Google Ads

Monday, August 8, 2016

കൃഷി ഒരു യജ്ഞമാണ്

കൃഷി ഒരു യജ്ഞമാണ് .ആ കാശത്തേയും അഗ്നിയേയും വായുവിനേയും വെള്ളത്തേയും ഭൂമിയേയും ആവാഹിച്ചെടുത്ത് ഭക്ഷണമാക്കുന്ന പഞ്ചമഹായജ്ഞമാണ് കൃഷി. അതിന്റെ ആചാര്യനാണ് കൃഷിക്കാരൻ. ആഹാരം ആവശ്യത്തിനു മാത്രമേ ഉണ്ടാക്കാവൂ. ആ വ ശ്യത്തിൽ കൂടുതൽ മണ്ണിൽ നിന്നുെമെടുക്കരുത്. അനാവശ്യമായി കളയുകയുമരുത്. ആദ്യത്തെ ഉരുള കൈവെള്ളയിൽ വച്ചൊരു പ്രാർത്ഥന (പി വി പോൾ ) ആചാരമാക്കണം. അന്നം ഈശ്വര ചൈതന്യമാണെന്ന വിചാരം ഉണ്ടാകണം. ആഹാരത്തോട് ബഹുമാനമുണ്ടായാൽ മാത്രമേ അതുണ്ടാക്കുന്നവനെ ആചാര്യനായി കണ്ട് ആദരിക്കാനാവൂ. ഏതു ജോലി ചെയ്യുന്നവനും അടിസ്ഥാനപരമായി കർഷകനാകണം.മണ്ണിനെ ചെടിയ മറക്കുന്നവൻ ഭക്ഷണം അർഹിക്കുന്നില്ല മനുഷ്യൻ പുരോഗമിക്കണമെങ്കിൽ ജീവനുള്ള വിത്തുകളിൽ കൈവിരലുകൾ ചലിക്കണം. ജീവനുള്ള സസ്യങ്ങളെ താലോലിക്കണം.

Sunday, August 7, 2016

A SURPRISE LESSON FROM SQUEEZING AN ORANGE

As told by the late Dr. Wayne W. Dyer:

I was preparing to speak at an 'I Can Do It' conference and I decided to bring an orange on stage with me as a prop for my lecture.

I opened a conversation with a bright young fellow of about twelve who was sitting in the front row.

"If I were to squeeze this orange as hard as I could, what would come out?" I asked him.

He looked at me like I was a little crazy and said, "Juice, of course."

"Do you think apple juice could come out of it?"

"No!" he laughed.

"What about grapefruit juice?"

"No!"

"What would come out of it?"

"Orange juice, of course."

"Why? Why when you squeeze an orange does orange juice come out?"

He may have been getting a little exasperated with me at this point.

"Well, it's an orange and that's what's inside."

I nodded. "Let's assume that this orange isn't an orange, but it's You. And someone squeezes you, puts pressure on you, says something you don't like, offends you. And out of you comes anger, hatred, bitterness, fear. Why? The answer, as our young friend has told us, is because that's what's inside."

It's one of the great lessons of life.

What comes out when life squeezes you?
When someone hurts or offends you?

If anger, pain and fear comes out of you, it's because that's what's inside.

It doesn't matter who does the squeezing—your mother, your brother, your children, your spouse, your boss, the government. If someone says something about you that you don't like, what comes out of you is what's inside. And what's inside is up to you, it's your choice.

When someone puts the pressure on you and out of you comes anything other than love, it's because that's what you've allowed to be inside. Once you take away all those negative things you don't want in your life and replace them with love, you'll find yourself living a highly functioning life.

Here's an orange for you!🍊

Thursday, August 4, 2016

ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!!

എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ ഇതാ:

💬1. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

💬2. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതുമായ മീനോ, ചിക്കനോ മറ്റോ ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

💬3. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

💬4. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

💬5. ചിക്കൻ പാകം ചെയ്യുന്നതിന് മുമ്പ് മിനിമം 20 മിനിറ്റെങ്കിലും തിളപ്പിച്ചെടുക്കുക എന്നാൽ അതിൽ കുത്തിവെച്ച വിശാംശങ്ങൾ ഒരു പരിധി വരെ തിളപ്പിച്ച വെള്ളത്തോടൊപ്പം കലർന്നു പോവുന്നതാണ് (ചിക്കൻ മാക്സിമം ഒഴിവാക്കുക).

💬6. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

💬7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.

💬8. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

💬9. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

💬10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

💬11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

💬12. പൊറാട്ട പാടേ ഒഴിവാക്കുക.

💬13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

💬14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

💬15. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

💬16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

💬17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂശ്യ ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

💬18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക.

💬29. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്. നിവൃത്തിയില്ലെങ്കിൽ
അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം, ശ്രമിക്കുക.

💬20. മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.

💬21. റൂമിലും കാറുകളിലും ഫുൾ ടൈം എയർ ഫ്രഷ്ണർ സ്പ്രേ ഉപയോഗിക്കരുത്.

💬22. എ.സി. യുടെ ഉപയോഗം മാക്സിമം കുറക്കുക.
എ.സി. യിലേറെ നല്ലത് ഫാൻ ആണ്.

💬23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

💬24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

💬25. എ.സി. യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. എ.സി. റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

💬26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്.

💬27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).

💬29. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

💬29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

💬30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

💬31. ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

💬32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

💬33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

💬34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).

💬35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

എല്ലാറ്റിനും മുമ്പ്‌, സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം. ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!! അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.


വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

എന്താ മൂങ്ങ പോലെ നോക്കുന്നോ?

ഒരു വലിയ കമ്പനിയിൽ🏢 ജോലി ചെയ്യുന്ന ആൾ👨 പെട്ടെന്ന് രോഗിയായി.

വലിയ വലിയ ആശുപത്രികളിൽ🏥 പോയിട്ടും ഒരു കുറവുമില്ല. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ👩 വക ഉപദേശം.

"നിങ്ങൾക്ക് ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കരുതോന്ന്".

വാ പൊളിച്ചു പോയ അയാൾ😨😳 ഭാര്യയോട് ചോദിച്ചു " നിനക്കു വട്ടായോ" എന്ന്.

