Google Ads

Saturday, May 21, 2022

മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു

*🔥മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു .. നമ്മൾ മനുഷ്യർ ജനിക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ്. നമ്മുടെ ജനന സമയത്ത്  നമുക്കൊപ്പം ആരും വരുന്നില്ല , അത് പോലെ മരണ സമയത്ത് എത്ര സ്നേഹത്താൽ ബന്ധിതരാണെങ്കിൽ കൂടി മറ്റൊരാൾക്ക് നമുക്കൊപ്പം വരാൻ നിയോഗം ഇല്ലെങ്കിൽ വരാൻ കഴിയില്ല എന്നത് പരമമായ സത്യവുമാണ് .. നാം ചെയ്യുന്ന കർമ്മങ്ങളും അപ്രകാരം ആകുന്നു .. നാം ചെയ്യുന്ന ഒരു പ്രവൃത്തി അത് എന്ത് തന്നെയാകിലും ചെയ്ത വ്യക്തിക്ക് അതിന്റെ ഫലം ലഭിക്കുന്നതാണ്.. അത് നന്മയോ , തിന്മയോ എന്നതല്ല, അതിന്റെ ഫലം എന്ത് തന്നെയാകിലും, അനുഭവിക്കേണ്ടതും നാം ഒറ്റയ്ക്കാണ്... അത് കൈ കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും, മറിച്ച് ജീവിതം കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും അതേ നാണയത്തിൽ മറുവശം ഉണ്ടാകുന്നു.. നന്മ ചെയ്താൽ നന്മ ലഭിക്കും, തിന്മ ചെയ്താൽ തിന്മയും വിതച്ചെടുക്കാം :: അതായത് ജീവിതം എന്നാൽ ഒറ്റയ്ക്കാണ് എന്ന സാരം. നമുക്കൊപ്പം കൂടെയുള്ളവർ കുറച്ച് നാളത്തേയ്ക്ക് കൂടെയുണ്ടാകും... മറ്റ് ചിലർ ഏറെക്കാലത്തെയ്ക്കും ... പക്ഷേ ജീവിതത്തിൽ നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടത് നാം ഒറ്റയ്ക്കാണ്. - അതിനാൽ തന്നെ ചെയ്യുന്ന പ്രവൃത്തികളിൽ നന്മ ചെയ്യാൻ ശീലിക്കു .. അതിന്റെ ആനന്ദം എന്തെന്ന് അനുഭവിക്കാൻ ശ്രമിക്കു ..*
🔥🔥🔥🔥🔥🔥🔥🔥🔥
            *🙏ശുഭദിനം🙏* 

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല..

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല.. എല്ലാവരും ഈ ലോകത്ത് ഒരേ രീതിയിൽ സൃഷ്ടിക്കപ്പെട്ടു..എല്ലാവരിലും ഈശ്വരൻ തന്റെ ചൈതന്യം നൽകി.. എല്ലാവരിലും വിശേഷ ബുദ്ധിയും.. എല്ലാവരെയും ഈശ്വരൻ സ്നേഹിച്ചു... ഒരു മനുഷ്യനെപ്പോലും വ്യത്യസ്തനാക്കിയില്ല.. എന്നിട്ടും നാം പറയുന്നു നമുക്ക് ഈശ്വരൻ സൗഭാഗ്യങ്ങളും ഐശ്വര്യവും നൽകിയില്ല... മറ്റു ചിലർക്കാകട്ടെ എല്ലാം വാരിക്കോരി നൽകി എന്ന്...

ശരിയാണ്.. ചിലർ സർവ്വ ഐശ്വര്യത്തോടും ജീവിക്കുന്നു.. മറ്റുചിലരാവട്ടെ തികഞ്ഞ ദാരിദ്ര്യത്തിലും.. എന്താണ് ഇതിന് കാരണം.. ഈശ്വരൻ വകഭേദം കാണിക്കുമോ.. ഇല്ല ഒരിക്കലും അങ്ങനെ കാണുകയില്ല.. ഈശ്വരന് എല്ലാവരും ഒരേ പോലെ തന്നെ.. പക്ഷെ ചിലരിൽ സമൃധി വിളയുന്നത് അവരിൽ ഈശ്വരൻ ഉണ്ട്.. അവർ ഈശ്വര പാതയിലെ സഞ്ചരിക്കുന്നുള്ളൂ.. ഈശ്വര തത്വങ്ങളെ അവർ ഉൾകൊള്ളുന്നു.. സത്യത്തിനു നിരക്കാത്ത ഒരു കർമ്മവും അവർ മുൻ ജന്മങ്ങളിലും ഈ ജന്മത്തിലും ചെയ്യുന്നില്ല . ഈശ്വരൻ എന്താണ് നൽകുന്നത് അതുകൊണ്ട് അവർ തൃപ്തിയടയുന്നു.. എല്ലാവരെയും കരുണയോടെയും സ്നേഹത്തോടെയും നോക്കി കാണുന്നു.. ഈശ്വരനെ സ്മരിക്കാതെ ഒരു കർമ്മം പോലും അവർ ചെയ്യുന്നില്ല.. അവർ ചെയ്യുന്ന സൽകർമ്മങ്ങളുടെ ഫലം ആണ് അവർക്ക് ലഭിക്കുന്നത്.. കർമ്മ ഫലം എന്തായാലും നമുക്കു ലഭിക്കും എന്നത് അലിഖിത നിയമം തന്നെ എന്ന് നമുക്കും അറിയാമല്ലോ..

ഈശ്വരൻ എന്ന സത്യത്തെ മറികടന്നവർ സന്തോഷം സമാധാനം ഐശ്വര്യം തുടങ്ങിയ ഒരു സൽഫലം പോലും അനുഭവിക്കാൻ തരമില്ല.. ഇവർ സുഖങ്ങൾ തേടി സഞ്ചരിച്ചു.. ആത്മ സുഖങ്ങളെക്കാൾ വലുതാണ് ഭൗതീക സുഖങ്ങൾ എന്ന് വിശ്വസിച്ചു.. ഈശ്വര തത്വങ്ങളെ വെടിഞ്ഞുകൊണ്ട് ചിന്തകളെയും മനസ്സിനെയും സുഖലോലുപതയിലേക്ക് നയിച്ചു.. മനസ്സിലെ ഈശ്വരനെ കൈവിട്ടുകൊണ്ട് തിന്മയുടെ വശങ്ങളിലൂടെ സുഖങ്ങൾ അനുഭവിച്ചുകൊണ്ട് ജീവിതം ആസ്വദിക്കാം എന്ന് കരുതി..

എങ്ങനെ സാധ്യമാവും സംതൃപ്തിയോടെ ഉള്ള.. ഐശ്വര്യത്തോടെ ഉള്ള.. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം.. ചെയ്ത് കൂട്ടിയ പാപകർമ്മങ്ങളുടെ ഫലം കൈപ്പറ്റേണ്ടേ.. അത് നാം തന്നെ അനുഭവിക്കേണ്ടേ.. മരണത്തിന് പോലും അതിൽ നിന്നും നമ്മെ രക്ഷിക്കാനാവുമോ..കർമ്മ ഫലങ്ങൾ നമ്മെ തന്നെ തേടി കണ്ടുപിടിച്ചുകൊണ്ട് നമ്മോട് ചേർന്നിരിക്കില്ലേ.. ഈശ്വര ചിന്തകൾ കൈവെടിഞ്ഞുള്ള ജീവിതം എത്ര ദുസ്സഹം.. ഒരു നേരത്തെ സുഖത്തിനായ് അതും സംതൃപ്തി നൽകാത്ത പാപ സുഖങ്ങൾക്കായ് അലഞ്ഞപ്പോൾ നഷ്ട്ടമായത് സർവ്വ ആത്മ സുഖങ്ങളും സകല സൗഭാഗ്യങ്ങളും.. നേടിയതോ ജന്മ ജന്മാന്തരങ്ങളിലൂടെ അനുഭവിക്കാനുള്ള ദുർവിധികളും..

