ഒരു പ്രശ്നം വരുമ്പോൾ ആദ്യം നാം സ്വയം കരുത്താർജ്ജിച്ച് എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. അതുണ്ടെങ്കിലേ കൂടെയുള്ളവരെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ. നമ്മുടെ ഒന്നാമത്തെ ആയുധം ആത്മബലമാണ്. അതില്ലെങ്കിൽ ഉപയോഗിക്കുന്ന മറ്റായുധമെല്ലാം കൈവിട്ടുപോകും, ഉപകരണമായ ശരീരംതന്നെ വിയർത്ത് വിറകൊള്ളും. ലോകം മുഴുവൻ നാലുചുറ്റും നിന്ന് നമ്മളോട് എതിർത്തോട്ടെ, എന്നിരുന്നാലും എഴുന്നേറ്റ് നിന്ന് ധീരമായി മുന്നോട്ട് പോകണം. സത്യദർശനം, ആന്തരികപരിശുദ്ധി ഇവയാണ് അതിനു വേണ്ടത്.
മഹാഭാരതത്തിൽ മൂന്ന് മീനുകളുടെ കഥ പറയുന്നുണ്ട്. ഒരു കുളത്തിൽ ദീർഘദർശി, പ്രത്യുല്പന്നമതി, ദീർഘസൂത്രി എന്നിങ്ങനെ മൂന്ന് മീനുകൾ വസിച്ചിരുന്നു. ഒരിക്കൽ കൊടുംവേനൽ വരുന്നു. അത് കണ്ട് അപകടം മുൻകൂട്ടി മനസ്സിലാക്കിയ ദീർഘദർശി ഉപദേശിക്കും- "നമുക്ക് ഇവിടം വിട്ട് എത്രയും വേഗം പോകണം. അല്ലെങ്കിൽ ആപത്താണ്. ഇപ്പോഴാണെങ്കിൽ ചെറിയൊരു നീരൊഴുക്ക് പുറത്തേയ്ക്കുണ്ട്. നമുക്ക് അതുവഴി മറ്റൊരു ജലാശയത്തിലേയ്ക്ക് രക്ഷപ്പെടാം." എന്നാൽ പ്രത്യുല്പന്നമതി പറയും "അത് അപ്പോഴല്ലേ, അപകടം വരുമ്പോൾ ചിന്തിക്കാം." ദീർഘസൂത്രിയും മടിപിടിച്ചു കഴിയും. എന്നാൽ ദീർഘദർശി അപ്പോൾത്തന്നെ അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. അപ്പോഴാണ് അപകടം വരുന്നത്. വെള്ളം വറ്റാൻ തുടങ്ങിയപ്പോൾ ആളുകൾ വന്ന് ചൂണ്ടയിട്ട് മീൻ പിടിക്കാൻ തുടങ്ങി. അപകടം മുന്നിൽ കണ്ട പ്രത്യുല്പന്നമതിയാകട്ടെ ഉടനേ രക്ഷപ്പെടാനുള്ള ഉപായം കണ്ടെത്തുന്നു. അവൻ ചൂണ്ടയിൽ കുരുങ്ങിയതുപോലെ അഭിനയിച്ച് കിടക്കുകയും പോകുന്ന വഴിക്ക് മറ്റൊരു ജലാശയം കാണുമ്പോൾ ചാടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ദീർഘസൂത്രിയാകട്ടെ അപ്പോഴും അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമൊന്നും നടത്തുന്നില്ല. അവൻ അപകടത്തിൽപ്പെടുകയും ചെയ്തു.
കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്ന ദീർഘദർശിയാകാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും അപകടത്തിൽ പെട്ടാൽ ഉടനേ അതിൽനിന്ന് രക്ഷപ്പെടാനുള്ള ഉപായം കണ്ടെത്താനുള്ള പ്രത്യുല്പന്നമതിത്വമെങ്കിലും ആർജ്ജിക്കേണ്ടതുണ്ട്. ഒന്നും ചെയ്യാതെ മടിപിടിച്ചുകഴിയുന്ന ദീർഘസൂത്രിയുടെ തമോഗുണപ്രകൃതിക്ക് അടിമപ്പെട്ടുകൂടാത്തതുമാണ്. നമുക്ക് ആത്മവിശ്വാസം തരുന്ന ഒരുപാട് കഥകളും ഉപകഥകളും ധർമ്മോപദേശങ്ങളും ഇതിഹാസങ്ങളിലുണ്ട്. ഭഗവദ്ഗീതയോ ഭാഗവതമോ ഇതിഹാസങ്ങളോ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ വായിക്കുന്നതായാൽ ആ കുടുംബത്തിൽ ശാന്തിയും സമാധാനവും പ്രകാശിക്കുന്ന അറിവുണ്ടാകുകതന്നെ ചെയ്യും.
