Google Ads

Monday, July 3, 2017

ഞാൻ ഹിന്ദു

ജനിച്ചു വീണപ്പോൾ അമ്മൂമ്മ വിളക്ക് കൊളുത്തിവെച്ചുകൊണ്ട് തുടക്കം കുറിച്ചു . പതിനൊന്നാം ദിവസം കുളിപ്പിച്ചു, ദീപം സാക്ഷിയായി ഇരുപത്തിഎട്ടിനു എന്നെ പേര് വിളിച്ചു, പിന്നെ ദൈവം സാക്ഷിയായി ചോറൂണ്, ദൈവ സന്നിധിയിൽ നാവിൽ ആദ്യാക്ഷരം എഴുതിച്ചു.

അക്ഷരങ്ങളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ പുസ്തകങ്ങളെ ദൈവം എന്ന് വിളിക്കാൻ പറഞ്ഞു അതിനെ പൂജിക്കാൻ പഠിപ്പിച്ചു, വിദ്യാലയങ്ങളെ ദേവാലയങ്ങളായി കാണുവാൻ പഠിപ്പിച്ചു, വിദ്യയാണ് ഏറ്റവും വലിയ ധനമെന്നും പഠിപ്പിച്ചു, അധ്യാപകരെ ബഹുമാനിക്കാൻ പറഞ്ഞു തന്നു. മുതിർന്നവരെ ചവിട്ടിയാൽ തൊട്ടു നെറ്റിയിൽ വെക്കാൻ പഠിപ്പിച്ചു.....
മാതാവും, പിതാവും, ഗുരുവും പ്രത്യക്ഷ ദൈവങ്ങളെന്നു പറഞ്ഞു തന്നു....മുതിർന്നപ്പോൾ സ്വന്തം കർമ്മമാണീശ്വരനെന്നും പറഞ്ഞു തന്നു.

മരണത്തിനു സാക്ഷിയായി നിന്നപ്പോൾ അവിടെയും ദീപവും മന്ത്രവും സാക്ഷിയായി നിന്നു. പിന്നെ ബലികാക്കക്കൾക്ക് ബലിചോറു നൽകുമ്പോൾ എന്താണ് ഞാൻ എന്ന് ഒരു വട്ടം ചോദിച്ചു ... എന്റെ പിൻ തലമുറകളെ സ്മരിക്കാൻ ഒരു ദിവസം എന്നു പറഞ്ഞു തന്നു..... ആഡംബരം ചൊല്ലി ആഘോഷിച്ച ഫ്രണ്ട്ഷിപ് ഡേയും വാലാൻററയിന്‍സ്ഡേയും ഉൾപ്പടെ, പരിഷ്ക്കാരി കണ്ടെത്തിയ മറ്റേതൊരു വിദേശ ആഘോഷങ്ങൾക്കും മുകളിലായിരുന്നു എന്റെ ആചാരാനുഷ്ഠാനങ്ങളും.

ക്ഷേത്രത്തിൽ കയറിയപ്പോൾ വാൽക്കണ്ണാടി പ്രതിഷ്ഠ, എന്നെ ചൂണ്ടി നീയാണ് ദൈവം എന്ന് പറഞ്ഞു..... ദൈവവും അതിനാൽ നമ്മളാല്‍ സൃഷ്ടിക്കപെട്ടതാണ് എന്ന് പറഞ്ഞു നടക്കുന്നവർക്ക് മുന്നിൽ നന്മയുള്ള മനസിലാണ് ദൈവം, ചുറ്റുമുള്ള ഓരോ വസ്തുവും ദൈവം ആണെന്ന് മനസിലാക്കി നെഞ്ചുയർത്തി നടക്കാൻ പഠിപ്പിച്ചു. ഏകദൈവമായ പരബ്രഹ്മവും മുപ്പത്തിമുക്കോടി ദേവതകളും എന്തെന്നു ഞാൻ മനസ്സിലാക്കി.... ഞാൻ എന്റെ മതത്തിന്റെ മതിൽ കെട്ടിനുള്ളിൽ ബന്ധനസ്ഥനല്ല എന്ന് കാണിച്ചു തന്നു. മതം ഇത് വരെ നിർബന്ധമായി ഒന്നും ചെയ്യാൻ എന്നോട് നിർദേശിച്ചില്ല, എന്നെ പേടിപെടുത്തിയില്ല, എന്റെ മാർഗം എന്നോട് തിരഞ്ഞെടുക്കാൻ പറഞ്ഞു.. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും പിഴുതെറിയാൻ എനിക്കായത് ഈ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... അതുകൊണ്ടാവാം ഒരുപാട് മാറ്റങ്ങൾ എന്റെ രാജ്യം കാണേണ്ടിവന്നത് ...

