*ഇടവക പള്ളിയിൽ കല്യാണം .ഗംഭീര ഡിസൈൻ ചെയ്ത ഗൗണും ധരിച്ചു വധു മിന്നി നിൽക്കുന്നു .ഇങ്ങനെയൊരു കല്യാണം ആദ്യമായി കൂടുന്ന* *ആ ഇടവകയിലെ ഒരു കുഞ്ഞു കുസൃതിപെണ്ണ് അമ്മയോട് ചോദിച്ചു*
*"അമ്മെ അതെന്താ കല്യാണപ്പെണ്ണ്* *വെള്ളനിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്നത് ?* *കല്യാണമായിട്ടും അൽപ്പം കളർഫുൾ ഡ്രസ്സൊന്നും എന്തെ ഇല്ലാത്തൂ എന്ന് കുഞ്ഞു മനസിന് സംശയം .*
*അമ്മ പറഞ്ഞു* *"മോളെ ..തൂവെള്ള നിറം സന്തോഷത്തിന്റെ നിറമാണ്,കല്യാണപ്പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും* *സന്തോഷമുള്ള ദിവസമാണിന്ന്"*
*അപ്പോഴാണ് കുഞ്ഞിന്* *ഗുട്ടൻസ് പിടികിട്ടിയത്,ഒരു* *നിമിഷം എന്തോ ആലോചിച്ച കുഞ്ഞ് ചോദിച്ചു,*
*"അപ്പൊ കല്യാണച്ചെറുക്കൻ കറുത്ത കോട്ട് ഇട്ടിരിക്കുന്നതോ"" ????? ................
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Sunday, December 25, 2016
ഒരാള്‍ക്ക് എത്ര ഭൂമി വേണം?
വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന് ലിയോ ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട് 'ഒരാള്‍ക്ക് എത്ര ഭൂമി വേണെം?' എന്നാണ് കഥയുടെ പേര്.
രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാക്കാം.
ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹമെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന് സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു.
നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി.
ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല.
ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു.
ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ ശ്രമം അനസ്യൂതം തുടര്‍ന്നു.
ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് അയാൾ എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദിച്ചു.
"ആറടി മണ്ണ് ' സേവകന് ഉത്തരം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്?
വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു.
ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.
ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ?
മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെയല്ലെ?
വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരു...
ശരിക്കൊന്നു വിശ്രമിക്കാനാകാതെ,
നന്നായി ഒന്നുറങ്ങാനാകാതെ
കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ,
മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമനം?
വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഇതിലും ഏറെ ദയനീയമാണ്.
ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും.
ഇതിനിടയില്‍ കുട്ടികള്‍ സ്കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും.
കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്അപൂര്വ്വം.
ആരാധനയ്ക്കും കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും.
എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം.
ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയുന്നില്ല.
ഡയബെറ്റിസ് ആയതുകൊണ്ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്ക്കുന്നതുകൊണ്ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?
ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്ക്കുമ്പോള് മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എല്ലാം മറന്ന് ഓടിയതുകൊണ്ട് എന്തു നേടി?
വിവിധ ഡോക്ടേഴ്സിന്റെ മുറികളില്‍ കയറിയിറങ്ങാനോ?
സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്സ തേടി കിടക്കാനോ?
വലിയ വീട്ടിcലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?
കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല.
അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം..

മഞ്ഞ്
ഞാനും എന്റെ മൂന്നു കൂട്ടുകാരും കൂടി കാറിൽ പോവുകയായിരുന്നു...
നല്ല മഞ്ഞുള്ള പ്രദേശമായത് കാരണം ചുറ്റുമുള്ളതൊന്നും കാണാൻ വയ്യ....
മുമ്പിൽ പോകുന്ന വണ്ടിയുടെ ലൈറ്റ് പിൻതുടർന്ന് ഞാൻ വണ്ടിയോടിച്ചു.
