എന്താ ഇവിടെ നിൽക്കുന്നത്? വണ്ടി എടുത്തിട്ടില്ലേ?
ഇല്ല 'സർവ്വീസ് ചെയ്യാൻ കൊടുത്തതാ; ഇപ്പോ ബസ് ഇല്ലേ ഇവിടുന്ന്'
ടീച്ചർക്കെന്നെ മനസിലായില്ലെ ഞാൻ രോഹിത് ' ഏഴാം ക്ലാസ്A യിലെ ലാസ്റ്റ് ബെഞ്ചിലെ രോഹിത് '
ഓർമ്മ വന്നു രോഹിത് .നീയിപ്പോ ??
ഞാൻ ഡിഗ്രി ഇംഗ്ലീഷ് എടുത്തു .ചേളന്നൂർ കോളേജിൽ കിട്ടി'
ടീച്ചർ വരൂ എന്റെ ഓട്ടോ ഉണ്ട് 'ക്ലാസ് ഇല്ലാത്തപ്പോൾ ഞാൻ ഓട്ടോ ഓടിക്കും.
ടീച്ചർ അവനെ ഓർമ്മയുണ്ടോ?
കാറിൽ നിന്നിറങ്ങി കടയിലേക്ക് കയറിപ്പോകുന്ന കുട്ടിയെ നോക്കി അവൻ പറഞ്ഞു
.എങ്ങനെ മനസിലാകാൻ. നിങ്ങളിപ്പം വലിയ കുട്ടികളായില്ലേ
അത് ജിതിൻ - അവനിപ്പം എഞ്ചിനീയറിങ്ങിന് പഠിക്കുന്നു
ഓർമ്മ വന്നു ക്ലാസിലെ നന്നായി പഠിക്കുന്ന ജിതിൻ എന്റെ അരുമശിഷ്യൻ' എല്ലായ്പ്പോഴും ഫുൾ മാർക്ക് വാങ്ങുന്നവൻ.
എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൻ കാറിൽ കയറിപ്പോയി
ടീച്ചറെ മനസിലായില്ലെ അവന്. ടാ :... ജിതി
വേണ്ട രോഹിത് - നിനക്കെന്നെ മനസിലായല്ലോ അത് മതി - അധ്യാപകർക്ക് കുട്ടികളെ മനസിലായില്ലെന്നു വരും' കുട്ടികളോട് അധ്യാപകരെ മറന്നു പോവില്ല:
ടീച്ചർ വന്നേ ഓട്ടോ യിൽ കയറൂ ഞാൻ കൊണ്ടു വിടാം.
അവന്റെ കൂടെ ഓട്ടോയിൽ ഇരുന്നപ്പോൾ നിർത്താതെയുള്ള അവന്റെ സംസാരത്തിനിടയിലും ഞാനോർത്തത് ആ പഴയ ഏഴാം ക്ലാസ് '
അഭിനന്ദനങ്ങൾ കൊണ്ട് ജിതിനെ മൂടിയപ്പോൾ മറന്നു പോയ രോഹിതിനെ കുറിച്ച്, എത്ര വഴക്ക് കേട്ടിട്ടുണ്ട് ഇവനെന്നോട്
ടീച്ചർ അന്ന് പറഞ്ഞതോർമ്മയുണ്ടോ പഠിച്ച് നീ ഒരു അധ്യാപകൻ ആവണം എന്ന് - അതെ ടീച്ചർ അന്നു മുതൽ ഞാൻ അതിനു വേണ്ടി ശ്രമിച്ചു:
അതെ പറഞ്ഞിട്ടുണ്ട് സ്ക്കൂളിലെ നാടകത്തിൽ അധ്യാപകന്റെ വേഷം ഭംഗിയായി ചെയ്തപ്പോൾ '
ഒന്നും മിണ്ടാതെ പോയ ജിതിനെ കുറിച്ച് ഓർത്തു - അവൻ എന്റെ ശിഷ്യനാണെന്ന് സ്റ്റാഫ് റൂമിൽ അഹങ്കാരത്തോടെ പറഞ്ഞത്. എവിടെയോ എനിക്ക് തെറ്റി -
ബുദ്ധി കൊണ്ട് നേടാൻ കഴിയാത്ത ചിലതുണ്ട്.
നന്നായി പഠിക്കണം എന്നും പറഞ്ഞ് പിരിയുമ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
പഠിക്കുന്ന കുട്ടികളോട് പ്രത്യേക മമത കാട്ടുന്ന അധ്യാപകരെ കാണുമ്പോൾ ഞാൻ ഈ' അനുഭവം പറയും. എല്ലാവരും ഒരുപോലെയാണ്: ബുദ്ധിശക്തി എല്ലാർക്കും ഒരുപോലെ കിട്ടില്ല .സ്നേഹം അത് നന്മയുള്ള മനസിൽ മാത്രം ഉണ്ടാവുന്നു '