A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Monday, March 12, 2018
യുധിഷ്ഠിരന്റെ ശാപം
പടക്കളത്തിൽ നിന്ന് അർജ്ജുനനും കൃഷ്ണനും പടകുടീരത്തിൽ വന്നു കേറിയാലുടൻ ജ്യേഷ്ഠൻ* *യുധിഷ്ഠിരൻ ചോദിക്കും ആ കർണ്ണനെ കൊന്നുവോ നിരാശയോടെ അർജ്ജുനൻ പറയും ഇല്ല...". ഹോ! നിങ്ങളേക്കൊണ്ടതിനു കഴിയില്ല... അവനെക്കുറിച്ചോർത്തിട്ടു എനിക്കുറങ്ങാൻ കഴിയുന്നില്ല ... അവന്റെ മുഖം ഓർമ്മയിൽ വരുമ്പോഴൊക്കെ മരണഭയം കൊണ്ട് എനിക്കു ശ്വാസം മുട്ടുമ്പോലെ ... " കർണ്ണനെ ഭയപ്പെട്ടു ഉറങ്ങാൻ കഴിയാതിരുന്ന യുധിഷ്ഠിരൻ പിന്നീടൊരു ദിവസം കർണ്ണൻ അർജുന നാൽ കൊല്ലപ്പെട്ടുവെന്ന് കേട്ട് വല്ലാതെ ആഹ്ളാദിച്ചു.അന്ന് യുദ്ധം തുടങ്ങി 17-ാമത്തെ ദിവസമായിരുന്നു 18.* *ദിവസം നീണ്ട ഭാരത യുദ്ധത്തിനു ശേഷം 19-ാം നാൾ അവശേഷിച്ച ആൾക്കാരെയും സ്ത്രീകളെയും കൂട്ടി പടക്കളത്തിൽ മരിച്ചു കിടക്കുന്ന ബന്ധുമിത്രാദികളെ സന്ദർശിക്കാൻ പോയി യുധിഷ്ഠിരൻ' കർണ്ണന്റെ മൃതശരീരം കണ്ട് സന്തോഷിച്ചു നിൽക്കുന്ന യുധിഷ്ഠിരന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു വന്ന മാതാവ്* *കുന്തി പറഞ്ഞു - "യുധിഷ്ഠിരാ കർണ്ണന് ഒരു സഹോദരനു ചെയ്യുമ്പോലെയുള്ള ഉദകക്രിയ നിങ്ങൾ പാണ്ഡവർ ചെയ്യണം - " "ഏറ്റവും വലിയ ശത്രുവായ അവന് ഞങ്ങളെന്തിനു ജലാഞ്ജലി ചെയ്യണമെന്ന് ആരാഞ്ഞ യുധിഷ്ഠിരനോട് മാതാവ് പറഞ്ഞു - "ഇവൻ ഈ മരിച്ചു കിടക്കുന്ന കർണ്ണൻ നൽകിയ ഭിക്ഷയാണ് നിങ്ങൾ പാണ്ഡവരുടെ* *ജീവിതം - എനിക്ക് ആദ്യം പിറന്ന മകനായിരുന്നു അവൻ - നിന്റെ ജ്യേഷ്ഠൻ " 'മാതാവിന്റെ ശബ്ദം ഏതോ ഗുഹയിൽ നിന്നുയരുന്ന മുഴക്കം പോലെ യുധിഷ്ഠിരന് അനുഭവപ്പെട്ടു. തലക്ക് കൂടം കൊണ്ടടി കിട്ടിയ പോലെ ദയനീയനായി* *അയാൾ അമ്മയെ നോക്കി. -ഈ രഹസ്യം എന്തേ നിങ്ങൾ ഇത്ര നാൾ മറച്ചു വച്ചു.- നിങ്ങൾ എന്നെ ജ്യേഷ്ഠനെക്കൊന്ന മഹാപാപിയാക്കിയല്ലോ. വേപഥു പൂണ്ട യുധിഷ്ഠിരൻ അമ്മയെ നോക്കി ശപിച്ചു - ഈ രഹസ്യം മറച്ചു വച്ച് എന്നെ ജ്യേഷ്ഠ ഘാതകനാക്കിയത് കൊണ്ട് ഞാനിതാ ശപിക്കുന്നു -* *നിങ്ങളടക്കമുള്ള സ്ത്രീജനങ്ങൾക്ക് ഒരു രഹസ്യവും മറച്ചു വയ്ക്കാൻ കഴിയാതെ പോകട്ടെ!!! - യുദ്ധക്കളത്തിൽ വച്ച് തന്നെയും അനുജന്മാരെയും കൊല്ലാൻ കിട്ടിയിട്ടും കൊല്ലാതെ തങ്ങളെ വാത്സല്യത്തോടെ നോക്കിയിരുന്ന കർണ്ണന്റെ മുഖം യു ധിഷ്ഠിരന്റെ മനസിൽ തെളിഞ്ഞു* *തെളിഞ്ഞു വന്നു. യുദ്ധസമയത്ത് കർണ്ണനെ ശത്രുവെന്നോർ.