Google Ads

Sunday, October 1, 2017

പ്രാർതഥനയുടെ വ്യാഖാനം

🙏;എന്താണ് പ്രാർത്ഥന ?
പ്രാർത്ഥന എന്നത് മുട്ടുേമ്മേൽ നിന്ന്, അല്ലെങ്കിൽ ശൂന്യതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുകളിലോട്ടു കൈപൊക്കി ദൈവത്തിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതല്ല .

എന്നാൽ ...

🙏;= പൊസിറ്റീവായി ചിന്തിക്കയും മറ്റുള്ളവരുടെ നന്മ കാംഷിക്കുന്നതുമാണ് പ്രാർതഥന.
🙏= സുഹൃത്തിനെ സ്നേഹത്തോടെ പുണരുന്നതും 'പ്രാർത്ഥനയാണ്.



🙏= കുടുംബത്തിനും, സുഹൃത്തുക്കൾക്കുമായി സ്നേഹത്തോടെ പാകം ചെയ്ത് നൽകുന്ന ഭക്ഷണം പ്രാർത്ഥനയാണ്.

🙏=യാത്ര അയപ്പ് സമയങ്ങളിൽ നാം നമ്മുടെ പ്രിയപ്പെട്ടവരോട്, സ്നേഹിതരോട് പറയാറുള്ള " സൂക്ഷിച്ചു വണ്ടി ഓടിക്കണേ " "സൂക്ഷിക്കണേ " - ഇതും പ്രാർത്ഥനയാണ് .

🙏;=നിങ്ങൾ ഒരാളെ അവരുടെ നിസഹായ അവസ്ഥയിൽ സഹായിക്കുമ്പോൾ അതിലൂടെ നിങ്ങളുടെ ഊർജവും സമയവും ഒരു പക്ഷെ ധനവും നൽകിയേക്കാം -ഇതും പ്രാർത്ഥനയാണ് .

🙏;നമ്മുട പ്രിയപെട്ടവരെ, സ്നേഹിതരെ പറ്റി ആലോചിക്കുമ്പോൾ നമ്മുടെ ഉള്ളിലുണ്ടാവുന്ന സ്പന്ദനം പ്രാർത്ഥനയാണ് .

🙏;=പ്രാർത്ഥന എന്നത് ഒരു സ്പന്ദനമാണ് - ഒരു വികാരമാണ് - നമ്മുടെ ആത്മാവു നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി സ്പന്ദിക്കുമ്പോഴുള്ള ബാഹ്യ ബഹിർസ്ഫുരണം.

🙏;=എല്ലാവർക്കും നൻമ്മ ഭവിക്കട്ടെ എന്ന എന്നിലുളവായ ആന്ദോളനം നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ഇന്നത്തെയും എന്നത്തെയുമായുള്ള വികാരം - എന്റെ പ്രാർത്ഥനയാണ്...🙏🏻🙏🏻