വീണ്ടും വീണ്ടും.. അതേ രൂപത്തിൽ ജീവിക്കണമോ.. അതോ ചെയ്തു പോയ പാപകർമ്മ ഫലം അനുഭവിച്ചു തീർത്തുകൊണ്ട് നമ്മിലെ സർവ്വ പാപങ്ങളും അകറ്റി ഈശ്വരനോട് ചേർന്നു നിന്നുകൊണ്ട് സത്യധർമ്മങ്ങളിൽ ഊന്നിയ ഒരു പുതിയ ജീവിതമോ..? നന്മയാണ് ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആണ് മുന്നോട്ടും വരും ജന്മങ്ങളിലും ആഗ്രഹിക്കുന്നത് എങ്കിൽ ഭഗവൽ പാദങ്ങളിൽ അഭയം തേടി ഈശ്വര തത്വങ്ങൾ ഉൾക്കൊണ്ട്‌ ഈശ്വര പാതയിൽ ജീവിതം നയിക്കുക.. നമ്മെ സൃഷ്ടിച്ച ഈശ്വരൻ നമുക്കും എല്ലാം നൽകും എന്ന് വിശ്വസിക്കുക.. അതിനായ് കാത്തിരിക്കുക.. എന്താണ് ഭഗവാൻ നൽകുന്നത് അതിൽ സംതൃപ്തി അടയുക.. എങ്കിൽ ഈശ്വരൻ നമ്മിൽ കൃപചൊരിയും എന്നത് സത്യം തന്നെ.. സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു.

സമാധീശ്വര ക്ഷേത്രം, ചിറ്റാർ കോട്ട, രാജസ്ഥാൻ

(സമാധിശ്വര) ഇന്ത്യയിലെ രാജസ്ഥാനിലെ ചിത്തോർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്. "സമാധീശ്വരൻ" എന്ന് വിളിക്കപ്പെടുന്ന ശിവനാണ് ഇത് സമർപ്പിച്ചിരിക്കുന്നത്, അതായത് "സമാധിയുടെ കർത്താവ്". എപ്പിഗ്രാഫിക് തെളിവുകൾ സൂചിപ്പിക്കുന്നത് ക്ഷേത്രം 11 -ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നും 13 -ഉം 15 -ഉം നൂറ്റാണ്ടുകളിൽ ഈ ക്ഷേത്രം പുന സ്ഥാപിക്കപ്പെട്ടു എന്നാണ്. 

ലോകത്തിലെ_ഏറ്റവും_വലിയ_അത്ഭുതം എന്താണ്?

താപസ്സിയായ ഒരു ബ്രാഹ്മണന്‍ യാഗത്തിനായി തീ ഉണ്ടാക്കാന്‍ അരണിക്കോല്‍ കടയുന്ന സമയത്ത് അതൊരു മാനിന്‍റെ കൊമ്പില്‍ കുരുങ്ങാന്‍ ഇടയായി..!

മാന്‍ പേടിച്ച് പാഞ്ഞു പോയി ..! അഗ്നിഹോത്രം ചെയ്യാന്‍ അരണി വേണം എന്നതിനാല്‍ ബ്രാഹ്മണന്‍ അതിന് പുറകെ ഓടി ..!

കിട്ടാതെ വന്നപ്പോള്‍ പാണ്ഡവന്‍മ്മാരോട് പറയുകയും,അവര്‍ അത് തേടി പോകുകയും ചെയ്തു ..!

അങ്ങനെ വനത്തില്‍ അരണി തേടിയെത്തിയ അവര്‍ അലഞ്ഞു ക്ഷീണിതരായി..!

അങ്ങനെ ഒരു പൊയ്കയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ കുന്തീ പുത്രന്മാര്‍ ഓരോരുത്തരും മരിച്ചു വീണു ..!

അവസാനം യുധിഷ്ഠിരന്‍ മാത്രം അവശേഷിച്ചു ..!

വീരന്മാരായ അവരെ കൊല്ലാന്‍ നിസ്സാരന്മാര്‍ക്ക് കഴിയില്ല എന്ന് മനസിലാക്കിയ യുധിഷ്ഠിരനോട്, പക്ഷിയുടെ രൂപത്തില്‍ യമന്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നാണിത്!!!

ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൃത്യമായി പറഞ്ഞപ്പോള്‍ ബാക്കിയുള്ളവരെ യമന്‍ ജീവിപ്പിക്കുകയും ചെയ്തു..!

ആ ചോദ്യങ്ങളും ഉത്തരങ്ങളും മഹാഭാരതത്തിലെ ഏറ്റവും പ്രമുഖമായ
പ്രസ്ഥാവ്യങ്ങളില്‍ ഒന്നാണ് എന്ന് മനസിലാക്കണം..!
👇👇👇👇👇👇👇👇👇👇👇👇👇👇👇

യമന്‍:- ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് ..?.

ഉത്തരം :- ദിനം പ്രതി ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു ..! ഉറ്റവരും,ബന്ധുക്കളും ഓരോരുത്തരായി മരിക്കുന്നു. പക്ഷെ ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു മരണമില്ലന്നും, ഇവിടെ ഈ ഭൂമിയില്‍ സ്ഥിരമായി കഴിയാമെന്നും കരുതി ഓരോരോ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു ..! ഈ ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം .!"
______________________________________________

യമന്‍:- "സുഖലോലുപനും, ബുദ്ധിമാനും, ലോകരാല്‍ മാനിക്കപ്പെടുന്നവനുമായ ഒരാള്‍ ശ്വസിക്കുന്നുണ്ടെങ്കിലും,ജീവിക്കുന്നില്ല എന്തുകൊണ്ട് ..?

ഉത്തരം :- ദേവതകള്‍,അതിഥികള്‍, ഭൃത്യന്മാര്‍, പിതൃക്കള്‍ എന്നിവര്‍ക്കും, എന്നിവരോട് ആദരവും,കരുണയും ഇല്ലാത്തവരും, അശരണരെ സഹായിക്കാത്തവരും ശ്വസിക്കുന്നുണ്ടെങ്കിലും ജീവിക്കുന്നില്ല
______________________________________________

യമന്‍:- ഭൂമിയെക്കാള്‍ ഗുരുവായത് എന്ത് ..?

ഉത്തരം :- ഭൂമിയെക്കാള്‍ ഗുരുവായത് അമ്മ .!
______________________________________________

യമന്‍:- ആകാശത്തേക്കാള്‍ ഉയരമെറിയത്‌ എന്ത് ..?

ഉത്തരം :- ആകാശത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അച്ഛന്‍ ..!
______________________________________________

യമന്‍:- കാറ്റിനെക്കാള്‍ വേഗം ഏറിയത് എന്ത് ..?

