെ മഹാദേവന്റെ നട തുറന്ന് ആദ്യ പൂജ മാധവിയുടെ പേരിൽ കഴിപ്പിക്കാമെന്ന് വഴിപാട് നേരുകയും അതിനു വേണ്ടുന്നതെല്ലാം ദേവസ്വത്തിലേക്ക് നൽകുകയും ചെയ്തു.336 പറ നിലവും ഏഴരമുറി പുരയിടവും വാങ്ങി ദേവസ്വത്തിലേക്ക് നൽകുകയാണുണ്ടായത്.ഇവിടെ നിന്നുള്ള ആദായം ഉപയോഗിച്ച് പൂജനടത്തണമെന്ന് നിശ്ചയിച്ചു.ആ ഭൂമിക്ക് മാധവിപ്പള്ളി നിലം എന്ന് പേരു പറഞ്ഞുവരുന്നു.ഇപ്രകാരമാണ് മഹാദേവന്റെ ഉഷ പൂജ മാധവിപ്പള്ളി പൂജ എന്നപേരിൽ അറിയപ്പെട്ടു തുടങ്ങിയത്.അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.ഈ പൂജയ്ക്ക് ആറു പലം ശർക്കരയും ആറു നാളികേരവും രണ്ട് തുടം നെയ്യും ഇരു നാഴി അരിയുമായിട്ട് ഒരു ഇടിച്ചുപിഴിഞ്ഞ പായസവും ഒരു പറ അരിയുടെ വെള്ള നിവേദ്യവും വിളക്കുവകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
1754 ൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം സ്ഥാപിക്കുന്നതിനായ് അന്ന് ഏറ്റുമാനൂർ ഉൾപ്പെടുന്ന വടക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ മാധവിപ്പള്ളി നിലവും പുരയിടവും നശിപ്പിച്ചു.തുടർന്ന് മഹാദേവകോപം ഉണ്ടായി. തിരുവിതാംകൂർ കൊട്ടാരത്തിലും രാജ്യത്തും അനിഷ്ട സംഭവങ്ങൾ നടമാടി.മാർത്താണ്ഡവർമ്മ നാലു വർഷത്തിനുള്ളിൽ നാടുനീങ്ങി.തുടർന്ന് പ്രായശ്ചിത്തമായി കൊല്ലവർഷം 964 ൽ കാർത്തികതിരുനാളിന്റെ കാലത്ത് ഏഴരപ്പൊന്നാനകളെ നടയ്ക്കുവച്ചു. 

ലൂണാ വസാഹി ക്ഷേത്രം.. മൗണ്ട് അബു…രാജസ്ഥാൻ

🌹🌹ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല🌹🌹

💕ലൂണാ വസാഹി ക്ഷേത്രം..
മൗണ്ട് അബു…രാജസ്ഥാൻ💕

രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിലെ പ്രശസ്തമായ ദിൽവാര ക്ഷേത്രങ്ങളിലെ രണ്ടാമത്തെ ക്ഷേത്രമാണ് ലൂണാ വസാഹി. നിർമ്മാണ വൈദഗ്ധ്യവും വളരെ സൂക്ഷമങ്ങളായ കൊത്തുപണികളാലും ലോക പ്രശസ്ഥമായ ക്ഷേത്രം. രാജസ്ഥാനിലെ ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ കൊത്തുപണികൾ ഉള്ള ക്ഷേത്രങ്ങളാണ് ദിൽവാര ക്ഷേത്രങ്ങൾ.

പ്രശസ്തരായ 24 ജൈന തീർത്ഥങ്കരന്മാരിൽ 22ാം സ്ഥാനത്തുള്ള അരിഷ്ഠനേമിയാണ് ഇവിടെ പൂജിക്കപ്പെടുന്നത്.

ക്ഷേത്രത്തിലെ രംഗമണ്ഡപത്തിന്റെ മുകൾത്തട്ടിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള മാർബിൾ നിർമ്മാണമാണ് ഏറ്റവും അത്ഭുതാവഹം. കൊത്തുപണികൾ എളുപ്പമാക്കുന്ന ആയുധങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഇത്ര മാത്രം സൂക്ഷ്മതയോടെ അത് എങ്ങനെ നിർമ്മിച്ചു എന്നത് അജ്ഞാതവും അത്ഭുതാവഹവും.