ഒന്നും കാണാൻ വയ്യ കൊടും മഞ്ഞ്....
പെട്ടെന്ന് മുമ്പിലെ വണ്ടി നിന്നു.
ഇപ്പോ പോകുമെന്ന് വിചാരിച്ച് കാത്തിരുന്നു,
പക്ഷേ വണ്ടി അനങ്ങുന്നില്ല...
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമല്ലോ അതു കൊണ്ട് കാത്തിരുന്നു.
പക്ഷേ വണ്ടി അനങ്ങുന്നില്ല
എനിക്ക് ദേഷ്യം ഇരച്ചുകയറി.
ഡ്രൈവിംങ്ങ് സീറ്റിൽ നിന്ന് ഇറങ്ങിയ ഞാൻ ആ വണ്ടിക്കാരോട് അലറി....
....
വണ്ടിയെടുത്തു മാറ്റടാ മര്യാദയ്ക്ക്... പന്നീ ..
അപ്പോൾ അയാൾ പറയുകയാ......
ഞാൻ 30 ലക്ഷം രൂപ മുടക്കി ഉണ്ടാക്കിയ എന്റെ സ്വന്തം വീടിന്റെ കാർ പോർച്ചിൽ എന്റെ കാറ് നിർത്താൻ നിന്നോട് ചോദിക്കണോടാ മരപ്പട്ടി...... എന്ന്.....

2016
ഒരു കലണ്ടർകൂടി മറയുന്നു ....!!
നമ്മുടെ ആയുസ്സിലെ ഒരു
വർഷം കൂടി കൊഴിഞ്ഞു ....!!
ഒന്ന് ചിന്തിക്കു....
മറഞ്ഞ വർഷം നാം എന്ത് നേടി ....?
നന്മയാണോ,
അതോ തിന്മയാണോ കൂടുതൽ ചെയ്തത് ....?
നാം പൂർത്തിയാക്കുമോ എന്നുറപ്പില്ലാതെ ,
ഒരു വർഷം കൂടി കടന്നു
വരുന്നു ...!!
കാലത്തിന്റെ അരങ്ങിൽ
അങ്ങനെ ഒരു വർഷത്തിനു കൂടി യവനിക വീഴുകയായ്....
തീരം തേടിയുള്ള യാത്രകളിൽ
കണ്ടു മുട്ടിയ ഒരു പാട്
മുഖങ്ങൾ......
എക്കാലവും ഓർത്തിരിക്കാൻ
ചില സൗഹൃദങ്ങൾ
അളവറ്റ
ആഹ്ലാദത്തിന്റെ മറക്കാനാവാത്ത
ദിനങ്ങൾ....
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന
ദുരിതങ്ങളുടെ ശ്വാസം മുട്ടിക്കുന്ന
നിസ്സഹായ നിമിഷങ്ങൾ...
ഓർക്കാതെ കൈവന്ന
സൗഭാഗ്യങ്ങൾ...
വിരൽത്തുമ്പിൽവെച്ചു
വീണുടഞ്ഞ സ്വപ്നങ്ങൾ...
എന്നും തണലായ് നിന്ന
സുഹൃത്തുക്കൾ....
ഇരുളടഞ്ഞ
വീഥികളിൽ
ഇന്നും പ്രത്യാശയുടെ തിരിനാളമായ്
കത്തി നില്ക്കുന്ന
ദൈവസാന്നിധ്യം....
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു
വർഷം കൂടി നമ്മെ കാത്തിരിക്കുന്നു....
ഒട്ടേറെ വഴിത്തിരിവുകൾ
നമുക്കായ്
ചേർത്തുവെച്ചുകൊണ്ട്
നേരുന്നു ഞാൻഎന്റെ
ഹൃദയം നിറഞ്ഞ
പുതുവത്സാരാശംസൾ..

