Google Ads

Wednesday, July 1, 2015

നിലവിളക്ക് മാഹാത്മ്യം

1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകല്‍ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്‍

1. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
2. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
കടബാധ്യത തീരും
3. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
4. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല

1. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
2. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങള്‍
3. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
മാനസ്സിക ദുഃഖനിവാരണം

1. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
2. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
3. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
4. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
5. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.  പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.

വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.

നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്‍റെ ഐശ്വര്യത്തെ ബാധിക്കും.കഴുകിമിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്‍റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം.

നിലവിളക്കിന്‍റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ.