Google Ads

Wednesday, January 31, 2018

The day polio vaccine was invented 1955 April 12

1955 ഏപ്രിൽ 12

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് അമേരിക്ക വിളിച്ചുകൂവിയ ദിനം.

ഡോ. ജോനാസ് സാൽക്ക് വികസിപ്പിച്ചെടുത്ത പോളിയോ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ സുദിനം.

ജനങ്ങൾ അമേരിക്കൻ തെരുവുകളിൽ നൃത്തം ചെയ്തു കെട്ടിപ്പിടിച്ചു.

കാറുകൾ നിർത്താതെ ഹോൺ അടിച്ചു.

ഫാക്ടറികൾ ആഹ്ളാദ സൈറൻ മുഴക്കി.

സ്ക്കൂളുകളിൽ കുട്ടികളും അധ്യാപകരും പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി.

പോളിയോ വാക്സിൻ കണ്ടുപിടിച്ച ഡോ.ജോനാസ് സാൽക്ക് ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോയായി.

അമേരിക്കയുടെ കൺകണ്ട ദൈവമായി.

ടൈം മാഗസിൻ മുഖച്ചിത്രമായി.

ഒരു വാക്സിൻ കണ്ടൂപിടിച്ചതിൽ ഇത്ര ആഹ്ളാദിക്കാൻ എന്തിരിക്കുന്നുവെന്ന് ഇന്ന് നമുക്ക് തോന്നിയേക്കാം..!

1952ൽ 58000 അമേരിക്കക്കാർക്ക് പോളിയോ ബാധിച്ചു.

21000 പേർ ശരീരം തളര്‍ന്ന് കിടപ്പിലായി.

3000 ആളുകൾ മരിച്ചു.

അമേരിക്ക അക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകർച്ചവ്യാധിയായിരുന്നു പോളിയോ.

മുഖ്യമായും കൂട്ടികളാണ് പോളിയോ വൈറസിന് ഇരയായിരുന്നതെങ്കിലും മുതിർന്നവരേയും ഈ മാരകരോഗം വെറുതെ വിട്ടില്ല.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്ലാങ്ക്ളിൻ ഡി റൂസ് വെൽറ്റിന് മുപ്പതിഒൻപതാം വയസ്സിൽ പോളിയോ പിടിപെട്ടു.

ശരീരത്തിൻറെ പകുതി തളർന്നുപോയ അദ്ദേഹത്തിൻറെ പിൽക്കാല ജീവിതം മുഴുവൻ വീൽച്ചെയറിലായിരുന്നു.

സമ്മർ സീസണായ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലായിരുന്നു അമേരിക്കയിൽ പോളിയോ പടർന്നുപിടിച്ചിരുന്നത്.

ആർക്കും എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയിൽ പോളിയോ എന്ന് കേൾക്കുമ്പോൾ തന്നെ അമേരിക്ക ഞെട്ടിവിറച്ചിരുന്നു.

അതിസമ്പന്ന അമേരിക്കയിലെ അവസ്ഥ ഇതാകുമ്പോൾ മറ്റ് രാജ്യങ്ങളുടെ കാര്യം വെറുതെ ഊഹിച്ചാൽ മതിയല്ലോ..!

1953 മാർച്ച് 26 നാണ് പോളിയോയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ വെറൽ ലാബ് മേധാവിയായിരുന്ന ജോനാസ് സാൽക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു ദിവസം '48 മണിക്കൂർ എന്ന കണക്കിൽ അനേകം മാസങ്ങൾ' ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ ഗഷേഷണ തപസ്സിൻറെ സദ്ഫലം.

വാക്സിൻ ജോനാസ് സാൽക്ക് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലുമാണ് ആദ്യം പരീക്ഷിച്ചത്.

1954ൽ വാക്സിൻറെ ക്ളിനിക്കൽ ട്രയൽ ആരംഭിച്ചു.

18 ലക്ഷം അമേരിക്കൻ സ്ക്കൂൾ കുട്ടികളിൽ വാക്സിൻ കുത്തിവച്ചു.

മൂന്നരലക്ഷത്തോളം ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ സന്നദ്ധ സേവകർ എല്ലാവരും ചേര്‍ന്ന് ഒരേ മനസ്സോടെ ഒത്തുചേർന്നൊരു മഹായജ്ഞമായിരുന്നു ഈ ക്ളിനിക്കൽ ട്രയൽ.

അമേരിക്കൻ സർക്കാരിൽ നിന്നോ മരുന്നുകമ്പനികളിൽ നിന്നോ യാതൊരു ധനസഹായവും കൈപ്പറ്റാതെ പൂർണ്ണമായും പൊതുജനങ്ങളുടെ ഡൊണേഷൻ കൊണ്ടാണ് ഈ പരീക്ഷണങ്ങളെല്ലാം നടന്നത്.

പോളിയോയുടെ ഇരയായ ലോകത്തിലെ ഏറ്റവും പ്രശസ്ത മനുഷ്യനായിരുന്ന പ്രസിഡന്റ് റൂസ് വെൽറ്റ് സ്ഥാപിച്ച The National Foundation for Infantile Paralysis എന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് വാക്സിൻ ഗവേഷണ പരീക്ഷണങ്ങളുടെ ചുക്കാൻ പിടിച്ചത്.

മാതാപിതാക്കൾ സ്വമേധയാ കുട്ടികളുമായി മുന്നോട്ടുവന്ന് വാക്സിൻ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു.

അത്രയ്ക്കായിരുന്നു അക്കാലത്ത് അമേരിക്കയിലെ പോളിയോഭീതി.

കുത്തിവയ്പെടുത്ത 40000 കുട്ടികളുടെ രക്തസാമ്പിളുകൾ പരിശോധിക്കപ്പെട്ടു.

ഫലം വന്നു.

ജോനാസ് സാൽക്കിൻറെ മുന്നിൽ
പോളിയോ വൈറസ് തോറ്റടിയറവു പറഞ്ഞു.

ശാസ്ത്രം ജയിച്ചു രോഗം തോറ്റു.

പോളിയോ വാക്സിൻറെ പേറ്റൻറ് വേണ്ടെന്ന് പറഞ്ഞ ഡോ. ജോനാസ് സാൽക്ക് ശാസ്ത്രത്തിൻറെ മാനവിക മുഖമായി മാറി.

Tuesday, January 30, 2018

ആനന്ദം ബ്ഹ്മഃ

*ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു.* *അതിനു മറുപടി* **നല്‍കുന്നതിപ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ ഈ ക്കാണായതെല്ലാം ഉണ്ടാകുന്നത്* *യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം.* * ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെവിടുന്നു.* *ഭൃഗുവിനോടു പറയുന്നു. വീണ്ടും തപസിനുശേഷം മനസ്സിലായി പ്രാണനാണു* *ബ്രഹ്മം എന്ന് കാരണം* *പ്രാണന്‍* *ഉണ്ടായപ്പോഴാണല്ലോ* *ജീവികള്‍ ഉണ്ടായത്.* *പ്രാണന്‍കൊണ്ടാണല്ലോ* *വര്‍ത്തിക്കുന്നത് പ്രാണന്റെ നാശമാണല്ലോ * *ജീവനാശവും,* *അതുകൊണ്ട് പ്രാണന്* *ബ്രഹ്മമാകുന്നു എന്ന് കഠിനമായ തപസ്സിനുശേഷം ഗുരുവിനോടുപറഞ്ഞു. ഗുരു പറഞ്ഞു പോരാ മകനേ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു* *തപസ്സിനായിപ്പോയി. കഠിന തപസ്സുകൊണ്ട് വീണ്ടും ഭൃഗുവിന് മനസ്സിലായി മനസ് ബ്രഹ്മമാകുന്നു എന്ന്. കാരണം* *മനസ്സുണ്ടാകുമ്പോഴാണല്ലോ സര്‍വ്വതിലും ഞാനെന്ന ഭാവം ഉണ്ടാകുന്നത്.* *മനസ്സുകൊണ്ടുതന്നെ വര്‍ത്തിക്കുകയും മനസ്സിനുള്ളില്‍ നശിക്കുകയും ചെയ്യുമല്ലോ. അതുകൊണ്ട് മനസ്സ് ബ്രഹ്മമാകുന്നു എന്ന്. ഗുരുവിനെ ധരിപ്പിച്ചു. ഗുരു പോരാ മകനേ വീണ്ടും തപസ്സു ചെയ്യൂ എന്നു വീണ്ടും കഠിനമായ തപസ്സുകൊണ്ട് ഭൃഗുവിനു മനസ്സിലായി വിജ്ഞാനം നശിച്ചാല്‍ സര്‍വ്വതും നശിക്കുകയും ചെയ്യുന്നല്ലോ അതുകൊണ്ട് വിജ്ഞാനം ബ്രഹ്മം ആകുന്നൂവെന്ന് ഗുരുവിനെ* *ധരിപ്പിച്ചു.ഗുരുപറഞ്ഞു പോരാ മകനെ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു* *കഠിനതപസ്സനുഷ്ഠിച്ചു. തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞൂ ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു.*

Abbreviations :-)

1. *PAN*
Permanent Account Number.

2. *PDF*
Portable Document format.

3. *SIM*
Subscriber Identity Module.

4. *ATM*
Automated Teller Machine.

5. *IFSC*
Indian Financial System Code.

6. *FSSAI(Fssai)*
Food Safety & Standards
Authority of India.

7. *Wi-Fi*
Wireless Fidelity.

8. *GOOGLE*
Global Organization Of
Oriented Group
Language Of Earth.

9. *YAHOO*
Yet Another Hierarchical
Officious Oracle.

10. *WINDOW*
Wide Interactive Network
Development for
Office work Solution.

11. *COMPUTER*
Common
Oriented Machine.
Particularly United
and used under Technical
and Educational Research.

12. *VIRUS*
Vital Information
Resources Under Siege.

13. *UMTS*
Universal
Mobile Telecommunicati ons
System.

14. *AMOLED*
Active-Matrix Organic Light-
Emitting diode.

15. *OLED*
Organic
Light-Emitting diode.

16. *IMEI*
International Mobile
Equipment Identity.

17. *ESN*
Electronic
Serial Number.

18. *UPS*
Uninterruptible
Power Supply.

19. *HDMI*
High-Definition
Multimedia Interface.

20. *VPN*
Virtual Private Network.

21. *APN*
Access Point Name.

22. *LED*
Light Emitting Diode.

23. *DLNA*
Digital
Living Network Alliance.

24. *RAM*
Random Access Memory.

25. *ROM*
Read only memory.

26. *VGA*
Video Graphics Array.

27. *QVGA*
Quarter Video
Graphics Array.

28. *WVGA*
Wide video Graphics Array.

29. *WXGA*
Widescreen Extended
Graphics Array.

30. *USB*
Universal Serial Bus.

31. *WLAN*
Wireless
Local Area Network.

32. *PPI*
Pixels Per Inch.

33. *LCD*
Liquid Crystal Display.

34. *HSDPA*
High Speed Down link
Aacket Access.

35. *HSUPA*
High-Speed Uplink
Packet Access.

36. *HSPA*
High Speed
Packet Access.

37. *GPRS*
General Packet
Radio Service.

38. *EDGE*
Enhanced Data Rates
for Globa Evolution.

39. *NFC*
Near
Field Communication.

40. *OTG*
On-The-Go.

41. *S-LCD*
Super Liquid
Crystal Display.

42. *O.S*
Operating System.

43. *SNS*
Social Network Service.

44. *H.S*
HOTSPOT.

45. *P.O.I*
Point Of Interest.

46. *GPS*
Global
Positioning System.

47. *DVD*
Digital Video Disk.

48. *DTP*
Desk Top Publishing.

49. *DNSE*
Digital
Natural Sound Engine.

50. *OVI*
Ohio Video Intranet.

51. *CDMA*
Code Division
Multiple Access.

52. *WCDMA*
Wide-band Code
Division Multiple Access.

53. *GSM*
Global System
for Mobile Communications.

54. *DIVX*
Digital Internet
Video Access.

55. *APK*
Authenticated
Public Key.

56. *J2ME*
Java 2
Micro Edition.

57. *SIS*
Installation Source.

58. *DELL*
Digital Electronic
Link Library.

59. *ACER*
Acquisition
Collaboration
Experimentation Reflection.

60. *RSS*
Really
Simple Syndication.

61. *TFT*
Thin Film Transistor.

62. *AMR*
Adaptive
Multi-Rate.

63. *MPEG*
Moving Pictures
Experts Group.

64. *IVRS*
Interactive
Voice Response System.

65. *HP*
Hewlett Packard.


*Do we know actual full form*
*of some words???*

66. *NEWS PAPER =*
North East West South
Past and Present
Events Report.

67. *CHESS =*
Chariot,
Horse,
Elephant,
Soldiers.

68. *COLD =*
Chronic,
Obstructive,
Lung,
Disease.

69. *JOKE =*
Joy of Kids
Entertainment.

70. *AIM =*
Ambition in Mind

71. *DATE =*
Day and Time Evolution.

72. *EAT =*
Energy and Taste.

73. *TEA =*
Taste and Energy
Admitted.

74. *PEN =*
Power Enriched in Nib.

75. *SMILE =*
Sweet Memories
in Lips Expression.

76. *ETC. =*
End of
Thinking Capacity.

77. *OK =*
Objection Killed.

78. *Or =*
Orl Korec
(Greek Word)

79. *Bye =*♥️
Be with You Everytime.
. ഒരു സ്ത്രീ തന്‍റെ ജീവിതത്തില്‍
ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്‌ എന്നൊരു ചോദ്യം ഒരുപാടുനാളുകളായി എന്റെ മനസ്സിനെ അലട്ടിയിരുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പാണ്
എനിക്കതിനു തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചത്. എനിക്ക് ലഭിച്ച ആ ഉത്തരമാണ് ഇന്ന് ഒരു കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്‌.
പണ്ടു പണ്ടു സോമേശ്വരന്‍ എന്നൊരു രാജാവ് തെക്കേ ഇന്ത്യയിലെ ഒരു കൊച്ചു നാട്ടു രാജ്യം ഭരിച്ചിരുന്നു. തൊട്ടയല്‍പക്കത്തുള്ള കൂടുതല്‍ സൈനിക ശേഷിയുള്ള
ഒരു രാജാവ് സോമേശ്വരനെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും അയാള്‍ ഭരിച്ചിരുന്ന രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. സോമേശ്വരന്റെ ചെറുപ്പവും
ചുറുച്ചുറുക്കും കണ്ടു തല്‍പ്പരനായ രാജാവ് അയാളെ പതിവുപോലെ കല്‍ത്തുറൂങ്കില്‍ അടക്കാതെ, ഒരു അവസരം കൊടുത്തു. രാജാവ് ചോദിക്കുന്ന ഒരു
ചോദ്യത്തിന് ശരിയായ ഉത്തരം ഒരു വര്‍ഷത്തിനുള്ളില്‍ കൊടുക്കുകയാണെങ്കില്‍ അയാള്‍ ജീവിതകാലം സ്വതന്ത്രനായിരിക്കും. അല്ലെങ്കില്‍ അയാളെ
തൂക്കി കൊല്ലും... ഇതായിരുന്നു ആ ഓപ്ഷന്‍. സോമേശ്വരന്‍ സമ്മതിച്ചു. അല്ലാതെ വേറെ വഴിയില്ലല്ലോ. ഒരു സ്ത്രീ തന്‍റെ ജീവിതത്തില്‍
ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്‌ എന്നതായിരുന്നു ആ ചോദ്യം...! രാജാവ് കുറെ നാളുകളായി ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് പിന്നാലെയായിരുന്നു
എന്നതായിരുന്നു സത്യം. ഒരവസരം കിട്ടിയപ്പോള്‍ ബുദ്ധിമാനും ചെറുപ്പക്കാരനുമായ സോമേശ്വരന്‍റെ തലയിലേക്ക് ഇട്ടു കൊടുത്തു എന്ന് മാത്രം.
സോമേശ്വരന്‍ ഉടനെ തന്റെ അന്വേഷണം ആരംഭിച്ചു. തന്റെ രാജ്യത്തിലെ പ്രധാനപെട്ട എല്ലാവരുടെ അരികിലും അയാള്‍ ഈ ചോദ്യവുമായി അലഞ്ഞു.പണ്ഡിതര്‍
രാജകുടുംബത്തിലുള്ള സ്ത്രീകള്‍, ആരാധനാലയങ്ങളിലും തെരുവുകളിലും അയാള്‍ കണ്ട ആളുകള്‍ അങ്ങനങ്ങനെ.. ആരില്‍ നിന്നും തൃപ്തികരമായ
ഒരുത്തരം കിട്ടിയില്ല. നാളുകള്‍ കടന്നു പോയ്കൊണ്ടിരുന്നു. ആ രാജ്യത്തില്‍ ഒരു മന്ത്രവാദിനി താമസിച്ചിരുന്നു, ചിലര്‍ പറഞ്ഞു അവര്‍ക്ക് അയാളെ സഹായിക്കാന്‍
കഴിയുമെന്ന്. സോമേശ്വരന്‍ മന്ത്രവാദിനിയെ കാണാന്‍ തീരുമാനിച്ചു. മന്ത്രവാദിനിയെ കണ്ട സോമേശ്വരന്‍ ശരിക്കും ഞെട്ടി. ഒരു കരാള രൂപം. ഒറ്റപ്പല്ലു മാത്രമുള്ള
മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ. ഒരു പ്രത്യക തരം വാട അവര്‍ക്കു ചുറ്റും ഉള്ളതായി അയാള്‍ക്കു തോന്നി. അയാള്‍ നേരെ കാര്യം പറഞ്ഞു. മന്ത്രവാദിനി കുറച്ചു
നേരം ആലോചിച്ചു നിന്നിട്ട് മറുപടി പറഞ്ഞു: "ഇതിന്റെ ഉത്തരം ഞാന്‍ പറയാം.. പക്ഷെ പ്രതിഫലമായി നീയെന്നെ വിവാഹം കഴിക്കണം.
വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഞാനിതിന്റെ ഉത്തരം പറയാം.." സോമേശ്വരന്‍ ആകെ ചിന്താ കുഴപ്പത്തിലായി. ഇവരെ വിവാഹം കഴിക്കുന്നതാണോ
കൊല്ലപെടുന്നതാണോ നല്ലത്..? ഒരല്പ്പം ആലോചിച്ചതിനു ശേഷം അയാള്‍ പറഞ്ഞു: "എനിക്ക് സമ്മതമാണ്.." സ്വന്തം ജീവന്‍ തന്നെ മനുഷ്യന് ഏറ്റവും വലുത്...!
അടുത്ത ദിവസം തന്നെ അവര്‍ വിവാഹിതരായി. ഒരു മന്ത്രവാദിനിയെ വിവാഹം കഴിക്കേണ്ടി വന്നല്ലോ എന്ന സങ്കടത്തില്‍
തരക്കേടില്ലാതെ മദ്യപിച്ചാണ് രാത്രി വീട്ടിലേക്ക്‌ കയറി വന്നത്. മുറി തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച കണ്ടു അയാള്‍ ഞെട്ടി. തന്റെ ജീവിതത്തില്‍
ഇതു വരേയ്ക്കും കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ അതാ അയാളുടെ കിടക്കയില്‍ ഇരിക്കുന്നു. അയാളുടെ അങ്കലാപ്പ് കണ്ടു അവള്‍ പറഞ്ഞു:
ഇതു ഞാന്‍ തന്നെയാണ്. ഞാന്‍ ഇങ്ങനെയാണ്.. പകല്‍ ഒരു ദുഷ്ട മന്ത്രവാദിനിയുടെ രൂപം, രാത്രി സുന്ദരമായ ഈ രൂപം.. നിങ്ങള്‍ക്ക് വേണേല്‍ ഞാന്‍ ഒരു
ഓപ്ഷന്‍ തരാം.. പകല്‍ സുന്ദര രൂപം.. രാത്രിയില്‍ മന്ത്രവാദിനിയുടെയും.. അത് നിങ്ങള്‍ക്ക് തീരുമാനിക്കാം... ഇതുകേട്ട് സോമേശ്വരന്‍ ആലോചിക്കാന്‍
തുടങ്ങി.. പകല്‍ സുന്ദരിയായാല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുമ്പില്‍ അവളെ സുന്ദരിയായി അവതരിപ്പിക്കാം.. പക്ഷെ രാത്രി...?

ഇതിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നവരോടോന്നു ചോദിക്കട്ടെ.. ഇതുപോലൊരു അവസരം നിങ്ങള്‍ക്ക് വരുകയാണെങ്കില്‍ എന്തായിരിക്കും ഉത്തരമെന്നു ചിന്തിച്ചു നോക്കു... കിട്ടിയോ..?
കിട്ടികാണുമെന്നു കരുതുന്നു...!

സോമേശ്വരന്‍ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തന്റെ മറുപടി അവളെ അറിയിച്ചു. "നീ ഏതു രൂപം ധരിക്കണമെന്നോ എങ്ങനെ ജീവിക്കണമെന്നോ
നീ തന്നെയാണ് തീരുമാനിക്കേണ്ടത്. ഞാനല്ല. സാമാന്യ ബുദ്ധിയുള്ള ഒരു സ്ത്രീ എന്ന നിലക്ക് അത് നീ തന്നെ നിശ്ചയിച്ചു കൊള്ളൂ. നിന്‍റെ ഏതു തീരുമാനവും അന്ഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്."
ഇതു കേട്ടപ്പോള്‍ നമ്മുടെ മന്ത്രവാദിനി വളരെ സന്തുഷ്ടയായി. പകലും രാത്രിയും അവള്‍ തന്‍റെ ഇപ്പോഴുള്ള സുന്ദരരൂപത്തില്‍ തന്നെ അയാളുടെ കൂടെയുണ്ടാകും
എന്ന് അയാള്‍ക്ക്‌ ഉറപ്പു കൊടുത്തു. അയാള്‍ക്ക് വലിയ സന്തോഷമായി. പെട്ടന്നെന്തോ ഓര്‍ത്തിട്ടു അയാള്‍ ചോദിച്ചു: "അതൊക്കെ പോട്ടേ, ഇന്നു രാത്രിയില്‍ എന്നോട്
പറയാമെന്നേറ്റ ഉത്തരമെവിടെ..?"
"അതിനുള്ള ഉത്തരം നിങ്ങളിപ്പോള്‍ പറഞ്ഞു കഴിഞ്ഞു കുമാരാ....സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്..അപ്പോള്‍ മാത്രമാണ്
അവളുടെ യഥാര്‍ത്ഥ സൌന്ദര്യം പുറത്തുവരുന്നത്‌...മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ വിധിക്കപെടുന്ന ഒരു സ്ത്രീ ജീവിതം അത്രമേല്‍
വികൃതമായിരിക്കുo!!!!!!!!

പ്രതീക്ഷ

മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ല്‍ അര്‍മേനിയയില്‍ ഉണ്ടായത് .
നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വതും നശിച്ചു .
ദുരന്തം പത്തിവിടര്‍ത്തിയാടുന്ന ആ അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെത്തേടി അവന്‍ പഠിച്ചിരുന്ന സ്കൂളിലെക്കോടി .
തകര്‍ന്നു വീണു കിടക്കുന്ന സ്കൂള്‍ കെട്ടിടമാണ് അയാള്‍ അവിടെ കണ്ടത് .
അതിനുള്ളില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും എന്ന ചിന്ത ആ പിതാവിന്റെ ഹൃദയം തകര്‍ത്തു.
എങ്കിലും മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെ നിന്നും പിന്മാറില്ലെന്നു അയാള്‍ തീരുമാനിച്ചു .
മകന്റെ ക്ലാസ്റൂം എവിടെയായിരുന്നു എന്നറിയാവുന്നത് കൊണ്ട് ഒരു മണ്‍വെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റുമൊക്കെ എടുത്തു മാറ്റാന്‍ തുടങ്ങി .
അയാളുടെ പ്രവൃത്തി കണ്ടു അവിടെ കൂടി നിന്ന പോലീസ്‌ അധികാരികള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
"വീണ്ടും ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.എല്ലായിടത്തും തീ പടര്‍ന്നിരിക്കുന്നു . പലയിടത്തും സ്ഫോടനങ്ങളും നടന്നിരിക്കുന്നു . . നിങ്ങള്‍ രക്ഷാ സങ്കേതത്തിലേക്ക് പോകു .അതെ ഇനി മാര്‍ഗ്ഗമുള്ളൂ "

പക്ഷെ അയാള്‍ പിന്മാറിയില്ല .
"എന്നെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാണോ .എങ്കില്‍ ഇവിടെ വന്നു എന്റെ മകനെ കണ്ടു പിടിക്കാന്‍ സഹായിക്കൂ .എന്റെ മകനെ കാണാതെ ഞാന്‍ ഇവിടെ നിന്ന് എങ്ങോട്ടുമില്ല "
അയാള്‍ അവരോടു പറഞ്ഞു .
എന്നാല്‍ പോലീസ്‌ അധികാരികള്‍ അവിടെ നിന്നില്ല .
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും
രക്ഷാസങ്കേതങ്ങളിലേക്കോടി.
ആരുടേയും സഹായമില്ലാതെ അയാള്‍ തന്റെ മകന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു .
ആ തെരച്ചില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടിട്ടും തന്റെ മകനെ കണ്ടെത്തുവാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല .
എങ്കിലും പ്രതീക്ഷ കൈവെടിയാതെ തെരച്ചില്‍ തുടര്‍ന്നു.
തെരച്ചില്‍ തുടങ്ങിയതിന്റെ മുപ്പത്തിയെട്ടാം മണിക്കൂറില്‍ ആ പിതാവ് തന്റെ മകന്റെ ശബ്ദം കേട്ടു.

അയാള്‍ മകനെ ഉറക്കെ വിളിച്ച
"അര്‍മാന്‍ഡ്!"
ഉടനെ അര്‍മാന്‍ഡും ഉറക്കെ വിളിച്ചു
ഡാഡീ!! ഡാഡീ!!
നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ മകനും അവന്റെ പതിമൂന്നു കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തി .
ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറെ സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു .
അങ്ങനെയാണ് അവന്റെ പതിമൂന്നു കൂട്ടുകാര്‍ക്കും രക്ഷപെടാന്‍ സാധിച്ചത് .

പക്ഷെ ഭൂകമ്പത്തില്‍ പ്പെട്ട് മുപ്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് പിടിച്ചു നില്‍കാന്‍ കഴിഞ്ഞത് ??
വിശപ്പും ദാഹവും ഭയവും എല്ലാം ചേര്‍ന്ന് ആ കുഞ്ഞുങ്ങള്‍ തകര്‍ന്നു പോകേണ്ടാതായിരുന്നതല്ലേ ??
ഈ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്‍കിയ ഉത്തരം ഇതായിരുന്നു :

"എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു .എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചു വരുമെന്നും
അങ്ങനെ അന്വേഷിച്ചു വരുമ്പോള്‍ എല്ലാവര്‍ക്കും രക്ഷപെടാമെന്നും അവരോടു പറഞ്ഞു .
എന്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്കറിയാമായിരുന്നു .ഒരിക്കല്‍ ഡാഡി എന്നോട് പറഞ്ഞിരുന്നു എനിക്ക് എന്ത് അപകടം ഉണ്ടായാലും ഡാഡി എന്നെ സാഹായിക്കാന്‍ എത്തുമെന്ന് .
എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഡാഡി എന്നെ രക്ഷിക്കുവാന്‍ എത്തുമെന്ന്"

പിതൃ പുത്ര ബന്ധത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങളാണ് നാം ഇവിടെ കാണുന്നത് ......
പരസ്പര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ മഹത്തായ നിമിഷങ്ങള്‍ .....
അര്‍മേനിയയിലെ ഭൂകമ്പം പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചുവെങ്കിലും ഒരു നിറകണ്‍ചിരിയായി അര്‍മാന്‍ഡും പിതാവും ഇന്നും ജീവിക്കുന്നു .......

ഏറ്റുമാനൂർ മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്ര ഭാവത്തിലുള്ള പരമശിവൻ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തി, വൈകുന്നേരം ശരഭമൂർത്തി, അത്താഴപൂജക്ക് ശിവശക്തി സങ്കല്പത്തിലും ആണ് ആരാധന. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണ വസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശരിയായ പേര്ഏറ്റുമാനൂർ മഹാദേവക്ഷേത്രംസ്ഥാനംരാജ്യം:ഇന്ത്യജില്ല:കോട്ടയംസ്ഥാനം:ഏറ്റുമാനൂർവാസ്തുവിദ്യയും ആചാരങ്ങളുംപ്രധാന ആഘോഷങ്ങൾ:തിരുവുത്സവം (കുംഭം)
ശിവരാത്രി.

*ഐതിഹ്യം*

ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു

*ചരിത്രം*

ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു. എന്നാൽ, അത് തെളിയിയ്ക്കുന്ന രേഖകളൊന്നും ക്ഷേത്രത്തിലില്ല. ക്ഷേത്രം ആദ്യം വടക്കുംകൂർ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ ഊരായ്മക്കാർ എട്ട് മനക്കാരായിരുന്നു. ഇതുവഴി 'എട്ടുമനയൂർ' എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാർക്കിടയിലെ ആഭ്യന്തരകലഹവും മറ്റുമായപ്പോൾ ക്ഷേത്രം തകർന്നുപോയി. പിന്നീട് കൊല്ലവർഷം 929-ൽ ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്തു. തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ പ്രഭുവിന്റെ ആശയമായിരുന്നു ഇത്. ഇപ്പോൾ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിയ്ക്കുന്നത്. 1540-ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീർത്തത്. തുടർന്ന് ക്ഷേത്രത്തിൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ തടഞ്ഞു. ചിലർ മൂശാരിയോട് ഇങ്ങനെ ചോദിച്ചു: 'ഇത്രയും വലിയ വിളക്ക് ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല. ഇതെവിടെ സ്ഥാപിയ്ക്കും?' മൂശാരിയ്ക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് ക്ഷേത്രത്തിനകത്തുനിന്നൊരാൾ തുള്ളിവന്ന് മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കൽപ്പുരയിൽ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വൻ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല. ആ വിദ്വാൻ സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. മൂശാരി അങ്ങനെ ഭഗവാനിൽ ലയിച്ചുചേർന്നുവത്രേ!

ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഇത് തിരുവിതാംകൂറിന്റെ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മ നേർന്ന വഴിപാടായിരുന്നു. എന്നാൽ, അത് നേരും മുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്റെ അനന്തരവനും പിൻഗാമിയുമായ കാർത്തിക തിരുനാൾ രാമവർമ്മയാണ് (ധർമ്മരാജ) ഇത് നടയ്ക്കുവച്ചത്. വാസ്തവത്തിൽ ഏഴരപ്പൊന്നാന വൈക്കത്ത് നേരാൻ വച്ചിരുന്ന വഴിപാടായിരുന്നുവത്രേ!തിരുവനന്തപുരത്തുനിന്ന് വൈക്കത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ഏറ്റുമാനൂരെത്തിയപ്പോൾ അല്പനേരം വിശ്രമിയ്ക്കാനും മറ്റുമായി രാജാവും ഭടന്മാരും കൂടി ഏറ്റുമാനൂരമ്പലത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെത്തി. ഏഴരപ്പൊന്നാനകളെ ഇറക്കിവച്ച് അവർ വിശ്രമിച്ചു. എന്നാൽ പോകാൻ നേരത്ത് ആനകളുടെ ദേഹത്തുനിന്ന് ഉഗ്രസർപ്പങ്ങൾ ഫണം വിടർത്തിനിൽക്കുന്നു! ഭയാക്രാന്തരായ രാജാവും ഭടന്മാരും അടുത്തുള്ള ഒരു ജ്യോത്സ്യരെക്കൊണ്ട് പ്രശ്നം വപ്പിച്ചുനോക്കി. അപ്പോൾ, അവ ഏറ്റുമാനൂരിൽ തന്നെ സമർപ്പിയ്ക്കണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്ന് തെളിഞ്ഞു. തുടർന്ന്, 1769 മെയ് മാസം 14-ആം തീയതി വെള്ളിയാഴ്ച ഒരു ശുഭമുഹൂർത്തത്തിൽ ഏഴരപ്പൊന്നാനകളെ ഭഗവാന് നടയ്ക്കുവച്ചു. പിന്നീട് മറ്റൊരു ഏഴരപ്പൊന്നാനയുണ്ടാക്കി അത് വൈക്കത്ത് സമർപ്പിയ്ക്കാമെന്ന് ധർമ്മരാജ വിചാരിച്ചു. പക്ഷേ, ഒരു ദിവസം അദ്ദേഹത്തിന് വൈക്കത്തപ്പന്റെ സ്വപ്നദർശനമുണ്ടായി. അതിൽ ഭഗവാന്റെ അരുളപ്പാട് ഇങ്ങനെയായിരുന്നു: 'മകനേ, നീ എന്റെയടുത്ത് മറ്റൊരു ഏഴപ്പൊന്നാന സമർപ്പിയ്ക്കേണ്ടതില്ല. പകരം, അതിന് വന്ന ചെലവിൽ കുറച്ച് സഹസ്രകലശം നടത്തിയാൽ മതി.' പിറ്റേന്നുതന്നെ ധർമ്മരാജ വൈക്കത്തേയ്ക്ക് പുറപ്പെട്ടു. വൈക്കത്തെത്തിയ അദ്ദേഹം ഏഴരപ്പൊന്നാന നേരാൻ വച്ച തുക കൊണ്ട് വൈക്കത്തപ്പന് സഹസ്രകലശം നടത്തുകയും ക്ഷേത്രത്തിലെ പ്രസാദമായ പ്രാതലുണ്ട് ആനന്ദദർശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, ഏഴരപ്പൊന്നാന കൊടുത്തതിൽ വൈക്കത്തപ്പന് ഏറ്റുമാനൂരപ്പനുമായി പിണക്കമാണെന്ന് അടുത്തകാലം വരെ ഭക്തർ വിശ്വസിച്ചുവന്നിരുന്നു. അതിന്റെ തെളിവായി ഏറ്റുമാനൂരുകാരാരും വൈക്കത്ത് അഷ്ടമിദർശനത്തിനോ വൈക്കത്തുകാർ തിരിച്ച് ഏറ്റുമാനൂരിൽ ആസ്ഥാനമണ്ഡപദർശനത്തിനോ പോയിരുന്നില്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെഐതിഹ്യമാലയിൽ ഈ കഥ വിശദമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് സ്ഥിതിയിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.