ഉത്തരം :- കാറ്റിനെക്കാള്‍ വേഗം ഏറിയത് മനസ്സ് ..!!
______________________________________________

യമന്‍: -പുല്ലിനെക്കാള്‍ വ്യാപകമായത് എന്ത് ..?

ഉത്തരം :- പുല്ലിനേക്കാള്‍ വ്യാപകമായത് ചിന്ത
______________________________________________

യമന്‍:- ഏകനായി നില്‍ക്കുന്നതാര് ..?

ഉത്തരം :- സൂര്യനാണ് ഏകന്‍..!
______________________________________________

യമന്‍:-  ജനിച്ചിട്ട്‌ വീണ്ടും ജനിക്കുന്നതാര് ..?

ഉത്തരം :- ജനിച്ചിട്ട്‌ ജനിക്കുന്നവന്‍ ചന്ദ്രന്‍ ..!
______________________________________________

യമന്‍: - തണുപ്പിന്‍റെ ഔഷധം എന്ത് ..?

ഉത്തരം :- തണുപ്പിന്‍റെ ഔഷധം അഗ്നി ..!
______________________________________________

യമന്‍: വിളയുടെ മഹത്വം ആര്‍ക്ക്..?

ഉത്തരം :- വിളയുടെ മഹത്വം ഭൂമിക്ക്..!
______________________________________________

യമന്‍:-ധര്‍മ്മം ,യശസ്സ് , സ്വര്‍ഗ്ഗം, സുഖം എന്നിവ എന്തിനെ ആശ്രയിച്ചു നില്‍ക്കുന്നു ..?

ഉത്തരം:- "അറിവ് ധര്‍മ്മത്തിന്‍റെയും, ദാനം യശസ്സിന്‍റെയും സത്യം സ്വര്‍ഗ്ഗത്തിന്‍റെയും ശീലം സുഖത്തിന്‍റെയും ആശ്രയസ്ഥാനങ്ങളാണ്..!
______________________________________________

യമന്‍:-പരമമായ ധര്‍മ്മം എന്ത് ..?

ഉത്തരം:- അന്യനെ ദ്രോഹിക്കാതിരിക്കുന്നത് പരമമായ ധര്‍മ്മം ..!
______________________________________________

യമന്‍:-സദാ ഫലജമായ ധര്‍മ്മം എന്ത്..?

ഉത്തരം :- സദ്ഫലജം ഈശ്വരനെ മുന്‍ നിര്‍ത്തിയുള്ള കര്‍മ്മം ..!
______________________________________________

യമന്‍:-എന്തിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..?

ഉത്തരം :- മനസിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..!
______________________________________________

യമന്‍:-ഒരിക്കലും നശിക്കാത്ത ബന്ധം എന്ത് ..?

ഉത്തരം :- സജ്ജനങ്ങളോടുള്ള ബന്ധം ഒരിക്കലും നശിക്കില്ല ..!
______________________________________________

യമന്‍:- ലോകത്തെ ആവരണം ചെയ്തിരിക്കുന്നത് എന്ത് ..?

ഉത്തരം:- അറിവില്ലായ്മ ലോകത്തെ ആവരണം ചെയ്തിരിക്കുന്നു ..!
______________________________________________

യമന്‍:- എന്തുകൊണ്ട് പ്രകാശം ഉണ്ടാകുന്നു ..?

ഉത്തരം :- ബുദ്ധി ഉണ്ടാകുമ്പോള്‍ പ്രകാശവും ഉണ്ടാകുന്നു ..!
______________________________________________

യമന്‍:- സ്നേഹിതര്‍ വേര്‍പെടുന്നത് എപ്പോള്‍..?

ഉത്തരം :- സ്വാര്‍ഥത ഉണ്ടാകുമ്പോള്‍ സ്നേഹിതര്‍ പിരിയുന്നു ..!
______________________________________________

ഇങ്ങനെ അനേകം ചോദ്യങ്ങള്‍ ..!! അവയ്ക്കെല്ലാം ഉത്തരങ്ങള്‍..!!

വ്യാസഭഗവാന്‍ പറഞ്ഞത് തന്നെ ഞാന്‍ പറയട്ടെ ..

യദി ഹാസ്തി തദന്യത്ര യന്നോ
ഹസ്തി ന തത്ക്വജിത്🙏

മഹാഭാരതത്തില്‍ ഉള്ളതെല്ലാം ലോകത്തിലുണ്ട് ..!

ഇതില്‍ ഇല്ലാത്തത് ഇനിയൊന്നും ലോകത്തില്‍ ഉണ്ടാകാനും പോകുന്നില്ല...!

ഇനി നിങ്ങള്‍ പറയൂ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യമനസ്സോ ..?
അതോ
മഹാഭാരതമോ ..?

എന്‍റെ ഉത്തരം ഇതാണ്
രണ്ടും അത്ഭുതം തന്നെ.!! 🙏🙏🙏
🌹_______________🌹________________🌹

കടപ്പാട് 🙏 

കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം പൂഞ്ഞാർ

കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽനിന്ന് 2.3 കിലോമീറ്റർ അകലെ ഈരാറ്റുപേട്ട - പനച്ചിപ്പാറ റൂട്ടിൽ ആണ്  ദേശാധിപനും, കലിയുഗവരദനും, ആശ്രിതവത്സലനുമായ പൂഞ്ഞാർ കോയിക്കൽ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നത്.. പൂഞ്ഞാർ കൊട്ടാരത്തിനും, മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപമായിത്തന്നെയാണ് ഈ ക്ഷേത്രവും.  വേദ ശാസ്താവ് അഥവാ വിദ്യാകാരകനായ ശാസ്താവ് എന്ന സങ്കൽപ്പത്തിൽ ആണിവിടെ ശ്രീ ധർമ്മ ശാസ്താവ്. ഏകദേശം ആയിരത്തോളം വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു അനുമാനിക്കുന്നു. കയ്യില് വേദ ഗ്രന്ഥം ധരിച്ച അത്യപൂർവ്വമൂർത്തിയാണു പൂഞ്ഞാര് കോയിക്കല് ക്ഷേത്രത്തിലെ ശ്രീധർമ്മ ശാസ്താവ്. ഗായത്രീ മന്ത്രത്തിൻറെ  അർത്ഥം വ്യാഖ്യാനിക്കുന്ന ശാസ്താവ് എന്നാണു സങ്കൽപം  . ആയോധനകലകളുടെ അധ്യയനവും പരിശീലനവും നടക്കുന്നിടങ്ങളില് എല്ലാം വേദ ശാസ്താവിനേയും ഉപാസിച്ചു വരുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാർ രാജവംശത്തിൻറെ  അധീനതയിലായിരുന്നു.  ക്ഷേത്രം നിർമ്മിച്ചത് പാണ്ട്യരാജാവ് ആണെന്ന് ക്ഷേത്ര ഐതിഹ്യങ്ങളിൽ പറയുന്നു. ശ്രീ ധർമ്മ ശാസ്താവിന്റെ പരമ ഭക്തനായിരുന്നുവത്രേ പാണ്ട്യരാജവ്. ശത്രു രാജ്യത്തിൻറെ  കീഴിലുൾപെട്ട ഈ പ്രദേശം യുദ്ധത്തിൽ വീണ്ടെടുക്കുവാൻ കാരണമായത് ശ്രീ ധർമ്മശാസ്താവിൻറെ  അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്താവിൽ ഉള്ള ഭക്തിപാരമ്യത്തിൽ അവിടെ ഒരു ക്ഷേത്രം പണിയുവാൻ അദ്ദേഹം തീരുമാനിച്ചു.. അപ്രകാരം അവിടെ മീനച്ചിലാറിൻറെ  തീരത്ത് പാണ്ട്യരാജാവ് പണികഴിപ്പിച്ച ശാസ്താ ക്ഷേത്രം ആണ് പൂഞ്ഞാർ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം.