ഭാര്യ പറഞ്ഞു "എനിക്കു ഒന്നും പറ്റിയില്ല.
നിങ്ങൾക്ക് ആണ് പറ്റിയത്.
രാവിലെ🌞 നിലാവത്ത് അഴിച്ചു വിട്ട കോഴിയെ🐓 പോലെ എഴുനേറ്റു, കാക്ക 🐧കുളി കുളിച്ചു, കുരങ്ങിനെ🐒 മാതിരി പടപടാന്ന് കഴിച്ച്, എന്നിട്ടു പന്തയ കുതിരയെ🐺 പോലെ ഓഫീസിലേക്കോടി🏃, അവിടെ കഴുത 🐴പോലെ പണി എടുത്തു , കീഴ്ജീവനക്കാരുടെ അടുക്കൽ കരടി 🐻പോലെ കയർത്തിട്ട്, വൈകിട്ട് 🌙വീട്ടിൽ വന്നു എന്നോട് പട്ടി🐕 കുരക്കുന്ന പോലെ കുരച്ചിട്ട്, 🌠രാത്രി മുതല 🐊പോലെ വെട്ടി വിഴുങ്ങിയിട്ട്, പോത്ത്🐃 പോലെ കിടന്നുറങ്ങും😴. അതുകൊണ്ട് നല്ലത് ഒരു മൃഗ ഡോക്ടറെ കാണുന്നതാണ്.."

കണ്ണ് മിഴിച്ചു 😳 ഇരുന്നു പോയ ആളോട് "എന്താ മൂങ്ങ പോലെ നോക്കുന്നോന്നു കൂടെ ആയപ്പോ"എല്ലാം പൂർത്തിയായി .
😂😄😃😀

Wednesday, August 3, 2016

മെയ്‌ ഡേ...

ഈ അടുത്തിടക്ക് ഞാൻ കയറിയ ഫ്ലൈറ്റ് വലിയ ഒരപകടത്തിന്ന് കഷ്ടി രക്ഷപ്പെട്ടു... പുറംലോകത്‌ ഒരു കുഞ്ഞുപോലും അതറിഞ്ഞില്ല...

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു അത്....

ഈ കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു സംഭവം... ലീവ് കഴിഞ്ഞു ഫാമിലിയും കൂട്ടി ഞാൻ അബുദാബിക്ക് യാത്ര ചെയ്യുകയാണ്..പതിവ് പോലെ ഫ്ലൈറ്റ് 1 മണിക്കൂർ ലേറ്റ് ..സ്മൂത്ത്‌ ടേക്ക് ഓഫ്‌ ആയിരുന്നു .

അല്പം കഴിഞ്ഞു 2 പെഗ് അടിച്ചു ഞാൻ വിശ്രമിക്കുകയായിരുന്നു..മോള് ഭാര്യയുടെ കയ്യിൽ ഇരുന്നു ഉറങ്ങുന്നു..അധികം യാത്രക്കാർ ഒന്നുമില്ല 90-100 പേർ ഉണ്ടാകും.

അല്പം കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് ഒന്ന് ആടിയുലഞ്ഞു..എയർ പോക്കെറ്റിൽ വീണതാകും , അത് സാദാരണയാണ്. പിന്നാലെ ഒരു അറിയിപ്പ് കേട്ടു.ഈ ഫ്ലൈറ്റിൽ ഏവിയേഷൻ ബിസിനസ്‌ ആയി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കോക്ക് പിറ്റുമായി ബന്ധപ്പെടുക..

എനിക്ക് പണ്ട് മുതലേ ആകാശത്ത് പറക്കുന്ന ആ വലിയ പറവകളെ ഇഷ്ടമായിരുന്നു . പഠിക്കുന്ന സമയത്ത് കൊറേ ബുക്കുകൾ അവയെപ്പറ്റി വായിച്ചിട്ടുണ്ട്..മാത്രമല്ലപോളിടെക്നികിൽ പഠിച്ച കാരണം യന്ത്രങ്ങളുടെ പ്രവർത്തനം അറിയാം... എന്തായാലും കോക്ക്പിറ്റിൽ പോയി നോക്കാം.

ഞാൻ അവടെ ചെല്ലുമ്പോൾ ക്യാപ്റ്റൻ നിലത്ത് കിടക്കുന്നു. പ്രഷർ കൂടി നിലത്ത് വീണതാണ്..ഞാനും എയർ ഹോസ്ട്ടെസ്സും ചേർന്ന് അയാളെ ബിസിനസ്‌ ക്ലാസ്സിൽ കൊണ്ടിരുത്തി..ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഡോക്ടര ആളെ ചെക്ക് ചെയ്യുകയാണ്....

അസിസ്റ്റന്റ്‌ ക്യാപ്റ്റൻ എന്നെ കോക്പിറ്റിൽ വിളിച്ചിരുത്തി... പുതിയ പയ്യനാണ്....അകെ കിടന്നു വിറക്കുകയാണ് പാവം...ഫ്ലൈറ്റ് ആണേൽ ആകെ കിടന്നു വിറക്കുകയാണ്. വഞ്ചി പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുകയാണ്.,

എന്ത് ചെയ്യും..ഏറ്റവും അടുത്ത എയർപോർട്ടിൽ അടിയന്തിരമായി ലാൻഡ്‌ ചെയ്യണം....മുംബൈ ബാംഗ്ലൂർ എവിടെ വേണം...ഞങ്ങൾ ബംഗ്ലൂർ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ ഇപ്പളും ബോധം കെട്ടു കെടക്കാണ്..നീ സ്പീഡ് മാത്രം കണ്ട്രോൾ ചെയ്താ മതി ബാക്കി ഞാൻ നോക്കിക്കോളാം..ക്യാപ്റ്റൻ കുഞ്ഞ് പറഞ്ഞു. ഞങ്ങൾ ബംഗ്ലൂർ ലക്ഷ്യമാക്കി പറന്നു.

എയർപോർട്ടിൽ അടിയന്തിര സന്തേശം കൊടുത്തു.ഞങ്ങൾ ലാൻഡ്‌ ചെയ്യാൻ തയ്യാറെടുത്തു..,പെട്ടെന്ന് എന്റെ ഇടതു വശത്ത് നിന്നും ഒരു ശബ്ദം കേട്ടു..ഞങ്ങൾ മൈൻഡ് ചെയ്തില്ല , അല്പം കഴിഞ്ഞു ആ ശബ്ദം നിന്നു...