*ഞാൻ ഹിന്ദു എന്ന് പറഞ്ഞതാണ് നിനക്ക് എന്നിലെ വർഗീയതയായി തോന്നിയതെങ്കിൽ അത് എന്റെ സംസ്കാരമാണ് ..* എന്റെ ആചാരങ്ങൾ ആണ് നിനക്ക് വർഗീയതയായി തോന്നിയതെങ്കിൽ അത് എന്റെ ഭാരതത്തിന്റെ സംസ്ക്കാരങ്ങൾ ആയിരുന്നു ..

മഹത്തായ എന്‍റെ ഭാരതസംസ്കാരത്തെക്കുറിച്ച് എനിക്ക് എന്നും അഭിമാനമേയുള്ളൂ. വ്യാസനും, വാല്മീകിയും, കാളിദാസനും, മഹിമനും, മമ്മടനും,മഹിമഭട്ടനും, ഭാസനും, ഭാമഹനും, സംസ്കാരം ഊട്ടിവളര്‍ത്തിയ ഭാരതം...!. നാരദന്‍ പകര്‍ന്നുനല്‍കിയ സംഗീതം, ധന്വന്തരിയും നാഗാര്‍ജ്ജുനമഹര്‍ഷിയും നമുക്കുനല്‍കിയ ആയുര്‍വേദം, പതഞ്‌ജലി മഹര്‍ഷി ഭാരതത്തിന്‌ നല്‍കിയ യോഗ സൂത്രം, ഭരദ്വാജ മഹര്‍ഷി ലോകത്തിന് നല്‍കിയ വിമാന വൈജ്ഞാനീയം, മാധവാചാര്യന്‍ "പൂജ്യം" ഉള്‍പ്പടെ ഗണിത ശാസ്ത്രത്തിന് നല്‍കിയ വലിയ സംഭാവന, വേദങ്ങളിലെ ഗണിതം,കടപയാദി ഗണിത ശൈലി അടക്കം അങ്ങനെ എത്ര എത്ര മഹത്തരമായ സംഭാവനകള്‍ ഭാരതം ലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.?!!!. അഹം വന്ദേ മഹാ ഭാരതം!!!എന്ന് തന്നെ പറയേണ്ടി വരും....

എന്റെ പൂര്‍വികരെക്കുറിച്ച് എനിക്ക് അഭിമാനം ആണ്... ലോകം മുഴുവന്‍ ജുതന്‍മാരെ അക്രമിച്ചപ്പോഴും എന്റെ മഹത്തായ രാജ്യം മാത്രമേ അവര്‍ക്ക് ഇടം നല്‍കിയിട്ടുള്ളൂ... ഇന്നും എനിക്ക് കാണാം ഇസ്രായേലി ജനത നന്ദിയോടെ അത് അവരുടെ പുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത്‌.. അത് എനിക്ക് അഭിമാനം ആണ്...കാരണം അതാണ് എന്‍റെ രാജ്യം...
ഇസ്ലാമിന്റെ പടയോട്ടത്തിൽ പേർഷ്യയിൽ നിന്നും ജീവനും കൊണ്ട് പാലായനം ചെയ്ത് ഇവിടേക്കുവന്ന പാഴ്സി സഹോദരൻമാരെയും ഞങ്ങളിൽ ഒരാളായി കരുതി ഇവിടെ ഇടം നൽകി സംരക്ഷിച്ചു.
കടന്നു വന്ന എല്ലാ മത വിശ്വാസങ്ങളേയും ഞങ്ങൾ അംഗീകരിച്ചു. കാരണം എല്ലാ വിശ്വാസങ്ങളും പരമമായ ഏക സത്യത്തിലെക്കെത്തിച്ചേരുന്നു എന്ന ഞങ്ങളുടെ തിരിച്ചറിവ്....

എനിക്ക് അറിയാം ..എന്റെ മതം പഠിപ്പിച്ച സഹിഷ്ണുത കാരണം പലരും അത് മുതലെടുത്തിട്ടുണ്ട് എന്ന് ...പക്ഷെ എങ്കിലും ഞാന്‍ പറയും ..അഭിമാനത്തോടെ ..ഞാന്‍ ഹിന്ദു ആണ് എന്ന്..