*പ്രധാന പ്രതിഷ്ഠ*

*തിരുവേറ്റുമാനൂരപ്പൻ* (ശിവൻ)

ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. 'അഘോരൻ' എന്ന വാക്കിന് ഒട്ടും ഘോരനല്ലാത്തവനെന്നും ഏറ്റവും ഘോരനായവനെന്നും അർത്ഥം പറഞ്ഞുവരുന്നു. ദുഷ്ടർക്ക് ഏറ്റവും ഘോരനായും, ശിഷ്ടർക്ക് ഏറ്റവും സൗമ്യനുമായി കാണപ്പെടുന്നു എന്നാണ് വിശ്വാസം. എന്നാലും, പൊതുവേ ഉഗ്രമൂർത്തീസങ്കല്പമാണ് ഈ പ്രതിഷ്ഠയ്ക്ക്. മൂന്നരയടിയോളം ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നത്. ഭഗവാൻ ഇവിടെ ദിവസവും മൂന്നുഭാവങ്ങളിൽ ദർശനം നൽകുന്നതായാണ് വിശ്വാസം. രാവിലെ ശിവശക്തി ഐക്യരൂപമായ അർദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും, വൈകീട്ട് പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും. രാവിലെ, അപസ്മാരയക്ഷനെ ചവുട്ടിമെതിയ്ക്കുന്ന നടരാജനും, ഉച്ചയ്ക്ക് നരസിംഹമൂർത്തിയുടെ കോപമടക്കിയ ശരഭനും, വൈകീട്ട് അർദ്ധനാരീശ്വരനുമാണെന്നൊരു പാഠഭേദം കൂടിയുണ്ട്.

*ക്ഷേത്രത്തിലെ പ്രത്യേകതകൾ*

കൊല്ലവർഷം 720-ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല[അവലംബം ആവശ്യമാണ്]. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ (ഉഷഃപൂജ) മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്[അവലംബം ആവശ്യമാണ്].

ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

പൂർണ്ണ വിശ്വാസം

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു.
അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്.
ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു
. ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു...

അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി.

അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്?

ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.

പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി.
പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ, അങ്ങ് തന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല
. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല... അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം.

ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി, എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി.

വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.

തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു
"സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനാമത്തിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "

ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം..

വെള്ളത്തിൽ കാലു താണു പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്
. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം
. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല.

അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും, ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ മനസിലാക്കാം.

(ശ്രീ രാമ കൃഷ്ണപരമഹംസൻ)

What a gesture....

This is an anecdote involving an ex Army soldier, who after retirement, was working with the Syndicate bank. There are not many people like this soldier. He is Col AK Jayachandran of 12 ASSAM.
Read on.....this is his account....
"In life there are some days when one feels terrible & some days, when one feels really good from within. One such happened on a Friday evening at around 7 pm last year in Sep. I was set to go home from the Bank. One clerk & an officer were all who remained in CPPC. The phone rang. I hesitated for a minute & then picked it up. It was a Veteran Honorary Captain. He was irate & sounded quite fed up. To cut a long story short, he'd approached his bank's branch to settle his dues from his son's pension, which had not been correctly calculated. They'd kept fobbing him off - talk to CPPC. He could rarely get through & couldn't explain his problem properly either. Finally he got my number from someone & called. I took his details - told my guys to take a look at it & tell me if he was really due. They did that & yes....there were arrears due to him. I called the Veteran to tell him that we would do it on Monday & credit it on Tuesday latest. Looking at the printout, I saw the name, Capt Manoj Pande ...no wife ...pension to parents ...date of death ...Kargil war days . Speaking to the old man at 7:30 pm, I asked him if he was the father of Param Vir Chakra (PVC), late Capt Manoj Pande. He confirmed. I said I would call again. Meanwhile, my staff had closed ther systems.... both youngsters....ready for a weekend. I sat them down & told them that we had a "PVC", who hadn't been paid his dues by the bank. I gave them a short brief on what Kargil was all about. Told them that we had to credit the dues tonight. They quietly went to their table & switched on their system. In the next one hour, they worked out his dues & arrears, which was around 8 Lakhs. This amount was credited into his fathers account at about 9 pm. I called up the father & told him that his account had been credited...he was very surprised...said it could've waited till Monday. I apologised for the banks delay & told him that having come to know, waiting till Monday would have been the biggest disrespect/dishonour to the PVC, so we had to do it tonight. I then asked the father to speak to both my boys ...they paid their respects to him. The old man thanked us & broke down ...he said that this one act had accorded more respect to the memory of his son, than any other civilian award. It was an emotional moment.
*REALLY A NICE GESTURE, FIT FOR A HERO OF THE NATION 👌👌👏👏👏👏👏*

ചപ്പ് ചവറുകൾ തീയിടരുത്

ദയവായി ചപ്പ് ചവറുകൾ തീയിടരുത്.
കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു.....
പുല്ലുകൾ കരിഞ്ഞുണങ്ങുന്നു....
****************************
പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി
നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും
ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്
തുടങ്ങിക്കഴിഞ്ഞു......
ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും
ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന
കാഴ്ച വൈകാതെ നമുക്ക് കാണാം.......
**************************************
ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന
സേവനം ആരറിയുന്നു?
*****************************************
👍 അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത ജൈവാവരണമാണ്.ii!
👍 വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ....!!
👍 ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ....!!
👍 മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ......!!
👍അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു
കയറാതിരിക്കാൻ......!!
👍 കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്
പോലെ വലിച്ചെടുത്ത് ഭൂമിയെ
കുടിപ്പിക്കാൻ......!!
👍 കിണറുകൾ വീണ്ടും നിറക്കാൻ.....!!
👍 മണ്ണ് തണുപ്പിക്കാൻ.....!!
👍 വൃക്ഷ വേരുകൾക്ക് വെള്ളം
ലഭ്യമാക്കാൻ....!!
********************************************
ഇവ തീയിട്ടാൽ എന്ത് സംഭവിക്കും?
********************************************
😢 മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും
😢 ഭൂമി ചൂടാകും
😢 നനവുകൾ വറ്റും
😢 തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും
അമിതമായി വെള്ളം ഒഴിക്കേണ്ടി വരും
😢 ജലാശയങ്ങളിലെ വെള്ളം വറ്റും
😢 കുടിവെള്ളം കുറയും
😢 കുടിക്കാനില്ലാതെ, നനക്കാനാവില്ല.
അങ്ങിനെ കൃഷി നശിക്കും.
********************************************
കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ?
********************************************
ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ
വെറും 2 % മാത്രമാണ് ചാരമാക്കിയാൽ
നമുക്ക് വളമായി ലഭിക്കുന്നത്.
അതേസമയം, അത് കത്തിക്കാതെ
ജൈവീകമായി വീണടിയുകയാണെങ്കിൽ
100 % എനർജിയും ഭൂമിയിലേക്ക്
എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും
അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന
പ്രശ്നങ്ങൾ വേറെയും.
ലാഭം ഏത്? ചിന്തിക്കുക.
********************************************
മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവും
നമ്മുടെ കർത്തവ്യമാണ്.
******************************************

മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി
നമ്മൾ നെട്ടോട്ടമോടുന്നു.
നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ
തൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ
അത്ഭുതം സംഭവിക്കും.
*******************************************
💐അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ
കത്തിക്കാതിരിക്കാനും, മഴവെള്ളം
ഒഴുക്കിക്കളയാതിരിക്കാനും നമുക്ക്
പ്രതിജ്ഞാബദ്ധരാവാം
💐 നമുക്ക് വേണ്ടി
💐ഭൂമിക്ക് വേണ്ടി
💐 പ്രകൃതിക്ക് വേണ്ടി
💐 വരും തലമുറക്ക് വേണ്ടി .....
ഈ പോസ്റ്റ് നിങ്ങൾ വെറും ലൈക്ക് അടിച്ച് പോകരുത് ഇത് നിങ്ങൾ ഷെയർ ചെയ്യണം ഒരാൾക്കെങ്കിലും അത് ചെയ്യുമല്ലോ എത്രയോ സമയം നമ്മൾ വെറുതെ കളയുന്നു ..

*പ്രകൃതി സംരക്ഷണവേദി*

Thursday, January 18, 2018

Cartoons 2018 Mobile phone, life

ശക്തികുളങ്ങര ഉത്സവം

*എന്താണ് ശക്തികുളങ്ങര ഉത്സവം ?*
*എവിടെയാണ് ശക്തികുളങ്ങര ഉത്സവം ?*
*എന്ന് എപ്പോൾ ?*
*ഏതൊക്കെ ആനകൾ*?
*എപ്പോൾ വന്നാൽ ഇത്രെയുംആനകളെ കാണാം ?????*
🐘🐘🐘🐘🐘🐘🐘🐘🐘🐘
കേരളത്തിലെ പ്രശസ്തമായ പ്രധാനപ്പെട്ട ആനകളും കൊല്ലം ജില്ലയിലെ എല്ലാ ആനകളും ഉൾപ്പെടെ 60നോട് അടുത്തുവരുന്ന ആനകളുടെ ഉത്സവം *ശക്തികുളങ്ങര ഉത്സവം*
കേരളത്തിൽ NH Highway 6 മണിക്കൂർ block ആക്കുന്ന ഒരേ ഒരു ഉത്സവം ആണ് ശക്തികുളങ്ങര കുഞ്ചാചെമ്മാമന്റെ ഉത്സവം ( ശക്തികുളങ്ങര ഉത്സവം ) *2018 ഫെബ്രുവരി 4*
4 കരയുടെ നാഥൻ ആയ ശക്തികുളങ്ങര കുഞ്ചാചെമ്മാമന്റെ ഉത്സവം
*വടക്ക് നിന്നും വരുന്നവർ*
👉കരുനാഗപ്പള്ളി-നീണ്ടകര - ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രം

*തേക്ക് നിന്നും വരുന്നവർ*
കൊട്ടിയം - ചിന്നക്കട - രാമൻകുളങ്ങര - കാവനാട് - ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രം

2018 ഫെബ്രുവരി 2 നു 5മണി മുതൽ 101 പറയും 101ൽ പരം പ്രശസ്ത ചെണ്ട വിദ്യന്മാരുടേയും ചെണ്ടമേളം
( ഫെബ്രുവരി 4) രാവിലെ തന്നെ ശക്തികുളങ്ങര യിൽ എത്താൻ കഴിയുന്നവർക്ക് 4 ചേരിയുടെ വിവിധ ഭാഗങ്ങളിലായി വിവിധയിനം മേളങ്ങളും വിവിധ ആന കമ്മിറ്റികളുടെ ആന ചമയവും ഘോഷയാത്രയും കണ്ട് ആസ്വദിക്കാം
കൃത്യം 3 മണി മുതൽ ഉത്സവം ആരംഭിക്കും
4 കരയുടെ നാഥൻന്ന് മുമ്പിൽ 2 അടുപ്പ് കുതിരകളുടെ അകമ്പടി ഒടുവിൽ കുടി വള്ളിക്കിഴ് ക്ഷേത്രത്തിൽ എത്തിചെരുകയും കന്നിമേൽ ചേരിയുടെ അടുപ്പ് കുതിരക്ക് ഗജരാജൻ പാലാട്ട് ബ്രെഹ്മദത്തൻ സലംനൽകി ആറാട്ടോട് കൂടി ഉത്സവം സമാപിക്കുന്നു
*അപ്പോൾ മറക്കണ്ട ശക്തികുളങ്ങര ഉത്സവം ഫെബ്രുവരി 3&4 ന് *

🕉 *ശക്തികുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം*
*2k18, kollam* 🕉
*......................................................*

*ശക്തികുളങ്ങര ഉത്സവം.....!*

*2k18 ഫെബ്രുവരി 4 ഞായർ*

*തിടമ്പ് കോട്ടയത്തിന്റെ രാജാവ്‌ പാലാ പാലാട്ട് ബ്രഹ്മദത്തൻ*

01. ഗുരുവായൂർ
വലിയകേശവൻ (3,4 ദിവസങ്ങളിൽ )
02. തൃക്കടവൂർ ശിവരാജു
03. മംഗലാംകുന്ന് അയ്യപ്പൻ
04. പുതുപ്പള്ളി കേശവൻ
05. ചെർപ്പുളശ്ശേരി
പാർത്ഥൻ
06. പാമ്പാടി രാജൻ
07. കിഴുട്ട് വിശ്വനാഥൻ
08. ചൈത്രം അച്ചു
09. ചിറക്കര ശ്രീറാം
10. തടത്താവിള രാജശേഖരൻ
11. ചാന്നാനിക്കാട്‌
വിജയസുധർ
12. കുന്നത്തൂർ രാമു
13. പേരൂർ ശിവൻ
14. ശക്തികുളങ്ങര രാജേശ്വരൻ
15. പുത്തൻകുളം കേശവൻ
16. മൗട്ടത്ത് രാജേന്ദ്രൻ
17. ശ്രീ വിജയൻ മുരുഗൻ
18. ഗൗരി നന്ദൻ
19. ചുരുര്മടം രാജശേഖരൻ
20. ഗുരുവായൂർ നന്ദൻ
21. ചെർപ്പുളശേരി രാജശേഖരൻ
22. ഗുരുവായൂർ ഇന്ദ്രൻസ്
23. പട്ടത്താനം കേശവൻ
24. മുള്ളത് ഗണപതി
25. ഉണ്ണിമാങ്ങാടത്തു ഗണപതി
26 പട്ടത്താനം സ്കന്ദൻ
27 മിനാട് വിനായകൻ

*ലിസ്റ്റ് അപൂർണം....!*

മൃണാളിനി

"ഞാൻ പോവുകയാണ്.. അമ്മയെന്ന നിലയിൽ ഞാനെന്റെ കടമകൾ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു.

അന്വേഷിച്ച് വരരുത്..

വാശി പിടിച്ച് എന്നെ കണ്ടെത്തിയാൽ നിങ്ങൾക്ക് തിരികെ കൊണ്ടുവരാനാവുന്നത് എന്റെ മൃതശരീരം മാത്രമായിരിക്കും !
എന്ന് മൃണാളിനി."

ഹരിയേട്ടനുമായുള്ള എന്റെ വിവാഹം കഴിഞ്ഞ് വെറും ഒമ്പതാം നാൾ പുലർച്ചെ ഈ കത്തെഴുതി വെച്ച് അമ്മ പോയി. തനിക്കു മാത്രമറിയാവുന്ന ഒരു ലോകത്തിലേക്ക്. തന്റേതു മാത്രമായ ഏതോ ഒരിടത്തേക്ക്. തന്റെ കുറച്ച് വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമെടുത്ത്.

അച്ഛനെ ഉപേക്ഷിച്ച്.. എന്നേയും ചേച്ചിയേയും വേണ്ടെന്ന് വച്ച്.. സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചിരുന്ന ചേച്ചിയുടെ രണ്ടു വയസ്സുകാരൻ അപ്പൂസിനെ പോലും കണ്ടില്ലെന്ന് നടിച്ച്.. മറ്റൊരു കുഞ്ഞിനെപ്പോലെ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീടും തൊടികളും അനാഥമാക്കി..!

ഏഴു വർഷം പഴക്കമുള്ള ആ എഴുത്തിലെ അക്ഷരങ്ങൾ പല വട്ടം വായിച്ച് മനഃപ്പാഠമായതാണ്. എങ്കിലും ഇന്നത്തെയീ യാത്രക്കിടയിലും കണ്ണുകൾ നനയിച്ചു കൊണ്ട് കുനുകുനെ കോറിയിട്ട ആ വരികൾ ഓർമ്മയിലെത്തുന്നു. അന്നെത്ര അവിശ്വസനീയമായിട്ടാണ് ദേവു എന്ന് എല്ലാവരും വിളിച്ചിരുന്ന ഞങ്ങളുടെ അമ്മ മൃണാളിനിയായി, ഒരപരിചിതയേപ്പോലെ പടി കടന്നു പോയത് !

കാരിരുമ്പിന്റെ കരുത്തു ശരീരത്തിനും മനസ്സിനുമുണ്ടായിരുന്ന അച്ഛൻ സദാശിവൻ നായർ എന്ന അമ്പത്തിരണ്ടു വയസ്സുകാരൻ അന്നു മേശയിൽ ആഞ്ഞൊരടിയോടെ അതു സ്വീകരിച്ചു. പിന്നെ എരണം കെട്ടവൾ പത്തു നാൾ കഴിഞ്ഞ് തിരികെ വരുമെന്ന് ആക്രോശിച്ച് പുച്ഛിച്ച് തള്ളി. കരഞ്ഞ് തളർന്ന് നിന്ന എന്നോടും പകച്ച് സ്തബ്ദനായി നിന്ന ഹരിയേട്ടനോടും കൂടി പറഞ്ഞു..

"ഹും.. അന്വോഷിച്ച് വരുമത്രേ.. എന്റെ പട്ടി വരും..!"

അതെ.. അത്ര നിസ്സാരമായി അച്ഛൻ അന്നതു നേരിട്ടു. അന്നും പതിവുപോലെ ഒരുങ്ങി പത്തു മണി ആയപ്പോൾ തന്റെ ജ്വലറിയിലേക്ക് പോയി. രാത്രി പത്തു മണിക്ക് തിരികെയെത്തി പതിവുപോലെ തനിക്കു ഇഷ്ട്ടപ്പെട്ട മദ്യം അല്പം കഴിച്ച് അത്താഴമുണ്ട് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അച്ഛൻ അന്നു പറഞ്ഞേൽപിച്ചിരുന്ന ഒരു സ്ത്രീ വന്നു പാചകവും മറ്റു പണികളും തുടങ്ങി. പിന്നേയും കരച്ചിലോടെ നിന്ന എന്നോടും ചേച്ചിയോടും അച്ഛൻ പറഞ്ഞു " പുകഞ്ഞ കൊള്ളി പുറത്ത്. മറന്നു കള.."

എങ്ങിനെ മറക്കും ഞങ്ങൾ ? അതും രണ്ടു പെൺമക്കൾ ! അച്ഛനറിയാതെ ഭർത്താക്കന്മാരോടൊപ്പം രഹസ്യമായി അന്വേഷിക്കുക തന്നെ ചെയ്തു. അമ്മയുടെ ബന്ധു വീടുകളിൽ, അല്പമെങ്കിലും അടുപ്പം പുലർത്തിയിരുന്ന കൂട്ടുകാരികളുടെ വീടുകളിൽ, അമ്പലങ്ങളിൽ, അഗതി മന്ദിരങ്ങളിൽ..! നിരാശയായിരുന്നു ഫലം. ഒരു സൂചനയും തരാതെ.. ഒരെഴുത്തോ വിളിയോ ഇല്ലാതെ അമ്മ എവിടേയോ മറഞ്ഞിരുന്നു.

അമ്മ പറഞ്ഞിരുന്ന ഓരോ കുഞ്ഞു കാര്യങ്ങൾ പോലും ഓർമ്മ വന്നു. അമ്മയുടെ വാക്കുകളെല്ലാം തമാശയായിക്കണ്ട് തള്ളിക്കളഞ്ഞതോർത്ത് കരഞ്ഞു. വൈകി വീടെത്തുമ്പോൾ കാത്തു നിന്നിരുന്ന അമ്മയെ ശ്രദ്ദിക്കാതെ മൊബൈലിലേക്ക് തല പൂഴ്ത്തിയിരുന്ന നിമിഷങ്ങളെ ശപിച്ചു. നിശബ്ദയായി തന്റെ കടമകൾ ഒരു വേലക്കാരിയേപ്പോലെ ചെയ്തു കൊണ്ടിരുന്ന അമ്മയെ ഓർത്ത് അച്ഛനും നീറിതുടങ്ങിയിരുന്നെന്ന് തോന്നുന്നു.

ഹരിയേട്ടനേയും വീട്ടുകാരേയും ഓർത്ത് എനിക്കും ചേച്ചിക്കും പേടി തോന്നിയിരുന്നു. കല്യാണം കഴിഞ്ഞ് വെറും രണ്ടാഴ്ചക്കുള്ളിൽ അമ്മായിയമ്മ വീടു വിട്ടു പോവുക ! രഹസ്യമായി ആളുകൾ എന്തെല്ലാം പറഞ്ഞീട്ടുണ്ടാകും ! പക്ഷേ പക്വതയോടെ ഹരിയേട്ടൻ ഞങ്ങളെ സാന്ത്വനിപ്പിച്ചു.

"മനുഷ്യരുടെ ഉള്ളിന്റെയുള്ളിൽ അവർ അറിയാതെയെങ്കിലും പ്രണയിച്ച് കൊണ്ട് നടക്കുന്ന ചില ഇഷ്ട്ടങ്ങളുണ്ട്. ചിലർക്ക് സംഗീതം... ചിലർക്ക് സ്പോർട്സ്.. ചിലർക്ക് സമ്പത്ത്.. ചിലർക്ക് യാത്രകൾ . എത്ര ശ്രമിച്ചാലും അതിനുമപ്പുറം ഒരാളേയും പ്രണയിക്കാൻ അവർക്കാവില്ല.. ദമ്പതികൾക്കിടയിൽ പോലും ഇങ്ങനെ ചില ഒരേ ഇഷ്ട്ടങ്ങളാൽ ബന്ധിക്കപ്പെട്ടീട്ടില്ലങ്കിൽ യഥാർത്ഥ പ്രണയമുണ്ടാവില്ല ! പ്രണയിക്കുന്നു എന്ന അഭിനയമല്ലാതെ..! ഒരേ വഞ്ചിയിലിരുന്നു കൊണ്ട് വേറേ വേറേ തീരങ്ങളിലേക്ക് അവർ മനസ്സു കൊണ്ട് തുഴയും.."

അതെ.. ശരിയാണ് ഹരിയേട്ടൻ പറഞ്ഞത്. ചെറുപ്പത്തിൽ എന്നുമെന്നും അച്ഛനുമമ്മയും വഴക്കായിരുന്നു. വലിയ വീടും സമ്പാദ്യങ്ങളും സുഖ സൗകര്യങ്ങളും മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യങ്ങൾ. അമ്മയാവട്ടെ പുസ്തകങ്ങളുടേയും യാത്രകളുടേയും പിറകേ..! വ്യക്തിപരമായി നോക്കിയാൽ വളരെ നല്ലവർ.. പക്ഷേ കൂട്ടു കൂടിയപ്പോൾ ഒരേ കൂട്ടിലകപ്പെട്ട കീരിയും പാമ്പുമായി. ഒടുവിൽ അച്ഛൻ വിജയിച്ചു എന്നു തോന്നുന്നു. മൗനത്തിന്റെ.. നിസംഗതയുടെ തുരുത്തിലേക്ക് അമ്മ പതുക്കെ ചേക്കേറി. അതോ ഈ ഒഴിഞ്ഞു പോക്ക് എന്ന തീരുമാനത്തിലേക്കോ..?

അമ്മ പോയിട്ട് ആഴ്ചകൾ പിന്നെ മാസങ്ങളായി.. മാസങ്ങൾ വർഷങ്ങളായി.. ചേച്ചിയുടെ മോൻ അപ്പൂസിനു കൂട്ടായി അമ്മു കൂടിയെത്തി. എനിക്കും ഹരിയേട്ടനും ദൈവം ഒരു മോളേ തന്നു. അമ്മയുടെ പേരായ ദേവൂ എന്ന് ഞങ്ങളെല്ലാവരും അവളെ വിളിച്ചപ്പോൾ അച്ഛൻ മാത്രം മാളൂ എന്നവളെ വിളിച്ചു. ഒരു ജ്വലറി കൂടി തുടങ്ങി.. ദിവസങ്ങൾ കുറച്ചു കൂടെ തിരക്കുള്ളതായി. പുറമേക്ക് എല്ലാം സാധാരണ പോലെ കടന്നു പോയ്കൊണ്ടിരുന്നു. പക്ഷേ ഞങ്ങളുടെ ജീവിതത്തിന്റെ കാതൽ ചിതലെടുത്തു തുടങ്ങിയ പോലെ ആയിരുന്നു.

ഞാനും ചേച്ചിയും ഇടക്കിടെ മാറി മാറി വന്നു നിന്നെങ്കിലും അച്ഛൻ കൂടുതലും ഒറ്റക്കായി. മുൻപു വീട്ടിൽ മുഴങ്ങിയിരുന്ന ആ അട്ടഹാസവും ചിരിയും കേൾക്കാതെ ആയി. വീട്ടിൽ ഓടിക്കളിച്ചിരുന്ന കുറിഞ്ഞിപ്പൂച്ചയും മക്കളും എങ്ങോ പോയി. എന്നും പൂത്തു നിന്നിരുന്ന നന്ത്യാർവട്ടവും റോസാചെടികളും ഉണങ്ങി തുടങ്ങി. മാറി മാറി വന്ന പണിക്കാരി ചേച്ചിമാർ എത്ര വൃത്തിയാക്കിയിട്ടും വീട് ജീവനറ്റു നിറം മങ്ങിക്കിടന്നു.

ഭർത്താവും മക്കളുമൊക്കെയായി ഞാനും ചേച്ചിയും കുറേയൊക്കെ പിടിച്ചു നിന്നപ്പോൾ അച്ഛനായിരുന്നു തളർന്നു തുടങ്ങിയത്. സംസാരമെല്ലാം കുറഞ്ഞ്, ചിരിയുടെ തിളക്കം കുറഞ്ഞ്, വസ്ത്രങ്ങളുടെ നിറം കുറഞ്ഞ്.. എന്നിട്ടും വാശി വിട്ടില്ല. അന്വേഷിച്ചു പോകാൻ ഒരാളെയും സമ്മതിച്ചുമില്ല. ഒരു പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തില്ല. പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും ക്ഷീണിച്ച്. ക്ഷീണിച്ച്..! മുടിയെല്ലാം പെട്ടെന്ന് നരച്ച് ഒരു വൃദ്ധനായ്..!

ആദ്യം ഒരു ജ്വലറി വിറ്റു. പിന്നെ അടുത്തത്. ഇടക്ക് ഞങ്ങൾ രണ്ടു പേരുടേയും വീടുകളിൽ വന്നു നിന്നു. അമ്പലങ്ങളിലും മറ്റും ഇടക്ക് യാത്രകൾ പോയി. പിന്നെ ഒടുവിൽ മുറിക്ക് പുറത്ത് വരാൻ പോലും താത്പര്യമില്ലാതെ തനിയെ ആ വലിയ വീട്ടിൽ. അറുപതു വയസ്സാവുന്നതിനു മുമ്പേ തന്നെ ഒരെൺപതുകാരനെപ്പോലെ !

കഴിഞ്ഞ ആഴ്ച ആയിരുന്നു ആ വാർത്ത കണ്ടത്. തന്റെ ആദ്യ നോവലിന് തന്നെ അക്കാദമി പുരസ്കാരം നേടിയ മൃണാളിനി എന്ന പുതിയ എഴുത്തുകാരിയെക്കുറിച്ച്. വെറുതെ ഒരു കൗതുകത്തിന് ഒന്ന് തിരഞ്ഞു. അവരെ ആരും നേരിട്ടു കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ ആകാംഷയായി. ഒടുവിൽ പത്രത്തിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരിയെക്കൊണ്ട് അന്വേഷിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അമ്മ തന്നെ..!

ബാംഗ്ളൂരിലെ ഒരു മികച്ച വിദ്യാലയത്തിലെ അഡ്രസ്സാണ് കിട്ടിയത്. അമ്മ അധ്യാപികയോ ? ഇനിയും കാണാതിരിക്കാനാവില്ല. ഡൽഹിയിലുള്ള ചേച്ചിയെ വിളിച്ചു പറഞ്ഞു. ഹരിയേട്ടനേയും കൊണ്ട് അമ്മയെ കാണാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ അച്ഛനും വരണമെന്ന്. നിശബ്ദരായിരിക്കുന്ന മൂന്ന് യാത്രക്കാർ. ഇനിയിപ്പോ അവിടെയെത്താൻ ഏതാനും മണിക്കൂറുകളും.

ഒടുവിൽ വലിയ മരങ്ങൾ വളർന്നു നില്ക്കുന്ന മനോഹരമായ ആ ക്യാംപസിനുള്ളിലേക്ക്. രാവിലെ എട്ടു മണി ആവുന്നേ ഒള്ളൂ.. ഒത്തിരി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ശേഷം അധ്യാപകർ താമസിക്കുന്ന ഭാഗത്തെ ആ വീടിന്റെ അഡ്രസ്സ് കിട്ടി. ആ പടിക്കൽ കാറെത്തുമ്പോഴേക്കും നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

അച്ഛനോട് തത്ക്കാലം കാറിലിരിക്കാൻ പറഞ്ഞ് ഞാനും ഹരിയേട്ടനും ബെല്ലടിച്ച് കാത്തു നിന്നു. വന്നു വാതിൽ തുറന്ന അമ്മ ഒന്നു ഞെട്ടിയോ ? ഒരു നിമിഷം നിന്ന്.. ഒരു ദീർഘശ്വാസം ഒതുക്കി ഒരു ഭാവ വിത്യാസമില്ലാതെ പറഞ്ഞു.

" ആ.. നീയോ..? വരൂ.. വരൂ ഹരീ.. അകത്തേക്ക് വരൂ.. ഇരിക്കൂ.."

എഴു വർഷങ്ങൾക്ക് ശേഷം കാണുന്ന മകളോട് ഇങ്ങിനെ പെരുമാറാൻ എങ്ങിനെ കഴിയുന്നു! പരസ്പരം ഒന്ന് മുഖം നോക്കി ഞാനും ഹരിയും അകത്തു കടന്നിരുന്നു.

"യാത്ര സുഖമായിരുന്നോ..?"

എത്ര ഔപചാരികതയോടെയാണ് അമ്മ ചോദിക്കുന്നത്! ഹരിയാണ് അതെ എന്നു പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ ഞാൻ അമ്മയെയും ആ വീടും നോക്കിയിരുന്നു. അമ്മ ഒന്നു കൂടെ വണ്ണം വെച്ചിരിക്കുന്നു. അല്പം നര ഉണ്ടെങ്കിലും കണ്ണട വച്ച ആ മുഖത്തിന് ഭംഗി കൂടിയീട്ടേ ഉള്ളൂ. ചെറുതെങ്കിലും വൃത്തിയുള്ള മനോഹരമായ വീട്.

ഹരിക്കും അമ്മക്കുമിടയിൽ നടന്ന കുറേ സംസാരങ്ങൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.

"ഞാൻ ചായയെടുക്കാം.. " എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പുറകെക്കൂടി. പോകുന്ന വഴി ബെഡ് റൂമിലെ ടേബിളിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന അച്ഛന്റേയും എന്റേയും ചേച്ചിയുടേയും ചിത്രം ! അപ്പോൾ അമ്മ മറന്നിട്ടില്ല..