ഞങ്ങൾ ലാൻഡ്‌ ചെയ്യാൻ നോക്കുമ്പോൾ ടയർ കറങ്ങുന്നില്ല .. ലാൻഡ്‌ ചെയ്യാതെ വിമാനം ഞങ്ങൾ ഉയർത്തി. എല്ലാം തീർന്നു... ഞാൻ മനസ്സിൽ ഉറപ്പിച്ചു...അപ്പോൾ ഇടത്ത് നിന്ന് വീണ്ടും ആ ശബ്ദം കേട്ടു, അല്പം കഴിഞ്ഞു ശബ്ദം നിന്നു..

നമ്മൾ അപകടത്തിലാണ് ഞങ്ങൾ അനൌണ്‍സ് ചെയ്തു..വിമാനത്തിൽ അകെ ബഹളമായി. കൊറേ പേർ കരയുന്നു കൊറേ പേർ പ്രാർത്ഥിക്കുന്നു, കൊച്ചു കുട്ടികൾ വാവിട്ടു കരയുന്നു..

ഞങ്ങൾ എയർപോർട്ടിൽ മെയ്‌ ഡേ എന്നാ സന്ദേശം കൊടുത്തു..മെയ്‌ ഡേ എന്നാൽ പച്ചമലയാളത്തിൽ പണിപാളി എന്നാണ് അർത്ഥം..എന്തും സംഭാവികാവുന്ന നിമിഷങ്ങൾ.. ചിലപ്പോൾ റണ്‍വേയിൽ നിന്നും സ്കിഡ്‌ ആയി വിമാനം തകരാം...ചിലപ്പോൾ തീ പിടിക്കാം..

സകല ദൈവങ്ങളെയും വിചാരിച് ഞങ്ങൾ ലാൻഡ്‌ ചെയ്യാനുള്ള ഗീയർ ഇട്ടു..മൂന്നാമ്മതും എന്റെ ഇടത്ത് നിന്നും ആ ശബ്ദം കേട്ടു..

ഇത്തവണ ഞാൻ എണിറ്റു ചെന്നു ആ ശബ്ദം കേട്ടിടത്തേക്ക് പോയി.... കൈയെല്ലാം വിറക്കുന്നു.. രണ്ടും കല്പിച്ചു ശബ്ദം വന്ന സാധനം കയ്യിലെടുത്തു...മുകളിലെ ബട്ടണിൽ ഒരു ഞെക്ക് കൊടുത്തു..

5 മണിക്ക് .അലാറം വച്ചതാ...ഇപ്പൊ 5,20 ആയി..ഇന്നും ലേറ്റ് ആയി...ആ സൂപ്പർവിസർ ഇന്നന്റെ കിറിക്കിട്ടു തോണ്ടും....
വേഗം കുളിച്ചു ഡുട്ടിക്ക് പോകട്ടെ...

ഈ അപകടത്തെപ്പറ്റി അറിയുന്ന രണ്ടാമത്തെയാൾ നിങ്ങളാണ്... കഴിയുമെങ്കിൽ മറ്റൊരാളെകൂടി അറിയിക്കുക..

ഒന്നിനുമല്ല...വെറുതെ.. ഒരു മനസുഖത്തിന്...

Tuesday, August 2, 2016

കബാലി

കബാലി ലോകമെമ്പാടും തീയറ്ററുകൾ നിറഞ്ഞാടുന്നത് കണ്ടു ഹിന്ദി സിനിമയിലെ മുടിചൂടാ മന്നൻ അമിതാവച്ചൻ രജനി അണ്ണനെ ഫോൺ ചെയ്തു പറഞ്ഞു,

"രജനി സാർ എന്തായിത് പൊളിച്ചടുക്കുവാണല്ലോ"

രജനി : ഇന്നലെ ടോം ക്രൂസും വിളിച്ചു ഇത് തന്നാ പറഞ്ഞത്.

അമിതാബ് : ങേ.. ടോം ക്രൂസ് വിളിച്ചെന്നോ ? വെറുതെ തള്ളാതെ സാർ.

രജനി : ആമാ സാർ. നെജമാ അവര് കൂപ്പിട്ടാര്. ഇന്നേക്ക് സായിന്ദിരം ഞാൻ ഡിന്നർ ടോമിന്റെ കൂടെയാ.

അമിതാബ് : എന്നാ ഞാനും വരട്ടെ ? ഇങ്ങള് വെറുതെ തള്ളുകയാണോ എന്നറിയാമല്ലോ.

രജനി : അതുക്കെന്ന.. വാങ്ക.. സന്തോസമാ വാങ്ക.. സാർ.

അങ്ങനെ അവര് രണ്ടാളും കൂടി രജനിയണ്ണന്റെ ജെറ്റിൽ ടോം ക്രൂസിന്റെ വീട്ടിൽ അത്താഴവിരുന്നിനു പോയി . രജനി കതകിൽ മുട്ടിയപ്പോ ടോം ക്രൂസ് ആണ് വാതിൽ തുറന്നത്. രജനിയെ കണ്ട പാടെ ടോം ക്രൂസ്,

"വരൂ.. വരൂ.. രജനിയണ്ണാ. ഞാൻ കാത്തിരിക്കുവാരുന്നു . ഇതാരാ കൂടെ ? സുഹൃത്താണോ?"

അമിതാവച്ചൻ ഞെട്ടി. അവിടുന്ന് അത്താഴമൊക്കെ കഴിഞ്ഞു തിരികെ പോകാൻ നേരം ജെറ്റിലെ പതു പതുത്ത സീറ്റിൽ ചാഞ്ഞിരുന്നു ഒരു ഓറഞ്ചു ജൂസ് സിപ് ചെയ്തു കൊണ്ട് അമിതാബ് ചോദിച്ചു,

"രജനി സാർ ലോകത്തിലെ എല്ലാവര്ക്കും നിങ്ങളെ അറിയാമോ ?"

രജനി : എന്നാ സോദ്യം സാർ . ഇന്ത ഉലകത്തിലെ എല്ലാർക്കും നാൻ യാരെന്നു തെരിയും.

