Google Ads

Thursday, July 7, 2022

ചക്ര വ്യൂഹം

_ലോകത്തിലെ ഏറ്റവും വലിയ യുദ്ധം ഹരിയാനയിലെ കുരുക്ഷേത്രത്തിൽ വച്ച് നടന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു എന്നു പറയാം. ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇത്തരം ഭീകരമായ യുദ്ധം നടന്നുള്ളൂ._

_ചക്രം പോലെ കറങ്ങുന്ന, എപ്പോഴും സജ്ജമായ വ്യൂഹമാണ്  ചക്ര വ്യൂഹം. ആകെ 18 വ്യൂഹങ്ങൾ ഉപയോഗിച്ച കുരുക്ഷേത്ര യുദ്ധത്തിലെ ഏറ്റവും അപകടകരമായ യുദ്ധ സംവിധാനം ചക്ര വ്യൂഹം ആയിരുന്നു. ആരെങ്കിലും തളരുകയോ ,പരിക്കേൽക്കുകയോ , കൊല്ലപ്പെടുകയോ ചെയ്താൽ വ്യൂഹം തകരാതെ യും യുദ്ധം നിർത്താതെയും  സൈനികരെ പിൻവലിക്കാ നും, മറ്റൊരാളെ യഥാസ്ഥാന ത്ത് സ്വീകരിക്കുവാനും സാധിക്കും എന്നതാണ് ചക്ര വ്യൂഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. സൈനികർക്ക് വിശ്രമമോ, ചികിത്സയോ നൽകുവാനും, ഭക്ഷണം കഴിക്കുവാനും മറ്റും ഇടവേള നൽകുവാനും ചക്ര വ്യൂഹത്തി ന്കഴിയും.യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍‌വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു ഇതിൻ്റെ  നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ;ആക്രമണം എപ്പോഴും സജീവമായി തുടരുവാനും സാധിക്കും._

_യുധിഷ്ഠിരനെ ബന്ധിക്കുന്നതിനാണ് കുരുക്ഷേത്ര യുദ്ധ സമയത്ത്  ഈ നിര ദ്രോണാചാര്യർ  രൂപീകരിച്ചത്.  48 * 128 കിലോമീറ്റർ വിസ്തൃതിയുള്ള ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്ത് അനേകലക്ഷം സൈനികരെ കൃത്യമായ അനുപാതത്തിൽ വിന്യസിച്ച് നിർമ്മിച്ച വ്യൂഹമാണിത്.യുദ്ധ രഹസ്യവും വിന്യാസ രീതികളും ചോരാതിരിക്കാൻ വാദ്യങ്ങൾ ഉപയോഗിച്ചാണ് ചക്രവ്യൂഹം നിർമ്മിച്ചത്._

_ആകെ ഏഴ് നിരയിൽ  ആന, കുതിര ,കാലാൾ, രഥം എന്നിവയെ കൃത്യമായ ഗണിത അനുപാതത്തിൽ  വിന്യസിച്ചിരിക്കുന്ന മികച്ച രീതിയിൽ സംവിധാനം ചെയ്യപ്പെട്ട ചക്ര വ്യൂഹം  ഭേദിക്കുക എന്നത് അതീവ ദുഷ്കരമാണ്._

_ഏറ്റവും പുറമേയുള്ള പാളിയിൽ കാലാൾപ്പടയും, ഓരോ നിര കടക്കും തോറും അതിശക്തമായ സൈനിക തന്ത്രങ്ങളും യുദ്ധ സംവിധാന ങ്ങളും വിന്യസിക്കപ്പെടുന്നു എന്നതാണ് ചക്രവ്യൂഹത്തി ൻ്റെ ഏറ്റവും വലിയ പ്രത്യേക ത. ഒരിക്കൽ ശത്രു കുടുങ്ങിയാൽ ആ ഭാഗത്തുള്ള പാളികൾ സ്വയം അടഞ്ഞ ശേഷം  ഒരു വൃത്തമായി മാറും. നാലുപാടുനിന്നും വരുന്ന ആക്രമണത്തെ അകത്ത് അകപ്പെട്ട ശത്രുവിനെ പ്രതിരോധിക്കാൻ കഴിയില്ല.ഗൃഹത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചവർ മറ്റു പാളികളിൽ കുടുങ്ങിയിട്ടുണ്ടാകും  എന്നതാണ് അടുത്ത പ്രത്യേകത.ഇക്കാരണങ്ങളാൽ കൊണ്ടുതന്നെ ചക്രവ്യൂഹത്തിൽ അകപ്പെടുന്നവർക്ക് മരണം സുനിശ്ചിതം._