ഇപ്പോഴും വെറും പരിചയക്കാരേപ്പോലെ അമ്മ നില്ക്കുന്നതു കണ്ട് എനിക്ക് സങ്കടം വന്നു.

"എന്താ അമ്മേ ഇങ്ങനെയൊക്കെ ? അമ്മക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ ആവാൻ കഴിയുന്നു.?"

ഒന്നു തിരിഞ്ഞു നോക്കി ചെറുതായി ചിരിച്ച് അമ്മ തിളക്കാറായ പാലിലേക്ക് നോക്കി നിന്നു.

"പറയു അമ്മേ.. ആ പാവം ദേവുവിന് എങ്ങിനെ മൃണാളിനി ആയി മാറാൻ കഴിഞ്ഞു ? ഞങ്ങളെ ഒന്നു കാണണമെന്ന് അമ്മക്ക് തോന്നിയില്ലേ.."

തേയില ഇട്ട് .. അല്പം കഴിഞ്ഞ് സ്റ്റൗവ് ഓഫ് ചെയ്തു തല ചെരിച്ച് എന്നെ നോക്കി അമ്മ പറഞ്ഞു..

"ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന മൃണാളിനി എന്ന പെൺകുട്ടിയെ നിന്റെ അച്ഛനാണ് മാറ്റിയത്. വിളിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പേരു പോലും മാറ്റി ! മേൽവിലാസം നഷ്ട്ടപെട്ട.. സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെട്ട ഞാൻ നമ്മുടെ വീട്ടിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്.
നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കു വേണ്ടി മാത്രമാണ് ദേവുവായി ഞാൻ ജീവിച്ചത്. അഭിനയിച്ചു മടുത്തപ്പോൾ ഞാൻ എന്നിലേക്ക് മടങ്ങി വന്നു. അത്രയേ ഉള്ളു..!"

എനിക്ക് കേട്ടു നില്ക്കാനേ ആയുള്ളു.. ഗ്‌ളാസുകളിൽ ചായയെടുത്ത് ട്രേയിൽ വച്ച് ഹരിക്കടുത്തേക്ക് നടക്കുമ്പോൾ അമ്മ തുടർന്നു..

"ഇവിടെ വന്നു പഠിത്തം പൂർത്തിയാക്കി. പിന്നെ ഇഷ്ട്ട ജോലിയായ അധ്യാപികയായി. ഇടക്കിടക്ക് ഒരു പാട് യാത്രകൾ ചെയ്തു. ഒത്തിരി വായിച്ചു. പിന്നെ എഴുതാനും തുടങ്ങി. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്.. നിങ്ങളും സന്തോഷമായിട്ടിരിക്കൂ.. "

ചായ നല്കിയീട്ട് അമ്മ ജോലിക്ക് പോകാൻ തയ്യാറാവുന്നതു പോലെ തോന്നി. ഞാൻ ഹരിയേട്ടനെ ഒന്നു നോക്കി അമ്മയോട് പറഞ്ഞു.

"അച്ഛന് ഒന്ന് കാണണമെന്നുണ്ട്. പുറത്തുണ്ട്. വിളിച്ചോട്ടെ ഞാൻ ?"

"അതിനെന്താ.. വിളിക്കൂ..!"

ഒരു ഭാവഭേദവുമില്ലാതെ അമ്മ പറഞ്ഞു.

ഹരിയേട്ടൻ പോയി അച്ഛനെ വിളിച്ചു കൊണ്ടു വന്നു. തലേ രാത്രിയിലെ യാത്രാ ക്ഷീണം കൂടി ആയപ്പോൾ അച്ഛന് ശരിക്കു വയ്യാത്തതു പോലെ തോന്നി.

അച്ഛനെ കണ്ടപ്പോൾ അമ്മ ഒന്നു ഞെട്ടിയതുപോലെ തോന്നി. എങ്കിലും പറഞ്ഞു.

"ഇരിക്കൂ.. ചായ കഴിക്കൂ.."
ഒന്നു ചിരിച്ചെന്ന് വരുത്താൻ പാടുപെട്ട് നിശ്ശബ്ദനായിരുന്ന് അച്ഛൻ ചായ കുടിച്ചു. പിന്നീട് ആരെങ്കിലും എന്തെങ്കിലും പറയും മുൻപ് അമ്മ പറഞ്ഞു.

"എനിക്ക് ജോലിക്ക് പോകേണ്ട നേരമായി.."

" ഉം.. ഞങ്ങളിറങ്ങുകയാണ്."

അമ്മയെ ഇനിയും ബുദ്ധി മുട്ടിക്കേണ്ടെന്ന് എനിക്ക് തോന്നി. നമ്മെ വേണ്ടാത്തവരെ നമ്മൾ ശല്യപ്പെടുത്തരുതല്ലോ !

ഞങ്ങൾ മൂന്നു പേരും എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോഴും അമ്മ ചെറു പുഞ്ചിരിയോടെ നിന്നു. കാറിൽ കയറുന്നതിന് തൊട്ടു മുമ്പ് അച്ചൻ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ എന്തോ ഓർത്തെന്ന വണ്ണം ചോദിച്ചു.

"എനിക്ക് കുറച്ചു ദിവസങ്ങൾ ഇവിടെ താമസിക്കണമെന്നുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ....."

അമ്മയുടെ കണ്ണുകൾ നിറഞ്ഞു അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴേക്കുരുണ്ടു. ചുണ്ടുകൾ ഒന്നു വിതുമ്പി.

"അതിനെന്താ.. തീർച്ചയായും നില്ക്കാം.. ഈ ഏകാന്തത എപ്പോഴും മനോഹരം തന്നെയാണ്. പക്ഷേ അതൊന്നു പറയുവാൻ ആരെങ്കിലും വേണം !"

(സ്കൂൾ കലോത്സവം...2018.ഒന്നാം സ്ഥാനം)

Tuesday, January 16, 2018

കുപ് വാരായിലെ ചായക്കട

ജമ്മുവിലെ ഏറ്റവും ദുര്‍ഘടം പിടിച്ച സൈനികപോസ്റ്റിലേക്ക് നിയുക്തരായ 15 സൈനികര്‍ അവരുടെ മേജറുടെ നേതൃത്വത്തില്‍ അവിടേക്കുള്ള യാത്രയിലാണ്.

പാത അതീവദുര്‍ഘടം പിടിച്ചത്. മഞ്ഞുകാലം. ഏതുസമയവും മഞ്ഞുമലയിടിച്ചില്‍ ഉണ്ടാകാം. മുന്നിലിപ്പോ കാണുന്ന വഴി ഇല്ലെന്നാകാം. കൈയിലിപ്പോ പിടിച്ചിരിക്കുന്ന ജീവനും ഇല്ലെന്നാകാം.

എങ്കിലും അവര്‍ക്കവിടെ ചെന്നേ പറ്റൂ. മൂന്നു മാസത്തേക്കാണവരെ അവിടേക്ക് നിയോഗിച്ചിരിക്കുന്നത്. അവരവിടെ ചെന്നിട്ടുവേണം മൂന്നുമാസം മുമ്പ് അവിടേക്കുപോയ സൈനികര്‍ക്ക് മടങ്ങാന്‍.

തണുപ്പ് അസ്ഥിവരെയൊക്കെ ചെന്നുതൊട്ടുനോക്കാന്‍ തുടങ്ങിയപ്പോള്‍ അവര് ചുമ്മാ കൊതിച്ചു, ഈ വഴിയരികില്‍ ഒരു ചായ കിട്ടുന്ന കടയുണ്ടായിരുന്നെങ്കില്‍.. ചായ കുടിച്ച് അകവും തീകാഞ്ഞ് പുറവും ചൂടാക്കാമായിരുന്നു. ഒന്ന് ഉഷാറാകാമായിരുന്നു.

അപ്പോഴാണ് നോക്കണേ... കൊതിച്ചതുപോലെ വഴിയിലൊരു ഒറ്റക്കട പൊളിഞ്ഞുവീഴാറായിനില്ക്കുന്നത് അവര്‍ കണ്ടത്.

അതൊരു ചായക്കടയായിരുന്നു.

പക്ഷേ അടുത്തുചെന്ന് നോക്കിയ മേജര്‍ നിരാശനായി തിരിച്ചുവന്നിട്ട് പറഞ്ഞു,

No tea boys, bad luck !!

ആ കട ചായക്കട തന്നെ. പക്ഷേ അടഞ്ഞുകിടക്കുകയാണ്..

നമുക്കു പോകാം എന്നവരോട് മേജര്‍ പറഞ്ഞെങ്കിലും തണുത്തുമരച്ചുപോയ ജവാന്മാര്‍ക്ക് അതിന് മനസ്സുവന്നില്ല.

നമുക്ക് ഇതിനകത്ത് കയറി ചായയുണ്ടാക്കി കഴിക്കാം... അവര്‍ നിര്‍ബന്ധിച്ചു.

മനസ്സില്ലാമനസ്സോടെ മേജറത് സമ്മതിച്ചു. പൂട്ട് പൊളിച്ച് അകത്തുകയറിയ ഉടനെ സന്തോഷം അവരെ വന്ന് പിടികൂടി.

അതിനുള്ളില്‍ വിറകും ചായപ്പൊടിയും ബിസ്കറ്റും പാത്രങ്ങളും എല്ലാം റെഡി ആയിരുന്നു.

അവര്‍ ചായ ഉണ്ടാക്കി. കൈകാലുകള്‍ ചൂടാക്കി. ബിസ്കറ്റും ചായയും എന്ന എളിയ ഭക്ഷണമാണ് കഴിച്ചതെങ്കിലും വലിയ സദ്യ ഉണ്ടിട്ടെന്നതുപോലെ നിറഞ്ഞ്, മനസ്സും നിറഞ്ഞ് പുറത്തിറങ്ങിയ അവരോട് മേജര്‍ പറഞ്ഞു,

നമ്മള്‍ കൊള്ളക്കാരല്ല. കൃത്യമായ നിയമവ്യവസ്ഥയില്‍ ജീവിക്കുന്ന ഉത്തമമനുഷ്യരാണ്. അവരെപ്പോലെ പെരുമാറണം.

ഇങ്ങനെ പറഞ്ഞ് ആയിരം രൂപയെടുത്ത് പഞ്ചസാരപ്പാത്രത്തിനടിയില്‍ തിരുകിവച്ചിട്ട് കതകും ചേര്‍ത്തടച്ച് അവര്‍ യാത്ര തുടര്‍ന്നു.

മൂന്ന് മാസത്തെ സൈനികഉത്തരവാദിത്തങ്ങള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ക്യാമ്പിന്‍റെ ചുമതലയിലേക്ക് പുതിയ ഒരു ബറ്റാലിയന്‍ വന്നെത്തി.

നമ്മുടെ മേജറും 15 സൈനികരും താഴ്വരയിലേക്ക് തിരിച്ചിറങ്ങവേ ആ ചായക്കട വീണ്ടും കണ്ടു.

അപ്പോളത് തുറന്നിരിക്കുകയായിരുന്നു.

അവര്‍ ഉള്ളില്‍ കയറി. അതിന്‍റെ ഉടമസ്ഥന്‍ ഒരു വൃദ്ധനാണ്. ചായക്കട പോലെതന്നെ കീറിപ്പറിഞ്ഞ വൃദ്ധന്‍. 16 കസ്റ്റമേഴ്സിനെ കണ്ട് അദ്ദേഹം വളരെ സന്തോഷിച്ചു.

ചായ കുടിച്ചുകൊണ്ടിരിക്കേ വൃദ്ധന്‍ തന്‍റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. ഏകാന്തമായ ആ സ്ഥലത്ത് എങ്ങനെ തന്‍റെ ചെറിയ ജീവിതത്തെ ദൈവം സന്തോഷം കൊണ്ട് പൊതിഞ്ഞുസംരക്ഷിക്കുന്നു എന്ന് അയാളങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

അപ്പോള്‍ ഏതോ ഒരു ജവാന്‍ അദ്ദേഹത്തോട്, അല്ല ബാബാ.... അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ...? എന്ന് ചോദിച്ചു.

കണ്ടിട്ടുണ്ടോ എന്നോ... അദ്ദേഹം എന്‍റെ കടയില്‍ വന്നിട്ടുമുണ്ട് എന്നായിരുന്നു ബാബാ അതിന് മറുപടി പറഞ്ഞത്.

മൂന്ന് മാസം മുമ്പ് എന്‍റെ മകനെ ഭീകരര്‍ തല്ലിച്ചതച്ചു. സൈനികരുടെ വരവിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ അവര്‍ക്ക് കിട്ടണമായിരുന്നു. അവനത് പറഞ്ഞുകൊടുത്തില്ല. അടികൊണ്ടവശനായ അവനെ ആശുപത്രിയിലെത്തിക്കേണ്ടത് അത്യാവശ്യമായിരുന്നതിനാല്‍ ഞാന്‍ കട അടച്ചു. പക്ഷേ എനിക്ക് പണം തരാന്‍ ആരും തയ്യാറായില്ല. ഭീകരരെ ഭയന്നിട്ടാണ് ആരും സഹായിക്കാതിരുന്നത്.

ഞാനാ രാത്രി ദൈവത്തോട് വളരെയേറെ പ്രാര്‍ത്ഥിച്ചു. ആ രാത്രിയില്‍ ദൈവം എന്‍റെ കടയില്‍ വന്നു. ദേ.... ഈ പഞ്ചസാരപ്പാത്രത്തിനടിയില്‍ ദാ, ഇങ്ങനെ ആയിരം രൂപാ മടക്കിവച്ചിട്ട് അദ്ദേഹം പോയി. ഞാനതുകൊണ്ട് മകനെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചു. അന്നത്തെ ആ രൂപയുടെ വില എത്രയെന്ന് എനിക്ക് ഒരിക്കലും കണക്കാക്കി പറയാനാവില്ല.

നിങ്ങള്‍ പറ.... ദൈവം ഇല്ലേ...

ആരും ഒന്നും പറഞ്ഞില്ല. ചായയുടെ പണം കൊടുക്കാനെഴുന്നേറ്റ മേജര്‍ വൃദ്ധനെ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു,

ഉണ്ട് ബാബാ, ദൈവം ഉണ്ട്....

നിങ്ങളുടെ ചായ വളരെ നല്ലതായിരുന്നു, ബാബാ നല്ലതായിരുന്നു.

അപ്പോള്‍ മേജറുടെ കണ്ണില്‍ അല്പാല്പമായി ഉരുണ്ടുകൂടിയ നനവിനെ ആ പതിനഞ്ചുപേരും കൃത്യമായി കാണുന്നുണ്ടായിരുന്നു.

ഒരാളുടെ ജീവിതത്തിലേക്ക് ദൈവമായി കയറിവരാന്‍ നമുക്ക് കഴിയും. ദൈവത്തിനത് കഴിഞ്ഞെന്നുവരില്ല.

(കുപ് വാരാ മേഖലയിലെ സൈനികജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന കുറിപ്പോടെ ജോസ് ടി സ്കറിയയ്ക്ക് ഒരു സുഹൃത്ത് അയച്ചുതന്ന ഇംഗ്ളീഷുകഥയുടെ മലയാളരൂപം)

Sunday, January 14, 2018

വിജ്ഞാനവും വിനയവും

"സാന്മാര്‍ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തികള്‍ നിലനില്‍ക്കും. രാജസമായ നേട്ടങ്ങള്‍ അല്‍പകാലത്തേക്കു മാത്രമേ വാഴുകയുള്ളു. അവയൊക്കെ പൊളളയാണ്. രാവണന്റെ വൈഭവങ്ങള്‍ ആര്‍ക്കെങ്കിലും വര്‍ണ്ണിക്കാന്‍ കഴിയുമോ? ആഴമേറിയ ഏകാഗ്രതയും മനോദാര്‍ഢ്യവും പ്രതിഫലിപ്പിച്ച തീവ്രതപസ്സുമൂലം ദേവന്മാരെപ്പോലും പരാജയപ്പെടുത്തിയ എത്ര ഉഗ്രമായ ശക്തിയാണ് ആ രാവണന് അധീനമായിരുന്നത്. അന്ത്യത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനും ആ വൈഭവങ്ങള്‍ക്കും എന്തു സംഭവിച്ചു? അഹന്തയെ പരിത്യജിക്കാന്‍ പഠിക്കുക."

"നിര്‍വികല്‍പസമാധിയില്‍ പരമോല്‍കൃഷ്ടമായ സത്യാനുഭൂതി നേടിയാല്‍പോലും തികഞ്ഞ ജ്ഞാനി ഈശ്വരനെ കൂപ്പുകൈകളോടെ ആരാധിക്കുന്നു. ജ്ഞാനി ആറുമാസം പ്രായമുള്ള ഒരു ഇളംകുഞ്ഞിനെപ്പോലെ അഹന്തയറ്റവനും ഇച്ഛയില്ലാത്തവനും നിഷ്‌ക്കളങ്കനും ആണ്. വിജ്ഞാനവും വിനയവും എപ്പോഴും ഒന്നിച്ചാണ് വര്‍ത്തിക്കുക."

"പ്രേമത്തിന്റെ ഉറവ പൊട്ടി ഉയരുന്നതുവരെ ഭക്തി ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയേ തീരൂ. മറ്റുള്ളവരുമൊത്തു കഴിയുമ്പോഴും ഏകാന്തമായി കഴിയുമ്പോഴും നിങ്ങള്‍ ഈശ്വരനുമായി ബന്ധപ്പെട്ടിരിക്കണം. അതിന് പ്രയത്‌നം ആവശ്യമാണ്. വീഴ്ചകള്‍ വന്നെന്നു വരാം. എങ്കിലും പരിശ്രമം തുടരണം. വിജയം തീര്‍ച്ചയായും വരാതിരിക്കില്ല. ഒരു കുഞ്ഞ് അതിന്റെ അമ്മയുടെ ദര്‍ശനത്തിനെന്നപോലെ ഈശ്വരനുവേണ്ടി നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കണം. നിങ്ങള്‍ക്കും ഈശ്വരനും ഇടയില്‍ പൊരുത്തമില്ലാത്ത ചിന്തകളും താല്‍പര്യങ്ങളും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം.".

എന്തുകൊണ്ട് കൃഷ്ണൻ ?

എന്തുകൊണ്ട് കൃഷ്ണൻ ?എന്റെ ചില ബന്ധുക്കൾക്ക് സംശയം, എന്തിനാണ് എന്റെ വീടിനു കൃഷ്ണ കൃപ എന്നു പേരിട്ടത് ?ഗുരുവായൂരിൽ എന്നെ കേറ്റുമോ എന്നൊക്കെ. ഞാൻ ഗീത പഠിക്കുമ്പോൾ മുസ്ലിമായ എനിക്ക് സംശയം എനിക്ക് ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും അപ്പോഴാണ് ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണം, ആരാരോട് പ്രാർത്ഥിച്ചാലും കേൾക്കേണ്ടത് ഞാനല്ലേ.ഇത്രയ്ക്കും വിശാലമായി ഈശ്വരത്വത്തെ വിശകലനം ചെയ്ത ഏതു ദേവനുണ്ട് ഭൂവിൽ അലിഅക്ബറെ നീ മുസ്ലിമായി അല്ലാഹുവിനെ വിളിച്ചോ ഞാൻ നിന്റെ കൂടെയുണ്ട്... ഇങ്ങിനെ പറയുന്ന കൃഷ്ണനെ വെറുക്കാണോ ?.. നീ എന്നെ മാത്രം വിശ്വസിക്കണം ഇല്ലെങ്കിൽ നരകത്തിൽ ഇടും എന്നു പറയുന്ന പ്രവാചകനെക്കാൾ ഈ കൃഷ്ണൻ എത്ര കണ്ടു മേൽ എന്നു ഞാൻ പറയണോ.... എനിക്ക് കൃഷ്ണന്റെ പതിനെട്ടാം അദ്ധ്യായത്തിലെ വാക്കുകൾ ഏറ്റവും ശ്രേഷ്ഠമായി തോന്നുന്നു അർജുനാ ഞാൻ പറയാനുള്ളത് പറഞ്ഞു നീ ഇതിനെ മനനം ചെയ്തു സ്വീകരിക്കാവുന്നത് സ്വീകരിക്കുക അല്ലാത്തത് തള്ളുക... തള്ളാനൊന്നുമേ ഇല്ലെന്നു വ്യക്തം ഒരു നിർബന്ധവും ഇല്ല ഇത്തരത്തിൽ സംസാരിച്ച ഒരു ദൈവാംശത്തെ ലോകത്തു എവിടെയെയെങ്കിലും കാണിച്ചു തരാമോ, അതുകൊണ്ട് എനിക്ക് കൃഷ്ണൻ പ്രിയനാണ്, ഒന്നുമില്ലാതെ ഞാൻ ക്ഷീണിതനായിരുന്നപ്പോൾ, വട്ടപൂജ്യമായിരുന്നപ്പോൾ, ഞാനുണ്ടെടോ നിന്റെ കൂടെ എന്നു പറഞ്ഞ് എന്റെ കൂടെ നിന്ന എന്റെ കൃഷ്ണൻ മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച കൃഷ്ണൻ ആകൃഷ്ണനോടൊപ്പമാണ് ഞാൻ മുസ്ലിമായി കൊണ്ട് തന്നെ... എന്റെ കൂടെയുണ്ടാകണം കൃഷ്ണ ഞാൻ നിന്നേ ഭജിക്കുവോളോം, നീ എന്നെ ലോകത്തെ സ്നേഹിക്കുവാനും, ആദരിക്കുവാനും പഠിപ്പിച്ചു, എനിക്ക് പ്രിയമാണ് നിന്റെ പ്രകൃതി, എനിക്ക് പ്രിയം തന്നെ നിന്റെ സർവവും.

എന്താണ് വിഷം?

💥അർജുനൻ കൃഷ്ണനോട് ചോദിച്ചു ...
എന്താണ് വിഷം?

കൃഷ്ണൻ വളരെ സുന്ദരമായ മറുപടി പറഞ്ഞു...
ഏതെല്ലാം വസ്തുക്കൾ ജീവിതത്തിൽ ആവശ്യത്തിലും അധികമായി കൈവശം വയ്ക്കുന്നുവോ, അവയാണ് വിഷം. അഭിമാനമായാലും ധനമായാലും വിശപ്പായാലും അത്യാർത്തിയായാലും ആലസ്യമായാലും മഹത്വാകാംക്ഷ ആയാലും പ്രേമമായാലും വെറുപ്പായാലും വിഷം തന്നെ വിഷം!!!

പാലാഴി മഥനം കഥ

ഒരമ്മ സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.

ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. *എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?*

ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഒരു അധ്യാപകന്‍ പതുക്കെ പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അമ്മ പറഞ്ഞതൊക്കെ നുണയാണ് മോനേ.. ഒന്നും വിശ്വസിക്കണ്ട. ഞാന്‍ പറഞ്ഞു തരാം. അവരെ പിന്തുണക്കാനൊരാളെ കിട്ടിയപ്പോ അവര്‍ക്ക് സന്തോഷമായി. പിന്നെ ചോദ്യം ആ അധ്യാപകനോടായി.

*ഇതോക്കെ നുണക്കഥയല്ലേ ചേട്ടാ?* ഒരു കുട്ടി ചോദിച്ചു.
അദ്ദേഹം പറഞ്ഞു:

*നിങ്ങളെപ്പോലെ ബുദ്ധിയുള്ള ഇന്നത്തെ കാലത്തെ കുട്ടികളോട് ഇങ്ങനെ കഥ പറഞ്ഞുതന്നതാണ് തെറ്റ്. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.*

*ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ?*

മൂത്ത പുത്രന്‍റെ ചോദ്യം.


*മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.*

*അപ്പോ കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറഞ്ഞാലെന്താണര്‍ത്ഥം?*

അധ്യാപകന്‍ ചോദിച്ചു.

*"വിവേകം താഴ്ന്നുപോയി".* കുട്ടികള്‍ പറഞ്ഞു.

*ഹാ..ഹ... അതെ... ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി.*

*അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനര്‍ത്ഥം.?*

*ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം.*

അപ്പോള്‍ അടുത്ത ചോദ്യം:

*ഈ ബോധവും വിവേകവും രണ്ടാണോ?*

*_അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ല. ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്._*

*_ബോധം കൂര്‍മ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?_*

*_കൂര്‍മ്മം എന്നാല്‍ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ. അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാല്‍ , കാമ-മോഹ-ലോഭങ്ങള്‍ക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയര്‍ത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാന്‍ കൂര്‍മ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്._*

*അങ്ങനെ വിവേകം വീണ്ടും ഉയര്‍ന്ന് ധ്യാനം തുടര്‍ന്നാല്‍ ആദ്യം മൂദേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനര്‍ത്ഥം?*

*_ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാരവിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂദേവി. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം, സ്വത്ത് തുടങ്ങിയ ആര്‍ത്തികളും, പുറത്ത് പോകും. എന്നാല്‍ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങള്‍ നമ്മുടെ ബോധത്തിലെത്തും. വീണ്ടും ധ്യാനം തുടരുമ്പോള്‍ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാല്‍ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു._*
*_എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു._*

*ആ അമൃത് കുടിച്ചവര്‍ക്ക് പിന്നെ വാര്‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ? ഇനി പറയൂ. പാലാഴി മഥനം വെറും കഥയാണോ?*

ക്ഷേത്രങ്ങളും ആചാരങ്ങളും എന്തിന് ?

സനാതനധര്‍മ്മത്തിന്റെ ഒരു പ്രത്യേകതയാണ് ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത്. ജനങ്ങള്‍ പല സംസ്‌കാരങ്ങളിലുള്ളവരാണ്. ഓരോരുത്തരേയും അവരവരുടെ സംസ്‌കാരത്തിനനുസരിച്ചുവേണം നയിക്കുവാന്‍. മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ഇറച്ചി കൊടുത്താല്‍ ദഹിക്കില്ല; ദഹിക്കാന്‍ പാകത്തിനുള്ള ഭക്ഷണം നല്‍കണം. ചില രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുത്താല്‍ അലര്‍ജിയാകും; അവര്‍ക്ക് ഗുളിക വേണ്ടിവരും. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ അക്ഷരങ്ങളില്‍ തൊടുവിച്ചു പഠിപ്പിക്കണം. ചെവി കേള്‍ക്കാത്ത കുട്ടിയെ ആംഗ്യഭാഷയിലൂടെ പഠിപ്പിക്കണം. ഇതേരീതിയില്‍ ഓരോരുത്തരുടേയും ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌ക്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിച്ചത്. അങ്ങനെയാണ് സഗുണസങ്കല്‍പ്പവും, ഭക്തിയോഗവും, കര്‍മ്മയോഗവും തുടങ്ങി വിവിധ സമ്പ്രദായങ്ങള്‍ നിലവില്‍വന്നത്.


ഈശ്വരാരാധനയുടെ പ്രഥമ ഘട്ടമാണ് ക്ഷേത്രാരാധന. വ്യക്തിഭാവത്തില്‍ ഈശ്വരനെ ആരാധിക്കുവാനും അവിടത്തോട് ഒരു ബന്ധം വളര്‍ത്തുവാനും ക്ഷേത്രവും പ്രതിഷ്ഠയും ഉപകരിക്കുന്നു. എന്നാല്‍ ക്രമേണ എല്ലായിടത്തും ഈശ്വരചൈതന്യം ദര്‍ശിക്കുവാന്‍ നമ്മള്‍ കഴിവുനേടണം. അതാണ് ക്ഷേത്രാരാധനയുടെ ലക്ഷ്യം.


കടലും, തിരയും ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ രണ്ടും വെള്ളമാണ്. മാലയും, വളയും, മോതിരവും, പാദസരവും എല്ലാം കാണുമ്പോള്‍ ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ അവയെല്ലാം സ്വര്‍ണ്ണം തന്നെയാണ്. ഇതുപോലെ നമുക്കു ചുറ്റുമുള്ളവയെല്ലാം വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും തത്ത്വത്തില്‍ അവയെല്ലാം ബ്രഹ്മം തന്നെ. അത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. അതറിയുന്നതോടെ ഒരുവന്റെ പ്രശ്‌നങ്ങളെല്ലാം അസ്തമിക്കുന്നു. സൂര്യനുദിക്കുന്നതോടെ അന്ധകാരം ഒഴിയുന്നതുപോലെ. എന്നാല്‍ ഇത് സാക്ഷാത്കരിക്കണമെങ്കില്‍ വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ കുടികൊള്ളുന്നത് എന്ന വിശ്വാസത്തെ അതിക്രമിക്കണം. സര്‍വ്വതിലും ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം.


വാസ്തവത്തില്‍ നമ്മില്‍ത്തന്നെ കുടികൊള്ളുന്ന ആത്മചൈതന്യത്തെയാണ് നാം ഉപാസിക്കേണ്ടത്. ആ ചൈതന്യത്തെ ഒരു കണ്ണാടിയില്‍ എന്നപോലെ ക്ഷേത്രവിഗ്രഹത്തില്‍കണ്ട് ആരാധിക്കുന്നു. ശ്രീകോവിലിനുമുന്നില്‍നിന്നു വിഗ്രഹത്തെ ദര്‍ശിച്ചതിനുശേഷം കണ്ണുകളടയ്ക്കുന്നതിലൂടെ നാം അതാണ് ചെയ്യുന്നത്. പിന്നീട് കണ്ണുതുറന്ന് സര്‍വ്വതിലും ഈശ്വരനെ ദര്‍ശിക്കുക. അങ്ങനെ രൂപങ്ങളെല്ലാം അതിക്രമിച്ച സര്‍വ്വവ്യാപിയായ ആത്മതത്ത്വത്തെ സാക്ഷാത്ക്കരിക്കാന്‍ നമുക്കു കഴിയുന്നു.


കാളിദാസന്‍ ക്ഷേത്രത്തിനുള്ളില്‍ക്കടന്നു കതകടച്ചു. ദേവി കതകിനു മുട്ടി. കതകു തുറക്കുന്നില്ല. ദേവി ചോദിച്ചു. 'അകത്താര്?' ഉടനെ അകത്തുനിന്നും ഒരുചോദ്യം 'പുറത്താര്?'വീണ്ടുംചോദിച്ചു, 'അകത്താര്?' അതിനും മറുപടി, 'പുറത്താര്?' അവസാനം ദേവി മറുപടി പറഞ്ഞു, 'പുറത്തു കാളി'. അപ്പോള്‍ അകത്തുനിന്നും മറുപടി 'അകത്തു ദാസന്‍'. എത്ര ചോദിച്ചിട്ടും ഞാന്‍ ഇന്ന ആളെന്നുപറഞ്ഞില്ല. പേരും പറഞ്ഞില്ല. 'പുറത്തു കാളി' എന്നു പറഞ്ഞതിനു ശേഷമാണ് 'അകത്തു ദാസന്‍' എന്നുപറയുന്നത്. ആ നിമിഷം അദ്ദേഹത്തിനു ഈശ്വരദര്‍ശനവും ലഭിച്ചു. 'ഞാന്‍' നഷ്ടമാകുമ്പോള്‍ ശേഷിക്കുന്നത് 'അവിടുന്നു' മാത്രമാണ്. ഞാന്‍ എന്ന ചെറിയ വ്യക്തിത്വം നഷ്ടമാകണം. എല്ലാം അവിടുന്നാണ്, എല്ലാം ചെയ്യിക്കുന്നതും അവിടുന്നു തന്നെ എന്ന ബോധമാണ് ശരിയായ ഭക്തി.


സമര്‍പ്പിക്കുക എന്നുപറയുമ്പോള്‍ ചിലര്‍ ചിന്തി്ക്കും, ഈശ്വരന് എന്തെങ്കിലുംകൊടുത്താല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ എന്ന്. സമര്‍പ്പണത്തെ മനസ്സിലാക്കേണ്ടത് അങ്ങനെയല്ല. ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് മനോബുദ്ധിതലത്തിലാണ്. ഞാന്‍ ശരീരമാണ്, ഞാന്‍ ഇന്നയാളുടെ മകനാണ്, മകളാണ്, എന്റെ പേരിതാണ് എന്നിങ്ങനെ ഈ 'ഞാനി'ന്റെ കൂടെ നമ്മള്‍ എന്തൊക്കെ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ അവയൊക്കെയാണ് സമര്‍പ്പിക്കേണ്ടത്. അതിനെത്തന്നെയാണ് അഹങ്കാരം എന്നു പറയുന്നത്. അപ്പോള്‍ നമ്മള്‍ ഈശ്വരന്റെ ചുണ്ടിലെ പുല്ലാങ്കുഴലായിത്തീരും, പ്രണവനാദമുയര്‍ത്തുന്ന ശംഖായിമാറും.