അമിതാബ്: അപ്പൊ ഒബാമയ്ക്കും നിങ്ങളെ അറിയാമോ ?

രജനി : അറിയാമോന്നോ ? ഇത് നല്ല സോദ്യം. അവര് എന്നോടെ പെരിയ ഫ്രണ്ട് സാർ.

അമിതാബ് : ഒന്ന് പോയെ പോയെ. തള്ളുന്നതിനും ഒരു അതിരില്ലേ.

ഇത് കേട്ട പാടെ രജനി പൈലറ്റിനോട് പറഞ്ഞു

"ഡായ്.. പൈലറ്റേ.. പ്ലെയിൻ വാഷിങ്ങ്ടണുക്കു തിരുപ്പെടാ"

വാഷിംഗ്ടൺ എയർപോർട്ടിൽ നിന്നും ഒരു ആട്ടോ വിളിച്ചു അവർ നേരെ വൈറ്റ് ഹൌസിന്റെ ഗേറ്റിൽ എത്തിയപ്പോ ഒബാമയുടെ കാർ പുറത്തേക്കു വരികയായിരുന്നു . കാറിന്റെ ചില്ലു താഴ്ത്തി ഒബാമ പറഞ്ഞു.

"അല്ലാ ഇതാര് .. ഇതെന്താ രജനിയണ്ണാ ഒരു മുന്നറിയിപ്പും ഇല്ലാതെ ? ഞാനൊരു മീറ്റിങ്ങിനു പോകാനിറങ്ങിയതാ . പോയിട്ട് ശടേന്ന് തിരികെയെത്താം. നിങ്ങള് കേറിയിരി . ചായ ഞാൻ വന്നിട്ട് നമുക്കൊരുമിച്ചു കുടിക്കാം . മിഷേലും പിള്ളേരും ഇന്നലേം കൂടി അണ്ണന്റെ കാര്യം പറഞ്ഞതെ ഒള്ളാരുന്നു . ഇതാരാ കൂടെ ? കൂട്ടുകാരൻ ആണോ ?"

അമിതാവച്ചൻ ഞെട്ടിത്തകർന്നു തരിപ്പണമായി.

ഒബാമേടെ വീട്ടീന്ന് ചായേം വടേം കഴിച്ചു തിരികെയുള്ള യാത്രക്കിടയിൽ അമിതാബ് വീണ്ടും ശകലം വിറയലുള്ള ശബ്ദത്തിൽ ചോദിച്ചു,

"അപ്പൊ ഇങ്ങക്ക് പോപ്പിനെയും അറിയാമോ ?"

രജനി : യാര്?.. പാപ്പാ ? എനക്ക് തെരിയുമാന്നാ? ഹാ.. ഹാ.. ഹാ.. ഹാ.. ( കബാലി സ്റ്റൈലിൽ ചിരിക്കുന്നു)

"ഡായ് പൈലറ്റേ.. പ്ലെയിൻ വത്തിക്കാനുക്ക് തിരുപ്പെടാ"

അവർ വത്തിക്കാനിൽ എത്തിയപ്പോ പോപ്പ് ജനങ്ങൾക്ക് ദർശനം നൽകാനായി തന്റെ അരമനയുടെ ബാൽക്കണിയിൽ വരാനുള്ള സമയം ആകാറായിരുന്നു . അവർ രണ്ടു പേരും ആൾക്കൂട്ടത്തിനിടയിൽ നിന്നു . കുറച്ചു കഴിഞ്ഞപ്പോ രജനി പറഞ്ഞു

"അമിതാബ് സാർ.. നാൻ ഇങ്കെ പെരിയ കൂട്ടത്തിൽ നിന്നാൽ സെലപ്പോ പാപ്പ് എന്നെ കണ്ടെന്ന് വരില്ല. നാൻ അരമനയിൽ പോയി അദ്യത്തെ കണ്ട ശേഷം ഞങ്ങൾ ഒരുമിച്ചു ബാൽക്കണീലോട്ടു വരാം.

അമിതാബ് മറുത്തൊന്നും പറഞ്ഞില്ല. രജനി നേരെ അരമനയിലേക്കു പോയി . കുറച്ചു നേരം കഴിഞ്ഞു പോപ്പിന്റെയൊപ്പം ബാൽക്കണിയിൽ വന്നു . അമിതാബ് നിന്നയിടത്തേക്കു നോക്കി കൈ വീശി കാണിച്ചു. അമിതാബ് കൈ ഉയർത്തി കാട്ടിയ ശേഷം കുഴഞ്ഞു വീഴുന്നതാണ് രജനി കണ്ടത്.

അത് കണ്ടു പരിഭ്രമിച്ച രജനി മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ബാൽക്കണിയിൽ നിന്നും എടുത്തു ചാടി . വായുവിൽ വരുന്ന വഴിക്കു വെറുതെ ഒരു രസത്തിനു രണ്ടു മൂന്ന് മലക്കം കൂടി മറിഞ്ഞു അമിതാബിന്റെയടുത്തു ലാൻഡ് ചെയ്തു.

അപ്പോഴുക്കും അടുത്തു നിന്നിരുന്നവർ അമിതാബിനെ പിടിച്ചേണീല്പ്പിച്ചു .

"എന്നാ സാർ എന്നാ ആച്ചു ഉങ്കളുക്ക് ?" രജനി ചോദിച്ചു .

പതിയെ കണ്ണ് തുറന്ന് അടുത്തു നിന്ന ആൾ നൽകിയ കുപ്പിയിലെ വെള്ളം ഒരിറക്ക് കുടിച്ചു കൊണ്ട് അമിതാബ് ബച്ചൻ പറഞ്ഞു...

"എന്താ ഇങ്ങനെയൊക്കെ?നിങ്ങൾ പോപ്പിന്റെയൊപ്പം ബാൽക്കണിയിൽ വന്നപ്പോ എന്റെ അടുത്ത് നിന്ന ഇറ്റലിക്കാരൻ എന്നോട് ചോദിക്കുവാ രജനിയുടെ കൂടെ ബാൽക്കണിയിൽ നിൽക്കുന്ന ആൾ ആരെന്ന്....."

