കണക്കു ക്ലാസ്സിൽ അദ്ധ്യാപിക ക്ലാസ് എടുക്കുകയായിരുന്നു. അപ്പോൾ ഒരു വികൃതി കുട്ടൻ ടീച്ചറോട് ഒരു
ചോദ്യം -
ടീച്ചറേ, ഈ പൂജ്യം കണ്ടു പിടിച്ചത് ആര്യഭട്ട ആണെന്നാണല്ലോ പഠിപ്പിച്ചത്, അദ്ദേഹം കലിയുഗത്തിലാണ് ജീവിച്ചിരുന്നത് എന്നും പറയുന്നു. അപ്പോൾ അതിനും മുൻപുള്ള ദ്വാപര യുഗത്തിൽ ജീവിച്ചിരുന്ന കൗരവർ 100 പേരാണ് എന്നും അതിനെക്കാൾ മുൻപുള്ള ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാവണന് 10 തലയുണ്ടായിരുന്നു എന്നും ആരാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ?
ടീച്ചർ സ്കൂളിലെ ജോലി രാജി വച്ചു വേദങ്ങളെ കുറിച്ച് പഠിക്കാൻ പോയി, പക്ഷേ ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല.
ഇതൊരു തമാശ ആണെങ്കിലും ഈ ചോദ്യം എത്ര അര്ഥവത്താണെന്നു നോക്കൂ.
ഈ പൈതൃക അറിവിനെ കളിയാകിയതിന് ഉള്ള ചുട്ട മറുപടിയായി ഇത ഉത്തരം നമ്മുടെ പുരാണങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കുന്നത് ഇന്നത്തെ യുവതലമുറയുടെ വികലമായ ചെയ്തികളിൽ ഒന്നാണ്.
ഇതിനുള്ള പ്രധാന കാരണം ഇതിഹാസപുരാണങ്ങളെയും, വേദ വേദാന്തത്തെ കുറിച്ചുമുള്ള അവരുടെ അജ്ഞതയാണ്.
തൽപ്പരകക്ഷികൾ ഈ അജ്ഞതയെ മുതലെടുത്തു കൊണ്ട് നമ്മുടെ യുവാക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടേ യിരിക്കുന്നു. ഇവിടെ പറയുന്ന വാട്ട്സ് അപ്പ് പോസ്റ്റും ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ ഒന്നാണ്.
അതിൽ പറയുന്നത് പോലെ പൂജ്യം കണ്ടു പിടിച്ചത് ആര്യഭട്ടനല്ല. വേദങ്ങളിൽ പോലും സംഖ്യകളെ പറ്റിയും, പൂജ്യം അഥവാ ശൂന്യത്തെ പറ്റിയും പരാമർശങ്ങളുണ്ട്. ആര്യഭട്ടൻ ചെയ്തത് പൂജ്യത്തെ ഗണിത ശാസ്ത്രത്തിൽ ഗുണനാദി ക്രിയകൾക്ക് സമർത്ഥമായി എങ്ങിനെ ഉപയോഗിക്കാം എന്ന് വിശദമാക്കുകയാണ്.
ശൂന്യം അടങ്ങിയ സംഖ്യകളുടെ പരാമർശങ്ങൾ ഋഗ്വേദത്തിലും അഥർവ വേദത്തിലും കാണാം. ഇവിടെയെല്ലാം ദശം, ശതം, സഹസ്രം എന്നിങ്ങനെ കാണുന്നുണ്ട്. അഥർവവേദം അഞ്ചാംസ്കന്ധം പതിനഞ്ചാം സൂക്തം ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ സംഖ്യാശാസ്ത്രത്തിൽ പൗരാണികരുടെ പ്രാവീണ്യം നമുക്ക് കാണാൻ കഴിയും.
വേദകാലഘട്ടത്തിന് ശേഷമാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത് എന്നത് നിസ്തർക്കമാണല്ലോ. അങ്ങിനെ രചിക്കപ്പെട്ട പുരാണങ്ങളിൽ, പൂജ്യം അടങ്ങിയ സംഖ്യകളെ പരാമർശിക്കുന്നതിൽ അത്ഭുതമില്ലല്ലോ. യുഗാന്തരങ്ങളിൽ വ്യാവഹാരികമായ കാലഗണണാ രീതികളിൽ വ്യത്യാസമുണ്ടെന്നും കരുതണം.
എന്തായാലും ഹിന്ദു ഗ്രന്ഥങ്ങളെ അപകീർത്തിപ്പെടുത്തി നമ്മളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കുത്സിത ബുദ്ധികളെ കരുതിയിരിക്കുക.
കടപ്പാട് :വിജയകുമാർജി (നവനീതം)