ഇന്നു ക്ഷേത്രാരാധന വെറും അനുകരണം മാത്രമാണ്. ഒരാള്‍ കുടുംബക്ഷേത്രത്തില്‍ നിത്യവും പൂജ ചെയ്യുമായിരുന്നു. ഒരു ദിവസം എല്ലാം ഒരുക്കിവെച്ചു. പൂജ തുടങ്ങിയ സമയം വളര്‍ത്തു പൂച്ച നിവേദിക്കാന്‍വെച്ച പാലില്‍ നക്കി. അടുത്ത ദിവസം അദ്ദേഹം എല്ലാം ഒരുക്കിയതിനുശേഷം പൂച്ചയെപിടിച്ച് ഒരു കുട്ടക്കീഴില്‍ അടച്ചിട്ടു. പൂജ തീര്‍ന്നതിനുശേഷമേ അതിനെ തുറന്നുവിട്ടുള്ളു. അങ്ങനെ പൂജയ്ക്കുമുമ്പ് പൂച്ചയെ കുട്ടയ്ക്കുകീഴിലാക്കുന്നത് അദ്ദേഹം ഒരു ശീലമാക്കി.


കുറെനാള്‍ കഴിഞ്ഞു, മകന്‍ പൂജ ഏറ്റെടുത്തു. പൂച്ചയെ പൂജയ്ക്കുമുമ്പ് അടച്ചിടുന്നതു മകനും തുടര്‍ന്നു. ഒരു ദിവസം പൂജക്കൊരുക്കിയശേഷം പൂച്ചയെ അന്വേഷിക്കുമ്പോള്‍ അതിനെക്കാണുന്നില്ല. അതു ചത്തവിവരം അപ്പോഴാണറിയുന്നത്. പിന്നെ താമസിച്ചില്ല, അടുത്ത വീട്ടിലെ പൂച്ചയെപിടിച്ചുകൊണ്ടുവന്ന് കുട്ടക്കീഴിലടച്ചതിനുശേഷമേ പൂജ തുടങ്ങിയുള്ളൂ. അച്ഛന്‍ എന്തിനുവേണ്ടിയാണ് പൂച്ചയെ കുട്ടക്കീഴിലടച്ചിട്ടിരുന്നതെന്ന കാര്യം മകന്‍ അന്വേഷിച്ചില്ല. ഇതുപോലെയാണ് നമ്മള്‍ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്. അതിന്റെ പിന്നിലെ തത്ത്വം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ഏത് മതത്തിലായാലും ആചാരങ്ങളുടെ പിന്നിലെ തത്ത്വം നാം ഗ്രഹിക്കണം. അങ്ങനെയാകുമ്പോള്‍ അനാചാരങ്ങള്‍ നിലനില്‍ക്കുകയില്ല. അഥവാ, ഉണ്ടെങ്കില്‍ത്തന്നെ അവയെ ഉപേക്ഷിക്കാന്‍ കഴിയും.


ആദ്ധ്യാത്മികതയെക്കുറിച്ചും, ക്ഷേത്രാചാരങ്ങളുടെ പിന്നിലുള്ള തത്ത്വങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കുവാനുള്ള സൗകര്യം ക്ഷേത്രങ്ങളോടനുബന്ധിച്ചുണ്ടാകണം. ക്ഷേത്രം മനുഷ്യമനസ്സില്‍ സംസ്‌കാരം വിളയിക്കുന്ന കേന്ദ്രങ്ങളായി മാറണം. എങ്കില്‍ മാത്രമേ തിളക്കമാര്‍ന്ന പൈതൃകം വീണ്ടെടുക്കാന്‍ നമുക്ക് കഴിയൂ.

മലകളും പുഴകളും വന്യമൃഗങ്ങളു കല്ലു മുള്ളു ഘോരവനത്തിലുടെ ശ്രീകൃഷ്ണ പരുത്തിന്റെ സാനിദ്ധ്യത്തിൽ ഉള്ള നമ്മുടെ പന്തളമന്നന്റെ
തിരുവാഭരണ ഘോഷയാത്ര

Banking charges- Malayalam

Pathmavyooham Mahabharatham പത്മവ്യൂഹം മഹാഭാരതം

മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക

സ്വന്തം ഭക്തി
ആരോഗ്യം
സന്തോഷം
മനസ്സമാധാനം
ഉറക്കം
ഇതിനേക്കാള്‍
പണത്തിന്‌
പ്രാധാന്യം നല്‍കരുത്‌.



കണ്ണുനീര്‍ തുടയ്ക്കുക.
പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.



പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..



സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.



നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക.
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...



മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.



നമ്മുടെ അലങ്കാരം
സ്വര്‍ണ്ണമോ വെള്ളിയോ അല്ല. മറിച്ച്
എളിമ
വിനയം
ക്ഷമ
ദയ
അറിവ്
പരോപകാരം
എന്നിവയാണ്.



നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.



ആരോഗ്യകരമായ ശരീരത്തില്‍ ചതി
വിദ്വേഷം
അസൂയ
എന്നിവക്ക്‌ സ്ഥാനമില്ല.



ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവൻേറയും ആവശ്യക്കാരൻേറയും
സ്‌നേഹം നേടുക.



പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക.
ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.



നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം.
ധാര്‍മ്മികതയാണ്‌ അലങ്കാരം.
നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.



കൊടുങ്കാറ്റിൻെറ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.



ഉപദേശം കൊണ്ടും
ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.



വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..



ഓരോ ദിവസവും പുതിയ തുടക്കമാവുക.
ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.
മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.



നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക.
മനസ്സ്‌ ശാന്തമാക്കുക.



കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക.
എന്നിട്ട്‌ അവയെ വിട്ടുകളയുക.



ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ.
അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.



പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.
ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല.
പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.



ഭക്ഷണം കുറക്കുക.
ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.



പാപങ്ങള്‍ കുറക്കുക.
മനസ്സിന്‌ ആരോഗ്യമുണ്ടാകും.



ദു:ഖങ്ങള്‍ കുറക്കുക.
ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.



സംസാരം കുറക്കുക.
ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.



ജീവിതം തന്നെ കുറച്ചേയുള്ളൂ.
വിഷമിച്ചും
ദുഖിച്ചും
പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...



മോശമായ നാവ്‌ അതിൻെറ ഇരയെക്കാള്‍ അതിൻെറ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.



മനസ്സ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

ശ്രീ ലളിതാ സഹസ്രനാമം

1) ശ്രീമാതാ =
ഈ ലോകത്തിന് മുഴുവന്‍ അമ്മയായിട്ടുള്ളവളേ (സൃഷ്ടി),

2) ശ്രീ മഹാരാജ്ഞീ =
ഈ ലോകത്തെ മുഴുവന്‍ പരിപാലിച്ചു പോരുന്നവളേ (സ്ഥിതി),

3) ശ്രീമദ് സിംഹാസനേശ്വരീ =
ശ്രേഷ്ടമായ സിംഹം വാഹനമായിട്ടുള്ളവളേ (സംഹാരം)

4) ചിദഗ്നികുണ്ഡ സംഭൂതാ =
അഗ്നിയാകുന്ന കേവലബ്രഹ്മത്തില്‍ നിന്നും ജനിച്ചവളേ (ഭണ്ഡാസുരനോടു തോറ്റ ദേവന്മാര്‍ ദേവീപ്രീത്യര്‍ത്ഥം ചെയ്ത മഹായാഗാഗ്നിയില്‍ നിന്നും ജനിച്ചവളേ)

5) ദേവകാര്യ സമുദ്യതാ =
ദേവന്മാരുടെ ദു;ഖം അകറ്റാനായി ജനിച്ചവളേ

6) ഉദ്യദ്ഭാനു സഹസ്രാഭാ =
ഉദിച്ചുയരുന്ന ആയിരക്കണക്കിന് സൂര്യന്മാരുടെ ശോഭയോടു കൂടി ജനിച്ചവളേ,

7) ചതുര്‍ബാഹു സമന്വിതാ =
നാലുകൈകളോടു കൂടിയവളേ,

8) രാഗസ്വരൂപ പാശാഢ്യാ =
ജീവജാലങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് കാരണമായ സ്നേഹമെന്ന കയര്‍,

9) ക്രോധാകാരാങ്കുശോജ്ജ്വലാ =
ക്രോധവികാരത്തിന്റെ ദൃശ്വരൂപമായ അങ്കുശം എന്ന ആയുധം എന്നിവയും

10)മനോരൂപേക്ഷു കോദണ്ഡാ =
മനസ്സാകുന്ന വില്ലും,

11)പഞ്ചതന്മാത്ര സായകാ =
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, എന്നിങ്ങനെ മനസ്സിന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അമ്പുകളോടും കൂടിയ പ്രിയപ്പെട്ട ദേവീ,

12)നിജാരുണ പ്രഭാപൂര മജ്ജദ് ബ്രഹ്മാണ്ഡമണ്ഡലാ =
അവിടുത്തെ അരുണപ്രഭയില്‍ ഈ ബ്രഹ്മാണ്ഡത്തിലെ സകലതും മുങ്ങി നില്‍ക്കുകയാണ്.

13) ചമ്പകാശോകപുന്നാഗസൊഗന്ധികാ ലസത്കചാ =
ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നീ പുഷ്പങ്ങള്‍ കൊണ്ട് ശോഭിക്കുന്ന തലമുടിയോടെ വിളങ്ങുന്നതും,

14) കുരുവിന്ദമണിശ്രേണീ കനത്കോടീര മണ്ഡിതാ =
പത്മരാഗങ്ങളാല്‍ ശോഭിക്കുന്ന കിരീടത്താല്‍ അലങ്കരിക്കപ്പെട്ടതുമായ എന്റെ ദേവീ

15അഷ്ടമീചന്ദ്ര വിഭ്രാജദ് = അമാവാസിക്കു ശേഷമുള്ള എട്ടാം ദിനത്തിലെ ചന്ദ്രനെപ്പോലെ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ പ്രകാശിക്കുന്ന,

16 അളിക സ്ഥല ശോഭിതാ = നെറ്റിത്തടം കൊണ്ട് ശോഭിക്കുന്നതും,

17മുഖചന്ദ്രകളങ്കാഭ =
മുഖമാകുന്ന ചന്ദ്രനിലെ കളങ്കം പോലെ ശോഭിക്കുന്ന,

18 മൃഗനാഭി =
കസ്തൂരി കൊണ്ടുള്ള,

19വിശേഷകാ =
പൊട്ട് അണിഞ്ഞിട്ടുള്ളതുമായവളേ
ചന്ദ്രന് കളങ്കം എപ്രകാരമാണോ കൂടുതല്‍ മനോഹാര്യമാകുന്നത് അതുപോലെ ദേവിയുടെ തിരുനെറ്റിയില്‍ അണിഞ്ഞിട്ടുള്ള കസ്തൂരിപ്പൊട്ട് ദേവിയുടെ മുഖത്തിന് കൂടുതല്‍ അലങ്കാരമായിരിക്കുന്നു.

20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,

21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ

22പരീവാഹ =
ഒഴുക്കില്‍,

23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,

24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.

25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,

26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,

27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,

28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു

29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര

30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,

20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,

21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ

22പരീവാഹ =
ഒഴുക്കില്‍,

23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,

24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.

25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,

26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,

27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,

28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു

29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര

30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,

31താടങ്കയുഗളീഭൂത =
രണ്ടു കര്‍ണ്ണാഭരണങ്ങളായിത്തീര്‍ന്ന,

32തപനോഡുപ =
സൂര്യന്റേയും താരാനാഥനായ ചന്ദ്രന്റെയും മണ്ഡലങ്ങളോടെ അങ്ങേറെ ശോഭിക്കുന്നു.

33പദ്മരാഗശിലാദര്‍ശ =
പദ്മരാഗ രത്നം കൊണ്ട് നിര്‍മ്മിച്ച കണ്ണാടിയെ,

34പരിഭാവി =
പരിഭവിപ്പിക്കുന്ന,

35കപോലഭൂ =
കവിള്‍ത്തടത്തോടു കൂടിയവളേ,

36നവവിദ്രുമ =
പുതിയ പവിഴത്തിന്റെയും

37ബിംബ =
തൊണ്ടിപ്പഴത്തിന്റേയും,

38ശ്രീ =
ശോഭയെ,

39ന്യക്കാരി =
തോല്‍പ്പിക്കുന്ന വിധത്തിലുള്ള

40ദശനച്ഛദാ =
(പല്ലിനെ മൂടുന്ന) ച്ചുണ്ടുകളാല്‍ അവിടുന്ന് ഏറെ വിളങ്ങുന്നു.

41) ഇന്ദ്രഗോപ പരിക്ഷിപ്ത സ്മരതൂണാഭ ജംഘികാ =
ചുവപ്പു നിറമുള്ള ഇന്ദ്രഗോപരത്നം പതിച്ച കാമദേവന്റെ ആവനാഴിയുടേത് പോലുള്ള കാലുകളോട് കൂടിയ ദേവീ

42) ഗൂഢഗുല്ഫാ =
കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന നെരിയാണിയളോടു കൂടിയ ദേവീ (മാംസളത കൊണ്ട് എല്ലു തെളിഞ്ഞു കാണാത്ത നെരിയാണികളുള്ള)

43) കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതാ =
ആമയുടെ പുറന്തോടു പോലെ വളഞ്ഞ പുറവടികളോടു കൂടിയ ദേവീ (കാലിന്റെ പുറവടിയുടെ മദ്ധ്യം ഉയര്‍ന്നിരിക്കുന്നത് സൗന്ദര്യ ലക്ഷണം)

44) നഖദീധിതി സംഛന്നനമജ്ജനതമോഗുണാ =
പാദനഖങ്ങളുടെ കിരണങ്ങളാല്‍ മറയ്ക്കപ്പെടുന്ന നമിക്കുന്ന ജനങ്ങളുടെ തമോഗുണത്തോടു കൂടിയവളേ (പാദങ്ങളില്‍ നമസ്ക്കരിക്കുന്നവരുടെ ഉള്ളിലുള്ള അജ്ഞാനരൂപമായ ഇരുട്ടിനെ ദേവിയുടെ പാദനഖങ്ങളില്‍ നിന്നു പ്രസരിക്കുന്ന രശ്മികള്‍ നശിപ്പിക്കുന്നു)

45) പദദ്വയാപ്രഭാജാലപരാകൃതസരോരുഹാ =
രണ്ടു പാദങ്ങളുടെ പ്രഭാപൂരത്താല്‍ നിന്ദിക്കപ്പെട്ട താമരയോടു കൂടിയവളേ (ദേവിയുടെ കാലുകളുടെ മാര്‍ദ്ദവവും അഴകും താമരപൂക്കളെപ്പോലും തോല്പിക്കുന്ന തരത്തിലുള്ളവയാണെന്നു സാരം)

46) ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീപദാംബുജാ =
കിലുങ്ങുന്ന മണിച്ചിലമ്പുകളാല്‍ അലംകൃതമായ പാദാരവിന്ദങ്ങളോട് കൂടിയ ദേവീ

47) മരാളീ മന്ദഗമനാ =
അരയന്നപ്പിട പോലെ മന്ദഗമനം ചെയ്യുന്ന ദേവീ

48) മഹാലാവണ്യശേവധി =
മഹത്തായ ലാവണ്യത്തിന് നിധിയായിട്ടുള്ളവളേ

49) സര്‍വ്വാരുണാ =
വസ്ത്രം, ആഭരണം,രൂപം തുടങ്ങി എല്ലാം അരുണവര്‍ണമായുള്ളവളേ

50) അനവദ്യാംഗീ =
അനവദ്യങ്ങളായ (കുറവൊന്നും പറയാനില്ലാത്ത) അംഗങ്ങളുള്ളവളേ

51) സര്‍വ്വാഭരണഭൂഷിതാ =
ചൂഡാമണി മുതല്‍ പാദാംഗുലീയം വരെ എല്ലാ ആഭരണങ്ങളും അണിഞ്ഞിട്ടുള്ളവളേ

52) ശിവകാമേശ്വരാങ്കസ്ഥാ= കാമേശ്വരനായ ശിവന്റെ മടിത്തട്ടില്‍ ഇരിക്കുന്നവളേ

53) ശിവാ =
മംഗളരൂപിണിയായ ദേവിക്കു നമസ്ക്കാരം

54) സ്വാധീനവല്ലഭാ=
തനിക്ക് അധീനനായ ഭര്‍ത്താവിനോടു കൂടിയവളേ (ശിവന് ശക്തിയെക്കൂടാതെ പ്രഭവിക്കാനാവില്ലെന്ന് വ്യംഗ്യം)

55) സുമേരു മധ്യശൃംഗസ്ഥാ=
ശ്രേഷ്ടമായ മഹാമേരു പര്‍വ്വതത്തിന്റെ മധ്യത്തില്‍ കുടികൊള്ളുന്ന ദേവിക്കു നമസ്ക്കാരം.

56) ശീമന്നഗരനായികാ=
സര്‍വ്വൈശ്വര്യ സമ്പന്നമായ നഗരത്തിന് അധിപതിയായ ദേവീ

57) ചിന്താമണി ഗൃഹാന്തസ്ഥാ=
ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന ചിന്താമണി എന്ന രത്നം കൊണ്ട് നിര്‍മ്മിച്ച ഗൃഹത്തിന്റെ ഉള്ളില്‍ വസിക്കുന്ന ദേവീ

58) പഞ്ചബ്രഹ്മാസനസ്ഥിതാ=
ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവര്‍ കാലുകളായും സദാശിവന്‍ പലകയുമായും ഉള്ള മഞ്ചമായ പഞ്ചബ്രഹ്മനിര്‍മ്മിതമായ ഇരിപ്പിടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

59) മഹാ പദ്മാടവീസംസ്ഥാ=
വലിയ താമരകള്‍ സ്ഥിതിചെയ്യുന്ന വനത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ. ഈ കാട് മേരു പര്‍വ്വതത്തിലാണ്.

60) കദംബവനവാസിനീ=
കദംബവനത്തില്‍ വസിക്കുന്നവളേ

61) സുധാസാഗരമധ്യസ്ഥാ=
അമൃതസമുദ്രത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ദേവീ. (ശ്രീചക്രത്തിലെ ഒമ്പതു ത്രികോണങ്ങളിലെ താഴെയുള്ളവയും ശിവാത്മകങ്ങളായ നാലുത്രികോണങ്ങളുടെ മുകളിലായും മേല്‍ഭാഗത്തുള്ള ശക്ത്യാത്മകങ്ങളായ അഞ്ചു ത്രികോണങ്ങളുടെ താഴെയായും ഉള്ള ബൈന്ദവസ്ഥാനത്തിനു പറയുന്ന പേര് സുധാ സിന്ധു എന്നാണ്.)

62) കാമാക്ഷീ =
കമനീയങ്ങളായ കണ്ണുകളുള്ള ദേവീ

63) കാമദായിനീ =
ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചു നല്‍കുന്ന ദേവീ

64) ദേവര്‍ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ =
ദേവന്മാരുടേയും ഋഷിമാരുടേയും സമൂഹത്താല്‍ സ്തുതിക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയ ദേവീ

65) ഭണ്ഡാസുരവധോദ്യുക്ത ശക്തിസേനാ സമന്വിതാ=
ഭണ്ഡാസുരനെ വധിക്കുന്നതിന് ഒരുങ്ങിയ ശക്തി രൂപിണികളായ ദേവിമാരുടെ സേനയോടു കൂടിയ ദേവീ

66) സമ്പത്കരീസമാരൂഢ സിന്ധുരവ്രജസേവിതാ=
സമ്പത്കരി എന്ന ദേവിയാല്‍ നയിക്കുന്ന ആനക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട ദേവീ (അങ്കുശം എന്ന ആയുധത്തില്‍ നിന്നാണ് സമ്പത്കരീ ദേവിയുടെ ഉദ്ഭവം. സമ്പത്കരി എന്നത് സുഖലോലുപതയെയും സമാരൂഢസിന്ധുരവ്രജം എന്ന വാക്കിന് വിഷയസമൂഹങ്ങള്‍ എന്നും അര്‍ത്ഥമാക്കാം)

67) അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ=
അശ്വാരൂഢ എന്ന ദേവിയുടെ നേതൃത്വത്തിലുള്ള കോടിക്കണക്കിന് കുതിരകളാല്‍ ചുറ്റപ്പെട്ട ദേവീ (പാശം എന്ന ആയുധത്തില്‍ നിന്നാണ് അശ്വാരൂഢ എന്ന ദേവതയുടെ ഉദ്ഭവം. കുതിരകളെപ്പോലെ പായുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പാശമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ശക്തി)

68) ചക്രരാജരാഥാരൂഢ സര്‍വായുധപരിഷ്കൃതാ=
ഒന്‍പതു നിലകളുള്ള ചക്രരാജം എന്ന തേരില്‍ കയറി എല്ലാ ആയുധങ്ങളാലും അലംകൃതയായിരിക്കുന്ന ദേവീ (ചക്രരാജരഥം ദേവീ രൂപമായ ശ്രീചക്രം തന്നെയെന്ന് വ്യംഗ്യസൂചന)

69) ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ=
ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്ന് ഉത്ഭവിച്ച സംഗീത ദേവതയും ദേവിയുടെ മന്ത്രിണിയുമായ ശ്യാമളാംബിക നയിക്കപ്പെടുന്ന ഗേയചക്രരഥത്തില്‍ ഇരിക്കുന്ന ദേവീ

70) കിരിചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്കൃതാ =
കിരിചക്രം എന്ന രഥത്തില്‍ ആരൂഢയായ ദണ്ഡനാഥ എന്ന ദേവിയാല്‍ സേവിക്കപ്പെടുന്ന ദേവീ (ലളിതാ ദേവിയുടെ കയ്യിലുള്ള പഞ്ചതന്മാത്രസായകങ്ങളില്‍ (അമ്പ്) നിന്ന് ഉത്ഭവിച്ച ദണ്ഡനാഥ എന്ന ദേവിയുടെ വരാഹാകൃതിയിലുള്ള കിരിചക്രരഥം വലിക്കുന്നത് കിരി(വരാഹം) കളാണ്.

71) ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ=
ജ്വാലാമാലിനികാ എന്ന ദേവിയാല്‍ നിര്‍മ്മിക്കപ്പെട്ട അഗ്നിരൂപമായ കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ ( യുദ്ധ​വേളയില്‍ നിയമങ്ങള്‍ തെറ്റിച്ച് രാത്രി യുദ്ധത്തിനെത്തിയ ഭണ്ഡാസുരനില്‍ നിന്നും ദേവീ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചുറ്റും ഒരു തീമതിലായി രൂപം കൊണ്ടവളാണ് ജ്വാലാമാലിനികാ ദേവി)

72) ഭണ്ഡസൈന്യവധോദ്യുക്ത ശക്തിവിക്രമ ഹര്‍ഷിതാ=
ഭണ്ഡാസുരന്റെ സൈന്യത്തെ വധിക്കുന്നതിന് ഉദ്യുക്തരായ ശക്തികളുടെ വിക്രമത്തില്‍ സന്തോഷിച്ച ദേവീ (ഭണ്ഡന്‍ ജീവാത്മാവും സൈന്യം ജീവാത്മാവുമായ ബന്ധപ്പെട്ട ചിത്തവൃത്തികളാണെന്നും അവയെ നശിപ്പിക്കുന്നതിന് ഉദ്യുക്തരായ ജ്ഞാനരൂപങ്ങളായ ശക്തികളാണ് ദേവീ സൈന്യമെന്നും അജ്ഞാനത്തെ നശിപ്പിക്കുന്ന ജ്ഞാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആനന്ദിക്കുന്ന പരാശക്തിയാണ് ദേവിയെന്നും വ്യാഖ്യാനിക്കാം )

73) നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ=
തിഥിദേവകളായ നിത്യമാരുടെ പരാക്രമോടോപം നിരീക്ഷിച്ച് സന്തോഷിച്ച ദേവീ (പതിനഞ്ച് പേരാണ് തിഥി ദേവകള്‍)

74) ഭണ്ഡപുത്രവധോദ്യുക്ത ബാലാവിക്രമനന്ദിതാ=
ഭണ്ഡപുത്രമാരുടെ വധത്തിന് ഉദ്യുക്തയായ ബാലാദേവിയുടെ വിക്രമത്തില്‍ സന്തോഷിക്കുന്ന ദേവീ (ഭണ്ഡാസുരന്റെ 30 പുത്രന്മാര്‍ പിതാവിന്റെ ആജ്ഞ പ്രകാരം ദേവിയുമായി യുദ്ധത്തിന് വന്നപ്പോള്‍ ലളിതാദേവിയുടെ പുത്രിയായ ഒന്‍പതു വയസുമാത്രം പ്രായമുള്ള ബാലാദേവി അവരുമായി യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തു. സകലവിദ്യാ പാരംഗതയായ ബാലാദേവിയുടെ ഈ നൈപുണ്യത്തില്‍ ദേവിക്ക് ഏറെ സന്തോഷം തോന്നി)

75) മന്ത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ=
മന്ത്രിണിയായ ശ്യാമളാ ദേവിയാല്‍ ചെയ്യപ്പെട്ടതായ വിഷംഗവധത്തില്‍ സന്തോഷിച്ചവളേ

76) വിശുക്രന്റെ പ്രാണനെ ഹരിച്ച വാരാഹീ ദേവിയുടെ കഴിവില്‍ സന്തോഷിച്ച ദേവീ (ബാലാദേവി തന്റെ 30 പുത്രന്മാരെയും വധിച്ചതറിഞ്ഞ ഭണ്ഡാസുരന്‍ ദു:ഖിതനായി വിലപിച്ചു. അതറിഞ്ഞ് വര്‍ദ്ധിത വീര്യത്തോടെ യുദ്ധത്തിനായി എത്തിയ ഭണ്ഡാസുരസഹോദരനായ വിശുക്രനെ വാരാഹീ ദേവി വധിച്ചു.)

77) കാമേശ്വരമുഖാലോകകല്പിത ശ്രീഗണേശ്വരാ=
കാമേശനായ ശിവന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ച് ശ്രീഗണേശ്വരനെ സൃഷ്ടിച്ച ദേവിക്കു നമസ്കാരം. (ഭണ്ഡാസുരന്റെ അനുജനായ വിശുക്രന്‍ ശക്തി സൈന്യത്തെ നശിപ്പിക്കാന്‍ അഗ്നിപ്രാകാരത്തിന് (ശക്തിസൈന്യത്തിന്റെ പാളയത്തിനുള്ള സംരക്ഷണ മതില്‍)പുറത്തു നിന്നു കൊണ്ട് വിഘ്നയന്ത്രം സ്ഥാപിച്ചു. ഇതു മൂലം ശക്തി സൈന്യം തളര്‍ന്നു പോയി. മന്ത്രിണീ ദേവിയില്‍ നിന്നും ദണ്ഡിനീ ദേവിയില്‍ നിന്നും ഈ വിവരം അറിഞ്ഞ ദേവി മന്ദഹാസത്തോടെ ശിവന്റെ മുഖത്തു നോക്കുകയും അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ് ഗണേശനെന്നും സൂചന)

78) മഹാഗണേശ നിര്‍ഭിന്നവിഘ്നയന്ത്ര പ്രഹര്‍ഷിതാ=
മഹാഗണപതി വിഘ്നയന്ത്രത്തെ നശിപ്പിച്ചതു കണ്ട് ചിദാനന്ദകരമായ സന്തോഷം ഉണ്ടായ ദേവീ

79) ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്തവര്‍ഷിണീ=
ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ അയക്കുന്ന ഓരോ അസ്ത്രത്തിനും പ്രത്യസ്ത്രം അയച്ച ദേവീ (ഭണ്ഡാസുരന്‍ ദേഹിയെ ബന്ധിക്കുന്ന കര്‍മ്മങ്ങളും വാസനകളുമാണെന്നു രഹസ്യാര്‍ത്ഥം അവയില്‍ നിന്നുണ്ടായ അജ്ഞാനജന്യമായ ദുരിതമയമായ അസ്ത്രങ്ങളെ ദേവി ജ്ഞാനമയങ്ങളായ പ്രത്യസ്തമയച്ച് നശിപ്പിച്ച് ദേഹിയെ മോക്ഷത്തിലേക്ക് നയിക്കുന്നു വെന്ന് വ്യംഗ്യം)

80) കരാംഗുലിനഖോത്പന്ന നാരായണദശാകൃതിഃ=
കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ (ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം)

81) മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ഗ്ദ്ധാസുരസൈനികാ=
മഹാ പാശുപതാസ്ത്രമയച്ച് അസുരന്റെ സൈനികരെ നശിപ്പിച്ചവളേ

82) കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ=
മഹാപാശുപതാസ്ത്രത്തേക്കാള്‍ ശക്തിയുള്ള കാമേശ്വരാസ്ത്രം അയച്ച് ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകനഗരത്തെയും നശിപ്പിച്ച ദേവീ

83) ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുഭവൈഭവാ=
ഭണ്ഡാസുരവധത്തില്‍ സന്തുഷ്ടരായ ബ്രഹ്മവിഷ്ണുപരമേശ്വര ന്മാരാല്‍ സ്തുതിക്കപ്പെട്ട ദേവീ

84) ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധിഃ=
ശ്രീപരമേശ്വരന്റെ മൂന്നാംകണ്ണില്‍ നിന്നുണ്ടായ തീയില്‍ പൂര്‍ണമായും എരിഞ്ഞുപോയ കാമദേവനെ ജീവിപ്പിക്കുന്നതിന് മരുന്നായി ഭവിച്ചവളേ (ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ ബ്രഹ്മാദിദേവകള്‍ കാമദേവനെ പുനര്‍ജ്ജനിപ്പിക്കണമെന്ന് ദേവിയോട് അപേക്ഷിക്കുന്നു. അതുപ്രകാരം അച്ഛന്റെ കോപത്തിന് പാത്രമായ മകനെ അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ദേവി കാമദേവനെ പുനരുജ്ജീവിപ്പിച്ചു )

85) ശ്രീമദ്വാഗ്ഭവകൂടൈകശ്വരൂപമുഖപങ്കജാ=
ശ്രീമത്തായ വ്ഗ്ഭവകൂടം സ്വരൂപമായ മുഖൈശ്വര്യമുള്ള ദേവീ

86) കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരൂപിണീ=
കഴുത്തിനു താഴെ മുതല്‍ മധ്യപ്രദേശം വരെ മധ്യകൂടസ്വരൂപമായ സൗന്ദര്യമുള്ള ദേവീ

87) ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ=മധ്യപ്രദേശത്തിനു താഴെ മുതല്‍ പാദം വരെ വ്യാപിച്ചു കിടക്കുന്ന ശക്തികൂടസ്വരൂപിണി ആയ ദേവീ

88) മൂലമന്ത്രാത്മികാ= മൂലമന്ത്രം തന്നെ സ്വരൂപമായുള്ളവളേ, (വാഗ്ഭവകൂടമെന്നും മധ്യകൂടമെന്നും ശക്തികൂടമെന്നും മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട പഞ്ചദശീ മന്ത്രം ദേവിയുടെ മന്ത്രശരീരമാണ്.)

89) മൂലകൂടത്രയകളേബരാ=മൂലമന്ത്രമായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ വാഗ്ഭവം, മധ്യം, ശക്തി എന്നീ പേരുകളിലുള്ള മൂന്നു കൂടങ്ങള്‍ തന്നെ ശരീരമായിട്ടുള്ളവളേ

90) കുലാമൃതൈകരസികാ= കുലാമൃതത്തെ രസിക്കുന്നവളേ, (സുഷുമ്നാനാഡിയുടെ താഴെ മൂലാധാരത്രികോണത്തില്‍ നിന്ന് കുണ്ഡലീനി ശക്തി താമരനൂല്‍ പോലെ നേര്‍ത്ത് മിന്നല്‍ക്കൊടി പോലെ പ്രകാശിക്കുന്ന രൂപത്തില്‍ മൂന്നരച്ചുറ്റായി സ്ഥിതിചെയ്യുന്നു. തലകീഴായി ഉറങ്ങി ക്കിടക്കുന്ന ആ ശക്തിയെ ഉണര്‍ത്തി നേരെയാക്കി ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയെയും ഷഡാധാരങ്ങളെയും ഭേദിച്ച് (നട്ടെല്ലിലെ സ്പൈനല്‍ കോഡ് കഴിഞ്ഞ്) ചിദാകാശത്തില്‍ സ്ഥിതി ചെയ്യുന്ന സഹസ്രാരപദ്മത്തിന്റെ മധ്യഭാഗത്തുള്ള അകുളകുണ്ഡലിനിയോട് കുണ്ഡലിനീ ശക്തി ചേരുമ്പോള്‍ അമൃതധാരയുണ്ടാകുന്നു. യോഗികള്‍ക്കും നല്ല മനഃശ്ശക്തിയുള്ളവര്‍ക്കും മാത്രം കൈവരിക്കാന്‍ ശ്രമിക്കാവുന്ന ഈ ആനന്ദധാരയില്‍ ആനന്ദിക്കുവളാണ് ദേവി എന്നു പറയുന്നത് മനഃശക്തിയുടെ ഉത്തുംഗാവസ്ഥ ചൂണ്ടിക്കാട്ടുന്നു.)