(അപ്പോൾ പഛാത്തലത്തിൽ)

ഹാ.. ഹാ.. ഹാ.. ഹാ.. കബാലി.. ഡാ😝😝

Monday, August 1, 2016

കാർഗിലിൽ വിജയത്തിലെ രണ്ടു നിശബ്ദ ശക്തികൾ

കാർഗിലിൽ വിജയത്തിലെ രണ്ടു നിശബ്ദ ശക്തികൾ -
----------------------------------------
ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമികളിൽ
ഒന്നാണ് ഹിമവൽ ശൃംഗങ്ങളിലെ കാർഗിൽ
യുദ്ധഭൂമി. ശത്രുവിനേക്കാൾ പലപ്പോഴും
പ്രകൃതി തന്നെ അപകടകാരി ആകുന്ന
യുദ്ധഭൂമി. ആ മലനിരകളിൽ 1999 ൽ കരാർ
ലംഘിച്ചു അതിക്രമിച്ചു കടക്കാൻ
പാകിസ്ഥാൻ നടത്തിയ ശ്രമത്തെ പറ്റി
നമ്മൾ എല്ലാവരും ഒരു പാട് വായിച്ചിട്ടുണ്ട്.
ഒരു പിടി യോദ്ധാക്കളുടെ വീരഗാഥകളും
നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ
നിന്നെല്ലാം വ്യത്യസ്തമായി നീണ്ടു
പോകുമായിരുന്ന , അല്ലെങ്കിൽ
സാമ്പത്തികമായും ആൾനാശം കൊണ്ടും
ഇന്ത്യയെ വലിയ ഒരു ഗർത്തത്തിലേക്ക്
തള്ളി വിടുമായിരുന്നു ആ യുദ്ധം ദിവസങ്ങൾ
കൊണ്ട് അവസാനിപ്പിച്ച രണ്ടു
പ്രധാനപ്പെട്ട വസ്തുതകൾ ആണ് ഇവിടെ
പരാമർശിക്കുന്നത് ...
നേരത്തെ പറഞ്ഞ പോലെ ഒരു
വേഗതയാർന്ന അല്ലെങ്കിൽ ശക്തി ഉള്ള
ഒരു സൈന്യത്തിന് എളുപ്പത്തില് ജയിച്ചു
കയറാവുന്ന യുദ്ധഭൂമി അല്ല കാർഗിൽ.
മലകളും വമ്പൻ പാറക്കെട്ടുകളും, കടുത്ത
ഹിമപാതവും ഒക്കെ അവിടെ
ശക്തിയേക്കാൾ തന്ത്രങ്ങൾക്ക്
പ്രാമുഖ്യം നൽകാൻ സൈന്യത്തെ
പ്രേരിപ്പിക്കും. മഞ്ഞു കാലത്തു
കരാറനുസരിച് ഇന്ത്യൻ സൈന്യം
പിൻവാങ്ങിയ സമയം നോക്കി അത്യന്തം
തന്ത്ര പ്രധാനമായ ഉയരങ്ങൾ പാകിസ്ഥാൻ
പട്ടാളം കീഴടക്കുകയും അവിടെ ശക്തമായ
സൈനിക - ആയുധ വിന്യാസം നടത്തുകയും,
റഡാറുകളെ പോലും കബളിപ്പിക്കുന്ന
അതിശക്തമായ ബങ്കറുകളും
ഒളിത്താവളങ്ങളും പണി തീർക്കുകയും
ചെയ്തു . മഞ്ഞു കാലം കഴിഞ്ഞു ഇന്ത്യ
ഇതെല്ലം അറിഞ്ഞു വന്നപ്പോഴേക്കും
സമയം എടുത്തു. എന്തിന് അമേരിക്കയുടെ
ചാരസംഘടനകളോ മറ്റു നാറ്റോ
ശക്തികളോ പോലും ഇങ്ങനെ ഒരു അപകടം
പ്രതീക്ഷിച്ചില്ല, അറിഞ്ഞില്ല.
അപ്പോഴേക്കും ഇന്ത്യ വളരെ
വൈകിയിരുന്നു.
മുകളിൽ ഇരിക്കുന്ന ശത്രുവിനെ താഴെ
നിന്ന് നേരിടാൻ ഇന്ത്യൻ സൈന്യം
നന്നേ ബുദ്ധിമുട്ടി. 1 : 6 എന്ന കണക്കിൽ 6
ഇന്ത്യൻ സൈനികന് ഒരു പാക് സൈനികൻ
എന്ന നിലക്ക് നമ്മൾ നഷ്ടം നേരിട്ട്
കൊണ്ടിരുന്നു. അതിശക്തമായ
പാകിസ്ഥാൻ ബങ്കറുകൾ ഭേദിക്കാൻ
ഇന്ത്യൻ വ്യോമ സേനയുടെ മിഗ്
വിമാനങ്ങൾക്ക് കഴിയാതെ വന്നു. അതിനു
കാരണവും ഉണ്ട്. 16000 - 18000 അടി
ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ
ആക്രമിക്കാൻ മിഗ് സീരീസ് വിമാനങ്ങൾ
പറക്കേണ്ടിയിരുന്നത് 20000 അടിക്കും
മുകളിൽ ആയിരുന്നു. അത്രയും ഉയരത്തിൽ
പറക്കുമ്പോൾ വിമാനത്തിന്റെ കൃത്യതയും
ക്ഷമതയും 30% വരെ കുറയും എന്നതും
ആയുധങ്ങളും മിസൈലുകളും ലക്ഷ്യത്തിൽ
എത്തിക്കാൻ സാധിക്കാതെ വന്നതും
ഇന്ത്യൻ സൈന്യത്തെ കുഴക്കാൻ തുടങ്ങി.
കൃത്യത ഇല്ലാതെ വീഴുന്ന മിസൈലുകൾ
തന്ത്രപ്രധാനമായ പാക് ഒളിയിടങ്ങൾക്ക്
നാശം വരുത്താൻ സാധിക്കാതെ വന്നു...