_കൃഷ്ണനും അർജുനനും ദ്രോണാചാര്യർക്കും കർണനും ഉൾപ്പെടെ ഏഴ് പേർക്ക് മാത്രമാണ് ദ്വാപരയുഗത്തിൽ ഇത് ഭേദിക്കാൻ ഉള്ള കഴിവ്.എല്ലാ തരത്തിൽ പെട്ട വ്യൂഹങ്ങളെയും തകർക്കാൻ കഴിവുള്ള വ്യക്തികൾ  ശ്രീരാമൻ, രാവണൻ എന്നിവരാണ്._

_സ്വന്തം സൈന്യം മുഴുവൻ പിന്തിരിഞ്ഞോടിയാലും, രഥം തകർന്നാലും , തേരാളി മരിച്ചാലും, ശത്രുക്കൾ ചുറ്റുപാടും പ്രതിരോധിച്ചാലും 18 തരത്തിൽപ്പെട്ട വ്യൂഹങ്ങളെ എങ്ങനെ തകർക്കണമെന്ന് രാവണൻ  രാവണ ഗീതയിൽ വിശദീകരിക്കുന്നുണ്ട്.രാമ രാവണ യുദ്ധസമയത്ത് സ്വന്തം സൈന്യം പലകുറി പരാജയപ്പെട്ടു പിന്തിരിഞ്ഞോടിയപ്പോഴും ശ്രീരാമൻ്റെ ഗരുഡ വ്യുഹങ്ങളെ രാവണൻ ഒറ്റയ്ക്ക് ഭേദിക്കുകയും തടുക്കുകയും ചെയ്യുന്നുണ്ട്._

_ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ഉണ്ടായിരുന്ന  ശാസ്ത്ര വിജ്ഞാനത്തിൻ്റെ   ഉദാഹരണങ്ങളിൽ ഒന്നാണ് ശത്രു ഹരങ്ങളായ വ്യൂഹ സംവിധാനങ്ങൾ...🙏🌹🙏_

_ഭാരതീയ പൈതൃകം...🌹🙏_ 

Saturday, May 21, 2022

മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു

*🔥മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു .. നമ്മൾ മനുഷ്യർ ജനിക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ്. നമ്മുടെ ജനന സമയത്ത്  നമുക്കൊപ്പം ആരും വരുന്നില്ല , അത് പോലെ മരണ സമയത്ത് എത്ര സ്നേഹത്താൽ ബന്ധിതരാണെങ്കിൽ കൂടി മറ്റൊരാൾക്ക് നമുക്കൊപ്പം വരാൻ നിയോഗം ഇല്ലെങ്കിൽ വരാൻ കഴിയില്ല എന്നത് പരമമായ സത്യവുമാണ് .. നാം ചെയ്യുന്ന കർമ്മങ്ങളും അപ്രകാരം ആകുന്നു .. നാം ചെയ്യുന്ന ഒരു പ്രവൃത്തി അത് എന്ത് തന്നെയാകിലും ചെയ്ത വ്യക്തിക്ക് അതിന്റെ ഫലം ലഭിക്കുന്നതാണ്.. അത് നന്മയോ , തിന്മയോ എന്നതല്ല, അതിന്റെ ഫലം എന്ത് തന്നെയാകിലും, അനുഭവിക്കേണ്ടതും നാം ഒറ്റയ്ക്കാണ്... അത് കൈ കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും, മറിച്ച് ജീവിതം കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും അതേ നാണയത്തിൽ മറുവശം ഉണ്ടാകുന്നു.. നന്മ ചെയ്താൽ നന്മ ലഭിക്കും, തിന്മ ചെയ്താൽ തിന്മയും വിതച്ചെടുക്കാം :: അതായത് ജീവിതം എന്നാൽ ഒറ്റയ്ക്കാണ് എന്ന സാരം. നമുക്കൊപ്പം കൂടെയുള്ളവർ കുറച്ച് നാളത്തേയ്ക്ക് കൂടെയുണ്ടാകും... മറ്റ് ചിലർ ഏറെക്കാലത്തെയ്ക്കും ... പക്ഷേ ജീവിതത്തിൽ നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടത് നാം ഒറ്റയ്ക്കാണ്. - അതിനാൽ തന്നെ ചെയ്യുന്ന പ്രവൃത്തികളിൽ നന്മ ചെയ്യാൻ ശീലിക്കു .. അതിന്റെ ആനന്ദം എന്തെന്ന് അനുഭവിക്കാൻ ശ്രമിക്കു ..*
🔥🔥🔥🔥🔥🔥🔥🔥🔥
            *🙏ശുഭദിനം🙏* 

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല..