ത്ത് ഭയപ്പെട്ട് ഉറങ്ങാതിരുന്ന യുധിഷ്ഠിരൻ ജ്യേഷ്ഠന്റെ മുഖമോർത്ത് പിന്നീടൊരിക്കലും ഉറങ്ങിയില്ല. ഒന്നു ചിന്തിച്ചു നോക്കിയാൽ ജീവിതത്തിലെ വലിയ നേട്ടമെന്നു കരുതി നാം നേടിയെടുക്കുന്ന വിജയങ്ങളിൽ പലതും അപരിഹാര്യമായ* *പരാജയവും നഷ്ടവുമായിരുന്നെന്നു വൈകിയാണ് കാലം നമ്മെബോധ്യപ്പെടുത്തുക. തന്റെ ചേരിയിലല്ലാത്തതു കൊണ്ട് ശത്രുവെന്നു കരുതി നാം തോൽപ്പിക്കാൻ ശ്രമിക്കുന്നവൻ നാമൊന്നു പിന്തിരിഞ്ഞു നോക്കിയാൽ നമുക്കേറ്റവും പ്രിയപ്പെട്ട ബന്ധുവായിരിക്കും... പക്ഷേ കാലം - അത് ബോധ്യപ്പെടുത്തിത്തരുമ്പോഴേക്കും വളരെ വൈകി പോയിരിക്കും🙏*
മരപ്പാണി അഥവാ വലിയപാണി
കേരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേള വാദ്യം എന്നും, ക്ഷേത്ര അടിയന്തിര വാദ്യം എന്നും.
കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും,പാണ്ടിയും, പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേള വാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിര വാദ്യം.
ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി.
നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യമേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്.
ഇതിനുവേണ്ടി മരം എന്ന വാദ്യോപകരണവും ഒപ്പം ചേങ്ങില,ശംഖ് എന്നീ വാദ്യങ്ങളും ഉപയോഗിച്ചാണ് പാണി കൊട്ടുന്നത്. ചെണ്ടയുടെയും, മദ്ദളത്തിന്റെയും സമ്മിശ്ര രൂപമാണ് മരം.വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിൻ തോൽ ചേർത്ത് കെട്ടിയാണ് ഇത് നിർമ്മിക്കുന്നത്.
ഓരോ പാണികൊട്ടിനും മുമ്പ് പുതിയ മരം എന്ന സങ്കൽപ്പത്തിൽ കോടി തോർത്ത് ചുറ്റും.
ഉപയോഗക്രമം അനുസരിച്ചു മൂന്നു തത്വം, നാലു തത്വം, സംഹാര തത്വം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ഇടയിൽ കൂടുതലായും ഉപയോഗിക്കുന്നത് മൂന്നു തത്വം പാണിയാണ്.
ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായ സംഹാരതത്വ കലാശത്തിനാണ് സംഹാര തത്വം പാണി ഉപയോഗിക്കുക. ഇതിന്റെ പ്രയോഗം അതീവ ശ്രമകരമായതിനാൽ അതിനു പകരമായി കൊട്ടുന്ന പാണിയാണ് നാലു തത്വം പാണി.