പിന്നെ എനിക്ക് ആരെയും പ്രീതി പെടുത്താൻ ഇല്ല, കാരണം ഞാൻ ഹിന്ദു ആണ് .. പ്രീതിപെടുത്തിയും പേടിപ്പിച്ചും ഒന്നും നേടാൻ ആഗ്രഹിച്ചിട്ടില്ല...... മറ്റുള്ളവരെ എന്റെ വിശ്വാസത്തിലേക്കു പ്രലോഭിപ്പിച്ചോ ബലമായൊ കൊണ്ടും വരാൻ പോലും.....
എന്റെ ആഘോഷങ്ങൾ ആണ് നിന്റെ പ്രശ്നമെങ്കിൽ തല ഉയർത്തി തന്നെ പറയും ഈ ലോകത്തിലെ എല്ലാ നല്ല ആഘോഷങ്ങളും ഇവിടെ എന്റെ ഈ ഭാരതത്തിലാണ്..... എന്നാലും മറ്റുള്ളവരുടെ ആഘോഷങ്ങളിൽ ഞാനും പങ്കുകൊള്ളുന്നു...

എന്തു തന്നെ സംഭവിച്ചിലും ഞങ്ങൾ ചൊല്ലുന്ന മന്ത്രം 'ലോകാ സമസ്ഥാ സുഖിനോ ഭവ:ന്തു' എന്നു മാത്രമായിരിക്കും. ഞാൻ ധർമ്മത്തെ രക്ഷിച്ചാൽ ആ ധർമ്മം എന്നെയും രക്ഷിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
അതിനാൽ ഞാൻ ഹിന്ദുവായി തന്നെ തുടരുകയും ചെയ്യും.

ഹരിവരാസനം

ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...

🌻*ഹരിവരാസനം*🌻
🌻*വിശ്വമോഹനം*🌻
🌻*ഹരിദധീശ്വരം*🌻
🌻*ആരാധ്യപാദുകം*🌻
🌻*അരി വിമർദ്ദനം*🌻
🌻*നിത്യ നർത്തനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....

🌻*ശരണ കീർത്തനം*🌻
🌻*ശക്ത മാനസം*🌻
🌻*ഭരണലോലുപം*🌻
🌻*നർത്തനാലസം*🌻
🌻*അരുണ ഭാസുരം*🌻
🌻*ഭൂതനായകം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ...*🌻

🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*പ്രണയ സത്യകം*🌻
🌻*പ്രാണ നായകം*🌻
🌻*പ്രണതകല്പകം*🌻
🌻*സുപ്രഭാഞ്ചിതം*🌻
🌻*പ്രണവ മന്ദിരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*തുരഗവാഹനം*🌻
🌻*സുന്ദരാനനം*🌻
🌻*വരഗദായുധം*🌻
🌻*വേദവർണ്ണിതം*🌻
🌻*ഗുരുകൃപാകരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
🌻*ത്രിഭുവനാർച്ചിതം*🌻
🌻*ദേവതാത്മകം*🌻
🌻*ത്രിനയനം പ്രഭും*🌻
🌻*ദിവ്യദേശികം*🌻
🌻*ത്രിദശ പൂജിതം*🌻
🌻*ചിന്തിത പ്രദം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ഭവഭയാപഹം* 🌻
🌻*ഭാവുകാവഹം*🌻
🌻*ഭുവനമോഹനം*🌻
🌻*ഭൂതിഭൂഷണം*🌻
🌻*ധവളവാഹനം*🌻
🌻*ദിവ്യവാരണം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻

🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*കള മൃദുസ്മിതം*🌻
🌻*സുന്ദരാനനം*🌻
🌻*കളഭ കോമളം*🌻
🌻*ഗാത്ര മോഹനം*🌻
🌻*കളഭ കേസരി*🌻
🌻*വാജിവാഹനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*ശ്രിതജനപ്രിയം*🌻
🌻*ചിന്തിതപ്രദം*🌻
🌻*ശ്രുതിവിഭൂഷണം*🌻
🌻*സാധുജീവനം*🌻
🌻*ശ്രുതിമനോഹരം*🌻
🌻*ഗീതലാലസം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻

🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻

മെസ്സേജ്

★ ഭർത്താവ് ഭാര്യയ്ക്ക് അയച്ച മെസ്സേജ് ★

നമുക്ക് ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ്
*ഭാര്യയും, സൂര്യനും*

സൂര്യൻ സസ്യങ്ങൾക്ക് ആഹാരം പാകം ചെയ്യുന്നു..!
ഭാര്യ നമുക്കും...!

വേനൽകാലത്ത് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുന്നു..!
ഭാര്യ എല്ലാ ദിവസവും നമ്മെ വെള്ളം കുടിപ്പിക്കുന്നു..!

രണ്ടും എപ്പോഴും ചൂടായിരിക്കും.!

ഭാര്യയെ തുറിച്ചു നോക്കരുത്..!
സൂര്യനേയും..!
എന്നാൽ വിവരം അറിയും..!!!

★ ഇതിനു ഭാര്യയുടെ മറുപടി മെസ്സേജ്ജ് ★

നമുക്ക് ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ് *ഭർത്താവും ചന്ദ്രനും. *

ചന്ദ്രനെ പകൽ എത്ര അന്വേഷിച്ചാലും കാണില്ല, അത് പോലെ തന്നെ ഭർത്താവിനെയും.

രാത്രി ആകുമ്പോൾ രണ്ടും ഇളിച്ചോണ്ടു കേറിവരും.

ചന്ദ്രൻ ഓരോ ദിവസവും ഓരോ രൂപത്തിലാണ് അവതരിക്കുന്നത്.

ഇന്ന് നെറ്റിപൊട്ട് പോലാണെങ്കിൽ നാളെ അരിവാൾ പോലെ.
ഭർത്താവും അത് പോലെ പല രൂപത്തിലായിരിക്കും വരുന്നത്.

ഇവരെ നമ്മൾ തുറിച്ച് നോക്കിയാലും രണ്ടിനും ഒരു കൂസലുമുണ്ടാവില്ല...

രാവിലെ ആയാൽ രണ്ടിനെയും തിരിയിട്ട് തപ്പിയാലും കണികാണാൻ കിട്ടില്ല€!!👹

Dedicated to my friends

ചില മധുര ഫലങ്ങൾ

🍅🍅🍅🍅
*ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ കണ്ടില്ലെന്നു നടിക്കുക. അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ. ഒരു നഷ്ടവും അതുണ്ടാക്കില്ല.*

🥝🥝🥝🥝🥝

*നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു. എന്നിട്ടും അവ ഒരുമിച്ച്. അതാണ്‌ വിട്ടുവീഴ്ച.*
🍐🍐🍐🍐🍐

*കണ്ണുകൾ പരസ്പരം കാണുന്നില്ല. എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു, ചിമ്മുന്നു, കരയുന്നു. അതാണ്‌ ഒരുമ.*

🍉🍉🍉🍉🍉
*ഒറ്റയ്ക്ക് എനിക്ക് പറയാം. ഒരുമിച്ച് നമുക്ക് സംസാരിക്കാം*
*ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും*

🍋🍋🍋🍋🍋
*അതാണ്‌ ബന്ധങ്ങൾ. ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല; ഒന്നിനുമാവില്ല നമുക്ക്*
🍎🍎🍎🍎🍎

*മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല. മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല.*

🍇🍇🍇🍇🍇

*എല്ലാ ഓരോരുത്തരും പ്രധാനരാണ് ;അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവരു തന്നെ വേണം. ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല*

One Sale!!!

A young, well qualified Officer left the job, emigrated to Canada for better prospects and applied for a salesman's job at Vancouver's premier downtown department store. It was the biggest store in the world: you could get anything there.

The boss asked him, "Have you ever been a salesman before?"

"Yes sir, I was a salesman in India.
The boss liked him and said, "You can start tomorrow. Learn fast and do well."

The first working day was long and arduous for the young man, but he got through it.

Finally 6 pm came around. The boss duly fronted up and asked, "How many sales did you make today?"

"Sir, I made ONE sale!" said the young salesman rather happily.

"Only one sale?!" shot back the boss. "No! No! You see, most of my staff make 20 or 30 sales a day.

If you want to keep this job, you'd better be doing better than just one sale.

By the way, how much was your sale worth?"

"933005 pounds," said the man.

"What?! How did you manage that?" asked the flabbergasted boss.

"Well," said the salesman, "this man came in and I sold him a small fish hook, then a medium hook and finally a really large hook.

Then I sold him a good fishing rod and some fishing gear.

Then I asked him where he was going fishing and he said down the coast.

So I told him he'd be needing a boat, so I took him down to the boat department and sold him that 20-foot schooner with the twin engines.

Then he said his Volkswagen wouldn't be able to carry it, so I took him to our automotive department and sold him that new Deluxe 4X4 Blazer.

I then asked him where he'll be staying and since he had not decided, I took him to camping department and sold him a six-sleeper camper tent.

Then he said I should throw in about $200 worth of groceries and two cases of beer."

The boss took two steps back and asked in astonishment, "You sold all that to a guy who came in for a fish hook?!"

"No, sir," answered the young man, "he came in to buy a headache relief tablet and I convinced him that fishing is the best remedy for headache."

Boss: "Where did you work?!"

"AGENT in the
LIFE INSURANCE CORPORATION OF INDIA, sir."

Boss: "Please take my chair. I want to join your old organisation." 😅
കാരണം...???

1 ) പെണ്‍കുട്ടികൾ എത്രപേർ വന്നു
പ്രണയിക്കുന്നു എന്ന് പറഞ്ഞാലും
ദേഷ്യപ്പെടില്ല...
ചെരുപ്പ് ഊരി
അടിക്കില്ല..
ഇഷ്ടപ്പെട്ടില്ല...
എങ്കിൽ ഇഷ്ടപ്പെട്ടില്ല...
എന്ന്
സമാധാനപരമായി പറയും...