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല.. എല്ലാവരും ഈ ലോകത്ത് ഒരേ രീതിയിൽ സൃഷ്ടിക്കപ്പെട്ടു..എല്ലാവരിലും ഈശ്വരൻ തന്റെ ചൈതന്യം നൽകി.. എല്ലാവരിലും വിശേഷ ബുദ്ധിയും.. എല്ലാവരെയും ഈശ്വരൻ സ്നേഹിച്ചു... ഒരു മനുഷ്യനെപ്പോലും വ്യത്യസ്തനാക്കിയില്ല.. എന്നിട്ടും നാം പറയുന്നു നമുക്ക് ഈശ്വരൻ സൗഭാഗ്യങ്ങളും ഐശ്വര്യവും നൽകിയില്ല... മറ്റു ചിലർക്കാകട്ടെ എല്ലാം വാരിക്കോരി നൽകി എന്ന്...

ശരിയാണ്.. ചിലർ സർവ്വ ഐശ്വര്യത്തോടും ജീവിക്കുന്നു.. മറ്റുചിലരാവട്ടെ തികഞ്ഞ ദാരിദ്ര്യത്തിലും.. എന്താണ് ഇതിന് കാരണം.. ഈശ്വരൻ വകഭേദം കാണിക്കുമോ.. ഇല്ല ഒരിക്കലും അങ്ങനെ കാണുകയില്ല.. ഈശ്വരന് എല്ലാവരും ഒരേ പോലെ തന്നെ.. പക്ഷെ ചിലരിൽ സമൃധി വിളയുന്നത് അവരിൽ ഈശ്വരൻ ഉണ്ട്.. അവർ ഈശ്വര പാതയിലെ സഞ്ചരിക്കുന്നുള്ളൂ.. ഈശ്വര തത്വങ്ങളെ അവർ ഉൾകൊള്ളുന്നു.. സത്യത്തിനു നിരക്കാത്ത ഒരു കർമ്മവും അവർ മുൻ ജന്മങ്ങളിലും ഈ ജന്മത്തിലും ചെയ്യുന്നില്ല . ഈശ്വരൻ എന്താണ് നൽകുന്നത് അതുകൊണ്ട് അവർ തൃപ്തിയടയുന്നു.. എല്ലാവരെയും കരുണയോടെയും സ്നേഹത്തോടെയും നോക്കി കാണുന്നു.. ഈശ്വരനെ സ്മരിക്കാതെ ഒരു കർമ്മം പോലും അവർ ചെയ്യുന്നില്ല.. അവർ ചെയ്യുന്ന സൽകർമ്മങ്ങളുടെ ഫലം ആണ് അവർക്ക് ലഭിക്കുന്നത്.. കർമ്മ ഫലം എന്തായാലും നമുക്കു ലഭിക്കും എന്നത് അലിഖിത നിയമം തന്നെ എന്ന് നമുക്കും അറിയാമല്ലോ..

ഈശ്വരൻ എന്ന സത്യത്തെ മറികടന്നവർ സന്തോഷം സമാധാനം ഐശ്വര്യം തുടങ്ങിയ ഒരു സൽഫലം പോലും അനുഭവിക്കാൻ തരമില്ല.. ഇവർ സുഖങ്ങൾ തേടി സഞ്ചരിച്ചു.. ആത്മ സുഖങ്ങളെക്കാൾ വലുതാണ് ഭൗതീക സുഖങ്ങൾ എന്ന് വിശ്വസിച്ചു.. ഈശ്വര തത്വങ്ങളെ വെടിഞ്ഞുകൊണ്ട് ചിന്തകളെയും മനസ്സിനെയും സുഖലോലുപതയിലേക്ക് നയിച്ചു.. മനസ്സിലെ ഈശ്വരനെ കൈവിട്ടുകൊണ്ട് തിന്മയുടെ വശങ്ങളിലൂടെ സുഖങ്ങൾ അനുഭവിച്ചുകൊണ്ട് ജീവിതം ആസ്വദിക്കാം എന്ന് കരുതി..