മരപ്പാണി കൊട്ടുന്നതിനു മുമ്പും ശേഷവും കൃത്യമായ, ചിട്ടയോടുകൂടിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. അതിനെക്കുറിച്ചു മേലുകാവ് കുഞ്ഞിക്കൃഷ്ണ മാരാർ പറഞ്ഞ വാക്കുകൾ." ക്ഷേത്രത്തിലെ മൂർത്തിയുടെ ഉത്സവ മുഹൂർത്തം ദർശിക്കുവാൻ മുപ്പത്തിമുക്കോടി ദേവകളും സന്നിഹിതരാവുന്ന നിമിഷം ഒപ്പം പാണിവാദകന്റെ ഏഴു തലമുറ പിന്നോട്ടും മുന്നോട്ടും നോക്കിക്കാണുന്ന നിമിഷം.
അതുകൊണ്ടുതന്നെ പൂർണ്ണ മനഃശുദ്ധിയോടെ, നിഷ്ഠയോടെ നിർവഹിക്കേണ്ട കർമ്മം". ഇതിൽ നിന്നും പാണികൊട്ടാൻ വ്രതവും, ഏകാഗ്രതയും, ശുദ്ധിയും വേണമെന്നത് നിർബന്ധമാണെന്ന് മനസിലാക്കാവുന്നതാണ്.
പണിവാദകർ തലേദിവസം ഒരിക്കൽ നോക്കണം. ചടങ്ങുകൾക്ക് മുൻപായി കുളിച്ചു ശുദ്ധിയോടെ കോടിമുണ്ട് തറ്റുടുത്തു, ഉത്തരീയം ധരിച്ചു, ഭസ്മധാരണം ചെയ്യ്ത ശേഷം മരം കോടിതോർത്തിൽ പൊതിയുക. ചേങ്ങിലക്കും ശംഖിനും പ്രത്യേകം കോടിതോർത്തുകൾ വേണം.
തുടർന്ന് പാണിക്കുള്ള ഒരുക്കുകൾ സോപാനത്തിങ്കൽ തയ്യാറാക്കുക. നിലവിളക്കും, ഗണപതി നിവേദ്യവും ഒരുക്കി നിറപറയും ഒപ്പം ചെങ്ങഴിയിൽ നെല്ലും, നാഴിയിൽ ഉണക്കലരിയും തൂശനിലയിൽ മനോഹരമായി തയ്യാറാക്കിയതിനു ശേഷം, മേൽശാന്തി നിലവിളക്കു കൊളുത്തിക്കഴിഞ്ഞാൽ നടയിൽ നിന്ന് സമസ്താപരാധങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക.
തുടർന്ന് പണികൊട്ടുന്ന ആൾ താന്ത്രിയോട് അനുവാദം (അനുജ്ഞ) വാങ്ങിയ ശേഷം മരത്തിൽ ചോറ് തേക്കുക ( കവുങ്ങിന്റെ ഓലയുടെ തഴങ്ങ് കത്തിച്ചുണ്ടാക്കിയ ഭസ്മവും, നിവേദിക്കാത്ത ചോറും കുട്ടിയ മിശ്രിതം). അതിനു ശേഷം മൂന്നുതവണ ശംഖ നാദം മുഴക്കിയതിനു ശേഷം തുടങ്ങുക.
മരപ്പാണി അമ്പത്തിമൂന്നു അക്ഷരകാലത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഈ അക്ഷരകാലങ്ങളെ മുഴുക്കില, അരക്കില, തീറ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. രണ്ട് അക്ഷരകാലങ്ങൾ തമ്മിലുള്ള അകലം ചെമ്പട വട്ടം മാത്ര പിടിച്ചു ഇരുകൈകളിലുമായ് മാറി മാറി കോട്ടേണ്ടതാണ്. ഇതിന്റെ പ്രയോഗം ഗുരുക്കന്മാരിൽ നിന്നും ഹൃദിസ്ഥമാക്കിയതിനു ശേഷം മാത്രമേ പാടുള്ളു.