എഞ്ചിൻ ക്ഷമതയിൽ കാര്യമായ കുറവ് വന്ന
സമയത് ഇന്ത്യൻ മിഗ് വിമാനങ്ങളെ
പാകിസ്ഥാൻ സ്റ്റിംഗർ മിസൈലുകൾ വക
വരുത്താൻ തുടങ്ങി. കൂടാതെ ശത്രുവിന്റെ
പൊസിഷൻ ലൊക്കേറ് ചെയ്യാൻ ഇന്ത്യൻ
എയർ ഫോഴ്സ് ഉപയോഗിക്കുന്ന കാൻബറ
വിമാനങ്ങൾ പാകിസ്ഥാൻ
ബത്താലിക്കിന് മുകളിൽ വെടി വച്ചിട്ടു.
കൂനിന്മേൽ കുരു പോലെ ഇന്ത്യയുടെ ആയുധ
ശേഖരത്തിൽ കുറവ് വരാൻ തുടങ്ങി. ഇന്ത്യ
അപകടം മണത്തു. 9 / 11 മുൻപ് തീവ്രവാദത്തെ
യുദ്ധതന്ത്രം ആയി കണ്ടിരുന്ന അമേരിക്ക
പാകിസ്താന് പരോക്ഷ സഹായം
നൽകിയിരുന്നത് കൊണ്ട് ഇന്ത്യയുടെ
അമ്മുനേഷൻ ഓർഡറുകൾ പല രാജ്യങ്ങളും
വൈകിപ്പിക്കാൻ തുടങ്ങി. ശത്രുവിനെ
ലൊക്കേറ് ചെയ്യാൻ സാധിക്കാതെ
വന്ന ഇന്ത്യൻ സൈന്യം അതിനായി
സാങ്കേതികവിദ്യക്കു വേണ്ടി
അമേരിക്കയുടെ GPS സാറ്റലൈറ്റ് സേവനം
ആവശ്യപ്പെട്ടു. അമേരിക്ക അതും
നിരസിച്ചു. അക്ഷരാർത്ഥത്തിൽ ഇന്ത്യ
ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ
സൈന്യത്തിനു യുദ്ധമുഖത്തു വൻ നഷ്ടങ്ങൾ
വന്നുചേരുന്ന സമയം. പ്രധാനമന്ത്രി
വാജ്പേയിയും പ്രതിരോധ മന്ത്രി ജോർജ്
ഫെർണാണ്ടസും മാറി ചിന്തിക്കാൻ
നിർബന്ധിതർ ആയി.
കാർഗിലിൽ യുദ്ധമുഖത്തെ
ഇസ്രായേലിന്റെ രംഗപ്രവേശം ...
-----------------------------------------
ഇസ്രായേലിൽ ഭരണമാറ്റത്തിന് സമയത്തു
ആണ് കാർഗിൽ യുദ്ധം നടക്കുന്നത് . ഇന്ത്യൻ
പ്രധാനമന്ത്രി അടൽ ബിഹാരി
വാജ്പേയിയുടെ സഹായ ആവശ്യം
എത്തുന്നത് ചുമതല ഒഴിയുന്ന എരിയാൽ
ഷാരോണിന്റെ അടുത്തായിരുന്നു.
ഇന്ത്യയുടെ നീക്കം തടയാൻ ഇന്ത്യയെ
സഹായിക്കാൻ പാടില്ല എന്ന്
ഇസ്രയേലിന്റെ ഉറ്റ സുഹൃത്ത് അമേരിക്ക
ഇസ്രായിലിനെ വിലക്കുന്നു. എന്നാൽ
ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട്
അമേരിക്കയുടെ വിലക്കിനെ മറികടന്നു
ഇന്ത്യക്ക് വേണ്ട ആയുധങ്ങൾ ഇസ്രായേൽ
അതിവേഗത്തിൽ എത്തിക്കുന്നു.
പ്രധാനമായും സൈന്യത്തിന് വേണ്ടുന്ന
മോർട്ടാർ അമ്യുനേഷന് ആയിരുന്നു ഇന്ത്യ
നേരത്തെ ഓർഡർ ചെയ്തിരുന്നത്. എന്നാൽ
പിന്നീട് നടന്നത് ആരും ചിന്തിക്കാത്ത
കാര്യങ്ങൾ ആയിരുന്നു. വാജ്പേയ് എന്ന
ഇന്ത്യൻ പ്രധാനമന്ത്രിയുടെ
ആവശ്യപ്രകാരം ഇസ്രയേലിന്റെ
മിലിട്ടറി ഉപഗ്രഹങ്ങൾ കാർഗിൽ
മലനിരകളിലെ പാകിസ്ഥാൻ
സൈന്യത്തിന്റെ കൃത്യതയാർന്ന
പൊസിഷൻസ് ഇന്ത്യൻ ആർമ്മിക്ക്
എത്തിക്കുന്നു. അമേരിക്കയുടെ GPS
കോർഡിനേറ്റ്സ് പോലും തോൽക്കുന്ന
കൃത്യത. കൂടെത്തന്നെ ഇന്ത്യൻ
മിസൈലുകളെ റീപ്ലേസ് ചെയ്തു കൊണ്ട്
ഇസ്രയേലിന്റെ അതിനൂതന ലേസർ
ഗൈഡഡ് മിസൈലുകൾ ഇസ്രായേൽ
ഇന്ത്യൻ എയർഫോഴ്സിന് കൈമാറി. ഉടനെ
എയർ മാർഷൽ AY ടിപ്പ്നിസിന്റെ
നിർദേശപ്രകാരം കൂടുതൽ ഭാരം
വഹിക്കാൻ സാധിക്കാത്ത മിഗ്
വിമാനങ്ങളെ പിൻവലിച്ചു കൊണ്ട്
ഇസ്രായേൽ ലേസർ ഗൈഡഡ് മിസൈലുകൾ
വഹിച്ചു കൊണ്ട് ഇന്ത്യയുടെ സൂപ്പർ
ഫൈറ്റർ യുദ്ധവിമാനങ്ങൾ മിറാജ് 2000
കാർഗിലിലെ പാകിസ്ഥാൻ ബങ്കറുകൾ
തകർത്തു തരിപ്പണമാക്കി. ലേസർ
മിസൈലുകൾ പാകിസ്ഥാൻ ബങ്കറുകളുടെ
കാലനായി ഗൈഡഡ് മാറുന്ന കാഴ്ച ആണ്
പിന്നീട് കണ്ടത്. ശത്രു സൈന്യത്തിന്
