Google Ads

Saturday, May 21, 2022

ലോകത്തിലെ_ഏറ്റവും_വലിയ_അത്ഭുതം എന്താണ്?

താപസ്സിയായ ഒരു ബ്രാഹ്മണന്‍ യാഗത്തിനായി തീ ഉണ്ടാക്കാന്‍ അരണിക്കോല്‍ കടയുന്ന സമയത്ത് അതൊരു മാനിന്‍റെ കൊമ്പില്‍ കുരുങ്ങാന്‍ ഇടയായി..!

മാന്‍ പേടിച്ച് പാഞ്ഞു പോയി ..! അഗ്നിഹോത്രം ചെയ്യാന്‍ അരണി വേണം എന്നതിനാല്‍ ബ്രാഹ്മണന്‍ അതിന് പുറകെ ഓടി ..!

കിട്ടാതെ വന്നപ്പോള്‍ പാണ്ഡവന്‍മ്മാരോട് പറയുകയും,അവര്‍ അത് തേടി പോകുകയും ചെയ്തു ..!

അങ്ങനെ വനത്തില്‍ അരണി തേടിയെത്തിയ അവര്‍ അലഞ്ഞു ക്ഷീണിതരായി..!

അങ്ങനെ ഒരു പൊയ്കയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ കുന്തീ പുത്രന്മാര്‍ ഓരോരുത്തരും മരിച്ചു വീണു ..!

അവസാനം യുധിഷ്ഠിരന്‍ മാത്രം അവശേഷിച്ചു ..!

വീരന്മാരായ അവരെ കൊല്ലാന്‍ നിസ്സാരന്മാര്‍ക്ക് കഴിയില്ല എന്ന് മനസിലാക്കിയ യുധിഷ്ഠിരനോട്, പക്ഷിയുടെ രൂപത്തില്‍ യമന്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നാണിത്!!!

ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൃത്യമായി പറഞ്ഞപ്പോള്‍ ബാക്കിയുള്ളവരെ യമന്‍ ജീവിപ്പിക്കുകയും ചെയ്തു..!

ആ ചോദ്യങ്ങളും ഉത്തരങ്ങളും മഹാഭാരതത്തിലെ ഏറ്റവും പ്രമുഖമായ
പ്രസ്ഥാവ്യങ്ങളില്‍ ഒന്നാണ് എന്ന് മനസിലാക്കണം..!
👇👇👇👇👇👇👇👇👇👇👇👇👇👇👇

യമന്‍:- ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് ..?.

ഉത്തരം :- ദിനം പ്രതി ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു ..! ഉറ്റവരും,ബന്ധുക്കളും ഓരോരുത്തരായി മരിക്കുന്നു. പക്ഷെ ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു മരണമില്ലന്നും, ഇവിടെ ഈ ഭൂമിയില്‍ സ്ഥിരമായി കഴിയാമെന്നും കരുതി ഓരോരോ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു ..! ഈ ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം .!"
______________________________________________

യമന്‍:- "സുഖലോലുപനും, ബുദ്ധിമാനും, ലോകരാല്‍ മാനിക്കപ്പെടുന്നവനുമായ ഒരാള്‍ ശ്വസിക്കുന്നുണ്ടെങ്കിലും,ജീവിക്കുന്നില്ല എന്തുകൊണ്ട് ..?

ഉത്തരം :- ദേവതകള്‍,അതിഥികള്‍, ഭൃത്യന്മാര്‍, പിതൃക്കള്‍ എന്നിവര്‍ക്കും, എന്നിവരോട് ആദരവും,കരുണയും ഇല്ലാത്തവരും, അശരണരെ സഹായിക്കാത്തവരും ശ്വസിക്കുന്നുണ്ടെങ്കിലും ജീവിക്കുന്നില്ല
______________________________________________

യമന്‍:- ഭൂമിയെക്കാള്‍ ഗുരുവായത് എന്ത് ..?

ഉത്തരം :- ഭൂമിയെക്കാള്‍ ഗുരുവായത് അമ്മ .!
______________________________________________

യമന്‍:- ആകാശത്തേക്കാള്‍ ഉയരമെറിയത്‌ എന്ത് ..?

ഉത്തരം :- ആകാശത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അച്ഛന്‍ ..!
______________________________________________

യമന്‍:- കാറ്റിനെക്കാള്‍ വേഗം ഏറിയത് എന്ത് ..?

ഉത്തരം :- കാറ്റിനെക്കാള്‍ വേഗം ഏറിയത് മനസ്സ് ..!!
______________________________________________

യമന്‍: -പുല്ലിനെക്കാള്‍ വ്യാപകമായത് എന്ത് ..?