ഏകകേന്ദ്രമായ 11 വൃത്തങ്ങളിലാണ് കൊത്തുപണികൾ. 16 വിദ്യാദേവതകളുടെ ശില്പങ്ങളാണ് ഏറ്റവും വലിപ്പത്തിൽ ഉള്ളവ. ബാക്കിയെല്ലാവയും വളരെ ചെറിയ നിർമ്മിതികളാണ്. 72 തീർത്ഥങ്കരന്മാരുടെ ഇരിക്കുന്ന ശില്പങ്ങളാണ് ഒരു വൃത്തമണ്ഡലത്തിലുള്ളത്. മറ്റൊന്നിൽ 360 ജൈന സന്യാസിമാരുടെയും ശിൽപ്പങ്ങൾ. പിന്നെയുള്ള മണ്ഡലങ്ങളിൽ പുഷ്പങ്ങളും മൃഗങ്ങളും ഒക്കെയുണ്ട്. പക്ഷേ അത്ഭുതപ്പെടുത്തുന്നത്, വിരലൊന്ന് തൊട്ടാൽപ്പോലും പൊട്ടിപ്പോകാവുന്ന രീതിയിലുള്ള മാർദ്ദവമേറിയ മാർബിൾ കല്ലുകളിൽ ഈ സൂക്ഷ്മ നിർമ്മിതി എങ്ങനെ സാദ്ധ്യമാക്കി എന്നതും അവ ഒരു കുംഭത്തിന്റെ മുകളിൽ കീഴ്ക്കാംതൂക്കായി എങ്ങനെ സ്ഥാപിച്ചു എന്നതുമാണ്.

ശിൽപ്പികൾക്ക് സ്വർണ്ണമായിരുന്നത്രേ പ്രതിഫലമായി നൽകിയിരുന്നത്. കല്ലിൽ നിന്നും അവർ ചുരണ്ടിയെടുക്കുന്ന അംശങ്ങളുടെ അത്രയും തൂക്കത്തിൽ......!

മോഹമോ അതിമോഹമോ അതോ പഴങ്കഥയോ...!

പക്ഷേ ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല....

———————————————-💕💕 

Monday, March 30, 2020

അമ്പലത്തിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. *വസ്ത്രം* - കടുത്ത പച്ച, നീല,ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു അമ്പലത്തിൽ പോകരുത്.

2. *വിഗ്രഹത്തെ തൊഴുമ്പോൾ*- പെരുവിരൽ ഹൃദയത്തിൽ സ്പർശിക്കണം,20 സെക്കന്റ്‌ തൊഴുമ്പോൾ, അതിൽ 15 സെക്കന്റ്‌ കണ്ണടച്ചും 5 സെക്കന്റ്‌ കണ്ണ് തുറന്നും തൊഴണം.

3. *പ്രദക്ഷിണം വെക്കുമ്പോൾ* - കാല് ഒരടിയിൽ നിന്നും അടുത്ത അടിയിലേക്ക് മെല്ലെ വെക്കുക, കൈ വീശരുത്.

4. *പ്രസാദം സ്വീകരിക്കുമ്പോൾ* - തിരിച്ച് ക്ഷേത്രത്തിലേക്കും എന്തെങ്കിലും സമർപ്പിക്കുക.

5. *പഞ്ച ശുദ്ധിയോടെ മാത്രം ക്ഷേത്രത്തിൽ കയറുക* - മനസ്സ്, ശരീരം, വാക്ക്‌,കർമ്മം, ആഹാരം ശുദ്ധമായിരിക്കണം.
NB. പഞ്ചശുദ്ധിയോടു കൂടി ക്ഷേത്ര വിശ്വാസമുള്ള ആർക്കു വേണമെങ്കിലും അമ്പലത്തിൽ പോകാം.

6. *ക്ഷേത്ര ദർശനം പഞ്ച ജ്ഞാനേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ചു മനസ്സിനെ ഏകാഗ്രമാക്കുന്നു*.👇
6.1 വിളക്ക് @@@കണ്ണുകളെ ## light energy

6.2 ക്ഷേത്ര വാദ്യങ്ങൾ, മന്ത്രങ്ങൾ @@@ ചെവി ## sound energy

6.3 സുഗന്ധം @@@ മൂക്ക് ##chemical energy

6.4 പ്രസാദം @@@ നാക്ക്

6.5 ചന്ദനം,കളഭം,കുങ്കുമം @@@ ത്വക്ക്