കണക്കു കൂട്ടാൻ സാധിക്കുന്നതിലു
ം വേഗത്തിലും കൃത്യതയിലും ഇന്ത്യൻ എയർ
ഫോഴ്സ് പൈലറ്റുമാർ പാകിസ്ഥാൻ
സൈന്യത്തിനെ നാല് പാട് നിന്നും
ആക്രമിച്ചു.
അത് കൂടാതെ ആകാശകാഴ്ച
ഒപ്പിയെടുക്കാൻ റഡാർ ഘടിപ്പിച്ച
ഇന്ത്യൻ കാൻബറ വിമാനങ്ങൾക്ക്
സാധിക്കാതെ വന്നത് കൊണ്ട് വീണ്ടും
ഇസ്രയേലിന്റെ ഹെറോൺ സെർച്ചർ
ആളില്ലാ റഡാർ (Unmanned Aeriel Vehicle -
UAV ) വിമാനങ്ങൾ ചാരക്കണ്ണുകൾ തുറന്നു
പിടിച്ചു പാകിസ്ഥാൻ സ്റ്റിംഗറുകളെ
കബളിപ്പിച്ചു പാക് സൈനിക
നീക്കങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ
സൈന്യത്തിന് അയച്ചു കൊടുത്തു
കൊണ്ടിരുന്നു. പിന്നെയുള്ള ഇന്ത്യൻ
ആർമ്മിയുടെ നീക്കം ദ്രുത ഗതിയിൽ
ആയിരുന്നു. യുദ്ധം അവസാനിക്കാൻ
പോകുന്നതിന്റെ സൂചന ലഭിച്ചത് പക്ഷെ
മറ്റൊരു സ്ഥലത്തു നിന്നായിരുന്നു..
അറബിക്കടലിൽ ഇന്ത്യൻ നാവിക
സേനയുടെ ഉരുക്കു കോട്ട ..
------------------------------------------
പാകിസ്ഥാന്റെ പ്രധാന ചരക്കു
നീക്കങ്ങളും ഗൾഫ് മേഖലയിൽ നിന്നുള്ള
എണ്ണ ഇറക്കുമതിയും 85 % കറാച്ചി തുറമുഖം
വഴി ആയിരുന്നു. അതായത് കറാച്ചി തുറമുഖം
നിശ്ചലം ആയാൽ പാകിസ്ഥാന്റെ
ഗാർഹിക - സൈനിക ആവശ്യങ്ങൾക്കായു
ള്ള 80% ഇന്ധന വരവ് ഉടനെ നിലക്കും . യുദ്ധം
മുറുകാൻ തുടങ്ങിയ ഉടനെ തന്നെ ഇന്ത്യൻ
നേവിയുടെ ഈസ്റ്റേൺ കമ്മാണ്ടിൽ ഉള്ള
കപ്പലുകൾ പതുക്കെ അറബിക്കടലിലേക്ക്
നീങ്ങാൻ അഡ്മിറൽ സുശീൽ കുമാർ ആജ്ഞ
കൊടുത്തിരുന്നു. ഇസ്രായേൽ
സഹായത്തോടെ ഇന്ത്യൻ സൈന്യം
മലനിരകളിൽ പിടിമുറുകിയപ്പോൾ ഇന്ത്യൻ
നേവിയുടെ 30 കപ്പലുകൾ പാകിസ്താന്റെ
കറാച്ചി തുറമുഖത്തു നിന്ന് കേവലം 13
നോട്ടിക്കൽ മൈൽ അകലെ ഒരു "നേവൽ
ബ്ലോക്കേഡ് " തീർത്തു കഴിഞ്ഞിരുന്നു. ആ
സമയത് പാകിസ്താന് പ്രധാനപ്പെട്ട മൂന്നു
ഓയിൽ റിഫൈനറികൾ ആണ്
ഉണ്ടായിരുന്നത് . അതിൽ കറാച്ചിയും
റാവൽപിണ്ടിയും പ്രവർത്തിക്കുന്നത്
കറാച്ചി തുറമുഖം വഴിയും. കൂടാതെ
പാകിസ്ഥാന് ഇന്ത്യയുടേത് പോലെ
സർക്കാർ അധീനതയിൽ ഉള്ള അനവധി
എണ്ണ ടാങ്കറുകളും ഉണ്ടായിരുന്നില്ല. അത്
കൊണ്ട് തന്നെ അധികം എണ്ണ ശേഖരിച്ചു
വക്കുക എന്നത് പാകിസ്ഥാന് സാധ്യവും
ആയിരുന്നില്ല. പാകിസ്ഥാന്റെ പ്രധാന
ആശ്രയം ഗൾഫ് മേഖലയിലെ എണ്ണ
ഉൽപാദന സുഹൃദ് രാജ്യങ്ങൾ ആയിരുന്നു.
പാക്കിസ്ഥാന്റെ ആ കപ്പൽ ചാൽ
ഇന്ത്യൻ നേവി പൂർണ്ണമായും അടച്ചു
കളഞ്ഞു. എല്ലാ ഭാഗത്തു നിന്നും
തിരിച്ചടി കിട്ടാൻ തുടങ്ങിയ
പാകിസ്ഥാൻ ആണവ ആയുധം
ഉപയോഗിക്കുമോ എന്ന ഒരു ഭീതി പരന്നു.
എന്നാൽ അങ്ങനെ ഒരു ശ്രമം നടന്നാൽ അത്
പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ
പൂർണ്ണ നാശം ആയിരിക്കും എന്ന്
അമേരിക്ക പാകിസ്ഥാനു മുന്നറിയിപ്പ്
നൽകി. കാരണം അങ്ങനെ ഒരു പ്രകോപനം
ഉണ്ടാവുന്ന പക്ഷം അറബിക്കടലിൽ
കറാച്ചി തുറമുഖത്തിന് കേവലം 13
നോട്ടിക്കൽ മൈൽ അകലത്തിൽ
നിൽക്കുന്ന ഇന്ത്യൻ നേവിയുടെ
പടക്കപ്പലുകൾ ആണവ - ജൈവ - കെമിക്കൽ
ആയുധങ്ങൾ പാകിസ്ഥാന് മേൽ വർഷിക്കും
. പാകിസ്ഥാൻ എന്ന ഭൂപ്രദേശം തന്നെ
ഇല്ലാതാവും എന്നും അമേരിക്ക