2 ) ബസിൽ കയറിയാൽ ആണുങ്ങളുടെ
സീറ്റിൽ സ്ത്രീകൾ ഇരിക്കുന്നത്
കണ്ടാൽ കണ്ടക്ടറോട് പരാതി
പറയില്ല..
അടുത്ത് ഒരു സ്ത്രീ വന്നു
ഇരുന്നാലും മുഖം ചുളിക്കില്ല..

3 ) ഭാര്യയുടെ കൈയ്യിൽ നിന്നും എത്ര
തല്ലു കിട്ടിയാലും ഒരിക്കലും പുറത്ത്
ആരോടും പോയി വിഷമം പറയില്ല...

4 ) സ്വത്ത് എല്ലാം ഭാര്യയുടെ
പേരിൽ വാങ്ങിയിട്ട് inssurance
മാത്രം തന്‍െറ പേരിൽ എടുക്കുന്ന
പാവങ്ങൾ...

5 ) ലിഫ്റ്റ് ചോദിച്ചു ഏതു പെണ്ണ് കൈ കാണിച്ചാലും മുഷിയുകയോ...
വഴക്ക് പറയുകയോ... ചെയ്യാറില്ല..

6 ) ഏതൊരു അച്ഛനും മകനെ
സ്വകാര്യമായി വിളിച്ചു
" നിന്‍െറ ഭാര്യ നിന്നെ നന്നായിട്ട്
നോക്കുന്നുണ്ടോ..." എന്ന്
സംശയത്തിൽ ചോദിക്കാറില്ല...

7 ) തന്‍െറ മൊബൈലിനു താൻ തന്നെ
റീചാർജ് ചെയ്യുന്നവർ...

8 ) കാമുകി നൂറു വട്ടം നിനക്ക്
വട്ടുണ്ടോ എന്ന് ചോദിച്ചാലും
ചിരിക്കും .
പക്ഷേ... തിരിച്ചു ഒരിക്കൽ
പോലും ചോദിക്കില്ല.. (വിവരംഅറിയും)

9 ) സീരിയൽ കഴിഞ്ഞു വരും വരെ
വിശന്നു കാത്തിരിക്കുന്ന പാവം പയ്യന്‍സുകള്‍.

10 ) സീരിയൽ കാരണം എത്രയോ
നല്ല ക്രിക്കറ്റ് കളികൾ കാണാൻ പറ്റാതെ
പോയ ദുർഭാഗ്യവർ.😪😪😂😂...

ഞങ്ങൾ Boys നെ മനസ്സിലാക്കാൻ
ശ്രമിക്കൂ Girls....
.
.
.
ഞങ്ങൾ ഒരു Requst അയച്ചാൽ
അതിനർത്ഥം നിങ്ങളോട് കൂട്ടു കൂടാൻ
ആഗ്രഹിക്കുന്നു എന്നാണ്...
.
.
.
അല്ലാതെ പ്രണയാഭ്യാർത്ഥന
യല്ല...ഉള്ള മനസമാധാനം കളയാൻ
ഞങ്ങൾക്കെന്താ
വട്ടുണ്ടോ... ?
.
.
.
ഞങ്ങൾ നിങ്ങളോട് chat ചെയ്യാൻ
ശ്രമിച്ചാൽ അതിനർത്ഥം നിങ്ങളെ
പരിചയപ്പെടാൻ ആഗ്രഹിക്കുന്നു
എന്നാണ്....
.
അല്ലാതെ നിങ്ങളെ കല്ല്യാണം
ആലോചിക്കാൻ അല്ല...
.
.
.
.
ഞങ്ങൾ നിങ്ങളെ photo യ്ക്ക് tagg
ചെയ്താൽ ...അതിനർത്ഥം ഞങ്ങൾ
നിങ്ങളെ സദാസമയം മനസ്സിൽ ഇട്ടു
നടക്കുന്നു എന്നല്ല...

അത് നിങ്ങളുടെ Friends കൂടി കണ്ട് രണ്ട്
ലൈക്ക് കൂടുതൽ കിട്ടാൻ
വേണ്ടിയാണ്...😜
.
.
.
നിങ്ങളുടെ profile picture
മാറ്റുമ്പോൾ ഞങ്ങള്‍ ലൈക്ക് തരുന്നത് സിനിമാ
നടിയുടെ photo മുമ്പ് കാണാഞ്ഞിട്ടല്ല...
നിങ്ങളെ കൊണ്ട് please like my profile
picture BRO എന്ന് പറയിക്കാതിരിക്കാനാ..😝
.
.
.
ചുരുക്കി പറഞ്ഞാൽ ഞങ്ങൾ എപ്പഴും
പെണ്ണ് പെണ്ണ് എന്ന് വിചാരിച്ച്
നടക്കുന്നവരല്ല...
ഞങ്ങൾക്കും ഉണ്ട്
വേറേം ഒരുപാട് പണി....