താന്ത്രിക ചടങ്ങുകളിലെ ഏറ്റവും പ്രാധാന്യമേറിയ ഈ ദേവവാദ്യത്തിന്റെ പ്രയോഗത്തെക്കുറിച്ചു പരിമിതമായ ഈ അറിവുകൾ ഗുരുസ്ഥാനീയർ പകർന്നു നൽകിയതും, പല വിവരണങ്ങളിൽ നിന്ന് ലഭ്യമായതും ആണ്. ആയതിനാൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.🙏
*ഹരി ഓം*

അന്നദാനം മഹാദാനം.
അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.
കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ അവശനായി.ഗതിമുട്ടിയപ്പോള്‍ കര്‍ണ്ണന്‍ , കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.
കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.
കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.
കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?
കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?
കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.
കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമത്രേ!
ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.
'ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം'
എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.
⚜⚜⚜⚜⚜⚜⚜⚜

ഞാൻ കൃഷ്ണന്റെ കഥ പറയാം. ....
കൃഷ്ണ ഗുരുവായൂരപ്പാ ..ഇന്ന് ഏകാദശി...നല്ല ഒരുദിവസം.....ഞാൻ കൃഷ്ണന്റെ കഥ പറയാം. .... കുട്ടികളേയും കേൾപ്പിക്കുമല്ലോ....അല്ലേ.... വേണം....തീർച്ചയായും 🙏🙏
ദ്വാരകയിലേക്കു ഭഗവാൻ വരുന്നതറിഞ്ഞു അവിടത്തെ ജനങ്ങളൊക്കെ തങ്ങളാൽ കഴിയുന്നതൊക്കെ ഒരുക്കി തെരുവോരമൊക്കെ പുക്കളാൽ അലങ്കരിച്ചു കാത്തിരുന്നു. 🌺🌺🌺ഇതെല്ലം കണ്ടുകൊണ്ട് ഒന്നിനും കഴിയാതെ ഭഗവാന് എന്ത് കൊടുക്കും കയ്യിലോ വീട്ടിലോ ഒന്നുമില്ല വാങ്ങാൻ പണവുമില്ലല്ലോ എന്നോർത്ത് ഒരാൾ നില്പുണ്ടായിരുന്നു....പാവം കൃഷ്ണ ഭക്തനായിരുന്നു.... 🙏🙏പെട്ടെന്ന് അദ്ദേഹത്തിന് തോന്നി ഭഗവാൻ വരുന്നതിനു മുൻപ് കതകു അടച്ചിരിക്കാം. അപ്പോൾ ഭഗവൻ ആളില്ലെന്നു വിചാരിച്ചു കടന്നു പൊയ്ക്കൊള്ളുമെന്നു നിനച്ചു എളുപ്പം വാതിലടച്ചു ജനലുകളും അടച്ചു അതിനുള്ളിലിരുന്നു . അപ്പോഴും അയാളുടെ മനസ്സ് വിഷമിക്കുന്നുണ്ടായിരുന്നു ഭഗവാന് ഒന്നും കൊടുക്കാനില്ലല്ലോ എന്ന്.....🙏 അവിടത്തെ മറ്റു അയൽവാസികൾ പരസ്പരം മത്സരത്തിലായിരുന്നു ഭഗവാൻ വരുമ്പോൾ ആദ്യം എന്റടുത്തു വരും എന്റടുത്തു വരുമെന്ന്.....