എങ്ങനെ സാധ്യമാവും സംതൃപ്തിയോടെ ഉള്ള.. ഐശ്വര്യത്തോടെ ഉള്ള.. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം.. ചെയ്ത് കൂട്ടിയ പാപകർമ്മങ്ങളുടെ ഫലം കൈപ്പറ്റേണ്ടേ.. അത് നാം തന്നെ അനുഭവിക്കേണ്ടേ.. മരണത്തിന് പോലും അതിൽ നിന്നും നമ്മെ രക്ഷിക്കാനാവുമോ..കർമ്മ ഫലങ്ങൾ നമ്മെ തന്നെ തേടി കണ്ടുപിടിച്ചുകൊണ്ട് നമ്മോട് ചേർന്നിരിക്കില്ലേ.. ഈശ്വര ചിന്തകൾ കൈവെടിഞ്ഞുള്ള ജീവിതം എത്ര ദുസ്സഹം.. ഒരു നേരത്തെ സുഖത്തിനായ് അതും സംതൃപ്തി നൽകാത്ത പാപ സുഖങ്ങൾക്കായ് അലഞ്ഞപ്പോൾ നഷ്ട്ടമായത് സർവ്വ ആത്മ സുഖങ്ങളും സകല സൗഭാഗ്യങ്ങളും.. നേടിയതോ ജന്മ ജന്മാന്തരങ്ങളിലൂടെ അനുഭവിക്കാനുള്ള ദുർവിധികളും..

വീണ്ടും വീണ്ടും.. അതേ രൂപത്തിൽ ജീവിക്കണമോ.. അതോ ചെയ്തു പോയ പാപകർമ്മ ഫലം അനുഭവിച്ചു തീർത്തുകൊണ്ട് നമ്മിലെ സർവ്വ പാപങ്ങളും അകറ്റി ഈശ്വരനോട് ചേർന്നു നിന്നുകൊണ്ട് സത്യധർമ്മങ്ങളിൽ ഊന്നിയ ഒരു പുതിയ ജീവിതമോ..? നന്മയാണ് ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആണ് മുന്നോട്ടും വരും ജന്മങ്ങളിലും ആഗ്രഹിക്കുന്നത് എങ്കിൽ ഭഗവൽ പാദങ്ങളിൽ അഭയം തേടി ഈശ്വര തത്വങ്ങൾ ഉൾക്കൊണ്ട്‌ ഈശ്വര പാതയിൽ ജീവിതം നയിക്കുക.. നമ്മെ സൃഷ്ടിച്ച ഈശ്വരൻ നമുക്കും എല്ലാം നൽകും എന്ന് വിശ്വസിക്കുക.. അതിനായ് കാത്തിരിക്കുക.. എന്താണ് ഭഗവാൻ നൽകുന്നത് അതിൽ സംതൃപ്തി അടയുക.. എങ്കിൽ ഈശ്വരൻ നമ്മിൽ കൃപചൊരിയും എന്നത് സത്യം തന്നെ.. സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു.

സമാധീശ്വര ക്ഷേത്രം, ചിറ്റാർ കോട്ട, രാജസ്ഥാൻ

(സമാധിശ്വര) ഇന്ത്യയിലെ രാജസ്ഥാനിലെ ചിത്തോർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്. "സമാധീശ്വരൻ" എന്ന് വിളിക്കപ്പെടുന്ന ശിവനാണ് ഇത് സമർപ്പിച്ചിരിക്കുന്നത്, അതായത് "സമാധിയുടെ കർത്താവ്". എപ്പിഗ്രാഫിക് തെളിവുകൾ സൂചിപ്പിക്കുന്നത് ക്ഷേത്രം 11 -ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നും 13 -ഉം 15 -ഉം നൂറ്റാണ്ടുകളിൽ ഈ ക്ഷേത്രം പുന സ്ഥാപിക്കപ്പെട്ടു എന്നാണ്. 

ലോകത്തിലെ_ഏറ്റവും_വലിയ_അത്ഭുതം എന്താണ്?

താപസ്സിയായ ഒരു ബ്രാഹ്മണന്‍ യാഗത്തിനായി തീ ഉണ്ടാക്കാന്‍ അരണിക്കോല്‍ കടയുന്ന സമയത്ത് അതൊരു മാനിന്‍റെ കൊമ്പില്‍ കുരുങ്ങാന്‍ ഇടയായി..!

മാന്‍ പേടിച്ച് പാഞ്ഞു പോയി ..! അഗ്നിഹോത്രം ചെയ്യാന്‍ അരണി വേണം എന്നതിനാല്‍ ബ്രാഹ്മണന്‍ അതിന് പുറകെ ഓടി ..!

കിട്ടാതെ വന്നപ്പോള്‍ പാണ്ഡവന്‍മ്മാരോട് പറയുകയും,അവര്‍ അത് തേടി പോകുകയും ചെയ്തു ..!