അല്ലേലും ബോയ്സിനു ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാ ...

ങ്ഹും..😏😏😏
എന്തിന് ഇന്ത്യയില്‍ ഒരു പുരുഷ കമ്മീഷന്‍...😝

*DEDICATED* *ALL* *PAAVAM* *BOYS*
👬👬👬👬👯‍♂👯‍♂👯‍♂👬👬

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര എന്ന രാജ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം.. കൊല്ലം തിരുമംഗലം ദേശീയ പാതയോരത്തു നിന്നും തന്നെ ക്ഷേത്രം കാണാം..
കൊട്ടാരക്കരരാജവംശമായ ഇളയിടത്ത് സ്വരൂപത്തിന്റെ കുടുംബ ക്ഷേത്രം... ഇന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ.. പൂർണ്ണനാമം : കൊട്ടാരക്കര മണികണ്ഠശ്വരം ശ്രീമഹാഗണപതി ക്ഷേത്രം....
🕉

മുഖ്യ മൂർത്തി ശ്രീമഹാദേവൻ ആണെങ്കിലും ഉപദേവനായ മഹാഗണപതിക്കാണ് പ്രാധാന്യം..
പ്രാചീനമായ വട്ട ശ്രീകോവിലിൽ കിഴക്കോട്ട്ദർശനമായി ശ്രീമഹാദേവനും പടിഞ്ഞാറു ദർശനം ആയി ശ്രീപാർവ്വതിയും വാഴുന്നു..

നാലമ്പലത്തിനു ഉള്ളിൽ തന്നെ ശ്രീകോവിലിനു ചേർന്നു തെക്കോട്ട്‌ ദർശനമായി വരിക്ക പ്ലാവിന്റെ വേരിൽ കൊത്തിയ ശ്രീമഹാഗണപതിയുടെ ദാരു വിഗ്രഹ പ്രതിഷ്ഠ ഇവിടുത്തെ മാത്രം കാഴ്ചയാണ്..
തച്ചുശാസ്ത്ര മഹാനായ പെരുംതച്ചൻ നിർമിച്ചതാണി വിഗ്രഹം എന്നാണ് വിശ്വാസം...

🕉🕉🕉


🕉ഗണപതി വിഗ്രഹം🕉

4 തൃകൈകളും അതിൽ ചക്രം, ശംഖ്, താമരമൊട്ടു , മോദകം എന്നിവ ധരിചിരിക്കുന്നു...
ഇടതു തൃപാദം മടക്കി വച്ചു വലതു പാദം കുത്തി പിടിച്ചു പീഠത്തിൽ വീരാസാനത്തിൽ ഇരിക്കുന്നതായി ആണ് വിഗ്രഹരൂപം..

ശിരസ്സിൽ സ്വർണ കിരീടവും തിരു നെറ്റിയിൽ സ്വർണത്തിൽ തീർത്ത ത്രിപുണ്ടകവും സ്വർണ മാലയും
ചാർത്തിട്ടുണ്ട്... തിരുരൂപത്തിൽ സ്വർണo കെട്ടിയ 108 രുദ്രാക്ഷത്താൽ ഉള്ള മാലയും ഉണ്ട്..
തുമ്പികരത്തിൽ സ്വർണ കുമിളകളും കണ്ണുകൾ സ്വർണ നേത്രഗളും ആണ് ഇപ്പോൾ...

🕉ദാരു വിഗ്രഹo ആകായാൽ അഭിഷേകം പതിവില്ല... മുൻപിൽ പ്രതിഷ്ഠ ചെയ്ത ഒരു ചെറു പഞ്ചാലോഹ ബിംബത്തിൽ ആണ് അഭിഷേകം നടത്തുന്നത്...


🕉ഐതീഹo🕉

കൊട്ടാരക്കര മണികണ്ഡേശ്വരം ക്ഷേത്ര ഐതീഹo പറയുമ്പോൾ പറയേണ്ട മറ്റൊരു ക്ഷേത്രമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം.. ഇവിടെ പടിഞ്ഞാറേക്ക് ദർശനമാണ് മഹാദേവൻ..ഈ ക്ഷേത്രം ബ്രഹ്മസ്വം ആയിരുന്നു.. ഇപ്പോൾ ദേവസ്വം ബോർഡിന്റെ..