ലോകസാഹിത്യം മുഴുവൻ നാം വായിച്ചിരിക്കാം. അതിൽ നിന്ന് പല കഥാപാത്രങ്ങളും ആദർശങ്ങളും വാചകങ്ങളും നമ്മിലേയ്ക്ക് ആവേശിച്ചിട്ടുണ്ടാകും. ലോകസിനിമ മുഴുവൻ കണ്ടിട്ടുണ്ടാകും. അവയിലെ കഥാപാത്രങ്ങളും നമ്മിൽ ആവേശിച്ചിട്ടുണ്ടാകും. എന്നാൽ നമ്മിലേയ്ക്ക് ആവേശിക്കപ്പെട്ട നായകപരിവേഷങ്ങളുടെ പരിശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ ശാന്തിയും ആനന്ദവും. നമ്മുടെ കുട്ടികളുടെ സങ്കല്പങ്ങളിലും വിചാരങ്ങളിലും വികാരമായി കടന്നുകൂടുന്ന നായികാനായക മൂർത്തികളെല്ലാം സിനിമയിൽ നിന്നോ റീയാലിറ്റിഷോകളിൽ നിന്നോ കടന്നു വരുന്നു. പൊതിച്ചു കഴിഞ്ഞാൽ ചില തേങ്ങകളിൽ അകത്ത് ഒന്നും കാണില്ല, കെട്ടുപോയിരിക്കും. അതുപോലുള്ള സാഹിത്യം പഠിപ്പിച്ചിട്ട് കാര്യമില്ല. യഥാർത്ഥ സാഹിത്യം നമുക്ക് ശാന്തിപകരുന്ന ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നു. ഒരു കുടുംബമായി ജീവിച്ച് തുടങ്ങും മുമ്പ് പണവും പേരും പ്രശസ്തിയും ഉണ്ടാക്കാനുള്ള വിദ്യ മാത്രം പഠിച്ചാൽ പോര. ആദ്യം സമാധാനം കണ്ടെത്തണം. ബന്ധങ്ങളിൽ നിന്നോ ധനത്തിൽ നിന്നോ അതുണ്ടാകില്ല. അതെല്ലാം രണ്ടാമത്തെ വിദ്യയാണ്.
എന്തൊക്കെ വായിച്ചാലും കണ്ടാലും മഹാഭാരതവും ഭാഗവതവും വായിച്ചിട്ടില്ലെങ്കിൽ നമുക്ക് ഇനിയും അറിയാൻ എന്തൊക്കെയോ ബാക്കിയുണ്ടാകും. ബാക്കിവച്ച അറിവിലാണ് നമ്മുടെ ദുഃഖങ്ങളും വിദ്വേഷങ്ങളും പരിഹരിക്കാനുള്ള അറിവുള്ളത്. മഹാഭാരതവും ഭാഗവതവും വായിച്ചുകഴിഞ്ഞാലാകട്ടെ ലോകസാഹിത്യം വായിച്ചില്ലെങ്കിലും ജീവിതത്തിൽ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള ധാർമ്മികവും ദാർശനികവുമായ അറിവിൻറെ പ്രകാശം കിട്ടുന്നതായിരിക്കും. ഭഗവദ്ഗീതയിലെ ഒരേ ഒരു ശ്ലോകം മതിയാകും നമുക്ക് ജീവിതകാലം മുഴുവൻ ശാന്തമായി കഴിയുന്നതിന്. ഏതു പ്രതിസന്ധിയെയും ശാന്തഗംഭീരമായി അതിജീവിക്കുന്നതിന്-
"കർമ്മം ചെയ്യാൻ മാത്രമേ അധികാരമുള്ളൂ. ഫലം നല്ലതോ ചീത്തയോ ആകട്ടെ. അതിൽ നമുക്ക് അധികാരം ഇല്ല" എന്ന തിരിച്ചറിവ്. വിധിയും മനുഷ്യപ്രയത്നമായ പൗരുഷവും ഒന്നിച്ചു ചേർന്നാണ് ഏതൊരു കാര്യവും സംഭവിക്കുന്നത് എന്ന തിരിച്ചറിവ്. എന്താണോ സംഭവിച്ചത് അതിനെ ആദ്യം പൂർണ്ണമായി അംഗീകരിക്കുക. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് ചിന്തിച്ച് മുന്നോട്ട് പോകുക എന്നതാണ് പ്രായോഗികത.
ശ്രീകൃഷ്ണന്റെ കുലം ഒന്നാകെ നശിക്കുമെന്ന് ഗാന്ധാരി ശപിക്കുമ്പോഴും കാലധർമ്മത്തെ അറിയാവുന്ന ശ്രീകൃഷ്ണൻ അത് ശാന്തമായി കാണുന്നു. ഇങ്ങോട്ടുള്ള പ്രതികാരബുദ്ധി മറ്റുള്ളവരുടെ അജ്ഞതയാണ്. അതു കേട്ടിട്ട് അങ്ങോട്ട് പ്രതികാരം തോന്നി കർമ്മബന്ധത്തിൽ കുരുങ്ങുന്നത് നമ്മുടെ അജ്ഞതയുമാണ്. നശിക്കാനുള്ളത് കാലധർമ്മം അനുസരിച്ച് നശിക്കുന്നു. അത് ഗാന്ധാരിയായിട്ടോ നമ്മളായിട്ടോ നശിപ്പിക്കുന്നില്ല. നാം പലപ്പോഴും കാലധർമ്മത്തെക്കുറിച്ചുള്ള അറിവില്ലാതെ പലരുടേയും നാശത്തിൻറെ ഉത്തരവാദിത്വവും പലരുടേയും നേട്ടത്തിൻറെ ഉത്തരവാദിത്വവും സ്വന്തം അഹങ്കാരത്തെ തൃപ്തിപ്പെടുത്താനായി സ്വീകരിക്കാറുണ്ട്. നമുക്ക് കർമ്മത്തെ ത്യജിക്കാൻ കഴിയില്ല. കാരണം, അത് ഉണ്ടായിരിക്കുന്നു, സംഭവിച്ചേതീരൂ. പക്ഷേ കർമ്മഫലത്തിലുള്ള അവകാശവാദത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് അറിവിൻറെ പരിശുദ്ധി. പരിശുദ്ധിയാണ് ഈശ്വരസ്വരൂപം. അജ്ഞാനജന്യമായ ചിന്തകൊണ്ട് നാം ദുഃഖിക്കുന്നു. ജ്ഞാനം സ്വാതന്ത്ര്യമരുളുന്നു. കടപ്പാട് 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