Google Ads

Friday, July 3, 2015

എബ്രഹാം ലിങ്കൺ മകൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകന് എഴുതിയ കത്ത്

അവനെ പഠിപ്പിക്കുക ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ട് എന്ന്...

അവനെ പഠിപ്പിക്കുക കളഞ്ഞു കിട്ടുന്ന 5 ഡോളറിലും വിലയുണ്ട് അധ്വാനിച്ച് നേടുന്ന ഒരു ഡോളറിനുണ്ട് എന്ന്...

അവനെ പഠിപ്പിക്കുക തോൽവികളെ അഭിമുഖീകരിക്കാൻ വിജയങ്ങൾ ആസ്വദിക്കുവാനും...

അവനെ പഠിപ്പിക്കുക അസൂയ എന്ന വികാരത്തിൽ നിന്നും അവനെ അകറ്റി നിർത്തുക

അവനെ പഠിപ്പിക്കുക പ്രശാന്തമായ ചിരിയുടെ രഹസ്യം ...
തന്നെക്കാൾ ദുർബലാര പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെയാണ് മെരുക്കാൻ എളുപ്പമെന്നു മനസിലാക്കാൻ അവനവസ്സരമുണ്ടാക്കുക

അവനെ പഠിപ്പിക്കുക പുസ്തകങ്ങളുടെ അദ്ഭുത ലോകത്തെ പറ്റി ഒപ്പം പക്ഷികളും പ്രാണികളും പൂവുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്ത വിസ്മയത്തെ കുറിച്ച് ചിന്തിക്കുവാൻ അനുവദിക്കുകയും ചെയ്യുക..

അവനെ പഠിപ്പിക്കുക നേരല്ലാത്ത വഴികലിലൂടെയുല്ല്ല വിജയങ്ങലേക്കൾ തോൽവിയാണ് ആദരിക്കപ്പെടുകയെന്നും...

അവനെ പഠിപ്പിക്കുക മറ്റ് ഉള്ളവര എല്ലാം തള്ളി പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ വിശ്വാസം ഉള്ളവനായിരിക്കുവാൻ...

അവനെ പഠിപ്പിക്കുക മാന്യന്മാരോട് മാന്യമായി പെരുമാറുവാനും പരുക്കന്മാരോട് പരുക്കനുംയിരിക്കുവാൻ..

അവനെ പഠിപ്പിക്കുക കുഴലൂത്ത്തിനു പിന്നാലെ നടക്കുന്ന ജനത്തെ പിന്തുടരുവതിരിക്കുവാനുള്ള കരുത്ത് അവന് പകർന്ന് കൊടുക്കുക...

അവനെ പഠിപ്പിക്കുക എല്ലാവരുടെയും വാക്കുകൾക്ക് ചെവി കൊടുക്കുവാനും അതിൽ നിന്ന് സത്യത്തിന്റെ അരിപ്പയിലൂടെ ചേറി കിട്ടുന്ന നല്ലതിനെ മാത്രം ഉൾക്കൊള്ളുവാനും...

അവനെ പഠിപ്പിക്കുക ദുഖിതനായിരിക്കുമ്പോഴും എങ്ങനെ ചിരിക്കണമെന്നും, കണ്ണീരിൽ ഒട്ടും ലജ്ജ തോന്നെണ്ടതില്ലെന്നും...

അവനെ പഠിപ്പിക്കുക ദോഷൈക്കദൃക്കുകളെ അവഗണിക്കുവാനും അമിതമായ പുകഴ്ത്തലുകളെ കരുതിയിരിക്കുവാനും...

അവനെ പഠിപ്പിക്കുക സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രജോയനപ്പെടുത്തുവാൻ ഒപ്പം ഹൃദയത്തിനും മനസാക്ഷിക്കും ഒരിക്കലും വില പറയാതിരിക്കുവാനും...

അവനെ പഠിപ്പിക്കുക ജനക്കൂട്ടത്തിന്റെ ബഹളത്തിനു നേരെ ചെവി അടച്ച് വെച്ച് തനിക്കു ശരിയെന്നു തോന്നുന്നതിന് വേണ്ടി നിൽക്കാനും പൊരുതാനും അവനോടു മാന്യമായി പെരുമാറുക പക്ഷേ ആശ്ലീഷിക്കതിരിക്കുക അഗ്നിപരീക്ഷനത്തെ അതിജീവിക്കുംപോലാണല്ലോ യഥാർത്തഉരുക്ക് ഉണ്ടാവുന്നത്....

അവനെ പഠിപ്പിക്കുക അക്ഷമാനായിരിക്കുവാനുള്ള ധൈര്യം അവനുണ്ടാവാൻ അനുവദിക്കുക. ധൈര്യമായിരിക്കുവനുള്ള ക്ഷമയുണ്ടാവാനും....

അവനെ പഠിപ്പിക്കുക അവനവനിൽ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടായിരിക്കുവാൻ എങ്കിൽ മാത്രമേ അവന് മനുഷ്യസമൂഹത്തിൽ വിശ്വാസം ഉണ്ടായിരിക്കുകയുള്ളു..... ഇത് ഒരു ഭാരിച്ച ഉത്തരവാദിത്തമാനു എങ്കിലും താങ്കൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു നോക്കുക എന്റെ മകൻ അവൻ ഒരു കൊച്ചു മിടുക്കനാണ്.....