മീനാക്ഷിയേടത്തി സ്വൈപ്ഡ്
രാവിലെ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുന്ന മീനാക്ഷിയേടത്തി ഒറ്റയ്ക്ക് ചിരിക്കുന്നത് കണ്ടാണ് ബാർബർ ഭാസ്കരേട്ടൻ ചോദിച്ചത്: "ഇതെന്താ മീനാക്ഷിയേടത്ത്യേ, ങ്ങള് ഒറ്റക്ക് ചിരിക്കന്നെ?"
"ന്റെ ഭാസ്കരാ, ഞാൻ ഒരു ഒറ്റത്തേങ്ങാ ഗണപതിഹോമോം പിന്നെ കണാരേട്ടൻറേം മക്കളേം കുഞ്ഞുമക്കളേം എല്ലാം പേരിൽ ഓരോ പുഷ്പ്പാഞ്ജലിയും കഴിപ്പിച്ചു, രണ്ടായിരത്തിൻറെ നോട്ട് കൊടുത്തു. അമ്പലത്തിൻറെ ഓഫീസിൽ ചീട്ട് എഴുതാൻ ഇരിക്കുന്ന കുമാരൻ പറഞ്ഞു, ഇതൊന്നും ഇവിടെ വേണ്ട, ഒന്നുകിൽ ചില്ലറ തരീ, അല്ലെങ്കിൽ swipe ചെയ്യേണ്ടി ബരുംന്ന്.
ഞാൻ എൻറെ കോന്തല തൊറന്ന് ഡെബിറ്റ് കാർഡ് ഓന് കൊടുത്തപ്പോ ഓൻറെ കണ്ണ് മിയിഞ്ഞു...
കാർഡും വാങ്ങി കൊറേ സമയം തിരിച്ചും മറിച്ചും കളിച്ചിറ്റ് ഓൻറെ അടുത്ത നമ്പര്‍...
GPRS കിട്ടുന്നില്ലാന്ന്.
GPRS കിട്ടുന്നില്ലെകിൽ നീയാ ലാൻഡ്ഫോണിൻറെ കേബിൾ എടുത്തു കുത്ത് കുമാരാന്ന് ഞാൻ.
അതൊന്നും എനക്കാറീല്ലാന്ന് കുമാരൻ.
പിന്നെ നീയെന്തിനാടാ ഇവിടെ ഇരിക്ക്ന്നേ, ഇങ്ങോണ്ടാ ഞാൻ കാണിച്ചു തരാംന്നു പറഞ്ഞു ഞാൻ കേബിൾ കുത്തി swipe ചെയ്തു കൊടുത്തു. നെയ്വെളക്കടക്കം 112 ഉർപ്യ. ചില്ലറ തരില്ലാന്നു വെച്ച് എനക്ക് വഴിപാട് കഴിപ്പിക്കാണ്ടെ പാട്വോ? "
"പക്ഷെ, നിങ്ങൾ ഇതൊക്കെ എങ്ങനെ പഠിച്ചു, മീനാക്ഷിയേടത്ത്യേ?" ഭാസ്കരേട്ടൻ മിഴിഞ്ഞ കണ്ണോടെ....
"അതിപ്പോ നാടോടുമ്പോ നടുവേ ഓടണ്ടേ ഭാസ്കരാ, നാലക്ക നമ്പർ മറന്നു പോവ്വോന്നു ഒരു പേടിയെ എനിക്കുള്ളൂ...നിൻറെ ബാർബർ ഷോപ്പിൽ swipping മെഷീൻ ഉണ്ടോ?"
"ഇല്ല", ഭാസ്കരേട്ടൻറെ ശബ്ദത്തിനു ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു...
"മേരാ പ്യാരാ ഭാസ്കരാ, വേഗം ഒരെണ്ണം ബാങ്ങിക്കോ, ട്രെയിനിങ് ഞാൻ തരാം..." മുണ്ടിൻറെ കോന്തല ഒന്നും കൂടി മുറുക്കി മീനാക്ഷിയേടത്തി വീട്ടിലേക്ക് നടന്നു.

Subscribe to:
Posts (Atom)