91) കുലസങ്കേതപാലനീ=കുലം (കൗളം എന്നു മറ്റൊരു പേര്) എന്ന ഉപാസനാരീതിയുടെ സാങ്കേതങ്ങളെ പരിപാലിക്കുന്നവള്‍. ( ഏറെ ജ്ഞാനികളും വിശ്വസനീയരുമായ ശിഷ്യന്മാര്‍ക്കു മാത്രം ആചാര്യന്മാര്‍ ഉപദേശിച്ചു കൊടുക്കുന്ന ഈ വിദ്യയെ അനര്‍ഹരുടെ കയ്യില്‍പ്പെടാതെ പരിപാലിച്ചു വരുന്ന ദേവീ )

92) കുലാംഗനാ= നല്ല കുലത്തില്‍പ്പെട്ടവളേ (കുലാംഗനയായവള്‍ പരപുരുഷന്മാരില്‍ നിന്നും എപ്പോഴും മറഞ്ഞിരിക്കുന്നു. ഇതുപോലെ ശ്രീദേവി അവിദ്യകൊണ്ട് മറഞ്ഞിരിക്കുന്നു. അന്യവിദ്യകളെല്ലാം ഗണികമാരെപ്പോലെ പ്രകടമാകുമ്പോള്‍ ശാംഭവീ വിദ്യ കുലവധുവിനെപ്പോലെ തന്റെ കുലത്തിലുള്ളവരോടു മാത്രം ഇണങ്ങുന്നുവെന്ന് സാരം )
93) കുലാന്തസ്ഥാ=കുലശാസ്ത്രത്തിന്റെ മധ്യത്തില്‍ ജ്ഞേയരൂപിണിയായി സ്ഥിതി ചെയ്യുന്ന ദേവീ. (കുലത്തിന് ശ്രീചക്രം എന്നതായും പരിഗണിക്കാം)

94) കൗലിനീ=കുലത്തെ സംബന്ധിച്ചവള്‍ എന്നര്‍ത്ഥം (കുലം എന്നത് കൗളം,ശ്രീചക്രം എന്ന വാക്കുകളെക്കൂടി ഉള്‍ക്കൊള്ളുന്നു)

95) കുലയോഗിനീ=ശ്രീചക്രം വരച്ച് അതില്‍ പൂജിക്കപ്പെടുന്ന ദേവീ

96) അകുലാ=കുലത്തിന് അതീതയായവള്‍

97) സമയാന്തസ്ഥാ= സമയമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (ഹൃദയത്തില്‍ ആധാരചക്രങ്ങളെ സങ്കല്‍പ്പിച്ച് അതില്‍ ചിച്ഛക്തിയെ പൂജിക്കുന്ന രീതിക്കുന്ന രീതിക്ക് സമയം എന്നാണ് പേര്)

98) സമയാചാരതത്പരാ=മൂലാധാരത്തില്‍ നിന്ന് തുടങ്ങി പടിപടിയായി ദേവിയെ ആറ് ആധആരങ്ങളിലും സങ്കല്പിച്ച് മാനസ പൂജ ചെയ്യുന്ന മേല്‍പ്പറഞ്ഞ സമയാചാരത്തില്‍ തല്പരയായ ദേവിക്കു നമസ്ക്കാരം

99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)

100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)

101) സഹസ്രാരംബുജരൂഢാ=ആയിരം ഇതളുകളോട് കൂടിയ താമരയില്‍ താമരയില്‍ സ്ഥിതിചെയ്യുന്ന ദേവീ (ആറ് ആധാരങ്ങളെയും ഭേദിച്ച് കുണ്ഡലീനീശക്തി സഹസ്രാരപദ്മത്തിലെത്തുന്നു)

102) സുധാസാരാഭിവര്‍ഷിണീ = അമൃതിന്റെ ഒഴുക്കിനെ നന്നായി വര്‍ഷിക്കുന്നവള്‍ (കുണ്ഡലീനി ശക്തി ഷഡാധാരങ്ങളേയും ബ്രഹ്മ,വിഷ്ണു, രുദ്ര ഗ്രന്ഥികളെയും ഭേദിച്ച് ചന്ദ്രമണ്ഡലമായ സഹസ്രാരപദ്മത്തില്‍ ശിവശ്ശക്തൈക്യമുണ്ടാക്കുന്നു. അപ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതധാര നാഡീവ്യൂഹത്തെ പരിനിര്‍വൃതിയില്‍ എത്തിക്കുന്നു. )

107) തടില്ലതാ സമരുചിഃ =മിന്നല്‍ക്കൊടിക്കു തുല്യമായ പ്രകാശത്തോട് കൂടി ശോഭിക്കുന്നവളേ (ഇവിടെ കുണ്ഡലീനീശക്തിയെപ്പറ്റിയും വ്യംഗ്യം)

108) ഷട്ചക്രോപരിസംസ്ഥിതാ=മൂലാധാരം അടക്കമുള്ള ആറ് ആധാരചക്രങ്ങള്‍ക്കും മുകളിലായി സഹസ്രാരപദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

109) മഹാസക്തിഃ = ഉത്സവപ്രിയയായ ദേവീ (ഇവിടെ ഉത്സവം എന്നതിന് കുണ്ഡലീനി ശക്തി സഹസ്രാരപദ്മത്തിലെത്തുമ്പോഴുള്ള ആനന്ദം എന്നാണ് അര്‍ത്ഥം)

110) കുണ്ഡലിനീ=കുണ്ഡലിനീരൂപമുള്ളവളേ (മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന ശക്തിയാണ് കുണ്ഡലിനീ ശക്തി. അത് മിന്നല്‍പ്പിണരുപോലെ ശോഭിക്കുന്നതാണെന്ന് ഇതേ ശ്ലോകത്തില്‍ത്തന്നെ പറയുന്നു.)

111) ബിസതന്തുതനീയസീ=താമരനൂലുപോലെ നൈര്‍മല്യമുള്ള ദേവീ (കുണ്ഡലീനീശക്തിയും താമരനൂലുപോലെ നേര്‍ത്തതാണെന്ന് മുന്‍പേ സൂചിപ്പിച്ചിട്ടുണ്ട്.)

112) ഭവാനീ=ഭവനോട് (ശിവന്‍) ചേര്‍ന്നിരിക്കുന്ന ശക്തിസ്വരൂപിണീ

113) ഭാവനാഗമ്യ = ധ്യാനം കൊണ്ട് ഗമിക്കപ്പെടാവുന്നവളേ

114) ഭവാരണ്യകുഠാരികാ = ജീവിതമാകുന്ന ഘോരവനത്തിന് കോടാലി പോലെ ഭവിക്കുന്നവളേ (സുഖദുഃഖസമ്മിശ്രമായ സംസാരത്തില്‍പ്പെട്ടുഴലുന്ന ഭക്തന് മോക്ഷം നല്‍കുന്നവളാണ് ദേവി. ഈവിധം ലൌകികചിന്തകള്‍ വെടിഞ്ഞെങ്കില്‍ മാത്രമേ ഒരുവന് ധ്യാനയോഗം നടത്താനും അതുവഴി കുണ്ഡലീനി ശക്തി ആസ്വദിക്കാനും കഴിയൂ എന്ന് സാരം)

115) ഭദ്രപ്രിയാ = ഭക്തന്മാരുടെ മംഗളത്തില്‍ ആനന്ദിക്കുന്ന ദേവീ

116) ഭദ്രമൂര്‍ത്തീ=മംഗളസ്വരൂപിണിയായ ദേവിക്കു നമസ്ക്കാരം (ഭദ്രകാളിയുടെ രൂപമെടുത്തവളേ എന്നും ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്.)

117) ഭക്തസൌഭാഗ്യദായിനീ=ഭക്തന്മാര്‍ക്ക് സൌഭാഗ്യം നല്‍കുന്ന ദേവിക്ക് നമസ്ക്കാരം

118) ഭക്തിപ്രിയാ = ഭക്തിയില്‍ പ്രീതിയുള്ള ദേവിക്കു നമസ്ക്കാരം

119) ഭക്തിഗമ്യാ = ഭക്തികൊണ്ട് പ്രാപിക്കാവുന്ന ദേവീ

120) ഭക്തിവശ്യാ = ഭക്തിയാല്‍ വശീകരിക്കാനാവുന്ന ദേവീ

121) ഭയാപഹാ = ഭയങ്ങളെ നശിപ്പിക്കുന്ന ദേവീ

122) ശാംഭവീ = ശിവഭക്തന്മാരുടെ മാതാവേ (ശംഭുവിനെ സംബന്ധിച്ചവളേ)

123) ശാരാദാരാധ്യാ = ശരത് കാലത്ത് ആരാധിക്കപ്പെടുന്നവളേ (നവരാത്രിപൂജയെ ആധാരമാക്കിയുള്ള വ്യാഖ്യാനം)

124) ശര്‍വാണീ = ശര്‍വ്വന്റെ (പരമശിവന്‍) പത്നിയായ ദേവീ

125) ശര്‍മ്മദായിനീ = സുഖം ദാനം ചെയ്യുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം

126) ശാങ്കരീ = ശങ്കരനെ സംബന്ധിക്കുന്നവളേ, ശങ്കരപത്നീ

127) ശ്രീകരീ = ഐശ്വര്യത്തെ ദാനം ചെയ്യുന്നവളേ

128) സാധ്വീ = പതിവ്രതാരത്നമായ ദേവീ

129) ശരച്ചന്ദ്രനിഭാനനാ = ശരത്കാല ചന്ദ്രനോട് തുല്യമായ ആനനം ഉള്ള ദേവീ

130) ശാതോദരീ = കൃശമായ ഉദരം ഉള്ള ദേവീ

131) ശാന്തിമതീ=ഭക്തന്മാരുടെ ദുഃഖങ്ങള്‍ക്കു ശാന്തിവരുത്തുന്നവളേ

132) നിരാധാരാ = സര്‍വ്വപ്രപഞ്ചത്തിനും ആധാരമായ മറ്റൊന്നിനും വിധേയമാകാത്ത ദേവീ

133) നിരഞ്ജനാ = ജീവാത്മാവിനെ ബാധിക്കുന്ന അജ്ഞാനരൂപമായ അഞ്ജനസ്പര്‍ശമില്ലാത്ത ദേവിക്കു നമസ്ക്കാരം

134) നിര്‍‌ല്ലേപാ = ലേപത്തിന് (കര്‍മ്മബന്ധത്തിന്) വഴങ്ങാത്തവള്‍. ദേവിക്ക് മനുഷ്യരുടേതു പോലുള്ള കര്‍മ്മബന്ധങ്ങളോ വിഷയരാഗങ്ങളോ ഇല്ല

135) നിര്‍മ്മലാ = അജ്ഞാനം ഇല്ലാത്തവള്‍

136) നിത്യാ = എന്നും ഉള്ളവള്‍ (ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങള്‍ക്ക് അതീതയായവള്‍)

137) നിരാകാരാ = ആകാരമില്ലാത്തവള്‍ (പ്രപഞ്ചത്തില്‍ ഏതു രൂപത്തിലും കാണപ്പെടുന്നവള്‍)

138) നിരാകുലാ = ആകുലതകള്‍ ഇല്ലാത്തവള്‍ (സുഖ ദുഃഖങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് മനുഷ്യരില്‍ ആകുലതയുണ്ടാക്കുന്നത്. ദേവിക്ക് അത്തരം ചിന്തകളില്ല)

139) നിര്‍ഗുണാ = ഗുണങ്ങള്‍ ഇല്ലാത്തവള്‍ (ആകാരം അഥവാ ശരീരം ഇല്ലാത്ത ദേവിക്ക് അവയെ ബാധിക്കുന്ന സത്വ-രജഃ-തമോ ഗുണങ്ങളും ഇല്ല)

140) നിഷ്കലാ = കലകള്‍ ഇല്ലാത്തവള്‍ (അംശങ്ങളോ അവയവങ്ങളോ ഇല്ലാത്തവള്‍)

141) ശാന്താ = ശാന്ത മൂര്‍ത്തിയായിട്ടുള്ളവള്‍

142) നിഷ്‌കാമാ = കാമം അഥവാ ആഗ്രഹം ഇല്ലാത്തവള്‍ (സ്വയംപൂര്‍ണ്ണയായ ദേവിക്ക് എന്തിനോടാണ് ആഗ്രഹം തോന്നുക?)

143) നിരുപപ്ലവാ = ഉപപ്ലവം (നാശം) ഇല്ലാത്തവള്‍
എന്നിങ്ങനെയുള്ള വിശേഷണങ്ങളുള്ള എന്റെ ദേവിക്ക് നമസ്ക്കാരം

144) നിത്യമുക്താ = സകല കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തയായിട്ടുള്ള തന്റെ ഭക്തരെ ശാശ്വതമായ മുക്തിയിലേക്കെത്തിക്കുന്നവള്‍

145) നിര്‍വ്വികാരാ = യാതൊരു വികാരങ്ങളും (മാറ്റങ്ങളും) ഇല്ലാത്തവള്‍

146) നിഷ്‌പ്രപഞ്ചാ = പ്രപഞ്ചമില്ലാത്തവള്‍, പ്രപഞ്ചമടക്കം സകലതിനും ആധാരമായി നിലകൊള്ളുന്നവളാണ് ദേവി

147) നിരാശ്രയാ = ആശ്രയമില്ലാത്തവള്‍ (സകലതിനും ആശ്രയം ദേവിയാണല്ലോ)

148) നിത്യശുദ്ധാ = എന്നും ശുദ്ധയായിട്ടുള്ളവള്‍ (ദേവിയെ അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല)

149) നിത്യബുദ്ധാ = എന്നും പ്രബുദ്ധയായി (അറിവുള്ളവളായി) നിലകൊള്ളുന്നവള്‍

150) നിരവദ്യാ = അവദ്യം (ആജ്ഞാനം) ഇല്ലാത്തവള്‍

151) നിരന്തരാ = അന്തരം (പഴുത്) ഇല്ലാത്തവള്‍ (സര്‍വലോകങ്ങളിലും വ്യാപിച്ചു കിടക്കുന്ന മഹാമായയുടെ സാമീപ്യമില്ലാത്ത ഒരിടവുമില്ല.)

152) നിഷ്‌കാരണാ = എല്ലാത്തിനും കാരണമായി വര്‍ത്തിക്കുന്ന ദേവിക്ക് കാരണം ഇല്ല.

153) നിഷ്‌കളങ്കാ = കളങ്കമില്ലാത്തവള്‍

154) നിരുപാധിഃ = ഉപാധികള്‍ ഇല്ലാത്തവള്‍ (ദേവിക്ക് പകരം വയ്ക്കാവുന്ന മറ്റൊന്നില്ല)

155) നിരീശ്വരാ = എല്ലാത്തിനും ഈശ്വരിയായിട്ടുള്ളവള്‍ക്ക് മറ്റൊരു ഈശ്വരനില്ല

156) നീരാഗാ = രാഗങ്ങളില്ലാത്തവള്‍

157) രാഗമഥനാ = ഭക്തരുടെ മനസ്സിലെ രാഗത്തെ ഇല്ലാതാക്കുന്നവള്‍

158) നിര്‍മദാ = മദം (അഹങ്കാരം) ഇല്ലാത്തവള്‍

159) മദനാശിനീ = മദത്തെ നശിപ്പിക്കുന്നവള്‍

160) നിശ്ചിന്താ = ഏതെങ്കിലും വിഷയത്തെച്ചൊല്ലിയുള്ള ചിന്തകളോ ആകുലതകളോ ഇല്ലാത്തവള്‍

161) നിരഹങ്കാരാ = അഹങ്കാരം ഇല്ലാത്തവള്‍

162) നിര്‍മ്മോഹാ = മോഹങ്ങള്‍ ഇല്ലാത്തവള്‍

163) മോഹനാശിനീ = മോഹത്തെ നശിപ്പിക്കുന്നവള്‍

164) നിര്‍മമാ = എന്റേത് എന്ന ഭാവം ഇല്ലാത്തവള്‍

165) മമതാ ഹന്ത്രീ = എന്റേത് എന്ന ഭാവത്തെ ഇല്ലായ്മ ചെയ്തു തരുന്നവള്‍

166) നിഷ്‌പാപാ = പാപമില്ലാത്തവള്‍

167) പാപ നാശിനീ = പാപത്തെ നശിപ്പിക്കുന്നവള്‍

168) നിഷ്‌ക്രോധാ = ക്രോധമില്ലാത്തവള്‍

169) ക്രോധശമനീ = ക്രോധത്തെ ശമിപ്പിക്കുന്നവള്‍

170) നിര്‍ല്ലോഭാ = അഷ്ടരാഗങ്ങളില്‍പ്പെട്ട ലോഭം ഇല്ലാത്തവള്‍

171) ലോഭനാശിനീ = ലോഭത്തെ നശിപ്പിക്കുന്നവള്‍

172) നിസ്സംശയാ = സംശയങ്ങള്‍ ഇല്ലാത്തവള്‍

173) സംശഘ്നീ = സംശയത്തെ നശിപ്പിക്കുന്നവള്‍

174) നിര്‍ഭവാ = ഭവം (സംസാരബന്ധം) ഇല്ലാത്തവള്‍ (ഉത്ഭവം ഇല്ലാത്തവള്‍ എന്നും പറയാം)

175) ഭവനാശിനീ = സംസാരബന്ധം ഇല്ലാതാക്കുന്നവള്‍

176) നിര്‍വികല്പാ = വികല്പം (തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ) ഇല്ലാത്തവള്‍

177) നിരാബാധാ = ആബാധ അഥവാ ദുഃഖം ഇല്ലാത്തവള്‍

178) നിര്‍ഭേദാ = ഭേദചിന്ത ഇല്ലാത്തവള്‍

179) ഭേദനാശിനീ = ഭേദചിന്തയെ നശിപ്പിക്കുന്നവള്‍

180) നിര്‍ന്നാശാ = നാശമില്ലാത്തവള്‍

181) മൃത്യുമഥനീ = മൃത്യുവിനെ നശിപ്പിക്കുന്നവള്‍

182) നിഷ്ക്രിയാ = ക്രിയ ഇല്ലാത്തവള്‍ (ദേവിയുടെ മായയാണ് സകലതിനും കാരണം)

183) നിഷ്പരിഗ്രഹാ = യാതൊന്നിനോടും പരിഗ്രഹം (സ്വീകരിക്കല്‍) ഇല്ലാത്തവള്‍

184) നിസ്തുലാ = യാതൊന്നിനോടും തുല്യതപ്പെടുത്താന്‍ കഴിയാത്തവളേ

185) നീലചികുരാ = നല്ല കറുപ്പ് നിറമുള്ള മുടിയോട് കൂടിയവളേ

186) നിരാപായാ = യാതൊരു വിധത്തിലുമുള്ള അപായങ്ങളേയും ഭയക്കേണ്ടാത്ത ദേവീ

187) നിരത്യയാ = മറ്റൊന്നിനാലും അതിക്രമിക്കപ്പെടാത്തവള്‍

188) ദുര്‍ല്ലഭാ = കടുത്ത യോഗസാധനകള്‍ കൊണ്ടു മാത്രം ദര്‍ശിക്കാന്‍ കഴിയുന്നവളേ

189) ദുര്‍ഗമാ = കാരുണ്യം ലഭിക്കുന്നതിന് പ്രയാസമേറിയവളേ

190) ദുര്‍ഗാ = ദുഃഖത്തില്‍ ഒപ്പം ഗമിക്കുന്നവളേ

191) ദുഃഖഹന്ത്രീ = ദുഃഖത്തെ നശിപ്പിക്കുന്നവളേ

192) സുഖപ്രദാ = സുഖത്തെ പ്രദാനം ചെയ്യുന്നവളേ

193) ദുഷ്ടദൂരാ = ദുഷ്ടന്മാര്‍ക്ക് സമീപിക്കാനാവാത്തവള്‍

194) ദുരാചാരശമനീ = ദുരാചാരങ്ങളെ ശമിപ്പിക്കുന്നവളേ

195) ദോഷവര്‍ജ്ജിതാ = രാഗദ്വേഷമദമാത്സര്യാദിദോഷങ്ങള്‍ ഇല്ലാത്തവളേ

196) സര്‍വജ്ഞാ = എല്ലാം അറിയുന്നവള്‍

197) സാന്ദ്രകരുണാ = ഭക്തരോട് തികഞ്ഞ കരുണയുള്ളവളേ

198) സമാനാധികവര്‍ജ്ജിതാ = അവിടത്തേക്കാള്‍ കഴിവുള്ളതായി മറ്റൊന്നും ഈ ലോകത്ത് ഇല്ല. സമാനമായതുപോലും ഈ പ്രകൃതിയില്‍ നമുക്ക് കാണാനാവില്ല. അങ്ങനെയുള്ള ദേവിക്ക് പ്രണാമം

199) സര്‍വ്വശക്തിമയീ = സര്‍വ്വശക്തികളും തികഞ്ഞവളേ

200) സര്‍വ്വമംഗലാ = സര്‍വ്വ മംഗളങ്ങളും പ്രദാനം ചെയ്യുന്നവള്‍

201) സദ്ഗതിപ്രദാ = ഈ മംഗളമായ ജീവിതത്തില്‍ സദ്ഗതി പ്രദാനം ചെയ്യുന്നവളേ

202) സര്‍വ്വേശ്വരീ = സര്‍വ്വതിനും ഈശ്വരിയായിട്ടുള്ള ദേവീ

203) സര്‍വ്വമയീ = സര്‍വ സ്വരൂപിണിയായിട്ടുള്ളവളേ

204) സര്‍വ്വ മന്ത്ര സ്വരൂപിണീ = എല്ലാ മന്ത്രങ്ങളുടേയും രൂപത്തില്‍ സ്ഥിതിചെയ്യുന്നവളേ

205) സര്‍വ്വയന്ത്രാത്മികാ = എല്ലാ യന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍

206) സര്‍വ്വതന്ത്രരൂപാ = സര്‍വ്വ തന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍

207) മനോന്മനീ = മനസ്സിനെ ഉത്കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് സഹായിക്കുന്നവള്‍

208) മാഹേശ്വരീ = മഹേശ്വരന്റെ പത്നിയായിട്ടുള്ളവള്‍

209) മഹാദേവീ = മഹാദേവന്റെ പത്നിയായിട്ടുള്ളവള്‍

210) മഹാലക്ഷ്മീ = ഐശ്വരത്തിന്റെ അധിപതിയായി വര്‍ത്തിക്കുന്നവള്‍

211) മൃഡപ്രിയാ = മൃഡന്റെ പ്രിയയായി വര്‍ത്തിക്കുന്നവളേ

212) മഹാരൂപാ = മഹത്തായ രൂപത്തോട് കൂടിയവള്‍

213) മഹാപൂജ്യാ = മഹാന്മാരാല്‍ പൂജിക്കപ്പെടുന്നവള്‍

214) മഹാപാതകനാശിനീ = മഹാപാപങ്ങളെ നശിപ്പിക്കുന്നവള്‍

215) മഹാമായാ = മഹത്തായ മായാരൂപമുള്ളവള്‍

216) മഹാസത്വാ = മഹത്തായ സത്വഗുണത്തോട് കൂടിയവളേ

217) മഹാശക്തീഃ = മഹത്തായ ശക്തിയോട് കൂടിയവളേ

218) മഹാരതിഃ = മഹത്തായ ആനന്ദത്തോട് കൂടിയവളേ

219) മഹാഭോഗാ = തന്റെ ഉത്തമഭക്തര്‍ക്ക് മഹത്തായ ഭോഗങ്ങള്‍ ദാനം ചെയ്യുന്നവള്‍

220) മഹൈശ്വര്യാ = മഹത്തായ ഐശ്വര്യത്തോട് കൂടിയവളേ

221) മഹാവീര്യാ = മഹത്തായ തേജസ്സോട് കൂടിയവളേ

222) മഹാബലാ = മഹത്തായ ബലത്തോട് കൂടിയവള്‍

223) മഹാബുദ്ധി = മഹത്തായ ബുദ്ധിയോട് കൂടിയവളേ

224) മഹാസിദ്ധി = മഹത്തായ സിദ്ധികളോട് കൂടിയവളേ

225) മഹായോഗേശ്വരേശ്വരീ = മഹായോഗേശ്വരേശ്വരനായ ശിവന് ഈശ്വരിയായിട്ടുള്ളവള്‍

226) മഹാതന്ത്രാ = സര്‍വ്വ തന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ

227) മഹാമന്ത്രാ = സര്‍വ്വ മന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ

228) മഹായന്ത്രാ = സര്‍വ്വ യന്ത്രങ്ങളിലും കുടികൊള്ളുന്ന ദേവീ

229) മഹാസനാ = സര്‍വ്വതിന്റേയും നിയന്ത്രണ ശക്തിയായി കുടികൊള്ളുന്ന ദേവീ

230) മഹായാഗക്രമാരാധ്യാ = മഹായാഗത്തിന്റെ രീതിയില്‍ ആരാധിക്കേണ്ട ദേവീ

231) മഹാഭൈരവ പൂജിതാ = മഹാഭൈരവനാല്‍ (പരമശിവന്‍) ആരാധിക്കപ്പെടുന്ന ദേവീ അവിടത്തേക്ക് നമസ്ക്കാരം

232) മഹേശ്വരമഹാകല്പമഹാതാണ്ഡവസാക്ഷിണീ = കല്പാന്തപ്രളയത്തില്‍ മഹേശ്വരന്‍ നടത്തുന്ന മഹാതാണ്ഡവനൃത്തത്തിന് സാക്ഷിയായി വര്‍ത്തിക്കുന്ന ദേവീ

233) മഹാകാമേശമഹിഷീ = പരമേശ്വരന്റെ പട്ടമഹിഷിയായ ദേവീ

234) മഹാത്രിപുരസുന്ദരീ = ത്രിപുരസുന്ദരിയായ ദേവീ അവിടുത്തേക്ക് നമസ്ക്കാരം

235) ചതുഃഷഷ്ട്യുപചാരാഢ്യാ = അറുപത്തിനാല് ഉപചാരങ്ങളാല്‍ ആരാധിക്കേണ്ട ദേവീ

236) ചതുഃഷഷ്ടികലാമയീ = അറുപത്തിനാല് കലകളുടെ സ്വരൂപത്തിലിരിക്കുന്ന ദേവീ

237) മഹാചതുഃഷഷ്ടികോടിയോഗിനീ ഗണസേവിതാ = അറുപത്തിനാല് കോടി മഹായോഗിനീ ഗണങ്ങളാല്‍ പരിസേവിക്കപ്പെടുന്ന ദേവിക്ക് നമസ്ക്കാരം

238) മനുവിദ്യാ = മനുവിനാല്‍ ഉപാസിക്കപ്പെട്ട ദേവീ

239) ചന്ദ്രവിദ്യാ = ചന്ദ്രനാല്‍ ഉപാസിക്കപ്പെട്ട ദേവീ

240) ചന്ദ്രമണ്ഡല മധ്യഗാ = ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

241) ചാരു രൂപാ = അതിമനോഹരിയായ ദേവീ

242) ചാരുഹാസാ = മനോഹരമായ പുഞ്ചിരിക്ക് ഉടമയായ ദേവി

243) ചാരുചന്ദ്രകലാധരാ = മനോഹരമായ ചന്ദ്രക്കലയണിഞ്ഞ ദേവീ അവിടുത്തേക്ക് നമസ്ക്കാരം

244) ചരാചരജഗന്നാഥാ= ചരവും അചരവുമായ ജഗത്തിന് അധിപതിയായ ദേവീ

245) ചക്രരാജനികേതനാ = ശ്രീചക്രത്തില്‍ അധിവസിക്കുന്ന ദേവീ

246) പാര്‍വ്വതീ = ഹിമവാന്റെ പുത്രിയായ ദേവീ

247) പദ്മനയനാ = താമര പോലെ മനോഹരമായ കണ്ണുകളുള്ള ദേവീ

248) പദ്മരാഗസമപ്രഭാ = പദ്മരാഗം പോലെ ശോഭിക്കുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

249) പഞ്ചപ്രേതാസനസീനാ = ബ്രഹ്മവിഷ്ണുരുദ്രമഹേശ്വരന്മാര്‍ നാലുകാലുകളായും സദാശ്വന്‍ പലകയായും ഉള്ള മഞ്ചത്തിലിരിക്കുന്ന ദേവീ

250) പഞ്ചബ്രഹ്മസ്വരൂപിണീ = മേല്‍പ്പറഞ്ഞ അഞ്ചുദേവന്മാരായ പഞ്ചബ്രഹ്മങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ദേവീ

251) ചിന്മയീ = ശുദ്ധബോധസ്വരൂപിണിയായ ദേവീ

252) പരമാനന്ദാ = പരമാനന്ദദായിനിയായ ദേവീ

253) വിജ്ഞാനഘനരൂപിണീ = പരമമായ വിജ്ഞാനസാരം രൂപം കൊണ്ട ദേവീ അവിടുത്തേക്ക് നമസ്ക്കാരം

254) ധ്യാനധ്യാതൃധ്യേയരൂപാ = ധ്യാനം, ധ്യാനിക്കുന്ന ആള്‍, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ മൂന്നും ആയ ദേവീ. സകലചരാചരങ്ങളിലും ദേവീപ്രഭാവമുണ്ടെന്ന് സാരം

255) ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ = ധര്‍മ്മ അധര്‍മ്മങ്ങള്‍ക്ക് അതീതയായ ദേവിക്ക് നമസ്ക്കാരം

256) വിശ്വരൂപാ = പ്രപഞ്ചം തന്നെ രൂപമായിട്ടുള്ള ദേവീ, പ്രപഞ്ചസ്വരൂപിണീ

257) ജാഗിരിണീ = ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലുള്ള ജീവനായി കുടികൊള്ളുന്ന ദേവീ (ജാഗ്രദ് അവസ്ഥയിലെ ജീവനാണ് വിശ്വന്‍)

258) സ്വപന്തീ = സ്വപ്നാവസ്ഥയില്‍ ജീവനായി കുടികൊള്ളുന്ന ദേവീ

259) തൈജസാത്മികാ = മേല്‍പ്പറഞ്ഞ പ്രകാരം തൈജസാവസ്ഥയിലെ ആത്മാവായി എന്നില്‍ കുടികൊള്ളുന്ന ദേവീ (സ്വപ്നാവസ്ഥയിലെ ജീവനാണ് തൈജസന്‍)

260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ

261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ

262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം)

263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ

264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ

265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ

266) ഗോപ്​ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ

267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ

269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ

270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ

271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം

272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ

273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ

274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ

275) ഭാനുമണ്ഡലമധ്യസ്ഥാ = സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

276) ഭൈരവീ = ഭൈരവ(പരമശിവന്റെ)പത്നിയായ ദേവീ

277) ഭഗമാലിനീ = ഐശ്വര്യമാകുന്ന മാലയണിഞ്ഞ ദേവീ

278) പത്മാസനാ = താമരപ്പൂവിലിരിക്കുന്ന ദേവീ (സഹസ്രാരപത്മ സൂചന)

279) ഭഗവതീ = സകലവിദ്യകളും അറിയുന്ന ദേവീ

280) പദ്മനാഭസഹോദരീ = പദ്മനാഭന്റെ സഹോദരിയായി വിളങ്ങുന്ന ദേവിക്ക് നമസ്ക്കാരം (ധര്‍മ്മം രണ്ട് രൂപത്തില്‍ അവതരിച്ചു. ധര്‍മ്മവും ധര്‍മ്മിയും. പുരുഷരൂപത്തിലുള്ള ധര്‍മ്മം വിഷ്ണുവും സ്ത്രീരൂപത്തിലുള്ള ധര്‍മ്മി ദേവിയും )

281) ഉന്​മേഷനിമിഷോത്പന്നവിപന്നഭുവനാവലീ = കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ലോകപരമ്പരകള്‍ ഉണ്ടാകുകയും ലയിക്കുകയും ചെയ്യുന്ന വിധം മായകള്‍ കാട്ടുന്ന ദേവീ

282) സഹസ്രശീര്‍ഷവദനാ = ആയിരം ശീര്‍ഷങ്ങളും മുഖങ്ങളുമുള്ള ദേവീ

283) സഹസ്രാക്ഷീ = ആയിരം കണ്ണുകളുള്ള ദേവീ

284) സഹസ്രപാത് = ആയിരം പാദങ്ങളുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം
മേല്‍ മൂന്ന് നാമങ്ങളും ദേവിയുടെ മഹിമ വ്യക്തമാക്കുന്നു. ഈ ലോകത്തെ സകല വസ്തുക്കളും ദേവി തന്നെയാണെന്ന് വ്യംഗ്യം. സകല ചരാചരങ്ങളും ദേവി തന്നെ. എല്ലായിടത്തും ദേവിയുടെ കണ്ണെത്തുന്നു. എല്ലായിടത്തും ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കൂടി ശ്ലോകസാരം.

285) ആ ബ്രഹ്മകീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ

286) വര്‍ണ്ണാശ്രമവിധായിനീ = ഓരോ വ്യക്തിയുടേയും ജീവിതചര്യകളും അവന്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങളേയും സൃഷ്ടിച്ച ദേവീ

287) നിജാത്മാരൂപനിഗമാ = ആരുടെ ആജ്ഞ പ്രതിപാദിക്കപ്പെടുന്നതാണോ വേദങ്ങള്‍ , അപ്രകാരത്തിലുള്ള ദേവീ

288) പുണ്യാപുണ്യഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങള്‍ നല്‍കുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം

289) ശ്രുതിസീമന്തസിന്ദൂരീകൃതപാദാംബ്ജധൂലികാ = വേദങ്ങളാകുന്ന ദേവതമാര്‍ സിന്ദൂരമണിയുന്നത് ആരുടെ പാദങ്ങളാകുന്ന താമരയിലെ പൊടികളാകുന്നുവോ, അങ്ങനെയുള്ള ദേവീ

290) സകലാഗമസന്ദോഹശുക്തിസംപുടമൌക്തികാ = ശാസ്ത്രങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കിയ ചിപ്പിയില്‍ തന്റെ നാസാഭരണമായ മുത്ത് നിക്ഷേപിച്ചിരിക്കുന്ന ദേവിക്ക് നമസ്ക്കാരം

291) പുരുഷാര്‍ത്ഥപ്രദാ = ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ

292) പൂര്‍ണ്ണാ = യാതൊരു കുറവുകളും ഇല്ലാത്ത, സര്‍വ്വതിന്റേയും വിളനിലമായ ദേവീ

293) ഭോഗിനീ = സര്‍വ്വസുഖങ്ങളും പ്രദാനം ചെയ്യുന്ന ദേവീ

294) ഭുവനേശ്വരീ = ഈ ഭുവനത്തിന്റെ അധിപതിയായ ദേവീ

295) അംബികാ = ജ്ഞാനക്രിയാ ശക്തികളുടെ ആകെത്തുകയായ ദേവീ

296) അനാദിനിധനാ = ആദി യോ അന്തമോ ഇല്ലാത്ത ദേവീ

297) ഹരിബ്രഹ്മേന്ദ്രസേവിതാ = വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരാല്‍ സേവിക്കപ്പെടുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

298) നാരായണീ = ദുഃഖം ഇല്ലാതാക്കുന്നവളേ (നാരായണന്റെ സഹോദരീ എന്നും അര്‍ത്ഥം)

299) നാദരൂപാ = ശബ്ദരൂപത്തിലും കുടികൊള്ളുന്നവളേ

300) നാമരൂപ വിവര്‍ജ്ജിതാ = നാമരൂപങ്ങള്‍ക്ക് അതീതയായ ദേവീ (പക്ഷെ ഭക്തന്മാര്‍ക്ക് ആരാധിക്കാന്‍ വേണ്ടിമാത്രമാണ് നാമങ്ങള്‍)

301) ഹ്രീംകാരീ = ഹ്രീം എന്ന അക്ഷരരൂപത്തിലുള്ള ദേവീ

302) ഹ്രീമതീ = സത്കുലജാതകളുടേയും പതിവ്രതകളുടേയും ലക്ഷണമായ ലജ്ജയോട് കൂടിയ ദേവീ

303) ഹൃദ്യാ = ഹൃദയത്തില്‍ വസിക്കുന്ന ദേവീ (രമണീയയായ ദേവീ)

304) ഹേയോപാദേയവര്‍ജ്ജിതാ = ഉപേക്ഷിക്കേണ്ടതോ സ്വീകരിക്കേണ്ടതോ ആയി ഒന്നുമില്ലാത്ത ദേവീ

305) രാജരാജാര്‍ച്ചിതാ = രാജരാജന്മാരാല്‍ പൂജിക്കപ്പെടുന്ന ദേവീ

306) രാജ്ഞീ = മഹാദേവന്റെ റാണിയായ ദേവീ

307) രമ്യാ = രമണീയയായവളേ

308) രാജീവലോചനാ = താമരയിതള്‍ പോലെ മനോഹരമായ കണ്ണുകളോട് കൂടിയ ദേവീ

309) രഞ്ജിനീ = ആഹ്ലാദം നല്‍കുന്ന ദേവീ

310) രമണീ = ഭക്തര്‍ക്ക് ആനന്ദം നല്‍കുന്നവളേ

311) രസ്യാ = രസരൂപിണിയായ ദേവീ

312) രണത് കിങ്കിണി മേഖലാ = കിലുങ്ങുന്ന കിങ്ങിണികളുള്ള അരഞ്ഞാണ്‍ ധരിച്ച ദേവീ അവിടുത്തേക്ക് നമസ്ക്കാരം

313) രമാ = ഐശ്വര്യദേവതേ

314) രാകേന്ദു വദനാ = പൂര്‍ണചന്ദ്രനെപ്പോലുള്ള മുഖത്തോട് കൂടിയ ദേവീ

315) രതിരൂപാ = രതീദേവിയുടെ രൂപത്തിലുള്ളവളേ

316) രതിപ്രിയാ = രതീദേവിക്ക് ഏറെ പ്രിയമുള്ളവളേ

317) രക്ഷാകരീ = രക്ഷകിയായ ദേവീ

318) രാക്ഷസഘ്നീ = രാക്ഷസന്മാരെ വധിക്കുന്ന ദേവീ

319) രാമാ = സ്ത്രീരൂപത്തിലുള്ള ദേവീ (സ്ത്രീകളെല്ലാം ദേവിയുടെ രൂപങ്ങളും പുരുഷന്മാരെല്ലാം ശിവന്റെ രൂപങ്ങളുമാണെന്ന പുരാണപരാമര്‍ശം)

320) രമണലമ്പടാ = പതിയില്‍ അതിയായ പ്രീതിയുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം

321) കാമ്യാ = കാമിക്കാന്‍ തോന്നുന്നവളേ

322) കാമകലാരൂപാ = കാമകലലാസ്വരൂപിണീ

323) കദംബകുസുമപ്രിയാ = കടമ്പിന്‍ പൂക്കളോട് അതിയായ സ്നേഹമുള്ളവളേ

324) കല്യാണീ = മംഗളസ്വരൂപിണിയായ ദേവീ

325) ജഗതാകന്ദാ = ജഗത്തിന്റെ ഉത്പത്തിക്കു കാരണമായവളേ

326) കരുണാരസസാഗരാ = കാരുണ്യരസം നിറഞ്ഞ സമുദ്രമായ ദേവീ അവിടുത്തേക്ക് എന്റെ നമസ്ക്കാരം

327) കലാവതീ = സകല കലകളുടെയും അധിപതിയായിട്ടുള്ളവളേ

328) കലാലാപാ = മധുരമായ ആലാപത്തോടു കൂടിയവള്‍

329) കാന്താ = കമനീയമായ രൂപമുള്ളവളേ

330) കാദംബരീപ്രിയാ = അറിവിനെ (സരസ്വതിയെ) ഇഷ്ടപ്പെടുന്നവളേ

331) വരദാ = വരങ്ങള്‍ ദാനം ചെയ്യുന്നവളേ

332) വാമനയനാ = സുന്ദരമായ നയനങ്ങളോട് കൂടിയവളേ

333) വാരുണീമദവിഹ്വലാ = സ്വാത്മാനന്ദമത്തയായിട്ടുള്ളവളേ

334) വിശ്വാധികാ = വിശ്വത്തെക്കാള്‍ ഉത്കൃഷ്ടയായവളേ

335) വേദവേദ്യാ = വേദങ്ങളാല്‍ അറിയപ്പെടാന്‍ യോഗ്യയായിട്ടുള്ളവളേ

336) വിന്ധ്യാചലാനിവാസിനീ = വിന്ധ്യാചലത്തില്‍ വസിക്കുന്നവളേ

337) വിധാത്രീ = വിധാചാവായിട്ടുള്ളവളേ

338) വേദജനനീ = വേദങ്ങളെ ജനിപ്പിച്ചവളേ

339) വിഷ്ണുമായാ = വിഷ്ണുഭഗവാന്റെ മായയായും നിലകൊള്ളുന്നവളേ

340) വിലാസിനീ = വിലാസത്തോട് കൂടിയവളേ

341) ക്ഷേത്രസ്വരൂപാ = ക്ഷേത്രം സ്വരൂപമായവളേ

342) ക്ഷേത്രേശീ = ക്ഷേത്രങ്ങള്‍ക്ക് ഈശ്വരിയായിട്ടുള്ളവളേ

343) ക്ഷേത്രക്ഷേത്രജ്ഞപാലിനീ = ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും പാലിക്കുന്നവളേ

344) ക്ഷയവൃദ്ധിവിനിര്‍മ്മുക്താ = നാശവും വളര്‍ച്ചയും ഇല്ലാത്തവളേ (എങ്കിലും ദേവി സൃഷ്ടിച്ച എല്ലാ വസ്തുക്കള്‍ക്കും ഈ നാശം ഉണ്ടെന്നോര്‍ക്കുക)

345) ക്ഷേത്രപാല സമര്‍ച്ചിതാ = ക്ഷേത്രപാലനാല്‍ വേണ്ട വിധം അര്‍ച്ചിക്കപ്പെടുന്നവളേ

346) വിജയാ = വിജയിക്കുന്നത് ശീലമായവളേ

347) വിമലാ = ശുദ്ധയായിട്ടുള്ളവളേ

348) വന്ദ്യാ = വന്ദിക്കപ്പെടാന്‍ യോഗ്യതയുള്ളവളേ

349) വന്ദാരുജനവത്സലാ = വന്ദിക്കുന്ന ജനങ്ങളില്‍ വാത്സല്യമുള്ളവളേ

350) വാഗ്വാദിനീ = വാക്കുകൊണ്ട് വാദം നടത്താന്‍ ശക്തി നല്‍കുന്നവളേ


351. വാമകേശീ
1. വാമമായ കേശത്തേടു കൂടിയവള്‍. സുന്ദരമായ കേശമുള്ളവള്‍.
2. വാമകന്മാര്‍ക്ക്‌ ഈശ്വരനായവന്റെ പത്നി. ശിവനെ വേദവിരുദ്ധമായ വിധിയില്‍ ഉപാസിക്കുന്നവരുണ്ട്‌. അവര്‍ വാമന്മാര്‍ അഥവാ വാമകന്മാരാണ്‌.
352. വഹ്നിമണ്ഡലവാസിനീ
1. അഗ്നിമണ്ഡലത്തില്‍ വസിക്കുന്നവള്‍. മൂലാധാരം മുതല്‍ മണിപൂരം വരെ അഗ്നിമണ്ഡലമാണ്‌. അവിടെ വസിക്കുന്നവള്‍.
2. അഗ്നി എന്നതുകൊണ്ട്‌ മൂന്ന്‌ എന്ന സംഖ്യയെ സൂചിപ്പിക്കാറുണ്ട്‌. അപ്പോള്‍ മൂന്നു മണ്ഡലങ്ങളില്‍ വസിക്കുന്നവള്‍ എന്ന്‌ അര്‍ഥം വരും.
സോമസൂര്യാഗ്നിമണ്ഡലങ്ങളില്‍ വസിക്കുന്നവള്‍.

353. ഭക്തിമത്കല്‍പലതികാ
1. ഭക്തിയുള്ളവര്‍ക്ക്‌ കല്‍പ്പലതികയായിട്ടുള്ളവള്‍. കല്‍പലതികാ എന്നാല്‍ കല്‍പലത അതായത്‌ എന്തും സാധിച്ചുകൊടുക്കുന്ന വള്ളി.
2. ഭക്തിമത്കല്‍പന്മാര്‍ക്ക്‌ ലതികയായിട്ടുള്ളവള്‍. ഭക്തികുറഞ്ഞവര്‍ക്ക്‌ പടര്‍ന്നുപോകുന്ന വള്ളിപോലെ സംസാരത്തിന്‌ കാരണയായിട്ടുള്ളവള്‍.
3. ലതികാ എന്നതിന്‌ കസ്തൂരി എന്നൊരു അര്‍ഥം. കസ്തൂരി ആമോദം ഉണ്ടാക്കുന്നു. ഭക്തിമത്കല്‍പ്പന്മാര്‍ക്ക്‌ ഭക്തിയുടെ പൂര്‍ണതവരുത്തി ആമോദം ദാനം ചെയ്യുന്നു.

354. പശുപാശവിമോചിനീ
1. പശുക്കളുടെ പാശത്തെ വിമോചിപ്പിക്കുന്നവള്‍. വി ദ്യാഹീനരായ പശുക്കളുടെ ആശാപാശങ്ങള്‍ അഴിച്ചു കൊടുക്കുന്നവള്‍. അറിവില്ലാത്തവര്‍ക്കുണ്ടാകുന്ന ആശാ പാശങ്ങള്‍ അകറ്റി മോക്ഷത്തിലേക്ക്‌ നയിക്കുന്നവള്‍.
2. പശുപാശന്മാരെ മോചിപ്പിക്കുന്നവള്‍. പശുപനായ ശിവ നില്‍ ആശയുള്ളവരാണ്‌ പശുപാശന്മാര്‍. അവര്‍ക്ക്‌ മോ ക്ഷം കൊടുക്കുന്നവള്‍.
3. പശു എന്നതിന്‌ ജീവി എന്നൊരു അര്‍ഥം. പാശ ശബ്ദത്തിന്‌ പകിട എന്നും അര്‍ഥം വരാം. ജീവകളുടെ നേരെ പകിട ഇടുന്നവള്‍. ജീവികളുമായി ദ്യൂതു കളിക്കുകയാണ്‌ മായ.
4. പശു സാധകന്റെ ഒരു അവസ്ഥയാണ്‌. ആ സാധകന്‌ കെട്ടുകളഴിച്ച്‌ മേല്‍ഗതി കൊടുക്കുന്നവള്‍.
(തുടരും)
355. സംഹൃതാശേഷപാഷണ്ഡാ
1. സംഹൃതരായി അശേഷപാഷണ്ഡന്മാര്‍ യാതൊരു വളാല്‍ അവള്‍ സംഹൃതാശേഷ പാഷണ്ഡാ. വേദസമ്മതമല്ലാത്ത വിധത്തില്‍ കഴിയുന്ന
പാഷണ്ഡന്മാരെ എല്ലാം സംഹരിക്കുന്നവള്‍.

356. സദാചാരപ്രവര്‍ത്തികാ
1. സദാചാരത്തെ പ്രവര്‍ത്തിക്കുന്നവള്‍. എപ്പോഴും സദാചാരപ്രവൃത്തികള്‍ ചെയ്യുന്നവള്‍.
2. സദാചാരത്തിന് കാരണമായിട്ടുള്ളവള്‍.
3. എപ്പോഴും ചാരപ്രവൃത്തി ചെയ്യുന്നവള്‍. കര്‍മസാക്ഷികളെല്ലാം ഭഗവതിക്കു വേണ്ടി ജീവികളുടെ കര്‍മങ്ങള്‍ ചാരന്മാരെന്നപോലെ ശ്രദ്ധിച്ചുകൊണ്ടി രിക്കുന്നു.

357. താപത്രയാഗ്നിസന്ദഗ്ധസമാഹ്ലാദനചന്ദ്രികാ
1. താപത്രയങ്ങളാകുന്ന അഗ്നികളാല്‍ സന്തപ്തന്മാരായവരെ സമാഹ്ലാദിപ്പിക്കുന്ന ചന്ദ്രികയായിട്ടുള്ളവള്‍. ആധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളില്‍ അഗ്നിയില്‍ പെട്ടെന്നപോലെ വേകുന്നവരെ ആഹ്ലാദിപ്പിക്കുന്ന നിലാവായിട്ടുള്ളവള്‍.

358. തരുണീ
1. നിത്യമായ താരുണ്യം ഭഗവതിക്കുള്ളതിനാല്‍ തരുണീ
2. പുതുത്‌ എന്നൊരു അര്‍ഥം തരുണ ശബ്ദത്തിനുണ്ട്‌. തരുണശബ്ദത്തിന്റെ സ്ത്രീലിംഗമാണ്‌ തരുണീ. നിത്യനൂതനത്വം ഭഗവതിക്കുണ്ട്‌.
359. താപസാരാദ്ധ്യാ
1. താപസരാല്‍ ആരാധിക്കപ്പെടുന്നവള്‍.
2. താപസാരത്തിന്റെ ആധ്യാ ഉള്ളവള്‍. താപസാരം എന്നാല്‍ ദുഃഖത്തിന്റെ ആകെത്തുക എന്നര്‍ഥം വരാം. അതായത്‌ സംസാരം. ഭക്തരുടെ സംസാരത്തെ കുറിച്ച്‌ ചിന്തയുള്ളവള്‍. ആധ്യാ എന്നതിന്‌ ചിന്താ എന്ന്‌ അര്‍ഥം.
360. തനുമധ്യാ
1. തനുവായിരിക്കുന്ന മധ്യത്തോടു കൂടിയവള്‍. ദേഹത്തിന്റെ മധ്യമാകുന്ന ഉദരഭാഗം കൃശമായിട്ടുള്ളവള്‍.
2. തനുമധ്യാ എന്ന പേരില്‍ അറിയപ്പെടുന്ന ദേവി.
3. തനുമധ്യാ എന്നൊരു വൃത്തമുണ്ട്‌. അതിന്റെ സ്വരൂപത്തിലുള്ളവള്‍. വൃത്തങ്ങളും ഛന്ദസ്സുകളും എല്ലാം ഭഗവതിയുടെ രൂപം തന്നെ ആണ്‌.

361. തമോപഹാ
1. തമസ്സിനെ അപഹാനം ചെയ്യുന്നവള്‍. ഇരുട്ട്‌ ഇല്ലാതാ ക്കുന്നവള്‍. പ്രകൃതിയാണ്‌ ഇരുട്ടുണ്ടാക്കുന്നതും ഇല്ലാതാ ക്കുന്നതും.
2. അവിദ്യയില്ലാതാക്കുന്നവള്‍.
362. ചിതിഃ
1. അവിദ്യയെ ഇല്ലാതാക്കുന്ന ജ്ഞാനമാണ്‌ ചിതി. അതിന്റെ സ്വരൂപമായിട്ടുള്ളവള്‍.
2. പ്രപഞ്ചം ഉണ്ടാക്കുന്ന വിഷയത്തില്‍ സ്വാതന്ത്ര്യമുള്ള ശക്തി.
363. തത്പദലക്ഷ്യാര്‍ഥാ
1. തത്‌ എന്ന പദത്തിന്റെ ലക്ഷ്യമാകുന്ന അര്‍ഥമായിട്ടു ള്ളവള്‍. മഹാവാക്യമായ തത്വമസി (തത്‌ ത്വം അസി – അത്‌ നീ ആണ്‌.) എന്നതിലെ തത്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്ന അര്‍ഥം ഭഗവതിയാണ്‌.
2. തത്പദലക്ഷ്യം അര്‍ഥമായിട്ടുള്ളവള്‍. തത്പദം എന്നാല്‍ ശിവപദം. ഭഗവതിയുടെ ലക്ഷ്യം എപ്പോഴും ശിവപദമാണ്‌. ശിവപദം ലക്ഷ്യമാകുന്നൂ എന്നതാണ്‌ ഏറ്റവും വലിയ സമ്പത്തായി ഭഗവതി കണക്കാക്കുന്നത്‌.
364. ചിദേകരസരൂപിണീ
1. ചിദേകരസം രൂപമായിട്ടുള്ളവള്‍. ചിത്തിന്‌ ജ്ഞാനം ആത്മാവ്‌ ചൈതന്യം എന്നെല്ലാം അര്‍ഥം പറയാമെങ്കിലും ആത്യന്തികമായി ഇതെല്ലാം ഒരു കാര്യത്തെ തന്നെ ആണ്‌ അര്‍ഥമാക്കുന്നത്‌. ഈ ചിത്ത്‌ ഏകരസം ആണ്‌. അത്‌ അനുഭവിച്ചവന്‌ വേറെ ഒന്നും തന്നെ രസിക്കാനായി അവശേഷി ക്കുന്നില്ല. എന്നാല്‍ അത്‌ അനുഭവിക്കാന്‍ വിഷമമുണ്ടോ എന്നാണെങ്കില്‍ രസമാണ്‌ എന്നു സൂചിപ്പിക്കുന്നു. ബാ ക്കിയുള്ള രസങ്ങള്‍ അനുഭവിക്കാതിരിക്കുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.
365. സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്തസന്തതിഃ
1. സ്വാത്മാനന്ദലവീഭൂതന്മാരായ ബ്രഹ്മാദ്യാനന്തസന്തതികളോട്‌ കൂടിയവള്‍. വേറൊന്നിന്റെ അപേക്ഷയില്ലാത്ത ആനന്ദമാണ്‌ സ്വാത്മാനന്ദം. അതിന്റെ ലവങ്കൊണ്ട്‌ അഥവാ സ്വല്‍പങ്കൊണ്ട്‌ ഉണ്ടാക്കപ്പെട്ടവരാണ്‌ ബ്രഹ്മാദികളായ കണക്കില്ലാത്ത സന്തതികള്‍. ആന്ദസ്വരൂപിണിയായ ഭഗവതിയുടെ വളരെ ചെറിയ അംശമാണ്‌ ബ്രഹ്മാവുതുടങ്ങിയവര്‍. ഒരു ബ്രഹ്മാവല്ല
അനേകകോടിബ്രഹ്മാണ്ഡജനനിയായതുകൊണ്ട്‌ അനവധിയാണ്‌ എന്ന്‌ സന്തതിശബ്ദം കൊണ്ട്‌ സൂചിപ്പിക്കുന്നു.
2. സ്വാത്മാനന്ദത്തിന്റെ ലവീഭൂതരാണ്‌ ബ്രഹ്മാദ്യനന്തസന്തതികള്‍. ലവശബ്ദത്തിന്‌ വിലാസം അഥവാ കളി എന്നൊരു അര്‍ഥം. സ്വാത്മാനന്ദത്തിന്റെ ഒരു കളിയാണ്‌ പല ബ്രഹ്മാണ്ഡങ്ങളിലുള്ള അനവധി ബ്രഹ്മാവുകളും അവരുടെ സൃഷ്ടിയും.
366. പരാ
1. പ്രളയത്തില്‍ എല്ലാം ലയിച്ചു കിടക്കുന്ന സമയത്ത്‌ കാലത്തിന്റെ പരിപാകം വരുമ്പോള്‍ ഒരു തുള്ളി വീഴുംപോലെ എന്തൊഒരു പ്രതിഭാസമുണ്ടാകുന്നു.
അതിന്‌ ബിന്ദു പാതം എന്നു പറയുന്നു. അങ്ങിനെ പതിയ്ക്കുന്ന തുള്ളി അഥവാ ബിന്ദു മൂന്നായി വിഭജിയ്ക്കപ്പെടുന്നു. ആ വിഭജനത്തിന്റെ ശബ്ദമാണ്‌
ശബ്ദബ്രഹ്മം. ശബ്ദബ്രഹ്മം എല്ലായിടത്തു നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അവ്യക്തമാണ്‌. വാക്കു പറയാന്‍ ശ്രമിയ്ക്കുന്ന വ്യക്തിയുടെ പ്രാണങ്ങളുടെ പ്രവര്‍ത്തനത്താല്‍ മൂലാധാരത്തില്‍ ആ ശബ്ദബ്രഹ്മം ഉദിയ്ക്കുന്നു.
മൂലാധാരത്തില്‍ ഉദിച്ച ശബ്ദബ്രഹ്മത്തിന്റെ അവസ്ഥയാണ്‌ പരാ. ആ അവസ്ഥഭഗവതിയാണ്‌.
2. പരമമായ ആനന്ദാവസ്ഥാ എന്നും അര്‍ത്ഥമുണ്ട്‌. ഭഗവതി
പരമാനന്ദസ്വരൂപിണിയാണ്‌.
3. പരാതന്ത്രം എന്നൊരു തന്ത്രമുണ്ട്‌. അതില്‍ പ്രതിപാദിയ്ക്കപ്പെടുന്നവള്‍
ഭഗവതിയാണ്‌ എന്നുള്ളതിനാല്‍ പരാ.
367. പ്രത്യക്ചിതീരൂപാ
1. പ്രത്യക്ചിതി രൂപമായിട്ടുള്ളവള്‍. പ്രത്യക്‌ അഞ്ചതി അഥവാ പുറകോട്ടു ചുരുട്ടുന്നു എന്നാണ്‌ പ്രത്യക്ചിതിക്ക്‌ അര്‍ഥം. എന്നു വച്ചാല്‍ അന്തര്‍മുഖമാക്കുന്നു എന്നാണ്‌ ഇവിടെ ഭാവാര്‍ഥം. ബഹിര്‍മുഖത തീരെയില്ലാത്ത അവസ്ഥയാണ്‌ മുമ്പു പറഞ്ഞ പരാ എന്ന്‌ അവസ്ഥ. പരാ എന്ന നാമത്തിന്റെ വ്യാഖ്യാനമാണ്‌ ഈനാമം.
368. പശ്യന്തീ
1. കാണുന്നവള്‍. അന്തര്‍മുഖത്വം വിട്ട്‌ എല്ലാ ശബ്ദങ്ങളും എല്ലാ അര്‍ഥങ്ങളും കാണുന്ന അവസ്ഥയാണ്‌ ഇത്‌. ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്ന പറയുന്ന വാക്കിനെയും വാക്കിന്റെ അര്‍ഥത്തെയും തിരഞ്ഞെടുക്കുന്ന അവസ്ഥയാണ്‌ പശ്യന്തീ. മൂലാധാരത്തില്‍നിന്ന്‌ നാഭിയോളം ആണ്‌ ഇതിന്റെ സ്ഥാനം. സങ്കല്‍പ്പവികല്‍പ്പാത്മകമായ മനസ്സിനോടും വായുവിനോടും ചേര്‍ന്നാണ്‌ പശ്യന്തി പ്രവര്‍ത്തിക്കുന്നത്‌.
2. കാണുന്നവള്‍. സാക്ഷിരൂപേണ എല്ലാം കാണുന്നവള്‍.
(തുടരും)

369. പരദേവതാ
1. പരന്‍ ദേവതയായിട്ടുള്ളത്. പരന്‍ എന്നതിന് അന്യന്‍ എന്നും ദേവതാ എന്നതിന് ലക്ഷ്യം എന്നും അര്‍ഥം. അന്യന്‍ ലക്ഷ്യമായിട്ടുള്ളത്. വാക്കിന്റെ ലക്ഷ്യം അന്യനെ ബോധിപ്പിക്കലാണല്ലോ. പശ്യന്തീ എന്ന നില വരുമ്പോഴേക്കും ആ ലക്ഷ്യം വന്നു കഴിയും.
2. പരശബ്ദത്തിന് തത്പ്പരഎന്നും അര്‍ഥം ഉണ്ട്. ഭക്തരില്‍ താത്പര്യമുള്ള ദേവതാ.
3. ഏറ്റവും ഉന്നതയായ ദേവതാ.

370. മധ്യമാ
1. പശ്യന്തിയുടെയും വൈഖരിയുടെയും മധ്യത്തില്‍ വരുന്ന അവസ്ഥയായതുകൊണ്ട് മധ്യമാ.
2.നിശ്ചയാത്മികയായ ബുദ്ധി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ വാക്കിന്റെ ഏതാണ്ട് പൂര്‍ണരൂപം വന്നു കഴിയും. നാഭിയില്‍നിന്ന് കണ്ഠത്തോളം ആണ് മധ്യമയുടെ സ്ഥാനം.
3. ഋതുമതീ. ഭഗവതി സ്ത്രീസ്വരൂപയായതിനാല്‍ ഋതുവുള്ളവളാണ്.
4. യൗവ്വനയുക്താ.
5. നിഷ്പക്ഷാ. ഭഗവതിക്ക് എല്ലാവരും ഒരുപോലെ ആണ്.

371. വൈഖരീരൂപാ
1. വിശേഷേണ ഖരതയെ അഥവാ കട്ടിയുള്ള അവസ്ഥയെ പ്രപിച്ചത്‌ വിഖരം. അതിന്റെ ഭാവമുള്ളവള്‍ വൈഖരീ. അത്‌ രൂപമായിട്ടുള്ളവള്‍. ശബ്ദബ്രഹ്മത്തിന്റെ കട്ടിയായ രൂപമാണ്‌ വൈഖരീ. കണ്ഠം മുതല്‍ മേല്‍പ്പോട്ടാണ്‌ വൈഖരിയുടെ സ്ഥാനം.
2. വൈ ഖരം രാതി ഇതി വൈഖരീ. നിശ്ചയമായും കര്‍ണ്ണവിവരത്തിലേയ്ക്കു പോകുന്നു എന്നതിനാല്‍ വൈഖരീ. നമ്മുടെ കര്‍ണ്ണത്തിലെത്തുന്ന ശബ്ദങ്ങളെല്ലാം ഭഗവതിതന്നെ ആണ്‌.
3. വിഖരന്‍ എന്ന വായുവിനാല്‍ പ്രേരിപ്പിയ്ക്കപ്പെടുന്നൂ എന്നതിനാല്‍ വൈഖരീ. വിഖരന്‍ യോഗശാസ്ത്രത്തില്‍ പറയപ്പെടുന്ന ഒരു വായുവാണ്‌.

372. ഭക്തമാനസഹംസികാ
1. ഭക്തന്മാരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. വാക്കിനെ ഭജിയ്ക്കുന്നവരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. കേള്‍ക്കുന്നവരുടെ മനസ്സിലേയ്ക്ക്‌ വാക്ക്‌ മാനസസരസ്സിലേയ്ക്ക്‌ ഹംസത്തേപ്പോലെ ചെന്നു ചേരുന്നു.
2. ഭക്തന്മാരുടെ മനസ്സാകുന്ന ഹംസമായിട്ടുള്ളവള്‍. പാലും വെള്ളവും കൂട്ടിക്കൊടുത്താല്‍ ഹംസം അതില്‍നിന്ന്‌ പാലുമാത്രം വേര്‍തിരിച്ച്‌ കഴിയ്ക്കും എന്ന്‌ കവിസങ്കല്‍പ്പം. ദേവീമയമായിട്ടുള്ള മനസ്സുള്ള ഭക്തര്‍ ഗുണദോഷമിശ്രിതമായ ഈ ലോകത്തില്‍നിന്ന്‌ ഗുണംമാത്രം സ്വീകരിയ്ക്കുന്നു.

373. കാമേശ്വരപ്രാണനാഡീ
1. കാമേശ്വരന്റെ പ്രാണനാഡിയായിട്ടുള്ളവള്‍. പരമശിവന്റെ ജീവനാഡിയായിട്ടുള്ളവള്‍.

374. കൃതജ്ഞാ
1. കൃതമായ എല്ലാം അറിയുന്നവള്‍. ലോകത്തുള്ളവരെല്ലാം ചെയ്യുന്ന പുണ്യങ്ങളും പാപങ്ങളും എല്ലാം അറിയുന്നവള്‍.
2. ഉപകാരം ചെയ്തത് മറക്കാത്തവള്‍. പ്രത്യുപകാരം ചെയ്യുന്നവള്‍
3. കൃതയുഗത്തിലേതുപോലെ പൂര്‍ണജ്ഞാനം ഉള്ളവള്‍.
4. ദ്യൂതക്രീഡയില്‍ കൃതം ത്രേതാ ദ്വാപരം കലി എന്നു വിധത്തില്‍ നാലു ദ്യൂതങ്ങള്‍ ഉണ്ടത്രേ. അതില്‍ കൃതം ജയിച്ചാല്‍ മറ്റുള്ളവയെല്ലാം അതിലടങ്ങുമെന്നു കാണുന്നു. ഭഗവതിക്ക് കൃതം അറിയാം. അതിനാല്‍ ശിവനുമായുള്ള ദ്യൂതക്രീഡയില്‍ എപ്പോഴും ഭഗവതിക്കാണത്രേ ജയം.

