Google Ads

Sunday, October 1, 2017

നവരാത്രി

ത്യാഗത്താലും സഹനത്താലുമല്ലാതെ ദേവീപ്രീതി നേടാൻ കഴിയില്ല. ശക്തിസ്വരൂപിണിയായ ദേവിയെ സാത്വിക രൂപേണ ആരാധിച്ചാലാണ് യഥാർത്ഥ ഫലം സിദ്ധിക്കുക


പുതിയ വസ്ത്രം ധരിച്ചും പണച്ചെലവുള്ള വഴിപാട് നടത്തിയും വിജയദശമി ആഘോഷിച്ചാൽ ദേവീപ്രീതിക്കുപകരം ദേവിയുടെ ശാപമാണ് നേരിടുക....
🙏�🙏�🙏�🙏�🙏�🙏�🙏�🙏�🙏�
യാ ദേവി സർവഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

ജീവിതഗതിക്ക് നിദാനമായ ബുദ്ധിശക്തിക്ക് അധിപതിയായ ദേവിയെ നമിക്കുന്നേൻ!!!



എത്ര ദീപങ്ങൾ പ്രകാശം പരത്തിയാലും സൂര്യൻ ഉദിക്കാതെ രാത്രിയുടെ അന്ധകാരം ഒഴിയില്ലെന്നതുപോലെ, സൽബുദധി അവലംബിക്കാത്ത ആരാധനകൾക്ക് ഫലം സിദ്ധിക്കില്ല.
അടിയുറച്ച ജീവിത വിജയത്തിന് അടിയുറച്ച സൽബുദ്ധി അവലംബിക്കണം..

🌷നവരാത്രിയിൽ സ്വന്തം വീട്ടിൽ പാകം ചെയ്ത സാത്വിക ഭക്ഷണം മാത്രം കഴിക്കണം..
ദേവിക്ക് രസിക്കാത്ത മുളക് - പുളി ഒഴിവാക്കുന്നത് നന്ന്. പച്ചമുളക് - തക്കാളി -മാങ്ങ - ഇഞ്ചി ഉപയോഗിക്കാം.

🌷സദാ കാലുകൾ കഴുകി തുടയ്ക്കണം. കലി കയറാത്തവിധം കാലുകൾ ശ്രദ്ധയോടെ കഴുകി തുടച്ച് അഴുക്കും പൊടിയും പിടിക്കാതെ സൂക്ഷിക്കണം.

🌷ദിനവും രണ്ട് നേരം കുളിക്കണം..

🌷കഴുകി ഉണക്കിയ വസ്ത്രങ്ങൾ രാവിലെയും സന്ധ്യക്കും ധരിക്കണം..
കടും നിറത്തിലുള്ളതോ വിലയേറിയതോ തിളക്കമാർന്നതോ ആകർഷകമായതോ ആയ വസ്ത്രങ്ങളും പട്ടുവം വസ്ത്രങ്ങളും ധരിക്കുന്നത് നന്നല്ല. .

🌷ആഭരണങ്ങൾ ഏറ്റവും നാമമാത്രവും ലളിതവുമായിരിക്കണം.
നവരാത്രിയിൽ പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുകയോ ധരിക്കുകയോ ചെയ്യരുത്.

🌷ഉറക്കം മിതമായിരിക്കണം. ഉറങ്ങാൻ വേണ്ടി മാത്രം ഉറങ്ങുക എന്ന നിലപാടായിരിക്കണം.
🌷ഉണർന്നിരിക്കുന്ന അവസ്ഥയിലത്രയും ഇഷ്ടമന്ത്രങ്ങളും ദേവീസ്തുതികളും അവിരാമം മനസ്സിൽ ജപിക്കണം. അമിതമായി ആഹ്ളാദിക്കാതെയും പരിധിയിലധികം ദുഃഖിക്കാതെയും ദുർചിന്തകളൊഴിവാക്കി സൽചിന്തകൾ മാത്രമായിരിക്കണം.