അങ്ങനെ വനത്തില്‍ അരണി തേടിയെത്തിയ അവര്‍ അലഞ്ഞു ക്ഷീണിതരായി..!

അങ്ങനെ ഒരു പൊയ്കയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ കുന്തീ പുത്രന്മാര്‍ ഓരോരുത്തരും മരിച്ചു വീണു ..!

അവസാനം യുധിഷ്ഠിരന്‍ മാത്രം അവശേഷിച്ചു ..!

വീരന്മാരായ അവരെ കൊല്ലാന്‍ നിസ്സാരന്മാര്‍ക്ക് കഴിയില്ല എന്ന് മനസിലാക്കിയ യുധിഷ്ഠിരനോട്, പക്ഷിയുടെ രൂപത്തില്‍ യമന്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നാണിത്!!!

ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൃത്യമായി പറഞ്ഞപ്പോള്‍ ബാക്കിയുള്ളവരെ യമന്‍ ജീവിപ്പിക്കുകയും ചെയ്തു..!

ആ ചോദ്യങ്ങളും ഉത്തരങ്ങളും മഹാഭാരതത്തിലെ ഏറ്റവും പ്രമുഖമായ
പ്രസ്ഥാവ്യങ്ങളില്‍ ഒന്നാണ് എന്ന് മനസിലാക്കണം..!
👇👇👇👇👇👇👇👇👇👇👇👇👇👇👇

യമന്‍:- ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് ..?.

ഉത്തരം :- ദിനം പ്രതി ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു ..! ഉറ്റവരും,ബന്ധുക്കളും ഓരോരുത്തരായി മരിക്കുന്നു. പക്ഷെ ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു മരണമില്ലന്നും, ഇവിടെ ഈ ഭൂമിയില്‍ സ്ഥിരമായി കഴിയാമെന്നും കരുതി ഓരോരോ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു ..! ഈ ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം .!"
______________________________________________

യമന്‍:- "സുഖലോലുപനും, ബുദ്ധിമാനും, ലോകരാല്‍ മാനിക്കപ്പെടുന്നവനുമായ ഒരാള്‍ ശ്വസിക്കുന്നുണ്ടെങ്കിലും,ജീവിക്കുന്നില്ല എന്തുകൊണ്ട് ..?

ഉത്തരം :- ദേവതകള്‍,അതിഥികള്‍, ഭൃത്യന്മാര്‍, പിതൃക്കള്‍ എന്നിവര്‍ക്കും, എന്നിവരോട് ആദരവും,കരുണയും ഇല്ലാത്തവരും, അശരണരെ സഹായിക്കാത്തവരും ശ്വസിക്കുന്നുണ്ടെങ്കിലും ജീവിക്കുന്നില്ല
______________________________________________

യമന്‍:- ഭൂമിയെക്കാള്‍ ഗുരുവായത് എന്ത് ..?

ഉത്തരം :- ഭൂമിയെക്കാള്‍ ഗുരുവായത് അമ്മ .!
______________________________________________

യമന്‍:- ആകാശത്തേക്കാള്‍ ഉയരമെറിയത്‌ എന്ത് ..?

ഉത്തരം :- ആകാശത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അച്ഛന്‍ ..!
______________________________________________

യമന്‍:- കാറ്റിനെക്കാള്‍ വേഗം ഏറിയത് എന്ത് ..?

ഉത്തരം :- കാറ്റിനെക്കാള്‍ വേഗം ഏറിയത് മനസ്സ് ..!!
______________________________________________

യമന്‍: -പുല്ലിനെക്കാള്‍ വ്യാപകമായത് എന്ത് ..?

ഉത്തരം :- പുല്ലിനേക്കാള്‍ വ്യാപകമായത് ചിന്ത
______________________________________________

യമന്‍:- ഏകനായി നില്‍ക്കുന്നതാര് ..?

ഉത്തരം :- സൂര്യനാണ് ഏകന്‍..!
______________________________________________

യമന്‍:-  ജനിച്ചിട്ട്‌ വീണ്ടും ജനിക്കുന്നതാര് ..?

ഉത്തരം :- ജനിച്ചിട്ട്‌ ജനിക്കുന്നവന്‍ ചന്ദ്രന്‍ ..!
______________________________________________

യമന്‍: - തണുപ്പിന്‍റെ ഔഷധം എന്ത് ..?

ഉത്തരം :- തണുപ്പിന്‍റെ ഔഷധം അഗ്നി ..!
______________________________________________

യമന്‍: വിളയുടെ മഹത്വം ആര്‍ക്ക്..?