ഉത്തരം :- പുല്ലിനേക്കാള്‍ വ്യാപകമായത് ചിന്ത
______________________________________________

യമന്‍:- ഏകനായി നില്‍ക്കുന്നതാര് ..?

ഉത്തരം :- സൂര്യനാണ് ഏകന്‍..!
______________________________________________

യമന്‍:-  ജനിച്ചിട്ട്‌ വീണ്ടും ജനിക്കുന്നതാര് ..?

ഉത്തരം :- ജനിച്ചിട്ട്‌ ജനിക്കുന്നവന്‍ ചന്ദ്രന്‍ ..!
______________________________________________

യമന്‍: - തണുപ്പിന്‍റെ ഔഷധം എന്ത് ..?

ഉത്തരം :- തണുപ്പിന്‍റെ ഔഷധം അഗ്നി ..!
______________________________________________

യമന്‍: വിളയുടെ മഹത്വം ആര്‍ക്ക്..?

ഉത്തരം :- വിളയുടെ മഹത്വം ഭൂമിക്ക്..!
______________________________________________

യമന്‍:-ധര്‍മ്മം ,യശസ്സ് , സ്വര്‍ഗ്ഗം, സുഖം എന്നിവ എന്തിനെ ആശ്രയിച്ചു നില്‍ക്കുന്നു ..?

ഉത്തരം:- "അറിവ് ധര്‍മ്മത്തിന്‍റെയും, ദാനം യശസ്സിന്‍റെയും സത്യം സ്വര്‍ഗ്ഗത്തിന്‍റെയും ശീലം സുഖത്തിന്‍റെയും ആശ്രയസ്ഥാനങ്ങളാണ്..!
______________________________________________

യമന്‍:-പരമമായ ധര്‍മ്മം എന്ത് ..?

ഉത്തരം:- അന്യനെ ദ്രോഹിക്കാതിരിക്കുന്നത് പരമമായ ധര്‍മ്മം ..!
______________________________________________

യമന്‍:-സദാ ഫലജമായ ധര്‍മ്മം എന്ത്..?

ഉത്തരം :- സദ്ഫലജം ഈശ്വരനെ മുന്‍ നിര്‍ത്തിയുള്ള കര്‍മ്മം ..!
______________________________________________

യമന്‍:-എന്തിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..?

ഉത്തരം :- മനസിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..!
______________________________________________

യമന്‍:-ഒരിക്കലും നശിക്കാത്ത ബന്ധം എന്ത് ..?

ഉത്തരം :- സജ്ജനങ്ങളോടുള്ള ബന്ധം ഒരിക്കലും നശിക്കില്ല ..!
______________________________________________

യമന്‍:- ലോകത്തെ ആവരണം ചെയ്തിരിക്കുന്നത് എന്ത് ..?

ഉത്തരം:- അറിവില്ലായ്മ ലോകത്തെ ആവരണം ചെയ്തിരിക്കുന്നു ..!
______________________________________________

യമന്‍:- എന്തുകൊണ്ട് പ്രകാശം ഉണ്ടാകുന്നു ..?

ഉത്തരം :- ബുദ്ധി ഉണ്ടാകുമ്പോള്‍ പ്രകാശവും ഉണ്ടാകുന്നു ..!
______________________________________________

യമന്‍:- സ്നേഹിതര്‍ വേര്‍പെടുന്നത് എപ്പോള്‍..?

ഉത്തരം :- സ്വാര്‍ഥത ഉണ്ടാകുമ്പോള്‍ സ്നേഹിതര്‍ പിരിയുന്നു ..!
______________________________________________

ഇങ്ങനെ അനേകം ചോദ്യങ്ങള്‍ ..!! അവയ്ക്കെല്ലാം ഉത്തരങ്ങള്‍..!!

വ്യാസഭഗവാന്‍ പറഞ്ഞത് തന്നെ ഞാന്‍ പറയട്ടെ ..

യദി ഹാസ്തി തദന്യത്ര യന്നോ
ഹസ്തി ന തത്ക്വജിത്🙏

മഹാഭാരതത്തില്‍ ഉള്ളതെല്ലാം ലോകത്തിലുണ്ട് ..!

ഇതില്‍ ഇല്ലാത്തത് ഇനിയൊന്നും ലോകത്തില്‍ ഉണ്ടാകാനും പോകുന്നില്ല...!

ഇനി നിങ്ങള്‍ പറയൂ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യമനസ്സോ ..?
അതോ
മഹാഭാരതമോ ..?

എന്‍റെ ഉത്തരം ഇതാണ്
രണ്ടും അത്ഭുതം തന്നെ.!! 🙏🙏🙏
🌹_______________🌹________________🌹

കടപ്പാട് 🙏