മുന്നറിയിപ്പ് നൽകി. യുദ്ധം
ഉടമ്പടികളോടെ അവസാനിപ്പിക്കാൻ
പാകിസ്ഥാൻ അമേരിക്കക്കു മേൽ
സമ്മർദ്ദം ചെലുത്തി. അമേരിക്കൻ
പ്രസിഡണ്ട് ബിൽ ക്ലിന്റൺ ഇന്ത്യൻ
പ്രധാനമന്ത്രി അടൽ ബിഹാരി
വാജ്പേയിയേയും പാകിസ്ഥാൻ
പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും
ഉടനെ വാഷിംഗ്ടണ്ണിൽ ചർച്ചക്ക്
വിളിച്ചു. നവാസ് ഷെരീഫ് ഉടനടി
അമേരിക്കയിൽ ചർച്ചക്കായി
എത്തിച്ചേർന്നു. എന്നാൽ ഇന്ത്യൻ
പക്ഷത്തു നിന്നും അടൽ ബിഹാരി വാജ്പയീ
ആ ചർച്ച നിരാകരിക്കുകയും നവാസ്
ഷെരീഫ് പാകിസ്ഥാൻ ജനറലിന് ഇന്ത്യൻ
അതിർത്തി കടന്നു മുന്നേറാൻ നിർദേശം
കൊടുക്കുന്ന ഓഡിയോ ടേപ്പ് പുറത്തു
വിടുകയും ചെയ്തു . തോൽവി
അംഗീകരിക്കുക എന്നത് മാത്രമായി
പാകിസ്ഥാനെ പിടിച്ചു കെട്ടുക
എന്നതായിരുന്നു വാജ്പേയിയുടെ ലക്ഷ്യം .
ഇന്ത്യൻ സൈന്യം LOC അതിർത്തിയെ
മാനിച്ചു കൊണ്ട് പാകിസ്ഥാൻ
സൈന്യത്തെ അതിർത്തിക്കപ്പുറം
തുരത്തി ഓടിച്ചു. പിന്നീട് ഒരിക്കൽ നവാസ്
ഷെരീഫ് മാധ്യമങ്ങളോട് സംസാരിക്കവെ
തുറന്നു സമ്മതിച്ചു, ഇന്ത്യൻ നേവി
പാക്കിസ്ഥാന്റെ സപ്ലൈ ചെയിൻ
മുറിക്കുന്ന സമയത്തു പാകിസ്ഥാന്റെ
കൈവശം കേവലം 6 ദിവസത്തെ എണ്ണ
ശേഖരം മാത്രമാണ് ഉണ്ടായിരുന്നത് എന്ന്.
യുദ്ധമുഖത്തു നിന്ന് പാകിസ്ഥാൻ
പിന്മാറാൻ ഉണ്ടായ രണ്ടു കാരണങ്ങളിൽ
പ്രധാനപ്പെട്ട ഒരു കാരണം ആയിരുന്നു അത്.
കാർഗിൽ യുദ്ധസമയത്ത് വീര്യത്തോടെ
പോരാടിയ ഇന്ത്യൻ സൈന്യത്തിന്
താങ്ങായി നിന്ന ഈ രണ്ടു കാര്യങ്ങൾ
പലപ്പോഴും യുദ്ധഗാഥകളിൽ നിശബ്ദം
ആയിരിക്കും. ഇസ്രായേലും ഇന്ത്യൻ
നാവിക സേനയും അങ്ങനെ ഇന്ത്യയുടെ
കാർഗിൽ യുദ്ധവിജയത്തിൽ നിർണ്ണായക
പങ്കു വഹിച്ചു.
അന്ന് യുദ്ധമുഖത്ത് നിർണ്ണായക സമയത്ത്
അമേരിക്കയുടെ ഗതി നിർണ്ണയ
സംവിധാനം ആയ GPS
സംവിധാനത്തിന്റെ സഹായം ഇന്ത്യക്ക്
ലഭ്യമാക്കാൻ അമേരിക്ക
തയ്യാറാകാതിരുന്ന ആ സാഹചര്യം ആണ്
ഇന്ത്യക്ക് സ്വന്തമായി ഒരു ഗതി നിർണ്ണയ
സംവിധാനം വേണം എന്ന ശക്തിയായ
ആവശ്യം ഉയർന്നു വരാൻ കാരണമായത് . ആ
യുദ്ധത്തിന് ശേഷം ഇന്ത്യൻ
ശാസ്ത്രലോകവും ISRO യും നടത്തിയ കഠിന
പരിശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ
ദിവസം ഇന്ത്യയുടെ സ്വന്തം ഗതി
നിർണ്ണയ സംവിധാനം - IRNSS - NAVIK
പൂർണ്ണമായും പ്രവർത്തന ക്ഷമമായി
കഴിഞ്ഞു. ഇപ്പോൾ പാകിസ്ഥാൻ
സൈന്യത്തിനെ മാത്രമല്ല പാകിസ്ഥാൻ
ചൈന തുടങ്ങിയ രാജ്യങ്ങളുടെ
തന്ത്രപ്രധാനമായ അതിർത്തി മേഖല
അടക്കമുള്ള ഭാഗങ്ങൾ കേവലം 10 മീറ്റർ
ദൂരത്തു നിന്ന് നമുക്ക് കാണാൻ സാധിക്കും.
അതായത് പാകിസ്ഥാൻ പട്ടാളം കഴിക്കുന്ന
ആഹാരം ഏത് എന്ന് പറയാൻ പറ്റുന്ന
അകലത്തിൽ . കാർഗിൽ യുദ്ധ
വിജയത്തിന്റെ 17 മത് ആഘോഷസമയത്തു
തന്നെ IRNSS പൂർണ്ണമായും സജ്ജമായത് ഒരു
പക്ഷെ യാദൃശ്ചികം ആവാം. ഇന്ന്
സ്വന്തമായി ഗതി നിർണ്ണയ
സംവിധാനമുള്ള അമേരിക്ക, റഷ്യ, ചൈന ,
യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവർ
ഉൾപ്പെടുന്ന സംഘത്തിൽ ഇന്ത്യ വലത്
കാൽ വച്ച് കയറിയിരിക്കുന്നു.
ജയ് ഹിന്ദ്.