375. കാമപൂജിതാ
1. കാമദേവനാല്‍ പൂജിക്കപ്പെടുന്നവള്‍
2. കാമത്തിനായിക്കൊണ്ട് പൂജിക്കപ്പെടുന്നവള്‍. ജനങ്ങള്‍ ആഗ്രഹങ്ങള്‍ സാധിക്കാനായി ഭഗവതിയെ പൂജിക്കാറുണ്ട്.
3. കാമത്തിന് ധാരാളം അഥവാ യഥേഷ്ടം എന്ന് അര്‍ഥമുണ്ട്. ഭഗവതിയെ ധാരാളം ആളുകള്‍ യഥേഷ്ടം പൂജിക്കുന്നുണ്ട്.
(തുടരും)

376. ശൃംഗാരരസസംപൂര്‍ണ്ണാ
1. ശൃങ്ഗാരരസം കൊണ്ട്‌ സംപൂര്‍ണ്ണാ. ശിവനും ശക്തിയും തമ്മിലുള്ള വ്യവഹാരമാണ്‌ ഈ പ്രപഞ്ചം. ശിവന്‍ ആകര്‍ഷിയ്ക്കപ്പെടുന്ന വിധത്തിലുള്ള ശക്തിയുടെ ഭാവങ്ങളെല്ലാം ശൃങ്ഗാരഭാവങ്ങളാണ്‌. ആ ശൃങ്ഗാരരസങ്ങള്‍കൊണ്ട്‌ സംപൂര്‍ണ്ണയാണ്‌ ഭഗവതി.
2. ശൃങ്ഗം എന്നതിന്‌ ഉന്നതം എന്നും ആരശബ്ദത്തിന്‌ കവാടം എന്നും അര്‍ത്ഥം ഉണ്ട്‌. ഉന്നതിയുടെ കവാടവും സംപൂര്‍ണ്ണതയും ആയിട്ടുള്ളവള്‍. ഏറ്റവും ഉന്നതിമോക്ഷംതന്നെ. അതിലേയ്ക്കുള്ള കവാടവും സമ്പൂര്‍ണ്ണമായ മോക്ഷവും ഭഗവതിതന്നെ ആണ്‌. മോക്ഷത്തിലേയ്ക്കുള്ള വഴി അതായത്‌ ഉപാസനയും
ലക്ഷ്യമായ മോക്ഷവും ഭഗവതിതന്നെ ആണ്‌.

377. ജയാ
1. ജയമെല്ലാം ഭഗവതിയുടെ സ്വരൂപമായതിനാല്‍ ജയ.
2. മഹാഭാരതസ്വരൂപാ
3. ദുര്‍ഗ്ഗാ

378. ജാലാന്തരസ്ഥിതാ
1. ജാലാന്തരപീഠത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ജലാന്തര്‍ എന്നസ്ഥലത്ത്‌ ഒരു ശക്തിപീഠം ഉണ്ട്‌. അവിടത്തെ ദേവി.
2. ജാലം എന്നാല്‍ സമൂഹം. ജാലത്തെ ധരിച്ച്‌ സ്ഥിതിചെയ്യുന്നവള്‍. സമൂഹങ്ങളെ
എല്ലാം ധരിച്ചുകൊണ്ടിരിയ്ക്കുന്നത്‌ ഭഗവതിയാണ്‌.
3. ജാലം എന്നതിന്‌ ജനല്‍ എന്നൊരു അര്‍ത്ഥം. അത്‌ പിടിച്ചുകൊണ്ടിരിയ്ക്കുന്നവള്‍.
മോക്ഷത്തിലേയക്കുള്ള ജനല്‍ നിയന്ത്രിയ്ക്കുന്നവള്‍.

379. ഓഡ്യാണപീഠനിലയാ
1. ദക്ഷയാഗത്തിനു ശേഷം ക്ഷോഭം സഹിക്കാതെ ശിവന്‍ സതീദേവിയുട ദേഹം എടുത്ത്‌ താണ്ഡവനൃത്തം നടത്തി. നൃത്തം നിര്‍ത്താത്തതിനാല്‍
ലോകത്തിനെല്ലാം വിഷമതകള്‍ വന്നു പെട്ടപ്പോള്‍ വിഷ്ണുഭഗവാന്‍ ചക്രം കൊണ്ട്‌ സതീദേവിയുടെ ശരീരം മുറിച്ചുതുടങ്ങി. ഓരോരോ ഭാഗങ്ങള്‍
വീണ സ്ഥലങ്ങളെല്ലാം ശക്തിപീഠങ്ങളായി. അതില്‍ ഓഡ്യാണഭാഗം അതായത്‌ അരഞ്ഞാണ്‍ കെട്ടുന്ന ഭാഗം വീണസ്ഥലം ഓഡ്യാണപീഠമായി. കാഞ്ചീപുരമാണ്‌ ഈ പീഠം എന്നു കാണുന്നു.

380. ബിന്ദുമണ്ഡലവാസിനീ
1. ബിന്ദുമണ്ഡലത്തില്‍ വസിക്കുന്നവള്‍. പ്രണവത്തിന്റെ ഏഴ്‌ ഭാഗങ്ങളില്‍ ഒന്നാണ്‌ ബിന്ദു. ഈ ബിന്ദുവിന്‌ നാലുകലകള്‍ ഉണ്ട്‌. (അഞ്ചായിട്ടും കാണുന്നുണ്ട്‌) മണ്ഡലം എന്നാല്‍ കൂട്ടം. ബിന്ദുകലകളുടെ കൂട്ടത്തില്‍ വസിക്കുന്നവള്‍. ഇവിടെയാണ്‌ പരബ്രഹ്മസ്വരൂപിണി ഈശ്വരന്റെയും ഈശ്വരന്റെ വൃത്തിയായ മായയുടെയും അവസ്ഥയിലെത്തുന്നത്‌.
2. ബിന്ദു എന്നതിന്‌ ശുക്ലം എന്നൊരു അര്‍ഥം. ബ്രഹ്മരന്ധ്രത്തിലാണ്‌ ശുക്ലത്തിന്റെ സ്ഥാനം. മണ്ഡലം എന്നതിന്‌ സ്ഥാനം എന്നൊരു അര്‍ഥം ഉണ്ട്‌. ബിന്ദുവിന്റെ സ്ഥാനത്ത്‌ വസിക്കുന്നവള്‍. ബ്രഹ്മരന്ധ്രത്തില്‍ വസിക്കുന്നവള്‍.
3. ശൂന്യം എന്നത്‌ ബിന്ദുവിന്റെ മറ്റൊരു അര്‍ഥമാണ്‌. ശൂന്യസ്ഥാനത്ത്‌ വസിക്കുന്നവള്‍. പ്രളയകാലത്ത്‌ എല്ലാം ഉള്‍വലിഞ്ഞ സമയത്തും ഉള്ളത്‌ ഭഗവതിമാത്രമാണ്‌.

381. രഹോയാഗക്രമാരാദ്ധ്യാ
1. രഹസ്സില്‍ ഉള്ളയാഗക്രമം കൊണ്ട്‌ ആരാധിയ്ക്കപ്പെടേവള്‍. ഭഗവതിയെ ആരാധിയ്ക്കല്‍ വളരെ രഹസ്യമായി ചെയ്യേണ്ടതാണ്‌. പൂജ ആത്യന്തികമായി മോക്ഷത്തിനുള്ളതാണ്‌. മോക്ഷം മറ്റൊരു വസ്തുവുമായോ മറ്റൊരുവ്യക്തിയുമായോ ബന്ധമുണ്ടാകാന്‍ യാതൊരു സാദ്ധ്യതയും ഇല്ലാത്തതായതുകൊണ്ട്‌ അത്‌ പരമരഹസ്യമാകാന്‍ മാത്രമേ വഴിയുള്ളൂ.
2. രഹസ്സ്‌ എന്നതിന്‌ രതി എന്ന്‌ അര്‍ത്ഥമുണ്ട്‌. രതിയാകുന്ന യാഗം കൊണ്ട്‌ ആരാധിയ്ക്കപ്പെടേണ്ടവള്‍. പഞ്ചമകാരപൂജയില്‍ രതി അഥവാ മൈഥുനം ഒരു
ഉപഹാരമാണ്‌.
3. രണ്ട്‌ എന്ന്‌ ഭാവം മറന്നു പോകുന്ന ഒരവസ്ഥ രതിയിലുണ്ടാകും. ആ അവസ്ഥ അനുസന്ധാനം ചെയ്യുക എന്ന യാഗക്രമം ഭഗവത്പ്രാപ്തിയായ മോക്ഷത്തിലെ ത്തിയ്ക്കും എന്നുള്ളതുകൊണ്ടും രഹോയാഗ ക്രമാരാദ്ധ്യയാകുന്നു.

382. രഹസ്തപര്‍പ്പണതര്‍പ്പിതാ
1. രഹസ്യമായി തര്‍പ്പിക്കുന്നതുകൊണ്ട്‌ തര്‍പ്പിക്കപ്പെടുന്നവള്‍. രഹസ്യമായി സേവിച്ചാല്‍ മാത്രം സന്തോഷിക്കുന്നവള്‍. മറ്റ്‌ എല്ലാകാര്യങ്ങളില്‍നിന്നും അകന്ന്‌ ഭഗവതിയുടെ സന്തോഷം മാത്രം ലക്ഷ്യമായുള്ളവരില്‍ ഭഗവതി വളരെ വേഗം പ്രസാദിക്കുന്നു.

383. സദ്യഃപ്രസാദിനീ
1. പെട്ടെന്ന്‌ പ്രാസദിക്കുന്നവള്‍. അമ്മയെപ്പോലെ പെട്ടെന്ന്‌ പ്രാസദിക്കുന്നവര്‍ വേറെ ആരാണുള്ളത്‌.
2. പ്രസാദം എന്നതിന്‌ പരിശുദ്ധി എന്ന്‌ ഒരര്‍ഥം ഉണ്ട്‌. കോടാനുകോടി ജീവികള്‍ നിത്യവും മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാം അമ്മയായ പ്രകൃതീദേവിക്ക്‌ മരണത്തന്റെയോ ജനനത്തിന്റെയോ അശുദ്ധി ഒരു നിമിഷം പോലും നീണ്ടുനില്‍ക്കുന്നില്ല.
3. പ്രസാദം എന്നതിന്‌ തെളിച്ചം എന്നൊരു അര്‍ഥം. രാത്രി ഇരുണ്ടുനില്‍ക്കുന്ന പ്രകൃതി പ്രഭാതത്തില്‍ വളരെവേഗം തെളിച്ചമുള്ളതായിത്തീരുന്നു.

384. വിശ്വസാക്ഷിണീ
1. വിശ്വത്തിന്റെ സാക്ഷിണീ. വിശ്വം മുഴുവന്‍സാക്ഷിരൂപത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവള്‍.
2. വിശ്വമാകുന്ന സാക്ഷീരൂപത്തില്‍ ഉള്ളവള്‍. ജാഗ്രദവസ്ഥയില്‍ സാക്ഷീരൂപത്തിലുള്ള ആത്മാവിനെ വിശ്വന്‍ എന്നു പറയുന്നു. അത്‌ ഭഗവതിതന്നെയാണ്‌.
385. സാക്ഷിവര്‍ജിതാ
1. സാക്ഷിയല്ലാത്തവള്‍. ഭഗവതിയല്ലാതെ വേറെ ഒന്നും ഇല്ല എന്നുള്ളതിനാല്‍ ഭഗവതിയുടെ ചെയ്തികള്‍ക്ക്‌ ഒരു സാക്ഷിയുണ്ടാകില്ല.
2. സാക്ഷീ എന്നതിന്‌ പരമേശ്വരന്‍ എന്ന്‌ അര്‍ഥം വരാം. കാമദഹനത്തിനുശേഷം പരമേശ്വരന്‍ മറഞ്ഞു പോയപ്പോഴുള്ള പാര്‍വ്വതിയുടെ അവസ്ഥയാണ്‌ സാക്ഷിവര്‍ജിതാ.

386. ഷഡംഗദേവതായുക്താ
1. ഷഡംഗങ്ങളാകുന്ന ദേവതകളോടു യുക്താ. ഹൃദയം ശിരസ്സ്‌ ശിഖാ കവചം നേത്രം അസ്ത്രം എന്നിങ്ങനെ ആറ്‌ അംഗങ്ങള്‍ സാധാരണ മൂലമന്ത്രങ്ങള്‍ക്കുണ്ടാകും. ഈ അംഗങ്ങള്‍ തന്നെ ആവരണദേവതാസ്വരൂപത്തില്‍ ദേവനുചുറ്റും പൂജിക്കപ്പെടു കയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആവരണ ദേവതാ സ്വരൂപത്തി ലുള്ള ഷഡംഗദേവതകളോടു കൂടിയവള്‍.
2. ജ്ഞാനം സന്തോഷം നിത്യത സ്വാതന്ത്ര്യം അവിഘ്നം വൈഭവം എന്നീ ആറുഗുണങ്ങളുള്ളവനാണ്‌ ഈശ്വരസ്വരൂപത്തിലുള്ള പരമശിവന്‍. ആ പരമശിവനോട്‌ ചേര്‍ന്നിരിക്കുന്നവള്‍.
3. ശിക്ഷാ വ്യാകരണം ഛന്ദസ്സ്‌ നിരുക്തം ജ്യോതിഷം കല്‍പ്പം എന്നിവ വേദാംഗങ്ങളാണ്‌. ഈ ആറംഗങ്ങള്‍ ഉള്ള സ്വരൂപത്തോടുകൂടിയവള്‍ എന്ന അര്‍ഥത്തില്‍ വേദസ്വരൂപാ.

387. ഷാഡ്ഗുണ്യപരിപൂരിതാ
1. ഷാഡ്ഗുണ്യത്താല്‍ പരിപൂരിതാ. ഐശ്വര്യം, ധര്‍മം, യശസ്സ്‌, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ പുരാണപ്രസിദ്ധമായ ആറുഗുണങ്ങളുടെ കൂട്ടം കൊണ്ട്‌
പരിപൂരിതാ.
2. സന്ധി, വിഗ്രഹം, യാനം, ആസനം, വൈരീഭാവം, സമാശ്രയം എന്നീ രാജാക്കന്മരുടെ ആറുതരം ഗുണങ്ങളുള്ളവള്‍, ലോകരാജ്ഞിയായ ഭഗവതിക്ക്‌
ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കും.

388. നിത്യക്ലിന്നാ
1. എല്ലായ്പ്പോഴും ക്ലിന്നയായിട്ടുള്ളവള്‍. ക്ലിന്നാ എന്നതിന്‌ ആര്‍ദ്രാ എന്നര്‍ഥം. ഭഗവതി ദയകാരണം എപ്പോഴും ആര്‍ദ്രയാണ്‌.
2. തൃതീയാതിഥി്ക്ക്‌ നിത്യക്ലിന്നാ എന്നു പേരുണ്ട്‌.
389. നിരുപമാ
1. ഉപമയില്ലാത്തവള്‍. ഭഗവതിയെ ഉപമിക്കാന്‍ മറ്റൊരു വസ്തുവും ഇല്ല. 2. അത്യുത്തമാ.

390. നിര്‍വ്വാണസുഖദായിനീ
1. നിര്‍വ്വാണസുഖത്തെ ദാനം ചെയ്യുന്നവള്‍. ബാണം അഥവാ വാണം എന്നാല്‍ ശരീരം. ശരീരമില്ലാത്ത അവസ്ഥയിലെ സുഖം തരുന്നവള്‍ എല്ലാദുഃഖങ്ങള്‍ക്കും
കാരണം ശരീരമാണ്‌. ശരീരമില്ലാത്ത അവസ്ഥ മോക്ഷാവസ്ഥതന്നെ ആണ്‌. അത്‌ തരുന്നവള്‍.
391. നിത്യാഷോഡശികാരൂപാ
1. ഓരോ തിഥികള്‍ക്കും ഓരോ നിത്യകളുണ്ട്‌. അവ ആകെ പതിനാറാണ്‌. കാമേശ്വര്യാദികള്‍ എന്നു പറയപ്പെടുന്ന അവകളും ഭഗവതിയുടെ അംശങ്ങള്‍ തന്നെ ആണ്‌.
2. നിത്യശബ്ദത്തിന്‌ നിശ്ചയം എന്ന ബോധംവരുത്തുന്ന ഒരര്‍ഥം ഉണ്ട്‌. അതിരാത്രയാഗത്തിനുള്ള ഒരു സ്തുതി ഷോഡശീ എന്ന്‌ അറിയപ്പെടുന്നു. ഷോഡശീ സ്തുതി സമയത്ത്‌ യാഗശാലയില്‍ എല്ലാ ദേവതകളും നിറഞ്ഞു നില്‍ക്കും എന്നാണ്‌ സങ്കല്‍പ്പം. അത്ര പ്രധാനപ്പെട്ട ഷോ ഡശീസ്തുതിയും നിശ്ചയമായും ഭഗവതിതന്നെ ആണ്‌.

392. ശ്രീകണ്ഠാര്‍ധശരീരിണീ
1. ശ്രീ എന്നതിന്‌ വിഷം എന്ന്‌ അര്‍ഥമുണ്ട്‌. അപ്പോള്‍ ശ്രീകണ്ഠന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ഥം വരും. ശിവന്റെ അര്‍ധാംഗിനീ.
2. ശ്രീകണ്ഠശബ്ദത്തിന്‌ അകാരം എന്ന്‌ അര്‍ഥമുണ്ട്‌. അകാരം തന്നെ ആണ്‌ വൈഖരിയാകുന്നത്‌. അതിനാല്‍ അകാരത്തിന്റെ മറുഭാഗമാണ്‌ ഭാഗമാണ്‌
വൈഖരി. അതിനാല്‍ ശ്രീകണ്ഠാര്‍ദ്ധശരീരിണി

393. പ്രഭാവതീ
1. പ്രഭയുള്ളവള്‍.
2. അണിമാദി സിദ്ധികളുള്ളവള്‍.

394, പ്രഭാരൂപാ
1. പ്രകാശസ്വരൂപാ
2. ഇതിനു മുമ്പുള്ള നാമമാണ്‌. പ്രഭാവതീ എന്നതുകൊണ്ട്‌ പ്രഭയുള്ളവള്‍ ഭഗവതിയാണെന്നു പറഞ്ഞു. ഈ നാമം കൊണ്ട്‌ പ്രഭയും ഭഗവതിയാണെന്നു
പറയുന്നു. ഗുണിയും ഗുണവും ഭഗവതിതന്നെ ആണ്‌.
395, പ്രസിദ്ധാ
1. പ്രസിദ്ധിയുള്ളവള്‍. ഭഗവതിയേപ്പോലെ പ്രസിദ്ധിയുള്ളത്‌ വേറെ ആര്‍ക്കും തന്നെ ഇല്ല.
2. പ്രകര്‍ഷേണ സിദ്ധാ. ഭഗവതി എല്ലാവരുടേയും ആത്മാവായതിനാല്‍ എല്ലാവര്‍ക്കും എല്ലായ്പ്പോഴും കിട്ടിയിട്ടുള്ളവളാണ്‌.

396. പരമേശ്വരീ
1. പരമയായ ഈശ്വരീ. ഈശ്വരീ എന്നാല്‍ അധീശാ എന്നര്‍ഥം. ഭഗവതിക്ക്‌ തന്നെ ആണ്‌ എല്ലാറ്റിലും മേലെ അധീശത്വമുള്ളത്‌.
2. പരമേശ്വരന്റെ പത്നീ.
397. മൂലപ്രകൃതിഃ
1. മൂലത്തിന്റെ പ്രകൃതിയായിട്ടുള്ളവള്‍. മൂലമെന്നാല്‍ മൂ ലമന്ത്രം. മൂലമന്ത്രം ഉണ്ടാകാന്‍ കാരണമായിട്ടുള്ളവള്‍.
2. എല്ലാ പ്രകൃതിക്കും കാരണമായിട്ടുള്ളവള്‍.
3. സാംഖ്യശാസ്ത്രത്തില്‍ ബുദ്ധി അഹങ്കാരം അഞ്ചു തന്മാത്രകള്‍ എന്നിങ്ങനെ ഏഴു പ്രകൃതിവികൃതികളുണ്ട്‌. അവയ്ക്ക്‌ കാരണമായ മൂലപ്രകൃതി.
4. എല്ലാറ്റിനും മൂലമായ ബ്രഹ്മം പ്രകൃതിയായിട്ടുള്ളവള്‍.

398. അവ്യക്താ
1. പ്രകൃതീ.
2. വ്യക്തയല്ലാത്തവള്‍. ഭഗവതിയെ കുറിച്ച്‌ വ്യക്തമായി അറിയാന്‍ കഴിയുകയേ ഇല്ല.
3. സമഷ്ടിസ്വരൂപാ. വേര്‍തിരിഞ്ഞതിനെ വ്യഷ്ടി എന്നും വേര്‍തിരിയാതെ ഉള്ളതിനെ
സമഷ്ടി എന്നും പറയുന്നു. പ്രത്യേകം അസ്തിത്വമുള്ള ഒന്നിനെ മാത്രമേ നമുക്ക്‌ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. എല്ലാം ചേര്‍ന്നുള്ള സമഷ്ടിസ്വരൂപമായ
ഈ പ്രപഞ്ചം നമുക്ക്‌ അവ്യക്തമാണ്‌.
4. അഹങ്കാരമുള്ളപ്പോഴാണ്‌ വ്യക്തിയുണ്ടാകുന്നത്‌. അതിനാല്‍ വ്യക്തമായിട്ടുള്ളതെല്ലാം അഹങ്കാരബന്ധമുള്ളതാണ്‌. സാങ്ഖ്യശാസ്ത്രപ്രകാരം
അഹങ്കാരത്തിന്‌ മുന്നെ ഉണ്ടാകുന്നത്‌ ബുദ്ധി എന്നത്‌ മഹത്‌ തത്വമാണ്‌. അതു പ്രകാരം മഹതത്വത്തിനെ അവ്യക്തം എന്നു പറയാം. അതിനാല്‍ മഹതത്താസ്വരൂപാ.
5. വിഷ്ണുസ്വരൂപാ എന്നും അര്‍ത്ഥം പറയാം. എല്ലാതിലും വ്യാപിച്ചു കിടക്കുകയും എന്നാല്‍ വ്യക്തമല്ലാതിരിയ്ക്കുകയും വിഷ്ണുവിന്റെ സ്വഭാവമാണ്‌.

399. വ്യക്താവ്യക്തസ്വരൂപിണീ
1. വ്യക്തങ്ങളും അവ്യക്തങ്ങളുമായ എല്ലാ രൂപങ്ങളും ഭഗവതിയുടേതു തന്നെ. പ്രപഞ്ചത്തിന്റെ നമുക്ക് അനുഭവിക്കാന്‍ പറ്റുന്ന ചെറിയ ഭാഗവും അതിനപ്പുറ ത്തുള്ളതും ഭഗവതിയുടെ രൂപം തന്നെ ആണ്.
2. സമഷ്ടിയായ പ്രപഞ്ചത്തില്‍നിന്ന് ഉണ്ടായി കുറച്ചു കാലത്തിന് നമുക്ക് വ്യക്തമായി പിന്നീട് സമഷ്ടിയില്‍ ലയിച്ചുപോയി അവ്യക്തമാകുന്നവയാണ് നമുക്ക് പരിചയമുള്ള എല്ലാം. എല്ലാം ഭഗവതിയുടെ രൂപം തന്നെ.
പ്രകൃതിയില്‍നിന്നുണ്ടായ കുറച്ചുകാലം പ്രകൃതിയില്‍ നിലനിന്ന് പ്രകൃതിയില്‍ മറഞ്ഞുപോകുന്ന വിഷയങ്ങളില്‍ വിഷമിക്കേണ്ടതില്ലെന്ന അവ്യക്താദീനി
ഭൂതാനി വ്യക്തമദ്ധ്യാനി ഭാരത. അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ എന്ന ശ്രീകൃഷ്ണഭഗവാന്റെ ഗീതാ വചനത്തെ ഈ നാമം ഓര്‍മിപ്പിക്കുന്നു.
3. മുക്തന്മാര്‍ക്ക് വ്യക്തമായവളും സംസാരികള്‍ക്ക് അവ്യക്തമായവളും.
4. വ്യക്തരൂപിണീ, വ്യക്താവ്യക്തരൂപിണീ, അവ്യക്ത രൂപിണീ എന്നും എടുക്കാം. അപ്പോള്‍ സ്ഥൂല സൂക്ഷ്മപരരൂപങ്ങള്‍ ഉള്ളവള്‍ എന്നര്‍ഥമാകും.

401. വിവിധാകാരാ
1. അനവധിവിധത്തിലുള്ള ആകാരങ്ങളുള്ളവള്‍. ലോകത്തിലുള്ള പലതരം
രൂപങ്ങളെല്ലാം ഭഗവതിയുടെ രൂപങ്ങള്‍ തന്നെ ആണ്‌.
2. ആകാരം എന്നതിന്‌ സൂചനാ എന്നൊരു അര്‍ത്ഥം. ജീവികളെ സംബന്ധിച്ചിടത്തോളം ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ളമാര്‍ക്ഷങ്ങള്‍ സൂചിപ്പിച്ചുതരുന്നവള്‍. പ്രകൃതീദേവി ആവിധത്തിലുള്ള സൂചനകള്‍ നിറഞ്ഞവളാണ്‌.
3. ആകരത്തിന്‌ ഇങ്ഗിതം എന്നും അര്‍ത്ഥമുണ്ട്‌. നിരവധി ഇങ്ഗിതങ്ങള്‍ അഥവാ സങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ്‌ ലോകം. ഞാനൊരു ഭക്തനാണ്‌ എന്ന സങ്കല്‍പ്പം കാരണം എനിയ്ക്ക്‌ ഭക്തിയ്ക്ക്‌ നിരക്കാത്തതൊന്നും ചെയ്യാന്‍ പറ്റാതെ വരുന്നു. ഒരു ആറ്റത്തിന്‌ ഇത്ര ഇലക്ട്രോണം പ്രോട്ടോണും എല്ലാം എല്ലാംചേര്‍ന്നതാണ്‌ എന്ന സങ്കല്‍പ്പം വളരെ ദൃഢമാകയാല്‍ അത്‌ അതുതന്നെയായി നില്‍ക്കാന്‍ കാരണമാകുന്നു. അങ്ങനെ അനവധിസങ്കല്‍പ്പങ്ങള്‍ നിറഞ്ഞവളാണ്‌ ഈ പ്രകൃതീ ദേവി.
4. ആകാരശബ്ദത്തിന്‌ ആകരം എന്നും അര്‍ത്ഥം വരാം. ആകരം എന്നാല്‍ സമൂഹം, ശ്രേഷ്ഠം, ഇരിപ്പിടം ധാതുരത്നാദികള്‍ വിളയുന്ന ഖാനി എന്നെല്ലാം അര്‍ത്ഥമുണ്ട്‌. വിവിധ സമൂഹങ്ങളും, വിവിധ ശ്രേഷ്ഠതകളും, വിവിധസ്ഥാനങ്ങളും നിറഞ്ഞതാണ്‌ ഈ പ്രകൃതീദേവി. രത്നം സ്വര്‍ണ്ണം മുതലായ ശ്രഷ്ഠവസ്തുക്കളുടെ

518. വരദാദിനിഷേവിതാ
1. വരദാ മുതലായ നാലുദേവതകളാല്‍ സേവിക്കപ്പെടുന്നവള്‍. സാകിനീ എന്ന മൂലാധാരദേവതയെ സേവിക്കുന്നവരാണ് വരദാദികള്‍.
2. വരദകളില്‍ ആദ്യം സേവിക്കപ്പെടേണ്ടവള്‍ എന്നും ആകാം. വരം തരുന്നവരില്‍ ഏറ്റവും മുന്നെ നില്‍ക്കുന്നത് ഭഗവതി തന്നെ.കനിയുമാണ്‌ പ്രകൃതീദേവി

556. കാത്യായനീ
1. അസുരരോട് യുദ്ധം ചെയ്യാന്‍ എല്ലാ ദേവന്മാരുടേയും ചൈതന്യം സ്വീകരിച്ച ഭഗവതിയെ കാത്യായനീ എന്നു പറയുന്നു.
2. കതന്‍ എന്ന ഋഷിയുടെ പുത്രി എന്ന അര്‍ത്ഥത്തില്‍ കാത്യനീ എന്നു പറയുന്നു.

557. കാലഹന്ത്രീ
1. കാലനെ ഹനിക്കുന്നവള്‍. മരണകാരണമായ കാലനെ ഇല്ലാതാക്കുന്നവള്‍. മോക്ഷപദത്തിലെത്തിയവനെ സംബന്ധിച്ചിടത്തോളം കാലന്‍ ഇല്ല. ഭക്തരെ മോക്ഷത്തിലേയ്ക്ക് എത്തിക്കുന്നത് ഭഗവതിയാണ്.
2. കാലനെ ഹനിച്ചവന്റെ ഭാര്യ. ശിവന്‍ കാലനെ ഇല്ലാതാക്കി എന്ന് പുരാണപ്രസിദ്ധം.
3. കാലത്തെ ഇല്ലാതാക്കുന്നവള്‍. ആത്യന്തികപ്രളയത്തില്‍ കാലം ഇല്ലാതാകും. ആത്യന്തികപ്രളയം ഉണ്ടാക്കുന്നത് ഭഗവതിയാണ്.
4. ഭഗവതിയുടെ രൂപവാത്സല്യാദി ഗുണങ്ങള്‍ കാരണം ഭഗവതിയെ ധ്യാനിക്കുമ്പോള്‍ കാലം എന്ന പ്രതിഭാസം ഇല്ലാതാകുന്ന സമാധിയില്‍ എത്തിച്ചേരുന്നു.

558. കമലാക്ഷനിഷേവിതാ
1. കമലാക്ഷനാല്‍ നിഷേവിതാ. വിഷ്ണുവിനാല്‍ സേവിക്കപ്പെടുന്നള്‍.

559. താംബൂലപൂരിതമുഖീ
1. താംബൂലംകൊണ്ട് പൂരിതമായ മുഖത്തോടുകൂടിയവള്‍. മുഖം എന്നതിന് വദനം എന്ന് അര്‍ത്ഥം ധരിക്കണം. വെറിറിലമുറുക്കുന്നവള്‍. കോടാനുകോടി ഭക്തര്‍ ശ്രദ്ധയോടെ നിവേദിക്കുന്ന താംബൂലം വായില്‍ നിന്ന് ഒഴിഞ്ഞ നേരമേ ഭഗവതിക്കുണ്ടാവില്ല. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി …തദശ്‌നാതി'എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു.

560. ദാഡിമീകുസുമപ്രഭാ
1. കായില്ലാത്ത ഒരുതരം വൃക്ഷമുണ്ട് ദാഡിമം എന്നപേരില്‍. അതിന്റെ പൂവ്വിന്റെ ശോഭയുള്ളവള്‍. ഈവൃക്ഷത്തിന്റെ പൂവ്വ് ചുകന്നതാണെന്നു തോന്നുന്നു. മലയാളത്തില്‍ ചെമ്മരം എന്ന് ദാഡിമത്തിന് അര്‍ത്ഥം കാണുന്നു.
2. ദാഡിമം എന്നതിന് മാതളനാരകം എന്നും അര്‍ത്ഥമാകാം. കുസുമത്തിന് ഫലം എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാതളനാരങ്ങയുടെ നിറമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.

561. മൃഗാക്ഷീ
1. മൃഗത്തിന്റെതു പോലെ അക്ഷികളുള്ളവള്‍. മാന്‍മിഴിയായിട്ടുള്ളവള്‍.
2. മൃഗത്തില്‍ അക്ഷിയുള്ളവള്‍. മൃഗപ്രായരായ മനുഷ്യരേക്കൂടി ലോകജനനിയായ ഭഗവതി ശ്രദ്ധിയ്ക്കുന്നു.
3. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും അന്വേഷിച്ചുകൊിരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്‍ അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു.

562. മോഹിനീ
1. മോഹിപ്പിക്കുന്നവള്‍. യാഥാര്‍ത്ഥ്യബോധം മറയ്ക്കുന്നവള്‍. ഭഗവതിയുടെ ഈ ചെയ്തിയും സംസാരം നിലനില്‍ക്കാന്‍ കാരണമാണ്.
2. അമൃതമഥനകാലത്ത് അസുരന്മാരെ മോഹിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍ മോഹിനീരൂപം ധരിച്ചിട്ടുണ്ട്. വിഷ്ണുവും ഭഗവതിയുടെ അംശംതന്നെ.

563. മുഖ്യാ
1. പ്രധാനപ്പെട്ടവള്‍.
2. ആദ്യമുണ്ടായവള്‍.

564. മൃഡാനീ
1. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ.
2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും.

565. മിത്രരൂപിണീ
1. സുഹൃദ്രൂപത്തിലുള്ളവള്‍. ഭഗവതിയേക്കാള്‍ നല്ല സുഹൃത്ത് വേറെ ഇല്ല.
2. മിത്രശബ്ദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. സൂര്യരൂപത്തിലുള്ളതും ഭഗവതിതന്നെ.

566. നിത്യതൃപ്താ
1. എല്ലാകാലക്കും സന്തൃപ്തിയുള്ളവള്‍.
2. നിത്യശബ്ദത്തിന് ഇടമുറിയാത്തത് എന്നൊരു അര്‍ത്ഥം. ഇടമുറിയാത്ത തൃപ്തിയുള്ളവള്‍.
3. നിത്യശബ്ദത്തിന് സമുദ്രം എന്നും അര്‍ത്ഥമാകാം. സമുദ്രത്തേപ്പോലെ അലതല്ലുന്ന സന്തോഷമുള്ളവള്‍ എന്നും ആകാം.

567. ഭക്തനിധിഃ
1. ഭക്തരുടെ നിധിയായിട്ടുള്ളവള്‍. ഭക്തന്മാര്‍ക്ക് സ്വാധീനമായിട്ടുള്ള നിധിയാണ് ഭഗവതി.
2. ഭഗവതിക്ക് നിരവധി ഭക്തന്മാരുണ്ട് എന്നതിനാലും ഭക്തനിധി എന്നു ചേരും.

568. നിയന്ത്രീ
1. നിയന്ത്രണം ചെയ്യുന്നവള്‍. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഭഗവതിയാണ്.
2. മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവള്‍ എന്നും അര്‍ത്ഥമാകാം.

569. നിഖിലേശ്വരീ
1. നിഖിലന്മാരുടേയും ഈശ്വരി. എല്ലാവരുടേയും ഈശ്വരിയാണ് ഭഗവതി.
2. നിഖിലത്തിന്റേയും ഈശ്വരി. പ്രപഞ്ചത്തിലുള്ള സര്‍വ്വവും നിയന്ത്രിക്കുന്ന ഈശ്വരിയാണ് ഭഗവതി.

570. മൈത്ര്യാദിവാസനാലഭ്യാ
1. മൈത്ര്യാദികളായിരിക്കുന്ന വാസനകളാല്‍ ലഭിക്കപ്പെടാവുന്നവള്‍. സുഖികളില്‍
മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ സന്തോഷവും, പാപികളില്‍ ഉപേക്ഷയും മനശ്ശുദ്ധിക്ക് നല്ലതാണെന്നു കാണുന്നു. യോഗം അഭ്യസിക്കുന്നവര്‍ മൈത്ര്യാദികളായിരിക്കുന്ന വാസനകള്‍ പരിശീലിക്കുന്നത് നല്ലതാണ്.

571. മഹാപ്രളയസാക്ഷിണീ
1. മഹാപ്രളയത്തിന് സാക്ഷിണിയായിട്ടുള്ളവള്‍. എല്ലാം ഇല്ലാതാകുന്ന അവസ്ഥയ്ക്കുപോലും സാക്ഷിണിയാണ് ഭഗവതി.
2. മഹാപ്രളയകാലത്ത് പരമശിവന്റെ സംഹാരതാണ്ഡവത്തിന് സാക്ഷിണിയായി നില്‍ക്കുന്നത് ഭഗവതിയാണ്.

572. പരാശക്തിഃ
1. പരയായ ശക്തി. ജഗത്തിന് കാരണഭൂതയായ ശക്തിയാണ് പരാശക്തി. പരാശക്തി ഭഗവതിയാണ്.
2. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉെണ്ടന്നു കാണുന്നു. ത്വക്ക്, അസൃക്ക്, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ.

573. പരാനിഷ്ഠാ
1. പരമമായുള്ള നിഷ്ഠ. ഏറ്റവും അവസാനത്തെ നില. എല്ലാവസ്തുക്കളുടേയും അവസാനം ഏതു സ്ഥിതിയാണോ ഉള്ളത്? അത് ഭഗവതിയാണ്.
2. നിഷ്ഠ എന്നതിന് താല്‍പ്പര്യം എന്നും ഒരു അര്‍ത്ഥം ഉണ്ട്. പരമമായ താല്‍പ്പര്യം ഉള്ളവള്‍. ഭക്തരോട് വളരെ അധികം താല്‍പ്പര്യം ഉള്ളവളാണ് ഭഗവതി.
3. നിഷ്ഠ എന്നതിന് ധര്‍മ്മാദികളില്‍ ശ്രദ്ധാ എന്ന് അര്‍ത്ഥമാകാം. ധര്‍മ്മാദികളില്‍ അത്യന്തം ശ്രദ്ധയുള്ളവളാണ് ഭഗവതി.
4. പരമമായ ഉത്ക്കര്‍ഷം എന്നും അര്‍ത്ഥമാകാം. പരമമായ ഉത്ക്കര്‍ഷം അമ്മതന്നെ ആണ്.
5. ഉറച്ചവ്യവസ്ഥ ഉള്ളവള്‍. അണുക്കളിലുള്ള പരമാണുക്കളുടെ ചലനം മുതല്‍ക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നതുവരെ കൃത്യമായ വ്യവസ്ഥയുള്ള പ്രകൃതി ഭഗവതിതന്നെ ആണല്ലോ.

574. പ്രജ്ഞാനഘനരൂപുണീ
1. പ്രകര്‍ഷേണ ഉള്ള ജ്ഞാനം ഘനരൂപത്തിലാകുമ്പോള്‍ എന്തുരൂപമാണോ ഉണ്ടാകുക ആ രൂപമാണ് ഭഗവതിയുടേത്.
2. പ്രജ്ഞാനം ബ്രഹ്മ എന്നുണ്ട്. ബ്രഹ്മാവസ്ഥയില്‍നിന്ന് അശേഷം വ്യതിചലിക്കാത്ത രൂപമുള്ളവള്‍.
3. പ്രജ്ഞാനത്തിന് ചൈതന്യം എന്ന് അര്‍ത്ഥമുണ്ട്. ചൈതന്യം ഊറിയുണ്ടായതാണ് ഭഗവതിയുടെ രൂപം.

575. മാധ്വീപാനാലസാ
1. മാധ്വീപാനം കൊണ്ട് ആലസാ. മദ്യംകൊണ്ട് ആലസ്യം വന്നവള്‍. ഉല്ലാസവും ലഹരിയും ഉണ്ടാക്കുന്നവയാണ് അമൃതവും മദ്യവും. അമൃതത്തിന്റേത് സ്ഥായിയായതും മദ്യത്തിന്റേത് താല്‍ക്കാലികവും ആണെന്നത്രേ വ്യത്യാസം. നമുക്കനുഭവപ്പെടുന്ന താല്‍ക്കാലികമായ അനുഭവങ്ങളെല്ലാം മദ്യത്തിന്റെ ഫലമായുള്ളതാണ്. ആഗമാപായിനോനിത്യാഃ എന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുള്ളതാണ് ഇത്. ഓരോ ജീവന്റെ രൂപത്തിലും ഉള്ള ഭഗവതി ഈ മദ്യത്താല്‍ ആലസ്യം വന്നവളാണ്.

576. മത്താ
1. മത്തു പിടിച്ചവള്‍. പ്രകൃതീദേവി മത്തുപിടിച്ചപോലെയാണ് പലപ്പോഴും
പെരുമാറുന്നത്.
2. മാധ്വീപാനാലസ ആയതുകൊണ്ട് മത്താ.
3. മത്താ എന്നതിന് താനുണ്ടെന്ന ഭാവം എന്നും അര്‍ത്ഥം വരാം. പരമശിവന്റെ താനുെന്ന ഭാവം ആണ് ശക്തി. ആ ശക്തി അഥവാ ആ ഭാവം ഇല്ലെങ്കില്‍ പരമശിവനുെന്നു തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ വരും.

577. മാതൃകാവര്‍ണ്ണരൂപിണീ
1. മാതൃകയുടെ വര്‍ണ്ണത്തിലുള്ള രൂപം രൂപമായിട്ടുള്ളവള്‍. മാതൃകാ എന്നാല്‍ അക്ഷരമാലാ. പൂജക്ക് അകാരാദി അക്ഷരങ്ങള്‍ ദേഹത്തില്‍ ന്യസിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. ന്യാസംകൊണ്ട് ഭഗവതി മാതൃകാവര്‍ണ്ണരൂപിണിയാകുന്നു.
2. മാതൃകകള്‍ക്ക് വര്‍ണ്ണം രൂപണം ചെയ്യുന്നവള്‍. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് രൂപണം ചെയ്യുന്നത് അഥവാ രൂപകല്‍പ്പന ചെയ്യുന്നത് ഭഗവതിതന്നെയാണ്.
3. മാതൃകാ എന്നും വര്‍ണ്ണരൂപിണീ എന്നും രണ്ടു ശബ്ദങ്ങളായിട്ടും കാണുന്നു. ഗണപതി മുതലായവരുടെ അമ്മയായതുകൊണ്ട് മാതൃകാ. നിറമുള്ളവള്‍ അല്ലെങ്കില്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ രൂപകല്‍പന ചെയ്തവള്‍ എന്നര്‍ത്ഥത്തില്‍ വര്‍ണ്ണരൂപിണീ.

578. മഹാകൈലാസനിലയാ
1. കൈലാസത്തിനും അപ്പുറത്ത് പരമശിവാസ്ഥാനമായ മഹാകൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. നിലയനം എന്നാല്‍ വസിക്കുക എന്ന് അര്‍ത്ഥം.
2. മഹത്തായിരിക്കുന്ന കൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. ധനാധിപനായ കുബേരന്റെ വാസസ്ഥാനം കൈലാസമാണെന്നുണ്ട്. അവിടെ വസിക്കുന്ന ഐശ്വര്യരൂപിണി ഭഗവതിതന്നെ ആണ്.

579. മൃണാളമൃദുദോര്‍ല്ലതാ
1. മൃണാ ളംപോലെ മൃദുവായിരിക്കുന്ന ദേര്‍ല്ലതയോടുകൂടിയവള്‍. താമരനൂല്‍പോലെ മൃദുവായിരിക്കുന്ന ദോര്‍ല്ലതയാണ് ഭഗവതിക്ക്. ദോര്‍ല്ലതാ എന്നാല്‍ വള്ളിപോലെ ഉള്ള കൈകള്‍ എന്നര്‍ത്ഥം. ലോകത്തില്‍ മുഴുവന്‍ ചുറ്റിപ്പിടിക്കുന്നതും എന്നാല്‍ അതിമൃദുവായതുകൊണ്ട് മനസ്സിലാകാത്തതും ആണ് ഭഗവതിയുടെ കൈകള്‍.

580. മഹനീയാ
1. പൂജനീയാ. മഹ് ധാതുവിന് പൂജ എന്ന് അര്‍ത്ഥമുണ്ട്.

581. ദയാമൂര്‍ത്തിഃ
1. ദയ മൂര്‍ത്തിയായിട്ടുള്ളവള്‍. ഭഗവതിയുടെ സ്വരൂപം തന്നെ ദയയാണ്.

582. മഹാസാമ്രാജ്യശാലിനീ
1. മഹാസാമ്രാജ്യം ഉള്ളവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ സാമ്രാജ്യമാണ്.
2. മഹാസാമ്രാജ്യം കൈലാസമാണെന്നു കാണുന്നു. അത് ഭഗവതിയുടേതാണല്ലോ.

583. ആത്മവിദ്യാ
1. ആത്മജ്ഞാനം ഉണ്ടാക്കുന്ന വിദ്യാ. ഭഗവതിയുടെ അറിവ് ആത്മജ്ഞാനം ഉണ്ടാക്കും.
2. ആത്മാഷ്ടാക്ഷരം എന്ന മന്ത്രത്തിന്റെ സ്വരൂപമായതിനാല്‍ ഭഗവതി ആത്മവിദ്യയാണ്.

584. മഹാവിദ്യാ
1. മഹത്തായിരിക്കുന്ന വിദ്യാ. മോക്ഷം തരുന്ന വിദ്യയാണ് ഏറ്റവും മഹത്തായിരിക്കുന്നത്. അത് ഭഗവതിയാണ്. ഭഗവതിയെ അറിഞ്ഞാല്‍ പിന്നെ
ഒന്നും തന്നെ അറിയാനില്ല.
2. വിദ്യാ എന്നതിന് മന്ത്രം എന്നും അര്‍ത്ഥമാകാം. മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായിരിക്കുന്നത് എന്നും അര്‍ത്ഥമാകാം. ഭഗതിയുടെ മന്ത്രം മറ്റുമന്ത്രങ്ങളേക്കാള്‍ മഹത്താണ്. ഭഗവതിയും മന്ത്രവും രണ്ടല്ല.

585. ശ്രീവിദ്യാ
1. പഞ്ചദശീ എന്ന മന്ത്രമായ ശ്രീവിദ്യാ.
2. ശ്രീമത്തായ വിദ്യസ്വരൂപിണീ. ആന്വീക്ഷികീ, ത്രയീ എന്നു തുടങ്ങിയുള്ള വിദ്യകള്‍.

586. കാമസേവിതാ
1. കാമദേവനാല്‍ സേവിക്കപ്പെടുന്നവള്‍.
2. കാമന്‍ എന്നതിന് ശിവന്‍ എന്നൊരു അര്‍ത്ഥം. ശിവനാല്‍ സേവിക്കപ്പെടുന്നവള്‍.
3. കാമദേവനെ ജീവിപ്പിച്ചവള്‍ എന്നും അര്‍ത്ഥം വരാം.
4. ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ പിന്നാലെ നടന്ന് സേവിക്കുകയാണത്രേ.
നമ്മളെല്ലാം ആഗ്രഹങ്ങളുടെ പിന്നില്‍ നടക്കുകയാണ്.

587. ശ്രീഷേഡശാക്ഷരീവിദ്യാ
1. ഷോഡഷശ അക്ഷരങ്ങളുള്ള വിദ്യാ. പഞ്ചദശീ എന്ന മന്ത്രം തന്നെ ഒരക്ഷരം കൂടി പതിനാറക്ഷരമുള്ള മന്ത്രമായിമാറുന്നു. അതും ഭഗവതയുടെ മന്ത്രമാണ് എന്നതുകൊുതന്നെ ഭഗവതിയുമാണ്.

588. ത്രികൂടാ
1. ശ്രീവിദ്യാമന്ത്രത്തിന് മൂന്നു കൂടങ്ങളുണ്ട്. ശക്തികൂടം തുടങ്ങി മൂന്നു
കൂടങ്ങളുള്ള ശ്രീവിദ്യാമന്ത്രസ്വരൂപിണിയായ ഭഗവതി.
2. ത്രിമൂര്‍ത്തികള്‍ ത്രിഭുവനം തുടങ്ങി മൂന്നുകൊണ്ട് നിര്‍വ്വചിക്കാവുന്ന
എല്ലാതിന്റെയും കൂടം. കൂടം എന്നതിന് വാസസ്ഥാനം എന്ന് അര്‍ത്ഥം.

589. കാമകോടികാ
1. കാമേശ്വരനായ പരമശിവന്റെ കോടീരദേശത്ത് അതായത് കിരീടദേശത്ത് ഉള്ളവള്‍. പരമശിവന്റേയും മേലെയാണ് ഭഗവതിയുടെ സ്ഥാനം.
2. എല്ലാ ആഗ്രഹങ്ങളുടേയും ശിരോഭാഗത്തുള്ള ആനന്ദസ്വരൂപാ.

590. കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതാ
1. ഭഗവതിയുടെ നോട്ടംകൊുതന്ന കിംകരികളായിത്തീര്‍ന്ന കോടിക്കണക്കിന് ലക്ഷ്മീഭഗവതികളുണ്ട് അനേകകോടിബ്രഹ്മാണ്ഡങ്ങളില്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍.
2. ഭഗവതിയുടെ കടാക്ഷംകൊണ്ട് അഥവാ കൃപകൊണ്ട്
കിങ്കരീഭൂതകമലകളായിരിക്കുന്ന കോടികളാല്‍ സേവിക്കപ്പെടുന്നവള്‍.
ഭഗവതിയുടെ കൃപകാരണം ലക്ഷമീഭഗവതി ദാസിയാകാന്‍ തക്കവണ്ണം
ഐശ്വര്യമുള്ള ഭക്തജനങ്ങള്‍ കോടിക്കണക്കിനുണ്ട്. അവരാല്‍ സേവിതാ.

591. ശിരസ്ഥിതാ
1. ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ ശിരസ്സിലെ ബ്രഹ്മരന്ധ്രസ്ഥാനത്താണ് ഗുരുവിന്റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതിതന്നെ.
2. ശിരഃ എന്ന ശബ്ദത്തിന് സര്‍പ്പം എന്നൊരു അര്‍ത്ഥം ഉണ്ട്. സര്‍പ്പത്തില്‍ കിടക്കുന്ന വിഷ്ണുസ്വരൂപത്തിലുള്ളവള്‍.
3. അവനവനിലുള്ള കുണ്ഡലിനീശക്തിയുണര്‍ന്ന് ഓരോ പ്രദേശത്ത്
എത്തിച്ചേരുമ്പോള്‍ വര്‍ണ്ണവ്യത്യാസം അനുഭവപ്പെടും എന്നു അടുത്ത
നാമങ്ങളില്‍ പറയാന്‍ പോകുന്നു. ആ നിലയ്ക്ക് ഈ പദത്തിന് ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിഎന്നും അര്‍ത്ഥമാകാം.

592. ചന്ദ്രനിഭാ
1. ചന്ദ്രന്റെ നിറമുള്ളവള്‍. 2. ബ്രഹ്മരന്ധ്രത്തില്‍ അമൃതസ്വരൂപനായ ചന്ദ്രനുണ്ട് എന്ന്. അതിനാല്‍ ആഭാഗം മുഴുവന്‍ ചന്ദ്രവര്‍ണ്ണമാണ് അഥവാ അമൃതപൂര്‍ണ്ണമാണ്. ശിരസ്ഥിതാ എന്ന പദവും ഈ നാമവും തമ്മില്‍ ഒരു ബന്ധം ഉണ്ട്.

593. ഫാലസ്ഥാ
1. ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. ആജ്ഞാചക്രത്തില്‍ എത്തുന്ന ശക്തിയെക്കുറിച്ച് പറയുന്നു. ഫാലത്തില്‍ ബിന്ദുരൂപത്തിലാണത്രേ ശക്തിയുടെ സ്ഥിതി.

594. ഇന്ദ്രധനുഷ്പ്രഭാ
1. ശ്രേഷ്ഠമായ വില്ലിന്റെ പ്രഭയുള്ളവള്‍. ആജ്ഞാചക്രത്തിന്നു മുകളില്‍
ബ്രഹ്മരന്ധ്രത്തിനുതാഴെ ചന്ദക്കലയുടെ രൂപമാണ് ശക്തിക്ക്. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തം എന്നിങ്ങനെ പ്രണവത്തിന്റേതു പോലെതന്നെ ശക്തിക്കും ഏഴു ഭാഗങ്ങളുണ്ട്. അതില്‍ നാദത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിക്കാറുണ്ട്. ചന്ദ്രക്കലയ്ക്കും വില്ലിനും ഏതാണ്ട് ഒരേ ആകൃതിയായതിനാല്‍ ആണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു.

595. ഹൃദയസ്ഥാ
1. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ഹൃദയത്തില്‍
ധ്യാനിക്കുന്നതുകൊണ്ട് ഹൃദയസ്ഥാ.
2. പരമേശ്വരന്റെ ഹൃദയം ഉപനിഷത്താണ്. അതിനാല്‍ ഉപനിഷത്തില്‍
പറയപ്പെടുന്നവള്‍ എന്നും ആകാം.
3. ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന തിഷ്ഠതി എന്ന് ഭഗവദ്ഗീത. എല്ലാ ഹൃദയത്തിലും ഉള്ളത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്.
4. ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയം എന്നത് വെറും മാംസഖണ്ഡത്തെ അല്ല സൂചിപ്പിക്കുന്നത്. ബോധത്തിന് മാത്രം അനുഭവിക്കാവുന്ന വസ്തുവിനെയാണ് പറയുന്നത്. മനസ്സിന്റെ വൃത്തികളായ വിചാരങ്ങളും വികാരങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ബോധാവസ്ഥയില്‍
ഞാന്‍ എന്ന വൃത്തിമാത്രമേ ഉണ്ടാകുകയുള്ളൂ. അത് ഭഗവതിതന്നെ ആണ്.

596. രവിപ്രഖ്യാ.
1. രവിയേപ്പോലുള്ളവള്‍. സൂര്യപ്രഭയുള്ളവള്‍.
2. രാമത്തെ കൂടം ഹൃദയസംബന്ധിയാണ്. അവിടെ ഭഗവതിക്ക് സൂര്യതേജസ്സാണെന്നു കാണുന്നു.
3. സൂര്യബിംബം വര്‍ത്തുളാകാരമാണ്. മുന്നേപറഞ്ഞ ഇന്ദ്രധുഷ്പ്രഭാ എന്നതും ഇനി വരാന്‍ പോകുന്ന ത്രികോണാന്തരദീപികാ എന്നതും ആകൃതിയെ പറയുന്നതിനാല്‍ ഇതിന് വര്‍ത്തുളാകാരത്തിലുള്ളത് എന്നും അര്‍ത്ഥം വരാം.

597. ത്രികോണാന്തരദീപികാ.
1. ത്രികോണത്തിന്റെ അന്തരത്തില്‍ തിളങ്ങന്നുവള്‍. മൂലാധാരത്തില്‍ ത്രികോണമുണ്ടെന്നും അതില്‍ അഗ്നിസാന്നിദ്ധ്യമുെന്നും പറയപ്പെടുന്നു. ആ അഗ്നി ഭഗവതി തന്നെ.
2. ശ്രീചക്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ത്രികോണത്തിലാണല്ലോ രാജരാജാശ്വരിയായി ഭഗവതി വിളങ്ങന്നത്.
3. ഭഗവതിയുടെ ആസ്ഥാനമായ മേരു അഷ്ടാശ്രമായികണക്കാക്കുമ്പോള്‍ മേരുവിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ ഒരേസമയം മൂന്നു വശങ്ങളില്‍ പ്രകാശം
പരത്തും. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവതിയുടെ ആസ്ഥാനത്തിന്റെ വെറും മൂന്നു ഭാഗം മാത്രം പ്രകാശം പരത്തനുള്ള കഴിവേ സൂര്യനുള്ളൂ.

598. ദാക്ഷായണീ
1. ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി.
2.ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തനം ദാക്ഷായണ യജ്ഞമാണ്. ആ യ്ജഞരൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് കറുത്തവാവിനും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയുന്ന യജ്ഞങ്ങളാണ്.

599. ദൈത്യഹന്ത്രീ
1. ദൈത്യന്മാരെ ഹനിക്കുന്നവള്‍. ഭണ്ഡാസുരന്‍ മുതലായ ദൈത്യന്മാരെ ഹനിക്കുന്നവള്‍.
2. ശിവന്‍ ദൈത്യഹന്താവാണ്. ശിവപത്‌നീ എന്നും അര്‍ത്ഥമാകാം.

600. ദക്ഷയജ്ഞവിനാശിനീ
1. ദക്ഷപ്രജാപതിയുടെ യജ്ഞം നശിപ്പിച്ചവള്‍. ദക്ഷയാഗം മുടങ്ങിയത് സതീദേവികാരണമാണ്.
2. ദക്ഷന്‍ എന്നതിന് സമര്‍ത്ഥന്‍ എന്ന് ഒരര്‍ത്ഥം. സാമര്‍ത്ഥ്യക്കാരുടെ യജ്ഞം ഭഗവതി നശിപ്പിക്കും. താന്‍ സമര്‍ത്ഥനാണ് എന്ന അഹങ്കാരംകൊണ്ട് യജ്ഞം നടത്തുന്നത് മുടങ്ങുന്നത് ഈശ്വരേച്ഛതന്നെ

619. ദിവ്യവിഗ്രഹാ

1. ദിവ്യമായ ദേഹത്തോടുകൂടിയവള്‍.
2. ദിവി ഭവഃ ദിവ്യഃ. ആകാശത്തുള്ളത് എന്ന് ദിവ്യശബ്ദത്തിന് അര്‍ത്ഥം വരാം. വിഗ്രഹം യുദ്ധം. അപ്പോള്‍ ആകാശത്ത് യുദ്ധം ചെയ്തവള്‍ എന്ന് അര്‍ത്ഥം വരാം. ചണ്ഡിക നിരാധാരയായി അതായത് ആകാശത്ത്‌വെച്ച് യുദ്ധം ചെയ്തു എന്ന് പുരാണം. അതിനാല്‍ ദിവ്യവിഗ്രഹാ.
3. ദിവ്യമായ സമരത്തോടു കൂടിയവള്‍. ഭഗവതിയുടെ യുദ്ധം ദിവ്യമായതാണ്.
4. ആകാശത്ത് ദേഹമുള്ളവള്‍ എന്നും ആകാം. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് പുരുഷസൂക്തം. ഭഗവതിയുടെ രൂപത്തിന്റെ കാല്‍ഭാഗമേ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാലും ആകുകയുള്ളൂ. ബാക്കി ഭാഗം അനുഭവവേദ്യമല്ലാത്ത ആകാശാത്താണ്.

620. ക്ലീംകാരീ

1. ക്ലീം എന്നത് കാമബീജമാണ്. കാമബീജം ഉണ്ടാക്കിത്തീര്‍ക്കുന്നവള്‍.
2. കാമബീജസ്വരൂപൂ.
3. ക്ലീംകാരന്‍ കാമരൂപനായ ശിവനാണ്. ആ കാമരൂപന്റെ സ്ത്രീ.

621. കേവലാ.

1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍.
2. എല്ലാമായിട്ടുള്ളവള്‍.
3. ബ്രഹ്മജ്ഞാനസ്വരൂപാ.
4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍.
5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി.
6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍.

622. ഗുഹ്യാ

1. ഗൂഢതയുള്ളവള്‍.
2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്.
3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍.
4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി.

623. കൈവല്യപദദായിനീ

1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍.
2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍.

624. ത്രിപുരാ

1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍.
2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്.
3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്.
4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ.
5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ടു പറയാവുന്നതെല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം.

625. ത്രിജഗദ്വന്ദ്യാ

1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍.
2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍.
3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍.

626. ത്രിമൂര്‍ത്തിഃ

1. മൂന്നു വയസ്സായ കന്യകാ
2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍.
3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി
4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി.

627. ത്രിദശേശ്വരീ

1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍
2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍.

628. ത്ര്യക്ഷരീ.

1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍.

629. ദിവ്യഗന്ധാഢ്യാ

1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍.
2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്.

630. സിന്ദൂരതിലകാഞ്ചിതാ

1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ.
2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍.
3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം.

631. ഉമാ.

1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം.
2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍.
3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം.
4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം.
5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്.
6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന "ഉ മാ" എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം.
7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്.
8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം.
9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ.
10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം.

632. ശൈലേന്ദ്രതനയാ.

1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ.

621. കേവലാ.

1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍.
2. എല്ലാമായിട്ടുള്ളവള്‍.
3. ബ്രഹ്മജ്ഞാനസ്വരൂപാ.
4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍.
5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി.
6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍.

622. ഗുഹ്യാ

1. ഗൂഢതയുള്ളവള്‍.
2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്.
3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍.
4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി.

623. കൈവല്യപദദായിനീ

1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍.
2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍.

624. ത്രിപുരാ

1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍.
2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്.
3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്.
4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ.
5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ചു പറയാവുന്നതല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം.

625. ത്രിജഗദ്വന്ദ്യാ

1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍.
2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍.
3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍.

626. ത്രിമൂര്‍ത്തിഃ

1. മൂന്നു വയസ്സായ കന്യകാ
2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍.
3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി
4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി.

627. ത്രിദശേശ്വരീ

1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍
2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍.

628. ത്ര്യക്ഷരീ.

1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍.

629. ദിവ്യഗന്ധാഢ്യാ

1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍.
2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്.

630. സിന്ദൂരതിലകാഞ്ചിതാ

1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ.
2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍.
3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം.

631. ഉമാ.

1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം.
2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍.
3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം.
4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം.
5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്.
6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന "ഉ മാ" എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം.
7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്.
8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം.
9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ.
10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം.

632. ശൈലേന്ദ്രതനയാ.

1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ.

633. ഗൗരീ.

1. ഗൗരവര്‍ണ്ണമുള്ളവള്‍. വെളുത്തനിറം.
2. ഗൗരീ എന്നൊരു നദിയുണ്ടന്നു കാണുന്നു. ആ നദിയും ഭഗവതിതന്നെ.
3. പത്തു വയസ്സായ കുമാരിക്ക് ഗൗരീ എന്നു പേരുണ്ട് എന്നു കാണുന്നു. കുമാരികളെല്ലാം തന്നെ ഭഗവതിയുടെ പ്രതിരൂപങ്ങളാണ്.
4. കന്യാകുബ്ജം എന്ന പീഠത്തില്‍ സ്ഥിതിചെയ്യുന്ന ദേവി. ഉത്തര്‍പ്രദേശിലാണ് ഈ പ്രസിദ്ധ ദേവീക്ഷേത്രം

634. ഗന്ധര്‍വ്വസേവിതാ

1. ഗന്ധര്‍വ്വന്മാരാല്‍ സേവിക്കപ്പെടുന്നവള്‍. വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ സേവിതാ.
ഗന്ധര്‍വ്വം എന്നതിന് ദിവ്യഗാനം എന്നും അര്‍ത്ഥമാകാം. ദിവ്യഗാനങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. അനേകായിരം ഭക്തര്‍ പ്രതിനിമിഷം ഭഗവതിയെ കീര്‍ത്തിച്ച് പാടിക്കൊണ്ടേ ഇരിക്കുന്നു.

650. വേദ്യവര്‍ജ്ജിതാ
1. അറിയപ്പെടേണ്ടതായി വേറെ ഒന്നില്ലാതവള്‍
2. മനസ്സിലാവുന്ന ഒന്നും തന്നെ ഭഗവതിയിലില്ല. മായ എന്നാല്‍ തന്നെ ഇല്ലാത്തവള്‍ എന്നാണ് അര്‍ത്ഥം.

651. യോഗിനീ
1. ഏകാത്മഭാവം ഉള്ളവള്‍.
2. ഏകാത്മഭാവം തരുന്നവള്‍.
3. സാംഖ്യയോഗം, ലയയോഗം, മന്ത്രയോഗം തുടങ്ങിയുള്ള യോഗസാധന ചെയ്യുന്നവള്‍
4. ഇന്ദ്രജാലം അറിയാവുന്നവള്‍.
5. ഭഗവതിയുടെ സേവികമാരായ ചില ദേവിമാര്‍.



652. ഏകാകിനീ
സത്യത്തില്‍ ഭഗവതിയല്ലാതെ രണ്ടാമതൊരാള്‍ ഇല്ലാത്തതിനാല്‍ ഏകാകിനീ.

653. ഭൂമരൂപാ
അനേകരൂപത്തില്‍ ഉള്ളവള്‍. സൂര്യന്റെ വെളിച്ചം ഇലയില്‍ തട്ടുമ്പോള്‍ പച്ചയായും സ്വര്‍ണ്ണത്തില്‍ തട്ടുമ്പോള്‍ മഞ്ഞയായും തീരുന്നതുപോലെ അനേകരൂപത്തില്‍ ഉള്ളവള്‍. വെളിച്ചം ഇല്ലെങ്കില്‍ നിറങ്ങള്‍ക്കൊന്നും തന്നെ അസ്തിത്വം ഇല്ലാത്തതുപോലെ ഭഗവതി ഒരുവളില്ലെങ്കില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനന്തകോടി വസ്തുക്കള്‍ നിറഞ്ഞ ഈ പ്രപഞ്ചത്തിനു അസ്തിത്വം ഇല്ലാതാകും.