നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല.. എല്ലാവരും ഈ ലോകത്ത് ഒരേ രീതിയിൽ സൃഷ്ടിക്കപ്പെട്ടു..എല്ലാവരിലും ഈശ്വരൻ തന്റെ ചൈതന്യം നൽകി.. എല്ലാവരിലും വിശേഷ ബുദ്ധിയും.. എല്ലാവരെയും ഈശ്വരൻ സ്നേഹിച്ചു... ഒരു മനുഷ്യനെപ്പോലും വ്യത്യസ്തനാക്കിയില്ല.. എന്നിട്ടും നാം പറയുന്നു നമുക്ക് ഈശ്വരൻ സൗഭാഗ്യങ്ങളും ഐശ്വര്യവും നൽകിയില്ല... മറ്റു ചിലർക്കാകട്ടെ എല്ലാം വാരിക്കോരി നൽകി എന്ന്...
ശരിയാണ്.. ചിലർ സർവ്വ ഐശ്വര്യത്തോടും ജീവിക്കുന്നു.. മറ്റുചിലരാവട്ടെ തികഞ്ഞ ദാരിദ്ര്യത്തിലും.. എന്താണ് ഇതിന് കാരണം.. ഈശ്വരൻ വകഭേദം കാണിക്കുമോ.. ഇല്ല ഒരിക്കലും അങ്ങനെ കാണുകയില്ല.. ഈശ്വരന് എല്ലാവരും ഒരേ പോലെ തന്നെ.. പക്ഷെ ചിലരിൽ സമൃധി വിളയുന്നത് അവരിൽ ഈശ്വരൻ ഉണ്ട്.. അവർ ഈശ്വര പാതയിലെ സഞ്ചരിക്കുന്നുള്ളൂ.. ഈശ്വര തത്വങ്ങളെ അവർ ഉൾകൊള്ളുന്നു.. സത്യത്തിനു നിരക്കാത്ത ഒരു കർമ്മവും അവർ മുൻ ജന്മങ്ങളിലും ഈ ജന്മത്തിലും ചെയ്യുന്നില്ല . ഈശ്വരൻ എന്താണ് നൽകുന്നത് അതുകൊണ്ട് അവർ തൃപ്തിയടയുന്നു.. എല്ലാവരെയും കരുണയോടെയും സ്നേഹത്തോടെയും നോക്കി കാണുന്നു.. ഈശ്വരനെ സ്മരിക്കാതെ ഒരു കർമ്മം പോലും അവർ ചെയ്യുന്നില്ല.. അവർ ചെയ്യുന്ന സൽകർമ്മങ്ങളുടെ ഫലം ആണ് അവർക്ക് ലഭിക്കുന്നത്.. കർമ്മ ഫലം എന്തായാലും നമുക്കു ലഭിക്കും എന്നത് അലിഖിത നിയമം തന്നെ എന്ന് നമുക്കും അറിയാമല്ലോ..
ഈശ്വരൻ എന്ന സത്യത്തെ മറികടന്നവർ സന്തോഷം സമാധാനം ഐശ്വര്യം തുടങ്ങിയ ഒരു സൽഫലം പോലും അനുഭവിക്കാൻ തരമില്ല.. ഇവർ സുഖങ്ങൾ തേടി സഞ്ചരിച്ചു.. ആത്മ സുഖങ്ങളെക്കാൾ വലുതാണ് ഭൗതീക സുഖങ്ങൾ എന്ന് വിശ്വസിച്ചു.. ഈശ്വര തത്വങ്ങളെ വെടിഞ്ഞുകൊണ്ട് ചിന്തകളെയും മനസ്സിനെയും സുഖലോലുപതയിലേക്ക് നയിച്ചു.. മനസ്സിലെ ഈശ്വരനെ കൈവിട്ടുകൊണ്ട് തിന്മയുടെ വശങ്ങളിലൂടെ സുഖങ്ങൾ അനുഭവിച്ചുകൊണ്ട് ജീവിതം ആസ്വദിക്കാം എന്ന് കരുതി..
എങ്ങനെ സാധ്യമാവും സംതൃപ്തിയോടെ ഉള്ള.. ഐശ്വര്യത്തോടെ ഉള്ള.. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം.. ചെയ്ത് കൂട്ടിയ പാപകർമ്മങ്ങളുടെ ഫലം കൈപ്പറ്റേണ്ടേ.. അത് നാം തന്നെ അനുഭവിക്കേണ്ടേ.. മരണത്തിന് പോലും അതിൽ നിന്നും നമ്മെ രക്ഷിക്കാനാവുമോ..കർമ്മ ഫലങ്ങൾ നമ്മെ തന്നെ തേടി കണ്ടുപിടിച്ചുകൊണ്ട് നമ്മോട് ചേർന്നിരിക്കില്ലേ.. ഈശ്വര ചിന്തകൾ കൈവെടിഞ്ഞുള്ള ജീവിതം എത്ര ദുസ്സഹം.. ഒരു നേരത്തെ സുഖത്തിനായ് അതും സംതൃപ്തി നൽകാത്ത പാപ സുഖങ്ങൾക്കായ് അലഞ്ഞപ്പോൾ നഷ്ട്ടമായത് സർവ്വ ആത്മ സുഖങ്ങളും സകല സൗഭാഗ്യങ്ങളും.. നേടിയതോ ജന്മ ജന്മാന്തരങ്ങളിലൂടെ അനുഭവിക്കാനുള്ള ദുർവിധികളും..
വീണ്ടും വീണ്ടും.. അതേ രൂപത്തിൽ ജീവിക്കണമോ.. അതോ ചെയ്തു പോയ പാപകർമ്മ ഫലം അനുഭവിച്ചു തീർത്തുകൊണ്ട് നമ്മിലെ സർവ്വ പാപങ്ങളും അകറ്റി ഈശ്വരനോട് ചേർന്നു നിന്നുകൊണ്ട് സത്യധർമ്മങ്ങളിൽ ഊന്നിയ ഒരു പുതിയ ജീവിതമോ..? നന്മയാണ് ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആണ് മുന്നോട്ടും വരും ജന്മങ്ങളിലും ആഗ്രഹിക്കുന്നത് എങ്കിൽ ഭഗവൽ പാദങ്ങളിൽ അഭയം തേടി ഈശ്വര തത്വങ്ങൾ ഉൾക്കൊണ്ട് ഈശ്വര പാതയിൽ ജീവിതം നയിക്കുക.. നമ്മെ സൃഷ്ടിച്ച ഈശ്വരൻ നമുക്കും എല്ലാം നൽകും എന്ന് വിശ്വസിക്കുക.. അതിനായ് കാത്തിരിക്കുക.. എന്താണ് ഭഗവാൻ നൽകുന്നത് അതിൽ സംതൃപ്തി അടയുക.. എങ്കിൽ ഈശ്വരൻ നമ്മിൽ കൃപചൊരിയും എന്നത് സത്യം തന്നെ.. സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു.