*🔥മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു .. നമ്മൾ മനുഷ്യർ ജനിക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ്. നമ്മുടെ ജനന സമയത്ത് നമുക്കൊപ്പം ആരും വരുന്നില്ല , അത് പോലെ മരണ സമയത്ത് എത്ര സ്നേഹത്താൽ ബന്ധിതരാണെങ്കിൽ കൂടി മറ്റൊരാൾക്ക് നമുക്കൊപ്പം വരാൻ നിയോഗം ഇല്ലെങ്കിൽ വരാൻ കഴിയില്ല എന്നത് പരമമായ സത്യവുമാണ് .. നാം ചെയ്യുന്ന കർമ്മങ്ങളും അപ്രകാരം ആകുന്നു .. നാം ചെയ്യുന്ന ഒരു പ്രവൃത്തി അത് എന്ത് തന്നെയാകിലും ചെയ്ത വ്യക്തിക്ക് അതിന്റെ ഫലം ലഭിക്കുന്നതാണ്.. അത് നന്മയോ , തിന്മയോ എന്നതല്ല, അതിന്റെ ഫലം എന്ത് തന്നെയാകിലും, അനുഭവിക്കേണ്ടതും നാം ഒറ്റയ്ക്കാണ്... അത് കൈ കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും, മറിച്ച് ജീവിതം കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും അതേ നാണയത്തിൽ മറുവശം ഉണ്ടാകുന്നു.. നന്മ ചെയ്താൽ നന്മ ലഭിക്കും, തിന്മ ചെയ്താൽ തിന്മയും വിതച്ചെടുക്കാം :: അതായത് ജീവിതം എന്നാൽ ഒറ്റയ്ക്കാണ് എന്ന സാരം. നമുക്കൊപ്പം കൂടെയുള്ളവർ കുറച്ച് നാളത്തേയ്ക്ക് കൂടെയുണ്ടാകും... മറ്റ് ചിലർ ഏറെക്കാലത്തെയ്ക്കും ... പക്ഷേ ജീവിതത്തിൽ നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടത് നാം ഒറ്റയ്ക്കാണ്. - അതിനാൽ തന്നെ ചെയ്യുന്ന പ്രവൃത്തികളിൽ നന്മ ചെയ്യാൻ ശീലിക്കു .. അതിന്റെ ആനന്ദം എന്തെന്ന് അനുഭവിക്കാൻ ശ്രമിക്കു ..*
🔥🔥🔥🔥🔥🔥🔥🔥🔥
*🙏ശുഭദിനം🙏*
🔥🔥🔥🔥🔥🔥🔥🔥🔥
*🙏ശുഭദിനം🙏*