ഉത്തരം :- വിളയുടെ മഹത്വം ഭൂമിക്ക്..!
______________________________________________

യമന്‍:-ധര്‍മ്മം ,യശസ്സ് , സ്വര്‍ഗ്ഗം, സുഖം എന്നിവ എന്തിനെ ആശ്രയിച്ചു നില്‍ക്കുന്നു ..?

ഉത്തരം:- "അറിവ് ധര്‍മ്മത്തിന്‍റെയും, ദാനം യശസ്സിന്‍റെയും സത്യം സ്വര്‍ഗ്ഗത്തിന്‍റെയും ശീലം സുഖത്തിന്‍റെയും ആശ്രയസ്ഥാനങ്ങളാണ്..!
______________________________________________

യമന്‍:-പരമമായ ധര്‍മ്മം എന്ത് ..?

ഉത്തരം:- അന്യനെ ദ്രോഹിക്കാതിരിക്കുന്നത് പരമമായ ധര്‍മ്മം ..!
______________________________________________

യമന്‍:-സദാ ഫലജമായ ധര്‍മ്മം എന്ത്..?

ഉത്തരം :- സദ്ഫലജം ഈശ്വരനെ മുന്‍ നിര്‍ത്തിയുള്ള കര്‍മ്മം ..!
______________________________________________

യമന്‍:-എന്തിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..?

ഉത്തരം :- മനസിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..!
______________________________________________

യമന്‍:-ഒരിക്കലും നശിക്കാത്ത ബന്ധം എന്ത് ..?

ഉത്തരം :- സജ്ജനങ്ങളോടുള്ള ബന്ധം ഒരിക്കലും നശിക്കില്ല ..!
______________________________________________

യമന്‍:- ലോകത്തെ ആവരണം ചെയ്തിരിക്കുന്നത് എന്ത് ..?

ഉത്തരം:- അറിവില്ലായ്മ ലോകത്തെ ആവരണം ചെയ്തിരിക്കുന്നു ..!
______________________________________________

യമന്‍:- എന്തുകൊണ്ട് പ്രകാശം ഉണ്ടാകുന്നു ..?

ഉത്തരം :- ബുദ്ധി ഉണ്ടാകുമ്പോള്‍ പ്രകാശവും ഉണ്ടാകുന്നു ..!
______________________________________________

യമന്‍:- സ്നേഹിതര്‍ വേര്‍പെടുന്നത് എപ്പോള്‍..?

ഉത്തരം :- സ്വാര്‍ഥത ഉണ്ടാകുമ്പോള്‍ സ്നേഹിതര്‍ പിരിയുന്നു ..!
______________________________________________

ഇങ്ങനെ അനേകം ചോദ്യങ്ങള്‍ ..!! അവയ്ക്കെല്ലാം ഉത്തരങ്ങള്‍..!!

വ്യാസഭഗവാന്‍ പറഞ്ഞത് തന്നെ ഞാന്‍ പറയട്ടെ ..

യദി ഹാസ്തി തദന്യത്ര യന്നോ
ഹസ്തി ന തത്ക്വജിത്🙏

മഹാഭാരതത്തില്‍ ഉള്ളതെല്ലാം ലോകത്തിലുണ്ട് ..!

ഇതില്‍ ഇല്ലാത്തത് ഇനിയൊന്നും ലോകത്തില്‍ ഉണ്ടാകാനും പോകുന്നില്ല...!

ഇനി നിങ്ങള്‍ പറയൂ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യമനസ്സോ ..?
അതോ
മഹാഭാരതമോ ..?

എന്‍റെ ഉത്തരം ഇതാണ്
രണ്ടും അത്ഭുതം തന്നെ.!! 🙏🙏🙏
🌹_______________🌹________________🌹

കടപ്പാട് 🙏 

കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം പൂഞ്ഞാർ

കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽനിന്ന് 2.3 കിലോമീറ്റർ അകലെ ഈരാറ്റുപേട്ട - പനച്ചിപ്പാറ റൂട്ടിൽ ആണ്  ദേശാധിപനും, കലിയുഗവരദനും, ആശ്രിതവത്സലനുമായ പൂഞ്ഞാർ കോയിക്കൽ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നത്.. പൂഞ്ഞാർ കൊട്ടാരത്തിനും, മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപമായിത്തന്നെയാണ് ഈ ക്ഷേത്രവും.  വേദ ശാസ്താവ് അഥവാ വിദ്യാകാരകനായ ശാസ്താവ് എന്ന സങ്കൽപ്പത്തിൽ ആണിവിടെ ശ്രീ ധർമ്മ ശാസ്താവ്. ഏകദേശം ആയിരത്തോളം വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു അനുമാനിക്കുന്നു. കയ്യില് വേദ ഗ്രന്ഥം ധരിച്ച അത്യപൂർവ്വമൂർത്തിയാണു പൂഞ്ഞാര് കോയിക്കല് ക്ഷേത്രത്തിലെ ശ്രീധർമ്മ ശാസ്താവ്. ഗായത്രീ മന്ത്രത്തിൻറെ  അർത്ഥം വ്യാഖ്യാനിക്കുന്ന ശാസ്താവ് എന്നാണു സങ്കൽപം  . ആയോധനകലകളുടെ അധ്യയനവും പരിശീലനവും നടക്കുന്നിടങ്ങളില് എല്ലാം വേദ ശാസ്താവിനേയും ഉപാസിച്ചു വരുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാർ രാജവംശത്തിൻറെ  അധീനതയിലായിരുന്നു.  ക്ഷേത്രം നിർമ്മിച്ചത് പാണ്ട്യരാജാവ് ആണെന്ന് ക്ഷേത്ര ഐതിഹ്യങ്ങളിൽ പറയുന്നു. ശ്രീ ധർമ്മ ശാസ്താവിന്റെ പരമ ഭക്തനായിരുന്നുവത്രേ പാണ്ട്യരാജവ്. ശത്രു രാജ്യത്തിൻറെ  കീഴിലുൾപെട്ട ഈ പ്രദേശം യുദ്ധത്തിൽ വീണ്ടെടുക്കുവാൻ കാരണമായത് ശ്രീ ധർമ്മശാസ്താവിൻറെ  അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്താവിൽ ഉള്ള ഭക്തിപാരമ്യത്തിൽ അവിടെ ഒരു ക്ഷേത്രം പണിയുവാൻ അദ്ദേഹം തീരുമാനിച്ചു.. അപ്രകാരം അവിടെ മീനച്ചിലാറിൻറെ  തീരത്ത് പാണ്ട്യരാജാവ് പണികഴിപ്പിച്ച ശാസ്താ ക്ഷേത്രം ആണ് പൂഞ്ഞാർ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം.

മകരത്തിലെ അനിഴം നക്ഷത്രത്തിലാണ് കൊടിയേറ്റും തിരുവുത്സവവും. മീനച്ചിലാറ്റിലാണ് ഭഗവാന്  തിരുവറാട്ട് നടക്കുന്നത്.  മണ്ഡലകാലത്ത് വിശേഷാൽ പൂജകൾക്ക് പുറമേ കളമെഴുത്തും പാട്ടും അയ്യപ്പനു മുന്നിൽ നടക്കുന്നു.  ക്ഷേത്രത്തിലെ മറ്റു താന്ത്രികകര്മ്മങ്ങളും നിത്യപൂജയും എല്ലാം ബ്രഹ്മശ്രീ താഴമണ് മഠം തന്ത്രിമാരിൽ നിഷിപ്തമായിരിക്കുന്നു. 

മനസ്സെന്നത് എപ്പോഴും പരിശുദ്ധമായിരിക്കേണം

മനസ്സിൽ ഈശ്വര ചൈതന്യം ഇല്ല എങ്കിൽ ജീവിതം തന്നെ വ്യർത്ഥം.. നമുക്ക് മുന്നോട്ട് ജീവിതം നയിക്കാനുള്ള ഊർജ്ജം.. പ്രതിസന്ധികളെ മറികടക്കാനുള്ള അറിവ്.. നമ്മുടെ ബുദ്ധിയുടെ ഉണർവ്.. അധർമ്മങ്ങളിൽ നിന്നും ഉള്ള പിന്തിരിവ്.. തുടങ്ങി നല്ലതായ എന്തും ജീവിതത്തിൽ നടക്കേണമെങ്കിൽ നമ്മുടെ മനസ്സിലെ അന്ധകാരം മാറ്റിയെ മതിയാവൂ.. അത് ഈശ്വരാനുഗ്രഹം കൊണ്ടേ സാധ്യമാവുകയുമുള്ളൂ..._