🌷🌷🌷 ഭഗവാൻ വന്നയുടൻ ഈ അടഞ്ഞു കിടന്ന വീട്ടിലേക്കാണ് ആദ്യം പോയത് അത് കണ്ടപ്പോൾ അയൽവാസികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല... ഇത്രയും ഭംഗിയായി എല്ലാം ഒരുക്കി വച്ചിട്ട് ഇങ്ങോട്ടു വരാതെ എന്ന് ചിന്തിച്ചു ഭഗവാനൊപ്പം അവരും ആ വീട്ടിലേക്കു ചെന്നു. ഭഗവാൻ വാതിലിൽ മുട്ടി. ആരാണെന്നറിയാതെ ആ ഗൃഹനാഥൻ വാതിൽ തുറന്നു ഭഗവാനെ കണ്ടതും ഒരേ സമയം സന്തോഷവും ദുഖവും ഒക്കെ തോന്നി. വന്നപാടെ ഭഗവാൻ ചോദിച്ചു
"എനിക്കെന്താ തരാൻ വച്ചിരിക്കുന്നത് അത് തരു"
ആ മനുഷ്യൻ ആകെ പെട്ടു. അദ്ദേഹം വിറയാർന്ന കൈകൾ മലർത്തി കാണിച്ചിട്ട് പറഞ്ഞു
"ഭഗവാനെ അവിടുത്തേക്ക് തരാൻ സദാ ഭഗവാനെ സ്മരിച്ചുകൊണ്ടിരിക്കണ മനസ്സ് മാത്രമേ ഉള്ളു മറ്റൊന്നും എൻറെ പക്കലില്ല"
ഭഗവാൻ അദ്ദേഹത്തെ വാരി പുണർന്നു എന്നിട്ടു പറഞ്ഞു
"എനിക്ക് വേണ്ടതും അത് തന്നെയാണ്" ഇവിടെ ഒരു ജപ ധ്യാന കർമങ്ങളുടെ കണക്കു ഭഗവാൻ നോക്കിയില്ല. സദാ ഭഗവത് സ്മരണ നിറഞ്ഞു നിൽക്കുന്ന മനസ്സാണ് കണ്ടതും ആവശ്യപ്പെട്ടതും.....
🙏🙏🙏🙏
ഇതുപോലെ സദാ ഭഗവാനേ സ്മരിച്ചു കൊണ്ടിരുന്നാൽ ആ ഭക്ത വത്സലനായ ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ ഹൃദയത്തിൽ സദാ കുടികൊള്ളും..ആ പരമാനന്ദം ഒന്നു അനുഭവിക്കുക തന്നെ വേണം.. എന്തു രസാണെന്നോ ? കണ്ണടച്ചു ഭഗവാനേ മാത്രം സ്മരിച്ചങ്ങനെ ഇരിക്കാൻ.. ശ്രമിച്ചു നോക്കിയിട്ടുണ്ടോ ? അതി മനോഹരം..പരമാനന്ദം അലങ്കാരപ്രിയനെ കാണാൻ...
ഹരേ കൃഷ്ണ.
ഗുരുവായൂരപ്പാ.....
🙏🙏🙏🌷🌷🌷🕉🕉🕉 നാരായണ നാരായണ
കടപ്പാട്.

ശിവരാത്രി വ്രതാനുഷ്ഠാനം
2018ലെ മഹാശിവരാത്രി 13-02-2018, 1193 കുംഭം 01, കറുത്തപക്ഷത്തില് ചതുര്‍ദശി
തിഥിയില്‍ ചൊവ്വാഴ്ചയാണ്. കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേക്ക് ചന്ദ്രന്‍ വരുന്ന കാലം) സന്ധ്യകഴിഞ്ഞ് ചതുര്‍ദശി തിഥിവരുന്ന കാലമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദശി തിഥി ആരംഭിക്കുന്നത് ശിവരാത്രി ദിവസം രാത്രി 10.34.52 സെക്കന്‍റ് മുതലാണ്
ശിവരാത്രിയുടെ ഐതിഹ്യo
പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠത്തിലും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായ് പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അതിനുശേഷം ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ 'നീലകണ്ഠന്‍' എന്ന നാമധേയം ലഭിച്ചെന്നും വിശ്വസിച്ചുവരുന്നു.
ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് മാഘമാസത്തിലെ (കുംഭമാസം) കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ് പിന്നെ മഹാശിവരാത്രിയായി ആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയുന്നു.