മകരത്തിലെ അനിഴം നക്ഷത്രത്തിലാണ് കൊടിയേറ്റും തിരുവുത്സവവും. മീനച്ചിലാറ്റിലാണ് ഭഗവാന്  തിരുവറാട്ട് നടക്കുന്നത്.  മണ്ഡലകാലത്ത് വിശേഷാൽ പൂജകൾക്ക് പുറമേ കളമെഴുത്തും പാട്ടും അയ്യപ്പനു മുന്നിൽ നടക്കുന്നു.  ക്ഷേത്രത്തിലെ മറ്റു താന്ത്രികകര്മ്മങ്ങളും നിത്യപൂജയും എല്ലാം ബ്രഹ്മശ്രീ താഴമണ് മഠം തന്ത്രിമാരിൽ നിഷിപ്തമായിരിക്കുന്നു. 

മനസ്സെന്നത് എപ്പോഴും പരിശുദ്ധമായിരിക്കേണം

മനസ്സിൽ ഈശ്വര ചൈതന്യം ഇല്ല എങ്കിൽ ജീവിതം തന്നെ വ്യർത്ഥം.. നമുക്ക് മുന്നോട്ട് ജീവിതം നയിക്കാനുള്ള ഊർജ്ജം.. പ്രതിസന്ധികളെ മറികടക്കാനുള്ള അറിവ്.. നമ്മുടെ ബുദ്ധിയുടെ ഉണർവ്.. അധർമ്മങ്ങളിൽ നിന്നും ഉള്ള പിന്തിരിവ്.. തുടങ്ങി നല്ലതായ എന്തും ജീവിതത്തിൽ നടക്കേണമെങ്കിൽ നമ്മുടെ മനസ്സിലെ അന്ധകാരം മാറ്റിയെ മതിയാവൂ.. അത് ഈശ്വരാനുഗ്രഹം കൊണ്ടേ സാധ്യമാവുകയുമുള്ളൂ..._

_മനസ്സെന്നത് എപ്പോഴും പരിശുദ്ധമായിരിക്കേണം.. അതിന് ചിന്തകളും നന്മയുടെ വശങ്ങളിലൂടെ ആയിരിക്കേണം.. ചിന്തകൾ വികലമാവുന്നെങ്കിൽ മനസ്സ് അതനുസരിച്ചു കൊണ്ട് ദുഷ് പ്രവണതകളിലേക്ക് നമ്മെ നയിക്കും.. അങ്ങനെ തിന്മയുടെ കരങ്ങളിൽ എത്തിപ്പെടുന്ന നാം പാപ കർമ്മങ്ങളിൽ മുഴുകുകയും നമ്മുടെ ജീവിതം തന്നെ നാം നശിപ്പിക്കുകയും ചെയ്യും.._

_ഇരുളടഞ്ഞ ഒരു മുറി മുഴുവൻ വെളിച്ചം പകരാൻ ഒരു ചെറിയ ദീപം തെളിച്ചാൽ മതി... അതേപോലെ നമ്മുടെ ജീവിതം തിന്മയാൽ ഇരുളട ഞ്ഞെങ്കിൽ അതിലേക്ക് ഈശ്വര നാമത്തിന്റെ ഈശ്വര ചിന്തയുടെ ഒരു ധ്വനി എത്തിപ്പെട്ടാൽ തന്നെ ധാരാളം.. നന്മക്കു മുൻപിൽ.. ഈശ്വര സത്യത്തിനു മുൻപിൽ.. ഒരു ദുഷ് ശക്തികൾക്കും പിടിച്ച് നിൽക്കാൻ കഴിയുകയില്ല.. നാം തന്നെ നമ്മിലുള്ള ഈശ്വരനെ മറന്നു കൊണ്ട് ചിന്തിക്കാൻ തുനിയുമ്പോൾ മാത്രമേ ദുഷ് ശക്തികൾ നമ്മിൽ പ്രവേശിക്കുകയുള്ളൂ.. ഉള്ളിൽ നിറഞ്ഞ ദുഷ് ശക്തികൾ നമ്മുടെ ദുഷ് ചിന്തകളിലൂടെ തന്നെ ബലം പ്രാപിച്ച് ഭൗതീകമായ സുഖങ്ങളിലേക്ക് നമ്മെ ആകർഷിപ്പിക്കുകയും.. അതിലകപ്പെടുന്ന നാം സംതൃപ്തി അടയാത്ത നമ്മുടെ മനസ്സിനാൽ കൂടുതൽ കൂടുതൽ സുഖഭോഗങ്ങളിലേക്ക് ആകൃഷ്ട്ടരാവുകയും.. അതിനായ് ധനം നേടാനും സുഖം നേടിയെടുക്കാനുമായി ഏത് ദുർമാർഗ്ഗങ്ങൾ വരെ സ്വീകരിക്കാൻ തെയ്യാറാവുക യും ചെയ്യുന്നു..._

_മനസ്സിലും ചിന്തയിലും ജീവിതത്തിലും ഇരുട്ട് വ്യാപിച്ചവൻ നല്ലതും കെട്ടതും തിരിച്ചറിയാൻ തന്നെ കഴിയുകയില്ല.. ഈ കാലയളവിൽ തന്നെ ജന്മങ്ങൾ അനുഭവിച്ചു തീർക്കാനുള്ള പാപകർമ്മ ഫലങ്ങൾ നേടിവെച്ചിട്ടുണ്ടാ വും.. ഏതെങ്കിലും രൂപേണ ജീവിതത്തിൽ വന്ന് ചേരുന്ന ദുരന്തങ്ങളിൽ മാത്രമാണ് ഇവർക്ക് സത്യ ധർമ്മങ്ങളുടെ യും ഈശ്വര കൃപയുടെയും അർത്ഥം തന്നെ അറിയുക യുള്ളൂ.._

_നമ്മുടെ ജീവിതത്തിൽ നമുക്ക് സമാധാനം സന്തോഷം എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം നയിക്കേണമെങ്കിൽ ഈശ്വര കൃപ നേടിയെടുക്കേണം.. നമ്മുടെ മനസ്സിലെയും ചിന്തകളിലെയും അന്തകാരം ഈശ്വര ചിന്തകളിലൂടെ നമുക്ക് നശിപ്പിച്ച് ഈശ്വര കാരുണ്യത്തിന്റെ പൊൻ വിളക്ക് നമ്മുടെ മനസ്സിൽ തെളിയിച്ച് വെയ്ക്കാം.._

_എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്മകൾ നിറഞ്ഞ ശുഭദിനം ആശംസിച്ചുകൊണ്ട്... 🙏🌹_