🕉 പടിഞ്ഞാറ്റിൻകര ക്ഷേത്ര നിർമാണ വേളയിൽ യാദർശ്ചികമായി സാക്ഷാൽ പെരുംതച്ചൻ കൊട്ടാരക്കര എത്തുകയുണ്ടായി.. ഈ സമയം പടിഞ്ഞാറ്റിൻകര ക്ഷേത്ര ചുമതലകാർ അദ്ദേഹതേ ആ ക്ഷേത്ര നിർമാണo നടത്തുവാനായി
ക്ഷണിക്കുകയും ചെയ്തു.... തച്ചൻ അ ക്ഷീണം സ്വീകരിച്ചു..

ക്ഷേത്ര നിർമാണത്തിന്റെ അവസാന ഒരു രാത്രി തച്ചൻ തണുപ്പ് കാരണം തീകായാൻ എന്തെങ്കിലും നൽകാൻ അധികാരികളോട് പറയുകയും അവർ അദ്ദേഹത്തിന് ഒരു വരിക്ക പ്ലാവിന്റെ ഒരു വൻ വേരു നൽകുകയും ചെയ്തു..
എന്നാൽ ഈ സമയം ആ വേരിന്റെ ഘടനയിൽ ആകൃഷ്ടനായി തച്ചൻ അതിൽ വൈഷ്ണവ കലയുള്ള ഒരു ഗണപതി രൂപം കൊത്തി ഉണ്ടാക്കി... പിറ്റേന്ന് പ്രതിഷ്ഠ വേളയിൽ ഈ ഗണേശ വിഗ്രഹവുമായി അദ്ദേഹം പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ വരുകയും തന്റെ ബാല ഗണേശനെ കൂടി അവിടെ പ്രതിഷ്ഠിക്കാൻ അപേക്ഷിച്ചു... എന്നാൽ അവർ അത് നിരസിക്കുകയും ചെയ്തു.. ഇതിൽ മനംനൊന്ത് ആ വിഗ്രഹവുമായി കിഴക്കേക്കര ക്ഷേത്രത്തിന്റെ (മണികണ്ഡേശ്വരം ) ക്ഷേത്രത്തിന്റെ ആൽ ചുവട്ടിൽ വന്നു ഇരികുമ്പോൾ അവിടുത്തെ തന്ത്രി മുഖ്യൻ അദ്ദേഹതിനെ കാണുകയും കാര്യം അറിയുകയും ചെയ്തു... പെരുംതച്ചൻ അദ്ദേഹത്തോട് ഇവിടെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ അനുവാദം ചോദിച്ചു..
തച്ചന്റെ ഭക്തിയിലും വിഗ്രഹത്തിന്റെ പ്രഭയും ദർശിച്ച തന്ത്രിവര്യൻ അതിനു അനുവാദവും നൽകി...

അങ്ങനെ കിഴക്കേക്കര ക്ഷേത്രത്തിൽ തെക്കോട്ട്‌ ദർശനമായി മഹാദേവ ശ്രീകോവിലിനു പുറത്തു പ്രതിഷ്ഠിച്ചു... അത് ഒരു ഉച്ച സമയം ആയിരുന്നു... പ്രതിഷ്ഠ കഴിഞ്ഞാൽ ഉടനെ നിവേദ്യം കഴിക്കണമല്ലോ.... !എന്നാൽ ക്ഷേത്രത്തിലെ ഉച്ച പൂജ കഴിഞ്ഞിരുന്നു. അതിനാൽ നിവേദ്യം ഒന്നും ബാക്കി ഇല്ലായിരുന്നു.. ഈ അവസരത്തിൽ ആണ് ഈർക്കിളിൽ കുത്തിയ കുറെ ഉണ്ണിയപ്പങ്ങൾ തച്ചന്റെ ശ്രദ്ധയിൽ പെട്ടത്... അതായി കൊട്ടാരക്കര ഗണപതി ഭഗവാന്റെ ഇഷ്ട നിവേദ്യവും...
അന്നുമുതൽ ഉപദേവനായ ഗണപതിയുടെ നാമത്തിൽ ക്ഷേത്രം അറിയപ്പെട്ടു തുടങ്ങി...

🕉ഉണ്ണിയപ്പനിവേദ്യം 🕉

നിത്യവും നടത്തുന്ന വഴിപാട് ആണ് ഇത്..
ഇന്ന് കൊട്ടാരക്കര ഉണ്ണിയപ്പം വിശ്വപ്രസിദ്ധമാണ്... ഉണ്ണിയപ്പങ്ങൾ ഒന്നിച്ചു സമർപ്പിക്കുന്നതിനാൽ ഇതിന് കൂട്ടപ്പം എന്നും പറയുന്നു.. അരിപൊടി, പഴം, ശർക്കര, ഏലക്ക, നെയ്യ്‌ മുതലായവ ആണ് ചേരുവകൾ. ശുദ്ധമായ വെളിച്ചെണ്ണയിൽ ആണ് അപ്പം വാർക്കുന്നത്..
ബാലഗണപതി ആയതിനാൽ ആഹാര പ്രിയൻ ആണ് ഗണേശൻ...
തിരുമുൻപിൽ തന്നെ ആണ് അപ്പം നിർമിക്കുന്നത്.... നിർമിക്കുന്ന മുഴുവൻ അപ്പവും തന്റെ കോവിലുനുള്ളിൽ കൊണ്ട് വന്നു നേദിക്കണം എന്നും ദേവനു നിർബന്ധം ആണ്...

🕉 ഒരിക്കൽ ഒരു രാജാവ്‌ പുത്രൻ ഇല്ലാതെ ഇരിക്കുമ്പോൾ തനിക്ക് ഒരു പുത്രൻ ഉണ്ടായാൽ ഗണപതിയുടെ വിഗ്രഹം ഉണ്ണിയപ്പത്താൽ മൂടാം എന്ന് ഭഗവാനെ വെല്ലു വിളിച്ചു.... എന്നാൽ ഒരു കുഞ്ഞു ജനിക്കുകയും രാജാവ്‌ അപ്പം വാർപ്പിച്ചു വിഗ്രഹം മൂടാനും ആരംഭിച്ചു... എന്നാൽ രാവിലെ മുതൽ വൈകിട്ട് വരെ ശ്രമിച്ചിട്ടും അദ്ദേഹത്തിനു അത് സാധിച്ചില്ല... അവസാനം തോറ്റു ഗണേശനോട് തന്റെ അഹന്തക്ക് മാപ്പ് ചോദിക്കുകയാണ് ഉണ്ടായത്...

🕉 തിരുഉത്സവം 🕉

മേട മാസത്തിൽ തിരുവാതിര ആറാട്ട് അയി വരുന്ന 11 ദിവസത്തെ ഉത്സവമാണ് ശ്രീമഹാദേവന്റെ തിരുഉത്സവം...
🕉കോടിയേറ്റുo ആറാട്ട് ഭൂത ബലിക്കും എല്ലാം പുറത്തു എഴുന്നള്ളുന്നത് മഹാദേവൻ തന്നെ ആണ്..
വർഷത്തിൽ ഒരികൽ മാത്രമേ(വിനയക ചതുർത്തി രാത്രി ) മഹാഗണപതിയേ പുറത്തു എഴുന്നള്ളു... ഇന്നേ ദിവസത്തെ 1008 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമവും ആനയൂട്ടും ഉണ്ട്..

🕉ദേവതകൾ 🕉

പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ശിവനും പടിഞ്ഞാട്ടു ദർശനം പാർവതിയും..
🕉നാലമ്പലത്തിനു പുറത്തു ബലി വട്ടത്തിനു പുറത്തു തെക്ക് പടിഞ്ഞാറു ശ്രീ ധർമ ശാസ്താവും നാഗഗളും...
വടക്ക് പടിഞ്ഞാറു ശ്രീ മുരുകൻ..

🕉 തന്ത്രം 🕉

തരണനല്ലൂർ തന്ത്രി കുടുംബം

🕉കൊട്ടാരക്കര തമ്പുരാനും
കഥകളിയും 🕉

ഒരിക്കൽ കോഴികോടു സാമൂതിരി തെക്കൻ നാട്ടുകാർക്ക് കൃഷ്ണനാട്ടo ആസ്വതിക്കാൻ കഴിവില്ല എന്ന് പറഞ്ഞു കൊട്ടാരക്കര രാജാവിനെ കളിയാക്കുക ഉണ്ടായി... ഇതിൽ വിഷമം ആയ കൊട്ടാരക്കര തമ്പുരാൻ ക്ഷേത്രത്തിനു
കിഴക്കുവശത്തുള്ള കുളക്കരയിൽ ഇരികുമ്പോൾ അതിനു നടുവിലായി എല്ലാ
ആടയാഭരണത്തോടെ ഗണപതി ഭഗവാൻ രാമനാട്ട രൂപം കാട്ടി കൊടുത്തു എന്നാണ് വിശ്വാസം..
രാമനാട്ടo ആണ് കഥകളിയുടെ ആദ്യ രൂപം...
🕉കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവ്..


എല്ലാവരെയും ശ്രീമഹാഗണപതി അനുഗ്രഹികട്ടെ..

ഓം ശ്രീ
മഹാഗണാദിപതയെ നമഃ