_മനസ്സെന്നത് എപ്പോഴും പരിശുദ്ധമായിരിക്കേണം.. അതിന് ചിന്തകളും നന്മയുടെ വശങ്ങളിലൂടെ ആയിരിക്കേണം.. ചിന്തകൾ വികലമാവുന്നെങ്കിൽ മനസ്സ് അതനുസരിച്ചു കൊണ്ട് ദുഷ് പ്രവണതകളിലേക്ക് നമ്മെ നയിക്കും.. അങ്ങനെ തിന്മയുടെ കരങ്ങളിൽ എത്തിപ്പെടുന്ന നാം പാപ കർമ്മങ്ങളിൽ മുഴുകുകയും നമ്മുടെ ജീവിതം തന്നെ നാം നശിപ്പിക്കുകയും ചെയ്യും.._

_ഇരുളടഞ്ഞ ഒരു മുറി മുഴുവൻ വെളിച്ചം പകരാൻ ഒരു ചെറിയ ദീപം തെളിച്ചാൽ മതി... അതേപോലെ നമ്മുടെ ജീവിതം തിന്മയാൽ ഇരുളട ഞ്ഞെങ്കിൽ അതിലേക്ക് ഈശ്വര നാമത്തിന്റെ ഈശ്വര ചിന്തയുടെ ഒരു ധ്വനി എത്തിപ്പെട്ടാൽ തന്നെ ധാരാളം.. നന്മക്കു മുൻപിൽ.. ഈശ്വര സത്യത്തിനു മുൻപിൽ.. ഒരു ദുഷ് ശക്തികൾക്കും പിടിച്ച് നിൽക്കാൻ കഴിയുകയില്ല.. നാം തന്നെ നമ്മിലുള്ള ഈശ്വരനെ മറന്നു കൊണ്ട് ചിന്തിക്കാൻ തുനിയുമ്പോൾ മാത്രമേ ദുഷ് ശക്തികൾ നമ്മിൽ പ്രവേശിക്കുകയുള്ളൂ.. ഉള്ളിൽ നിറഞ്ഞ ദുഷ് ശക്തികൾ നമ്മുടെ ദുഷ് ചിന്തകളിലൂടെ തന്നെ ബലം പ്രാപിച്ച് ഭൗതീകമായ സുഖങ്ങളിലേക്ക് നമ്മെ ആകർഷിപ്പിക്കുകയും.. അതിലകപ്പെടുന്ന നാം സംതൃപ്തി അടയാത്ത നമ്മുടെ മനസ്സിനാൽ കൂടുതൽ കൂടുതൽ സുഖഭോഗങ്ങളിലേക്ക് ആകൃഷ്ട്ടരാവുകയും.. അതിനായ് ധനം നേടാനും സുഖം നേടിയെടുക്കാനുമായി ഏത് ദുർമാർഗ്ഗങ്ങൾ വരെ സ്വീകരിക്കാൻ തെയ്യാറാവുക യും ചെയ്യുന്നു..._

_മനസ്സിലും ചിന്തയിലും ജീവിതത്തിലും ഇരുട്ട് വ്യാപിച്ചവൻ നല്ലതും കെട്ടതും തിരിച്ചറിയാൻ തന്നെ കഴിയുകയില്ല.. ഈ കാലയളവിൽ തന്നെ ജന്മങ്ങൾ അനുഭവിച്ചു തീർക്കാനുള്ള പാപകർമ്മ ഫലങ്ങൾ നേടിവെച്ചിട്ടുണ്ടാ വും.. ഏതെങ്കിലും രൂപേണ ജീവിതത്തിൽ വന്ന് ചേരുന്ന ദുരന്തങ്ങളിൽ മാത്രമാണ് ഇവർക്ക് സത്യ ധർമ്മങ്ങളുടെ യും ഈശ്വര കൃപയുടെയും അർത്ഥം തന്നെ അറിയുക യുള്ളൂ.._

_നമ്മുടെ ജീവിതത്തിൽ നമുക്ക് സമാധാനം സന്തോഷം എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം നയിക്കേണമെങ്കിൽ ഈശ്വര കൃപ നേടിയെടുക്കേണം.. നമ്മുടെ മനസ്സിലെയും ചിന്തകളിലെയും അന്തകാരം ഈശ്വര ചിന്തകളിലൂടെ നമുക്ക് നശിപ്പിച്ച് ഈശ്വര കാരുണ്യത്തിന്റെ പൊൻ വിളക്ക് നമ്മുടെ മനസ്സിൽ തെളിയിച്ച് വെയ്ക്കാം.._

_എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്മകൾ നിറഞ്ഞ ശുഭദിനം ആശംസിച്ചുകൊണ്ട്... 🙏🌹_

_ഹരേ കൃഷ്ണ ഗുരുവായൂരപ്പാ_🙏🏻🌹