_ഹരേ കൃഷ്ണ ഗുരുവായൂരപ്പാ_🙏🏻🌹 

ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു

ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു.❤️

ശ്രീകൃഷ്ണസ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു.❤️

ശ്രീകൃഷ്ണചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും.❤️

ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും❤️

ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും❤️

ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും.❤️

ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരവും❤️

ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും❤️

ശ്രീകൃഷ്ണന് ധൂപം സമർപിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം ഒഴിഞ്ഞു പോകും.❤️

ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപിച്ചാൽ നമ്മുടെ ജീവന്റെ ആരാമം മാഹാത്മ്യമേറിയതാവും❤️

ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും❤️

ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും❤️

ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും❤️

ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും.❤️

ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രേമിച്ചുറങ്ങിയാൽ നമുക്ക് ആ ചൈതന്യത്തെ ദർശിക്കാൻ സാധിക്കും❤️

ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും.❤️

ശ്രീകൃഷ്ണ ഭഗവാന് അർപിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും

ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാരവിഷയങ്ങൾ ഇല്ലാതാകും.❤️

ശ്രീകൃഷ്ണനോടെന്തും ചൊദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും❤️

ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും❤️

ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം ധ്യാനത്തിൽ വച്ച് സംരക്ഷിക്കും❤️

കൃഷ്ണാ ഗുരുവായൂരപ്പാ
🙏🙏🙏🙏🙏🙏🙏🙏🙏

സംതൃപ്തി ഉള്ള ജീവിതം നയിക്കേണമെങ്കിൽ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇട്ടേ മതിയാവൂ.

ധനം നേടിയാൽ സർവ്വതും നേടി എന്നാണ് പലരും കരുതുന്നത്.അതിനായ് പലരും ഈശ്വര പ്രാർത്ഥന വരെ നടത്തുന്നു.ധനം നേടിയെടുക്കാൻ പലരും പല വഴികളും തിരഞ്ഞെടുക്കുന്നു..അതിലൂടെ ജീവിതം തന്നെ ധന്യമായി എന്ന് പലരും കരുതുന്നു. ധനത്തിനായ് ഏത് ഹീനമായ മാർഗ്ഗങ്ങൾ വരെ സ്വീകരിക്കുന്നവർ ഉണ്ട്.

ധനം സന്മാർഗ്ഗികളിലും വന്നു ചേരും അതേപോലെ ദുർമാർഗ്ഗികളിലും.ധനം കൂടുതൽ കൂടുതൽ കൂട്ടിവെക്കുന്നവന് സമാധാനം എന്നത് ഉണ്ടാവുകയില്ല. മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കൾ വന്നുചേരും. അളവിൽ കൂടുതൽ ധനം സന്തോഷത്തെ അല്ല നൽകുന്നത് മറിച്ച് ദുഖത്തെ തന്നെ ആണ്. ധനം വന്നു ചേരുന്നവരിൽ ഭയവും വന്നു ചേരും.അളവിൽ കൂടുതൽ ധനം സുഖത്തെ നൽകുമെന്ന് പലരും ചിന്തിക്കുമെങ്കിലും സത്യത്തിൽ അത് ദുഖത്തെ തന്നെ ആണ് നൽകുന്നത്.. ബന്ധങ്ങൾ തന്നെ ശിഥിലാമാവും. സന്മാർഗ്ഗങ്ങൾ വെടിഞ്ഞു ദുർമാർഗ്ഗങ്ങൾ സ്വീകരിക്കും.ഭൗതീക സുഖങ്ങളിൽ ആസക്തി വർധിപ്പിക്കും..

ഇതെല്ലാം പറയുമ്പോൾ ധനം ഇല്ലങ്കിൽ ഉള്ള അവസ്ഥ ചിന്തിക്കുന്നുണ്ടാവും. ഇവിടെ പറഞ്ഞ് വരുന്നത് അളവിൽ കൂടുതൽ ആയുള്ള ധനത്തെ തന്നെ.മിത്രങ്ങൾ എന്ന് നടിച്ച് കൊണ്ട് ധന മോഹികൾ വരെ ധനമുള്ളവരിലേക്ക് എത്തിച്ചേരും.ആരാണ് ശത്രു ആരാണ് മിത്രം എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥ.എല്ലാ സുഖവും ആരിലും വന്നു ചേരില്ല. സമ്പത്ത് ഉള്ള ഇടങ്ങളിൽ സമാധാനം ഉണ്ടാവുകയില്ല.
എന്നാൽ ധനമോഹികളാവട്ടെ ഒരിക്കലും സംതൃപ്തി അടയുന്നുമില്ല. കൂടുതൽ കൂടുതൽ  ആഗ്രഹങ്ങൾ ഉടലെടുത്തുകൊണ്ടേ ഇരിക്കും..

സംതൃപ്തി ഉള്ള ജീവിതം നയിക്കേണമെങ്കിൽ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇട്ടേ മതിയാവൂ.ഈശ്വരനിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഈശ്വര പാതയിൽ ജീവിക്കുന്നവർക്കേ ശാശ്വതമായ സന്തോഷം സമാധാനം ഐശ്വര്യം എല്ലാം അനുഭവിച്ചുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കാനാവുകയുള്ളൂ . ഈശ്വരൻ കല്പിച്ചു നൽകുന്നത് എന്തോ അതിൽ സംതൃപ്തി കണ്ടെത്തുന്നവനാണ് സത്യ മാർഗ്ഗത്തിൽ സന്തോഷപൂർവ്വം ജീവിതം ആസ്വദിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഈശ്വര പാതയിലൂടെ ഉള്ള ജീവിതം ആണ് സമാധാനം നിറഞ്ഞ ജീവിതം. ഈശ്വരൻ എല്ലാവരെയും സൽചിന്തകളിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ശുഭദിനം ആശംസിക്കുന്നു.

എന്താണ് ബ്രഹ്മചര്യം?

തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം.

ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്.

വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്.

ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്മത്തിനുവേണ്ടിയാണ് - ശിവനുവേണ്ടിയാണ് എന്ന് സാരം.

ശിവനുള്ളപ്പോൾ നാം ശരീരത്തെ കുളിപ്പിച്ച് വൃത്തിയാക്കിവെയ്ക്കണം. ഈ ശിവനില്ലങ്കിലോ അത് ശവമായി. ശിവം ഇല്ലാത്തതാണ് ശവം. ഉള്ളിലുള്ള ബ്രഹ്മത്തെ കുളിപ്പിച്ചു കഴിഞ്ഞാൽ പൊട്ടു തൊടീക്കണം, പൗഡറിടീക്കുന്നു, പൂമാല ചൂടിക്കുന്നു, ചിലർ സുഗന്ധദ്രവ്യങ്ങൾ വാരി പൂശുന്നു. ഇതെല്ലം ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടയാണെന്ന ബോധത്തോടെ ചെയ്യണം.
അതുകഴിഞ്ഞാൽ ഉള്ളിലെ ബ്രഹ്മത്തിനു ഭക്ഷണം നൽകണം. അതും ശ്രദ്ധയോടെ ബോധപൂർവ്വം ഭക്ഷണം കഴിക്കുന്നു. ഉള്ളിലെ ബ്രഹ്മത്തെ, ശിവനെയാണ് ഊട്ടുന്നത്. അതുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്നും, എഴുനെൽക്കരുതെന്നും പറയുന്നത്. ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു അഗ്നിഹോത്രമാണ്.
ഉള്ളിലെ ബ്രഹ്മത്തിനായി, അഗ്നിക്കായി അഞ്ചാഹുതികൾ നൽകുന്നു. പ്രാണായ സ്വാഹാ, അപാനായ സ്വാഹാ, വ്യാനായ സ്വാഹാ, ഉദാനായ സ്വാഹാ, സമാനായ സ്വാഹാ എന്നിങ്ങനെ. എല്ലാം വളരെയേറെ ബോധപൂർവ്വം ചെയ്യണം. ഇങ്ങനെ ജീവിതത്തിൽ ഓരോ കാര്യവും ബോധപൂർവ്വം ചെയ്യുമ്പോൾ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി ചെയ്യുമ്പോൾ ആ ചര്യകളെ നാം എന്തുവിളിക്കും.

ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യ ബ്രഹ്മചര്യമെന്ന പേരിൽ അറിയപ്പെടും. എന്നാൽ ചിലർ ബ്രഹ്മചര്യമെന്നാൽ സ്ത്രീവിരുദ്ധസമീപനമാണെന്നു തെറ്റിദ്ധരിച്ചു.

ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങൾ!


*ശ്രീ ശങ്കരാചാര്യരുടെ അന്തർമുഖ വ്യക്തിത്വം തുളുമ്പി നിൽക്കുന്ന, അദ്വിതീയവും അനുപമേയവുമായ ആ ഗ്രന്ഥങ്ങൾ, ആർഷഭാരതത്തിന്റെ പവിത്രമായ സംസ്കാരം വിളിച്ചു പറയുന്നു. അവയിൽ വളരെ പ്രശസ്തവും, മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രസക്തവും എല്ലാവരും ഓർമ്മിച്ചിരിയ്‌ക്കേണ്ടതുമായ ഒന്നാണ്, ശ്രീശങ്കരാചാര്യരുടെ ഏഴ് വൈരാഗ്യ ശ്ലോകങ്ങൾ.*

ആ ശ്ലോകങ്ങൾ, വൈരാഗ്യ ശ്ലോകങ്ങളെന്നു അറിയപ്പെടുന്നു . 
💥
*'വൈരാഗ്യ' മെന്നു പറഞ്ഞാൽ, ബാഹ്യ പ്രേരണ കൂടാതെ, സ്വയം ഒരു കാര്യത്തിൽ വരുത്തുന്ന വിലക്ക്. ഇനി വേണ്ട, പാടില്ല, എന്നുള്ള തീരുമാനം. ഭക്ഷണത്തിലോ ജീവിതരീതിയിലോ വരുത്തുന്ന മാറ്റം. വിവേകം വരുമ്പോൾ വൈരാഗ്യവും വരും. അതു പക്വതയുടെ ലക്ഷണമാണ്. ഭക്തി, ജ്ഞാനം, വൈരാഗ്യം ഇവ മൂന്നും ആത്മ നിഷ്ഠയുള്ള ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണ്.* 

ഇനി ആ സപ്ത ശ്ലോകങ്ങൾ ഏതെല്ലമെന്നു നോക്കാം:*


*🌷വൈരാഗ്യ ശ്ലോകങ്ങൾ*:-

വാചാമ ഗോചരവും, തത്വ ചിന്താ സ്ഫുലിംഗങ്ങൾ കൊണ്ടു് സുദീപ്തവുമായ ആ ശ്ലോകങ്ങൾ അനുസന്ധാനം ചെയ്താൽ, ഓർമ്മിച്ചിരുന്നാൽ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാനസിക ക്ലേശങ്ങളും നേരിടാനുള്ള മനശ്ശക്തി/ആർജ്ജവം സമാർജ്ജിക്കാനാകും! അവ എന്താണെന്നു നോക്കാം:

*🌷ശ്ലോകങ്ങൾ🌷*: 

🌟(1) *മാതാ നാസ്തി, പിതാ നാസ്തി*, 
*നാസ്തി ബന്ധു സഹോദരാ*: 
*അർത്ഥം നാസ്തി, ഗൃഹം നാസ്തി*,
*തസ്മാത് ജാഗ്രത! ജാഗ്രത*!
 
*🌺അർത്ഥം🌺*: 

നാം പ്രത്യക്ഷമായി, കാണുന്ന അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും സ്വത്തുക്കളും ആരും/ഒന്നും തന്നെ ശാശ്വതമല്ല, ചുരുക്കത്തിൽ നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന ഒന്നും തന്നെ സ്ഥിരമല്ല, എല്ലാം ഒരു ദിവസം ഇല്ലാതാകും! അതു കൊണ്ടു്, ഏതു സ്ഥിതിഗതിയും നേരിടാൻ മനസ്സ് കൊണ്ടു്, എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുക!
 
🌟(2) *ജന്മ ദുഃഖം ജരാ ദുഃഖം*
*ജായാദുഃഖം പുനഃ പുനഃ* 
*സംസാര സാഗരം ദുഃഖം*,
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌺അർത്ഥം🌺*:

ഈ സംസാര സാഗരത്തിൽ മനുഷ്യ ജന്മം എന്നത് ദുഃഖമാണ്‌. വാർദ്ധക്യം ദുഃഖം, ധർമ്മ പത്നി, മക്കൾ എന്തിന്, ഈ സംസാരം തന്നെ ദുഃഖമാണ്‌. എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്കു് ദുഃഖം മാത്രം കാലക്രമേണ പ്രദാനം ചെയ്യുന്നു. ഒന്നും ആർക്കും ഒഴിവാക്കാൻ സാദ്ധ്യമല്ല, അനുഭവിച്ചേ തീരു. തീരാത്തതു അടുത്ത ജന്മത്തിൽ പ്രാരബ്ധ കർമ്മമായി അനുഭവിക്കേണ്ടി വരും. അതോടൊപ്പം സഞ്ചിത കർമ്മവും ആഗാമി കർമ്മവുമെല്ലാം സംയോജിക്കുമ്പോൾ, ദുഖങ്ങളുടെ വ്യാപ്തിയും വർദ്ധിക്കുന്നു. എപ്പോൾ കർമ്മങ്ങളും, വാസനകളും അവസാനിക്കുന്നുവോ അതുവരെ ജന്മം തുടർന്നുകൊണ്ടേയിരിക്കും. വാസ്തവത്തിൽ, വാസനകളാണ് തുടർന്നുള്ള ജന്മത്തിനു ഹേതുവായി ഭവിക്കുന്നത്. ചുരുക്കത്തിൽ എല്ലാം ദുഃഖം തന്നെ. അതുകൊണ്ട്, എല്ലായ്പ്പോഴും മനസ്സുകൊണ്ട് തയ്യാറായി ജാഗരൂകനായിരിക്കുക!
 