ശിവപുരാണത്തില്‍ മറ്റൊരു ഐതിഹ്യവും നല്‍കിയിട്ടുണ്ട്:
"നീ ആര്?" എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി മഹാവിഷ്ണുവും ബ്രഹ്മാവും തര്‍ക്കവും ഒടുവില്‍ യുദ്ധവുമായി. ബ്രഹ്മാവ്, ബ്രഹ്മാസ്ത്രവും അതിനെ തകര്‍ക്കാനായി മഹാവിഷ്ണു പാശുപതാസ്ത്രവും തൊടുത്തുവിട്ടു. ലോകം മുഴുവന്‍ കറങ്ങിനടന്ന പാശുപതാസ്ത്രത്തെ തിരികെയെടുക്കാനോ ഉപസംഹരിക്കാനോ മഹാവിഷ്ണുവിനോ ബ്രഹ്മദേവനോ സാധിച്ചില്ലെന്ന് മാത്രമല്ല അവരും ഭയവിഹ്വലരായി. അപ്പോള്‍ അവിടെ ഉയര്‍ന്നുവന്ന ശിവലിംഗത്തിന്‍റെ രണ്ടറ്റവും കണ്ടെത്താനായി ബ്രഹ്മാവ് മുകളിലേക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശരായ ഇരുവരും പൂര്‍വ്വസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ ഭഗവാന്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട്, പാശുപതാസ്ത്രത്തെ നിര്‍വീര്യമാക്കിയത് കുംഭമാസത്തിലെ ചതുര്‍ദശി തിഥിയിലാണെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും ഇതേ രാത്രിയില്‍ വ്രതമനുഷ്ഠിക്കണമെന്നും അതിനെ ശിവരാത്രിവ്രതം എന്നറിയപ്പെടുമെന്നും ശിവപുരാണത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
ശിവരാത്രിവ്രത മാഹാത്മ്യം:
ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ നമുക്ക് പഠിപ്പിച്ചുതരുന്നു. ഒരുദാഹരണം ചുവടെ എഴുതുന്നു:മഹാപാപിയായ സുന്ദരസേനന്‍ (സുകുമാരന്‍) എന്നയാള്‍ 'നാഗേശ്വരം' എന്ന ശിവക്ഷേത്രസന്നിധിയുടെ അടുത്ത് എത്തപ്പെട്ടു. അപ്പോഴവിടെ 'മഹാശിവരാത്രി' ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. യാദൃശ്ചികമായിട്ടായാലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു.
ഏതാനും നാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചു. ആത്മാവിനെ കൊണ്ടുപോകാനായി കാലന്‍റെ ദൂതന്മാരും ശിവന്‍റെ ദൂതന്മാരും യുദ്ധം ചെയ്യേണ്ടിവന്നു. ശിവദൂദന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്ത് കൊണ്ടുപോകുകയും ചെയ്തു.
ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.
കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്തപക്ഷം) ചതുര്‍ദ്ദശിതിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ഈ വര്‍ഷത്തെ മഹാശിവരാത്രിക്ക് അതീവപ്രാധാന്യമുണ്ട്. കാരണം, അന്ന് പ്രദോഷവും ആകുന്നു.
സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താലാണ് പ്രദോഷമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ശിവരാത്രിദിവസം പ്രദോഷമാണ്. കഴിഞ്ഞവര്‍ഷവും ഇങ്ങനെ ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ ശിവരാത്രിയിലും പ്രദോഷവും ലഭിക്കണമെന്നുമില്ല.
ശിവരാത്രിയുടെ തലേദിവസം (12-02-2018, തിങ്കളാഴ്ച) വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം. ഈ വര്‍ഷത്തെ മഹാശിവരാത്രിദിവസം പ്രദോഷവും ആകയാല്‍ തലേദിവസം മുതലുള്ള വ്രതാനുഷ്ഠാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആകയാല്‍ അന്നുമുതല്‍ ശുദ്ധമായി, ശിവപൂജയും ആരാധനയും സകുടുംബമായി നടത്താവുന്നതാണ്.
ശിവരാത്രി ദിവസം 'ഉപവാസം', 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).
ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.
ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്തോത്രം, ദാരിദ്ര്യദഹനസ്തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.
ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്.
അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.
വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിലും (കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ അതീവ വ്രതശുദ്ധിയോടെയുള്ള ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട്) രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ഭക്തര്‍ക്കായി മിക്ക ശിവക്ഷേത്രങ്ങളിലും അന്ന് രാത്രി പ്രത്യേക അന്നദാനവും നടത്തിവരുന്നു.
ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. ശിവരാത്രി കഴിഞ്ഞാല്‍ പിന്നെ ഉറക്കമിളക്കേണ്ട കാര്യമില്ലല്ലോ...
പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.*
ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കിടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്.
ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടിവെച്ചുള്ള (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്.
ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം:
ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം കൈവരുത്തീടുന്നൊരുശംഭുവെ ഭക്തിയോടെ,നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍ തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.
ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദികളരുളും മഹാദേവന്നായിതാ നമസ്ക്കാരം!
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!
ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!
ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ!
(അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ സ്തോത്രം ഭക്തിയോടെ, കഴിയുന്നത്ര ജപിക്കണം)
ഏവര്‍ക്കും ഗവേഷണകേന്ദ്രത്തിന്‍റെ മഹാശിവരാത്രി ആശംസകള്‍....

അഷ്ട ഗോപാലമന്ത്രങ്ങൾ അർത്ഥവും ജപഫലങ്ങളും
മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലമന്ത്രങ്ങളും ജപഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലപ്രാപ്‍തി , മനഃ ശാന്തി ഇവ കൈവരും .
1. *ആയുർ ഗോപാലം.*
ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://
(അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.
*ജപഫലം* : ദീര്‍ഘായുസ്സ്, രോഗശമനം, അപമൃത്യുവിൽ നിന്നുള്ള സംരക്ഷണം .
2. *സന്താന ഗോപാലം*.
ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://
(അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.
*ജപഫലം*: സന്താന ലബ്ധി. സന്തങ്ങളെക്കൊണ്ടുള്ള അനുഭവഗുണ വർദ്ധനവ് , സന്താനങ്ങൾക്ക് പുരോഗതി
3. *രാജഗോപാലം*
കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയംകര
ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനായ.
(അർത്ഥം ): മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ..
*ജപഫലം*: സമ്പല്‍ സമൃദ്ധി, വശ്യം. തൊഴിൽ പരമായ പുരോഗതി , മികച്ച തൊഴിൽ ലാഭം .
4. *ദശാക്ഷരീ ഗോപാലം*
ഗോപീ ജന വല്ലഭായ സ്വാഹ
(അർത്ഥം ):ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം
*ജപഫലം*: അഭീഷ്ടസിദ്ധി, പൊതു രംഗത്ത് വിജയം, വശ്യം, മികച്ച വിവാഹ ലാഭം .
5. *വിദ്യാ ഗോപാലം*
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ്ത്വം പ്രസീദമേ/
രമാ രമണ വിശ്വേശ വിദ്യാമാശു പ്രയച്ഛമേ//
(അർത്ഥം ): ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.
ജപഫലം: വിദ്യാലാഭം, ഉന്നത വിദ്യ, പഠന മികവ് , ബുദ്ധികൂർമ്മതയിൽ വർദ്ധനവ്
6. *ഹയഗ്രീവ ഗോപാലം*
ഉദ്ഗിരിത് പ്രണവോദ്ഗീത സർവ്വ വാഗീശ്വരേശ്വര
സര്‍വ വേദമ: ചിന്ത്യ സര്‍വ്വം ബോധയ: ബോധയ:
(അർത്ഥം ): പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.
*ജപഫലം*: സര്വ്ജ്ഞാന ലബ്ധി, ധിഷണാശക്തിയുടെ വർദ്ധനവ് , വാക് ചാതുര്യം
7. *മഹാബല ഗോപാലം*
നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ:
(അർത്ഥം ): സുരപതിയും മഹാബലശാലിയും ദേവരാജാവുമായ വിഷ്ണുവിന് നമസ്കാരം സമര്‍പ്പണം.
*ജപഫലം*: ശക്തി വര്‍ദ്ധന, മനോബല വർദ്ധന
8 *ദ്വാദശാക്ഷര ഗോപാലം*
ഓം നമോ ഭഗവതേ വാസുദേവായ
(അർത്ഥം ): ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്കാരം
*ജപഫലം*: ചതുര്‍വിധമായ (ധര്‍മ്മാര്‍ത്ഥ കാമ മോക്ഷ) പുരുഷാര്‍ത്ഥ ലബ്ധി , മോക്ഷ പ്രാപ്തി .