🌟(3) *കാമശ്ച, ക്രോധശ്ച, ലോഭശ്ച* 
*ദേഹേ തിഷ്ടന്തി തസ്കരാ*:
*ജ്ഞാന രത്‌നാപഹാരായ*
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌺അർത്ഥം🌺*:

കാമം( ആശകൾ) ക്രോധം(ദേഷ്യം) ലോഭം(അത്യാഗ്രഹം) ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന തസ്കരന്മാരാണു്. അവർ സമയാ സമയങ്ങളിൽ തല പൊക്കി നാമറിയാതെ നമ്മുടെയുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ജ്ഞാനമാകുന്ന രത്‌നം അപഹരിക്കുന്നു. ക്ഷണനേരം കൊണ്ടുണ്ടാകുന്ന മാനസിക വിഭ്രാന്തിയിൽ നാം അവിവേകം മൂലം രാഗ, ദ്വേഷാദികൾ പ്രകടിപ്പിയ്ക്കുമ്പോൾ, നമ്മുടെ അമൂല്യ നിധിയായ ജ്ഞാനം മോഷ്ടിക്കപ്പെട്ടുന്നു. അതുകൊണ്ട്, ഏതു നേരവും ശുഷ്കാന്തിയോടെ ഉണർന്നിരിക്കുക!
 
🌟(4) *ആശായാ ബന്ധ്യതെ ജന്തു* 
*കർമണാ ബഹു ചിന്തയാ*.
*ആയുർക്ഷീണം ന ജാനാതി* 
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌺അർത്ഥം🌺*:

മനുഷ്യനും മറ്റൊരു വിധത്തിൽ മൃഗം തന്നെ. ഇവിടെ ആചാര്യർ മനുഷ്യനെയും മൃഗമെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അമിതമായ മോഹാവേശത്താൽ ബന്ധിതരായ മനുഷ്യ മൃഗങ്ങൾ അങ്ങനെ, വേണ്ടാത്ത ആശകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ ഈ ക്ഷണികമായ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ കൊഴിഞ്ഞു പോകുന്നത് ശ്രദ്ധിക്കാൻ വിട്ടുപോകുന്നു. ശ്രദ്ധിക്കുമ്പോൾ വളരെ വൈകിപ്പോയതായി മനസ്സിലാകും. അത്‌ ദുഖത്തിനും പശ്ചാത്താപത്തിനും ഹേതുവായി തീരുന്നു. അത് കൊണ്ടു്, സമയം വിനിയോഗം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. എപ്പൊഴും, ഫലപ്രദമായ ജീവിതം നയിക്കുന്ന കാര്യത്തിൽ ഉണർന്നിരിക്കുക. എങ്കിൽ ദുഖിയ്ക്കേണ്ടി വരില്ല!
 
🌟(5) *സമ്പത് സ്വപ്ന സാംകാരാ*
*യൗവ്വനം കുസുമോപമം*.
*വിദ്യു ചഞ്ചലം ആയുഷം* 
*തസ്മാത് ജാഗ്രത! ജാഗ്രത*! 

*🌺അർത്ഥം🌺*:

നമ്മുടെ എല്ലാ സമ്പത്തുകളും ഒരു സ്വപ്നം കാണുന്നതു പോലെ, അസ്ഥിരവും, നൈമിഷികവുമാണു്. യൗവ്വനം അൽപ കാലത്തേക്കുള്ള ഒരു ജീവിത ദശ മാത്രം. വരുന്നതും പോകുന്നതും നാം ശ്രദ്ധിയ്ക്കപ്പെടാതെ തന്നെ നമ്മിൽ നിന്നും ഒരു പൂവിന്റെ ജീവിത കാലം പോലെ, കടന്നു പോകുന്നു. കൃത്യമായി പറഞ്ഞാൽ, ജീവിതം ഒരു മിന്നൽ പിണറുപോലെ, കണ്മുന്നിലൂടെ മിന്നി മറയുന്നു. അതു കൊണ്ട് ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല എന്ന ഉണർവ്വോടെ ജീവിച്ചാൽ പിൽക്കാലത്തു ദുഖിയ്ക്കേണ്ടി വരില്ല!
 
🌟(6) *ക്ഷണം വിത്തം ക്ഷണം* *ചിത്തം*  
*ക്ഷണം ജീവിത* *മാവയോ*: 
*യമസ്യ കരുണാ* *നാസ്തി* 
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌟അർത്ഥം🌟*:

ധനം, സ്മൃതി, ജീവിതം, എല്ലാമേ ക്ഷരമാണ്. അതുപോലെ തന്നെ, ഓർമ്മിക്കേണ്ട ഒരു കാര്യമാണു്, മരണ ദേവൻ‌ അൽപ്പം പോലും കരുണ കാട്ടുകയില്ല, എന്ന വസ്തുത. നമ്മുടെ ജീവിതത്തിൽ പലതും നാം അവഗണിക്കുന്നു, ഓർമ്മിക്കാതിരിക്കുന്നു. അതിന്റെ ഭവിഷ്യത്തും കാലാന്തരത്തിൽ അനുഭവിക്കുന്നു.
 
🌟(7) *യാവത് കാലം ഭവേത്, കർമ്മ*
*താവത് തിഷ്‌ടന്തി ജന്തവഃ* 
*തസ്മിൻ ക്ഷീണേ വിനശ്യന്തി*
*തത്ര കാ പരിദേവനാ*! 

*🌺അർത്ഥം🌺*:
  
കർമ്മം നിലനിൽക്കുന്ന കാലം വരെ മാത്രമേ, മനുഷ്യനെന്ന ജന്തു ഈ ഭൂമുഖത്ത് ഉണ്ടായിരിയ്ക്കുകയുള്ളു. കർമ്മത്തിൽ നിന്നും നിവൃത്തി ആയിക്കഴിഞ്ഞാൽ, ആ നിമിഷത്തിൽത്തന്നെ മനുഷ്യ ജന്തു അപ്രത്യക്ഷമാകുന്നു. അതു കൊണ്ടു്, ഇതെല്ലം ആലോചിച്ചു മനസ്സു് പുണ്ണാക്കുന്നതിൽ അർത്ഥമില്ല, ഫലവുമില്ല! എല്ലാ പ്രക്രിയകളും അതിന്റെ നിയമ മനുസരിച്ചു നടന്നുകൊണ്ടിരിക്കും. നാം മറ്റൊരിടത്തു ഏതെങ്കിലും ഒരു കാര്യത്തിനു പോയാൽ നിശ്ചയിച്ച കാര്യം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നതു പോലെ, ഭൂലോകത്തിൽ ജന്മമെടുത്താൽ, ഉദ്ദിഷ്ട കർമ്മ പൂർത്തിയ്ക്കു ശേഷം ഇഹലോകവാസം തീർത്തു ഒരു ദിവസം അപ്രതീക്ഷിതമായി അപ്രത്യക്ഷമാകുന്നു. ചെയ്ത കർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു, വാസനകളുടെ, ഗൗരവമനുസരിച്ചു തുടർന്നുള്ള ജന്മം നിശ്ചയിക്കപ്പെടുന്നു. എല്ലാം 
നിഗൂഢമാണ്. ആർക്കും ഒന്നും മുൻകൂട്ടി അറിയില്ല. അതാണു് ഈശ്വരന്റെ വൈഭവവും മാഹാത്മ്യവും!.
 