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ക്ഷേത്ര അറിവുകൾ
കുടുംബത്തിൽ സമ്പദ്സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭക്തജനങ്ങൾ നടത്തുന്ന "പാളനമസ്ക്കാരം" വഴിപാട് ഏത് ക്ഷേത്രത്തിലാണുള്ളത്?
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
സന്താന സൗഭാഗ്യത്തിനും, സന്താന സൗഖ്യത്തിനുമായി പിള്ളവയ്പ്പ് വഴിപാട് നേർച്ച ഏതു ക്ഷേത്രത്തിലാണ് നടന്നുവരുന്നത്?
പെരുമണ്‍ ഭദ്രകാളി ക്ഷേത്രം (കൊല്ലം)
ചൊറി, ത്വക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി വെള്ളരിക്കയും കടുകും നടയ്ക്കൽ വെയ്ക്കുന്ന ക്ഷേത്രം ഏത്?
ആനയ്ക്കൽ ധന്വന്തരി ക്ഷേത്രം (തൃശ്ശൂർ)
മദ്യപാനം നിറുത്തുവാൻ സത്യം ചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഏത്?
ചക്കുളത്തുകാവ് (ആലപ്പുഴ - നീരേറ്റുപുറം)
വിവാഹം നടക്കുന്നതിനും, പാപയോഗമുള്ളവർക്കും വള്ളിതിരുമണ പൂജ വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കോട്ടയം)
ഏത് ക്ഷേത്രത്തിലാണ് ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപ്പായസവും, പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനിവേദ്യവും വഴിപാടായി നടത്തുന്നത്?
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
ചിലന്തിവിഷത്തിന് മലർനേദ്യം വഴിപാടായുള്ള ക്ഷേത്രം ഏത്?
പള്ളിയറ ക്ഷേത്രം (പത്തനംതിട്ട - കൊടുമണ്‍)
സർപ്പദോഷ പരിഹാരത്തിനായി ഏത് ക്ഷേത്രത്തിലെ നാഗസ്ഥാനത്താണ് കോഴിമുട്ട സമർപ്പണം (ഒപ്പിക്കൽ) നടത്തുന്നത്?
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)
ശ്വാസംമുട്ടിനും, വായുക്ഷോഭത്തിനും പരിഹാരമായി ഹനുമാന് കുഴച്ച അവിലും, കദളിപ്പഴവും നേദിക്കുന്ന ക്ഷേത്രം ഏത്?
ആലത്തിയൂർ ഹനുമാൻ ക്ഷേത്രം (മലപ്പുറം)
സന്താന സൗഭാഗ്യത്തിന് "നമസ്ക്കാര വഴിപാട്" നടത്തുന്ന ക്ഷേത്രം ഏത്?
ഓണംതുരുത്ത് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം ഏത്?
കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)
വയറുവേദനയ്ക്ക് "രുധിരക്കലം" വഴിപാട് നടത്താറുള്ള ക്ഷേത്രം ഏത്?
തിരുവിലഞ്ഞാൽ ക്ഷേത്രം (ആലപ്പുഴ - കരുവാറ്റ)
അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏത് ക്ഷേത്ര ദർശനത്താലാണ്?
പൊക്കുന്നി ശിവക്ഷേത്രം (പാലക്കാട് - വടവന്നൂർ)
പിറന്നാൾ ദിവസം ധാരകഴിച്ചാൽ ശതവർഷായുസ്സായി ഭവിക്കും എന്ന് ചൊല്ലുള്ള ക്ഷേത്രം ഏത്?
തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)
സന്താനലബ്ധിയ്ക്ക് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഓടത്തിലും, ആണ്‍കുട്ടിയ്ക്ക് വേണ്ടി കിണ്ടിയിലും നെയ്യ് നിറച്ച് സമർപ്പിക്കുന്ന വഴിപാടുള്ള ക്ഷേത്രം ഏത്?
രയിരനെല്ലൂർ ദുർഗ്ഗാക്ഷേത്രം (പാലക്കാട് - നടുവട്ടം

Subscribe to:
Posts (Atom)