*🌟ഉപസംഹാരം*:

അതു കൊണ്ടു്, അഭിമാനം വെടിഞ്ഞു രാഗദ്വേഷാദികളോടെല്ലാം വിട വാങ്ങി, പരസ്പര സ്നേഹത്തോടെ ഇനിയുള്ള കാലം തുറന്ന മനസ്സോടെ ജീവിക്കാൻ ശ്രമിയ്ക്കണം! ഈ മനുഷ്യ ജീവിതം ക്ഷണികമാണെന്ന ബോധത്തോടെ, ജീവിതം അർത്ഥവത്തായും, ഫലപ്രദമായും ഉപയോഗിക്കാനും, ജന്മസാക്ഷാത്കാരം നേടുവാനും എല്ലാവരും എല്ലായ്‌പ്പോഴും ഓർമ്മിച്ചിരിയ്ക്കണം! ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയും കൂടാതെ സത്‌സംഗം, ശരണാഗതി, നാമസങ്കീർത്തനം, ഇവയെല്ലാം ജന്മസാക്ഷാത്ക്കാരത്തിനു സഹായിക്കുന്ന ധാർമ്മിക മാർഗ്ഗങ്ങളാണ്.
 
ഇതാണ് ശങ്കരാചാര്യർ ഇതിലൂടെ ഉദ്ദേശിക്കുന്നതു്.

എല്ലാവർക്കും നന്മ വരട്ടെ!

(കടപ്പാട്)


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഒളിക്കാനും മറയ്ക്കാനും കഴിയാത്ത കണ്ണുകൾ




ദൈവത്തിന്‍റെ കണ്ണുകള്‍ നീ ചെയ്യുന്നത് എന്നും കാണുന്നു എന്ന് എപ്പോഴും തിരിച്ചറിയുക 🌹

സന്യാസി തന്റെ രണ്ടു ശിഷ്യന്മാരെയും പരീക്ഷിക്കുവാൻ തീരുമാനിച്ചു. രണ്ടുപേരുടെയും കൈകളിൽ ഓരോ പ്രാവിനെ കൊടുത്തിട്ട് പറഞ്ഞു, 'ഇതിനെ രഹസ്യമായി കൊല്ലണം, ആരും കാണരുത്'! ഒരാൾ പ്രാവിനെയുംകൊണ്ട് ജനത്തിരക്കില്ലാത്ത ഒരിടത്തെത്തി. തന്റെ തലവഴി ഒരു തുണി മൂടി അതിനുള്ളിൽ പ്രാവിനെ കഴുത്തുഞെരിച്ചു കൊന്നു. തിരികെ ആചാര്യന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു.

'നീ പ്രാവിനെ കൊല്ലുന്നത് ആരെങ്കിലും കണ്ടുവോ?'
 'ഇല്ല ആരും കണ്ടിട്ടില്ല.' അവന് വിജയീഭാവം.

അടുത്ത ശിഷ്യൻ നടന്നു നടന്ന് ഒരു വിജനമായ സ്ഥലത്തെത്തി. അവിടെയങ്ങും മനുഷ്യവാസമില്ലെന്നുറപ്പായപ്പോൾ അവൻ കൂടയിൽ നിന്നും പ്രാവിനെ പുറത്തെടുത്തു. അതിനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ഭാവിച്ചു. പക്ഷെ സാധിക്കുന്നില്ല. ദൈന്യതയാർന്ന അതിന്റെ കണ്ണുകൾ സ്‌നേഹത്തോടെ തന്നെ നോക്കുന്നു. അവന്റെ മനസ്സ് ആർദ്രമായി. താൻ പ്രാവിനെ കാണുന്നതുപോലെ പ്രാവ് തന്നെയും കാണുന്നത് അവൻ അറിഞ്ഞു. പ്രാവിന്റെ കണ്ണുകളിലൂടെ ഈശ്വരൻ തന്നെ നോക്കുന്നത് അവൻ കണ്ടു.

അവൻ തിരികെ ഗുരുവിനടുത്തെത്തി. ജീവനോടെ തന്നെ പ്രാവിനെ ഗുരുവിന്റെ പാദത്തിൽ സമർപ്പിച്ചുകൊണ്ടു പറഞ്ഞു, സ്വാമി എന്നോടു ക്ഷമിക്കണം. അങ്ങയുടെ ആജ്ഞ പാലിക്കുവാൻ എനിക്കു കഴിയുന്നില്ല. എനിക്കു പരീക്ഷണത്തിൽ ജയിക്കാനാവുന്നില്ല. ഗുരുവാക്ക് പാലിക്കാനും കഴിയുന്നില്ല. അങ്ങെന്നോടു ക്ഷമിക്കില്ലേ' അവന്റെ കണ്ണുകളിലൂടെ നീർത്തുള്ളികൾ ഒഴുകി നീങ്ങി.

ആചാര്യൻ അവനെ ചേർത്തുപിടിച്ചപ്പോൾ അവൻ വിതുമ്പിക്കരഞ്ഞുകൊണ്ടു പറഞ്ഞു, ആരും കാണാത്തൊരിടം എനിക്കു കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഞാൻ പ്രാവിനെ കാണുന്നതുപോലെ പ്രാവ് എന്നെയും കാണുന്നുണ്ടല്ലോ? ആരും കാണാതെ എനിക്ക് കൊല്ലാനാകും എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ലല്ലോ.

ആചാര്യൻ പറഞ്ഞു, കുട്ടീ ആ പ്രാവിന്റെ കണ്ണിൽ നീ കണ്ടതു പോലുള്ള സ്‌നേഹവും ആർദ്രതയും നിറഞ്ഞ ദൈവത്തിന്റെ കണ്ണുകൾ നീ ചെയ്യുന്നത് എന്നും കാണുന്നു എന്ന് എപ്പോഴും നീ തിരിച്ചറിയുക.🌹

🍁🍁🍁🍁🍁🍁🍁🍁

Wednesday, May 18, 2022

101 നാട്ടു ചികിത്സകള്‍



1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക

9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത്  പല്ല്തേയ്ക്കുക

18. തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

19. ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്ത്ത്  കഴിക്കുക

20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക

22. തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന്പോചകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

28. വിയര്പ്പു  നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത്  ദിവസവും കുടിക്കുക

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത്  കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ  നീര് കുടിക്കുക
37. അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത്  അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍- പാല്പ്പാ ടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്ത്ത്  കഞ്ഞി വച്ച് കുടിക്കുക

44. കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്ത്ത്  പുരട്ടുക.

45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

46. \മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

47. പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്ത്തു കുടിക്കുന്നു.

49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക.
51. കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്ത്ത്  രാവിലെ വെറും വയറ്റില്‍ കഴിക്കുക

54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലില്‍ ചേര്ത്ത്  കഴിക്കുക.

57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്ത്ത്  കഴിക്കുക

58. ജലദോഷത്തിന്- ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക

59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലില്‍ അരച്ച് പുരട്ടുക

62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

64. മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.

65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരന്‍ വച്ച് കഴിക്കുക

66. മുടി കൊഴിച്ചില്‍ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അള്സകറിന്- ബീട്ടറൂട്ട് തേന്‍ ചേര്ത്ത്  കഴിക്കുക

68. മലയശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

69. പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക

75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

77. കണ്ണിന് കുളിര്മ്മടയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയില്‍ തേക്കുക

78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത്  പലതവണ കുടിക്കുക

85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്ത്ത്  കാച്ചി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക

90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോല്‍ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത്  വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്ത്ത്  കഴിക്കുക

93. വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്ത്ത്  പുരട്ടുക

95. ശരീര ശക്തിക്ക്- ഓട്സ്  നീര് കഴിക്കുക

96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയില്‍ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക